രാഹുൽ മാങ്കൂട്ടത്തിലിന്റെ സഹായി കസ്റ്റഡിയിൽ. പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലാണ് സഹായി ഉള്ളത്. ഇയാളെ എസ്ഐടി സംഘം ഉടൻ പാലക്കാട് എത്തിക്കും. രാഹുലിനെ എത്രയും വേഗം പിടികൂടുക എന്നതാണ് പൊലീസിന് നിർണായകം. പാലക്കാട്, കോയമ്പത്തൂർ, ബെംഗളൂരു എന്നിവിടങ്ങളിൽ അന്വേഷണ സംഘം രാഹുലിനായി വലവിരിച്ചിരിക്കുകയാണ്. ഇന്നലെ അർധരാത്രിയും ബെംഗളൂരു നഗരത്തിൽ രാഹുലിനായി പരിശോധനകൾ നടന്നിരുന്നു. പത്തനംതിട്ട കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്. രാഹുലിന്റെ പത്തനംതിട്ടയിലും അടൂരിലുമുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യാനാണ് നീക്കം.
തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. പൊലീസ് കേസ് എടുത്തതിന് പിന്നാലെ ഒളിവിൽ പോയ എംഎൽഎ എട്ടാം ദിവസവും കാണാമറയത്താണ്. കീഴടങ്ങുമോ, അതോ എസ്ഐടി പിടികൂടുമോ, ഈ രണ്ട് ചോദ്യങ്ങൾക്കാണ് ഇനി ഉത്തരം വേണ്ടത്.
ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെയാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയത്. സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റതിന്റെ ഒന്നാം വാർഷിക ദിനത്തിലാണ് രാഹുലിനെതിരായ നടപടി. രാഹുൽ എംഎൽഎ സ്ഥാനം ഒഴിയണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.
അതേസമയം, പാർട്ടിക്ക് പേരുദോഷം ഉണ്ടാക്കുന്ന ഒരാളെയും വെച്ചുപൊറുപ്പിക്കില്ലെന്ന സന്ദേശമാണ് നടപടിയെന്ന് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതികരിച്ചു. കോൺഗ്രസിൽ നിന്ന് ആരെങ്കിലും വഴി വിട്ടുപോയാൽ അവർക്കെതിരെ നടപടി ഉണ്ടാകും. പരിധിയിൽ നിൽക്കാത്തത് കൊണ്ടാണ് നടപടിയെടുത്തതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യുഎഇയിലെ ഏറ്റവും വലിയ നിക്ഷേപ തട്ടിപ്പുകളിലൊന്നായ ദുബായ് ബ്ലൂചിപ്പ് അഴിമതി കേസിലെ മുഖ്യ പ്രതിയായ രവീന്ദ്രനാഥ് സോണിയെ 18 മാസത്തെ അന്വേഷണത്തിനൊടുവിൽ കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് ഡെറാഡൂണിൽ വെച്ച് അറസ്റ്റ് ചെയ്തു. രവീന്ദ്രനാഥ് ആപ്പ് വഴി ഭക്ഷണം ഓർഡർ ചെയ്തതാണ് അറസ്റ്റിലേക്ക് നയിച്ചത്. യുഎഇയിലെ ഏറ്റവും വലിയ അഴിമതികളിലൊന്നിന്‍റെ സൂത്രധാരനാണെന്നാണ് ഇന്ത്യൻ വംശജനായ രവീന്ദ്ര നാഥ് സോണിക്കെതിരെയുള്ള കുറ്റം.
ആരാണ് രവീന്ദ്ര നാഥ് സോണി?
ദുബായ് ആസ്ഥാനമായുള്ള ബ്ലൂചിപ്പ് ഗ്രൂപ്പിന്‍റെ ഉടമയും ഒരു വലിയ നിക്ഷേപ തട്ടിപ്പിലെ മുഖ്യ പ്രതിയുമായ 44 കാരനായ രവീന്ദ്രനാഥ് സോണി, രവീന്ദ്രനാഥ് തന്‍റെ കമ്പനി വഴി അസാധാരണമാം വിധം ഉയർന്ന പ്രതിമാസ വരുമാനം വാഗ്ദാനം ചെയ്ത് നിരവധി നിക്ഷേപകരെ വഞ്ചിച്ചതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ബർ ദുബായിലെ അൽ ജവാഹറ ബിൽഡിംഗിൽ പ്രവർത്തിച്ചിരുന്ന ബ്ലൂചിപ്പ്, 18 മാസത്തേക്ക് കുറഞ്ഞത് 10,000 യുഎസ് ഡോളർ നിക്ഷേപിച്ചാൽ പ്രതിമാസം 3 ശതമാനമോ അല്ലെങ്കിൽ പ്രതിവർഷം 36 ശതമാനമോ "ഗ്യാരണ്ടീഡ്" റിട്ടേൺ എന്നാണ് പരസ്യം നല്‍കിയത്.
