Wednesday, 10 December 2025

വാഹനങ്ങൾ  കൂട്ടിയിടിച്ചു,7 പേർക്ക് പരിക്ക്, 9  വയസ്സുള്ള കുട്ടിയുടെ നില ഗുരുതരം

വാഹനങ്ങൾ കൂട്ടിയിടിച്ചു,7 പേർക്ക് പരിക്ക്, 9 വയസ്സുള്ള കുട്ടിയുടെ നില ഗുരുതരം

വാഹനങ്ങൾ കൂട്ടത്തോടെ കൂട്ടിയിടിച്ചു. ഏഴുപേർക്ക് പരിക്കേറ്റു. ഇവരിൽ ഒമ്പത് വയസ്സുള്ള കുട്ടിയുടെ നില ഗുരുതരമാണ്. ഇന്നലെ  രാവിലെ 7:30 ഓടെ കോട്ടക്കലിനടുത്ത പുത്തൂരിലാണ് അപകടം. 

ഇറക്കത്തിൽ ബ്രേക്ക് നഷ്ട്ടപ്പെട്ട ലോറി കാറുകളടക്കം നിരവധി വാഹനങ്ങളിൽ ഇടിച്ചാണ് അപകടം. അപകടത്തിനിടയാക്കിയ ലോറി തൊട്ടടുത്ത ഇലക്ട്രിക്ക് പോസ്റ്റിലും ട്രാൻസ്‌ഫോമറിലും ഇടിച്ചാണ് നിന്നത്. പുത്തൂർ അരിച്ചൊള് ഭാഗത്താണ് അപകടം. അപകടത്തെ തുടർന്ന് പ്രദേശത്തെ വൈദ്യുതി മുടങ്ങി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശബരിമല സ്വര്‍ണക്കൊള്ള: രമേശ് ചെന്നിത്തലയുടെ മൊഴിയെടുക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റി

ശബരിമല സ്വര്‍ണക്കൊള്ള: രമേശ് ചെന്നിത്തലയുടെ മൊഴിയെടുക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റി

ശബരിമല സ്വര്‍ണക്കൊള്ള വിഷയത്തില്‍ രമേശ് ചെന്നിത്തലയുടെ മൊഴിയെടുക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റി. അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരുടെ അസൗകര്യത്തെ തുടര്‍ന്നാണ് മാറ്റം. നിര്‍ണ്ണായക വിവരം കൈമാറാനുണ്ടെന്ന് വ്യക്തമാക്കി ചെന്നിത്തലയാണ് എസ്‌ഐടിയെ സമീപിച്ചത്.

ഒരു വ്യവസായിയാണ് വിവരങ്ങള്‍ പങ്ക് വച്ചതെന്നു രമേശ് ചെന്നിത്തല പ്രതികരിച്ചു.

അന്താരാഷ്ട്ര കള്ളക്കടത്ത് സംഘവുമായി ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് ബന്ധമുണ്ടെന്ന രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു മൊഴിയെടുക്കാനുള്ള നീക്കം. വിഷയവുമായി ബന്ധപ്പെട്ട് മൊഴി നല്‍കാന്‍ തയ്യാറാണെന്ന് ചെന്നിത്തലയാണ് എസ്‌ഐടിയെ അറിയിച്ചത്. ഈഞ്ചക്കലിലെ ക്രൈബ്രാഞ്ച് ഓഫീസില്‍ ഇന്ന് മൊഴിയെടുപ്പ് നിശ്ചയിച്ചെങ്കിലും ഉദ്യോഗസ്ഥരുടെ അസൗകര്യത്തെ തുടര്‍ന്ന് മാറ്റുകയായിരുന്നു.

സ്വര്‍ണ്ണം അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ അമൂല്യ വസ്തുവായി വിറ്റു എന്ന് വ്യവസായി തന്നോട് പറഞ്ഞെന്നും,രഹസ്യമൊഴി നല്‍കാന്‍ വ്യവസായി തയ്യാറാണെന്നും രമേശ് ചെന്നിത്തല ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു.

