കൊച്ചി മലിനജല സംസ്കര ണത്തിന് പൊതുസംവിധാനം ഏർപ്പെടുത്തുമെന്നു പാർട്ടികൾ തിരഞ്ഞെടുപ്പ് പ്രകടനപത്രിക യിൽ ഉൾപ്പെടുത്തണമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ (കെഎ ച്ച്ആർഎ) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മന്ത്രി പി. രാജീവ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.ജെ.മനോഹരൻ അധ്യക്ഷത വഹിച്ചു. സംസ്‌ഥാന ജനറൽ സെക്രട്ടറി ജി. ജയപാൽ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി കെ. ടി. റഹിം, സംസ്ഥാന വർക്കിങ് പ്രസിഡന്റ് പ്രസാദ് ആനന്ദഭവൻ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ബി. വിജയകുമാർ, അസീസ് മുസ, വി. ടി. ഹരിഹ രൻ, കെ. എം. രാജ, സംസ്‌ഥാന സെക്രട്ടറി അബ്ദുൽ സമദ്, ജില്ലാ വർക്കിങ് പ്രസിഡന്റ് കെ. പാർത്ഥസാരഥി, ജില്ലാ ട്രഷറർ സി. കെ. അനിൽ എന്നിവർ പ്രസംഗിച്ചു.
ഉച്ചകഴിഞ്ഞു നടന്ന കുടുംബസംഗമം പ്രശസ്‌ത സിനിമാതാരം മല്ലിക സുകു മാരൻ ഉദ്ഘാടനം ചെയ്‌തു. സംസ്ഥാന ട്രഷറർ മുഹമ്മദ് ഷെരീഫ്, സംസ്ഥാന വൈസ് പ്രസിഡൻ്റ് എൻ. സുഗുണൻ വിവിധ ജില്ലകളിൽനിന്നുള്ള ഭാരവാഹി കൾ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ ഭീഷ്‌മാചാര്യ പുരസ്ക്‌കാരം നൽകി മുതിർന്ന നേതാവ് സി. ജെ. ചാർളിയേയും, യങ് എൻ്റർപ്രണർ അവാർഡ് നൽകി എറണാകുളം ഐ ഡയിൽ കഫെ ഉടമ അശ്വിൻ ദീപകിനേയും, സാമൂഹ്യസേ വന പുരസ്ക്കാരം നൽകി മസാഫി റസ്റ്റോറൻ്റ് ഉടമ സഹീറിനെയും ആദരിച്ചു. കൂടാതെ കലാമത്സരങ്ങളിലും, വിദ്യാഭ്യാസ മേഖലയിലും മികച്ച പ്രകടനം നട ത്തിയ ഹോട്ടലുടമകളുടെ മക്കളെ അനുമോദിക്കുകയും ചെയ്‌തു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക




0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.