തട്ടിയത് 902 കോടി രൂപ
ആദ്യമൊക്കെ കാര്യങ്ങൾ കൃത്യമായി നടന്നു. എന്നാല്‍ 2024 മാർച്ചിൽ പേയ്‌മെന്റുകൾ പെട്ടെന്ന് നിലച്ചു, പിന്നാലെ പദ്ധതി മുന്നോട്ട് കൊണ്ട് പോകാന്‍ പറ്റാതെയായി. ഇതോടെ ഇന്ത്യൻ പ്രവാസികൾ അടക്കമുള്ള നൂറുകണക്കിന് യുഎഇക്കാർക്ക് 100 മില്യൺ യുഎസ് ഡോളറിലധികം (902 കോടിയോളം രൂപ) നഷ്ടമായതായി റിപ്പോര്‍ട്ടുകൾ പറയുന്നു. ചെക്കുകൾ മടങ്ങിത്തുടങ്ങിയതിന് പിന്നാലെ ബ്ലൂചിപ്പ് ഗ്രൂപ്പ് ഓഫീസ് ഒറ്റരാത്രികൊണ്ട് അടച്ചു. രവീന്ദ്രനാഥ് അടക്കമുള്ള ജീവനക്കാരെയും കാണാതായി.
കേസ്, അന്വേഷണം, അറസ്റ്റ്
ജനുവരി 5 ന് ദില്ലി നിവാസിയായ അബ്ദുൾ കരീം നൽകിയ പരാതിയെ തുടർന്നാണ് രവീന്ദ്രനാഥിന്‍റെ അറസ്റ്റ്. 1.6 മില്യൺ ദിർഹം ( ഏകദേശം 4 കോടി രൂപ ) നിക്ഷേപിക്കാൻ സോണി തന്നെയും ദുബായിൽ ജോലി ചെയ്യുന്ന മകൻ തൽഹയെയും പ്രേരിപ്പിച്ചതായി കരീം ആരോപിച്ചു. ഒരു വർഷത്തിനുള്ളിൽ പണം ഇരട്ടിയാക്കുമെന്നായിരുന്നു വാഗ്ദാനം. പണം നിക്ഷേപിച്ചെങ്കിലും തിരികെ കിട്ടിയില്ലെന്നായിരുന്നു പരാതി. പരാതിയില്‍ അന്വേഷണം ആരംഭിച്ചെങ്കിലും രവീന്ദ്രനാഥിനെ കുറിച്ച് കഴിഞ്ഞ 18 മാസമായി വിവരമൊന്നുമില്ലായിരുന്നു. എന്നാല്‍ നവംബർ 30 -ന് ഡെറാഡൂണിൽ വെച്ചാണ് രവീന്ദ്രനാഥിനെ കാൺപൂർ പോലീസ് അറസ്റ്റ് ചെയ്യു. രവീന്ദ്രനാഥി തന്‍റെ ഒളിയിടത്തേക്ക് ആപ്പ് വഴി ഭക്ഷണം ഓർഡർ ചെയ്തതായിരുന്നു അറസ്റ്റിലേക്ക് നയിച്ചതെന്ന് കാണ്‍പൂർ പോലീസ് വ്യക്തമാക്കി. ഭക്ഷണ ഓർഡർ പിന്തുടർന്ന് രവീന്ദ്രനാഥിന്‍റെ ഒളിയിടം കണ്ടെത്തുകയായിരുന്നെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
സ്ഥിരമായ പ്രഭാത ശീലങ്ങൾ നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ സ്വാധീനിക്കുന്നു. ആരോഗ്യകരമായ ഒരു പ്രഭാത ദിനചര്യ ദിവസം മുഴുവൻ പോസിറ്റീവ് ആയ ഒരു മാനസികാവസ്ഥ സൃഷ്ടിക്കുന്നു. ഇത് മനസ്സിലും ശരീരത്തിലും മൊത്തത്തിലുള്ള സ്വാധീനം ചെലുത്തുന്നു.
ശ്രദ്ധ, ൽപ്പാദനക്ഷമത, മാനസിക വ്യക്തത എന്നിവ വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഇനി മുതൽ ദിവസവും ഇളം ചൂടുള്ള വെള്ളം കുടിച്ച് കൊണ്ട് ദിവസം തുടങ്ങുന്നത് ഏറെ നല്ലതാണ്.
ഒന്ന്
ഒരു രാത്രി മുഴുവൻ ഉറങ്ങിയതിനു ശേഷം മനുഷ്യശരീരം പലപ്പോഴും ഒരു പരിധിവരെ നിർജ്ജലീകരണം അനുഭവിക്കുന്നു. രാവിലെ ചൂടുവെള്ളം കുടിക്കുന്നത് നഷ്ടപ്പെട്ട ദ്രാവകങ്ങൾ നിറയ്ക്കാൻ സഹായിക്കുന്നു. ഇത് ഊർജ്ജ നില നിലനിർത്തുന്നതിനും സഹായകമാണ്.