സ്വര്‍ണപ്പാളിയുമായി ബന്ധപ്പെട്ട് 500 കോടിയുടെ ഇടപാടാണ് അന്താരാഷ്ട്ര കരിച്ചന്തയില്‍ നടന്നതെന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം. അതേസമയം, ശബരിമല സ്വര്‍ണകൊള്ള കേസില്‍ ഇഡി അപേക്ഷ പരിഗണിക്കുന്നത് 17 ലേക്ക് മാറ്റി. രേഖാമൂലം മറുപടി നല്‍കാന്‍ എസ്‌ഐടി കൂടുതല്‍ സമയം തേടിയിട്ടുണ്ട്. രേഖകള്‍ ഇഡിയ്ക്ക് കൈമാറുന്നതില്‍ എസ്‌ഐടി നേരത്തെ എതിര്‍പ്പ് അറിയിച്ചിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഗൂഢാലോചന നടന്നെന്ന ദിലീപിന്റെ പ്രസ്താവന തോന്നൽ; പൊലീസിനെതിരെയുള്ള ആരോപണം ന്യായീകരിക്കൽ': മുഖ്യമന്ത്രി

ഗൂഢാലോചന നടന്നെന്ന ദിലീപിന്റെ പ്രസ്താവന തോന്നൽ; പൊലീസിനെതിരെയുള്ള ആരോപണം ന്യായീകരിക്കൽ': മുഖ്യമന്ത്രി

കണ്ണൂർ: നടിയെ ആക്രമിച്ച കേസിൽ തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന നടൻ ദിലീപിൻ്റെ പ്രസ്താവന അദ്ദേഹത്തിൻ്റെ തോന്നൽ മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ പ്രസ് ക്ലബ് സംഘടിപ്പിച്ച 'മീറ്റ് ദി പ്രസ്' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലീസിനെതിരെയുള്ള ദിലീപിൻ്റെ പ്രസ്താവന എന്തുകൊണ്ടെന്ന് വ്യക്തമാണെന്നും, എന്നാൽ ഗൂഢാലോചന നടത്തിയെന്ന് ദിലീപ് പരാതിപ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിൽ തെളിവുകൾ വന്നതിൻ്റെ അടിസ്ഥാനത്തിലാണ് കേസിൻ്റെ അന്വേഷണം മുന്നോട്ട് പോയത്. അത് ഗൂഢാലോചനയുടെ ഭാഗമാണ് എന്ന് പറയാൻ പാടില്ല. പോലീസിനെതിരെയുള്ള ദിലീപിൻ്റെ ആരോപണം സ്വയം ന്യായീകരിക്കാനുള്ള ശ്രമം മാത്രമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കേസിലെ അതിജീവിതയ്ക്ക് എല്ലാ ഘട്ടത്തിലും പിന്തുണ നൽകുന്ന പ്രതിജ്ഞാബദ്ധമായ നിലപാടാണ് സർക്കാർ സ്വീകരിച്ചത്. ഈ നിലപാട് തുടരും. പ്രോസിക്യൂഷൻ നല്ല രീതിയിൽ കേസ് കൈകാര്യം ചെയ്തെന്നും, കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് പൊതുസമൂഹവും നിയമവൃത്തങ്ങളും നല്ല അഭിപ്രായമാണ് പ്രകടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സൂപ്പർ ഹിറ്റായി എറണാകുളം-ബെംഗളൂരു വന്ദേഭാരത്: ആദ്യ മാസ യാത്രക്കാരുടെ കണക്ക് പുറത്തുവിട്ട് റെയില്‍വെ

സൂപ്പർ ഹിറ്റായി എറണാകുളം-ബെംഗളൂരു വന്ദേഭാരത്: ആദ്യ മാസ യാത്രക്കാരുടെ കണക്ക് പുറത്തുവിട്ട് റെയില്‍വെ

ബെംഗളൂരു: യാത്രക്കാരുടെ എണ്ണത്തില്‍ അമ്പരിപ്പിച്ച് നവംബര്‍ 11ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ബെംഗളൂരു- എറണാകുളം വന്ദേഭാരത് എക്‌സ്പ്രസ്. യാത്രയ്‌ക്കൊരുങ്ങുമ്പോള്‍ ഒരു മിനിറ്റെങ്കിലും വേഗം ലക്ഷ്യസ്ഥാനത്ത് എത്താനുള്ള വ്യഗ്രത പലരും കാണിക്കാറുണ്ട്. അപ്പോള്‍ സാധാരണ ട്രെയിനുകളേക്കാള്‍ മൂന്നില്‍ രണ്ട് സമയം കൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്തുന്ന വന്ദേഭാരതിന് ആവശ്യക്കാരുണ്ടാകുന്നതില്‍ അത്ഭുതമില്ല.

യാത്ര തുടങ്ങി ഒരു മാസം തികയുമ്പോഴേക്കും ബെംഗളൂരു- എറണാകുളം വന്ദേഭാരതില്‍ നൂറ് ശതമാനം ബുക്കിങുകള്‍ പൂര്‍ത്തിയായതായി റെയില്‍ വ്യക്തമാക്കിയിരുന്നു. ഇക്കാലയളവില്‍ 55,000ത്തിലധികം ആളുകളാണ് ഈ വന്ദേഭാരതില്‍ യാത്ര ചെയ്തതെന്നും റെയില്‍വേ പറയുന്നു. കേരളം, തമിഴ്‌നാട്, കര്‍ണാടകം തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ആദ്യ ഹൈസ്പീഡ് പ്രീമിയം ട്രെയിനാണ് ഈ വന്ദേഭാരത്.

