Friday, 5 December 2025

കൊച്ചിയെ മൂടി പുകമഞ്ഞ്, ആശങ്ക; ദൃശ്യമാകുന്നത് പുക മഞ്ഞിന്റെ പ്രാഥമികഘട്ടമെന്ന് വിദഗ്ധർ

കൊച്ചി: കൊച്ചി നഗരത്തെ മൂടി പുകമഞ്ഞ്. വൈറ്റില, തൈക്കൂടം, ഏലൂർ, കളമശേരി തുടങ്ങി വിവിധ സ്ഥലങ്ങളിലെല്ലാം കനത്ത പുകമഞ്ഞാണ് അനുഭവപ്പെട്ടത്. പുകമഞ്ഞിൽ വലിയ ആശങ്കവേണ്ടതില്ലെന്നും എന്നാൽ ചിലയിടങ്ങളിൽ ജാഗ്രത പാലിക്കണമെന്നും കുസാറ്റ് റഡാർ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞനായ ഡോ. എം ജി മനോജ് റിപ്പോർട്ടറിനോട് പറഞ്ഞു.

കഴിഞ്ഞ ഒരാഴ്ചയായി കൊച്ചിയിൽ മാത്രമല്ല മധ്യകേരളത്തിലും തെക്കൻ കേരളത്തിലുമൊക്കെ ചൂട് കുറയുന്ന സാഹചര്യമുണ്ടായിട്ടുണ്ട്. ചെന്നൈ തീരത്തുണ്ടായ ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി മേഘാവൃതമായ അന്തരീക്ഷമുണ്ട്. മഞ്ഞിനൊപ്പം അന്തരീക്ഷത്തിലെ പൊടിപടലവും മലിനീകരണവും ചേരുമ്പോൾ അത് ആരോഗ്യത്തിന് നല്ലതല്ല. ഡൽഹി പോലുള്ള വൻ നഗരങ്ങളിലേതു പോലുള്ള സാഹചര്യം കൊച്ചിയിലില്ല. ഇവിടെ ദൃശ്യമാകുന്നത് പുക മഞ്ഞിന്റെ പ്രാഥമികഘട്ടമാണെന്നും എം ജി മനോജ് പറഞ്ഞു.

കൊച്ചിയിലെ വായു ഗുണനിലവാരം കുറഞ്ഞുവരികയാണ്. വായുഗുണനിലവാര സൂചിക 170ന് മുകളിലാണ്. ഗർഭിണികളും പ്രായമായവരും കുട്ടികളും രോഗികളും ശ്രദ്ധിക്കണം.
മഞ്ഞിൽ അടിഞ്ഞുകൂടുന്ന മാലിന്യങ്ങളും പൊടിപടലങ്ങളും അപകടം വർദ്ധിപ്പിക്കും.
കൊച്ചിയിലെ വ്യവസായ മേഖലകളിൽ താമസിക്കുന്നവർ മാസ്‌ക് ഉപയോഗിക്കണം. കൊച്ചിയിൽ കടൽക്കാറ്റ് ലഭ്യമാകുന്നത് വായു മലിനീകരണം കുറയ്ക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പത്തനംതിട്ട ഇഞ്ചപ്പാറയില്‍ നാല്‍പ്പതുകാരിക്ക് വെട്ടേറ്റു; ആക്രമിച്ചത് സുഹൃത്തെന്ന് വിവരം

പത്തനംതിട്ട: പത്തനംതിട്ടയില്‍ നാല്‍പ്പതുകാരിക്ക് വെട്ടേറ്റു. പത്തനംതിട്ട കൂടല്‍ ഇഞ്ചപ്പാറയിലാണ് സംഭവം. ഇഞ്ചപ്പാറ സ്വദേശി റിനിക്കാണ് വെട്ടേറ്റത്. റിനിയുടെ സുഹൃത്തായ ബിനുവാണ് ആക്രമിച്ചത്.

