Friday, 12 December 2025

അത് ചിത്രപ്രിയ അല്ല': പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങള്‍ക്കെതിരെ കുടുംബം

അത് ചിത്രപ്രിയ അല്ല': പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങള്‍ക്കെതിരെ കുടുംബം

 കൊച്ചി: മലയാറ്റൂരിലെ ചിത്രപ്രിയയുടെ കൊലപാതകത്തിൽ കാലടി പൊലീസിനെതിരെ ഗുരുതര ആരോപണവുമായി പെണ്‍കുട്ടിയുടെ കുടുംബം. പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളില്‍ കാണുന്ന പെണ്‍കുട്ടി ചിത്രപ്രിയ അല്ലെന്നാണ് കുടുംബം ആരോപിക്കുന്നത്. ബന്ധുവായ ശരത്ത് ലാൽ സമൂഹമാധ്യമത്തിലെ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് പൊലീസ് വാദങ്ങളെ തള്ളുന്നത്.

ചിത്രപ്രിയ അലനുമായി ബൈക്കിൽ പോകുന്നതിന്റെ ഒരു ദൃശ്യം പോലും പൊലീസിന് ലഭിച്ചിട്ടില്ല. പള്ളിയുടെ മുന്നിൽ നിന്ന് ലഭിച്ചിരിക്കുന്ന സിസിടിവി ദൃശ്യങ്ങളിൽ കാണുന്നവർ എന്തിനാണ് അവിടെയെത്തിയതെന്ന് അന്വേഷിക്കണം. കൊലപാതകവുമായി ബന്ധപ്പെട്ട് നിരവധി തെറ്റായ കാര്യങ്ങൾ പ്രചരിക്കുന്നുണ്ട്. പൊലീസ് പറഞ്ഞ പല കാര്യങ്ങളിലും കളവുണ്ടെന്നും ശരത് ലാൽ പറയുന്നു.

അതേസമയം മലയാറ്റൂരിലെ ചിത്രപ്രിയയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചുവരികയാണെന്നാണ് പൊലീസ് പറയുന്നത്. കൂടുതല്‍ പേര്‍ പ്രതികളായുണ്ടോ എന്ന് പരിശോധിക്കുമെന്ന് ആലുവ റൂറല്‍ എസ്പി വ്യക്തമാക്കി. പെണ്‍കുട്ടിയുടെ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. ചിത്രപ്രിയയെ ആണ്‍സുഹൃത്ത് അലന്‍ തലക്കടിച്ച് കൊന്നത് കൃത്യമായ ആസൂത്രണത്തോടെയാണെന്നും പൊലീസ് വ്യക്തമാക്കി. പെണ്‍കുട്ടിക്ക് ലഹരി നല്‍കിയായിരുന്നോ കൊലപാതകമെന്നും സംശയമുണ്ട്. കൊലയ്ക്ക് മുന്‍പ് ഇരുവര്‍ക്കുമിടയില്‍ രൂക്ഷമായ തര്‍ക്കമുണ്ടായതായും പൊലീസ് പറയുന്നു.

പെണ്‍കുട്ടിക്ക് വേറെയും സൗഹൃദങ്ങളുണ്ടെന്ന സംശയത്തിലായിരുന്നു അലനെന്നും ഇക്കാര്യം പറഞ്ഞ് ഇരുവരും തമ്മില്‍ നേരത്തെയും നിരവധി തവണ വഴക്കുണ്ടായിട്ടുണ്ടെന്നുമാണ് പൊലീസിന് ലഭിച്ച വിവരം. കൊലപാതകം നടന്ന ദിവസം കാടപ്പാറ റോഡരികിലെ ഒഴിഞ്ഞ പറമ്പില്‍ ഇരുവരും തമ്മില്‍ ബലപ്രയോഗം നടന്നതിന്റെ ലക്ഷണമുണ്ടെന്നും ചിത്രപ്രിയയയുടെ മൃതദേഹത്തിന് സമീപം ഒഴിഞ്ഞ മദ്യക്കുപ്പിയും രണ്ട് സോഫ്റ്റ് ഡ്രിങ്ക് കുപ്പികളും കണ്ടെത്തിയിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, നേരത്തെ മുതലേ അലന്‍ പെണ്‍കുട്ടിയെ ശല്യം ചെയ്തിരുന്നുവെന്നും ചിത്രപ്രിയ അകറ്റി നിര്‍ത്തിയിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. സ്‌കൂള്‍ പഠന കാലത്തുതന്നെ ചിത്രപ്രിയയെ അലന് അറിയാമായിരുന്നു. അടുക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ അലനെ പെണ്‍കുട്ടി അകറ്റിനിര്‍ത്തി. മികച്ച വോളിബോള്‍ കളിക്കാരിയായ ചിത്രപ്രിയ പിന്നീട് കോലഞ്ചേരിയിലെ സ്‌കൂളിലേക്ക് മാറി. അപ്പോഴും അലന്‍ പിന്തുടര്‍ന്നു. ഒടുവില്‍ ബെംഗളൂരുവില്‍ പഠനത്തിന് ചേര്‍ന്നപ്പോഴും അലന്‍ ഫോണ്‍ വിളി തുടര്‍ന്നു.