നവംബറില്‍ ബെംഗളൂരു- എറണാകുളം ഭാഗത്തേക്ക് മാത്രം 11,477 യാത്രക്കാരാണ് യാത്ര ചെയ്തത്. ശരാശരി ബുക്കി 127% ആണെന്നും റെയില്‍വേ വ്യക്തമാക്കി. ഡിസംബര്‍ 10 ആവുമ്പോഴേക്കും 16,129 യാത്രക്കാർ ബെംഗളൂരുവിലേക്ക് വന്ദേഭാരതില്‍ സഞ്ചരിച്ചതായി സൗത്ത് വെസ്‌റ്റേണ്‍ റെയില്‍വേസ് ബെംഗളൂരു ഡിവിഷന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. നവംബറില്‍ 12,786 പേരായിരുന്നു എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്ക് വന്ദേഭാരതില്‍ യാത്ര ചെയ്തത്. ഡിസംബറില്‍ ഇത് 14,742 ആയി ഉയര്‍ന്നു.

വെയിറ്റിംഗ് ലിസ്റ്റുകള്‍ ഉള്‍പ്പെടെ കണക്കാക്കി ശരാശരി രേഖപ്പെടുത്തുന്നതിനാലാണ് 100 കൂടുതല്‍ ശതമാന കണക്ക് ഇതില്‍ കാണാനാവുന്നത്. 100 സീറ്റുകളും ബുക്ക് ആവുകയും 27 സീറ്റുകള്‍ വെയിറ്റിംഗ് ലിസ്റ്റില്‍ പെടുകയും ചെയ്യുമ്പോള്‍ 127% ആയി കണക്കാക്കുന്നു. ക്രിസ്മസ്, പുതുവത്സരം, ശബരിമല സീസണ്‍ എന്നിവ ഒരുമിച്ച് വന്നതിനാല്‍ ട്രെയിന്‍ ടിക്കറ്റുകളുടെ ആവശ്യകത വലിയ രീതിയില്‍ വര്‍ധിച്ചിട്ടുണ്ട്. ഡിസംബര്‍ മാസം അവസാനം വരെയുള്ള ട്രെയിന്‍ ടിക്കറ്റുകള്‍ ഇപ്പോള്‍ തന്നെ ഫുള്‍ ആയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കൂടാതെ ദിവസേന യാത്ര ചെയ്യുന്ന യാത്രക്കാര്‍, ജോലിക്കാര്‍, വിദ്യാര്‍ത്ഥികള്‍, വിനോദസഞ്ചാരികള്‍ എന്നിവര്‍ക്കിടയിലെ എറണാകുളം- ബെംഗളൂരു വന്ദേഭാരതിന്റെ ജനപ്രീതിയും വര്‍ധിച്ചു വരികയാണെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തി​രു​വ​ല്ലത്ത് വോട്ട് ചെയ്യാനെത്തിയ 73-കാരി വി​ര​ലി​ല്‍ മ​ഷി പു​ര​ട്ടി ബൂ​ത്തി​ല്‍ കയറവേ കുഴഞ്ഞു വീണു മരിച്ചു

തി​രു​വ​ല്ലത്ത് വോട്ട് ചെയ്യാനെത്തിയ 73-കാരി വി​ര​ലി​ല്‍ മ​ഷി പു​ര​ട്ടി ബൂ​ത്തി​ല്‍ കയറവേ കുഴഞ്ഞു വീണു മരിച്ചു

തിരുവനന്തപുരം: വോട്ട് ചെയ്യാനെത്തിയ വയോധിക പോളിങ് ബൂത്തിനുള്ളിൽ കുഴഞ്ഞുവീണ് മരിച്ചു. തിരുവല്ലം മണമേൽ പ്ലാങ്ങൽ വീട്ടിൽ ശാന്ത (73) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11.40-ഓടെ തിരുവല്ലം വാർഡിൽപ്പെട്ട പാച്ചല്ലൂർ ഗവ. എൽപി സ്കൂളിലെ ആറാം നമ്പർ ബൂത്തിലാണ് സംഭവം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

‘സവര്‍ക്കര്‍ പുരസ്‌കാരം സ്വീകരിക്കില്ല’; നിലപാട് വ്യക്തമാക്കി ഡോ. ശശി തരൂര്‍

‘സവര്‍ക്കര്‍ പുരസ്‌കാരം സ്വീകരിക്കില്ല’; നിലപാട് വ്യക്തമാക്കി ഡോ. ശശി തരൂര്‍

സവര്‍ക്കര്‍ പുരസ്‌കാരം സ്വീകരിക്കില്ലെന്ന് ഡോ. ശശി തരൂര്‍ എംപി. ബംഗാളില്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയതായാണ് വിവരം. ലോക്‌സഭയില്‍ എത്തി ഒപ്പിട്ട ശേഷമാണു മടങ്ങിയത്. പാര്‍ലമെന്റില്‍ എത്തി ഉടനെ മടങ്ങുകയായിരുന്നു.

