Tuesday, 2 December 2025

കേരളവും തമിഴ്‌നാടുമല്ല; രാഹുൽ കർണാടകത്തിലേക്ക് കടന്നു; കാർ കണ്ടെത്തി

കേരളവും തമിഴ്‌നാടുമല്ല; രാഹുൽ കർണാടകത്തിലേക്ക് കടന്നു; കാർ കണ്ടെത്തി

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ കർണാടകത്തിലേക്ക് കടന്നതായി പൊലീസിന് വിവരം ലഭിച്ചു. ഇന്നലെ രാവിലെയോടെ രാഹുൽ തമിഴ്നാട് - കർണാടക അതിർത്തിയായ ബാഗലൂരിൽ എത്തിയെന്നാണ് വിവരം ലഭിച്ചത്. പൊലീസ് സംഘം എത്തിയപ്പോഴേക്ക് ബാഗലൂരിൽ നിന്ന് രാഹുല്‍ കടന്നുകളഞ്ഞു.

ഇന്നലെ ഉച്ചയോടെയാണ് രാഹുൽ കർണാടകത്തിലേക്ക് കടന്നത്. ബാഗലൂരില്‍ വെച്ച് വന്ന കാര്‍ കണ്ടെത്തി. ആ കാർ അവിടെ ഉപേക്ഷിച്ച് മറ്റൊരു കാറിലാണ് രാഹുൽ ബാഗലൂരിൽ നിന്ന് മുങ്ങിയത്. ഒപ്പമുണ്ടായിരുന്ന ആൾക്ക് വേണ്ടി തെരച്ചിൽ തുടരുകയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ചാവേർ ഉണ്ടെന്ന് ഭീഷണി സന്ദേശം; കുവൈത്തിൽനിന്നുള്ള വിമാനം മുംബൈയിൽ ഇറക്കി

ചാവേർ ഉണ്ടെന്ന് ഭീഷണി സന്ദേശം; കുവൈത്തിൽനിന്നുള്ള വിമാനം മുംബൈയിൽ ഇറക്കി

മുംബൈ: കുവൈത്തിൽനിന്ന് ഹൈദരാബാദിലേക്ക് വരികയായിരുന്ന ഇൻഡിഗോ വിമാനത്തിന് നേരെ 'മനുഷ്യ ബോംബ്' ഭീഷണി സന്ദേശം. പിന്നാലെ വിമാനം അടിയന്തരമായി മുംബൈയിലേക്ക് തിരിച്ചുവിട്ടു. ഹൈദരാബാദ് വിമാനത്താവളത്തിലാണ് ഇമെയിൽ മുഖാന്തിരം ബോംബ് ഭീഷണി എത്തിയത്.

ഫ്‌ളൈറ്റ് നമ്പർ 6E1234 വിമാനം മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാവിലെ 8.10ന് ലാൻഡ് ചെയ്തു. സ്ഥിതിഗതികൾ വിലയിരുത്താൻ സുരക്ഷാ സംഘങ്ങൾ സജ്ജരായിരുന്നു.

വിമാനത്തിൽ ചാവേർ ഉണ്ടെന്നായിരുന്നു ഭീഷണി സന്ദേശത്തിലെ ഉള്ളടക്കം. കുവൈത്തിൽനിന്നും പുലർച്ചെ 1.56നാണ് വിമാനം ഹൈദരാബാദിലേക്ക് പുറപ്പെട്ടത്. സന്ദേശം ലഭിച്ചതോടെ മുംബൈയിൽ ഇറക്കാൻ തീരുമാനിക്കുകയായിരുന്നു. വിഷയത്തിൽ ഇൻഡിഗോ ഒദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വിമാനത്തിലും യാത്രക്കാരുടെ ലഗേജിലുമടക്കം സുരക്ഷാ സംഘം പരിശോധന നടത്തുകയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബിജെപി സ്ഥാനാർത്ഥിയുടെ അടുത്ത ബന്ധുവിന്റെ വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ കത്തിനശിച്ച നിലയിൽ

ബിജെപി സ്ഥാനാർത്ഥിയുടെ അടുത്ത ബന്ധുവിന്റെ വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ കത്തിനശിച്ച നിലയിൽ

തിരുവനന്തപുരം: ചിറയിൻകീഴിൽ വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ കത്തിനശിച്ച നിലയിൽ. ചിറയിൻകീഴ് ആനത്തലവട്ടം കൃഷ്ണാലയം സ്വദേശി ബാബുവിൻ്റെ വാഹനങ്ങളാണ് കത്തിനശിച്ചത്. ഓട്ടോറിക്ഷയും രണ്ട് ബൈക്കുകളും ഒരു സ്‌കൂട്ടിയുമാണ് കത്തിനശിച്ചത്. ആറ്റിങ്ങൽ ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചെങ്കിലും അപ്പോഴേക്കും വാഹനങ്ങൾ പൂർണ്ണമായും കത്തിനശിച്ചിരുന്നു.

