Thursday, 27 November 2025

ഇന്തോനേഷ്യയിലെ വടക്കന്‍ സുമാത്ര തീരത്ത് ഭൂചലനം; വെള്ളപ്പൊക്കവും മണ്ണിടിച്ചിലും

ഇന്തോനേഷ്യയിലെ വടക്കന്‍ സുമാത്ര തീരത്ത് ഭൂചലനം; വെള്ളപ്പൊക്കവും മണ്ണിടിച്ചിലും

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ വടക്കന്‍ സുമാത്ര തീരത്തുള്ള ദ്വീപില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ (യുഎസ്ജിഎസ്) അറിയിച്ചു. നാശനഷ്ടങ്ങളോ സുനാമി മുന്നറിയിപ്പോ സംബന്ധിച്ച റിപ്പോര്‍ട്ടുകളൊന്നുമില്ല.

സിമെലു ദ്വീപില്‍ 25 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായതെന്നും നാശനഷ്ടങ്ങളോ സുനാമി മുന്നറിയിപ്പോ ഉണ്ടായതായി റിപ്പോര്‍ട്ടുകളൊന്നുമില്ലെന്നും യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. വടക്കന്‍ സുമാത്ര പ്രവിശ്യയില്‍ കനത്ത മഴയാണ്. ഇതേ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 28 പേര്‍ മരിച്ചിരുന്നു.

അതേസമയം, ബുധനാഴ്ച സുമാത്ര ദ്വീപില്‍ വീശിയ 'സെന്‍യാര്‍' എന്ന ഉഷ്ണമേഖലാ ചുഴലിക്കാറ്റ് മലാക്ക കടലിടുക്കിനെ വെള്ളത്തിനടിയിലാക്കുകയും സ്ഥിതി കൂടുതല്‍ വഷളാക്കുകയും ചെയ്തതായി രാജ്യത്തെ കാലാവസ്ഥാ ഏജന്‍സി അറിയിച്ചു.

റോഡുകളും വാര്‍ത്താവിനിമയ സംവിധാനങ്ങളും പൂര്‍ണമായും വിച്ഛേദിക്കപ്പെട്ടതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങളും തടസ്സപ്പെട്ടതായി ഒരു ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്സിനോട് പറഞ്ഞു. വെള്ളപ്പൊക്കത്തില്‍ പത്ത് പേരെ കൂടി കാണാതായതായി രാജ്യത്തെ ദുരന്ത നിവാരണ ഏജന്‍സിയുടെ വക്താവ് അബ്ദുള്‍ മുഹാരി പറഞ്ഞു.

വടക്കന്‍ സുമാത്രയിലുടനീളം ഏകദേശം 8,000 പേരെ ഒഴിപ്പിച്ചു. മണ്ണിടിച്ചിലിന്റെ അവശിഷ്ടങ്ങള്‍ കാരണം റോഡ് ഗതാഗതം തടസ്സപ്പെട്ടിരിക്കുന്നതിനാല്‍ ഹെലികോപ്റ്റര്‍ സഹായം ക്രമീകരിച്ചിട്ടുണ്ടെന്ന് മുഹാരി പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇന്ത്യൻ മഹാസമുദ്രത്തിൽ 6.6 തീവ്രതയിൽ ഭൂചലനം, ജാഗ്രതാ നിർദേശവുമായി അധികൃതർ

ഇന്ത്യൻ മഹാസമുദ്രത്തിൽ 6.6 തീവ്രതയിൽ ഭൂചലനം, ജാഗ്രതാ നിർദേശവുമായി അധികൃതർ

ജക്കാർത്ത: ഇന്തോനേഷ്യയിലെ സുമാത്രാ തീരത്ത് ശക്തമായ ഭൂചലനം രേഖപ്പെടുത്തി. റിക്ടർ സ്കെയിലിൽ 6.6 തീവ്രതയുള്ള ഭൂചലനമാണ് ഉണ്ടായത്. യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) ആണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ സമയം രാവിലെ പത്തരയോടെ സിമിലൂ ദ്വീപിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂമിക്കടിയിൽ 25 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ്ജിഎസ് ഡാറ്റ വ്യക്തമാക്കുന്നു. നിലവിൽ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.

