Tuesday, 2 December 2025

കെഎച്ച്ആർഎ എറണാകുളം  ജില്ലാ സമ്മേളനം നടത്തി

കെഎച്ച്ആർഎ എറണാകുളം ജില്ലാ സമ്മേളനം നടത്തി

കൊച്ചി മലിനജല സംസ്കര ണത്തിന് പൊതുസംവിധാനം ഏർപ്പെടുത്തുമെന്നു പാർട്ടികൾ തിരഞ്ഞെടുപ്പ് പ്രകടനപത്രിക യിൽ ഉൾപ്പെടുത്തണമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ (കെഎ ച്ച്ആർഎ) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മന്ത്രി പി. രാജീവ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.ജെ.മനോഹരൻ അധ്യക്ഷത വഹിച്ചു. സംസ്‌ഥാന ജനറൽ സെക്രട്ടറി ജി. ജയപാൽ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി കെ. ടി. റഹിം, സംസ്ഥാന വർക്കിങ് പ്രസിഡന്റ് പ്രസാദ് ആനന്ദഭവൻ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ബി. വിജയകുമാർ, അസീസ് മുസ, വി. ടി. ഹരിഹ രൻ, കെ. എം. രാജ, സംസ്‌ഥാന സെക്രട്ടറി അബ്ദുൽ സമദ്, ജില്ലാ വർക്കിങ് പ്രസിഡന്റ് കെ. പാർത്ഥസാരഥി, ജില്ലാ ട്രഷറർ സി. കെ. അനിൽ എന്നിവർ പ്രസംഗിച്ചു.

ഉച്ചകഴിഞ്ഞു നടന്ന കുടുംബസംഗമം പ്രശസ്‌ത സിനിമാതാരം മല്ലിക സുകു മാരൻ ഉദ്ഘാടനം ചെയ്‌തു. സംസ്ഥാന ട്രഷറർ മുഹമ്മദ് ഷെരീഫ്, സംസ്ഥാന വൈസ് പ്രസിഡൻ്റ് എൻ. സുഗുണൻ വിവിധ ജില്ലകളിൽനിന്നുള്ള ഭാരവാഹി കൾ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ ഭീഷ്‌മാചാര്യ പുരസ്ക്‌കാരം നൽകി മുതിർന്ന നേതാവ് സി. ജെ. ചാർളിയേയും, യങ് എൻ്റർപ്രണർ അവാർഡ് നൽകി എറണാകുളം ഐ ഡയിൽ കഫെ ഉടമ അശ്വിൻ ദീപകിനേയും, സാമൂഹ്യസേ വന പുരസ്ക്കാരം നൽകി മസാഫി റസ്റ്റോറൻ്റ് ഉടമ സഹീറിനെയും ആദരിച്ചു. കൂടാതെ കലാമത്സരങ്ങളിലും, വിദ്യാഭ്യാസ മേഖലയിലും മികച്ച പ്രകടനം നട ത്തിയ ഹോട്ടലുടമകളുടെ മക്കളെ അനുമോദിക്കുകയും ചെയ്‌തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തിരുവനന്തപുരത്ത് കടുവ സെൻസസ് എടുക്കാൻ പോയ മൂന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ കാണാനില്ല

തിരുവനന്തപുരത്ത് കടുവ സെൻസസ് എടുക്കാൻ പോയ മൂന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ കാണാനില്ല

തിരുവനന്തപുരം: കടുവ സെൻസസ് എടുക്കാൻ പോയ വനംവകുപ്പ് ഉദ്യോഗസ്ഥരെ കാണാനില്ല. പാലോട് റേഞ്ച് ഓഫീസിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ രാജേഷ്, ഫോറസ്റ്റ് വാച്ചർ രാജേഷ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വിനീത എന്നിവരെ ആണ് കാണാതായത്. ഇന്നലെ രാവിലെ ഉൾവനത്തിലേക്ക് പോയ മൂവരും ഇതുവരെ തിരിച്ചുവന്നിട്ടില്ല.ബോണക്കാട് പരുത്തിപ്പള്ളി ഭാഗത്താണ് ഇവർ എണ്ണമെടുക്കാൻ പോയത്. RRT സംഘം തിരച്ചിൽ തുടങ്ങി.

വൈകുന്നേരത്തോടെ ക്യാമ്പിൽ വരേണ്ടവർ മടങ്ങിയെത്താതെ വന്നതോടെയാണ് ആശങ്ക ഉയർന്നിരിക്കുന്നത്. ഉദ്യോഗസ്ഥർ കാട്ടിൽ തങ്ങിയിട്ടുണ്ടോ എന്നും സംശയമുണ്ട്. മൊബൈലിന് റേഞ്ച് ഇല്ലാത്തത് മൂലം ഇവരെ ബന്ധപ്പെടാനും സാധിച്ചിട്ടില്ല. മൂവരും സംഘമായിട്ടാണോ, ഒറ്റയ്ക്കാണോ പോയത് എന്ന കാര്യത്തിലും ഇതുവരെ വ്യക്തതയില്ല. കാട്ടാനയും മറ്റ് വന്യമൃഗങ്ങളും അടക്കമുള്ളവ ഉള്ള സ്ഥലത്തേയ്ക്കാണ് ഉദ്യോഗസ്ഥ സംഘം സെൻസസിന് പോയത് എന്നതാണ് ആശങ്കയ്ക്കിടയാകുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