രാത്രി എട്ട് മണിയോടെയാണ് സംഭവം. മകനോടൊപ്പം സ്കൂട്ടറിൽ വരവെ വീടിന്‍റെ ഗേറ്റിനടുത്തുവെച്ചാണ് റിനിക്ക് വെട്ടേറ്റത് കഴുത്തിലും തലയിലും ദേഹത്തും വെട്ടേറ്റ റിനിയെ കോന്നിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ആക്രമണത്തിന്‍റെ കാരണം വ്യക്തമല്ല. പ്രതി ബിനുവിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സ്വർണവില വീണ്ടും കുതിക്കുന്നു; ഇന്നത്തെ നിരക്ക് അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്. ഇന്നലെ രാവിലെയും വൈകുന്നേരവുമായി സ്വർണവില കുറഞ്ഞതോടെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇന്നലെ. ഇതിന് പിന്നാലെയാണ് ഇന്ന് വർധനവ് ഉണ്ടായത്. ഇന്ന് പവന് 280 രൂപയാണ് കൂടിയത്. 95,280 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വിപണി വില. 11,910 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് ഇന്ന് നൽകേണ്ടത്.

18 കാരറ്റ് സ്വർണവില ഗ്രാമിന് 20 രൂപ കൂടി 9,850 രൂപയായി. വെള്ളിവില ഗ്രാമിന് 2 രൂപ താഴ്ന്ന് 188 രൂപ. ചില ജ്വല്ലറികൾ 18 കാരറ്റ് സ്വർണത്തിന് നൽകിയ വില 20 രൂപ ഉയർത്തി 9,795 രൂപയാണ്. വെള്ളിവില മാറിയില്ല.
സ്വർണവില ഇപ്പോഴും 95,000ത്തിന് മുകളിൽ തന്നെയാണ്. കഴിഞ്ഞ കുറച്ചു ദിവസമായി സ്വർണവിലയിൽ ചാഞ്ചാട്ടവും ഏറ്റക്കുറച്ചിലുകളും തുടരുകയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാലക്കാട് നഗരമധ്യത്തില്‍ ദുർഗന്ധം പരത്തി കവറില്‍ പൊതിഞ്ഞനിലയില്‍ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും

പാലക്കാട്: പ്ലാസ്‌റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും കണ്ടെത്തി. നഗരമദ്ധ്യത്തിലുള്ള മാതാ കോവിൽ പള്ളിക്ക് മുൻവശത്തെ മാലിന്യക്കൂമ്പാരത്തിന് സമീപത്ത് നിന്നാണ് ഉപേക്ഷിച്ച നിലയിൽ ശരീരാവശിഷ്‌ടങ്ങൾ കണ്ടെത്തിയത്.

വ്യാഴാഴ്ച നഗരസഭയിലെ ശുചീകരണത്തൊഴിലാളികളാണ് തലയോട്ടി അടക്കമുള്ള ഭാഗങ്ങള്‍ ആദ്യം കണ്ടത്. രണ്ടുദിവസമായി ഈ ഭാഗത്തുനിന്ന് രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടിരുന്നതായി തൊഴിലാളികള്‍ പറഞ്ഞു. തുടര്‍ന്ന് രാവിലെ പരിശോധിച്ചപ്പോഴാണ് തലയോട്ടിയും എല്ലുകളും കണ്ടെത്തിയത്.

തലമുടി അടക്കമുള്ള ശരീരഭാഗങ്ങള്‍ പൂര്‍ണമായി അഴുകാത്തനിലയിലാണ് കണ്ടെത്തിയത്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള-ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തും. ശേഷം വിശദമായ ശാസ്ത്രീയപരിശോധനയ്ക്കായി കണ്ടെടുത്ത ശരീരഭാഗങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൊച്ചിയില്‍ റെയില്‍വേ ട്രാക്കില്‍ ആട്ടുകല്ല്; അട്ടിമറി സാധ്യത പരിശോധിക്കുന്നു

കൊച്ചി: കൊച്ചിയില്‍ റെയില്‍വേ ട്രാക്കില്‍ ആട്ടുകല്ല്. പച്ചാളം പാലത്തിന് സമീപമാണ് ട്രാക്കില്‍ ആട്ടുകല്ല് കണ്ടെത്തിയത്. റെയില്‍വേ പൊലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. അട്ടിമറി ശ്രമമാണോ എന്ന് പരിശോധിക്കുന്നുണ്ട്.