രണ്ട്
ദഹനനാളത്തെ ഉത്തേജിപ്പിച്ചുകൊണ്ട് ദഹനത്തെ സഹായിക്കാൻ ചൂടുവെള്ളത്തിന് കഴിയും. ഭക്ഷണം കൂടുതൽ കാര്യക്ഷമമായി ദഹിപ്പിക്കാൻ ഇത് സഹായിക്കുകയും വയറു വീർക്കൽ, മലബന്ധം തുടങ്ങിയ പ്രശ്നങ്ങൾ ലഘൂകരിക്കുകയും ചെയ്യും.
മൂന്ന്
ചൂടു വെള്ളം കുടിക്കുന്നത് വൃക്കകളെ വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുകയും കരളിന്റെ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഇത് ശരീരത്തിന് മാലിന്യങ്ങൾ ഫലപ്രദമായി പുറന്തള്ളാൻ കഴിയും.
നാല്
ഇളം ചൂടുവെള്ളം രക്തചംക്രമണം മെച്ചപ്പെടുത്താൻ സഹായിക്കും. ഇത് കോശങ്ങളുടെ ഓക്സിജൻ വർദ്ധിപ്പിക്കുകയും രാവിലെ മൊത്തത്തിലുള്ള ഊർജ്ജ നില വർദ്ധിപ്പിക്കുകയും ചെയ്യും.
അഞ്ച്
ചൂടുവെള്ളത്തിന് സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കാൻ സഹായിക്കും. നിങ്ങളിലെ അമിത സ്ടെസ് കുറയ്ക്കാനും ചൂടു വെള്ളം സഹായകമാണ്.
ആറ്
ചർമ്മത്തിലെ ജലാംശം നിലനിർത്തുന്നത് ചർമ്മത്തിന്റെ ഇലാസ്തികത നിലനിർത്താനും കൂടുതൽ വ്യക്തമായ നിറം നൽകാനും സഹായിക്കും. ചൂടുവെള്ളത്തിന് രക്തയോട്ടം മെച്ചപ്പെടുത്താനും കഴിയും.
ഏഴ്
രാവിലെ ചൂടുവെള്ളം കുടിക്കുന്നത് മെറ്റബോളിസത്തെ വേഗത്തിലാക്കാൻ സഹായിക്കുമെന്നും അതുവഴി ഭാരം കുറയ്ക്കാനും ഫലപ്രദമാണെന്നും പഠനങ്ങൾ പറയുന്നു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ജേസൺ സ്റ്റാതം ‘ഷെൽട്ടർ’ എന്ന ചിത്രത്തിലൂടെ വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തുന്നു
റിലീസ് തീയതി ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതോടെ അടുത്ത വർഷം ‘ഷെൽട്ടർ’ എന്ന ചിത്രത്തിലൂടെ സ്റ്റാതം വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തും. ദി ഹോളിവുഡ് റിപ്പോർട്ടർ പങ്കിട്ട റിപ്പോർട്ടുകൾ പ്രകാരം, ചിത്രം 2026 ജനുവരി 30 ന് റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. റിക്ക് റോമൻ വോ ഈ ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്, കൂടാതെ ‘ഗ്രീൻലാൻഡ്’, ‘ഏഞ്ചൽ ഹാസ് ഫാളൻ’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് പേരുകേട്ടയാളുമാണ്. ഇത് പ്രതീക്ഷകൾ ഉയർത്തുന്നു.
ജേസൺ സ്റ്റാതം പ്രധാന വേഷത്തിൽ എത്തുന്നു, ബോധി റേ, ഡാനിയൽ മെയ്‌സ്, നവോമി അക്കി, ബിൽ നൈഗി എന്നിവർ അദ്ദേഹത്തോടൊപ്പം ചേരും.
‘ഷെൽട്ടർ’ എന്ന ചിത്രത്തിന്റെ കഥാതന്തു
സമൂഹത്തിൽ നിന്ന് അകന്നു നിൽക്കാൻ തീരുമാനിച്ച ഒരു ഏകാന്ത മനുഷ്യന്റെ ജീവിതമാണ് ‘ഷെൽട്ടർ’ പിന്തുടരുന്നത്. കടലിനടുത്തുള്ള എല്ലാത്തിൽ നിന്നും അകന്ന് ഒറ്റപ്പെട്ട ഒരു വീട് അദ്ദേഹം നിർമ്മിക്കുകയും താമസിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, ഒരു ദിവസം, അദ്ദേഹത്തിന്റെ ജീവിതം എന്നെന്നേക്കുമായി മാറ്റിമറിക്കുന്ന സംഭവങ്ങളുടെ ഒരു ശൃംഖല ആരംഭിക്കുന്നു. ഒടുവിൽ ഉള്ളിൽ വീശുന്ന കൊടുങ്കാറ്റിൽ നിന്ന് ഒരു പെൺകുട്ടിയെ അയാൾ രക്ഷിക്കുന്നു, ഈ പ്രവൃത്തി തനിക്ക് വരുത്തിവയ്ക്കുന്ന കോപത്തെക്കുറിച്ച് പൂർണ്ണമായും അറിയാതെ, താൻ കൈകാര്യം ചെയ്ത കാർഡുകൾ കൈകാര്യം ചെയ്യാനും വഴിയിൽ തന്റെ ഭൂതകാലത്തെ കൈകാര്യം ചെയ്യാനും അയാൾ നിർബന്ധിതനാകുന്നു. സിനിമയുടെ ചിത്രീകരണം പ്രധാനമായും യുണൈറ്റഡ് കിംഗ്ഡത്തെയും അയർലൻഡിനെയും കേന്ദ്രീകരിച്ചാണ്.