യുക്രെയ്ൻ യുദ്ധം; റഷ്യ- അമേരിക്ക യോഗം ഇന്ന് മോസ്‌കോയിൽ

യുക്രെയ്ൻ യുദ്ധം; റഷ്യ- അമേരിക്ക യോഗം ഇന്ന് മോസ്‌കോയിൽ

യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള റഷ്യ- അമേരിക്ക യോഗം ഇന്ന് മോസ്‌കോയിൽ. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനും അമേരിക്കൻ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ഇന്ന് മോസ്‌കോയിൽ കൂടിക്കാഴ്ച നടത്തും. ഡോണൾഡ് ട്രംപിന്റെ മരുമകൻ ജെറാൾഡ് കുഷ്നറും ചർച്ചയിൽ പങ്കെടുക്കും.

കിഴക്കൻ ഡോൺബാസ് മേഖലയിലെ പ്രദേശങ്ങൾ റഷ്യയ്ക്ക് വിട്ടുനൽകില്ലെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്‌കി ആവർത്തിച്ചു. അമേരിക്കയിലെ ഫ്ളോറിഡയിൽ യുക്രെയ്ൻ- അമേരിക്കൻ പ്രതിനിധികൾ തമ്മിൽ നടത്തിയ ചർച്ചകൾക്കുശേഷമാണ് സെലൻസ്‌കിയുടെ പ്രതികരണം.
അന്തിമസമാധാനപദ്ധതിയെപ്പറ്റി പറയാനുള്ള സമയമായിട്ടില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണും പ്രതികരിച്ചു. കിഴക്കൻ യുക്രെയ്ൻ നഗരമായ പെക്രോവ്സ്‌ക് പിടിച്ചെടുത്തതായി റഷ്യ അവകാശപ്പെട്ടു.

റഷ്യയാണ് യുദ്ധം ആരംഭിച്ചതെന്നും അവർ തന്നെയാണ് യുദ്ധം അവസാനിപ്പിക്കേണ്ടതെന്നും യുക്രെയൻ പ്രസിഡന്റ് സെലൻസ്‌കി പറഞ്ഞിരുന്നു. പുതുക്കിയ സമാധാനപദ്ധതി മുന്നോട്ടുകൊണ്ടുപോകാൻ യുക്രെയ്ൻ തയ്യാറാണെന്നും തർക്കവിഷയങ്ങൾ അമേരിക്കൻ പ്രസിഡന്റുമായി ചർച്ച ചെയ്യുമെന്നും സെലൻസ്‌കി പറഞ്ഞിരുന്നു. യുക്രെയ്‌നെപ്പറ്റിയുള്ള സുരക്ഷാ തീരുമാനങ്ങളിൽ യുക്രെയ്‌നെ ഭാഗമാക്കണമെന്നും യുക്രെയ്‌നെ കണക്കിലെടുക്കാതെയുള്ള തീരുമാനങ്ങൾ പ്രവർത്തനക്ഷമമാകില്ലെന്നുമാണ് സെലൻസ്‌കിയുടെ അഭിപ്രായം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Saturday, 29 November 2025

പഞ്ചായത്ത് ഓഫിസിന് മുന്നിലിട്ട് അമ്മയെ ക്രൂരമായി മർദ്ദിച്ച് മകൾ, ചെരിപ്പൂരി അടിച്ചു, എല്ലാം ഫോണിൽ പകർത്തി ജീവനക്കാർ -സംഭവം മം​ഗളൂരുവിൽ

പഞ്ചായത്ത് ഓഫിസിന് മുന്നിലിട്ട് അമ്മയെ ക്രൂരമായി മർദ്ദിച്ച് മകൾ, ചെരിപ്പൂരി അടിച്ചു, എല്ലാം ഫോണിൽ പകർത്തി ജീവനക്കാർ -സംഭവം മം​ഗളൂരുവിൽ

മം​ഗളൂരു: പഞ്ചായത്ത് ഓഫിസിൽ പരാതി പറയാനെത്തിയ അമ്മയെ മകൾ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങങൾ പുറത്തായി. മൂഡുഷെഡ്ഡെ ഗ്രാമപഞ്ചായത്തിന്റെ പരിസരത്താണ് മകൾക്കെതിരെ പരാതി പറയാനെത്തിയ അമ്മ ക്രൂരമർദ്ദനത്തിനിരയായത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വ്യാപകമായ രോഷം ഉയർന്നു. മൂഡുഷെഡ്ഡെയിലെ ശിവനഗരയിൽ താമസിക്കുന്ന അമ്മയും മകളും തമ്മിൽ പതിവായി വഴക്കുകൾ ഉണ്ടാകാറുണ്ടായിരുന്നുവെന്ന് റിപ്പോർട്ടുണ്ട്. പരാതി നൽകാൻ അമ്മ മുമ്പ് കാവൂർ പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നുവെന്നും തുടർന്ന് പൊലീസ് ഇരുവരെയും കൗൺസിലിംഗ് നടത്തി തിരിച്ചയക്കുകയും ചെയ്തു.