ബാബു ഓട്ടോ ഡ്രൈവറും ബി.ജെ.പി. പ്രവർത്തകനുമാണ്. കൂടാതെ, ബാബുവിൻ്റെ സഹോദരി പുത്രിയായ ടിന്റു 17-ാം വാർഡിൽ ബി.ജെ.പി. സ്ഥാനാർത്ഥിയാണ്. ദിവസങ്ങൾക്ക് മുൻപ് ടിന്റുവിൻ്റെ വീട് കത്തിക്കാൻ ശ്രമം നടന്നിരുന്നതായും റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ ചിറയിൻകീഴ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ വീടുകളിൽ സ്ഥാപിച്ചിരിക്കുന്ന നിരീക്ഷണ ക്യാമറകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം നടക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നെയ്യാറ്റിൻകരയിൽ കുടുംബക്ഷേത്രത്തിലെ വിഗ്രഹങ്ങൾക്കിടയിൽ സൂക്ഷിച്ചത് 30 ലിറ്റർ മദ്യം; കയ്യോടെ പൊക്കി എക്സൈസ്

നെയ്യാറ്റിൻകരയിൽ കുടുംബക്ഷേത്രത്തിലെ വിഗ്രഹങ്ങൾക്കിടയിൽ സൂക്ഷിച്ചത് 30 ലിറ്റർ മദ്യം; കയ്യോടെ പൊക്കി എക്സൈസ്

നെയ്യാറ്റിൻകര: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ കുടുംബക്ഷേത്രത്തിലെ വിഗ്രഹങ്ങൾക്കും ഫോട്ടോകൾക്കുമിടയിൽ അനധികൃതമായി സൂക്ഷിച്ച നിലയിൽ 30 ലിറ്റർ മദ്യം കണ്ടെത്തി. തെരഞ്ഞെടുപ്പ് സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നെയ്യാറ്റിൻകര എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്.

സംഭവത്തിൽ നെയ്യാറ്റിൻകര പുന്നക്കാട് സ്വദേശി പോറ്റി എന്നറിയപ്പെടുന്ന അർജുനൻ(65) പിടിയിലായി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് സംഘം ഇവിടെ പരിശോധന നടത്തിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സഞ്ചാര്‍ സാഥി ആപ്പ് എല്ലാ സ്മാര്‍ട്ട് ഫോണുകളിലും ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാര്‍

സഞ്ചാര്‍ സാഥി ആപ്പ് എല്ലാ സ്മാര്‍ട്ട് ഫോണുകളിലും ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാര്‍

എല്ലാ പുതിയ സ്മാര്‍ട്ട്ഫോണുകളിലും ഡിലീറ്റ് ചെയ്യാന്‍ സാധിക്കാത്ത രീതിയില്‍ സഞ്ചാര്‍ സാഥി ആപ്പ് പ്രീ ഇന്‍സ്റ്റാള്‍ ചെയ്യണമെന്നാണ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളോട് ടെലികോം മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യയില്‍ നിര്‍മിക്കപ്പെടുന്നതോ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതോ ആയ എല്ലാ ഹാന്‍ഡ്‌സെറ്റുകളിലും ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണമെന്നാണ് നിര്‍ദേശം. എല്ലാ ഒറിജിനല്‍ എക്യുപ്മെന്റ് മാനുഫാക്ചറര്‍മാര്‍ക്കും (ഒഇഎം) ഇറക്കുമതിക്കാര്‍ക്കും ഇതുമായി ബന്ധപ്പെട്ട് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ഉപയോക്താക്കള്‍ക്ക് ആപ്പ് പ്രവര്‍ത്തനരഹിതമാക്കാന്‍ കഴിയരുത് എന്ന വ്യവസ്ഥയുമുണ്ട്. ആപ്പ് പ്രീ-ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കാന്‍ പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ കമ്പനികള്‍ക്ക് ഉത്തരവില്‍ 90 ദിവസത്തെ സമയം നല്‍കിയിട്ടുണ്ട്. എന്താണ് സഞ്ചാര്‍ സാഥി എന്ന് പരിശോധിക്കാം.