എച്ച്ആര്‍ഡിഎസ് ഇന്ത്യയുടെ പ്രഥമ സവര്‍ക്കര്‍ പുരസ്‌കാരമാണ് ശശി തരൂര്‍ എംപിക്ക് ലഭിച്ചത്. ഇന്ന് ഡല്‍ഹിയിലെ എന്‍ഡിഎംസി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്നാഥ് സിങ് ശശി തരൂരിന് പുരസ്‌കാരം സമ്മാനിക്കുമെന്നായിരുന്നു വിവരം. ശശി തരൂര്‍ എംപിയെക്കൂടാതെ മറ്റ് അഞ്ച് പേര്‍ക്ക് കൂടി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. പൊതുസേവനം, സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയവര്‍ക്കാണ് പുരസ്‌കാരം നല്‍കുന്നതെന്നാണ് എച്ച്ആര്‍ഡിഎസ് വിശദീകരിക്കുന്നത്.

ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിലൂന്നി പ്രവര്‍ത്തിച്ചിരുന്ന ശ്രദ്ധേയ നേതാവായ സവര്‍ക്കറുടെ പേരിലുള്ള പുരസ്‌കാരം, ആര്‍എസ്എസ് ബന്ധമുള്ള സംഘടന കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിന് നല്‍കുന്നതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ അതൃപ്തി അറിയിച്ചിരുന്നു. ഒരു കോണ്‍ഗ്രസുകാരനും സവര്‍ക്കര്‍ പുരസ്‌കാരം വാങ്ങാന്‍ പാടില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ പറഞ്ഞു. കോണ്‍ഗ്രസ് രക്തം സിരകളിലൂടെ ഒഴുകുന്ന ആളുകള്‍ക്ക് പുരസ്‌കാരം സ്വീകരിക്കാന്‍ സാധിക്കില്ലെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

സവര്‍ക്കര്‍ പുരസ്‌ക്കാരം വാങ്ങാന്‍ അര്‍ഹരായ നിരവധിപേര്‍ കോണ്‍ഗ്രസില്‍ ഇനിയും ഉണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ് പരിഹസിച്ചു. നേതാക്കള്‍ തമ്മില്‍ ഇക്കാര്യത്തില്‍ ഒരു മത്സരം തന്നെ നടക്കും. തരൂര്‍ ഇഎംഎസിന്റെ പേരിലുള്ള പുരസ്‌കാരം ആണ് വാങ്ങിയിരുന്നതെങ്കിലും അപ്പോള്‍ തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്തായേനെ. തരൂരിന് എതിരെ ഒരു വാക്ക് പറയാനോ നടപടി എടുക്കാനോ കഴിയില്ല. സെമിനാറില്‍ പങ്കെടുത്തത്തിനാണ് കെവി തോമസിനെതിരെ നടപടി എടുത്തത് – മുഹമ്മദ് റിയാസ് പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

 അതിജീവിതയെ അധിക്ഷേപിച്ചെന്ന കേസ്; സന്ദീപ് വാര്യരെ ഡിസംബര്‍ 15 വരെ അറസ്റ്റ് ചെയ്യില്ല

അതിജീവിതയെ അധിക്ഷേപിച്ചെന്ന കേസ്; സന്ദീപ് വാര്യരെ ഡിസംബര്‍ 15 വരെ അറസ്റ്റ് ചെയ്യില്ല

 തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ പരാതി നല്‍കിയ അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ കെപിസിസി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യരെ ഉടന്‍ അറസ്റ്റ് ചെയ്യില്ല. ഈ മാസം 15 വരെ അറസ്റ്റ് ചെയ്യില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. കേസില്‍ പൊലീസ് റിപ്പോര്‍ട്ട് വരാത്തതിനാലാണ് നടപടിയിലേക്ക് കടക്കാത്തതെന്നാണ് പ്രോസിക്യൂഷന്‍ അറിയിച്ചത്.

