എല്ലാ പുതിയ സ്മാര്‍ട്ട്ഫോണുകളിലും ഡിലീറ്റ് ചെയ്യാന്‍ സാധിക്കാത്ത രീതിയില്‍ സഞ്ചാര്‍ സാഥി ആപ്പ് പ്രീ ഇന്‍സ്റ്റാള്‍ ചെയ്യണമെന്നാണ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളോട് ടെലികോം മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യയില്‍ നിര്‍മിക്കപ്പെടുന്നതോ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതോ ആയ എല്ലാ ഹാന്‍ഡ്‌സെറ്റുകളിലും ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണമെന്നാണ് നിര്‍ദേശം. എല്ലാ ഒറിജിനല്‍ എക്യുപ്മെന്റ് മാനുഫാക്ചറര്‍മാര്‍ക്കും (ഒഇഎം) ഇറക്കുമതിക്കാര്‍ക്കും ഇതുമായി ബന്ധപ്പെട്ട് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ഉപയോക്താക്കള്‍ക്ക് ആപ്പ് പ്രവര്‍ത്തനരഹിതമാക്കാന്‍ കഴിയരുത് എന്ന വ്യവസ്ഥയുമുണ്ട്. ആപ്പ് പ്രീ-ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കാന്‍ പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ കമ്പനികള്‍ക്ക് ഉത്തരവില്‍ 90 ദിവസത്തെ സമയം നല്‍കിയിട്ടുണ്ട്. എന്താണ് സഞ്ചാര്‍ സാഥി എന്ന് പരിശോധിക്കാം.
2023 മേയിലാണ് ഈ പോര്‍ട്ടല്‍ നിലവില്‍ വരുന്നത്. നഷ്ടപ്പെട്ട മൊബൈല്‍ ഫോണുകളെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാനും അപകടകരമായ വെബ്‌സൈറ്റുകള്‍ഉള്‍പ്പടെ ബ്ലോക്ക് ചെയ്യാനും ഇതുവഴി സാധിക്കും. ഉപയോക്താവിന്റെ പേരിലുള്ള മൊബൈല്‍ കണക്ഷനുകളുടെ എണ്ണം അറിയാന്‍ ഇത് കൂടുതല്‍ സഹായിക്കുന്നു. ബാങ്കുകളുടെയും മറ്റ് ധനകാര്യ സ്ഥാപനങ്ങളുടെയും കോണ്‍ടാക്റ്റ് വിശദാംശങ്ങള്‍ പരിശോധിക്കുന്നതിനും ഇതുവഴി സാധിക്കും. തട്ടിപ്പുകള്‍ എളുപ്പത്തില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആപ്പ് വഴി സാധിക്കുമെന്നാണ് അവകാശപ്പെടുന്നത്. മാത്രമല്ല ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഉപഭോക്താക്കള്‍ തങ്ങളുടെ ഐഎംഇഐ നമ്പര്‍ ഓര്‍ത്തിരിക്കേണ്ടതുമില്ല.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
.jpg)



0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.