Thursday, 27 November 2025

വേടന് ബാധിച്ചത് കടുത്ത വൈറല്‍ പനി; ചികിത്സയിലുള്ളത് ദുബായിലെ ആശുപത്രിയില്‍

ദോഹ: റാപ്പര്‍ വേടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് കടുത്ത വൈറല്‍ പനിയെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ടുകള്‍. ദുബായിലെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് വേടന്‍ ചികിത്സയിലുള്ളത്. ആശുപത്രിയില്‍ നിന്നുള്ള ചിത്രം വേടന്‍ പങ്കുവെച്ചിരുന്നു.

ഇതേത്തുടര്‍ന്ന് നവംബര്‍ 28-ന് ദോഹയില്‍ നടത്താനിരുന്ന പരിപാടി മാറ്റിവെച്ചിട്ടുണ്ട്.
ഡിസംബര്‍ 12-ലേക്കാണ് ഷോ മാറ്റിവെച്ചത്. ദോഹയിലെ ഏഷ്യന്‍ ടൗണിലുള്ള ആംഫി തിയേറ്ററിലാണ് വേടന്റെ പരിപാടി അരങ്ങേറുക.

വേടന്റെ ആരോഗ്യം വീണ്ടെടുക്കുന്നതിനാണ് ഇപ്പോള്‍ മുന്‍ഗണനയെന്നും പരിപാടി മാറ്റിവെക്കേണ്ടിവന്നതിന് ക്ഷമ ചോദിക്കുന്നതായും വേടന്‍ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കേരളത്തിൽ ഒരു കിലോമീറ്റർ ചുറ്റളവിൽ എൽപി സ്കൂൾ വേണമെന്ന് സുപ്രീംകോടതി; റിവിഷൻ ഹർജി നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: വിദ്യാർത്ഥികൾക്ക് ഒരു കിലോമീറ്റർ ചുറ്റളവിൽ എൽ പി സ്കൂളും മൂന്ന് കിലോമീറ്റർ ചുറ്റളവിൽ യു പി സ്കൂളും ലഭ്യമാക്കണമെന്ന സുപ്രിംകോടതി ഉത്തരവിൽ റിവിഷൻ പെറ്റിഷൻ നൽകുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. മലപ്പുറം മഞ്ചേരി നഗരസഭയിലെ എലമ്പ്രയിൽ മൂന്നുമാസത്തിനകം എൽപി സ്കൂൾ അനുവദിക്കുമോ എന്ന ചോദ്യത്തിന് വിധിപകർപ്പ് കിട്ടിയതിന് ശേഷം പ്രതികരിക്കുമെന്നും മന്ത്രി പറഞ്ഞു.

കാര്യങ്ങൾ വേണ്ട വിധം കോടതിയെ ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ലെന്നും ഇക്കാര്യത്തിൽ റിവിഷൻ പെറ്റിഷൻ ഫയൽ ചെയ്ത് കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തെ സംബന്ധിച്ച കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

എന്നാൽ സ്കൂളിനായുള്ള 40 വർഷത്തിലേറെ നീണ്ട പോരാട്ടം വിജയം കാണുന്നതിന് ആശ്വാസത്തിലാണ് എലമ്പ്ര നിവാസികൾ. ഒരു കിലോമീറ്റർ ദൂരപരിധിയിൽ എൽ പി സ്കൂൾ സ്ഥാപിക്കാൻ നയപരമായ തടസ്സങ്ങൾ വേണ്ടെന്ന സുപ്രീംകോടതിയുടെ ഉത്തരവ് എലമ്പ്ര നിവാസികളുടെ നിയമ പോരാട്ടത്തിന്റെ ഫലമാണ്. സർക്കാർ ഇനിയെങ്കിലും സാങ്കേതിക തടസ്സങ്ങൾ ഉന്നയിക്കാതെ എലമ്പ്ര എൽ പി സ്കൂൾ അനുവദിക്കുമെന്ന പ്രതീക്ഷയാണ് ഇവർക്ക് പങ്കുവെക്കാനുള്ളത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കോഴിക്കോട് - ബെംഗളൂരു സ്വകാര്യ ബസിൽ യാത്രക്കാർക്ക് ഡ്രൈവറുടെ ഭീഷണി; മദ്യക്കുപ്പിയുമായി ടോൾപ്ലാസയിൽ ഇറങ്ങിയോടി