2024-ൽ കാൻസ് ഫിലിം മാർക്കറ്റിൽ അതിന്റെ പ്രൊഡക്ഷൻ ഹൗസ് ഈ ചിത്രം ആദ്യം വിറ്റഴിച്ചിരുന്നു.
https://youtu.be/RRBt7i7dLsY?si=Cvdu_PeQ1zRozfub
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ബ്രഹ്മോസ് ഏറോസ്പേസ് (Brahmos Aerospace) തിരുവനന്തപുരത്തു നിന്നും എറണാകുളത്തേക്ക് പറിച്ചുനടും എന്ന ഊഹാപോഹത്തിന് അന്ത്യംകുറിച്ച് നെട്ടുകാൽത്തേരിയിൽ സ്ഥലം അനുവദിക്കാൻ സുപ്രീം കോടതി ഉത്തരവ്. കളമശ്ശേരിയിലെ 100 ഏക്കർ എച്ച്.എം.ടി. ക്യാമ്പസിലേക്ക് ബ്രഹ്മോസ് പറിച്ചുനടും എന്ന അഭ്യൂഹം പ്രചരിക്കാൻ ആരംഭിച്ചിട്ട് നാളേറെയായി. തുറന്ന ജയിലുള്ള നെട്ടുകാൽത്തേരി ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ലെന്ന സുപ്രീം കോടതിയുടെ പരാമർശത്തെ തുടർന്നാണ് സ്ഥലംമാറ്റ ചർച്ച സജീവമായത്. ഇതേതുടർന്ന് സംസ്ഥാനസർക്കാർ സുപ്രീം കോടതിയിൽ നിന്നും നെട്ടുകാൽത്തേരിയിലെ ഭൂമി ബ്രഹ്മോസ് വികസനത്തിന് വിട്ടുകിട്ടാൻ അനുമതി തേടുകയായിരുന്നു. 180 ഏക്കർ ഭൂമി കൈമാറാനൊരുങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
"കേരളത്തിന്റെ കുതിപ്പിന് കരുത്തേകി കൊണ്ട് ബ്രഹ്മോസ് ഏറോസ്പേസ് ട്രിവാൻഡ്രം ലിമിറ്റഡിന്റെ പ്രതിരോധ നിർമ്മാണ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനായി 180 ഏക്കർ ഭൂമി സംസ്ഥാന സർക്കാർ കൈമാറുകയാണ്. ബ്രഹ്‌മോസ് മിസൈൽ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കുന്നതിന് തിരുവനന്തപുരം പാറശ്ശാലയിലെ തുറന്ന ജയിൽ വളപ്പിലെ ഭൂമി ഡിആർഡിഓയ്ക്ക് കൈമാറാൻ സുപ്രീം കോടതി അനുമതി നൽകിയിരിക്കുന്നുവെന്ന വാർത്ത സന്തോഷകരമാണ്.
മിസൈൽ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കുന്നതിനായി ഭൂമി ആവശ്യപ്പെട്ട് ബ്രഹ്മോസ് സർക്കാരിനെ സമീപിച്ചതിനെ തുടർന്ന് രണ്ട് സ്ഥലങ്ങൾ പദ്ധതിക്ക് വേണ്ടി കണ്ടെത്തിയിരുന്നു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ആലപ്പുഴ: കരീലക്കുളങ്ങരയിലെ സ്വകാര്യ സ്കൂളിൽ ഒരേ ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികളിൽനിന്ന് വെടിയുണ്ടകൾ കണ്ടെത്തി. കഴിഞ്ഞ 30-ന് സ്കൂളിലെ അധ്യാപകർ നടത്തിയ പരിശോധനയിൽ ഒരു വിദ്യാർഥിയുടെ ബാഗിൽനിന്ന് രണ്ട് വെടിയുണ്ടകൾ കണ്ടെത്തുകയും, ഇവ ഉടൻതന്നെ കരീലക്കുളങ്ങര പൊലീസിന് കൈമാറുകയും ചെയ്തിരുന്നു.