2023 മേയിലാണ് ഈ പോര്‍ട്ടല്‍ നിലവില്‍ വരുന്നത്. നഷ്ടപ്പെട്ട മൊബൈല്‍ ഫോണുകളെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാനും അപകടകരമായ വെബ്‌സൈറ്റുകള്‍ഉള്‍പ്പടെ ബ്ലോക്ക് ചെയ്യാനും ഇതുവഴി സാധിക്കും. ഉപയോക്താവിന്റെ പേരിലുള്ള മൊബൈല്‍ കണക്ഷനുകളുടെ എണ്ണം അറിയാന്‍ ഇത് കൂടുതല്‍ സഹായിക്കുന്നു. ബാങ്കുകളുടെയും മറ്റ് ധനകാര്യ സ്ഥാപനങ്ങളുടെയും കോണ്‍ടാക്റ്റ് വിശദാംശങ്ങള്‍ പരിശോധിക്കുന്നതിനും ഇതുവഴി സാധിക്കും. തട്ടിപ്പുകള്‍ എളുപ്പത്തില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആപ്പ് വഴി സാധിക്കുമെന്നാണ് അവകാശപ്പെടുന്നത്. മാത്രമല്ല ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഉപഭോക്താക്കള്‍ തങ്ങളുടെ ഐഎംഇഐ നമ്പര്‍ ഓര്‍ത്തിരിക്കേണ്ടതുമില്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സംസ്ഥാനത്ത് പിടിവിട്ട് എലിപ്പനി; രോഗികൾ 5000 കടന്നു

സംസ്ഥാനത്ത് പിടിവിട്ട് എലിപ്പനി; രോഗികൾ 5000 കടന്നു

സംസ്ഥാനത്ത് എലിപ്പനി ബാധിതരുടെ എണ്ണത്തിൽ വർധന. 11 മാസത്തിനിടെ സംസ്ഥാനത്ത് 5000 ലധികം രോഗബാധിതർ എന്നാണ് റിപ്പോർട്ടുകൾ. 356 പേർ എലിപ്പനി ബാധിച്ചു മരിച്ചു. സർക്കാർ ആശുപത്രികളിലെ കണക്കുകളാണിത്.

പ്രതിമാസം 32 പേർ എലിപ്പനി ബാധിച്ചു മരിക്കുന്നു. ഈ വർഷം മരിച്ച 386 പേരിൽ 207 പേർക്ക് മരണത്തിന് മുമ്പ് രോഗം സ്ഥിരീകരിച്ചിരുന്നു. 149 പേരുടെ മരണം എലിപ്പനി ലക്ഷണങ്ങളോടെയുമാണ്. രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിൽ ആശങ്കയിലാണ് ആരോഗ്യവകുപ്പും പൊതുജനങ്ങളും.

മണ്ണിൽ എലി, പൂച്ച, നായ, കന്നുകാലികൾ എന്നിവയുടെ മൂത്രത്തിലുമുള്ള ലപ്റ്റോ സ്പൈറോ ബാക്ടീരിയകളാണ് എലിപ്പനിക്ക് കാരണം.ശരീരത്തിലുണ്ടാകുന്ന ചെറിയ മുറിവുകളിലൂടെയും രോഗബാധയുണ്ടാകാം. ശക്തമായ തലവേദനയോടും, ശരീരവേദനയോടും കൂടിയ പനിയാണ് പ്രധാന ലക്ഷണം. കഠിനമായ ക്ഷീണം, പേശി വേദന, നടുവേദന, വയറിളക്കം എന്നിവയും ലക്ഷണങ്ങൾ. പ്രാരംഭഘട്ടത്തിൽ ചികിത്സിച്ചാൽ പൂർണമായും രോഗമുക്തി നേടാം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹോട്ടൽ ആൻഡ് റസ്‌റ്ററന്റ് അസോസിയേഷൻ മലപ്പുറം ജില്ലാ ജനറൽ കൗൺസിൽ