ട്രാക്കിന്റെ മധ്യഭാഗത്താണ് ആട്ടുകല്ല് കണ്ടെത്തിയത്. മൈസുരു- കൊച്ചുവേളി ട്രെയിന്‍ ഈ വഴി കടന്നുപോകുന്നതിനിടെ ലോക്കോ പൈലറ്റാണ് ട്രാക്കില്‍ ആട്ടുകല്ല് കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തിവെച്ച് റെയില്‍വേ സ്റ്റേഷനിലും പൊലീസിലും വിവരമറിയിച്ചു.

ആട്ടുകല്ല് താല്‍ക്കാലികമായി ട്രാക്കില്‍ നിന്ന് സമീപത്തേക്ക് മാറ്റിവെച്ചിട്ടുണ്ട്. നേരത്തെ താഴെ കിടന്നിരുന്ന ആട്ടുകല്ല് ജീപ്പിലെത്തിയ ആളുകള്‍ ട്രാക്കില്‍ കൊണ്ടിടുകയായിരുന്നുവെന്നാണ് പ്രദേശവാസി പറയുന്നത്. രാത്രി രണ്ടുമണിയോടെ കമ്പിപ്പാര വലിച്ചുകൊണ്ടുവരുന്നതിന്റെയും ഗേറ്റില്‍ അടിക്കുന്നതിന്റെയും ശബ്ദം കേട്ടിരുന്നുവെന്നും അവര്‍ പറയുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സംസ്ഥാനത്ത് മണ്ണെണ്ണയ്ക്ക് വിലക്കയറ്റം, ആറ് മാസത്തിനിടെ ഉയർന്നത് 13 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് മണ്ണെണ്ണയ്ക്ക് വിലക്കയറ്റം. ലിറ്ററിന് 74 രൂപയായി ഉയര്‍ന്നു. ആറ് മാസം കൊണ്ട് മണ്ണെണ്ണയ്ക്ക് ലിറ്ററിന് 13 രൂപയാണ് കൂടിയത്. ജൂണില്‍ ലിറ്ററിന് 61 രൂപയായിരുന്നു. ഇതാണ് ഡിസംബര്‍ മാസം ആകുമ്പോഴേക്ക് 74 രൂപയായി ഉയര്‍ന്നത്. മണ്ണെണ്ണയുടെ വില ഉയര്‍ന്നതോടെ സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. റേഷന്‍ കടകളില്‍ പോലും മണ്ണെണ്ണ കിട്ടാക്കനിയായി മാറിയിരിക്കുകയാണ്.

വൈദ്യുതീകരിക്കാത്ത വീടുകളെയും മുന്‍ഗണന കാര്‍ഡ് ഉടമകളെയുമാണ് മണ്ണെണ്ണയുടെ വില വര്‍ധന പ്രതികൂലമായി ബാധിക്കുക. എന്നാല്‍ വില വര്‍ധനവില്‍ സംസ്ഥാന സര്‍ക്കാര്‍ യാതൊരു എതിര്‍പ്പും അറിയിച്ചില്ല എന്ന ആരോപണവും ഉയരുന്നുണ്ട്. ക്രൂഡ് ഓയിലിന്റെ വില വര്‍ധനവാണ് മണ്ണെണ്ണയുടെ വില വര്‍ധിക്കാന്‍ കാരണമായത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കോട്ടയത്ത് സ്കൂൾ ബസിന് പിന്നിൽ തീർത്ഥാടകരുടെ ബസിടിച്ച് അപകടം; പത്ത് പേർക്ക് പരിക്ക്

കോട്ടയം: സ്‌കൂള്‍ ബസിന് പിന്നില്‍ തീര്‍ത്ഥാടകരുടെ വാഹനം ഇടിച്ച് അപകടം. പാലാ പൊന്‍കുന്നം റോഡില്‍ ഒന്നാം മൈലിലാണ് സംഭവം. അപകടത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ പത്ത് പേര്‍ക്ക് പരിക്കേറ്റു. നിസാരമായി പരിക്കേറ്റ ഇവരെ കാഞ്ഞിരപ്പള്ളി ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം നടന്നത്. കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് സ്‌കൂള്‍ ബസാണ് അപകടത്തില്‍പെട്ടത്. കര്‍ണാടക സ്വദേശികളായ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം സ്‌കൂള്‍ ബസിന് പിന്നില്‍ ഇടിക്കുകയായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സിബിൽ സ്കോറിൽ ആശങ്ക ഒഴിയുന്നു; ക്രെഡിറ്റ് സ്‌കോർ അപ്‌ഡേഷൻ മാസത്തിൽ നാല് തവണയാക്കാൻ തീരുമാനം

