Monday, 24 November 2025

ഗൂഗിള്‍ മാപ്പ് നോക്കി യാത്ര; യുവാക്കള്‍ സഞ്ചരിച്ച വാഹനം കനാലിലേക്ക് ചരിഞ്ഞു

ഗൂഗിള്‍ മാപ്പ് നോക്കി യാത്ര; യുവാക്കള്‍ സഞ്ചരിച്ച വാഹനം കനാലിലേക്ക് ചരിഞ്ഞു

കോട്ടയം: ഗൂഗിള്‍ മാപ്പ് നോക്കി യുവാക്കള്‍ സഞ്ചരിച്ച വാഹനം കനാലിലേക്ക് ചരിഞ്ഞു. തിരുവനന്തപുരം വര്‍ക്കല താഴെ വെട്ടൂരിലാണ് സംഭവം. കൊല്ലത്തു നിന്നും ഒരു സത്ക്കാരത്തില്‍ പങ്കെടുക്കാനായി എത്തിയതായിരുന്നു ഇവര്‍. രണ്ട് പേരായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്.

ഇടുങ്ങിയ റോഡിലൂടെ ഗൂഗിൾ മാപ്പ് നോക്കി എത്തിയപ്പോഴാണ് സ്‌കോര്‍പിയോ കനാലിലേക്ക് തെന്നി മാറിയത്.
ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് വാഹനം കയറിട്ട് കെട്ടി വെച്ചെങ്കിലും ഉയര്‍ത്താനായില്ല. പിന്നീട് ക്രെയിന്‍ എത്തിച്ച് വാഹനം ഉയര്‍ത്തുകയായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'പി ടി പീരീയഡില്‍ പി ടി തന്നെ നടക്കണം'; സ്‌കൂളുകളില്‍ കലാ-കായിക പഠനം നിര്‍ബന്ധമാക്കി

'പി ടി പീരീയഡില്‍ പി ടി തന്നെ നടക്കണം'; സ്‌കൂളുകളില്‍ കലാ-കായിക പഠനം നിര്‍ബന്ധമാക്കി

തിരുവനന്തപുരം: ഒന്ന് മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ കലാ-കായിക വിദ്യാഭ്യാസത്തിനായി നിശ്ചയിച്ച പീരീയഡുകളില്‍ മറ്റ് വിഷയങ്ങള്‍ പഠിപ്പിക്കരുതെന്ന കര്‍ശനനിര്‍ദേശവുമായി സര്‍ക്കാര്‍. ബാലാവകാശ കമ്മിഷന്റെ ഉത്തരവിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ ഈ നടപടി സ്വീകരിച്ചത്.

മറ്റു വിഷയങ്ങള്‍ക്കായി കലാ-കായിക-പ്രവൃത്തിപരിചയ പിരീയഡുകള്‍ മാറ്റിവെക്കുന്നത് പാഠ്യപദ്ധതി സമീപനത്തിന് വിരുദ്ധമാണെന്ന് ബാലാവകാശ കമ്മിഷന്‍ അംഗം ഡോ. എഫ് വിത്സണ്‍ നേരത്തെ ഉത്തരവിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇന്ത്യൻ സേനയെക്കാൾ മികച്ചതെന്ന് തെളിയിക്കാൻ പതിനെട്ട് അടവും പയറ്റി പാകിസ്താൻ; പൊളിച്ചടുക്കി ഫ്രഞ്ച് നേവി

ഇന്ത്യൻ സേനയെക്കാൾ മികച്ചതെന്ന് തെളിയിക്കാൻ പതിനെട്ട് അടവും പയറ്റി പാകിസ്താൻ; പൊളിച്ചടുക്കി ഫ്രഞ്ച് നേവി

ഇസ്ലാമാബാദ്: വ്യാജ വാർത്തകളും അവകാശവാദങ്ങളും മുൻനിർത്തി ഇന്ത്യൻ സേനയെക്കാൾ മികച്ചതാണ് തങ്ങളെന്ന് വരുത്തി തീർക്കാനുള്ള പാക് ശ്രമം വീണ്ടും പാളി. മെയ് മാസത്തിൽ നടന്ന ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിൽ തങ്ങൾക്കാണ് മേൽക്കോയ്മ എന്ന് തെളിയിക്കാൻ ഇത്തവണ പാക് മാധ്യമമായ ജിയോ ടിവി നടത്തിയ ശ്രമമാണ് ഫ്രഞ്ച് നേവി തകർത്തത്. ഓപ്പറേഷൻ സിന്ദൂറിൽ ഫ്രാൻസ് നിര്‍മ്മിത റഫേൽ യുദ്ധ വിമാനം പാക് ആക്രമണത്തിൽ തകർന്നതായി ഫ്രഞ്ച് നേവി കമാൻഡർ സ്ഥിരീകരിച്ചു എന്നാണ് ജിയോ ടിവി അവരുടെ ലേഖനത്തിൽ പറഞ്ഞിരുന്നത്. ക്യാപ്റ്റൻ ജാക്വസ് ലോണയ് എന്ന സൈനികനെ ഉദ്ധരിച്ചായിരുന്നു ജിയോ ടിവിയുടെ ലേഖനം. ഇന്തോ - പെസ്ഫിക്ക് സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയതെന്നുവരെ പാക് മാധ്യമം വ്യാജ വാർത്തയില്‍ അവകാശപ്പെടുന്നുണ്ട്.