ഇതിൽ അന്വേഷണം നടന്നുവരുന്നതിനിടെ, ഇതേ ക്ലാസിലെ മറ്റൊരു വിദ്യാർഥി ഒരു വെടിയുണ്ട കൂടി തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. റോഡിൽനിന്ന് കളഞ്ഞുകിട്ടിയതാണെന്നാണ് വിദ്യാർഥി പൊലീസിനോട് പറഞ്ഞതെങ്കിലും, സുഹൃത്തിന്റെ ബാഗിൽനിന്ന് വെടിയുണ്ട കണ്ടെത്തിയതിനെത്തുടർന്ന് ഭയന്നാണ് ഈ വിദ്യാർഥി വെടിയുണ്ട കൈമാറിയതെന്നാണ് പൊലീസ് നിഗമനം.
ഈ രണ്ടു വിദ്യാർഥികളുടെയും സുഹൃത്തായ മറ്റൊരാൾ, തന്റെ ബന്ധുവായ വിമുക്തഭടന്റെ പക്കൽനിന്ന് വെടിയുണ്ടകൾ മോഷ്ടിച്ചതാകാമെന്നാണ് പൊലീസ് നിലവിൽ സംശയിക്കുന്നത്. പൊലീസ് കണ്ടെടുത്ത മൂന്ന് വെടിയുണ്ടകളും കോടതിക്ക് കൈമാറിയ ശേഷം, ഇവ ഫൊറൻസിക് ബാലിസ്റ്റിക് വിദഗ്ധ വിഭാഗത്തിന്റെ പരിശോധനക്കായി അയക്കും. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
കൊല്ലം: ക്രൈസ്തവ മതാചാരപ്രകാരം മൃതദേഹങ്ങൾ പള്ളി സെമിത്തേരിയിൽ അടക്കം ചെയ്യുകയാണ് പതിവ്. എന്നാൽ സെമിത്തേരിയിൽ മൃതദേഹം ദഹിപ്പിക്കുന്ന രീതിയ്ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് തേവലക്കര അരിനല്ലൂർ മുട്ടം വിശുദ്ധ ദേവസഹായം പിള്ള പള്ളി. ഇടവകയിൽ ഉൾപ്പെട്ടവർ മരിച്ചാൽ അരിനല്ലൂർ സെന്റ് തോമസ് ദേവാലയ സെമിത്തേരിയിൽ ആയിരുന്നു സംസ്കാരം നടത്താറ്. വിശുദ്ധ ദേവസഹായം പിള്ള പള്ളിയിൽ സെമിത്തേരിക്കുള്ള സ്ഥലം വാങ്ങിയെങ്കിലും ഇവിടെ സംസ്കരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി സമീപവാസി കോടതിയെ സമീപിച്ചതോടെ അനിശ്ചിതത്വമായി.
കല്ലറയിലോ മണ്ണിലോ സംസാരിക്കാൻ പാടില്ല എന്നായിരുന്നു നിബന്ധന. ഇതോടെ കൊല്ലം രൂപതയുടെ അനുമതി വാങ്ങി മൃതദേഹങ്ങൾ ദഹിപ്പിക്കാൻ ഇടവക അധികാരികൾ തീരുമാനിച്ചു. ഗ്യാസ് സംവിധാനമുപയോഗിച്ചാണ് മൃതദേഹം സംസ്കരിക്കുന്നത്. തുടർന്ന് ചാരം മതാചാരപ്രകാരം സെമിത്തേരിയിൽ തന്നെ അടക്കം ചെയ്യും. പ്രകൃതിക്കോ, പ്രദേശവാസികൾക്കോ ഇതുമൂലം ബുദ്ധിമുട്ടുണ്ടാകുന്നുമില്ല. കോടതിവിധിയുടെ ലംഘനവും ഉണ്ടാകുന്നില്ല.