അടുത്തിടെ, അമ്മ മകൾക്കെതിരെ പരാതി നൽകാൻ മൂഡുഷെഡ്ഡെ ഗ്രാമപഞ്ചായത്തിലെത്തി. ഓഫിസിന് മുന്നിൽവെച്ചാണ് മകൾ അമ്മയെ മർദ്ദിച്ചത്. കോപാകുലയായ മകൾ അമ്മയുടെ മുഖത്ത് ചെരുപ്പ് കൊണ്ട് ക്രൂരമായി അടിച്ചു. ഗ്രാമപഞ്ചായത്ത് ഓഫീസിലുണ്ടായിരുന്ന വ്യക്തികൾ വീഡിയോ പകർത്തുകയല്ലാതെ വയോധികയെ മകളിൽ നിന്ന് രക്ഷിക്കാൻ ശ്രമിച്ചില്ലെന്നും ആരോപണമുയർന്നു. ആക്രമണം തടയുന്നതിനോ പോലീസിനെ അറിയിക്കുന്നതിനോ ജീവനക്കാർ ശ്രമിച്ചില്ലെന്നും സോഷ്യൽമീഡിയയിൽ വിമർശനമുയർന്നു. 

പൊലീസ് അമ്മയെയും മകളെയും വിളിച്ചുവരുത്തി അന്വേഷണത്തിന് വിധേയമാക്കണമെന്നും അമ്മയെ പരസ്യമായി ആക്രമിച്ചതിന് മകൾക്കെതിരെ സ്വമേധയാ കേസ് ഫയൽ ചെയ്യണമെന്നും പലരും അഭിപ്രായപ്പെട്ടു. അമ്മയും മകളും തമ്മിലുള്ള വാക്കുതർക്കവുമായി ബന്ധപ്പെട്ട് ഇതുവരെ കേസെടുത്തിട്ടില്ല. വീഡിയോ റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ച വ്യക്തിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മംഗളൂരു സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മിലിറ്ററി സ്റ്റേഷനിലേക്ക് അതിക്രമിച്ചു കയറിയ 19കാരനെ കസ്റ്റഡിലെടുത്തു; പിടിയിലായത് കൊൽക്കത്ത സ്വദേശി

മിലിറ്ററി സ്റ്റേഷനിലേക്ക് അതിക്രമിച്ചു കയറിയ 19കാരനെ കസ്റ്റഡിലെടുത്തു; പിടിയിലായത് കൊൽക്കത്ത സ്വദേശി

തിരുവനന്തപുരം: തിരുവനന്തപുരം പാങ്ങോട് മിലിറ്ററി സ്റ്റേഷനിലേക്ക് അതിക്രമിച്ചു കയറിയ യുവാവിനെ കസ്റ്റഡിലെടുത്തു. കൊൽക്കത്ത സ്വദേശിയായ ബൽമാണി ബെറാമുവിനെയാണ് കസ്റ്റഡിലെടുത്തത്. ഇന്നലെ രാത്രിയാണ് സുരക്ഷ സംവിധാനങ്ങളുടെ കണ്ണിൽപ്പെടാതെ യുവാവ് മിലിറ്ററി ക്യാമ്പിനുള്ളിൽ കടന്നത്. കിലോമീറ്ററോളം ഉള്ളിൽ ചെന്ന ശേഷമാണ് മിലിറ്ററി പൊലീസ് കസ്റ്റഡിലെടുത്തത്. പൂജപ്പുര സ്റ്റേഷനിലെത്തിച്ച യുവാവിനെ രഹസ്യന്വേഷണ വിഭാഗം ചോദ്യം ചെയ്യുകയാണ്.

കൊൽക്കത്ത സ്വദേശിയായ 19കാരൻ ഇന്നലെ രാത്രിയാണ് മിലിറ്ററി ക്യാമ്പിലേക്ക് അതിക്രമിച്ചു കയറിയത്. മിലിറ്റിറി ക്യാമ്പിനുള്ളിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. സുരക്ഷ ക്രമീകരണങ്ങൾ മറികടന്നാണ് യുവാവ് ക്യാമ്പിനുള്ളിൽ കയറിയത്. കേരളത്തിലേക്ക് ഇയാൾ എത്തിയിട്ട് കുറച്ചധികം കാലമായെന്നും വിവിധ ജോലികൾ ചെയ്തുവരികയാണെന്നുമാണ് ലഭ്യമാകുന്ന വിവരം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രാജ്യത്തെ 250ഓളം വിമാന സർവീസുകളെ പ്രതികൂലമായി ബാധിക്കും, കടുത്ത സൗരവികിരണം ചതിച്ചു, എ320 വിമാനങ്ങളുടെ കൺ​ട്രോൾ ഡാറ്റക്ക് പ്രശ്നം