വ്യാജ പ്രചരണം ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ തന്നെ വാർത്ത നിഷേധിച്ച് ഫ്രഞ്ച് നാവിക സേനയും രംഗത്തെത്തി. പാക് മാധ്യമത്തിൽ വന്ന വാർത്ത തെറ്റിദ്ധാരണാജനകമായ വിവരങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും ഇത്തരത്തിൽ ഒരു പ്രസ്താവനയും ഫ്രഞ്ച് സേനയുടെ ഭാഗത്ത് നിന്നുമുണ്ടായിട്ടില്ലെന്നും Marine nationale എന്ന എക്‌സ് പേജിലൂടെ ഫ്രഞ്ച് നേവി വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ചുള്ള ചോദ്യങ്ങൾ യുദ്ധവിമാനം തകർന്നെന്നോ ഇല്ലെന്നോ ഉള്ള ഒരു മറുപടിയും ക്യാപ്റ്റൻ നൽകിയിട്ടില്ല. ഇന്ത്യൻ റാഫേലിനെ ചൈനീസ് സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് പ്രവർത്തനരഹിതമാക്കാൻ കഴിഞ്ഞുവെന്ന തരത്തിലുള്ള ഒരു പ്രസ്താവനകളും നടത്താൻ ക്യാപ്റ്റൻ തുനിഞ്ഞിട്ടില്ലെന്നും പോസ്റ്റിൽ ഫ്രഞ്ച് നേവി വ്യക്തമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നൈജീരിയയിൽ സ്കൂൾ ഹോസ്റ്റലിൽനിന്നും തട്ടിക്കൊണ്ടുപോയ 315 കുട്ടികൾക്കായി തിരച്ചിൽ ഊർജിതം

നൈജീരിയയിൽ സ്കൂൾ ഹോസ്റ്റലിൽനിന്നും തട്ടിക്കൊണ്ടുപോയ 315 കുട്ടികൾക്കായി തിരച്ചിൽ ഊർജിതം

അബുജ: നൈജീരിയയിൽ സ്‌കൂളിൽനിന്നും തട്ടിക്കൊണ്ടുപോയ 315 കുട്ടികൾക്കായും 12 ജീവനക്കാർക്കായും തിരച്ചിൽ ഊർജിതമാക്കി പൊലീസ്. ക്രിസ്ത്യൻ സ്‌കൂളിലെ ഹോസ്റ്റലിൽ അതിക്രമിച്ച് കയറിയാണ് ഇവരെ തട്ടിക്കൊണ്ടുപോയത്. തോക്കുധാരികളായ സായുധ സംഘമാണ് ആക്രമണത്തിന് പിന്നിൽ.

നൈജീരിയയിലെ നൈജറിൽ പാപ്പിരിയിലുള്ള സെന്റ് മേരീസ് സ്‌കൂളിന്റെ ഹോസ്റ്റലിൽ നിന്നാണ് വിദ്യാർത്ഥികളെയും ജീവനക്കാരെയും തട്ടികൊണ്ടുപോയത്. തോക്കുധാരികളായ അക്രമിസംഘമാണ് പട്ടാപകൽ അതിക്രമിച്ച് കയറിയത്. ആക്രമണത്തിനിടെ ഒരു സുരക്ഷാ ജീവനക്കാരന് വെടിയേറ്റു. കുട്ടികൾക്കായും ജീവനക്കാർക്കായും പൊലീസ് തെരച്ചിൽ ഊർജിതമാക്കി. കുട്ടികളെ സുരക്ഷിതമായി തിരികെ എത്തിക്കാൻ സർക്കാരും സുരക്ഷാ ഏജൻസികളും സംയുക്തമായി പ്രവർത്തിക്കുന്നുണ്ടെന്നും അധികൃതർ പറഞ്ഞു.

സുരക്ഷാ ഭീഷണികൾ വർദ്ധിച്ചുവരുന്നതിനാൽ എല്ലാ ബോർഡിംഗ് സ്‌കൂളുകളും താൽക്കാലികമായി അടച്ചിടാൻ ഉത്തരവിട്ടതിന് പിന്നാലെയാണ് ആക്രമണം. സമീപ സംസ്ഥാനങ്ങളായ കാറ്റ്‌സിന, പ്ലാറ്റോ എന്നിവിടങ്ങളിലെ അധികാരികൾ മുൻകരുതൽ നടപടിയായി എല്ലാ സ്‌കൂളുകളും അടച്ചുപൂട്ടാൻ ഉത്തരവിട്ടു. ആക്രമണസാധ്യത നിലനിൽക്കുന്ന മേഖലകളിൽ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ടെന്ന് നൈജർ സംസ്ഥാന പൊലീസ് കമാൻഡ് പറഞ്ഞു.

