Friday, 28 November 2025

വടകരയിൽ വന്ദേഭാരത് എക്സ്പ്രസ് തട്ടി ഒരാൾ മരിച്ചു

വടകരയിൽ വന്ദേഭാരത് എക്സ്പ്രസ് തട്ടി ഒരാൾ മരിച്ചു

വന്ദേഭാരത് എക്‌സ്പ്രസ് തട്ടി ഒരാള്‍ മരിച്ചു. വടകര പഴയ മുനിസിപ്പല്‍ ഓഫീസിനു സമീപം ആണ് അപകടം ഉണ്ടായത്. ഇന്ന് രാവിലെ പതിനൊന്നരക്ക് കാസര്‍ഗോട്ടേക്ക് പോകുന്ന വന്ദേഭാരത് എക്‌സ്പ്രസാണ് തട്ടിയത്. വടകര പൊലീസ് മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി

മരണപ്പെട്ട ആളെ തിരിച്ചറിയൽ ഇതുവരെ കഴിഞ്ഞിട്ടില്ല. അപകടത്തിന്റെ ഭീകരത മൂലം ശരീരം ഛിന്നഭിന്നമായ നിലയിലാണ് കണ്ടെത്തിയത്. വടകര പൊലീസ് സ്ഥലത്തെത്തി, മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റാനുള്ള നടപടികൾ ആരംഭിച്ചു. സുരക്ഷാ നടപടികളും സ്ഥലത്ത് ശക്തമാക്കിയിട്ടുണ്ട്. തിരിച്ചറിയലിനായി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതായും പോലീസ് അറിയിച്ചു.

കഴിഞ്ഞയാഴ്ച്ച കോഴിക്കോട് വന്ദേഭാരത് ഇടിച്ച് വയോധികൻ മരിച്ചു. ചക്കുംകടവ് സ്വദേശി പള്ളിപുറായി അബ്ദുൽ ഹമീദ് (65) ആണ് മരിച്ചത്. ഹമീദിന് കേള്‍വിക്കുറവുണ്ടായിരുന്നു. വീട്ടില്‍ നിന്നിറങ്ങി ചക്കുംകടവ് വച്ച് റെയില്‍വേ പാളം മുറിച്ചു കടക്കുമ്പോഴായിരുന്നു അപകടമുണ്ടായത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കളമശ്ശേരിയിൽ ഗുഡ്സ് ട്രെയിൻ എഞ്ചിൻ പാളം തെറ്റി; ഷൊർണൂരിലേക്കുള്ള ഒരു പാതയിലെ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

കളമശ്ശേരിയിൽ ഗുഡ്സ് ട്രെയിൻ എഞ്ചിൻ പാളം തെറ്റി; ഷൊർണൂരിലേക്കുള്ള ഒരു പാതയിലെ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

എറണാകുളം: എറണാകുളം കളമശ്ശേരിയിൽ ഗുഡ്സ് ട്രെയിൻ എഞ്ചിൻ പാളം തെറ്റി. ഉച്ചയ്ക്ക് 2.50നാണ് സംഭവം ഉണ്ടായത്. ഗുഡ്സ് ട്രെയിൻ എഞ്ചിൻ പാളം തെറ്റിയതോടെ ഷൊർണൂരിലേക്കുള്ള ഒരു പാത വഴിയുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ട്രെയിനുകളുടെ ഗതാഗതം ക്രമീകരിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇടുക്കി മൂന്നാറിൽ സ്കൈ ഡൈനിംങ്ങിൽ വിനോദ സഞ്ചാരികൾ കുടുങ്ങി; ഒന്നരമണിക്കൂറിലേറെയായിട്ടും രക്ഷിക്കാനായില്ല, സാങ്കേതിക തകരാറെന്ന് അധികൃതർ

ഇടുക്കി മൂന്നാറിൽ സ്കൈ ഡൈനിംങ്ങിൽ വിനോദ സഞ്ചാരികൾ കുടുങ്ങി; ഒന്നരമണിക്കൂറിലേറെയായിട്ടും രക്ഷിക്കാനായില്ല, സാങ്കേതിക തകരാറെന്ന് അധികൃതർ

ഇടുക്കി: ഇടുക്കി മൂന്നാറിന് സമീപം സ്കൈ ഡൈനിംങ്ങിൽ വിനോദ സഞ്ചാരികൾ കുടുങ്ങി. ഇടുക്കി ആനച്ചാലിലെ സ്വകാര്യ സ്കൈ ഡൈനിങ്ങിലാണ് സംഭവം. ഒന്നരമണിക്കൂറായി വിനോദ സഞ്ചാരികളും ജീവനക്കാരും കുടുങ്ങി കിടക്കുകയാണ്. ക്രെയിനിൻ്റെ സാങ്കേതിക തകരാർ ആണ് കാരണമെന്ന് അധികൃതർ പറയുന്നു. ഇവരെ താഴെ ഇറക്കാനുള്ള നടപടികൾ തുടങ്ങി. സഞ്ചാരികളും ജീവനക്കാരുമുൾപ്പെടെ എട്ടുപേരാണ് സ്കൈ ഡൈനിംങ്ങിലുള്ളതെന്നാണ് ഔദ്യോ​ഗിക വിശദീകരണം. എന്നാൽ അതിൽ കൂടുതൽ പേരുണ്ടെന്ന് പ്രദേശത്തുള്ളവർ പറയുന്നു. 