കേസില്‍ സന്ദീപ് വാര്യരുടെ ജാമ്യാപേക്ഷ ഈ മാസം 15 നാണ് പരിഗണിക്കുന്നത്. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. കേസില്‍ നാലാം പ്രതിയാണ് സന്ദീപ് വാര്യര്‍. ഇരയുടെ ഐഡന്റിറ്റി മനഃപൂര്‍വ്വം എവിടെയും വെളിപ്പെടുത്തിയിട്ടില്ലെന്നാണ് സന്ദീപ് വാര്യയുടെ വാദം. പരാതിക്കാരിയായ യുവതിയുടെ വിവാഹ സമയത്ത് എടുത്ത ആശംസാ പോസ്റ്റ് പലരും സോഷ്യല്‍മീഡിയയില്‍ കുത്തിപ്പൊക്കിയതാണെന്നും അതിജീവിതയെ അപമാനിക്കുന്ന പ്രവര്‍ത്തി ചെയ്തിട്ടില്ലെന്നും സന്ദീപ് വാര്യര്‍ ജാമ്യാപേക്ഷയില്‍ പറയുന്നുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വേണ്ടത്ര രേഖകളില്ലാതെ ഡെലിവറി ജോലി: ഇന്ത്യക്കാർ അടക്കം 171 പേർ പിടിയിൽ; നാടുകടത്താൻ യുകെ

വേണ്ടത്ര രേഖകളില്ലാതെ ഡെലിവറി ജോലി: ഇന്ത്യക്കാർ അടക്കം 171 പേർ പിടിയിൽ; നാടുകടത്താൻ യുകെ

ലണ്ടൻ: മതിയായ രേഖകളില്ലാതെ രാജ്യത്ത് ഡെലിവറി ജോലിയിൽ ഏർപ്പെട്ട 171 പേരെ അറസ്റ്റ് ചെയ്ത് യുകെ ഇമ്മിഗ്രേഷൻ എൻഫോഴ്‌സ്‌മെന്റ് ടീം. ഇന്ത്യക്കാർ അടക്കമുള്ള ആളുകളെയാണ് അറസ്റ്റ് ചെയ്തത്. ഇവർ എല്ലാവരെയും ഉടൻ നാടുകടത്തിയേക്കും എന്നാണ് വിവരം.

ഓപ്പറേഷൻ ഈക്വലൈസ് എന്ന് പേരിട്ട പരിശോധനയിലാണ് 'അനധികൃത ഡെലിവറി തൊഴിലാളി'കളെ ഇമ്മിഗ്രേഷൻ വകുപ്പ് പിടികൂടിയത്. ബംഗ്ലാദേശ്, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരും പിടിക്കപ്പെട്ടവരിൽ ഉൾപ്പെട്ടിട്ടുണ്ട്. ന്യൂഹാം, നോർവിച്ച് അടക്കമുള്ള നഗരങ്ങളിൽ നിന്നാണ് ഇവരെ പിടികൂടിയത്.

പരിശോധനകൾ കർശനമാക്കിയതിന് പിന്നാലെ തൊഴിലാളികൾക്ക് മുന്നറിയിപ്പുമായി അധികൃതർ രംഗത്തുവന്നിട്ടുണ്ട്. രേഖകൾ കൃത്യമല്ലെങ്കിൽ പിടികൂടി നാടുകടത്തുമെന്നാണ് മുന്നറിയിപ്പ്.

അനധികൃത കുടിയേറ്റം നിയന്ത്രിക്കാനുള്ള യുകെ ഭരണകൂട നടപടികളുടെ ഭാഗമായാണ് ഈ പരിശോധനകൾ. കഴിഞ്ഞ വർഷം മാത്രം 11000ത്തിലധികം പേരെയാണ് ഇത്തരത്തിൽ അധികൃതർ പരിശോധിച്ചത്. 8000ത്തോളം പേരെ അറസ്റ്റ് ചെയ്തിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

യുകെ സർക്കാർ അടുത്തിടെ അംഗീകരിച്ച പുതിയ നിയമത്തിൽ ഗിഗ് ഇക്കോണമി ജീവനക്കാരെയും പരിശാധനകൾക്ക് വിധേയമാക്കുമെന്ന് അറിയിച്ചിരുന്നു. കൃത്യമായ രേഖകൾ ഇല്ലാത്ത തൊഴിലാളികളിൽ നിന്ന് 60,000 യൂറോ വരെ ഫൈൻ ഈടാക്കാൻ വ്യവസ്ഥയുള്ളതാണ് ഈ പുതിയ നിയമം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഏഴ് ജില്ലകളില്‍ നാളെ പൊതു അവധി: സർക്കാർ ഓഫീസുകള്‍ക്കും വിദ്യാലയങ്ങള്‍ക്കും മാത്രമല്ല സ്വകാര്യ മേഖലയിലും അവധി