സാഹചര്യം കണക്കിലെടുത്ത് നൈജർ പ്രസിഡന്റ് ബോല ടിനുബു ജോഹന്നാസ്ബർഗിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്നത് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര പരിപാടികൾ റദ്ദാക്കി. തിങ്കളാഴ്ച വടക്കുപടിഞ്ഞാറൻ നൈജീരിയയിലെ സംസ്ഥാനമായ കെബിയിലെ ഒരു സ്‌കൂളിൽ നിന്ന് ആയുധധാരികൾ അതിക്രമിച്ചു കയറി 25 പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയിരുന്നു. നൈജീരിയയിൽ തീവ്ര ഇസ്ലാമിസ്റ്റുകൾ ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്തുവെന്നും വേണമെങ്കിൽ സൈനിക നടപടി സ്വീകരിക്കുമെന്നും അമേരിക്ക പ്രസിഡൻറ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രാത്രി ഹാളിലിരുന്ന് ടിവി കണ്ട വീട്ടമ്മയും ഒന്നും അറിഞ്ഞില്ല, ഇഴഞ്ഞെത്തി വീടിനുള്ളിൽ കയറി കൂറ്റൻ പെരുമ്പാമ്പ്

രാത്രി ഹാളിലിരുന്ന് ടിവി കണ്ട വീട്ടമ്മയും ഒന്നും അറിഞ്ഞില്ല, ഇഴഞ്ഞെത്തി വീടിനുള്ളിൽ കയറി കൂറ്റൻ പെരുമ്പാമ്പ്

കാസർകോട്: തുറന്നിട്ട വാതിലിലൂടെ വീടിനുള്ളിൽ കയറിയ കൂറ്റൻ പെരുമ്പാമ്പ് വീട്ടുകാരെ മുൾമുനയിൽ നിർത്തിയത് ഒരു മണിക്കൂറോളം. പുല്ലൂർ കൊടവലത്താണ് സംഭവം. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 7.30-തോടെയാണ് കൊടവലത്തെ ഇന്ദിരയുടെ വീട്ടിൽ പെരുമ്പാമ്പ് കയറിയത്. രാത്രി വീടിനുള്ളിൽ ഇന്ദിര ടിവി കണ്ടുകൊണ്ടിരിക്കുകയായിരുന്നു. തുറന്നിട്ട മുൻവാതിലിലൂടെ അകത്തേക്ക് കയറിയ പെരുമ്പാമ്പ് ഒരു മണിക്കൂറോളം ഹാളിൽ കിടന്നു. ഇന്ദിരയുടെ മരുമകളായ ശ്രുതിയാണ് പാമ്പിനെ ആദ്യം കണ്ടത്. സമീപവാസികളെ വിവരമറിയിച്ചു. നാട്ടുകാർ എത്തുന്നതുവരെ ഹാളിനകത്തെ സോഫയ്ക്കടിയിൽ ചുരുണ്ടുകിടന്ന പാമ്പിനെ നിരീക്ഷിച്ച് വീട്ടുകാർ കാവലിരുന്നു. ഒടുവിൽ, വനം വകുപ്പിന്റെ വൊളന്റിയറായ നിഖിൽ ഏഴാംമൈൽ സ്ഥലത്തെത്തിയാണ് പെരുമ്പാമ്പിനെ പിടികൂടിയത്. ഇതോടെ ഒരു മണിക്കൂറോളം നീണ്ട ആശങ്കയ്ക്ക് വിരാമമായി. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഗാസയിൽ കുട്ടികളടക്കം 24 പേർ കൊല്ലപ്പെട്ടു; ഇസ്രയേൽ 497 തവണ വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് റിപ്പോര്‍ട്ട്

ഗാസയിൽ കുട്ടികളടക്കം 24 പേർ കൊല്ലപ്പെട്ടു; ഇസ്രയേൽ 497 തവണ വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് റിപ്പോര്‍ട്ട്

ഗാസ സിറ്റി: ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടര്‍ന്ന് ഇസ്രയേല്‍. കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തില്‍ കുട്ടികളടക്കം 24 പലസ്തീനികള്‍ കൊല്ലപ്പെട്ടു. 87 പേര്‍ക്ക് പരിക്കേറ്റു. വടക്കന്‍ ഗാസ നഗരത്തിലെ ഒരു കാറിന് നേരെയാണ് ആദ്യം ആക്രമണം നടന്നതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പിന്നാലെ മധ്യ ഡെയ്ര്‍ എല്‍-ബലായിലും നുസൈറത്ത് അഭയാര്‍ത്ഥി ക്യാമ്പിലും ആക്രമണം നടത്തുകയായിരുന്നു.