ആകാശത്തിരുന്ന് ഭക്ഷണം കഴിക്കുന്നതിനായി അഡ്വൈഞ്ചർ ടൂറിസത്തിൻ്റെ ഭാ​ഗമായി അടുത്തിടെ തുടങ്ങിയതാണ് ഇത്. ഇടുക്കി ആനച്ചാലിൽ അടുത്തിടെയാണ് പദ്ധതി തുടങ്ങിയത്. 120 അടി ഉയരത്തിലാണ് ആകാശത്തിരുന്ന് ഭക്ഷണം കഴിക്കുന്ന പദ്ധതി. അരമണിക്കൂറിലേറെ സമയമാണ് അവിടെ ചിലവിടുക. ഒരേസമയം 15 പേർക്ക് ഇരിക്കാനുള്ള സൗകര്യമാണ് ഇതിലുള്ളത്. ആകാശക്കാഴ്ച്ച ആസ്വദിക്കാനുള്ള സൗകര്യത്തോടെയാണ് പദ്ധതി. ഇത് ക്രെയിൻ ഉപയോ​ഗിച്ച് ഉയർത്തുന്നതാണ് രീതി. എന്നാൽ ക്രെയിനിൻ്റെ സാങ്കേതിക തകരാർ മൂലം ക്രെയിൻ താഴ്ത്താൻ പറ്റാത്തതാണ് പ്രശ്നം. 

ഇവരെ വടം ഉപയോഗിച്ച് പുറത്തെത്തിക്കാനുള്ള നീക്കമാണ് നടക്കുന്നത്. അതേസമയം, അടിമാലിയിൽ നിന്നും മൂന്നാറിൽ നിന്നും ഫയർഫോഴ്സ് സംഘം രക്ഷാദൗത്യത്തിനായി പുറപ്പെട്ടിട്ടുണ്ട്. റോപ്പും സീറ്റ് ബെൽറ്റും ഉൾപ്പെടെയുള്ള സുരക്ഷാ സൗകര്യങ്ങൾ ഉള്ളതിനാൽ അപകടത്തിനുള്ള സാധ്യതയില്ലെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ കഴിഞ്ഞ ഒന്നരമണിക്കൂറിലേറെയായി സ്കൈ ഡൈനിംങ്ങിൽ സഞ്ചാരികൾ കുടുങ്ങിക്കിടക്കുകയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

11 അണലി, 8 കാട്ടുപാമ്പ്, 16 ചേര; ശബരിമല, പമ്പ പരിസരത്ത് നിന്ന് പിടികൂടി ഉൾവനത്തിൽ വിട്ടത് 65 പാമ്പുകളെ

11 അണലി, 8 കാട്ടുപാമ്പ്, 16 ചേര; ശബരിമല, പമ്പ പരിസരത്ത് നിന്ന് പിടികൂടി ഉൾവനത്തിൽ വിട്ടത് 65 പാമ്പുകളെ

പത്തനംതിട്ട: ശബരിമല തീർഥാടനം തുടങ്ങിയ ശേഷം ശബരിമല, പമ്പ പരിസരത്ത് നിന്ന് ഇതുവരെ 65 പാമ്പുകളെ പിടികൂടി ഉൾവനത്തിൽ വിട്ടെന്ന് വനം വകുപ്പ്. 16 ചേര, 11 അണലി, 8 കാട്ടുപാമ്പ് എന്നിവ ഉൾപ്പെടെയാണ് പിടികൂടിയത്. സന്നിധാന പരിസരത്തുനിന്നു മാത്രം 65 പന്നികളെ പിടികൂടി ഉൾവനത്തിൽ വിട്ടെന്നും വനം വകുപ്പ് അറിയിച്ചു.

12 അംഗീകൃത പാമ്പ് പിടിത്തക്കാരും 60ഓളം ആദിവാസി വിഭാഗത്തിലുൾപ്പെടുന്ന എക്കോ ഗാർഡുകളും തീർഥാടകർക്ക് വേണ്ട സഹായങ്ങൾ ചെയ്യുന്നു. രാത്രിയിൽ അയ്യപ്പന്മാർ തങ്ങുന്ന സ്ഥലങ്ങളിൽ സോളാർ ഫെൻസിംഗുകൾ സ്ഥാപിച്ച് വനം വകുപ്പ് ഭക്തരുടെ സുരക്ഷ ഉറപ്പുവരുത്തിയിട്ടുണ്ട്.