തിരുവനന്തപുരം: സിബിൽ സ്‌കോർ ആശങ്കക്ക് ആശ്വാസമാകുന്നു. ക്രെഡിറ്റ് സ്‌കോർ അപ്‌ഡേഷൻ മാസത്തിൽ നാല് തവണയാക്കാൻ തീരുമാനം. സിബിൽ സ്‌കോറിന്റെ അശാസ്ത്രീയത ചൂണ്ടിക്കാട്ടി റിപ്പോർട്ടർ നൽകിയ വാർത്താ പരമ്പരയ്ക്ക് പിന്നാലെയാണ് നടപടി.

ജനുവരി ഒന്നുമുതൽ ക്രഡിറ്റ് സ്‌കോർ അപ്‌ഡേഷൻ മാസത്തിൽ നാല് തവണയാകും. ഇതു സംബന്ധിച്ചുള്ള റിസർവ് ബാങ്കിന്റെ നിർദേശം ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികൾ അംഗീകരിച്ചു. ഓരോ മാസവും 9, 16, 23, മാസത്തിലെ അവസാന തീയതി എന്നിങ്ങനെയായിരിക്കും ക്രെഡിറ്റ് സ്‌കോർ അപ്‌ഡേറ്റ് ചെയ്യുക. നിലവിൽ മാസത്തിൽ ഒരു തവണയാണ് സിബിൽ സ്‌കോർ അപ്‌ഡേറ്റ് ചെയ്യുന്നത്.

പുതിയ തീരുമാനം അതിവേഗത്തിൽ വായ്പ സാധ്യമാക്കാനും പലിശ നിരക്ക് കുറയാനും സഹായിക്കും. സിബിൽ സ്‌കോർ പ്രശ്‌നം ചൂണ്ടിക്കാട്ടി അർഹരായ പലർക്കും വായ്പ നിഷേധിക്കുന്നതിനും തെറ്റായ വിവരങ്ങൾ രേഖപ്പെടുത്തുന്നതിനും ഇടയാക്കുന്നത് വ്യക്തമാക്കിയായിരുന്നു റിപ്പോർട്ടറിന്റെ വാർത്താപരമ്പര.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വ്‌ളാഡിമിര്‍ പുടിന്‍ – നരേന്ദ്ര മോദി കൂടിക്കാഴ്ച ഇന്ന്; വിവിധ മേഖലകളില്‍ സഹകരണം ശക്തമാക്കാന്‍ ധാരണ

ഇന്ത്യയില്‍ എത്തിയ റഷ്യന്‍ പ്രസിഡണ്ട് വ്‌ളാഡിമിര്‍ പുടിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. രാവിലെ 11ന് ഹൈദരാബാദ് ഹൗസില്‍ 23-ാമത് ഇന്ത്യാ- റഷ്യ വാര്‍ഷിക ഉച്ചകോടിക്ക് തുടക്കമാകും. രാഷ്ട്രപതിഭവനില്‍ പുടിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കും. രാജ്ഘട്ടില്‍ മഹാത്മാഗാന്ധിക്ക് പുടിന്‍ ആദരാഞ്ജലി അര്‍പ്പിക്കും. വൈകിട്ട് നാലിന് ഇന്തോ-റഷ്യ ബിസിനസ് ഫോറത്തില്‍ മോദിയും പുടിനും പങ്കെടുക്കും. പുടിന് രാഷ്ട്രപതി ദ്രൗപദി മുര്‍മു വിരുന്നൊരുക്കും

ആരോഗ്യം, പ്രതിരോധം, കൃഷി ഉള്‍പ്പെടെ വിവിധ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിനുള്ള ധാരണ പത്രങ്ങളില്‍ ഒപ്പുവെച്ചേക്കും. ഇരുപത്തിമൂന്നാമത് ഇന്ത്യ റഷ്യ വാര്‍ഷിക ഉച്ചകോടിയിലും വ്‌ളാഡിമിര്‍ പുടിന്‍ പങ്കെടുക്കും.