ഏഴ് ജില്ലകളില്‍ നാളെ പൊതു അവധി: സർക്കാർ ഓഫീസുകള്‍ക്കും വിദ്യാലയങ്ങള്‍ക്കും മാത്രമല്ല സ്വകാര്യ മേഖലയിലും അവധി

കോഴിക്കോട്: സംസ്ഥാനത്ത് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ നാളെ(വ്യാഴാഴ്ച) പൊതു അവധി പ്രഖ്യാപിച്ചു. തദ്ദേശെ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളിലാണ് നാളെ പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് അവധി. സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമുള്‍പ്പെടെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

വാണിജ്യ സ്ഥാപനങ്ങള്‍ക്കും ശമ്പളത്തോടു കൂടിയുള്ള അവധി നല്‍കിയിട്ടുണ്ട്. വോട്ടെടുപ്പ് ദിവസം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ശമ്പളത്തോട് കൂടിയ അവധി അനുവദിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ ഉത്തരവിലൂടെ വ്യക്തമാക്കിയിരുന്നു. സ്വകാര്യ മേഖലയിലുള്ള ഏതെങ്കിലും വാണിജ്യ സ്ഥാപനത്തിലോ വ്യാപാര, വ്യവസായ സ്ഥാപനത്തിലോ ജോലിചെയ്യുന്നവര്‍ക്ക് പഞ്ചായത്ത്-മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നതിനാണ് അവധി. അവധിയെടുക്കുന്ന വ്യക്തികളുടെ വേതനം നിഷേധിക്കാൻ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു.

കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ വ്യാഴാഴ്ച രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ആറ് മണി വരെ വോട്ടെടുപ്പ് നടക്കും. ഏഴ് ജില്ലകളിലും ഇന്നലെ തന്നെ കൊട്ടിക്കലാശത്തോടെ പരസ്യപ്രചരണം അവസാനിച്ചിരുന്നു. ഇന്ന് നിശബ്ദ പ്രചരണം നടക്കും.

അതേസമയം ഇന്നലെ നടന്ന ഒന്നാം ഘട്ട തെരഞ്ഞെടുപ്പില്‍ പോളിംഗ് ശതമാനത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ കണക്ക് അന്തിമമല്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയത്. കഴിഞ്ഞ തവണ ഏഴ് ജില്ലകളില്‍ രേഖപ്പെടുത്തിയത് 73.79 ശതമാനം പോളിംഗായിരുന്നു.

എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് നടന്നത്. 74.58 ശതമാനം പോളിംഗാണ് എറണാകുളത്ത് രേഖപ്പെടുത്തിയത്. 66.78 ശതമാനം രേഖപ്പെടുത്തിയ പത്തനംതിട്ടയിലാണ് ഏറ്റവും കുറവ് പോളിംഗ്. തിരുവനന്തപുരം- 67.4 ശതമാനം, കൊല്ലം- 70.36 ശതമാനം, ആലപ്പുഴ- 73.76 ശതമാനം, കോട്ടയം- 70.96 ശതമാനം, ഇടുക്കി- 71.77 ശതമാനം എന്നിങ്ങനെയാണ് ജില്ലാ അടിസ്ഥാനത്തില്‍ രേഖപ്പെടുത്തിയ പോളിംഗ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നടിയെ ആക്രമിച്ച കേസ്; ആറു പ്രതികൾക്കും ജീവപര്യന്തം ശിക്ഷ ലഭിക്കണമെന്ന് പ്രോസിക്യൂഷൻ

നടിയെ ആക്രമിച്ച കേസ്; ആറു പ്രതികൾക്കും ജീവപര്യന്തം ശിക്ഷ ലഭിക്കണമെന്ന് പ്രോസിക്യൂഷൻ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയ ആറു പ്രതികൾക്കും ജീവപര്യന്തം ശിക്ഷ ലഭിക്കണമെന്ന് ആവശ്യപ്പെടാൻ പ്രോസിക്യൂഷൻ. ശിക്ഷിക്കപ്പെട്ട മുഴുവൻ പ്രതികൾക്കും പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെടും. സമൂഹത്തിന് പാഠമാകുന്ന ശിക്ഷ ഉറപ്പാക്കണമെന്ന് വിചാരണക്കോടതിയെ അറിയിക്കും. വെളളിയാഴ്ച കോടതി പരിഗണിക്കുമ്പോൾ പ്രോസിക്യൂഷൻ ഇക്കാര്യം ആവശ്യപ്പെടുമെന്നാണ് റിപ്പോർട്ട്. 