രാജ്യത്തെ 250ഓളം വിമാന സർവീസുകളെ പ്രതികൂലമായി ബാധിക്കും, കടുത്ത സൗരവികിരണം ചതിച്ചു, എ320 വിമാനങ്ങളുടെ കൺ​ട്രോൾ ഡാറ്റക്ക് പ്രശ്നം

ദില്ലി: എയർ ബസ് 320 വിമാനങ്ങളുടെ സാങ്കേതിക പ്രശ്നം കാരണം രാജ്യത്തെ 250ഓളം വിമാന സർവീസുകൾ തടസ്സം നേരിടുകയോ വൈകുകയോ ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. കടുത്ത സൗരവികിരണം കാരണം എ320 ശ്രേണിയിൽപ്പെട്ട വിമാനങ്ങളുടെ ഫ്ലൈറ്റ് കൺട്രോൾ ഡേറ്റയ്ക്ക് തകരാർ സംഭവിക്കാമെന്നു വിമാനനിർമാണക്കമ്പനിയായ എയർബസിന്റെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നീ എയർലൈൻ കമ്പനികളുടെ വിമാനങ്ങൾക്കാണ് തടസ്സം നേരിടുക. തീവ്രമായ സൗരോർജ്ജ വികിരണം കാരണം A320 കുടുംബത്തിലെ ഗണ്യമായ എണ്ണം വിമാനങ്ങളിലെ സോഫ്റ്റ് വെയർ സംവിധാനം തകരാറിലായെന്നും പ്രശ്നം പരിഹരിക്കാൻ ആവശ്യമായ സോഫ്റ്റ്‌വെയർ മാറ്റങ്ങൾ പ്രവർത്തന തടസ്സങ്ങൾക്ക് കാരണമാകുമെന്നുമെന്നും എയർബസ് അധികൃതർ അറിയിച്ചു. 

ആഭ്യന്തര വിമാനക്കമ്പനികളുടെ നാരോ ബോഡിയുള്ള എ320 ശ്രേണിയില്‍പ്പെട്ട വിമാനങ്ങളിൽ പലതും സോഫ്റ്റ്‌വെയർ മാറ്റത്തിനോ ഹാർഡ്‌വെയർ പുനഃക്രമീകരണത്തിനോ വിധേയമാകുന്നതിനാൽ പ്രവർത്തന തടസ്സങ്ങൾ ഉണ്ടാകുമെന്ന് വൃത്തങ്ങൾ പറഞ്ഞു. ഇന്ത്യൻ ഓപ്പറേറ്റർമാർക്ക് ഏകദേശം 560 എ320 കുടുംബ വിമാനങ്ങളുണ്ടെന്നും അവയിൽ 200-250 എണ്ണത്തിന് സോഫ്റ്റ്‌വെയർ മാറ്റങ്ങളോ ഹാർഡ്‌വെയർ പുനഃക്രമീകരണമോ ആവശ്യമായി വരുമെന്നും അവർ കൂട്ടിച്ചേർത്തു. എലിവേറ്റർ ഐലറോൺ കമ്പ്യൂട്ടർ (ELAC) സ്ഥാപിക്കാൻ എയർബസ് എയർലൈൻ ഓപ്പറേറ്റർമാരോട് ആവശ്യപ്പെട്ടതായി യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി (EASA) അറിയിച്ചു.

രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ, തങ്ങളുടെ ഭൂരിഭാഗം വിമാനങ്ങളുടെയും നിർമ്മാതാക്കളായ എയർബസ്, A320 വിമാനങ്ങളുമായി ബന്ധപ്പെട്ട് അറിയിപ്പ് ലഭിച്ചെന്ന് വ്യക്തമാക്കി. പ്രശ്ന പരിഹാരത്തിനായി എയർബസുമായി ചേർന്ന് പ്രവർത്തിക്കുന്നു. ആവശ്യമായ പരിശോധനകൾ നടത്തുമ്പോൾ തന്നെ, തടസ്സങ്ങൾ കുറയ്ക്കുന്നതിന് ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുമെന്നും ഇൻഡി​ഗോ അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അടൂര്‍ കോടതി വളപ്പില്‍ തെരുവുനായ്ക്കൂട്ടത്തെ ഉപേക്ഷിച്ചെന്ന് സംശയം; നഗരസഭയ്ക്ക് കത്തുനല്‍കി മജിസ്‌ട്രേറ്റ്

അടൂര്‍ കോടതി വളപ്പില്‍ തെരുവുനായ്ക്കൂട്ടത്തെ ഉപേക്ഷിച്ചെന്ന് സംശയം; നഗരസഭയ്ക്ക് കത്തുനല്‍കി മജിസ്‌ട്രേറ്റ്

പത്തനംതിട്ട അടൂര്‍ കോടതി വളപ്പില്‍ തെരുവുനായ്ക്കൂട്ടത്തെ ഉപേക്ഷിച്ചെന്ന് സംശയം. ഇരുപതിലേറെ നായ്ക്കളാണ് കോടതി വളപ്പില്‍ ഉപേക്ഷിച്ച നിലയിലുള്ളത്