ഗാസാ സിറ്റിയിൽ നടന്ന ഡ്രോണാക്രമണത്തില്‍ 11 പേരാണ് കൊല്ലപ്പെട്ടത്. 20 പേര്‍ക്ക് പരിക്കേറ്റു. ഡെയ്ര്‍ എല്‍-ബലായിലെ ആക്രമണത്തില്‍ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. അമേരിക്കയുടെ നേതൃത്വത്തിലുള്ള സമാധാനകരാര്‍ ഒക്ടോബര്‍ 10ന് പ്രാബല്യത്തില്‍ വന്നതിന് ശേഷം കുറഞ്ഞത് 497 തവണയെങ്കിലും ഇസ്രയേല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിട്ടുണ്ടെന്ന് ഗാസയിലെ സര്‍ക്കാര്‍ മീഡിയ ഓഫീസ് പറയുന്നു.

ആക്രമണങ്ങളില്‍ കുട്ടികളടക്കം 342 സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. എന്നാല്‍ ഹമാസ് ഇസ്രയേല്‍ സൈനികരെ ആക്രമിച്ചതിന് ശേഷമാണ് തിരിച്ച് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് പറയുന്നത്. ആക്രമണത്തെക്കുറിച്ച് ഹമാസ് പ്രതികരിച്ചിട്ടില്ല. ഇസ്രയേല്‍ കരാര്‍ ലംഘിക്കുകയാണെന്നും മധ്യസ്ഥത വഹിച്ച അമേരിക്ക, ഈജിപ്ത്, ഖത്തര്‍ എന്നിവര്‍ ഇടപെടണമെന്നും ഹമാസ് ആവശ്യപ്പെട്ടു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കാസർകോട്ടെ ഹനാൻ ഷായുടെ സംഗീത പരിപാടി: അനുമതി 3000 പേർക്ക്, ടിക്കറ്റ് വാങ്ങി അകത്ത് കയറ്റിയത് പതിനായിരത്തോളം പേരെ; സംഘാടകർക്കെതിരെ കേസ്

കാസർകോട്ടെ ഹനാൻ ഷായുടെ സംഗീത പരിപാടി: അനുമതി 3000 പേർക്ക്, ടിക്കറ്റ് വാങ്ങി അകത്ത് കയറ്റിയത് പതിനായിരത്തോളം പേരെ; സംഘാടകർക്കെതിരെ കേസ്

കാസർകോട്: ഹനാൻ ഷായുടെ സംഗീത പരിപാടിക്കിടെ കാസർകോട്ട് തിക്കിലും തിരക്കിലുംപെട്ട് നിരവധി പേർ കുഴഞ്ഞുവീഴുകയും വൻ ഗതാഗതക്കുരുക്കുണ്ടാകുകയും ചെയ്ത സംഭവത്തിൽ സംഘാടകർക്കെതിരെ കേസ്. നാല് സംഘാടകർക്കും ഒരു കമ്മിറ്റി അംഗത്തിനുമെതിരെയാണ് കേസ്. ഷഹ്സമാൻ, നവാലുർറഹ്മാൻ, ഹാരിസ് അബൂബക്കർ, ഖാലിദ് ഇ.എം, ജുവൈദ് എന്നീ അഞ്ചുപേർക്കെതിരെയാണ് കേസ്.

5000 പേരെ സംഗീത പരിപാടിക്ക് പ്രവേശിപ്പിക്കാൻ അനുമതി തേടി സംഘാടകർ അപേക്ഷ നൽകിയിരുന്നു. പക്ഷേ, 3000 പേർക്ക് മാത്രമാണ് അനുമതി നൽകിയത്. എന്നാൽ ഇത് വകവെക്കാതെ പതിനായിരത്തോളം പേരെ ടിക്കറ്റ് നൽകി അകത്ത് പ്രവേശിപ്പിച്ചു. ഇതിന് പുറമെ നൂറകണക്കിന് പേർ പ്രവേശന കവാടത്തിന് പുറത്ത് തടിച്ചുകൂടുകയും ചെയ്തു. ഇതോടെ കാര്യങ്ങൾ നിയന്ത്രാണാതീതമായി. തിക്കുതിരക്കും ഉണ്ടാകുകയും മുന്നിലെ പ്രധാന റോഡ് അടക്കം ഗതാഗതക്കുരുക്കിലാകുകയും ചെയ്തു. നഗരത്തിലടക്കം വൻ ഗതാഗതക്കുരുക്കാണ് ഉണ്ടായത്. തുടർന്ന് ജില്ല പൊലീസ് മേധാവി ബി.വി. വിജയ്ഭാരത് റെഡ്ഡി തന്നെ വേദിയിലെത്തി പരിപാടി നിർത്തിവെക്കുന്നതായി പ്രഖ്യാപിക്കുകയായിരുന്നു

തിക്കിലും തിരക്കിലുംപെട്ട് കുഴഞ്ഞുവീഴുകയും ശ്വാസതടസ്സം ഉണ്ടാകുകയും ചെയ്ത 16 പേരാണ് ചികിത്സയിലുള്ളത്. ഇവർ ആരുടെയും നില ഗുരുതരമല്ല. സംഭവത്തിൽ പൊലീസ് വിശദ അന്വേഷണം തുടരുകയാണ്.