കോഴിക്കോട്: മദ്യലഹരിയിൽ അന്തർസംസ്ഥാന ബസ് ഓടിച്ച് സ്വകാര്യ ബസ് ഡ്രൈവർ. കോഴിക്കോട് ബംഗളൂരു റൂട്ടിലോടുന്ന ഭാരതി ബസാണ് യാത്രക്കാരുടെ ജീവൻ വച്ച് പന്താടിയത്. ഡ്രൈവറും ക്ലീനറും മദ്യ ലഹരിയിലായിരുന്നു. യാത്രക്കാർ ചോദ്യം ചെയ്യുകയും ദൃശ്യം പകർത്തുകയും ചെയ്തു. എല്ലാവരെയും വാഹനം ഇടിപ്പിച്ച് കൊല്ലുമെന്നാണ് ഡ്രൈവർ ഭീഷണിപ്പെടുത്തിയത്. ടോൾ പ്ലാസയിൽ വാഹനം നിർത്തിയപ്പോൾ മദ്യക്കുപ്പിയുമായി ഡ്രൈവർ ഇറങ്ങിയോടി. ഈ സമയമത്രയും മദ്യപിച്ച് ലക്കുകെട്ട് ബസിൽ കിടക്കുകയായിരുന്നു ക്ലീനർ. ദൃശ്യങ്ങൾ യാത്രക്കാർ പുറത്ത് വിട്ടിട്ടും ബസുടമയ്ക്ക് യാതൊരു കൂസലുമില്ല. തൊട്ടടുത്ത ദിവസവും ഇതേ ഡ്രൈവറെ കൊണ്ട് ബസ് ഓടിപ്പിച്ചതായാണ് പുറത്തുവരുന്ന വിവരം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

യൂട്യൂബ് വ്യൂവർഷിപ്പ് തട്ടിപ്പിന് ഫോൺ ഫാമിംഗ്; ഏജൻസികൾക്ക് ചാനൽ ഉടമ നൽകിയത് കോടികൾ

ബാർക് റേറ്റിങ് തട്ടിപ്പ് കൂടാതെ യൂട്യൂബ് യൂട്യൂബ് വ്യൂവർഷിപ്പിലും തട്ടിപ്പ് നടന്നു. യൂട്യൂബ് വ്യൂവർഷിപ്പിലും വ്യാപകമായി തട്ടിപ്പു നടത്താൻ ഫോൺ ഫാമിംഗ് എന്ന സാങ്കേതിക വിദ്യയും ചാനൽ ഉടമ ഉപയോഗിച്ചു. മലേഷ്യ, തായ്ലൻഡ് എന്നീ രാജ്യങ്ങളിലെ ഫോൺ ഫാമിംഗ് ഏജൻസികൾക്ക് കോടികൾ നൽകി ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് യൂട്യൂബ് വ്യൂവർഷിപ്പ് ഉയർത്തി റേറ്റിംഗ് തട്ടിപ്പിന് പശ്ചാത്തലമൊരുക്കി. ഇതോടൊപ്പം പ്രചരണത്തിന് പെയ്ഡ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളേയും കൂട്ടുപിടിച്ചു.

കൈക്കൂലി കൊടുത്ത് ഡാറ്റ തിരിമറി നടത്തുന്നതിനോടൊപ്പം ലോക്കൽ കേബിൾ നെറ്റ് വർക്കുകളിൽ ബാർക്ക് സ്ഥാപിച്ച റേറ്റിംഗ് മീറ്ററുകളുടെ സ്ഥല സൂചികയായി ആ പ്രദേശത്തിൻ്റെ പിൻകോഡ് നമ്പറുകൾ പ്രേംനാഥ് ചാനൽ ഉടമയ്ക്ക് നൽകി. ഇവിടങ്ങളിൽ സ്വാധീനം ചെലുത്തി റേറ്റിംഗ് ഉയർത്താൻ വലിയ ശ്രമങ്ങൾ നടന്നു.