ഇന്ന് രാവിലെ 11 മണിയോടെ കോടതി ചേര്‍ന്നഘട്ടത്തിലാണ് പലരും ഇരുപതിലേറെ നായ്ക്കള്‍ കോടതി പരിസരത്തുള്ളതായി ശ്രദ്ധിച്ചത്. ഇത്രയേറെ നായ്ക്കള്‍ കോടതി പരിസരത്ത് എത്തുന്നത് അസാധാരണമാണെന്ന് നാട്ടുകാരും അഭിഭാഷകരും പറയുന്നു. ആരെങ്കിലും കോടതി വളപ്പില്‍ നായ്ക്കൂട്ടത്തെ ഉപേക്ഷിച്ചതാണെന്ന സംശയമാണ് അഭിഭാഷകര്‍ ഉള്‍പ്പെടെ ഉയര്‍ത്തിയിരിക്കുന്നത്.

സംഭവത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് മജിസ്‌ട്രേറ്റ് നഗരസഭയ്ക്ക് കത്ത് നല്‍കിയിരിക്കുകയാണ്. നായ്ക്കളെ കോടതി വളപ്പില്‍ നിന്ന് എത്രയും വേഗം മാറ്റണമെന്നാണ് ആവശ്യം. അഭിഭാഷകര്‍ ഉള്‍പ്പെടെ പുറത്തിറങ്ങാന്‍ ഭയപ്പെട്ട് നില്‍ക്കുകയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശബരിമല തീർത്ഥാടകരുടെ ബസ് അപകടത്തിൽപ്പെട്ട് ഒരു മരണം, നാല്‍പ്പതിലധികം പേർക്ക് പരിക്ക്

ശബരിമല തീർത്ഥാടകരുടെ ബസ് അപകടത്തിൽപ്പെട്ട് ഒരു മരണം, നാല്‍പ്പതിലധികം പേർക്ക് പരിക്ക്

കാസർകോട്: കാസർകോട് ശബരിമല തീർത്ഥാടകരുടെ ബസ് അപകടത്തിൽപ്പെട്ടു. മാലോം കാറ്റംകവല മറ്റപ്പള്ളി വളവിൽ വച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ഒരാൾക്ക് ജീവൻ നഷ്ടമായി. നിരവധി പേർക്ക് പരിക്കേറ്റു എന്നാണ് റിപ്പോർട്ട്. മൈസൂർ ചിഞ്ചിലക്കട്ടെ സ്വദേശി ഹരീഷ് (36) ആണ് മരിച്ചത്. 45 പേർക്ക് പരിക്കേറ്റാണ് വിവരം. അപകടത്തിൽപ്പെട്ട എല്ലാവരും മൈസൂർ ചിഞ്ചിലക്കട്ടെ ഗ്രാമത്തിൽ നിന്നുള്ളവരാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

റിലയന്‍സിന് പിഴയിട്ട് ജിഎസ്ടി വകുപ്പ്: 56.44 കോടി അടയ്ക്കാന്‍ നിര്‍ദ്ദേശം

റിലയന്‍സിന് പിഴയിട്ട് ജിഎസ്ടി വകുപ്പ്: 56.44 കോടി അടയ്ക്കാന്‍ നിര്‍ദ്ദേശം

മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന് 56.44 കോടി രൂപയുടെ പിഴ ചുമത്തി ചരക്ക് സേവന നികുതി വകുപ്പ് . ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് വകയിരുത്തിയതുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങളെത്തുടര്‍ന്നാണ് അഹമ്മദാബാദിലെ സെന്‍ട്രല്‍ ജിഎസ്ടി ജോയിന്റ് കമ്മീഷണര്‍ പിഴ ചുമത്തിയത്. 2017-ലെ കേന്ദ്ര-സംസ്ഥാന ചരക്ക് സേവന നികുതി നിയമത്തിലെ സെക്ഷന്‍ 74 പ്രകാരമാണ് പിഴ ചുമത്തിയിരിക്കുന്നത്.

എന്നാല്‍, അധികൃതരുടെ നടപടിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് റിലയന്‍സ് അറിയിച്ചു. പുറംകരാര്‍ നല്‍കിയ ചില സേവനങ്ങളുടെ നികുതി കണക്കാക്കിയതിലെ സാങ്കേതികമായ അവ്യക്തതയാണ് പിഴയ്ക്ക് കാരണമെന്നാണ് കമ്പനിയുടെ വിശദീകരണം. നിലവിലുള്ള നിയമങ്ങള്‍ക്കനുസൃതമായി മാത്രമാണ് നികുതി ഇളവുകള്‍ നേടാന്‍ ശ്രമിച്ചതെന്നും അതിനാല്‍ തന്നെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും കമ്പനി വ്യക്തമാക്കി. റിലയന്‍സിന് ലഭിച്ച സേവനം ഏത് വിഭാഗത്തില്‍ പെടുന്നു എന്ന് സേവനദാതാവ് എങ്ങനെയാണ് കണക്കാക്കിയത് എന്ന് പരിഗണിക്കാതെ, ഈ ടാക്‌സ് ക്രെഡിറ്റ് 'തടയപ്പെട്ട ക്രെഡിറ്റ്' എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്നതായി ജിഎസ്ടി അധികൃതര്‍ വ്യാഖ്യാനിച്ചു എന്നാണ് റിലയന്‍സിന്റെ ആരോപണം.