വന്യജീവികളുടെ ആവാസ വ്യവസ്ഥക്ക് ദോഷം തട്ടാതിരിക്കാന്‍ കാനന പാതയില്‍ വിവിധ ഇടങ്ങളിലായി മാലിന്യം തള്ളുന്നതിന് പ്രത്യേക ബിന്നുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അയ്യപ്പന്മാർക്ക് പ്രകൃതി സൗഹൃദ ബാഗുകള്‍ വിതരണം ചെയ്യുന്നുണ്ട്. വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍നിന്ന് തീര്‍ഥാടകരെ സംരക്ഷിക്കാനായി 30 എലിഫന്‍റ് സ്ക്വാഡിനെയും റാപിഡ് റെസ്പോണ്‍സ് ടീമിനെയും നിയോഗിച്ചിട്ടുണ്ടെന്ന് വനം വകുപ്പ് അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'മൂന്നാം ലോകരാഷ്‌ട്രങ്ങളിൽ നിന്നുള്ള കുടിയേറ്റം നിരോധിക്കും'; പ്രഖ്യാപനവുമായി ഡൊണാൾഡ് ട്രംപ്

'മൂന്നാം ലോകരാഷ്‌ട്രങ്ങളിൽ നിന്നുള്ള കുടിയേറ്റം നിരോധിക്കും'; പ്രഖ്യാപനവുമായി ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ: മൂന്നാം ലോക രാഷ്‌ട്രങ്ങളിൽ നിന്നുള്ള കുടിയേറ്റ‌ം നിരോധിക്കുമെന്ന് പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിന് സമീപം നടന്ന വെടിവയ്‌പിൽ അഫ്ഗാൻ പൗരനെ പിടികൂടിയ സാഹചര്യത്തിലാണ് പ്രഖ്യാപനം. അമേരിക്കൻ സംവിധാനം പൂർണമായി നവീകരിക്കാനാണ് തീരുമാനമെന്ന് ട്രംപ് പറഞ്ഞു. പ്രഖ്യാപനം ആഗോളതലത്തിൽ പ്രത്യാഘാതങ്ങൾ സൃഷ്‌ടിക്കുമെന്നും ജോലിക്കും വിദ്യാഭാസത്തിനുമായി അമേരിക്കയിലെത്തുന്ന ലക്ഷക്കണക്കിനു പേരുടെ സുരക്ഷയെ ബാധിക്കുമെന്നും വിദഗ്ദ്ധർ വിലയിരുത്തുന്നു.

ടെക്‌നോളജിയിൽ പുരോഗതി കൈവരിച്ചിട്ടും കുടിയേറ്റം അമേരിക്കയുടെ ജീവിത നിലവാരം തകർക്കുകയാണെന്ന് ട്രൂത്ത് സോഷ്യലിലിലൂടെ ട്രംപ് പ്രസ്‌താവന നടത്തി. മൂന്നാം ലോക രാഷ്‌ട്രങ്ങളിൽ നിന്നുള്ള കുടിയേറ്റം സ്ഥിരമായി നിർത്തലാക്കുമെന്നും ബൈഡന്റെ ഭരണകാലത്ത് അനധികൃതമായി രാജ്യത്ത് പ്രവേശിച്ചവരെ ഒഴിവാക്കുമെന്നും ട്രംപ് പറഞ്ഞു. രാജ്യത്തിന് ഉപകാരമില്ലാത്തവർക്കും രാജ്യത്തെ സ്‌നേഹിക്കാത്തവർക്കും നൽകുന്ന ഫെഡറൽ ആനുകൂല്യങ്ങളും സബ്സിഡികളും അവസാനിപ്പിക്കുമെന്നും ആഭ്യന്തര സമാധാനം തകർക്കുന്നവരുടെ പൗരത്വം റദ്ദാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സുരക്ഷാ ഭീഷണി സൃഷ്‌ടിക്കുന്നവരെ നാടുകടത്തുമെന്നും ട്രംപ് പറഞ്ഞു. റിവേഴ്‌സ് കുടിയേറ്റത്തിലൂടെ മാത്രമേ രാജ്യത്തെ സംവിധാനങ്ങളെ നവീകരിക്കാൻ കഴിയൂ എന്നാണ് ട്രംപ് പ്രഖ്യാപിക്കുന്നത്.

വൈറ്റ് ഹൗസിന് സമീപം നടന്ന വെടിവയ്‌പിൽ നാഷണൽ ഗാർഡ് അംഗമായ സാറ ബെക്‌സ്ട്രം(20) എന്ന യുവതി കൊല്ലപ്പെട്ടു. 24 വയസുള്ള ആൻഡ്രൂ വോൾഫ് ഗുരുതരാവസ്ഥയിലാണ്. സംഭവത്തിൽ റഹ്മാൻ ലകാൻവൽ (29) എന്ന അഫ്ഗാൻ പൗരൻ പിടിയിലായി. 2021ൽ അമേരിക്കൻ സൈന്യത്തെ അഫ്ഗാനിസ്ഥാനിൽ നിന്ന് പിൻവലിച്ച ഘട്ടത്തിൽ ഇയാൾ രാജ്യത്ത് കടന്നതാണെന്നാണ് സംശയിക്കുന്നത്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഡിറ്റ് വാ ചുഴലിക്കാറ്റ്; സംസ്ഥാനത്ത് ഇന്നും നാളെയും കൂടി മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

ഡിറ്റ് വാ ചുഴലിക്കാറ്റ്; സംസ്ഥാനത്ത് ഇന്നും നാളെയും കൂടി മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായി സംസ്ഥാനത്ത് ഇന്നും നാളെയും കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പ്.