ബലാത്സം​ഗക്കുറ്റം എല്ലാവർക്കുമെതിരെ തെളിഞ്ഞിട്ടുണ്ട്. കൃത്യത്തിൻ്റെ ​ഗ്രാവിറ്റി നോക്കി ശിക്ഷ വിധിക്കരുത്. എല്ലാവരും ഒരുപോലെ കുറ്റക്കാരാണ്. സമൂഹത്തിന് മുഴുവൻ ഭീഷണിയാവുന്നതാണ് പ്രതികളുടെ പശ്ചാത്തലം. മുൻപും പ്രതികൾ സമാനമായ കുറ്റകൃത്യത്തിന് ശ്രമം നടത്തിയിട്ടുണ്ട്. ഇത്തരം സാഹചര്യത്തിൽ പരമാവധി ശിക്ഷയായ ജീവപര്യന്തം ഉറപ്പാക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെടും. എന്നാൽ പ്രതിഭാ​ഗത്തിൻ്റെ വാദം കൂടി കേട്ടുകൊണ്ടായിരിക്കും പ്രോസിക്യൂഷൻ ഇക്കാര്യം ആവശ്യപ്പെടുക.

നടിയെ ആക്രമിച്ച കേസിൽ ഒന്ന് മുതൽ ആറുവരെയുള്ള പ്രതികൾ കുറ്റക്കാരാണെന്നാണ് കോടതി വിധിച്ചത്. ഗുണ്ടാ സംഘത്തിന് ക്വട്ടേഷൻ നൽകി നടിയെ ബലാത്സംഗം ചെയ്യിപ്പിച്ചെന്ന കേസിൽ ദിലീപ് കുറ്റവിമുക്തൻ എന്നാണ് കോടതി വിധി. നടിയെ വാഹനത്തിൽ ബലാത്സംഗം ചെയ്തതായി തെളിഞ്ഞ പൾസർ സുനി അടക്കം ഒന്ന് മുതൽ ആറുവരെ പ്രതികൾ കുറ്റക്കാർ ആണെന്ന് കോടതി കണ്ടെത്തി. ദിലീപ് അടക്കം നാലു പ്രതികളെ വെറുതെവിട്ടു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം.വർഗീസ് ആണ് കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവത്തിൽ വിധി പറഞ്ഞത്. കുറ്റകൃത്യത്തിന്റെ ഗൂഢാലോചനയിൽ നടൻ ദിലീപിന് പങ്കുണ്ടെന്ന വാദം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വ്യക്തമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'ഭരണഘടനയും ഭഗവദ്ഗീതയും ഒന്ന്,' വിവാദമായി പവൻ കല്യാണിന്റെ പരാമർശം

'ഭരണഘടനയും ഭഗവദ്ഗീതയും ഒന്ന്,' വിവാദമായി പവൻ കല്യാണിന്റെ പരാമർശം

അമരാവതി: ഇന്ത്യൻ ഭരണഘടനയും ഭഗവദ് ​ഗീതയും ഒന്നാണെന്ന വിവാദ പരാമർശവുമായി ജനസേന പാർട്ടി അധ്യക്ഷനും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാൺ. കർണാടകയിലെ ഉഡുപ്പിയിലുള്ള ശ്രീകൃഷ്ണ മഠത്തിൽ വെച്ച് നടന്ന ഗീതോത്സവ പരിപാടിയിൽ സംസാരിക്കവെയാണ്, പവൻ കല്യാൺ ഭഗവദ്ഗീതയെ 'യഥാർത്ഥ കൈയെഴുത്ത് ഭരണഘടന' എന്ന് വിശേഷിപ്പിച്ചത്.

'ചിലർ ധർമ്മവും ഭരണഘടനയും വ്യത്യസ്ത ലോകങ്ങളുടേതാണെന്ന് കരുതുന്നു, പക്ഷേ അത് അങ്ങനെയല്ല. ധർമ്മം ഒരു ധാർമ്മിക കോമ്പസാണ്, ഭരണഘടന ഒരു നിയമപരമായ കോമ്പസാണ്. രണ്ടും നീതിയുക്തവും സമാധാനപരവും കാരുണ്യപൂർണ്ണവുമായ ഒരു സമൂഹത്തെയാണ് ലക്ഷ്യമിടുന്നത്,' എന്നാണ് പവൻ കല്യാൺ പറഞ്ഞിരുന്നത്. ഇതിനെതിരെ നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തിയത്.