കാസർകോട് ഫ്ലീ എക്സിബിഷന്‍റെ അവസാന ദിവസമാണ് ഹനാൻ ഷായുടെ സംഗീത പരിപാടി സംഘടിപ്പിച്ചത്. കാസർകോട് പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ ചെറിയ ഗ്രൗണ്ടിലായിരുന്നു പരിപാടി. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ലാത്തി വീശി. ഓടി വീണും മറ്റും നിരവധി പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. പൊലീസ് ആളുകളെ വിരട്ടിയോടിക്കുന്നതും പൊലീസ് കുറ്റിക്കാട്ടിലേക്ക് വീഴുന്നതുമായ ദൃശ്യങ്ങളെല്ലാം ഇന്നലെ പുറത്തുവന്നിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സിയറ നാളെ എത്തും; വിപണി കത്തിക്കാൻ ടാറ്റയുടെ ലജൻഡ് റിട്ടേൺ‌സ്

സിയറ നാളെ എത്തും; വിപണി കത്തിക്കാൻ ടാറ്റയുടെ ലജൻഡ് റിട്ടേൺ‌സ്

22 വർഷത്തിന് ശേഷം വിപണിയിലേക്ക് സിയറ. വാഹനം നാളെ ടാറ്റ മോട്ടോഴ്സ് ഇന്ത്യയിൽ അവതരിപ്പിക്കും. വാഹന പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സിറയുടെ ടീസറുകൾ ഇതിനോടകം തന്നെ വൈറലായിരുന്നു. സിയറ വിപണിയിൽ‌ ഒരു ​ഗെയിം ചേഞ്ചറാകുമെന്ന പ്രതീക്ഷയിലാണ് ടാറ്റ. സിയറയുട റെട്രോ മോഡേൺ ഡിസൈനും പ്രീമിയം ഫിനിഷിങ്ങും വാഹനത്തെ കൂടുതൽ മനോഹരമാക്കുന്നതാണ്.

കോംപാക്ട് എസ് യു വി വിഭാ​ഗത്തിലെ ഏറ്റവും വലിയ പനോരമിക സൺറൂഫായിരിക്കും സിയറയിൽ സജ്ജീകരിക്കുക. ഇന്റീരിയറിലേക്ക് സിയറയുടെ ഉയർന്ന വേരിയന്റുകളിൽ ലഭിക്കാൻ സാധ്യതയുള്ള 3-സ്‌ക്രീൻ സജ്ജീകരണവും ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, സെൻട്രൽ ടച്ച്സ്‌ക്രീൻ ഇൻഫോയ്മെന്റ് സിസ്റ്റം, ഫ്രണ്ട് പാസഞ്ചർ സീറ്റിലിരിക്കുന്നയാൾക്ക് വേണ്ടിയുള്ള പ്രത്യേക ഇൻഫോയ്ൻമെന്റ് സ്‌ക്രീൻ എന്നിവയാണ് 3-സ്‌ക്രീൻ സജ്ജീകരണത്തിൽ വരുന്നത്.

90കളിലെ വിപണിയിലെ താരത്തെ അതേപടി നിലനിർത്തിയാണ് പുത്തൻ സിയറയും എത്തുന്നത്.ടാറ്റയുടെ മോഡൽ നിരയിൽ കർവിനും ഹാരിയറിനും ഇടയിലായിരിക്കും ഈ മിഡ്-സൈസ് എസ്‌യുവി സ്ഥാനം പിടിക്കുക. മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ ഇപ്പോൾ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, ടൊയോട്ട ഹൈറൈഡർ, ഗ്രാൻഡ് വിറ്റാര, എംജിയും തുടങ്ങിയ ശക്തരായ മത്സരികളാണ് ഉള്ളത്.

ഐസിഇ പതിപ്പായിരിക്കും ആദ്യം വിപണിയിൽ എത്തുക. പിന്നാലെ ഈ മോഡലിന്റെ ഇലക്ട്രിക് പതിപ്പും വിപണിയിലേക്കെത്തിക്കും. 2023-ലെ ഡൽഹി ഓട്ടോ എക്‌സ്‌പോയിലാണ് ഈ വാഹനത്തിന്റെ കൺസെപ്റ്റ് ടാറ്റ മോട്ടോഴ്‌സ് ആദ്യമായി പ്രദർശിപ്പിക്കുന്നത്. പിന്നീട് 2025-ലെ ഭാരത് മൊബിലിറ്റി എക്‌സ്‌പോയിൽ സിയേറയുടെ പ്രൊഡക്ഷൻ പതിപ്പും പ്രദർശിപ്പിച്ചിരിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വനിതാ ഡോക്ടർ ജീവനൊടുക്കി, ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു, മരണകാരണം യുഎസ് വിസ നിരസിക്കപ്പെട്ടതിലുള്ള പ്രയാസം