ഓഹരി വിപണിയില്‍ കുലുക്കമില്ല

വന്‍തുക പിഴയായി വിധിച്ചെന്ന വാര്‍ത്ത പുറത്തുവന്നെങ്കിലും റിലയന്‍സിന്റെ ഓഹരികളെ അത് ബാധിച്ചില്ല. വിപണിയില്‍ റിലയന്‍സ് ഓഹരികള്‍ നേട്ടത്തിലാണ് വ്യാപാരം നടത്തിയത്. ഇത് കേവലം ഒരു നികുതി തര്‍ക്കം മാത്രമാണെന്നും കമ്പനിയുടെ അടിസ്ഥാന പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്നും വിപണി വിദഗ്ധര്‍ വിലയിരുത്തി. പിഴത്തുകയല്ലാതെ മറ്റ് സാമ്പത്തിക ബാധ്യതകളൊന്നും ഈ നടപടി വഴി ഉണ്ടാകില്ലെന്നും, കമ്പനിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെയോ പദ്ധതികളെയോ ഇത് ബാധിക്കില്ലെന്നും റിലയന്‍സ് അധികൃതര്‍ അറിയിച്ചു. വന്‍കിട കമ്പനികളുടെ ജിഎസ്ടി ഫയലിംഗുകളില്‍ നികുതി വകുപ്പ് കര്‍ശന പരിശോധന നടത്തുന്നതിന്റെ ഭാഗമായാണ് ഇത്തരം നടപടികള്‍ വര്‍ദ്ധിച്ചുവരുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഓപ്പറേഷൻ നുംഖോര്‍; കസ്റ്റംസ് പിടിച്ചെടുത്ത അമിത് ചക്കാലക്കലിന്‍റെ ഒരു വാഹനം വിട്ടു നൽകി

ഓപ്പറേഷൻ നുംഖോര്‍; കസ്റ്റംസ് പിടിച്ചെടുത്ത അമിത് ചക്കാലക്കലിന്‍റെ ഒരു വാഹനം വിട്ടു നൽകി

ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത നടൻ അമിത് ചക്കാലക്കലിന്‍റെ ഒരു വാഹനം വിട്ടു നൽകി. മധ്യപ്രദേശ് രജിസ്ട്രേഷനിലുള്ള ലാന്‍ഡ്ക്രൂയിസര്‍ വാഹനമാണ് വിട്ടു നൽകിയത്. അമിതിന്‍റെ അപേക്ഷ പരിഗണിച്ചാണ് കസ്റ്റംസ് അഡീഷണൽ കമ്മീഷണറുടെ തീരുമാനം. ബോണ്ടിന്റെയും 20ശതമാനം ബാങ്ക് ഗ്യാരണ്ടിയുടെയും അടിസ്ഥാനത്തിലാണ് നടപടി. വാഹനം ഉപയോഗിക്കരുത്, കേരളത്തിന്‌ പുറത്തുകൊണ്ട് പോകരുത് തുടങ്ങി ഉപാധികളോടെയാണ് വിട്ടു നൽകിയത്. നേരത്തെ ദുൽഖർ സൽമാന്റെ വാഹനവും സമാനമായ ഉപാധികളോടെ വിട്ടു നൽകിയിരുന്നു

അതേസമയം, ഭൂട്ടാനിൽ നിന്ന് കേരളത്തിലേക്ക് വാഹനങ്ങൾ കടത്തുന്ന ഇടനിലക്കാരെ കേന്ദ്രീകരിച്ച് കസ്റ്റംസ് അന്വേഷണം തുടരുകയാണ്. ഭൂട്ടാൻ കാർ കളളക്കടത്ത് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തുന്നുണ്ട്. സംസ്ഥാനത്തെ 17 ഇടങ്ങളിലായി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നടത്തിയ അന്വേഷണത്തിന്റെ തുടർച്ചയായിട്ടാണ് ഇ.ഡി.യും ഇപ്പോൾ കേസ് അന്വേഷിക്കുന്നത്. വ്യാജ രേഖകൾ ഉണ്ടാക്കി ഇന്ത്യയിലേക്ക് വാഹനങ്ങൾ എത്തിച്ച ഇടനിലക്കാർ, കച്ചവടക്കാർ, വാഹനം വാങ്ങിയവർ എന്നിവരെ കേന്ദ്രീകരിച്ചാണ് ഇ.ഡിയുടെ അന്വേഷണം.