നാളെ പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്.

ഡിറ്റ് വാ ചുഴലിക്കാറ്റ് ശ്രീലങ്കയ്ക്കും ബംഗാള്‍ ഉള്‍ക്കടലിനും മുകളില്‍ ശക്തി പ്രാപിക്കുകയാണ്. ഇന്ന് വടക്കന്‍ ശ്രീലങ്ക, തെക്കന്‍ തമിഴ്‌നാട് തീരങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഞായറാഴ്ച രാവിലെയോടെ ഡിറ്റ് വാ വടക്കന്‍ തമിഴ്നാട്-പുതുച്ചേരി, തെക്കന്‍ ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങാനാണ് സാധ്യത.

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി നാളെ (29/11/2025) രാത്രി 11.30 വരെ കേരളത്തിലെ തിരുവനന്തപുരം (കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ), കൊല്ലം (ആലപ്പാട്ട് മുതല്‍ ഇടവ വരെ), കോഴിക്കോട് (ചോമ്പാല എഒ മുതല്‍ രാമനാട്ടുകര വരെ) ജില്ലകളിലെ തീരങ്ങളില്‍ 0.4 മുതല്‍ 0.7 മീറ്റര്‍ വരെയും ഇന്ന് (നവംബര്‍ 28) രാത്രി 11.30 വരെ കന്യാകുമാരി തീരങ്ങളില്‍ 0.9 മുതല്‍ 1.0 മീറ്റര്‍ വരെയും ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മോദിയുടെ ക്ഷണം സ്വീകരിച്ച് പുടിൻ ഇന്ത്യയിലേക്ക്, ഡിസംബർ 4 നെത്തുമെന്ന് സ്ഥിരീകരണം

മോദിയുടെ ക്ഷണം സ്വീകരിച്ച് പുടിൻ ഇന്ത്യയിലേക്ക്, ഡിസംബർ 4 നെത്തുമെന്ന് സ്ഥിരീകരണം

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഇന്ത്യ സന്ദർശിക്കുന്നു. ഡിസംബർ 4, 5 തീയതികളിൽ പുടിൻ ഇന്ത്യയിലെത്തുമെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. 23 -ാമത് ഇന്ത്യ - റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാനാണ് സന്ദർശനം. ഇരു രാജ്യങ്ങളും തമ്മിലുള്ള ‘തന്ത്രപരമായ പങ്കാളിത്തം’ ശക്തിപ്പെടുത്തുന്നതിനുള്ള പുതിയ ദിശാബോധം നൽകാനും ഉഭയകക്ഷി ബന്ധത്തിലെ പുരോഗതി വിലയിരുത്താനും പുടിന്‍റെ സന്ദർശനം ഗുണം ചെയ്യുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. രാഷ്ട്രപതി ദ്രൗപദി മുർമു റഷ്യൻ പ്രസിഡന്റിനെ സ്വീകരിക്കുകയും രാഷ്ട്രപതി ഭവനിൽ വിരുന്ന് നൽകുകയും ചെയ്യും. ശേഷം പ്രധാനമന്ത്രി മോദിയുമായി പുടിൻ ചർച്ച നടത്തും.

ലോകം ഉറ്റുനോക്കുന്ന സന്ദർശനം

പ്രാദേശിക-ആഗോള വിഷയങ്ങളിലും ഇരുരാജ്യങ്ങളും ചർച്ച നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. റഷ്യ - യുക്രെയിൻ സംഘർഷത്തിനു ശേഷമുള്ള പുടിന്‍റെ ആദ്യ ഇന്ത്യ സന്ദർശനം അതീവ പ്രാധാന്യത്തോടെയാണ് ലോകം ഉറ്റുനോക്കുന്നത്. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഉയർത്തുന്ന താരീഫ് ഭീഷണികളടക്കം പുടിന്‍റെ ഇന്ത്യ സന്ദർശനത്തിൽ ചർച്ചയാകുമെന്ന് ഉറപ്പാണ്. റഷ്യൻ എണ്ണ വാങ്ങുന്നതിന്‍റെ പേരിലുള്ള ഉപരോധങ്ങളും ഇരു രാജ്യങ്ങളും തമ്മിൽ ചർച്ച നടത്തും.