വനിതാ ഡോക്ടർ ജീവനൊടുക്കി, ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു, മരണകാരണം യുഎസ് വിസ നിരസിക്കപ്പെട്ടതിലുള്ള പ്രയാസം

ഹൈദരാബാദ്: അമേരിക്കൻ വിസ നിരസിച്ചതിലുള്ള നിരാശ കാരണം ഹൈദരാബാദിൽ ഒരു യുവ വനിതാ ഡോക്ടർ ജീവനൊടുക്കി. ഗുണ്ടൂർ ജില്ലയിൽ നിന്നുള്ള 38 വയസ്സുകാരിയായ രോഹിണിയാണ് മരിച്ചത്. യുഎസ് വിസ ലഭിക്കാത്തതിനെത്തുടർന്നുണ്ടായ കടുത്ത വിഷാദത്തിലായിരുന്നു അവർ. ഹൈദരാബാദിലെ ഫ്ലാറ്റിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.

മരിച്ച ഡോക്ടറുടെ കുടുംബാംഗങ്ങൾ നഗരത്തിലെ മറ്റൊരു സ്ഥലത്താണ് താമസിക്കുന്നത്. വാതിലിൽ മുട്ടിയിട്ടും പ്രതികരണം ഇല്ലാതിരുന്നതിനെ തുടർന്ന് ശനിയാഴ്ച അവർ വാതിൽ തകർത്ത് അകത്ത് കടന്നപ്പോഴാണ് സംഭവം പുറത്തറിയുന്നത്. അപ്പോഴേക്കും ഡോക്ടർ മരിച്ചിരുന്നു. ഡോക്ടർ വാതിൽ തുറക്കാത്തതിനെത്തുടർന്ന് വീട്ടുവേലക്കാരിയാണ് ഡോക്ടറായ രോഹിണിയുടെ കുടുംബാംഗങ്ങളെ വിവരം അറിയിച്ചതെന്ന് പോലീസ് പറഞ്ഞു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് കൈമാറി. പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, ഡോക്ടർ വെള്ളിയാഴ്ച രാത്രി അമിതമായ അളവിൽ ഉറക്ക ഗുളികകൾ കഴിക്കുകയോ സ്വയം കുത്തിവെക്കുകയോ ചെയ്തിരിക്കാമെന്ന് ഉദ്യോഗസ്ഥർ സംശയം പ്രകടിപ്പിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുന്നതിനാൽ കൃത്യമായ മരണ കാരണം ഇതുവരെ അറിവായിട്ടില്ല. വീട്ടിൽ നിന്ന് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിൽ വിസ നിഷേധത്തെ തുടർന്ന് താൻ കടുത്ത വിഷാദത്തിലാണെന്ന് രോഹിണി സൂചിപ്പിച്ചിരുന്നു. വിസ അപേക്ഷ നിരസിക്കപ്പെട്ടതിനെക്കുറിച്ചും കുറിപ്പിൽ പരാമർശിച്ചിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഗുണ്ടൽപേട്ടിന് സമീപം കോഴിക്കോട് സ്വദേശിയെ കാർ തടഞ്ഞ് കവർച്ചചെയ്ത് സംഘം; ഒന്നരക്കോടിയുടെ സ്വർണം തട്ടിയെടുത്തു

ഗുണ്ടൽപേട്ടിന് സമീപം കോഴിക്കോട് സ്വദേശിയെ കാർ തടഞ്ഞ് കവർച്ചചെയ്ത് സംഘം; ഒന്നരക്കോടിയുടെ സ്വർണം തട്ടിയെടുത്തു

ബെംഗളൂരു: ബന്ദിപ്പൂരിനും നാഗർഹോളെ വനമേഖലയ്ക്കും ഇടയിൽ ഗുണ്ടൽപേട്ടിന് സമീപം മലയാളിയുടെ കാർ തടഞ്ഞ് കവർച്ച ചെയ്തതായി പരാതി. കോഴിക്കോട് സ്വദേശിയായ സ്വർണപ്പണിക്കാരൻ വിനുവിനെയാണ് ആക്രമി സംഘം തടഞ്ഞുവെച്ച് ഒന്നരക്കോടി രൂപ വിലമതിക്കുന്ന 1.2 കി ഗ്രാം സ്വർണം കൊള്ളയടിച്ചത്. വ്യാഴാഴ്ച രാത്രിയിൽ മാരുതി ബ്രെസ്സയിൽ കേരളത്തിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്ന് പരാതിയിൽ പറയുന്നു.