ഹോട്ടൽ ആൻഡ് റസ്‌റ്ററന്റ് അസോസിയേഷൻ മലപ്പുറം ജില്ലാ ജനറൽ കൗൺസിൽ

മലപ്പുറം. മാലിന്യ നിർമാർജന ത്തിനു സംവിധാനമൊരുക്കേണ്ട തു തദ്ദേശഭരണ സ്‌ഥാപനങ്ങളായിരിക്കെ ഇതിന്റെ പേരിൽ നിയമ നടപടികൾ സ്വീകരിച്ച് ഹോട്ടലുകാരെ പ്രതിക്കൂട്ടിലാക്കുന്ന അധി കൃതരുടെ സമീപനം തിരുത്താൻ സർക്കാർ തയാറാകണമെന്നു കേരള ഹോട്ടൽ ആൻഡ് റസ്‌റ്ററ; ന്റ്റ് അസോസിയേഷൻ ജില്ലാ ജനറൽ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. തട്ടുകടകൾക്ക് ഉചിതമായ പ്രത്യേക സ്ഥലം അനുവദിക്കേണ്ടത് തദ്ദേശസ്ഥാപനങ്ങളുടെ ഉത്തരവാദിത്തമായിരിക്കെ ഇക്കാര്യത്തിൽ നിസ്സംഗത പുലർ ത്തുന്ന സമീപനം അപഹാസ്യമാണെന്നും യോഗം അഭിപ്രായപ്പെട്ടു 

ഇതിനു ബദലായി ജില്ലയിൽ ഉചിതമായ മേഖലകളിൽ കേരള ഹോട്ടൽ ആൻഡ് റസ്‌റ്ററന്റ് അസോസിയേഷൻ ഫുഡ് സ്ട്രീറ്റ് ആരംഭിക്കാനും തീരുമാനിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി ജി.ജയപാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി. എച്ച്.സമദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി.അബ്ദുറഹ്മാൻ, ഡോ.പി. എ.കബീർ, ഉപദേശക സമിതി ചെയർമാൻ എം.മൊയ്തീൻകുട്ടി ഹാജി, സംസ്‌ഥാന സെക്രട്ടറിമാരായ സജീർ അരീക്കോട്, മുഹമ്മ ദ് ഗസാലി, എ.ഷൗക്കത്തലി, ബി ജു ചുള്ളിക്കര, ബിജു കൊക്യൂറോ, രാജീവ് കുറ്റിപ്പുറം, നൗഷാദ് ചെമ്മാട്, ഷമീം പോഗോ തുടങ്ങിയവർ പ്രസംഗിച്ചു.

ജില്ലാ ഭാരവാഹികൾ: സി.എച്ച്. സമദ് (പ്രസി), അമീർ സബ്ക (വർക്കിങ് പ്രസി), കെ.ടി.രഘു (സെക്ര), ബഷീർ റോളക്സ് 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കർണാടകത്തിൽ ശബരിമലയ്ക്ക് പോകാൻ വ്രതം എടുത്ത 3 വിദ്യാർത്ഥികളെ കോളേജിൽ നിന്ന് പുറത്താക്കി

കർണാടകത്തിൽ ശബരിമലയ്ക്ക് പോകാൻ വ്രതം എടുത്ത 3 വിദ്യാർത്ഥികളെ കോളേജിൽ നിന്ന് പുറത്താക്കി

ബിദാറിൽ പരീക്ഷ എഴുതാനെത്തിയ എ ഞ്ചിനീയറിങ് വിദ്യാർത്ഥികളുടെ പൂണൂൽ അഴിപ്പ വിവാദം കെട്ടടങ്ങുന്നതിനുമുമ്പേ, ചിക്ക്മംഗളൂരുവിലെ ഒരു സ്വകാര്യ കോളേജിൽ പുതിയ വിവാദം. ശബരിമലയിലേക്ക് പോകാൻ‌ വ്രതമെടുത്ത് അയ്യപ്പമാല ധരിച്ചെത്തിയ മൂന്ന് വിദ്യാർത്ഥികളെ ക്ലാസിൽ നിന്ന് പുറത്താക്കി. സംഭവത്തിൽ ഹിന്ദു സംഘടനാ നേതാക്കൾ ശക്തമായ പ്രതിഷേധം അറിയിച്ചതിനെത്തുടർന്ന് വിദ്യാർത്ഥികളെ പിന്നീട് ക്ലാസിൽ പ്രവേശിക്കാൻ അനുവദിച്ചു.

