Tuesday, 2 December 2025

യുക്രെയ്ൻ യുദ്ധം; റഷ്യ- അമേരിക്ക യോഗം ഇന്ന് മോസ്‌കോയിൽ

SHARE
 

യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള റഷ്യ- അമേരിക്ക യോഗം ഇന്ന് മോസ്‌കോയിൽ. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനും അമേരിക്കൻ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ഇന്ന് മോസ്‌കോയിൽ കൂടിക്കാഴ്ച നടത്തും. ഡോണൾഡ് ട്രംപിന്റെ മരുമകൻ ജെറാൾഡ് കുഷ്നറും ചർച്ചയിൽ പങ്കെടുക്കും.

കിഴക്കൻ ഡോൺബാസ് മേഖലയിലെ പ്രദേശങ്ങൾ റഷ്യയ്ക്ക് വിട്ടുനൽകില്ലെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്‌കി ആവർത്തിച്ചു. അമേരിക്കയിലെ ഫ്ളോറിഡയിൽ യുക്രെയ്ൻ- അമേരിക്കൻ പ്രതിനിധികൾ തമ്മിൽ നടത്തിയ ചർച്ചകൾക്കുശേഷമാണ് സെലൻസ്‌കിയുടെ പ്രതികരണം.
അന്തിമസമാധാനപദ്ധതിയെപ്പറ്റി പറയാനുള്ള സമയമായിട്ടില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണും പ്രതികരിച്ചു. കിഴക്കൻ യുക്രെയ്ൻ നഗരമായ പെക്രോവ്സ്‌ക് പിടിച്ചെടുത്തതായി റഷ്യ അവകാശപ്പെട്ടു.

റഷ്യയാണ് യുദ്ധം ആരംഭിച്ചതെന്നും അവർ തന്നെയാണ് യുദ്ധം അവസാനിപ്പിക്കേണ്ടതെന്നും യുക്രെയൻ പ്രസിഡന്റ് സെലൻസ്‌കി പറഞ്ഞിരുന്നു. പുതുക്കിയ സമാധാനപദ്ധതി മുന്നോട്ടുകൊണ്ടുപോകാൻ യുക്രെയ്ൻ തയ്യാറാണെന്നും തർക്കവിഷയങ്ങൾ അമേരിക്കൻ പ്രസിഡന്റുമായി ചർച്ച ചെയ്യുമെന്നും സെലൻസ്‌കി പറഞ്ഞിരുന്നു. യുക്രെയ്‌നെപ്പറ്റിയുള്ള സുരക്ഷാ തീരുമാനങ്ങളിൽ യുക്രെയ്‌നെ ഭാഗമാക്കണമെന്നും യുക്രെയ്‌നെ കണക്കിലെടുക്കാതെയുള്ള തീരുമാനങ്ങൾ പ്രവർത്തനക്ഷമമാകില്ലെന്നുമാണ് സെലൻസ്‌കിയുടെ അഭിപ്രായം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.