അതേസമയം ആൻഡമാൻ ദ്വീപുകളിൽ സ്ഥിതി ചെയ്യുന്ന ഇന്ദിരപോയിന്റ്, ലിറ്റിൽ ആൻഡമാൻ തുടങ്ങിയ മേഖലകളിൽ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. കേരളത്തിലെ തീരദേശപ്രദേശങ്ങളിൽ നിലവിൽ സുനാമി മുന്നറിയിപ്പില്ലെന്നും ജിയോ ഫിസിക്സ് ഏജൻസി അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആനയെ വാങ്ങിനൽകാമെന്ന് പറഞ്ഞ് കുന്നംകുളം സ്വദേശിയിൽ നിന്ന് തട്ടിയത് 62.75 ലക്ഷം രുപ

ആനയെ വാങ്ങിനൽകാമെന്ന് പറഞ്ഞ് കുന്നംകുളം സ്വദേശിയിൽ നിന്ന് തട്ടിയത് 62.75 ലക്ഷം രുപ

കുന്നംകുളം : ആനയെ വാങ്ങിനൽകാമെന്ന് വിശ്വസിപ്പിച്ച് 62.75 ലക്ഷം രൂപ തട്ടിയതായി പരാതി. പുതുശ്ശേരി സ്വദേശി സൈലേഷ്, അസം സ്വദേശി അബ്ദുൾഹമീദ് ഖാൻ എന്നിവരാണ് പണം തട്ടിയതെന്നാണ് പരാതിയിൽ പറയുന്നത്. ആർത്താറ്റ് സ്വദേശി ഉങ്ങുങ്ങൽ പ്രമോദാണ് കുന്നംകുളം പൊലീസിൽ പരാതി നൽകിയത്.

നാഗാലാൻഡ് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ആനയെ നൽകാമെന്ന്‌ പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. 2023 മാർച്ച് 23 മുതൽ 2025 ഫെബ്രുവരി വരെ പല തവണകളായി ബാങ്ക് അക്കൗണ്ട് വഴിയാണ് പണം കൈമാറിയത്.65 ലക്ഷം രൂപയാണ് ആനയുടെ വിലയായി പറഞ്ഞിരുന്നത്. നാഗാലാൻഡ് സ്വദേശിയുടെ ബന്ധുവിന്റെ അക്കൗണ്ടിലേക്ക് രണ്ടുതവണകളായി 35 ലക്ഷം രൂപയും, അബ്ദുൾ ഹമീദ് ഖാന്റെ അക്കൗണ്ടിലേക്ക് രണ്ടു തവണകളിലായി 15 ലക്ഷം രൂപയുമാണ് അയച്ചത്. 12.27 ലക്ഷം രൂപ സൈലേഷിന്റെ ബന്ധുക്കളുടെ അക്കൗണ്ടിലേക്കും കൈമാറി. പലതവണ ആവശ്യപ്പെട്ടെങ്കിലും ആനയെ കിട്ടാതെ വന്നതോടെയാണ് പൊലീസിൽ പരാതി നൽകിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വാണിയംകുളത്ത് ഫർണിച്ചർ സ്ഥാപനത്തിൽ തീപിടുത്തം, 20 ലക്ഷം രൂപയുടെ നഷ്ടമെന്ന് ഉടമ സന്തോഷ്, കാരണം ഷോർട്ട് സർക്യൂട്ടെന്ന് പ്രാഥമിക നി​ഗമനം

വാണിയംകുളത്ത് ഫർണിച്ചർ സ്ഥാപനത്തിൽ തീപിടുത്തം, 20 ലക്ഷം രൂപയുടെ നഷ്ടമെന്ന് ഉടമ സന്തോഷ്, കാരണം ഷോർട്ട് സർക്യൂട്ടെന്ന് പ്രാഥമിക നി​ഗമനം