വടക്കൻ കേരളത്തിലെ ഇരുപതിനായിരത്തോളം വരുന്ന ഒരു കേബിൾ നെറ്റ് വർക്കിൽ ലാൻഡിംഗ് പേജ് എടുത്ത് റേറ്റിംഗിൽ വൻ വർദ്ധനവുണ്ടാക്കി എന്ന അവകാശ വാദത്തോടെയാണ് ബാർക്ക് തിരിമറിക്ക് ചാനൽ ഉടമ തുടക്കം കുറിച്ചത്. 85 ലക്ഷത്തോളം കേബിൾ കണക്ഷനുകളുള്ള കേരളത്തിൽ ഈ ചെറിയ നെറ്റ് വർക്കിലെ ലാൻ്റിംഗ് പേജ് റേറ്റിംഗിൽ അത്ഭുതങ്ങളുണ്ടാക്കി എന്ന് പരസ്യ ദാതാക്കളേയും ടെലിവിഷൻ പ്രേഷകരേയും അതി വിദശ്ധമായി പറ്റിക്കാൻ ചാനൽ ഉടമയ്ക്കായി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ചൂടുള്ള ബീഫ് ഫ്രൈയിലേത് നല്ല ബീഫാണോന്ന് എങ്ങനെ മനസിലാക്കും! വഴിയുണ്ട്

ബീഫ് വാങ്ങുമ്പോൾ ഇക്കാര്യങ്ങളൊന്ന് ശ്രദ്ധിക്കാം. ആദ്യം ബീഫിന്റെ നിറം തന്നെ നോക്കാം. ഫ്രഷ് ബീഫിന് നല്ല ചുവന്ന നിറമായിരിക്കും. ഇങ്ങനെയാണെങ്കിൽ ധൈര്യമായി വാങ്ങിക്കോളു. ഇനി കഷ്ണങ്ങളാക്കിയ ബീഫാണെങ്കിൽ ഓക്‌സിഡേഷൻ മൂലം പുറത്ത് നല്ല ചുവന്ന നിറവും ഉള്ളിൽ ബ്രൗണിഷ് നിറവുമായിരിക്കും. പഴക്കമുണ്ടെങ്കിൽ ഇത്തരം ബീഫിന് ഇരുണ്ട നിറമായിരിക്കും. നല്ല ബീഫിന് വൃത്തിയുള്ള ഗന്ധവുമുണ്ടായിരിക്കും. പുളിച്ചതോ രൂക്ഷമായതോ ആയ ഗന്ധമാണെങ്കിൽ വാങ്ങിക്കരുത്.

മാംസത്തിനുള്ളിലെ കൊഴുപ്പിന്റെ ചെറിയ അടയാളങ്ങളും ഗുണനിലവാരത്തെയാണ് സൂചിപ്പിക്കുന്നത്. ഈ അടയാളത്തെ മാർബ്ലിങ് എന്ന് പറയും. മാർബ്ലിങ്ങ് മികച്ചതാണെങ്കിലും ബീഫ് മികച്ചതാണെന്ന് ഉറപ്പിക്കാം. മാർബ്ലിങ് കുറവാണെങ്കിൽ ഗുണനിലവാരം കുറവാണ്. വാങ്ങിയപ്പോൾ ബീഫ് നല്ലതാണോയെന്ന് മനസിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ വേവിക്കമ്പോൾ രൂക്ഷമായ ഗന്ധം വന്നാൽ അത് നല്ലതല്ലെന്ന് മനസിലാക്കാം.

മൃഗങ്ങൾ കഴിക്കുന്ന ഭക്ഷണമനുസരിച്ചിരിക്കും ബീഫിലെ കൊഴുപ്പ്. വെള്ളനിറമോ ചെറിയ മഞ്ഞകലർന്ന നിറമോ ആണെങ്കിൽ ഏത് തരം ഭക്ഷണമാണ് ഇവ കഴിക്കുന്നതെന്നറിയാം. പുല്ലാണ് കഴിക്കുന്നതെങ്കിൽ ഇത് മഞ്ഞ നിറമായിരിക്കും ബീഫിന്റെ ഗുണമേന്മ കൂട്ടുന്ന ഒരു ഘടകമാണിത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രാത്രി വനത്തില്‍ അതിക്രമിച്ച് കയറി വീഡിയോ ചിത്രീകരിച്ചു; യൂട്യൂബര്‍ക്കെതിരെ കേസെടുത്ത് വനംവകുപ്പ്

കല്‍പറ്റ: രാത്രി വനത്തില്‍ അതിക്രമിച്ചുകയറി വീഡിയോ ചിത്രീകരിച്ച യൂട്യൂബര്‍ക്കെതിരെ കേസെടുത്ത് വനംവകുപ്പ്. വയനാട്ടിലെ വനത്തില്‍ അതിക്രമിച്ചു കടന്നതിനാണ് കോഴിക്കോട് ചാലപ്പുറം സ്വദേശി സാഗര്‍ ഉള്‍പ്പെടെ ഏഴുപേരെ പ്രതിചേര്‍ത്ത് വനംവകുപ്പ് കേസെടുത്തത്.