ബന്ദിപ്പൂർ- കേരള റൂട്ടിൽ മദ്ദൂർ വനം ചെക്ക്‌പോസ്റ്റിന് സമീപം എത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. നഞ്ചൻഗുഡിലെ കടക്കോളയിൽനിന്നുള്ള സുഹൃത്തിനൊപ്പമാണ് വിനുവന്നത്. സ്വർണപണിക്കാരൻ കടക്കോളയിൽ എത്തിച്ച സ്വർണവുമായിവരവെ മൂന്ന് കാറുകൾ സംശയാസ്പദമായി പിന്തുടർന്നതായി ശ്രദ്ധയിൽപ്പെട്ടിരുന്നു. എന്നാൽ വനത്തിനുള്ളിൽ എത്തിയതോടെ രണ്ട് കാറുകൾ വിനുവിന്റെ കാർ തടഞ്ഞുനിർത്തി. അക്രമികൾ ഇവരെ കീഴടക്കി കാറിന്റെ നിയന്ത്രണം ഏറ്റെടുത്തു. സംഘം വാഹനം ഉൾവനത്തിലേക്ക് ഓടിച്ചുകൊണ്ടുപോയി. വിരാജ്‌പേട്ട് റോഡിലേക്ക് കയറ്റി വിനുവിന്‍റെ പക്കൽനിന്നും സ്വർണക്കട്ടി അടങ്ങിയ ബാഗ് തട്ടിപ്പറിച്ചെടുത്ത് മറ്റൊരു കാറിൽ രക്ഷപ്പെടുകയായിരുന്നു.

സംഭവത്തിന് ശേഷം കാർ ഓടിച്ച് മദ്ദൂർ ചെക്‌പോസ്റ്റിലെത്തിയാണ് വിനുവും സുഹൃത്തും കാര്യങ്ങൾ ഉദ്യോഗസ്ഥരെ അറിയിച്ചത്. ഗുണ്ടൽപേട്ട് പൊലീസ് എത്തി ഇവിടം പരിശോധിച്ചു. മൂന്ന് സംഘങ്ങളെ രൂപവത്കരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഡൽഹി സ്‌ഫോടനം: തിരിച്ചടി നേരിട്ട് കശ്മീർ താഴ്‌വരയിലെ ടൂറിസ്റ്റ് മേഖല

ഡൽഹി സ്‌ഫോടനം: തിരിച്ചടി നേരിട്ട് കശ്മീർ താഴ്‌വരയിലെ ടൂറിസ്റ്റ് മേഖല

ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് പ്രതിസന്ധിയിലായ കശ്മീർ താഴ്‌വരയ്ക്ക് വീണ്ടും തിരിച്ചടി. ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിൽ കശ്മീരിൽ നിന്നുള്ള യുവാക്കളുടെ പങ്ക് വ്യക്തമായതോടെ പ്രദേശത്തെ വിനോദസഞ്ചാര മേഖല വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്. പഹൽഹാം ആക്രമണത്തെ തുടർന്ന് സുരക്ഷാ പ്രശ്‌നങ്ങൾ മുൻനിർത്തി കേന്ദ്ര ഭരണപ്രദേശത്തേക്കുള്ള സഞ്ചാരികളുടെ എണ്ണം കുറഞ്ഞിരുന്നു.

താഴ്‌വരയിലെ കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം ആസ്വദിക്കാൻ കൂടുതൽ സഞ്ചാരികൾ വരുമെന്ന പ്രതീക്ഷ മുഖ്യമന്ത്രി ഒമർ അബ്ദുള്ള പങ്കുവച്ചതിന് പിന്നാലെയാണ് ഡൽഹി സ്‌ഫോടനത്തോടെ വീണ്ടും വിനോദസഞ്ചാര മേഖലയിൽ തിരിച്ചടി നേരിട്ടിരിക്കുന്നത്.

ഡൽഹി സ്‌ഫോടനത്തിൽ കശ്മീർ സ്വദേശികൾക്കുള്ള പങ്കും നൗഗാം പൊലീസ് സ്റ്റേഷനിൽ നടന്ന സ്‌ഫോടനവും മൂലവും ആളുകൾ കശ്മീരിലേക്ക് വരാൻ മടിക്കുന്നതായും സജാദ് പറയുന്നു.

പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തെ തുടർന്ന് ജമ്മുകശ്മീരിലെ അമ്പതോളം ടൂറിസ്റ്റ് കേന്ദ്രങ്ങൾ അടച്ചിട്ടിരുന്നു. സുരക്ഷ ക്രമീകരണങ്ങൾ ശക്തമാക്കിയതിന് പിന്നാലെയാണ് ഇതിൽ 28 എണ്ണം വീണ്ടും സഞ്ചാരികൾക്കായി തുറന്ന് നൽകിയത്. ഇതോടെ ആശ്വാസത്തിലായിരുന്നു ടൂർ ഓപ്പറേറ്റർമാർ. ഒക്ടോബറിൽ ആരംഭിക്കുന്ന മഞ്ഞുവീഴ്ച ആസ്വദിക്കാൻ കൂടുതൽ പേർ എത്തുമെന്ന് കരുതിയിരിക്കേയാണ് അടുത്ത തിരിച്ചടി മേഖല നേരിട്ടിരിക്കുന്നത്. ഏപ്രിലിലെ ആക്രമണത്തിന് പിന്നാലെ സെപ്തംബർ - ഒക്ടോബർ കാലയളവിൽ സഞ്ചാരികളുടെ എണ്ണത്തിൽ ചെറിയ ചലനങ്ങൾ വന്നിരുന്നു. എന്നാലിപ്പോൾ ഹോട്ടലുകളിൽ അഞ്ചു ശതമാനത്തിൽ താഴെയാണ് ബുക്കിങ് നടക്കുന്നതെന്ന് അധികൃതർ പറയുന്നു.