പാലക്കാട്: പാലക്കാട് വാണിയംകുളത്ത് ഫർണീച്ചർ സ്ഥാപനത്തിൽ തീപിടുത്തം. വാണിയംകുളം അജപാമഠത്തിന് സമീപത്തുള്ള ലക്ഷ്മി ഫർണീച്ചർ എന്ന സ്ഥാപനത്തിൻറെ ഷെഡ്ഡിലാണ് തീപിടുത്തമുണ്ടായത്. നിർമ്മാണം കഴിഞ്ഞ് പോളിഷിംഗിങ്ങിനായി മാറ്റിയിട്ട കട്ടിലുകളും ടീപോയ്കളും ഉൾപ്പെടുന്ന ഫർണിച്ചറുകളാണ് കത്തി നശിച്ചത്. 20 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നതായി ഉടമ സന്തോഷ് പറഞ്ഞു. തൊട്ടടുത്തുള്ള മരം മില്ലിലേക്കും തീ പടർന്നിരുന്നു. വ്യാഴാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് തീ ആളിപ്പടർന്നത്. ഉടനെ ഷൊർണൂരിൽ നിന്നും പട്ടാമ്പിയിൽ നിന്നും എത്തിയ ഫയർഫോഴ്സ് യൂണിറ്റുകൾ രാവിലെ ആറുമണിവരെ നടത്തിയ ശ്രമത്തിനൊടുവിൽ ആണ് തീ അണക്കാൻ ആയത്. തീപിടുത്തത്തിൽ ഷെഡ് പൂർണമായും കത്തിയമർന്നു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മലപ്പുറത്ത് കാട്ടാന ആക്രമണം; ടാപ്പിം​ഗ് തൊഴിലാളിക്ക് ദാരുണാന്ത്യം

മലപ്പുറത്ത് കാട്ടാന ആക്രമണം; ടാപ്പിം​ഗ് തൊഴിലാളിക്ക് ദാരുണാന്ത്യം

മലപ്പുറത്ത് കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. ടാപ്പിംഗ് തൊഴിലാളിയാണ് മരിച്ചത്. ഇതര സംസ്ഥാന തൊഴിലാളി ഷാരു ആണ് കൊല്ലപ്പെട്ടത്. നിലമ്പൂർ അകമ്പാടം അരയാട് എസ്റ്റേറ്റിൽ വെച്ചാണ് കാട്ടാന ആക്രമിച്ചത്. രാവിലെ ഒമ്പത് മണിയോടെയാണ് കാട്ടാന ആക്രമണം ഉണ്ടാകുന്നത്. ജാർഖണ്ഡ് സ്വദേശിയാണ് കൊല്ലപ്പെട്ട ഷാരു. എസ്റ്റേറ്റിൽ നിന്ന് ടാപ്പിംഗ് കഴിഞ്ഞ് മടങ്ങിവരുന്നതിനിടെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. ഒപ്പമുണ്ടായിരുന്ന തൊഴിലാളികൾ ചിതറിയോടി. ഷാരുവിനെ പിന്തുടർന്നെത്തി ആക്രമിക്കുകയായിരുന്നു. വനംവകുപ്പും പൊലീസും സംഭവ സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഇൻക്വസ്റ്റിന് ശേഷം മൃതദേഹം മാറ്റും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സൗദി അറേബ്യയിൽ വാഹനാപകടം, മലയാളി യുവാവിന് ദാരുണാന്ത്യം

സൗദി അറേബ്യയിൽ വാഹനാപകടം, മലയാളി യുവാവിന് ദാരുണാന്ത്യം

റിയാദ്​: സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ അഹ്​സക്ക്​ സമീപം വാഹനാപകടത്തിൽ മരിച്ച കോട്ടയം മുണ്ടക്കയം പുഞ്ചവയൽ 504 നഗർ ഇടപ്പള്ളിൽ വെസ്‌ലി ജോൺസണി​ന്‍റെ (ജോമോൻ, 33) മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോയി. ഇക്കഴിഞ്ഞ തിങ്കളാഴ്​ച രാത്രിയിലായിരുന്നു അപകടം. റിയാദിൽ സ്വകാര്യ കമ്പനിയിൽ ഡ്രൈവറായ വെസ്​ലി ജോലിയുടെ ഭാഗമായി അൽ അഹ്​സയിലേക്ക്​ പോയതാണ്​. അവിടെ വെച്ച്​ രാത്രി 12ഓടെയാണ്​ അപകടമുണ്ടായത്. വെസ്​ലി ഓടിച്ച മിനി ട്രക്കി​ന്‍റെ ഡ്രൈവർ കാബിൻ പാടെ തകർന്നുപോയി.