ചിക്ക്മംഗളൂരുവിലെ എംഇഎസ് പി യു കോളേജിലാണ് സംഭവം. ഒന്നാം വർഷ പി യു വിദ്യാർത്ഥികളായ മൂന്നു വിദ്യാർത്ഥികൾ അയ്യപ്പമാലയും കറുപ്പണിഞ്ഞുമാണ് കോളേജിൽ എത്തിയത്. ഇതിനെ പ്രിൻസിപ്പൽ എതിർക്കുകയും ക്ലാസ് മുറിയിൽ ഇരിക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്തു. മാല ഊരിവെക്കാനും കോളേജിലെ ഡ്രസ് കോഡ് പാലിക്കാനും വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു. വിവരം അറിഞ്ഞതോടെ ഹിന്ദു സംഘടനാ നേതാക്കൾ കോളേജിൽ എത്തി പ്രിൻസിപ്പലിന്റെ നടപടിയെ ചോദ്യം ചെയ്തു.കോളേജിൽ നിഷ്‌കർഷിച്ച യൂണിഫോം മാത്രമേ അനുവദിക്കൂ എന്നും മറ്റു വേഷവിധാനം അനുവദിക്കില്ലെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി. എന്നാൽ, ബുർഖ ധരിച്ചെത്തിയാലും ഇതേ നടപടി സ്വീകരിക്കുമോ എന്ന് നേതാക്കൾ ചോദിച്ചു. വിദ്യാർത്ഥികൾ കോളേജ് യൂണിഫോം ധരിച്ചാണ് വന്നതെന്നും കറുത്ത വസ്ത്രവും മാലയും മാത്രമേ അധികമായി ധരിച്ചിട്ടുള്ളൂ എന്നും അവർ വാദിച്ചു. ഹിന്ദു വിദ്യാർത്ഥികളെ മാത്രം ലക്ഷ്യമിടുകയാണ് കോളേജ് എന്നും അവർ ആരോപിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാലക്കാട് എംഎൽഎ ഓട്ടം തുടരുന്നു; രാഹുൽ മാങ്കൂട്ടത്തിലിന്റെ ഒളിയിടം പോലീസ് കണ്ടെത്തി

പാലക്കാട് എംഎൽഎ ഓട്ടം തുടരുന്നു; രാഹുൽ മാങ്കൂട്ടത്തിലിന്റെ ഒളിയിടം പോലീസ് കണ്ടെത്തി

ഒളിവിൽപ്പോയ രാഹുൽ മാങ്കൂട്ടത്തിൽ (Rahul Mamkootathil) എം.എൽ.എയുടെ ഒളിയിടം കണ്ടെത്തി പോലീസ്. രാഹുല്‍ ഒളിച്ചത് തമിഴ്‌നാട്- കര്‍ണാടക അതിര്‍ത്തിയായ ബാഗലൂരില്‍. കേരളാ പോലീസ് എത്തുന്നതിന് തൊട്ട് മുമ്പ് രാഹുല്‍ കര്‍ണാടയിലേക്ക് കടന്നു. കോയമ്പത്തൂരില്‍ നിന്നാണ് പോലീസ് ഇവിടേക്ക് എത്തിയത്. ബഗലൂരില്‍ നിന്ന് കാര്‍ണാടകയിലേക്ക് കടക്കാന്‍ പത്ത് മിനിറ്റ് മാത്രം ദൂരം.

ഹോസൂരിന് സമീപമുളള ഈ സ്ഥലത്ത് പോലീസ് എത്തിയത് കഴിഞ്ഞ ദിവസം ഉച്ചയോടെ. ബാഗലൂരില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ രാവിലെ വരെ കഴിഞ്ഞു. രാഹുല്‍ ഇവിടേക്ക് എത്തിയ കാര്‍ പോലീസ് കണ്ടെത്തി. കാറിന് ഒപ്പമുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു. ഇയാളെ കണ്ടെത്താന്‍ പോലീസ് തിരച്ചില്‍ നടത്തുന്നു. ബഗലൂരില്‍ നിന്ന് കര്‍ണാടകയിലേക്ക് പോയത് മറ്റൊരു കാറില്‍ എന്നും കണ്ടെത്തി.

യുവതി മുഖ്യമന്ത്രിക്ക് നേരിട്ടെത്തി പരാതി നല്കിയതിൽപ്പിനെയാണ് രാഹുൽ ഒളിവിൽപ്പോയത്.