റഷ്യ - യുക്രൈൻ യുദ്ധം അവസാനിക്കുന്നു

അതേസമയം 3 വർഷം പിന്നിട്ട റഷ്യ - യുക്രൈൻ യുദ്ധം അവസാനിക്കുന്നുവെന്ന സൂചനകളും പുറത്തുവന്നിട്ടുണ്ട്. യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവെച്ച സമാധാന കരാര്‍ അംഗീകരിക്കുമെന്ന് യുക്രൈൻ പ്രസിഡന്‍റ് സെലൻസ്കി വ്യക്തമാക്കിയതോടെയാണ് പ്രതീക്ഷകൾ സജീവമായത്. യു എസ് മുന്നോട്ടുവെച്ച 28 കാര്യങ്ങളടങ്ങിയ സമാധാന പദ്ധതിക്ക് റഷ്യയും അനുകൂല നിലപാടിലാണെന്നാണ് വ്യക്തമാകുന്നത്. കഴിഞ്ഞയാഴ്ച ജെനീവയിൽ നടന്ന ചര്‍ച്ചകള്‍ക്കുശേഷമാണ് അമേരിക്കയുടെയും യുക്രൈന്‍റെയും ഉദ്യോഗസ്ഥര്‍ സമാധാന കരാരിന് അന്തിമരൂപം നൽകിയത്. രണ്ട് രാജ്യങ്ങളിൽ നിന്നുള്ള നിര്‍ദേശങ്ങള്‍ കൂടി കണക്കിലെടുത്തുകൊണ്ടാണ് അന്തിമ സമാധാന കരാറിന് രൂപം നൽകിയതെന്ന് യുഎ സ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചിരുന്നു. ഉചിതമായ സമാധാന പദ്ധതിയാണിതെന്നും റഷ്യയിലും യുക്രൈനിലും ഉടൻ പ്രതിനിധികളെ അയക്കുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. സമാധാന കരാര്‍ യുക്രൈൻ അംഗീകരിച്ചതോടെ റഷ്യയുമായി ചര്‍ച്ച നടത്തുമെന്നും ട്രംപ് വ്യക്തമാക്കി.  സമാധാന പദ്ധതി അംഗീകരിക്കാൻ ധാരണയായെന്ന് വ്യക്തമാക്കിയ സെലന്‍സ്കിയാകട്ടെ, ദിവസങ്ങൾക്കകം അമേരിക്കയിലെത്തി ട്രംപിനെ നേരിട്ട് കാണുമെന്നും അറിയിച്ചിട്ടുണ്ട്. ഇതോടെ മൂന്ന് വർഷം പിന്നിട്ട റഷ്യ - യുക്രൈൻ യുദ്ധം അവസാനിക്കാനുള്ള വഴിയാണ് തെളിയുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇ​ന്ത്യ​ക്കാ​ർ യു​കെ വി​ടു​ന്നു; മ​ട​ങ്ങി​യ​ത് 74,000 ഇ​ന്ത്യ​ക്കാ​ർ

ഇ​ന്ത്യ​ക്കാ​ർ യു​കെ വി​ടു​ന്നു; മ​ട​ങ്ങി​യ​ത് 74,000 ഇ​ന്ത്യ​ക്കാ​ർ

ല​ണ്ട​ൻ: ഇ​ന്ത്യ​ക്കാ​ർ യു​കെ​യി​ൽ​നി​ന്ന് താ​മ​സം ഉ​പേ​ക്ഷി​ച്ച് മ​ട​ങ്ങു​ന്നു. 2025 ജൂ​ൺ വ​രെ​യു​ള്ള ക​ണ​ക്കു​പ്ര​കാ​രം സ്റ്റു​ഡ​ന്‍റ് വി​സ​യി​ലു​ള്ള 45,000 ഇ​ന്ത്യ​ക്കാ​രും തൊ​ഴി​ൽ വി​സ​യി​ലു​ള്ള 22,000 പേ​രും താ​മ​സം ഉ​പേ​ക്ഷി​ച്ചു മ​ട​ങ്ങി.

മ​റ്റു വി​സ​ക​ളി​ലു​ണ്ടാ​യി​രു​ന്ന 7,000 പേ​ർ കൂ​ടി ചേ​രു​മ്പോ​ൾ ആ​കെ 74,000 ഇ​ന്ത്യ​ക്കാ​രാ​ണു മ​ട​ങ്ങി​യ​ത്. ചൈ​ന​യാ​ണു പ​ട്ടി​ക​യി​ൽ ര​ണ്ടാ​മ​ത്. ഓ​ഫീ​സ് ഫോ​ർ നാ​ഷ​ന​ൽ സ്റ്റാ​റ്റി​സ്റ്റി​ക്സി​ന്‍റെ (ഒ​എ​ൻ​എ​സ്) റി​പ്പോ​ർ​ട്ട് പ്ര​കാ​രം യൂ​റോ​പ്യ​ൻ യൂ​ണി​യ​നു പു​റ​ത്തു​നി​ന്നു യു​കെ വി​ട്ടു​പോ​കു​ന്ന ഏ​റ്റ​വും വ​ലി​യ വി​ഭാ​ഗം ഇ​ന്ത്യ​ക്കാ​രാ​ണെ​ന്നാ​ണ് വ്യ​ക്ത​മാ​ക്കു​ന്ന​ത്.