അമേരിക്കയ്ക്ക് റഷ്യയില്‍ നിന്നും യുറേനിയം വാങ്ങാമെങ്കില്‍ ഇന്ത്യയ്ക്ക് എന്തുകൊണ്ട് റഷ്യയില്‍ നിന്നും എണ്ണ വാങ്ങിക്കൂടാ പുടിന്‍ ചോദിച്ചു. ഇന്ത്യയുമായുള്ള റഷ്യയുടെ ഊര്‍ജ പങ്കാളിത്തം സുസ്ഥിരമാണെന്നും പാശ്ചാത്യ ഉപരോധങ്ങള്‍ അതിനെ ബാധിക്കില്ലെന്നും പുടിന്‍ പറഞ്ഞു. ഡോണ്‍ബാസ് വിട്ടു നല്‍കാതെ യുക്രെയ്ന്‍ യുദ്ധം അവസാനിക്കില്ലെന്നും പുടിന്‍ പറഞ്ഞു. യുക്രെയ്ന്‍ സൈന്യം ഡോണ്‍ബാസില്‍ നിന്നും പിന്മാറാത്തപക്ഷം സൈനികാക്രമണത്തിലൂടെ പ്രദേശം കീഴടക്കുമെന്നും പുടിന്‍. ലക്ഷ്യങ്ങള്‍ നേടിയശേഷം മാത്രമേ യുദ്ധം അവസാനിപ്പിക്കൂ എന്നും പുടിന്‍ പറയുന്നു.

ഡല്‍ഹിയിലെ പാലം സൈനിക വിമാനത്താവളത്തില്‍ എത്തിയ റഷ്യന്‍ പ്രസിഡന്റിന് രാജ്യം ഹൃദ്യമായ സ്വീകരണമാണ് നല്‍കിയിരുന്നത്. പ്രോട്ടോക്കോളുകള്‍ മാറ്റിവെച്ച് പ്രധാനമന്ത്രി നേരിട്ട് എത്തിയാണ് പുടിനെ സ്വീകരിച്ചത്. ഇരുവരും ഒരേ വാഹനത്തില്‍ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പോകുകയായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

യാത്രക്കാരെ വലച്ച് ഇന്‍ഡിഗോ വിമാനക്കമ്പനി; ഇന്നലെ മാത്രം റദ്ദാക്കിയത് 550 സര്‍വീസുകള്‍

യാത്രക്കാരെ വലച്ച് ഇന്‍ഡിഗോ വിമാനക്കമ്പനി. ഇന്നലെ മാത്രം 550 സര്‍വീസുകളാണ് റദ്ദാക്കിയത്. വിഷയം കമ്പനി കൈകാര്യം ചെയ്യുന്ന രീതിയില്‍ കേന്ദ്ര സര്‍ക്കാര്‍ കടുത്ത അതൃപ്തി അറിയിച്ചു. കേന്ദ്ര വ്യോമയാന മന്ത്രി കെ രാം മോഹന്‍ നായിഡു, ഇന്‍ഡിഗോ മേധാവികളുമായി കൂടിക്കാഴ്ച നടത്തി. കമ്പനിയുടെ 20 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് നിലവില്‍ ഉണ്ടായിരിക്കുന്നത്.

എല്ലാ ഉപഭോക്താക്കളോടും പങ്കാളികളോടു ഹൃദയംഗമമായ ക്ഷമാപണം നടത്തുന്നു എന്ന് ഇന്‍ഡിഗോ വ്യക്തമാക്കി. പ്രതിസന്ധിയുടെ ആഘാതം കുറയ്ക്കുന്നതിനും സാധാരണ നില പുനഃസ്ഥാപിക്കുന്നതിനും ശ്രമം തുടരുന്നുവെന്നും കമ്പനി അറിയിച്ചു. MOCA, DGCA, BCAS, AAI, വിമാനത്താവള ഓപ്പറേറ്റര്‍മാര്‍ എന്നിവരുടെ പിന്തുണയോടെ ഊര്‍ജ്ജിതമായി പ്രവര്‍ത്തിക്കുന്നു എന്നും ഇന്‍ഡിഗോ വ്യക്തമാക്കി.