രണ്ട്​ വർഷം മുമ്പാണ്​ വെസ്​ലി സൗദിയിലെത്തിയത്​. അവിവാഹിതനാണ്​. വിവാഹം കഴിക്കാനായി ജനുവരിയിൽ നാട്ടിൽ പോകാൻ തീരുമാനിച്ചിരിക്കുകയായിരുന്നു. ജോൺസൺ ആണ്​ പിതാവ്​. ജെസ്സി മാതാവ്​. ടി.എസ്​. രേഷ്​മ ഏക സഹോദരി. ബുധനാഴ്​ച രാത്രി 11.35ന്​ പുറപ്പെടുന്ന എയർ ഇന്ത്യ വിമാനത്തിൽ മൃതദേഹം കൊണ്ടുപോകും. മുംബൈ വഴി വ്യാഴാഴ്​ച ഉച്ചക്ക്​ 12 ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തൃശൂരിൽ കേടായ ബൈക്ക് സ്റ്റാർട്ട് ചെയ്യുന്നതിനിടെ തീപ്പൊരി; പെട്രോൾ കുപ്പിയിലേക്ക് പടർന്ന് യുവാവിന് 90 % പൊള്ളലേറ്റു

തൃശൂരിൽ കേടായ ബൈക്ക് സ്റ്റാർട്ട് ചെയ്യുന്നതിനിടെ തീപ്പൊരി; പെട്രോൾ കുപ്പിയിലേക്ക് പടർന്ന് യുവാവിന് 90 % പൊള്ളലേറ്റു

തൃശൂർ: കേടായ ബൈക്ക് സ്റ്റാർട്ട് ചെയ്യുന്നതിനിടെ തീ പടർന്ന് യുവാവിന് ഗുരുതര പരിക്ക്. ദേശമംഗലം ഗ്രാമപഞ്ചായത്തിൽ 11 -ാം വാർഡിൽ ഉൾപ്പെടുന്ന മേലെ തലശ്ശേരി ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന അത്താണിക്കൽ വീട്ടിൽ മുഹമ്മദ് ഫാരിസ് ( 22 ) എന്ന യുവാവിനാണ് ഗുരുതര പരിക്ക് പറ്റിയത്. ചൊവ്വാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് സംഭവം. മുഹമ്മദ് ഫാരിസ് ജോലി ചെയ്യുന്ന ചിറ്റണ്ടയിലെ ബൈക്ക് വർക്ക് ഷോപ്പിൽ വച്ച് കേടായ ബൈക്ക് സ്റ്റാർട്ട് ചെയ്യുന്നതിനിടെ ബൈക്കിൽ നിന്ന് തീപ്പൊരി സ്പാർക്ക് ആവുകയും പരിസരത്ത് സൂക്ഷിച്ചിരുന്ന പെട്രോൾ കുപ്പിയിലേക്ക് തീ പടരുകയും തൽസമയം ഒരു തീഗോളമായി മാറുകയും ആയിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. അപകടത്തിൽ അതീവ ഗുരുതരാവസ്ഥയിൽ ആയ മുഹമ്മദ് ഫാരിസിനെ ഉടൻ തന്നെ തൃശ്ശൂർ ഗവ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 90% ത്തോളം പൊള്ളലേറ്റ് അതീവ ഗുരുതരാവസ്ഥയിലുള്ള മുഹമ്മദ് ഫായിസ് അപകട നില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടർമാർ പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ടിവി റേറ്റിങ് തട്ടിപ്പ്; മുഖ്യമന്ത്രിക്കും ബാർക് സിഇഒക്കും പരാതി, ഡിജിപി അന്വേഷിക്കും

ടിവി റേറ്റിങ് തട്ടിപ്പ്; മുഖ്യമന്ത്രിക്കും ബാർക് സിഇഒക്കും പരാതി, ഡിജിപി അന്വേഷിക്കും