അ​തേ​സ​മ​യം യു​കെ​യി​ലേ​ക്കു​ള്ള കു​ടി​യേ​റ്റ​ത്തി​ൽ ഇ​ന്ത്യ​ക്കാ​ർ​ക്കു ത​ന്നെ​യാ​ണ് ഒ​ന്നാം സ്ഥാ​നം. 90,000 പേ​ർ പ​ഠ​ന​ത്തി​നും 46,000 പേ​ർ തൊ​ഴി​ലി​നു​മാ​യി എ​ത്തി. ഇ​ന്ത്യ, പാ​ക്കി​സ്ഥാ​ൻ, ചൈ​ന, നൈ​ജീ​രി​യ എ​ന്നീ രാ​ജ്യ​ക്കാ​രാ​ണ് യു​കെ​യി​ലേ​ക്കു കു​ടി​യേ​റു​ന്ന​വ​രി​ൽ മു​ന്നി​ൽ.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; കേന്ദ്രസർക്കാനെതിരെ രാഹുൽഗാന്ധി

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; കേന്ദ്രസർക്കാനെതിരെ രാഹുൽഗാന്ധി

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം. കേന്ദ്രസർക്കാനെതിരെ രാഹുൽഗാന്ധി. വിഷയത്തിൽ നരേന്ദ്രമോദിക്ക്‌ നിശബ്ദത. കേന്ദ്ര സർക്കാർ എന്ത് കൊണ്ട് ഉത്തരവാദിത്വം നിർവഹിക്കുന്നില്ല. വായു മലിനീകരണത്തെക്കുറിച്ച് പാർലമെന്റിൽ വിശദമായ ചർച്ച നടത്തണം. ഇത് തടയുവാൻ കർമ്മ പദ്ധതി കൊണ്ടുവരണം. നമ്മുടെ കുട്ടികൾ ശുദ്ധവായു അർഹിക്കുന്നു. ഒഴിവു കഴിവുകളും ശ്രദ്ധ തിരിക്കലും അല്ല വേണ്ടത്.

കുട്ടികളുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്കാകുലരായ ഒരു കൂട്ടം അമ്മമാരെ കണ്ടുമുട്ടിയ ഗാന്ധി, അവരുമായി ആശയവിനിമയം നടത്തുന്ന ഒരു വീഡിയോ പങ്കിട്ടു. “വിഷവായു” ശ്വസിച്ചു വളർന്നപ്പോൾ തലസ്ഥാനത്തുടനീളമുള്ള കുടുംബങ്ങൾ ക്ഷീണിതരായി. “മോദി ജി, ഇന്ത്യയിലെ കുട്ടികൾ നമ്മുടെ മുന്നിൽ ശ്വാസം മുട്ടുകയാണ്. നിങ്ങൾക്ക് എങ്ങനെ നിശബ്ദത പാലിക്കാൻ കഴിയും? നിങ്ങളുടെ സർക്കാർ എന്തുകൊണ്ടാണ് ഉത്തരവാദിത്തം കാണിക്കാത്തത്?” അദ്ദേഹം എക്‌സിലെ ഒരു പോസ്റ്റിൽ ചോദിച്ചു.

ദീർഘനേരം വിഷവായു ശ്വസിക്കുന്നത് ശ്വാസനാള വീക്കം, ശ്വാസകോശത്തിന്റെ പ്രവർത്തനം കുറയൽ, നിലവിലുള്ള ശ്വസന, ഹൃദയ അവസ്ഥകൾ വഷളാകൽ എന്നിവയ്ക്ക് കാരണമാകുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രത്യേകിച്ച് കുട്ടികൾ, ആസ്ത്മ രോഗികൾ, ദുർബല വിഭാഗങ്ങൾ എന്നിവരെ പതിവായി പരിശോധിക്കേണ്ടതിന്റെ ആവശ്യകത ഉണ്ടെന്നും രാഹുൽ പറഞ്ഞു.

നമ്മുടെ കുട്ടികൾ അർഹിക്കുന്നത് ശുദ്ധവായുവാണ്, ഒഴികഴിവുകളും ശ്രദ്ധ വ്യതിചലിപ്പിക്കലുകളുമല്ല, തലസ്ഥാനം അപകടകരമായ മലിനീകരണ തോതിനെതിരെ പോരാടുന്നത് തുടരുന്നതിനാൽ അടിയന്തര സർക്കാർ ഇടപെടൽ വേണമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഒഴിഞ്ഞ പറമ്പിൽ നിന്ന് അസ്ഥികളും തലയോട്ടിയും കണ്ടെത്തി; രണ്ട് മാസത്തിലധികം പഴക്കമുണ്ടെന്ന് നി​ഗമനം

ഒഴിഞ്ഞ പറമ്പിൽ നിന്ന് അസ്ഥികളും തലയോട്ടിയും കണ്ടെത്തി; രണ്ട് മാസത്തിലധികം പഴക്കമുണ്ടെന്ന് നി​ഗമനം