അടുത്ത മൂന്ന് ദിവസം കൂടുതല്‍ സര്‍വീസുകളെ ബാധിക്കുമെന്നും വിമാനക്കമ്പനി അറിയിച്ചിട്ടുണ്ട്. ഡിസംബര്‍ എട്ടിനു ശേഷം സര്‍വീസുകള്‍ കുറയ്ക്കുമെന്ന് ഇന്‍ഡിഗോ DGCAയെ അറിയിച്ചു. ഫെബ്രുവരി 10ഓടെ മാത്രമേ സര്‍വീസുകള്‍ സാധാരണ നിലയിലേക്ക് എത്തൂ എന്നും വ്യക്തമാക്കിയിട്ടുണ്ട്. അതോടൊപ്പം, ഫെബ്രുവരി 10 വരെ പൈലറ്റുമാര്‍ക്കുള്ള പുതിയ ഫ്‌ലൈറ്റ് ഡ്യൂട്ടി സമയ പരിധി (FDTL) മാനദണ്ഡങ്ങളില്‍ ഇന്‍ഡിഗോ ഇളവ് തേടി. ഇളവുകള്‍ അവലോകനത്തിനായി സമര്‍പ്പിക്കാന്‍ DGCA ആവശ്യപ്പെട്ടു. പുതിയ FDTL മാനദണ്ഡങ്ങള്‍ പ്രകാരം തങ്ങളുട ഫ്‌ളൈറ്റ് ക്രൂ ആവശ്യകതയെ തെറ്റായി വിലയിരുത്തിയതാണ് പ്രതിസന്ധിക്ക് കാരണം എന്നും ഇന്‍ഡിഗോ അറിയിച്ചു.

ഗുവാഹത്തി വിമാനത്താവളത്തില്‍ 24 മണിക്കൂറിലേറെയായി നാല്‍പതോളം മലയാളികള്‍ കുടുങ്ങിക്കിടക്കുന്നു. ഇന്നലെ രാവിലെ ആറുമണിക്ക് പുറപ്പെടേണ്ട ഇന്‍ഡിഗോ വിമാനം ഇനിയും പുറപ്പെട്ടിട്ടില്ല. രോഗികള്‍ അടക്കമുള്ളവര്‍ മണിക്കൂറുകളായി വിമാനത്താവളത്തില്‍ തുടരുകയാണ്.

പുലര്‍ച്ചെ പുറപ്പെടേണ്ട തിരുവനന്തപുരം – ഷാര്‍ജ വിമാനം ഇതുവരേയും പുറപ്പെടാത്തതിനാല്‍ നിരവധി യാത്രക്കാര്‍ പ്രതിസന്ധിയിലായി. പുലര്‍ച്ചെ
01.05 ന് പുറപ്പെടേണ്ട വിമാനം അനിശ്ചിതമായി വൈകുകയാണ്. വിമാനം എപ്പോള്‍ പുറപ്പെടുമെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് വ്യക്തമാക്കിയിട്ടില്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Thursday, 4 December 2025

ജയിലിലെ കൂട്ടുകാരന് ടൂത്ത് പേസ്റ്റ് എത്തിച്ചു, സംശയം തോന്നി തുറന്നപ്പോള്‍ എംഡിഎംഎ, സുഹൃത്ത് അറസ്റ്റിൽ

മംഗളൂരു : വിചാരണത്തടവുകാരന് എംഡിഎംഎ എത്തിച്ച സുഹൃത്ത് അറസ്റ്റിൽ. തടവുകാരനെ

കാണാൻ ജയിലിലെത്തിയ സുഹൃത്ത് ടൂത്ത് പേസ്റ്റ് ട്യൂബിനുള്ളിലാണ് എംഡിഎംഎ എത്തിച്ചത്.

സന്ദർശകനായ ഉർവ സ്റ്റോർ സ്വദേശി ആഷിഖിനെ (29) മംഗളൂരു ജില്ലാ ജയിൽ ഉദ്യോഗസ്ഥർ പിടികൂടി പൊലീസിനു കൈമാറി.

കഴിഞ്ഞ ദിവസമാണ് ജില്ലാ ജയിലിലെ തടവുകാരനായ അൻവിത്തിനെ കാണാൻ ആഷിഖ് ജയിലിലെത്തിയത്. ബിസ്‌കറ്റ് ഉൾപ്പെടെയുള്ള ഭക്ഷണസാധനങ്ങളും ടൂത്ത് പേസ്റ്റും ബ്രഷുമായാണ് ആഷിഖ് എത്തിയത്. സാധനങ്ങൾ ഓരോന്നായി പരിശോധിച്ച സുരക്ഷാ ഉദ്യോഗസ്ഥർക്ക് ടൂത്ത് പേസ്റ്റ് ട്യൂബ് ഞെക്കിനോക്കിയപ്പോൾ സംശയം തോന്നി.