 ബാർക് ഡാറ്റ അട്ടിമറിക്കാൻ കോടികൾ കൈക്കൂലിവാങ്ങിയ സംഭവത്തിൽ
കേരള ടെലിവിഷൻ ഫെഡറേഷൻ (KTF) പ്രസിഡൻ്റ് മുഖ്യമന്ത്രിക്കും ബാർക്ക് സിഇഒക്കും പരാതി നൽകി.
മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം ഡിജിപി റവാഡ ചന്ദ്രശേഖറിൻ്റെ നേതൃത്വ ത്തിലുള്ള സംഘം അന്വേഷണമാരംഭിച്ച് തെളിവുകൾ ശേഖരിച്ചു കഴിഞ്ഞു.

ബാർക് ഡാറ്റ അട്ടിമറിക്കാൻ കേരളത്തിലെ ഒരു ചാനൽ ഉടമയുടെ അക്കൗണ്ടിൽ നിന്നും ബാർക് ജീവനക്കാർ പ്രേംനാഥിൻ്റെ വാലറ്റിലേക്ക് കോടികൾ എത്തിയെന്ന വാർത്ത ട്വന്റിഫോറാണ് പുറത്തുവിട്ടത്. ക്രിപ്റ്റോ കറൻസി USDT വഴിയാണ് ചാനൽ ഉടമ പണം കൈമാറ്റം ചെയ്തിരിക്കുന്നത്. ബാർക്ക് ജീവനക്കാരൻ പ്രേംനാഥും കേരളത്തിലെ ചാനൽ ഉടമയും നിരന്തരം നടത്തിയ ഫോൺ വിളികളുടേയും വാട്ട്സ് ആപ്പ് ചാറ്റുകളുടേയും വിശദാംശങ്ങൾ 24 പുറത്തുവിട്ടു. കേരളത്തിൽ മാത്രമല്ല ഇതര സംസ്ഥാനങ്ങളിലും സമാനതട്ടിപ്പുകൾ നടക്കുന്നുവെന്നതിൻ്റെ തെളിവാണ് പ്രേംനാഥിൻ്റെ Trust wallet ലേക്ക് ഒഴുകിയെത്തിയ 100 കോടിയോളം രൂപ.

ടെലിവിഷൻ റേറ്റിംഗിൻ്റെ അടിസ്ഥാനത്തിൽ നിലനിൽക്കുന്ന 50,000 കോടി രൂപയുടെ ഇന്ത്യൻ ടെലിവിഷൻ വ്യവസായത്തെ തകർക്കാൻ ബാർക്ക് ജീവനക്കാർ നടത്തുന്ന നിഗൂഢ ശ്രമങ്ങൾ ഈ തട്ടിപ്പിൻ്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നു. കൂടാതെ യൂട്യൂബ് വ്യൂവർഷിപ്പിലുംവ്യാപകമായി തട്ടിപ്പു നടത്താൻ ഫോൺ ഫാമിംഗ് എന്ന സാങ്കേതിക വിദ്യയും ചാഹൽ ഉടമ ഉപയോഗിച്ചു. മലേഷ്യ, തായ്ലൻഡ് എന്നീ രാജ്യങ്ങളിലെ ഫോൺ ഫാമിംഗ് ഏജൻസികൾക്ക് കോടികൾ നൽകി ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് യൂട്യൂബ് വ്യൂവർഷിപ്പ് ഉയർത്തി റേറ്റിംഗ് തട്ടിപ്പിന് പശ്ചാത്തലമൊരുക്കി. ഇതോടൊപ്പം പ്രചരണത്തിന് പെയ്ഡ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളേയും കൂട്ടുപിടിച്ചു.