അനുമതിയില്ലാതെ അഞ്ച് ബൈക്കുകളിലെത്തി വന്യജീവികള്‍ നിറഞ്ഞ വനത്തിലുള്ളിലൂടെ അവയ്ക്ക് ശല്യമാകുന്നവിധം വീഡിയോ ചിത്രീകരിച്ച് യാത്രചെയ്തുവെന്നാണ് ഇവര്‍ക്കെതിരായ കേസ്. ഇവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയാണ് കേസിനാധാരമായത്. സൗത്ത് വയനാട് ഡിവിഷനിലെ ചെതലയം റെയ്ഞ്ചിലുള്ള പാതിരി വനമേഖലയിലൂടെയാണ് ഇവര്‍ യാത്ര ചെയ്തത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വൈറ്റ് ഹൗസിനു സമീപമുണ്ടായ വെടിവെപ്പിൽ രണ്ട് സൈനികര്‍ക്ക് പരിക്ക്; ഇരുവരുടെയും നില ​ഗുരുതരം

വാഷിംഗ്ടണ്‍: അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗികവസതിയായ വൈറ്റ് ഹൗസിനു സമീപമുണ്ടായ വെടിവെപ്പിൽ രണ്ട് നാഷണല്‍ ഗാര്‍ഡ് അംഗങ്ങള്‍ക്ക് വെടിയേറ്റു. അക്രമിയെ അധികൃതർ തിരിച്ചറിഞ്ഞു. അഫ്ഗാന്‍ സ്വദേശിയായ റഹ്മാനുള്ള ലകൻവാൾ(29)ആണ് പ്രതി. ആക്രമണ കാരണം വ്യക്തമല്ല. 2021 ൽ അമേരിക്കയിൽ പ്രവേശിച്ചതാണ് റഹ്മാനുള്ള. ഇയാളുടെ കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.

ബുധനാഴ്ച ഉച്ചകഴിഞ്ഞ് നാഷണൽ ഗാർഡ് അംഗങ്ങൾ പട്രോളിംഗിങ് നടത്തുന്നതിനിടെയാണ് വെടിവെയ്പ്പ് നടത്തിയത്.10 മുതല്‍ 15 തവണയാണ് അക്രമി വെടിയുതിര്‍ത്തത്. രണ്ട് സൈനികര്‍ക്കും തലയ്ക്കാണ് വെടിയേറ്റിട്ടുള്ളത്. പരിക്കേറ്റ ഗാര്‍ഡ് അംഗങ്ങള്‍ ആശുപത്രിയിലാണെന്നും അവരുടെ നില ഗുരുതരമായി തുടരുകയാണെന്നും ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ മേധാവി കാഷ് പട്ടേലും വാഷിംഗ്ടണ്‍ മേയര്‍ മ്യൂരിയല്‍ ബൗസറും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പരിക്കേറ്റ സൈനികരില്‍ ഒരാള്‍ സ്ത്രീയാണ്. വെസ്റ്റ് വെര്‍ജീനിയ സ്വദേശികളാണ് ഇരുവരും. സംഭവത്തിൽ അക്രമിക്കും വെടിയേറ്റിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇമ്രാൻ ഖാനെ കാണാൻ കുടുംബത്തിന് അനുമതി! സഹോദരിമാരെ പൊലീസ് ക്രൂരമായി ഉപദ്രവിച്ചെന്ന് റിപ്പോർട്ട്