എറണാകുളം: എറണാകുളം വടക്കേക്കരയിൽ ഒഴിഞ്ഞ പറമ്പിൽ നിന്നും അസ്ഥികളും തലയോട്ടിയും കണ്ടെത്തി. അണ്ടിപ്പിള്ളിക്കാവ് ഓട്ടോ സ്റ്റാൻ്റിന് സമീപമുള്ള കാട് മൂടിയ പറമ്പിൽ നിന്നുമാണ് അസ്ഥികൾ കണ്ടെത്തിയത്. ഇതിന് രണ്ട് മാസത്തിലധികം പഴക്കമുണ്ടെന്നാണ് നി​ഗമനം. ഫോറൻസിക് സംഘവും വടക്കേക്കര പൊലീസും സ്ഥലത്തെത്തി. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി പരിശോധനകൾ നടത്തുമെന്ന് പൊലീസ് അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

4000ത്തോളം പേർക്ക് അവിയലും പായസവും അടക്കം ഇനി സദ്യ; ശബരിമലയിലെ അന്നദാനത്തിൽ വൻ മാറ്റം

4000ത്തോളം പേർക്ക് അവിയലും പായസവും അടക്കം ഇനി സദ്യ; ശബരിമലയിലെ അന്നദാനത്തിൽ വൻ മാറ്റം

ശബരിമല: അന്നദാനത്തിന്‍റെ ഭാഗമായി ശബരിമലയിൽ ചൊവ്വാഴ്ച്ച (ഡിസംബർ 2) മുതൽ ഭക്തർക്ക് സദ്യ വിളമ്പി തുടങ്ങുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ ജയകുമാർ. ചോറ്, പരിപ്പ്, സാമ്പാർ, അവിയൽ, അച്ചാർ, തോരൻ, പപ്പടം, പായസം എന്നിങ്ങനെ ചുരുങ്ങിയത് ഏഴ് വിഭവങ്ങൾ ഉണ്ടാകും. ഉച്ച 12 മുതൽ മൂന്ന് വരെയാണ് സദ്യ വിളമ്പുക. സ്റ്റീൽ പ്ളേറ്റും സ്റ്റീൽ ഗ്ലാസുമാണ് ഉപയോഗിക്കുക.

നിലവിൽ 4000 ത്തോളം ഭക്തരാണ് ദിവസവും അന്നദാനത്തിൽ പങ്കെടുക്കുന്നത്. സദ്യ നടപ്പാക്കി തുടങ്ങിയാൽ എണ്ണം കൂടുമെന്ന് പ്രതീക്ഷിക്കുന്നതായി ദേവസ്വം ബോർഡ് പ്രസിഡന്‍റ് പറഞ്ഞു. 'പുതിയ ഒരു സമീപനത്തിന്റ ഭാഗമായാണ് ഭക്തർക്ക് സദ്യ വിളമ്പി തുടങ്ങുന്നത്. ശബരിമലയിൽ എത്തുന്ന ഓരോ ഭക്തനെയും ഞങ്ങൾ പരിഗണിക്കുന്നു എന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നത്. ഈ സമീപനം ശബരിമല യുടെ മറ്റ് എല്ലാ കാര്യങ്ങളിലും പ്രതിഫലിക്കുമെന്നാണ് കരുതുന്നത്' കെ ജയകുമാർ വിശദീകരിച്ചു. സദ്യക്കുള്ള പായസം ഓരോ ദിവസവും മാറി മാറിയായിരിക്കും നൽകുക. മണ്ഡലകാലം തുടങ്ങി രണ്ടാഴ്ച ആകുമ്പോൾ തീർത്ഥാടനം സുഗമമായ നിലയിൽ പുരോഗമിക്കുന്നതായും ദേവസ്വം ബോർഡ് പ്രസിഡന്‍റ് കൂട്ടിച്ചേർത്തു.

അതേസമയം, ശബരിമല സന്നിധാനവും പരിസരവും 24 മണിക്കൂറും എക്‌സൈസിന്‍റെ കര്‍ശന നിരീക്ഷണത്തിലാണ്. ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും മൂന്ന് ഇന്‍സ്പെക്ടര്‍മാരും ആറ് അസിസ്റ്റന്‍റ് ഇന്‍സ്‌പെക്ടര്‍മാരും അടങ്ങുന്ന 24 അംഗ ടീമാണ് നിലവില്‍ സന്നിധാത്ത് ഡ്യൂട്ടിയില്‍ ഉള്ളത്. ഇതിനു പുറമേ ഇന്‍റലിജന്‍സ് വിഭാഗത്തിലെ രണ്ടു പേരും സേവനത്തിനുണ്ട്. മഫ്തി പട്രോളിംഗ്, കാൽനട പട്രോളിംഗ് എന്നിങ്ങനെ രണ്ട് യൂണിറ്റുകളായി തിരിഞ്ഞാണ് വകുപ്പിന്‍റെ സന്നിധാനത്തെ പ്രവര്‍ത്തനം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മലപ്പുറം കരുളായിയില്‍ കരടിയുടെ ആക്രമണം; ആദിവാസി യുവാവിന് ഗുരുതര പരിക്ക്, കാലിന് കടിയേറ്റു

മലപ്പുറം കരുളായിയില്‍ കരടിയുടെ ആക്രമണം; ആദിവാസി യുവാവിന് ഗുരുതര പരിക്ക്, കാലിന് കടിയേറ്റു