സ്വന്തം ചാനലിൻ്റെ റേറ്റിംഗ് വർദ്ധിപ്പിച്ച് പരസ്യ വരുമാനം വർദ്ധിപ്പിക്കുന്നതിനോടൊപ്പം മറ്റ് ചാനലുകളുടെ റേറ്റിംഗ് താഴ്ത്താനുമുള്ള കഴിഞ്ഞ ഒരു വർഷത്തിലധികമായി കേരളത്തിൽ വിജയകരമായി നടപ്പിലാക്കി വന്ന ചാനൽ ഉടമയുടെ ഗൂഢതന്ത്രമാണ് ഇവിടെ വെളിവാകുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തീവ്രന്യൂനമർദം സെൻയാർ ചുഴലിക്കാറ്റായി; നേരിയ മഴ തുടരും; ജാഗ്രതാ നിർദ്ദേശം

തീവ്രന്യൂനമർദം സെൻയാർ ചുഴലിക്കാറ്റായി; നേരിയ മഴ തുടരും; ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം സെൻയാർ ചുഴലിക്കാറ്റായി മാറി. സംസ്ഥാനത്ത് ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനത്തിൽ വിവിധ ജില്ലകളിൽ യെലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ 14 ജില്ലകളിലും മഴ സാധ്യത നിലനിൽക്കുന്നുണ്ട്. ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും തെക്കുകിഴക്കൻ ശ്രീലങ്കക്കും ഭൂമധ്യരേഖക്കു സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമർദ്ദം സ്ഥിതി ചെയ്യുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു തീവ്ര ന്യുനമർദ്ദമായി (Depression ) ശക്തിപ്രാപിക്കാൻ സാധ്യത. തുടർന്നുള്ള 48 മണിക്കൂറിനുള്ളിൽ ഇത് കൂടുതൽ ശക്തി പ്രാപിച്ച് വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ വഴി വടക്കൻ തമിഴ്നാട്–പുതുച്ചേരി തീരത്തേക്ക് നീങ്ങാൻ സാധ്യത.

മലേഷ്യക്കും മലാക്ക കടലിടുക്കിനും മുകളിൽ സ്ഥിതി ചെയ്തിരുന്ന തീവ്ര ന്യുനമർദ്ദം സെൻയാർ (Senyar ) ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു ഇന്തോനേഷ്യയിൽ കരയിൽ പ്രവേശിച്ചു. വടക്കുകിഴക്കൻ ഇൻഡോനേഷ്യയുടെ തീരപ്രദേശത്ത്മുകളിൽ സ്ഥിതി ചെയ്യുന്നു. പടിഞ്ഞാറ്-തെക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു 27-ാം തീയതി രാവിലെ വരെ ചുഴലിക്കാറ്റിന്റെ ശക്തി നിലനിർത്തി തുടർന്നുള്ള 24 മണിക്കൂറിൽ ക്രമേണ ശക്തി കുറഞ്ഞു കിഴക്കോട്ട് സഞ്ചരിക്കാൻ സാധ്യത. കേരളത്തിൽ അടുത്ത 5 ദിവസം നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യത. ഇന്ന് (നവംബർ 26) തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത .

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തൃശൂരിൽ ഗർഭിണി ഭർതൃവീട്ടിൽ‌ തീകൊളുത്തി മരിച്ചനിലയിൽ; ഭർത്താവിനും ഭര്‍തൃമാതാവിനുമെതിരെ കേസ്

തൃശൂരിൽ ഗർഭിണി ഭർതൃവീട്ടിൽ‌ തീകൊളുത്തി മരിച്ചനിലയിൽ; ഭർത്താവിനും ഭര്‍തൃമാതാവിനുമെതിരെ കേസ്

തൃശൂർ: വരന്തരപ്പിള്ളി മാട്ടുമലയിൽ ഗർഭിണിയായ യുവതിയെട്ടിൽ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. മാട്ടുമല മാക്കോത്ത് വീട്ടിൽ ഷാരോണിൻ്റെ അർച്ചന (20)യാണ് മരിച്ചത്. ബുധനാഴ്ച ഉച്ചതിരിഞ്ഞ് നാലുമണിയോടെ ഇവരുടെ വീടിന് പുറകിലെ കോൺക്രീറ്റ് കാനയിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിനുള്ളിൽവെച്ച് തീകൊളുത്തിയ ശേഷം പുറത്തേക്ക് ഓടിയതാകാമെന്ന് കരുതുന്നു.