സ്ഥലപരിമിതി മറികടക്കാനും സാധിക്കുന്നു. രണ്ടു മൃതദേഹങ്ങൾ ഇത്തരത്തിൽ ഇവിടെ സംസ്കരിച്ചു കഴിഞ്ഞു. ഓശാന ഭവനത്തിൽ ക്ലീറ്റസിന്റെ മൃതദേഹമാണ് കഴിഞ്ഞദിവസം ദഹിപ്പിച്ചത്. ഇടവകാംഗങ്ങളുടെ അനുമതിയോടെ ഇനി ഈ രീതി തന്നെ പിന്തുടരാനാണ് പള്ളി ഭാരവാഹികളുടെ ആലോചന.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
തിരുവനന്തപുരം: ബാലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് രാഹുലിനെ പുറത്താക്കിയത്. നിലവില്‍ സസ്‌പെന്‍ഷനിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉയര്‍ന്ന പരാതികളുടെയും രജിസ്റ്റര്‍ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു. രാഹുല്‍ എംഎല്‍എ സ്ഥാനം ഒഴിയുന്നതാണ് നല്ലതെന്നും സണ്ണി ജോസഫ് പ്രതികരിച്ചു. കോണ്‍ഗ്രസ് മാതൃകാപരമായ തീരുമാനമാണ് വിഷയത്തില്‍ കൈക്കൊണ്ടിരിക്കുന്നത്. ആക്ഷേപം വന്ന സമയത്ത് തന്നെ രാഹുലിനെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. എംഎല്‍എ സ്ഥാനം രാജിവെക്കുന്നതാണ് ഉജിതം. കെപിസിസിക്ക് പരാതി കിട്ടിയ ഉടൻ തന്നെ അത് ഡിജിപിക്ക് കൈമാറിയിരുന്നു. നേതാക്കളുമായും കോണ്‍ഗ്രസ് ഹൈക്കമാന്‍റുമായും ചര്‍ച്ച നടത്തി ഒറ്റക്കെട്ടായെടുത്ത തീരുമാനമാണ് ഇതെന്നും കെപിസിസി അധ്യക്ഷ്യൻ സണ്ണി ജോസഫ് പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി തള്ളിയതിന് പിന്നാലെയാണ് തീരുമനന്തപുരം. ജാമ്യാപേക്ഷയിൽ വിശദമായ വാദത്തിനുശേഷമാണ് കോടതി ജാമ്യം തള്ളിയത്. അടച്ചിട്ട കോടതി മുറിയിലാണ് വാദം നടന്നത്. ഇന്നലെ ഒന്നര മണിക്കൂര്‍ നീണ്ട വാദത്തിനുശേഷം ഒരു രേഖ കൂടി ഹാജരാക്കാൻ പ്രോസിക്യൂഷനോട് കോടതി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഇന്ന് പുതിയ തെളിവടക്കം പരിശോധിച്ചശേഷമാണ് കോടതി വാദം പൂര്‍ത്തിയാക്കിയത്. രാഹുലിന്‍റെ അറസ്റ്റ് തടയണമെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ പ്രധാന ആവശ്യം. എന്നാൽ, പ്രതിഭാഗത്തിന്‍റെ വാദം തള്ളികൊണ്ടാണിപ്പോള്‍ മുൻകൂര്‍ ജാമ്യം നിഷേധിച്ചത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയിൽ രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യമില്ല.
തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. ഇന്നലെ ഒന്നേമുക്കാല്‍ മണിക്കൂറും ഇന്ന് ഇരുപത്തിയഞ്ച് മിനിറ്റും വാദം കേട്ടതിന് ശേഷമാണ് വിധി പറഞ്ഞത്.
ഇന്നലെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിശദമായ വാദം കേട്ടെങ്കിലും ചില രേഖകള്‍ കൂടി സമര്‍പ്പിക്കാമെന്നു പബ്ലിക് പ്രോസിക്യൂട്ടര്‍ അറിയിച്ചതോടെ തുടര്‍വാദത്തിനായി മാറ്റുകയായിരുന്നു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഇടുക്കി: ഇടുക്കി ജലവൈദ്യുത നിലയത്തിലെ അറ്റകുറ്റപ്പണി പൂർത്തിയായി. ബട്ടർഫ്ലൈ വാൾവ് ഉടൻ തുറക്കും. ജനറേറ്ററുകൾ പ്രവർത്തിച്ച് തുടങ്ങും. പെൻസ്റ്റോക്ക് പൈപ്പിൽ വെള്ളം നിറയ്ക്കൽ പ്രക്രിയ പൂർത്തിയായിട്ടുണ്ട്. നാളെ വൈകിട്ടോടെ വൈദ്യുതി ഉൽപ്പാദനം തുടങ്ങാൻ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ട്രയൽ റണ്ണുകൾ പുരോഗമിക്കുകയാണ്. ഇതോടെ തൊടുപുഴ, മുവാറ്റുപുഴ ആറുകളുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന ജില്ലാ ഭരണകൂടം അറിയിച്ചു. പവർ ഹൗസിൽ നിന്നുള്ള കനാലിലൂടെ എത് സമയത്തും വെള്ളം പുറത്തേയ്ക്ക് ഒഴുക്കും. മലങ്കര ഡാമിന്‍റെ ഷട്ടറുകളും തുറക്കും.