ഇസ്ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടെന്ന വാർത്തകൾ പ്രചരിക്കുന്നതിനിടയിൽ അദ്ദേഹത്തിനെ കാണാൻ കുടുംബത്തിന് അനുമതി ലഭിച്ചതായി സഹോദരി അലീമ ഖാൻ മാധ്യമങ്ങളോട് പറഞ്ഞു. ഇതോടെ റാവൽപ്പിണ്ടിയിലെ ജയിലിന് മുന്നിൽ നടത്തിയ കുത്തിയിരിപ്പ് പ്രതിഷേധം അവസാനിപ്പിക്കാൻ അവർ നിർദേശം നൽകി. പൊലീസുമായി നടത്തിയ ചർച്ചക്കൊടുവിലാണ് സന്ദർശന അനുമതി ലഭിച്ചതെന്നും അലീമ ഖാൻ അറിയിച്ചു. പ്രതിഷേധം നടന്നിടത്താണ് പൊലീസുമായി ചർച്ച നടത്തിയതെന്നും ഇന്നും അടുത്ത ചൊവ്വാഴ്ചയും ഇമ്രാനെ കാണാനുള്ള അനുമതിയാണ് കുടുംബത്തിന് ലഭിച്ചിരിക്കുന്നതെന്നാണ് അലീമ അറിയിച്ചത്. ഇതോടെ പ്രതിഷേധക്കാർ സമാധാനമായി പിരിഞ്ഞു.

അതേസമയം പ്രതിഷേധത്തിനിടയിൽ ഇമ്രാൻഖാന്റെ സഹോദരിമാരെ പൊലീസ് ഉപദ്രവിച്ചെന്ന് ആരോപണം ഉയർന്നു. ജയിലിൽ കഴിയുന്ന സഹോദരനെ കാണണമെന്ന് ആവശ്യപ്പെട്ടതാണ് ഉപദ്രവിക്കാൻ കാരണമെന്ന് ഖാന്റെ സഹോദരിമാർ പറയുന്നു. നോറീൻ ഖാൻ, അലീമ ഖാൻ, ഉസ്മ ഖാൻ എന്നിവരാണ് തങ്ങളെയും റാവൽപിണ്ടി അദിയാലാ ജയിലിനു മുന്നിൽ തടിച്ചു കൂടിയ പാകിസ്താൻ തെഹ്രിക്ക് ഇ ഇൻസാഫ് പ്രവർത്തകരെയും പൊലീസ് ആക്രമിച്ചുവെന്ന് ആരോപിച്ചത്.

2023 മുതൽ ജയിലിൽ കഴിയുകയാണ് ഇമ്രാൻ ഖാൻ. കഴിഞ്ഞ മൂന്നാഴ്ച കാലമായി സഹോദരനെ കാണാൻ തങ്ങൾക്ക് അനുമതി നൽകിയിട്ടില്ലെന്ന് മൂവരും പറഞ്ഞിരുന്നു. പിന്നാലെ നടന്ന ചർച്ചയിലാണ് കാണാനുള്ള അനുമതി ലഭിച്ചത്.

പിടിഐ പ്രവർത്തകരും ഖാന്റെ സഹോദരിമാരും ജയിലിന് പുറത്ത് ഇരുന്ന് പ്രതിഷേധിക്കുമ്പോഴാണ് പൊലീസ് ഇവരുടെ നേരെ ആക്രമണം അഴിച്ചുവിട്ടതെന്നാണ് റിപ്പോർട്ട്. ഇമ്രാൻ ഖാനെ ഏകാന്ത തടവിലാണ് പാർപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹത്തിനോട് കാട്ടുന്നത് അനീതിയാണെന്നും സഹോദരിമാർ പറയുന്നു. ഇതിനെ അടിച്ചമർത്തലും അന്യായവുമാണെന്നാണ് അവർ വിശേഷിപ്പിച്ചത്. പ്രതിഷേധക്കാരെ തടയാൻ വനിത പൊലീസ് ഓഫീസർമാരെ നിയോഗിച്ചത് മറ്റ് സ്ത്രീകളെ ഉപദ്രവിക്കാനാണെന്നും ഖാന്റെ സഹോദരിമാർ അഭിപ്രായപ്പെട്ടു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൊയിലാണ്ടി ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം; ഗുരുതരമായി പരിക്കേറ്റ 55കാരി മരിച്ചു

കോഴിക്കോട്: കൊയിലാണ്ടി ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരാള്‍ മരിച്ചു. ഇരിട്ടി സ്വദേശിനി ഓമന(55)യാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മറ്റ് രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മട്ടന്നൂര്‍ സ്വദേശികളായ രമണി (55), സരിന്‍ (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കണ്ണൂരില്‍ നിന്നും കോഴിക്കോട്ടയ്ക്ക് വരികയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹോംങ്കോങ്ങിലെ തീപിടുത്തം: മരണം 44 ആയി ഉയർന്നു