മലപ്പുറം: കരുളായിയില്‍ കരടിയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്ക്. ചെറുപുഴ വള്ളികെട്ട് ഉന്നതിയിലെ കീര(50)നെയാണ് കരടി ആക്രമിച്ചത്. കാലിനാണ് കരടിയുടെ കടിയേറ്റത്. ഇയാളെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൈകൊണ്ട് ഭക്ഷണം കഴിച്ചാല്‍ പല ഗുണങ്ങള്‍

കൈകൊണ്ട് ഭക്ഷണം കഴിച്ചാല്‍ പല ഗുണങ്ങള്‍

വീട്ടിലായിരിക്കുമ്പോഴും കുട്ടികളെ സ്പൂണും ഫോര്‍ക്കും ഉപയോഗിച്ച് ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിക്കുന്ന, ഭക്ഷണം കൈവിരലുകള്‍കൊണ്ട് തൊടാന്‍ മടിക്കുന്ന ആളാണോ നിങ്ങള്‍. അതല്ലെങ്കില്‍ സ്പൂണും മറ്റും ഉപയോഗിച്ച് കഴിക്കുകയും ഭക്ഷണം കൈകൊണ്ട് വാരി കഴിക്കുന്നതിനെ വെറുപ്പോടെ കാണുകയും ചെയ്യുന്ന ആളാണോ? എന്നാല്‍ ഇക്കാര്യങ്ങള്‍ ഒന്ന് അറിഞ്ഞിരുന്നോളൂ. കൈകൊണ്ട് ഭക്ഷണം കഴിക്കുന്നതുകൊണ്ട് ഗുണങ്ങള്‍ പലതാണ്.

കൈകൊണ്ട് ഭക്ഷണം കഴിക്കുക എന്ന ലളിതമായ ശീലം ശാസ്ത്രം പിന്തുണയ്ക്കുന്ന പല ആരോഗ്യഗുണങ്ങള്‍ നല്‍കുന്നു. ഭക്ഷണം വായില്‍വച്ച് ചവയ്ക്കുമ്പോള്‍ അതിലെ ദഹന എന്‍സൈമുകള്‍ മികച്ച രീതിയില്‍ ചവയ്ക്കാനും ഉത്തേജിപ്പിക്കാനും സഹായിക്കുന്നതിലൂടെ ദഹനം മെച്ചപ്പെടുത്തുകയും രോഗപ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിക്കുകയും കുടല്‍ മൈക്രോബയോമിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഈ ഗുണങ്ങളൊക്കെ എങ്ങനെയാണ് കൈകൊണ്ട് ഭക്ഷണം കഴിക്കുമ്പോള്‍ ലഭിക്കുന്നതെന്ന് നോക്കാം.

കുടലിന്റെ പ്രവര്‍ത്തനം മെച്ചപ്പെടും വയറു വീര്‍ക്കുന്നത് തടയുകയും ചെയ്യും

കൈകള്‍ കൊണ്ട് ഭക്ഷണം വാരി കഴിക്കുന്നതിന്റെ ഏറ്റവും വലിയ ഗുണങ്ങളിലൊന്നാണ് മനസോടെ ഭക്ഷണം അറിഞ്ഞ് കഴിക്കാന്‍ സാധിക്കും എന്നതാണ്. കൈകള്‍ ഉപയോഗിച്ച് ഭക്ഷണം കഴിക്കുമ്പോള്‍ നമ്മള്‍ മനപ്പൂര്‍വ്വം ഭക്ഷണം കഴിക്കുന്നതായി തോന്നുകയും ഭക്ഷണത്തിന്റെ വാസനയും കാഴ്ചയും അനുഭവപ്പെടുകയും ഇന്ദ്രിയ ഇടപെടല്‍ ഉണ്ടാവുകയും ചെയ്യുന്നു. സാവധാനത്തിലും ശ്രദ്ധയോടെയും കഴിക്കുന്നത് ദഹനത്തെ സഹായിക്കുന്നു. നന്നായി കഴിക്കുന്നത് ഉമിനീര്‍ ഉത്പാദനം വര്‍ധിപ്പിക്കുന്നു.

കാര്‍ബോഹൈഡ്രേറ്റുകളെ വിഘടിപ്പിക്കാന്‍ സഹായിക്കുന്ന ഉമിനീരിലെ എന്‍സൈമുകള്‍ ആമാശയത്തിലെ ആസിഡുകള്‍ക്കൊപ്പം പോഷകങ്ങളെ ആഗിരണം ചെയ്യാനായി കുടലിനെ തയ്യാറാക്കുന്നു. ഇന്ദ്രിയങ്ങള്‍ അറിഞ്ഞ് ഭക്ഷണം കഴിക്കുന്നത് ദഹന എന്‍സൈമുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ഗ്യാസ് ഉണ്ടായി വയറ് വീര്‍ക്കുന്നത് തടയുകയും ചെയ്യും. അതുകൊണ്ടാണ് കൈകൊണ്ട് ഭക്ഷണം കഴിക്കുന്നത് കുടലിന്റെ ആരോഗ്യത്തെ സഹായിക്കുമെന്ന് പറയുന്നത്.