മാങ്കൂട്ടത്തിൽ സംസ്ഥാനമോ രാജ്യം പോലും വിട്ടുപോകാനോ ശ്രമിച്ചേക്കാമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. ഗർഭഛിദ്ര ഗുളികകൾ വാങ്ങിയ ഇടനിലക്കാരനെന്ന പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ, മാങ്കൂട്ടത്തിലിന്റെ സുഹൃത്തും അടൂരിലെ വ്യവസായിയുമായ ജോബി ജോസഫിനെയും പോലീസ് കൂട്ടുപ്രതിയാക്കി. എംഎൽഎയ്ക്കും സുഹൃത്തിനുമായി അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

ബലാത്സംഗം, ഗുരുതരമായ പരിക്കേൽപ്പിക്കൽ, സമ്മതമില്ലാതെ സ്വകാര്യ ചിത്രങ്ങൾ പകർത്തൽ തുടങ്ങിയ കുറ്റങ്ങൾക്ക് പുറമെ, ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 89 (സ്ത്രീയുടെ സമ്മതമില്ലാതെ ഗർഭം അലസിപ്പിക്കൽ) ഉൾപ്പെടെയുള്ള ജാമ്യമില്ലാ കുറ്റങ്ങൾ രാഹുലിനെതിരെ ചുമത്തിയിട്ടുണ്ട്. 2025 മാർച്ച് മുതൽ നിരവധി തവണ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായും ആക്രമണത്തിന് ശേഷം എംഎൽഎ തന്റെ നഗ്നചിത്രങ്ങൾ പകർത്തിയതായും എഫ്‌ഐആറിൽ പറയുന്നു. ഗർഭിണിയായ ശേഷം, പാലക്കാട്ടെ ഒരു ഫ്ലാറ്റിൽ വെച്ച് രാഹുൽ ഭീഷണിപ്പെടുത്തിയതായി ആരോപിക്കപ്പെടുന്നു.

തുടർന്ന് എംഎൽഎയുടെ സുഹൃത്ത് യുവതിയെ കാറിൽ കയറ്റിക്കൊണ്ടുപോയി ഗർഭഛിദ്ര ഗുളികകൾ നൽകി നിർബന്ധിച്ച് കഴിപ്പിച്ചു. ഇക്കാര്യം പുറത്തുപറഞ്ഞാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽപ്പറയുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഉടൻ വിവാഹം കഴിക്കണമെന്ന് ആവശ്യം, രണ്ട് വർഷം കൂടെ കാത്തിരിക്കൂവെന്ന് വീട്ടുകാർ; 19 വയസുകാരൻ  ജീവനൊടുക്കി

ഉടൻ വിവാഹം കഴിക്കണമെന്ന് ആവശ്യം, രണ്ട് വർഷം കൂടെ കാത്തിരിക്കൂവെന്ന് വീട്ടുകാർ; 19 വയസുകാരൻ ജീവനൊടുക്കി

താനെ: വിവാഹം കഴിക്കാൻ 21 വയസ് വരെ കാത്തിരിക്കാൻ വീട്ടുകാർ നിർദേശിച്ചിട്ടും 19കാരൻ ജീവനൊടുക്കി. ഝാർഖണ്ഡ് സ്വദേശിയും മഹാരാഷ്ട്രയിലെ താനെക്കടുത്ത് ഡോംബിവാലിയിലെ താമസക്കാരനുമായ 19കാരനാണ് ജീവനൊടുക്കിയത്. ഝാർഖണ്ഡിലെ നാട്ടുകാരിയായ പെൺകുട്ടിയെ വിവാഹം കഴിക്കണമെന്ന ആഗ്രഹത്തിന് രണ്ട് വർഷം കൂടി കാത്തിരിക്കണമെന്ന് വീട്ടുകാർ ആവശ്യപ്പെട്ടതിനെ തുടർന്നുള്ള മനപ്രയാസമാണ് ജീവനൊടുക്കാൻ കാരണമെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തു.

രാജ്യത്ത് പുരുഷന്മാരുടെ നിയമപരമായ വിവാഹപ്രായം 21 വയസാണ്. എന്നാൽ ജീവനൊടുക്കിയ ആൾക്ക് ഇനിയും രണ്ട് വർഷം കൂടി കഴിഞ്ഞാലേ നിയമപരമായി വിവാഹം കഴിക്കാൻ സാധിക്കുമായിരുന്നുള്ളൂ. അതിനാൽ തന്നെ താൻ സ്നേഹിക്കുന്ന പെൺകുട്ടിയെ വിവാഹം കഴിക്കണമെന്ന് ഇയാൾ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ രണ്ട് വർഷം കൂടി കാത്തിരിക്കാൻ മാതാപിതാക്കൾ നിർദേശിക്കുകയായിരുന്നു.