ഹോംങ്കോങ്: ഹോങ്കോങിൽ റെസിഡൻഷ്യൽ കോംപ്ലക്‌സിലുണ്ടായ തീപിടുത്തത്തിൽ മരിച്ചവരുടെ എണ്ണം 44ആയി. ഏകദേശം മുന്നൂറോളം പേരെ കാണാതായി എന്നാണ് അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്. 45പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

രാത്രിയിലുടനീളവും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനം തുടരുകയാണ്. എന്നാൽ തീപിടിത്തമുണ്ടായ വാങ് ഫുക്ക് കോർട്ട് ഹൗസിങ് കോംപ്ലക്‌സിൽ നിന്നും കഠിനമായ ചൂടും പുകയും മൂലം രക്ഷാപ്രവർത്തകർക്ക് മുകൾ നിലകളിലേക്ക് എത്തിപ്പെടാൻ കഴിയാത്ത സാഹചര്യമാണ്. ബുധനാഴ്ച ഉച്ചയോടെയാണ് ഹൗസിങ് കോംപ്ലക്‌സിന് തീപിടിച്ചത്. എട്ട് ബ്ലോക്കുകളിലായി രണ്ടായിരം അപ്പാർട്ട്‌മെന്റുകളാണ് വടക്കൻ തായ്‌പേ ജില്ലയിലുള്ള കോംപ്ലക്‌സിലുള്ളത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഡാറ്റ പുതുക്കുന്നതിൻ്റെ ഭാഗമായി രാജ്യത്ത് രണ്ട് കോടി ആളുകളുടെ ആധാർ നമ്പറുകൾ നീക്കും; തീരുമാനവുമായി യുഐഡിഎഐ

ന്യൂഡല്‍ഹി: ഡാറ്റ പുതുക്കലിൻ്റെ ഭാഗമായി രണ്ട് കോടി ആളുകളുടെ ആധാര്‍ നമ്പറുകള്‍ നീക്കം ചെയ്തതായി യുണീക് ഐഡന്റിഫിക്കേഷന്‍ ഓഫ് ഇന്ത്യ(യുഐഡിഎഐ) അറിയിച്ചു. രാജ്യത്താകെ മരിച്ച ആളുകളുടെ ആധാറാണ് നീക്കം ചെയ്തതെന്ന് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയം ബുധനാഴ്ച്ച അറിയിച്ചു. ആധാര്‍ കാര്‍ഡ് ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ തടയുന്നതിനും ആധാര്‍ ദുരുപയോഗം ഇല്ലാതാക്കുന്നതിനുമാണ് പുതിയ നടപടിയെന്ന് യുഐഡിഎഐ വ്യക്തമാക്കി.

മരിച്ച വ്യക്തികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ, സംസ്ഥാന സര്‍ക്കാരുകള്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍, ദേശീയ സാമൂഹിക സഹായ പദ്ധതികള്‍, പൊതുവിതരണ സംവിധാനങ്ങള്‍ എന്നിവയുടെ സഹായം തേടിയതായി യുഐഡിഎഐ അറിയിച്ചു. ഭാവിയില്‍ കൂടുതല്‍ വിവര ശേഖരണത്തിനായി ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് യുഐഡിഎഐയുടെ തീരുമാനം.

മരിച്ചവരുടെ വിവരങ്ങള്‍ ആധാറില്‍ നിന്നും നീക്കം ചെയ്യുന്നതിനായി മൈ ആധാര്‍ പോര്‍ട്ടല്‍ വഴി ബന്ധുക്കള്‍ക്കും സാധിക്കും. സിവില്‍ രജിസ്‌ട്രേഷന്‍ സിസ്റ്റം ഉപയോഗിക്കുന്ന 25 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഈ സേവനം ലഭ്യമാണ്. ബാക്കി സംസ്ഥാനങ്ങളിലും മറ്റും ഉടന്‍ പോര്‍ട്ടല്‍ സജീവമാകുമെന്ന് യുഐഡിഎഐ അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പത്തനംതിട്ടയിൽ ഓട്ടോ മറിഞ്ഞ് വിദ്യാർഥികൾ മരിച്ച സംഭവം; ഡ്രൈവർക്ക് എതിരെ കേസ്

പത്തനംതിട്ട: പത്തനംതിട്ട തൂമ്പാക്കുളത്ത് സ്‌കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് കുട്ടികള്‍ മരിച്ച സംഭവത്തില്‍ ഡ്രൈവർക്ക് എതിരെ കേസ്. അമിതവേഗത, അലക്ഷ്യമായതും മനുഷ്യജീവന് ആപത്തുവരുത്തുന്ന രീതയിലുള്ള ഡ്രൈവിങ് എന്നിവയ്ക്ക് എതിരെയുള്ള വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം അപകടത്തിൽ മരിച്ച ആദ്യലക്ഷ്മി, യദുകൃഷ്ണൻ എന്നീ കുട്ടികളുടെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും.

