Thursday, 4 December 2025

രാഹുൽ മാങ്കൂട്ടത്തിലിന്റെ സഹായി കസ്റ്റഡിയിൽ; ഉടൻ പാലക്കാട് എത്തിക്കും

SHARE
 

രാഹുൽ മാങ്കൂട്ടത്തിലിന്റെ സഹായി കസ്റ്റഡിയിൽ. പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലാണ് സഹായി ഉള്ളത്. ഇയാളെ എസ്ഐടി സംഘം ഉടൻ പാലക്കാട് എത്തിക്കും. രാഹുലിനെ എത്രയും വേഗം പിടികൂടുക എന്നതാണ് പൊലീസിന് നിർണായകം. പാലക്കാട്, കോയമ്പത്തൂർ, ബെംഗളൂരു എന്നിവിടങ്ങളിൽ അന്വേഷണ സംഘം രാഹുലിനായി വലവിരിച്ചിരിക്കുകയാണ്. ഇന്നലെ അർധരാത്രിയും ബെംഗളൂരു നഗരത്തിൽ രാഹുലിനായി പരിശോധനകൾ നടന്നിരുന്നു. പത്തനംതിട്ട കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്. രാഹുലിന്റെ പത്തനംതിട്ടയിലും അടൂരിലുമുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യാനാണ് നീക്കം.

തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. പൊലീസ് കേസ് എടുത്തതിന് പിന്നാലെ ഒളിവിൽ പോയ എംഎൽഎ എട്ടാം ദിവസവും കാണാമറയത്താണ്. കീഴടങ്ങുമോ, അതോ എസ്ഐടി പിടികൂടുമോ, ഈ രണ്ട് ചോദ്യങ്ങൾക്കാണ് ഇനി ഉത്തരം വേണ്ടത്.

ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെയാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയത്. സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റതിന്റെ ഒന്നാം വാർഷിക ദിനത്തിലാണ് രാഹുലിനെതിരായ നടപടി. രാഹുൽ എംഎൽഎ സ്ഥാനം ഒഴിയണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.

അതേസമയം, പാർട്ടിക്ക് പേരുദോഷം ഉണ്ടാക്കുന്ന ഒരാളെയും വെച്ചുപൊറുപ്പിക്കില്ലെന്ന സന്ദേശമാണ് നടപടിയെന്ന് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതികരിച്ചു. കോൺഗ്രസിൽ നിന്ന് ആരെങ്കിലും വഴി വിട്ടുപോയാൽ അവർക്കെതിരെ നടപടി ഉണ്ടാകും. പരിധിയിൽ നിൽക്കാത്തത് കൊണ്ടാണ് നടപടിയെടുത്തതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.