വ്യാജ രേഖകൾ വഴി കാർ ഇറക്കുമതി ചെയ്തതായി കണ്ടെത്തിയ നടൻ അമിത് ചക്കാലയ്ക്കൽ അടക്കമുള്ളവർക്ക് അന്വേഷണം സംഘം നേരത്തെ നോട്ടീസ് നൽകിയിരുന്നു. നടൻ ദുൽഖറിനും നോട്ടീസ് നൽകിയിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ദിവ്യഗര്‍ഭം വാഗ്ദാനം ചെയ്ത് യുവതിയെ ബലാത്സംഗം ചെയ്തു: വ്യാജ സിദ്ധന്‍ അറസ്റ്റില്‍

ദിവ്യഗര്‍ഭം വാഗ്ദാനം ചെയ്ത് യുവതിയെ ബലാത്സംഗം ചെയ്തു: വ്യാജ സിദ്ധന്‍ അറസ്റ്റില്‍

 കോഴിക്കോട്: ദിവ്യ ഗര്‍ഭം വാഗ്ദാനം ചെയ്ത് യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ വ്യാജ സിദ്ധന്‍ അറസ്റ്റില്‍. സജില്‍ ചെറുപാണക്കാട് എന്നയാളെയാണ് പൊലീസ് പിടികൂടിയത്. നെടുമങ്ങാട് നിന്നും കൊളത്തൂര്‍ പൊലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. 'മിറാക്കിള്‍ പാത്ത്' എന്ന യൂട്യൂബ് ചാനലിന്റെ ഉടമയാണ് സജില്‍ ചെറുപാണക്കാട്. പ്രതി ആഭിചാരക്രിയകള്‍ ചെയ്യുന്ന ആളാണെന്ന് വിശ്വസിപ്പിച്ചാണ് പരാതിക്കാരിയായ യുവതിയെ പരിചയപ്പെട്ടത്. ഒളിവില്‍ കഴിയവെയാണ് പ്രതി പൊലീസിന്റെ പിടിയിലായത്.

പ്രതി യൂട്യൂബ് ചാനലിലൂടെ ഇമാമാണെന്ന വ്യാജേന ആത്മീയമായ വീഡിയോകളാണ പോസ്റ്റ് ചെയ്തിരുന്നത്. ഇതിനിടെയാണ് യുവതിയെ പരിചയപ്പെടുന്നത്. ദിവ്യഗര്‍ഭം ഉണ്ടാക്കിത്തരാമെന്ന് വാഗ്ദാനം ചെയ്ത് ആഭിചാരക്രിയ ചെയ്യാനെന്ന വ്യാജേന യുവതിയുടെ വാടക വീട്ടിലെത്തിയ പ്രതി അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്നും കൂടുതൽ പരാതികൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും പൊലീസ് അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഒളിവിലുള്ള രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരത്തെത്തി, ഇന്നലെ അഭിഭാഷകന്‍റെ ഓഫീസിലെത്തി വക്കാലത്ത് ഒപ്പിട്ടു

ഒളിവിലുള്ള രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരത്തെത്തി, ഇന്നലെ അഭിഭാഷകന്‍റെ ഓഫീസിലെത്തി വക്കാലത്ത് ഒപ്പിട്ടു

തിരുവനന്തപുരം: ലൈംഗിക പീഡന കേസിൽ ഒളിവിലുള്ള രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ തിരുവനന്തപുരത്തെത്തി. ഇന്നലെയാണ് രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരത്ത് എത്തിയത്. തിരുവനന്തപുരം വഞ്ചിയൂരിലെ അഭിഭാഷകന്‍റെ ഓഫീസിലെത്തി വക്കാലത്ത് ഒപ്പിട്ടു. രാഹുൽ നേരിട്ട് എത്തിയാണ് വക്കാലത്തിൽ ഒപ്പിട്ടതെന്ന് അഭിഭാഷകൻ വ്യക്തമാക്കി. മുൻകൂര്‍ ജാമ്യ ഹര്‍ജി നൽകാനായാണ് ഇന്നലെ രാഹുൽ തലസ്ഥാനതെത്തി. പൊലീസ് കേസെടുത്തതിന് പിന്നാലെ രാഹുൽ ഒളിവിൽ പോവുകയായിരുന്നുവെന്നായിരുന്നു വിവരം. ഇതിനിടെയാണ് രാഹുൽ തിരുവനന്തപുരത്തെത്തിയത്. രാഹുലിനെ പിടികൂടാൻ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. ഇതിന്‍റെ ഭാഗമായി ലുക്ക്ഔട്ട് സര്‍ക്കുലറും പൊലീസ് പുറത്തുവിട്ടിരുന്നു. തിരുവനന്തപുരത്ത് എത്തിയശേഷം പിന്നീട് രാഹുൽ എങ്ങോട്ട് പോയെന്നകാര്യത്തിലടക്കം വിവരമില്ല.