തുടർന്ന് നവംബർ 30 ന് വീടിനകത്താണ് ഇയാളെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. വീട്ടുകാർ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ ഡോംബിവാലിയിലെ മൺപട പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മരിച്ചയാളുടെ പേര് വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മൂങ്ങ ഡ്രൈവറുടെ തോളിൽ വന്നിരുന്നു; ഓട്ടോ നിയന്ത്രണം വിട്ട് പോസ്റ്റിലേക്ക് പാഞ്ഞുകയറി അപകടം

മൂങ്ങ ഡ്രൈവറുടെ തോളിൽ വന്നിരുന്നു; ഓട്ടോ നിയന്ത്രണം വിട്ട് പോസ്റ്റിലേക്ക് പാഞ്ഞുകയറി അപകടം

കാസർഗോഡ്: മൂങ്ങ ഡ്രൈവറുടെ തോളിൽ വന്നിരുന്നത് മൂലം ഓട്ടോ നിയന്ത്രണം വിട്ട് അപകടം. കാസർഗോഡ് ചട്ടഞ്ചാലിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ഓട്ടോ വൈദ്യുത തൂണിലിടിക്കുകയായിരുന്നു.

സംഭവത്തിൽ ഓട്ടോ ഡ്രൈവർ തളങ്കര സ്വദേശി യൂസഫിന് പരിക്കേറ്റു. ബെണ്ടിച്ചാലിൽ ഒരു യാത്രക്കാരനെ ഇറക്കി കാസർകോട്ടേക്ക് മടങ്ങുകയായിരുന്നു യൂസഫ്. ഇതിനിടെ പെട്ടെന്ന് ഒരു മൂങ്ങ വന്ന് തോളിൽ ഇരുന്നു. അതിനെ തട്ടിമാറ്റാനുള്ള ശ്രമത്തിനിടെ ഓട്ടോ നിയന്ത്രണം വിട്ട് വൈദ്യുത തൂണിൽ ഇടിക്കുകയായിരുന്നു.

ഓട്ടോയുടെ മുൻഭാഗം പൂർണമായും തകർന്നു. വൈദ്യുതത്തൂൺ തകരാത്തത് അപകടത്തിന്റെ വ്യാപ്തി കുറയ്ക്കുകയായിരുന്നു. യൂസഫിന് നിസ്സാരപരിക്ക് മാത്രമാണുള്ളത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കിണർ കുഴിക്കാനും വേണം അനുമതി, ജലത്തിന്റെ ഉപയോഗത്തിനനുസരിച്ച് വില വർധിപ്പിച്ചേക്കും

കിണർ കുഴിക്കാനും വേണം അനുമതി, ജലത്തിന്റെ ഉപയോഗത്തിനനുസരിച്ച് വില വർധിപ്പിച്ചേക്കും

തിരുവനന്തപുരം: കിണറുകൾ കുഴിക്കാൻ സർക്കാർ അനുമതി വേണ്ടിവരും. സർക്കാർ പുറത്തിറക്കിയ ജലനയത്തിന്റെ കരടിലാണ് അനധികൃത ഭൂഗർഭജലചൂഷണം നിയന്ത്രിക്കാനുള്ള ശുപാർശയുള്ളത്.

കിണറുകളുടെ എണ്ണം, ആഴം, രൂപകല്പന, എന്നിവയെക്കുറിച്ചൊന്നും സർക്കാരിന് കണക്കില്ല. അശാസ്ത്രീയമായ കിണർനിർമാണവും ദുരുപയോഗവും തടയാൻ സർക്കാർ ഇടപെടൽ വേണമെന്നും ശുപാർശയുണ്ട്.

മഴവെള്ളസംഭരണികൾ കൃത്യമായി പ്രവർത്തിക്കുന്നുണ്ടോയെന്ന് കെട്ടിടനികുതി പിരിക്കുമ്പോൾ പരിശോധിക്കണം. വീടുകളിൽ പാചകത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി രണ്ട് ജലസംഭരണികൾ നിർദേശിക്കുന്നതും പരിഗണിക്കും. വരൾച്ചയും ജലക്ഷാമവുമുള്ള മേഖലകളിൽ ജലം അമിതമായി ഉപയോഗിക്കുന്ന വ്യവസായങ്ങൾക്ക് അനുമതിനൽകില്ല. കുഴൽക്കിണറുകൾക്കും നിയന്ത്രണം കൊണ്ടുവരും.