കശ്മീർ താഴ്‌വരയിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ സന്ദർശനത്തിനെത്തിയത് ലക്ഷകണക്കിന് സഞ്ചാരികളാണ്. കഴിഞ്ഞ വർഷം 34. 98 ലക്ഷം പേർ ഹിമാലയൻ താഴ്‌വര സന്ദർശിച്ചപ്പോൾ 2023ൽ അത് 31.55 ലക്ഷവും 2022ൽ 26.73 ലക്ഷം സഞ്ചാരികളുമായിരുന്നു. പഹൽഗാം ആക്രമണം നടക്കുന്നതിന് മുമ്പ് ഈ വർഷം ആറു ലക്ഷത്തോളം പേർ കശ്മീരിൽ എത്തിയിരുന്നു. എന്നാൽ നിലവിൽ അത് ആയിരങ്ങളായി കുറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ജസ്റ്റിസ് സൂര്യകാന്ത് സുപ്രീംകോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു

ജസ്റ്റിസ് സൂര്യകാന്ത് സുപ്രീംകോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി: ഇന്ത്യയുടെ 53ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേറ്റു. രാഷ്ട്രപത്രി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. രാഷ്ട്രപതി ഭവനിലാണ് ചടങ്ങുകള്‍. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍, പെഗാസസ് ചാരക്കേസ്, ബീഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണം അടക്കം സുപ്രധാന വിധികള്‍ നടത്തിയ ജസ്റ്റിസ് ആണ് സൂര്യകാന്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 2022-ലെ പഞ്ചാബ് സന്ദര്‍ശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ച അന്വേഷിക്കാന്‍ മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ നേതൃത്വത്തില്‍ അഞ്ചംഗ സമിതിയെ നിയോഗിച്ച ബെഞ്ചില്‍ ജസ്റ്റിസ് കാന്തും അംഗമായിരുന്നു.

ഒക്ടോബര്‍ 30 നാണ് ജസ്റ്റിസ് സൂര്യകാന്തിനെ സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി നിയമിച്ചുള്ള ഉത്തരവ് പുറത്തിറക്കിയത്. 2027 ജനുവരി ഒന്‍പത് വരെയാണ് കാലാവധി. നിലവില്‍ സുപ്രീംകോടതിയിലെ ഏറ്റവും മുതിര്‍ന്ന ജസ്റ്റിസ് ആണ് സൂര്യകാന്ത്. സുപ്രീംകോടതി ഭരണഘടന ബെഞ്ച് തീരുമാനം എടുക്കേണ്ട കേസുകളില്‍ ഉടന്‍ നടപടിയുണ്ടാകുമെന്നാണ് സൂര്യകാന്ത് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്.

ഹരിയാനയില്‍ നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയില്‍ എത്തുന്ന ആദ്യത്തെയാളാണ് സൂര്യകാന്ത്. 38ാം വയസ്സില്‍ അഡ്വക്കറ്റ് ജനറല്‍ ആയി. ഹരിയാനയില്‍ നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ അഡ്വക്കറ്റ ജനറല്‍ കൂടിയാണ് ഇദ്ദേഹം. 42ാം വയസ്സിലാണ് പഞ്ചാബ്-ഹരിയാന ചീഫ് ജസ്റ്റിസ് ആയി ചുമതലയേല്‍ക്കുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തൃശൂരില്‍ വാക്കുതര്‍ക്കത്തിനിടെ മകന്‍ അച്ഛനെ കുത്തിപ്പരിക്കേല്‍പ്പിച്ചു

തൃശൂരില്‍ വാക്കുതര്‍ക്കത്തിനിടെ മകന്‍ അച്ഛനെ കുത്തിപ്പരിക്കേല്‍പ്പിച്ചു

തൃശൂര്‍: തൃശൂര്‍ പുളിഞ്ചോടില്‍ മദ്യലഹരിയില്‍ മകന്‍ അച്ഛനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. പുളിഞ്ചോട് സ്വദേശി ചുക്കത്ത് വീട്ടില്‍ ഗോപാലനാണ് (73) കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ഗോപാലനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകന്‍ ബിനേഷിനെ വരന്തരപ്പിളളി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് വൈകീട്ട് ആറുമണിയോടെയായിരുന്നു സംഭവം. വാക്കുതര്‍ക്കത്തിനിടെയാണ് ബിനേഷ് അച്ഛനെ കുത്തിയത്. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ ഗോപാലന്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.