ഷാരോണിൻ്റെ സഹോദരിയുടെ കുട്ടിയെ അങ്കണവാടിയിൽ നിന്ന് കൊണ്ടുവരാൻ ഷരോണിൻ്റെ അമ്മ പോയി തിരിച്ചുവന്നപ്പോഴാണ് അർച്ചനയെ മരിച്ച നിലയിൽ കണ്ടത്. വ്യാഴാഴ്ച രാവിലെ ഫോറൻസിക് വിദഗ്ധരെത്തി പരിശോധന നടത്തിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. വരന്തരപ്പിള്ളി പോലീസ് അന്വേഷണം ആരംഭിച്ചു. ആറ് മാസം മുൻപാണ് ഷാരോണും അർച്ചനയും തമ്മിൽ പ്രണയിച്ച് വിവാഹം കഴിച്ചത്.

തൃശൂർ വരന്തരപ്പിള്ളി മാട്ടുമലയിൽ ഗർഭിണിയായ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനും ഭർതൃമാതാവിനും എതിരെ കേസ്. മാട്ടുമല മാക്കോത്ത് വീട്ടിൽ ഷാരോണിനും മാതാവ് രജനിക്കുമെതിരെ പ്രേരണാ കുറ്റം ചുമത്തിയാണ് വരന്തിരപ്പിള്ളി പോലീസ് കേസെടുത്തത്. മരിച്ച അർച്ചനയുടെ മാതാപിതാക്കളുടെ പരാതിയിലാണ് നടപടി.

അർച്ചന ഭർത്താവിന്റെ വീട്ടിൽ നിരന്തരം ശാരീരികപീഡനം ഉൾപ്പെടെ നേരിട്ടിരുന്നതായി ഇവർ പരാതിയിൽ പറയുന്നു. പെയിൻ്റിംഗ് തൊഴിലാളിയായ ഷാരോൺ മുൻപ് കഞ്ചാവ് കേസിൽ പ്രതിയായിരുന്നു. യുവതിയുമായി ഇയാൾ നിരന്തരം വഴക്കുണ്ടാക്കിയിരുന്നതായും ഭാര്യയെ സംശയിച്ചിരുന്നതായും ബന്ധുക്കൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. മൊഴിയുടെ അടിസ്ഥാനത്തിൽ ഷാരോണിനെയും രജനിയെയും രാത്രി തന്നെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

സംഭവ സ്ഥലത്ത് ഇന്ന് ഫോറൻസിക് സംഘത്തിൻ്റെ നേതൃത്വത്തിൽ തെളിവെടുപ്പും വിശദ പരിശോധനയും നടക്കും. ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് മൃതദേഹം തുടർന്നാകും ആശുപത്രിയിലേക്ക് മാറ്റുക. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്നും വരന്തിരപ്പിള്ളി പോലീസ് അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വാളുകൊണ്ട് ആക്രമിക്കാൻ ശ്രമം; തിരുവനന്തപുരത്ത് കാപ്പാ കേസ് പ്രതിക്കുനേരെ പൊലീസ് വെടിയുതിർത്തു

വാളുകൊണ്ട് ആക്രമിക്കാൻ ശ്രമം; തിരുവനന്തപുരത്ത് കാപ്പാ കേസ് പ്രതിക്കുനേരെ പൊലീസ് വെടിയുതിർത്തു

 തിരുവനന്തപുരം: ആര്യങ്കോട് കാപ്പാ കേസ് പ്രതിക്കുനേരെ പൊലീസ് വെടിയുതിർത്തു. പ്രതിയായ കയ്‌രി കിരൺ പൊലീസിനെ വാളുകൊണ്ട് ആക്രമിക്കാൻ ശ്രമിച്ചപ്പോഴാണ് എസ്എച്ച്ഒ തസ്നിം അബ്ദുസമദ് വെടിവച്ചത്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് കിരൺ. ഇതോടെ കോടതി ഉത്തരവനുസരിച്ച് ഇയാളെ കാപ്പാ കേസിൽ ഉൾപ്പെടുത്തി നാടുകടത്തിയിരുന്നു. ഇതിനിടയിൽ കഴിഞ്ഞ ദിവസം കിരൺ ആര്യങ്കോട്ടെ വീട്ടിലെത്തുകയായിരുന്നു.