ജലത്തിന്റെ ഉപയോഗത്തിനനുസരിച്ച് വില വർധിപ്പിക്കുന്നതും ആലോചിക്കും
കൂടുതൽ ശുദ്ധീകരിച്ച വെള്ളം ഉപയോഗിക്കുന്നവരിൽനിന്ന് ഉയർന്നനിരക്ക് ഈടാക്കും
ഗാർഹികേതര ഉപയോക്താക്കൾ പുതിയ ജലസ്രോതസ്സുകൾ ഉപയോഗിക്കാൻ സർക്കാർ അനുമതി നേടണം

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കിഫ്ബി മസാല ബോണ്ട് കേസ്: മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് ഇ ഡി

കിഫ്ബി മസാല ബോണ്ട് കേസ്: മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് ഇ ഡി

തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ട് കേസില്‍ മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റിപ്പോര്‍ട്ട്. കിഫ്ബി ചെയര്‍മാനായ മുഖ്യമന്ത്രിക്ക് വ്യക്തമായ പങ്കുണ്ട് എന്നാണ് ഇ ഡിയുടെ റിപ്പോര്‍ട്ട്. മുഖ്യമന്ത്രി അധ്യക്ഷനായ യോഗത്തിലാണ് ഭൂമി വാങ്ങാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഫണ്ട് ഉപയോഗിച്ച് 466 കോടിയുടെ ഭൂമി വാങ്ങിയത് ഫെമ ചട്ടലംഘനമാണ് എന്നാണ് ഇ ഡി കണ്ടെത്തല്‍. കിഫ്ബി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന്റെ മിനുട്‌സ് ഉള്‍പ്പെടുത്തിയാണ് റിപ്പോര്‍ട്ട്. ഭൂമി വാങ്ങിയതിന്റെ രേഖകള്‍ സഹിതമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്ന് ഇ ഡി വ്യക്തമാക്കി. ഇ ഡി 150-ലധികം പേജുകളുളള റിപ്പോര്‍ട്ടാണ് അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റിക്ക് സമര്‍പ്പിച്ചത്.

ഇ ഡി നോട്ടീസ് അസംബന്ധമാണെന്നും നോട്ടീസിന് മറുപടി നല്‍കണോ എന്ന കാര്യം മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും മുൻ ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.  ഭൂമി വാങ്ങുന്നത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. കിഫ്ബി ഭൂമി ഉപയോഗിച്ച് ഊഹക്കച്ചവടം നടത്താന്‍ കഴിയില്ലെന്നും തോമസ് ഐസക് പറഞ്ഞു. ഇ ഡി നോട്ടീസില്‍ പറയുന്നത് തെറ്റായ കാര്യങ്ങളാണെന്ന് കിഫ്ബി സിഇഒ കെ എം എബ്രഹാമും പറഞ്ഞു. ഏത് പരിശോധനയ്ക്കും തയ്യാറാണ്. മറയ്ക്കാനും ഒളിക്കാനും ഒന്നുമില്ല. ഫെമ നിയമം അടക്കം ഒരു നിയമവും തെറ്റിച്ചിട്ടില്ല. മസാല ബോണ്ട് വരുമാനത്തിന്റെ വിഹിതം നിയമപരമായി മാത്രമേ വിനിയോഗിച്ചിട്ടുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

കിഫ്ബി മസാല ബോണ്ട് കേസില്‍ ശനിയാഴ്ചയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ധനമന്ത്രി തോമസ് ഐസക്ക്, കിഫ്ബി ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് ഇ ഡി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്. മസാല ബോണ്ട് വഴി സമാഹരിച്ച പണം അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്ക് വിനിയോഗിച്ചത് ചട്ടലംഘനമെന്ന് ഇ ഡി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കാരണം കാണിക്കല്‍ നോട്ടീസ്. ഇ ഡി അന്വേഷണത്തില്‍ ഫെമ ചട്ട ലംഘനം കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്തിമ റിപ്പോര്‍ട്ട് മൂന്ന് മാസം മുമ്പ് ചെന്നൈയിലെ അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റിക്ക് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ തുടര്‍ച്ചയായിട്ടാണ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസ് നല്‍കിയത്. കിഫ്ബി ഹാജരാക്കിയ രേഖകളടക്കം പരിശോധിച്ചാണ് ഇ ഡിയുടെ നിര്‍ണായക നീക്കം. 