ബ്ലേഡ് കൊണ്ട് കൈയില്‍ ചിത്രപ്രിയയുടെ പേര് വരഞ്ഞിട്ടു. ശല്യം സഹിക്കാനാവാതെ ചിത്രപ്രിയ താക്കീത് ചെയ്തു. ഇതോടെ അലന്‍ പ്രകോപിതനായെന്ന് പൊലീസ് പറഞ്ഞു. നാട്ടിലെത്തിയെ പെണ്‍കുട്ടിയെ എല്ലാം പറഞ്ഞു തീര്‍ക്കാനെന്ന് തെറ്റിധരിപ്പിച്ചാണ് ശനിയാഴ്ച ബൈക്കില്‍ കയറ്റി കൊണ്ടുപോയത്. വീട്ടുകാര്‍ എതിര്‍ക്കുമെന്നതിനാല്‍ ആരോടും പറയാതെ ചിത്രപ്രിയ അലനൊപ്പം പോവുകയായികുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. നക്ഷത്ര തടാകത്തിനടുത്ത് ഇരുവരും തര്‍ക്കിക്കുന്നതായി ചിലര്‍ കണ്ടെന്നും പൊലീസ് സൂചന നല്‍കി. അവിടെ നിന്നാണ് കൊല നടന്ന സെബിയൂര്‍ കൂരപ്പിള്ളി കയറ്റത്തിലേക്ക് പെണ്‍കുട്ടിയെ കൊണ്ടുപോയത്. പെണ്‍കുട്ടിക്ക് ലഹരി നല്‍കിയായിരുന്നോ കൊലപാതകമെന്ന് ബന്ധുക്കള്‍ സംശയിക്കുന്നു. ഒറ്റപ്പെട്ട സ്ഥലമായതിനാല്‍ ചിത്രപ്രിയ നിലവിളിച്ചിട്ടും ആരും കേട്ടില്ല

.ബെംഗളൂരുവില്‍ ഏവിയേഷന്‍ വിദ്യാര്‍ത്ഥിനിയായ ചിത്രപ്രിയയെ അവധിക്കായി നാട്ടിലെത്തിയതിന് പിന്നാലെയാണ് കാണാതായത്. അടുത്തുളള കടയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ പെണ്‍കുട്ടി പിന്നീട് തിരികെ വന്നില്ല. ഇതോടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസെടുത്ത കാലടി പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് മലയാറ്റൂരിനടത്തുളള ഒഴിഞ്ഞ പറമ്പില്‍ നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഈ ഭാഗത്ത് തിരച്ചില്‍ നടത്തുന്നതിനിടെ ദുര്‍ഗന്ധം അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ചിത്രപ്രിയയുടെ മൃതദേഹം കണ്ടെത്തിയത്.

ചിത്രപ്രിയ ആണ്‍സുഹൃത്തായ അലനൊപ്പം ബൈക്കില്‍ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഞായറാഴ്ച്ച പുലര്‍ച്ചെ 1.53 നുളള സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ചിത്രപ്രിയയ്‌ക്കൊപ്പമുണ്ടായിരുന്നത് അലനാണ് എന്ന് കണ്ടെത്തി പൊലീസ് ഇയാളെ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. പെണ്‍കുട്ടിയെ ബൈക്കില്‍ പ്രദേശത്ത് കൊണ്ടുവിട്ടു എന്നാണ് തുടക്കത്തില്‍ അലന്‍ പറഞ്ഞത്. ഇതോടെ ഇയാളെ വിട്ടയച്ചു. മൃതദേഹം കണ്ടെത്തിയതോടെ അലനെ വീണ്ടും വിളിപ്പിക്കുകയായിരുന്നു. തുടര്‍ന്നുളള ചോദ്യംചെയ്യലില്‍ അലന്‍ കുറ്റസമ്മതം നടത്തുകയായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ശിവരാജ് പാട്ടീല്‍ അന്തരിച്ചു

മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ശിവരാജ് പാട്ടീല്‍ അന്തരിച്ചു

ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ശിവരാജ് പാട്ടീല്‍ അന്തരിച്ചു. 91 വയസായിരുന്നു. ഇന്ന് രാവിലെ മഹാരാഷ്ട്രയിലെ ലാത്തൂരില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് കുറച്ച് നാളുകളായി വീട്ടില്‍ തന്നെ ചികിത്സയിലായിരുന്നു.