ജനറേറ്ററുകളുടെ അറ്റകുറ്റപ്പണികൾക്കായാണ് ഇടുക്കി ജല വൈദ്യുതി നിലയത്തില്‍ നവംബര്‍ 12 മുതല്‍ വൈദ്യുതോത്പാദനം നിർത്തിവെച്ചിരുന്നത്. കമ്മീഷനിംഗിന് ശേഷമുളള ദൈർഘ്യമേറിയ അറ്റകുറ്റപ്പണിയാണ മൂലമറ്റം ജലവൈദ്യുതി നിലയത്തിൽ നടന്നത്. രണ്ട് ജനറേറ്ററുകളിലേക്ക് വെളളമെത്തിക്കുന്ന ഇൻലെറ്റ് വാൽവിൻ്റെ സീലുകൾ മാറ്റേണ്ടിയിരുന്നു. ബട്ടർ ഫ്ലൈ വാൽവിലെ ചോർച്ച പരിഹരിച്ചിട്ടുണ്ട്. പെൻസ്റ്റോക്ക് പൈപ്പ് മുഴുവൻ കാലിയാക്കിയതിന് ശേഷമാണ് അറ്റകുറ്റപ്പണി തുടങ്ങിയത്
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
കാസർഗോഡ് ജനറൽ ആശുപത്രിയിൽ ഗുണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. അത്യാഹിത വിഭാഗം, ഒ പി കൗണ്ടർ എന്നിവിടങ്ങളിൽ വെച്ചായിരുന്നു സംഘർഷം. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഘർഷം. ചെമ്മനാട്, കീഴൂർ എന്നിവിടങ്ങളിലെ ഗുണ്ടാസംഘങ്ങൾ തമ്മിലാണ് ഏറ്റുമുട്ടിയത്. നാട്ടിലുണ്ടായ സംഘർഷത്തിൽ പരുക്കേറ്റാണ് ഇരു സംഘങ്ങളും ആശുപത്രിയിൽ എത്തിയത്. പിന്നീട് അത്യാഹിത വിഭാഗം, ഒ പി എന്നിവിടങ്ങളിൽ വച്ച് ഏറ്റുമുട്ടുകയായിരുന്നു. സംഘർഷത്തിൽ സുരക്ഷാ ജീവനക്കാരനും പരുക്കേറ്റു. 3 മണിക്കൂറോളം ആശുപത്രി പ്രവർത്തനം തടസ്സപ്പെട്ടു. ആശുപത്രിയിൽ അക്രമ സംഭവങ്ങൾ ആവർത്തിക്കുന്നതിൽ ജീവനക്കാർ ആശങ്കയിലാണ്.
അക്രമവുമായി ബന്ധപ്പെട്ട എട്ട് പേരെ കാസർഗോഡ് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. ഷബീർ അലി പി ടി, ജഗദീഷ് കുമാർ പി, അഹമ്മദ് ഷാനവാസ്, അജേഷ് സി കെ, കുഞ്ഞഹമ്മദ് എം, അബ്ദുൽ ഷഫീർ എസ്, മുഹമ്മദ് അഫ്നാൻ, സയ്യിദ് ആഫ്രീദ് എന്നിവരാണ് പിടിയിലായത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
പനാജി: മദ്യപിച്ച 18കാരൻ അമിതവേഗത്തിൽ പിന്നോട്ടെടുത്ത കാറിടിച്ച് വഴിയാത്രക്കാരന് ഗുരുതര പരിക്ക്. ഗോവയുടെ തലസ്ഥാനമായ പനാജിയിൽ ചൊവ്വാഴ്ച രാവിലെ നടന്ന അപകടത്തിൻ്റെ ആശങ്കപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നത്. വാഹനം ഓടിച്ച ഷദീഹ് മൊഹറം അൻസാരിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.
കഴിഞ്ഞ ദിവസം തൊഴിലാളികളുമായി പനാജി മാർക്കറ്റിലേക്ക് എത്തിയതായിരുന്നു പ്രതി. ഇവിടെ കാർ പാർക്ക് ചെയ്ത ശേഷം തൊഴിലാളികളെ ഇറക്കി വാഹനം വീണ്ടും സ്റ്റാർട്ട് ചെയ്തു. മുന്നോട്ട് നീങ്ങിയ കാർ മുന്നിലെ വാഹനത്തിൽ ഇടിച്ചു. ഇത് കണ്ട് ആളുകൾ സ്തംഭിച്ച് നിൽക്കെ പൊടുന്നനെ പ്രതി വാഹനം പിന്നോട്ടെടുത്തു. തൊട്ടടുത്ത് നടപ്പാതയിൽ നിൽക്കുകയായിരുന്ന ആളുകളുടെ നേരെയാണ് വാഹനം പാഞ്ഞെത്തിയത്. ഒരാൾ ഓടിരക്ഷപ്പെട്ടെങ്കിലും 50 വയസുകാരനായ മുകുൾ ജോഷിക്ക് മാറാൻ സാധിച്ചില്ല. വാഹനത്തിൻ്റെ ഇടിയേറ്റ് വാഹനത്തിനും സമീപത്തെ കടയുടെ ഷട്ടറിനും ഇടയിൽ കുടുങ്ങിയ ഇദ്ദേഹത്തെ വാഹനം വീണ്ടും പിന്നോട്ട് വന്ന് ഇടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തിൽ പ്രതിക്കെതിരെ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി ഒരാൾക്ക് പരിക്കേൽപ്പിച്ചതിന് പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