ഭരണഘടന മനസ്സിലാക്കാത്ത സെലിബ്രിറ്റികൾ ഇത്തരം പ്രസ്താവനകൾ നടത്തുന്നുവെന്ന് പറഞ്ഞുകൊണ്ട് മുതിർന്ന കോൺഗ്രസ് നേതാവ് ബി കെ ഹരിപ്രസാദ് പവൻ കല്യാണിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. 'ഭരണഘടന മതേതരമാണ്; അതിൽ ധർമ്മത്തിനല്ല സ്ഥാനം' എന്ന് ബി കെ ഹരിപ്രസാദ് പറഞ്ഞു. കര്‍ണാടക മന്ത്രി പ്രിയങ്ക് ഖാര്‍ഗെയും പവന്‍ കല്യാണിനെ വിമര്‍ശിച്ചു. നിയമത്തേയും ധര്‍മത്തേയും കുറിച്ച് അദ്ദേഹത്തിന് ധാരണയില്ലെന്നും ഭരണഘടനയ്ക്കും ധര്‍മത്തിനും ഒന്നാകാന്‍ കഴിയില്ലെന്നും ഖാര്‍ഗെ പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാലക്കാട് കലാശക്കൊട്ടിനിടെ യുഡിഎഫ് പ്രവർത്തകൻ ബസിന് മുകളിൽ നിന്ന് ബാക്ക് ഫ്ലിപ്പ് ചെയ്തു; പരുക്ക്

പാലക്കാട് കലാശക്കൊട്ടിനിടെ യുഡിഎഫ് പ്രവർത്തകൻ ബസിന് മുകളിൽ നിന്ന് ബാക്ക് ഫ്ലിപ്പ് ചെയ്തു; പരുക്ക്

പാലക്കാട്: കൊട്ടിക്കലാശത്തിനിടെ യുഡിഎഫ് പ്രവർത്തകൻ്റെ അഭ്യാസ പ്രകടനം. പാലക്കാട് തരൂർ തോണിപ്പാടം കുണ്ടുകാട് ജംഗ്ഷനിലായിരുന്നു സംഭവം. കലാശക്കൊട്ടിനിടെ സ്വകാര്യ ബസിന്റെ മുകളിൽ നിന്ന് യുഡിഫ് പ്രവർത്തകൻ താഴേക്ക് ചാടുകയായിരുന്നു. ചാട്ടത്തിൽ ഇയാൾക്ക് പരിക്കേറ്റു.

യാത്രക്കാരുമായെത്തിയ വാഹനത്തിന് മുകളിൽ പുറം തിരിഞ്ഞ് നിന്ന് ആവേശത്തോടെ ഇയാൾ താഴേക്ക് ചാടുകയായിരുന്നു. എന്നാൽ ചാട്ടം പിഴച്ച ഇയാൾ താഴെ വീണു. കാലൊടിഞ്ഞ പ്രവർത്തകൻ ചികിത്സയിലാണ്. ഇതിന് മുൻപായി ടിപ്പർ വാഹനത്തിന് മുകളിൽ കയറിയും സമാന രീതിയിൽ ഇയാൾ അഭ്യാസം കാണിച്ചിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

യുക്രൈൻ പ്രസിഡന്റ് വ്‌ളോഡിമിർ സെലെൻസ്കിയുമായി കൂടിക്കാഴ്ച നടത്തി ലെയോ പതിനാലാമൻ പാപ്പ

യുക്രൈൻ പ്രസിഡന്റ് വ്‌ളോഡിമിർ സെലെൻസ്കിയുമായി കൂടിക്കാഴ്ച നടത്തി ലെയോ പതിനാലാമൻ പാപ്പ

യുക്രൈൻ പ്രസിഡന്റ് വ്‌ളോഡിമിർ സെലെൻസ്കിയുമായി കാസിൽ ഗൻഡോൾഫോയിൽ വച്ച് കൂടിക്കാഴ്ച നടത്തി ലെയോ പതിനാലാമൻ പാപ്പ. ഡിസംബർ ഒൻപതിനു നടത്തിയ കൂടിക്കാഴ്ച തികച്ചും സൗഹാർദപരമായിരുന്നു.

യുക്രൈനിലെ യുദ്ധസാഹചര്യങ്ങളെക്കുറിച്ച് ഇരുവരും സംസാരിച്ചു. അതേസമയം, സംഭാഷണം തുടരേണ്ടതിന്റെ ആവശ്യകത പരിശുദ്ധ പിതാവ് ആവർത്തിക്കുകയും നയതന്ത്ര സംരംഭങ്ങൾ നീതിയുക്തവും ശാശ്വതവുമായ സമാധാനത്തിലേക്ക് നയിക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തു. യുദ്ധത്തടവുകാരുടെ പ്രശ്നങ്ങളെക്കുറിച്ചും യുക്രേനിയൻ കുട്ടികളെ അവരുടെ കുടുംബങ്ങളിലേക്ക് തിരികെ കൊണ്ടുവരുന്നത് ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കൂടിക്കാഴ്ചയിൽ സംസാരിച്ചു.