പാമ്പിനെ കണ്ട് വാഹനം വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായത്. പത്തനംതിട്ട ജില്ലാ ജനറല്‍ ആശുപത്രിയിലാണ് ആദ്യലക്ഷ്മിയുടെ മൃതദേഹമുള്ളത്. അതേസമയം യദുകൃഷ്ണന്റെ മൃതദേഹം കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. കഴിഞ്ഞദിവസം വൈകിട്ട് മൂന്നര മണിയോടെയാണ് സ്‌കൂളിൽ നിന്നും ആറ് കുട്ടികളെ ഓട്ടോറിക്ഷയിൽ കയറ്റികൊണ്ടുവന്നത്.

അമിതവേഗതയിലുള്ള വാഹനം വെട്ടിച്ചാൽ മാത്രമേ ഗുരുതരമായ രീതിയിലുള്ള അപകടമുണ്ടാകുവെന്ന നിഗമനത്തിലാണ് മേൽപ്പറഞ്ഞ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തിരിക്കുന്നത്. അപകടത്തിൽ പരിക്കേറ്റ കുട്ടികളിലൊരാൾ തിരുവല്ല സ്വകാര്യ മെഡിക്കൽ കോളേജിലും മറ്റൊരു കുട്ടി കോട്ടയം മെഡിക്കൽ കോളേജിലും ചികിത്സയിലാണ്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. കരിമാൻതോട് ശ്രീനാരായണ സ്‌കൂളിലെ വിദ്യാർത്ഥികളാണ് അപകടത്തില്‍പ്പെട്ട കുട്ടികൾ.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Wednesday, 26 November 2025

ആലപ്പുഴയിൽ ഓൺലൈൻ ഷെയർ ട്രേഡിങ്ങിന്റെ പേരിൽ തട്ടിപ്പ്, 16 ലക്ഷത്തിലേറെ കൈക്കലാക്കി; കോഴിക്കോട് സ്വദേശി പിടിയിൽ

ആലപ്പുഴ: ഓൺലൈൻ ഷെയർ ട്രേഡിങ്ങിന്റെ പേരിൽ ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശിയിൽ നിന്ന് പണം തട്ടിയ കേസിൽ കോഴിക്കോട് സ്വദേശിയായ ഒരാൾ കൂടി റിമാൻഡിലായി. പരാതിക്കാരനിൽ നിന്ന് തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം അയച്ചുവാങ്ങി ചെക്ക് വഴി പിൻവലിച്ച കോഴിക്കോട് കൂടത്തായി സ്വദേശി യദുകൃഷ്ണനെയാണ് (26) ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. തട്ടിപ്പുകാർ പരാതിക്കാരനെ സോഷ്യൽ മീഡിയ വഴി ബന്ധപ്പെട്ട് സ്വകാര്യ ഷെയർ ട്രേഡിങ് കമ്പനിയുടെ പ്രതിനിധിയാണെന്ന് പരിചയപ്പെടുത്തി വ്യാജ ഷെയർ ട്രേഡിങ് ആപ്ലിക്കേഷൻ ഫോണിൽ ഇൻസ്റ്റാൾ ചെയ്യിപ്പിച്ചു. തുടർന്ന് ആപ്ലിക്കേഷന്റെ ഉപയോഗത്തെക്കുറിച്ചും ട്രേഡിങ്ങിനെക്കുറിച്ചും സ്ക്രീൻ ഷോട്ടുകൾ മുഖേന പഠിപ്പിച്ച് വിശ്വാസം നേടിയെടുത്തു. ഈ വ്യാജ ആപ്പിലൂടെ പ്രതികൾ നിര്‍ദേശിച്ച ബാങ്ക് അക്കൗണ്ടുകളിലേക്ക് പരാതിക്കാരനിൽ നിന്ന് രണ്ടു മാസത്തിനിടയിൽ 16.6 ലക്ഷം രൂപയാണ് അയച്ചു വാങ്ങിയത്.