അതേസമയം, ബലാത്സം​ഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂർ ജാമ്യാപേക്ഷ കോടതി ബുധനാഴ്‌ചയായിരിക്കും പരിഗണിക്കുക. തിരുവനന്തപുരം സെഷൻസ് കോടതിയാണ് രാഹുലിന്‍റെ മുൻകൂര്‍ ജാമ്യഹർജി പരിഗണിക്കുന്നത്. നേരത്തെ തിങ്കളാഴ്ച പരിഗണിക്കുമെന്നായിരുന്നു വിവരം. എന്നാൽ, ഹര്‍ജി ബുധനാഴ്ച പരിഗണിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂര്‍ ജാമ്യഹര്‍ജി നൽകിയത്. ഇതിൽ ഒപ്പിട്ടുന്നതിനായാണ് രാഹുൽ ഇന്നലെ തിരുവനന്തപുരത്തെത്തിയത്. മുൻകൂര്‍ ജാമ്യ ഹര്‍ജി കോടതി പരിഗണിക്കുന്നതിന് മുമ്പായി രാഹുലിന്‍റെ അറസ്റ്റ് ഉണ്ടാകുമോയെന്നാണ് ഇനി അറിയാനുള്ളത്. നേരത്തെ രാഹുൽ പാലക്കാട്ടെ രഹസ്യകേന്ദ്രത്തിലുണ്ടെന്ന വിവരവും പുറത്തുവന്നിരുന്നു.

തിരുവനന്തപുരത്ത് നിന്ന് രാഹുൽ പാലക്കാടേക്ക് തിരിച്ചുപോയിരുന്നോ എന്ന കാര്യത്തിലടക്കം വിവരമില്ല. പാലക്കാട് വിട്ടാൽ അത് മുൻകൂര്‍ ജാമ്യത്തെ ബാധിക്കുമെന്നാണ് രാഹുലിന് ലഭിച്ച നിയമോപദേശം. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഔദ്യോഗിക വാഹനം പാലക്കാട്ടെ ഫ്ലാറ്റിലുണ്ട്. രാഹുലിന്‍റെ ഡ്രൈവറും പേഴ്സണൽ അസിസ്റ്റന്‍റ് ഫസലും പാലക്കാട് ഉണ്ട്. അതേസമയം, ഫസലിന്‍റെ ഫോണ്‍ കഴിഞ്ഞ ദിവസം മുതൽ സ്വിച്ച് ഓഫ് ആയിരുന്നെങ്കിലും ഇന്ന് രാവിലെ ഫസലും ഡ്രൈവറും എംഎൽഎ ഓഫീസിലെത്തിയിരുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഒതായി മനാഫ് വധക്കേസ്: പ്രതി മാലങ്ങാടന്‍ ഷഫീഖിന് ജീവപര്യന്തം തടവ്

ഒതായി മനാഫ് വധക്കേസ്: പ്രതി മാലങ്ങാടന്‍ ഷഫീഖിന് ജീവപര്യന്തം തടവ്

മലപ്പുറം: ഒതായി മനാഫ് വധക്കേസില്‍ ഒന്നാം പ്രതി മാലങ്ങാടന്‍ ഷഫീഖിന് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും. മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. മുന്‍ എംഎല്‍എ പി വി അന്‍വറിന്റെ സഹോദരിയുടെ മകനാണ് പ്രതി മാലങ്ങാടന്‍ ഷഫീഖ്. വിധിയില്‍ പൂര്‍ണ തൃപ്തരാണെന്ന് മനാഫിന്റെ ബന്ധുക്കള്‍ പറഞ്ഞു. വര്‍ഷങ്ങളുടെ നിയമ പോരാട്ടങ്ങള്‍ക്ക് ഒടുവിലാണ് വിധി വന്നതെന്നും വെറുതെവിട്ട പ്രതികള്‍ക്കെതിരെ അപ്പീല്‍ പോകുമെന്നും ബന്ധുക്കള്‍ വ്യക്തമാക്കി. മനാഫ് വധക്കേസില്‍ മാലങ്ങാടന്‍ ഷഫീഖ് കുറ്റക്കാരനാണെന്ന് ഇന്നലെയാണ് കോടതി വിധിച്ചത്.

കൊലക്കുറ്റം തെളിഞ്ഞതായി കോടതി ഇന്നലെ വിധിച്ചിരുന്നു. മൂന്ന് പ്രതികളെ വെറുതെ വിട്ടിരുന്നു. മൂന്നാം പ്രതി മാലങ്ങാടന്‍ ഷെരീഫ്, 17-ാം പ്രതി നിലമ്പൂര്‍ സ്വദേശി മുനീബ്, 19-ാം പ്രതി എളമരം സ്വദേശി കബീര്‍ എന്നിവരെയാണ് വെറുതെ വിട്ടത്. പ്രധാനസാക്ഷി കൂറുമാറിയതോടെ കേസില്‍ പി വി അന്‍വര്‍ അടക്കം 21 പ്രതികളെ കുറ്റവിമുക്തരാക്കിയിരുന്നു. ദീര്‍ഘകാലം ഒളിവിലായിരുന്നു പ്രതികള്‍. മനാഫിന്റെ സഹോദരന്റെ നിയമപോരാട്ടത്തിനൊടുവിലാണ് പ്രതികള്‍ പിടിയിലായത്.

1995 ഏപ്രില്‍ 13 നാണ് കൊലപാതകം നടന്നത്. ഒതായി അങ്ങാടിയില്‍ വെച്ച് രാവിലെ പതിനൊന്നരയോടെ ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന മനാഫിനെ അടിച്ചും കുത്തിയും കൊലപ്പെടുത്തിയെന്നാണ് കേസ്.