തുടർന്ന് ട്യൂബ് കീറി പരിശോധിച്ചപ്പോഴാണ് അതിനുള്ളിൽ ചെറിയ പാക്കറ്റിൽ എംഡിഎംഎയും അത് മൂക്കിൽ വലിച്ചുകേറ്റാനുള്ള പ്ലാസ്റ്റിക് സ്‌ട്രോയുടെ കഷണങ്ങളും കണ്ടെത്തിയത്. സച്ചിൻ തലപ്പാടി എന്നയാളുടെ നിർദേശപ്രകാരമാണ് ലഹരി എത്തിച്ചുനൽകിയതെന്ന് ആഷിഖ് മൊഴി നൽകിയതായി ജയിൽ സൂപ്രണ്ട് ശരണ ബസപ്പ പറഞ്ഞു. സംഭവത്തിൽ ബർക്കെ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബലാത്സംഗ കേസ് പ്രതിയെ ഇനിയും പാലക്കാട്‌ മണ്ഡലം ചുമക്കണോ? എംഎൽഎ സ്ഥാനത്ത് നിന്നുള്ള രാജി കോൺഗ്രസ്‌ ചോദിച്ച് വാങ്ങണം: ശിവൻകുട്ടി

തിരുവനന്തപുരം: ബലാത്സംഗ കേസിൽ പ്രതിയായ യൂത്ത് കോൺഗ്രസ് നേതാവും പാലക്കാട് എം എൽ എയുമായ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെ എം എൽ എ സ്ഥാനം കൂടി രാജിവെക്കണമെന്ന ആവശ്യവുമായി മന്ത്രി വി ശിവൻകുട്ടി. കോൺഗ്രസ്‌ പുറത്താക്കിയ ബലാത്സംഗ കേസിലെ പ്രതി രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ യെ ഇനിയും പാലക്കാട്‌ മണ്ഡലം ചുമക്കണോ എന്നാണ് ശിവൻകുട്ടിയുടെ ചോദ്യം. രാഹുലിന്റെ എംഎൽഎ സ്ഥാനത്ത് നിന്നുള്ള രാജി കോൺഗ്രസ്‌ ചോദിച്ച് വാങ്ങിക്കണമെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടു.

മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പുറത്താക്കൽ 
കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് എംഎൽഎ സ്ഥാനത്ത് നിന്നും രാജി ചോദിച്ച് വാങ്ങണമെന്ന ആവശ്യവും ഉയരുന്നത്. രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെയാണ് കെ പി സി സി കടുത്ത നടപടി സ്വീകരിച്ചത്. ഉയർന്ന പരാതികളുടെയും രജിസ്റ്റർ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തിൽ രാഹുലിനെ പുറത്താക്കിയെന്നാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ അറിയിച്ചത്.

ബലാത്സംഗം, ഗർഭഛിദ്രം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി രജിസ്റ്റർ ചെയ്ത കേസിൽ തിരുവനന്തപുരം പ്രിൻസിപ്പിൾ സെഷൻസ് കോടതി രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതോടെ രാഹുലിന്റെ അറസ്റ്റിന് തടസ്സമില്ലാതായി. കോടതി വിധി വന്നതിന് ശേഷമാണ്, നിലവിൽ പാർട്ടിയിൽ നിന്ന് സസ്പെൻഷനിലായിരുന്ന രാഹുലിനെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കിക്കൊണ്ടുള്ള കെ പി സി സി  പ്രസിഡന്റിന്റെ പ്രഖ്യാപനം വന്നത്. നേരത്തെ ആരോപണങ്ങൾ ഉയർന്ന സമയത്ത് രാഹുൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവെച്ചിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഈ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: അടുത്ത അ‍ഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറപ്പെടുവിച്ച് കേന്ദ്രല കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. മഴ കണക്കിലെടുത്ത് ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, വയനാട് ജില്ലകൾക്കാണ് ഇന്ന് യെല്ലോ അലർട്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

അതേസമയം, അടുത്ത 3 മണിക്കൂറിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ നേരിയ (<5 mm/h) മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.