ഇതറിഞ്ഞ എസ്എച്ച്ഒ തസ്നിം അബ്ദുസമദിന്റെ സംഘം കിരണിനെ പിടികൂടാൻ പോയതായിരുന്നു. സംഘർഷത്തിനിടയിൽ വാളുപയോഗിച്ച് വെട്ടാൻ ശ്രമിച്ച കിരണിൽ നിന്ന് രക്ഷപ്പെടാനാണ് എസ്എച്ച്ഒ വെടിയുതിർത്തതെന്നാണ് സംഘം പറയുന്നത്. സംഭവത്തിൽ കിരണിന് പരിക്കേ​റ്റിട്ടില്ലെന്നാണ് നിലവിലെ വിവരം. ഇയാൾ ഓടി രക്ഷപ്പെട്ടു. കിരണിനെ കണ്ടെത്താനുളള ശ്രമം നടന്നുവരികയാണ്

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സ്വര്‍ണവിലയില്‍ ഇന്ന് ആശ്വാസം ; കുറഞ്ഞത് 120 രൂപ

സ്വര്‍ണവിലയില്‍ ഇന്ന് ആശ്വാസം ; കുറഞ്ഞത് 120 രൂപ

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 120 രൂപ കുറഞ്ഞ് 93,680 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. രണ്ടുദിവസത്തിനിടെ രണ്ടായിരത്തിലധികം രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് വില കുറഞ്ഞത്. ഗ്രാമിന് ആനുപാതികമായി 15 രൂപയാണ് കുറഞ്ഞത്. 11,710 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തിൽ 90,200 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. അഞ്ചിന് 89,080 രൂപയായി താഴ്ന്നിരുന്നു. ഇതാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന സ്വർണവില. പിന്നീട് പടിപടിയായി വില ഉയർന്ന് 13ന് 94,000ന് മുകളിൽ എത്തുകയായിരുന്നു. 13ന് രേഖപ്പെടുത്തിയ 94,320 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരം.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പുരാണ കഥാപാത്രങ്ങളെ അവഹേളിച്ചെന്ന് പരാതി; നാടകത്തില്‍ നിന്ന് പിന്മാറി സ്‌കൂള്‍ അധികൃതര്‍

പുരാണ കഥാപാത്രങ്ങളെ അവഹേളിച്ചെന്ന് പരാതി; നാടകത്തില്‍ നിന്ന് പിന്മാറി സ്‌കൂള്‍ അധികൃതര്‍

മലപ്പുറം: മലപ്പുറം ജില്ലാ സ്‌കൂള്‍ കലോത്സവത്തിലെ നാടകത്തെ ചൊല്ലി വിവാദം. നാടകത്തില്‍ ഹിന്ദു പുരാണ കഥാപാത്രങ്ങളെ അവഹേളിച്ചെന്ന പരാതിയുമായി ഹിന്ദു ഐക്യ വേദി ഉള്‍പ്പടെയുള്ള സംഘടനകള്‍ രംഗത്തെത്തിയതോടെ നാടകത്തില്‍ നിന്ന് സ്‌കൂള്‍ അധികൃതര്‍ പിന്മാറി.
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പുതിയ നാടകമായിരിക്കും അവതരിപ്പിക്കുക.

വണ്ടൂരില്‍ നടന്ന മലപ്പുറം ജില്ലാ കലോത്സവത്തില്‍ എകെഎംഎച്ച്എസ്എസ് കോട്ടൂരിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച 'വീരനാട്യം' എന്ന നാടകത്തെ ചൊല്ലിയായിരുന്നു വിവാദം. നാടകത്തിലെ സംഭാഷണങ്ങളും രംഗങ്ങളും ചിലര്‍ക്ക് ഉണ്ടാക്കിയിട്ടുള്ള മാനസിക പ്രയാസത്തില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് മുമ്പ് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. റഫീഖ് മംഗലശ്ശേരി സംവിധാനം ചെയ്ത നാടകമാണ് വീരനാട്യം.