കൊച്ചി: ഇടുക്കി ചെങ്കളത്തുള്ള മേഴ്‌സി ഹോമിലേക്ക് രണ്ട് മാസം മുൻപ് ബിനു വന്നപ്പോൾ, കണ്ണും മനസും നിറഞ്ഞവരായിരുന്നു അവിടെയുണ്ടായിരുന്നവർ എല്ലാം. 22 വർഷമായി അവിടുത്തെ അന്തേവാസിയായ അനിതയെന്ന 58കാരി തൻ്റെ ജീവിത സായന്തനം സ്വന്തം കുടുംബത്തിനൊപ്പം സ്നേഹമറിഞ്ഞ് ജീവിക്കുമെന്ന് അവരെല്ലാം കരുതി. ആലുവ ചെങ്ങമനാട് പുറയാറിലെ വീട്ടിലേക്ക് മകൻ ബിനുവിൻ്റെ കൈയ്യും പിടിച്ച് അനിത നടന്നുകയറി. മൂന്ന് മാസത്തിന് ശേഷം നവംബറിൽ ഇതേ വീട്ടിൽ വച്ച് മരിക്കുകയും ചെയ്തു. ചോദിച്ചവരോടെല്ലാം അമ്മ വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചതാണെന്ന് ബിനു പറഞ്ഞു. അവസാന കാലത്ത് സ്വന്തം വീട്ടിൽ താമസിച്ച് അമ്മ സമാധാനമായി മരിച്ചെന്നും അയാൾ പറഞ്ഞു. എന്നാൽ അതൊന്നും സത്യമായിരുന്നില്ലെന്ന് വൈകാതെ തിരിച്ചറിഞ്ഞു.
അമ്മയെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ ബിനുവിനെ പൊലീസ് അറസ്റ്റ് ചെയ്‌ത ശേഷമാണ് നാട്ടുകാർ പോലും ആ സത്യം മനസിലാക്കിയത്. അമ്മയെ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ അലക്ക് കല്ലിന് സമീപത്ത് കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തുകയായിരുന്നു എന്നും ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നുവെന്നുമുള്ള ബിനുവിൻ്റെ മൊഴിയാണ് പൊലീസ് അന്വേഷണത്തിന് കാരണമായത്. നവംബർ 30 നായിരുന്നു അനിതയുടെ മരണം. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അനിതയുടെ ശരീരത്തിൽ മുറിപ്പാടുകൾ കണ്ടെത്തിയതാണ് കേസിൽ നിർണായകമായത്. എന്നാൽ
അനിതയുടെ തലയിലും ശരീരത്തിലുമേറ്റ പരിക്കുകൾക്ക് പുറമെ ആന്തരീകാവയവങ്ങൾക്കും സാരമായി ക്ഷതമേറ്റിരുന്നു. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. മാനസിക വെല്ലുവിളി നേരിട്ടിരുന്ന അമ്മ സ്വയം പരിക്കേൽപ്പിക്കാറുണ്ടെന്നും താൻ മർദിച്ചിട്ടില്ലെന്നും ബിനു പൊലീസിനോട് പറഞ്ഞു. എന്നാൽ വിശദമായ ചോദ്യം ചെയ്യലിൽ ബിനുവിന് പിടിച്ചുനിൽക്കാനായില്ല. വെളളത്തൂവലിലുളള ഒന്നര ഏക്കർ ഭൂമി കൈക്കലാക്കണമെന്ന ഉദ്ദേശത്തോടെയാണ് അനിതയെ ബിനു മേഴ്‌സി ഹോമിൽ നിന്ന് കൂട്ടിക്കൊണ്ടുവന്നത്. മൂന്ന് മാസത്തോളമായി ക്രൂര മർദനമാണ് അവർ ഏറ്റുവാങ്ങിയത്. ജില്ലാ പോലീസ് മേധാവി എം ഹേമലതയുടെ മേൽനോട്ടത്തിൽ നടന്ന അന്വേഷണത്തിന് ഡിവൈഎസ്പി ടി.ആർ. രാജേഷ്, ഇൻസ്പെക്ടർ ആർ. രാജേഷ്, എസ്ഐ. എസ്.എസ്. ശ്രീലാൽ എന്നിവരാണ് നേതൃത്വം നൽകിയത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Kerala Hotel News is a News and Infotainment Media owned by Kerala Hotel and Restaurant Association (KHRA). It has over 50,000 members including restaurants, hotels, cafes, bakeries, lodges, tourist homes, resorts etc. The organizational structure of KHRA includes district and regional committees all over KERALA. We welcome the members and the public to use this digital platform to be in touch with KHRA.
Register Vacancies
For the Members of Kerala Hotel News those who need labors and those who need Jobs can register here
Kerala Hotel News Logo Inauguration
Logo inauguration in KERALA HOTEL & RESTAURANT ASSOCIATION Annual meeting on 2023 feb 12