മുംബൈ ഭീകരാക്രമണം നടക്കുമ്പോള്‍ ശിവരാജ് പാട്ടീലായിരുന്നു ആഭ്യന്തര മന്ത്രി. ഭീകരാക്രമണത്തെ തുടര്‍ന്ന് അദ്ദേഹം ആഭ്യന്തര മന്ത്രി സ്ഥാനം രാജിവെക്കുകയായിരുന്നു. ഏഴ് തവണയാണ് ലാത്തൂര്‍ ലോക്‌സഭാ സീറ്റില്‍ നിന്നും ശിവരാജ് പാട്ടീല്‍ തെരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ 2004ല്‍ ബിജെപിയുടെ രുപാതായ് പട്ടീല്‍ നീലന്‍ഗേകറുമായി പരാജയപ്പെട്ടു.

2010 മുതല്‍ 2015 വരെ പഞ്ചാബ് ഗവര്‍ണറായും ഛണ്ഡീഗഡിലെ അഡ്മിനിസ്‌ട്രേറ്ററായും ശിവരാജ് പാട്ടീല്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ലോക്‌സഭാ സ്പീക്കറും സേവനം അനുഷ്ഠിച്ചു. മുതിര്‍ന്ന നേതാവിന്റെ വിയോഗത്തില്‍ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തി

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മോഷണത്തിൽ വൻ ട്വിസ്റ്റ്; കള്ളന് യോഗമില്ല, മോഷ്ടിച്ച സ്വര്‍ണവും പണവും മറ്റൊരു സംഘം കവർന്നു

മോഷണത്തിൽ വൻ ട്വിസ്റ്റ്; കള്ളന് യോഗമില്ല, മോഷ്ടിച്ച സ്വര്‍ണവും പണവും മറ്റൊരു സംഘം കവർന്നു

ബെംഗളൂരു: മോഷ്ടിച്ച സാധനങ്ങള്‍ കള്ളനില്‍ നിന്ന് തട്ടിയെടുത്ത് നാലംഗ സംഘം. ബെംഗളൂരുവിലാണ് നാടകീയമായ സംഭവം അരങ്ങേറിയത്. തുടര്‍ച്ചയായി മൂന്നു വീടുകളില്‍ കയറി 90 ഗ്രാം സ്വര്‍ണവും 1.75 ലക്ഷം രൂപയും മോഷ്ടിച്ച കള്ളനില്‍ നിന്ന് മിനിറ്റുകള്‍ക്കകമാണ് മറ്റൊരു സംഘം ഇതെല്ലാം കൈക്കലാക്കിയത്. ബെംഗളൂരു ഈസ്റ്റിലുള്ള മണ്ടൂര്‍ ഗ്രാമത്തിലെ ശ്മശാനത്തിന് സമീപമാണ് സംഭവം.

മോഷണ മുതലുമായി പോകുമ്പോൾ മോഷ്ടാവിനെ നാല് പേര്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയും പിന്നീട് സ്വര്‍ണ്ണവും പണവും മറ്റ് വിലപിടിപ്പുളള വസ്തുക്കളും കവരുകയായിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം മോഷ്ടാവ് മോഷണ മുതലില്‍ പെടുന്ന ഒരു സ്വര്‍ണമാല വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസിന്റെ പിടിയിലായി. വിശദമായ ചോദ്യം ചെയ്യലില്‍ സ്വര്‍ണമാല മോഷ്ടിച്ചതാണെന്ന് ഇയാള്‍ സമ്മതിക്കുകയും നടന്ന സംഭവങ്ങള്‍ പൊലീസിനോട് പറയുകയും ചെയ്തു.

തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ നാലംഗ സംഘത്തെ പിടികൂടി. ഇവരില്‍ നിന്ന് 447 ഗ്രാം സ്വര്‍ണവും 28,000 രൂപയും ഇരുചക്ര വാഹനവും കണ്ടെടുത്തു. പിടിച്ചെടുത്ത സാധനങ്ങളുടെ മൂല്യം ആകെ 70 ലക്ഷം രൂപ വരുമെന്നാണ് പൊലീസ് പറയുന്നത്. ശ്മശാനത്തിന് സമീപം കവര്‍ച്ച നടത്തിയ മോഷ്ടാവുമായി സംഘത്തിന് ബന്ധമില്ലെന്നും അന്വേഷണത്തില്‍ സ്ഥിരീകരിച്ചു

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അരുണാചലിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; മരിച്ചവർക്ക് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

അരുണാചലിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; മരിച്ചവർക്ക് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. തിങ്കളാഴ്ച്ച ഇന്ത്യ-ചൈന അതിര്‍ത്തിക്ക് സമീപമാണ് അപകടം നടന്നത്. അപകടത്തിൽ 17 പേർ മരിച്ചു. 21 തൊഴിലാളികളുമായി പോയ ട്രക്ക് കൊക്കയിലേക്ക് മറിയുകയായിരുന്നു. അസമിലെ ടിന്‍സുകിയ ജില്ലയില്‍ നിന്നുള്ള ദിവസക്കൂലിക്കാരാണ് അപകടത്തില്‍പ്പെട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

തിങ്കളാഴ്ച്ച സംഭവിച്ച അപകടത്തിന്റെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്ന് ഏകദേശം 45 കിലോമീറ്റര്‍ അകലെ മലമ്പ്രദേശത്തുകൂടി കടന്ന് പോയ വാഹനമാണ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞത്. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടയാള്‍ അടുത്ത ടൗണിലെത്തി അധികാരികളെ അറിയിച്ചപ്പോളാണ് അപകട വാര്‍ത്ത പുറത്ത് വന്നത്. അസമിലെ ദിബ്രുഗഡില്‍ നിന്ന് എന്‍ഡിആര്‍എഫ് സംഘത്തെ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനത്തിനുമായി വിന്യസിച്ചിട്ടുണ്ട്.

സംഭവത്തില്‍ നിരവധി പുറത്തെടുത്തു. ഏകദേശം 10,000 അടി താഴ്ച്ചയിലേക്കാണ് വാഹനം മറിഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തില്‍ ട്രക്ക് തകര്‍ന്ന് ആളുകള്‍ അകത്ത് പെട്ട് പോയതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായി തുടരുകയാണ്. അപകടം നടന്ന സ്ഥലം ദുര്‍ഘടമായ പ്രദേശമാണ്. അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപമായതിനാല്‍ സുരക്ഷാപരമായ കാര്യങ്ങളും പ്രശ്‌നമാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാർ ഇടിച്ചുകയറി; മെഡിക്കൽ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാർ ഇടിച്ചുകയറി; മെഡിക്കൽ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

ചെന്നൈ: തമിഴ്‌നാട്ടില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാര്‍ ലോറി നിര്‍ത്തിയിട്ടിരുന്ന ലോറിയിലേക്ക് ഇടിച്ചുകയറി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. തിരുപ്പോരൂരിലാണ് സംഭവം. രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. നാലാം വര്‍ഷ വിദ്യാര്‍ത്ഥിനിയും വെല്ലൂര്‍ സ്വദേശിനിയുമായ മിസ്ബ ഫാത്തിമയാണ്(21) മരിച്ചത്. മലയാളികളായ നവ്യ (21), മുഹമ്മദലി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് പുലര്‍ച്ചെയായിരുുന്നു അപകടമുണ്ടായത്. പത്ത് വിദ്യാര്‍ത്ഥികള്‍ രണ്ട് കാറുകളിലായി മഹാബലിപുരത്തേയ്ക്ക് യാത്ര പോയിരുന്നു. തിരിച്ചുവരുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. മിസ്ബ അടക്കമുള്ളവര്‍ സഞ്ചരിച്ച വാഹനം നിര്‍ത്തിയിട്ടിരുന്ന തടിലോറിക്ക് പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. മിസ്ബ സംഭവ സ്ഥലത്തുതന്നെ മരിച്ചു. ക്രോംപേട്ട് ബാലാജി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളായിരുന്നു ഇവര്‍. കാര്‍ പൂര്‍ണമായും തകര്‍ന്നു. ലോറി ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സുഹൃത്തിനെ കുത്തി; മരിച്ചതറിയാതെ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്

സുഹൃത്തിനെ കുത്തി; മരിച്ചതറിയാതെ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്

കോട്ടയം: വാക്കുതര്‍ക്കത്തിനിടെ ഉണ്ടായ കത്തിക്കുത്തില്‍ സുഹൃത്ത് മരിച്ചതറിയാതെ ആശുപത്രിയിലെത്തിയ പ്രതി അറസ്റ്റില്‍. ആലപ്പുഴ സ്വദേശി ബിനീഷാണ് അറസ്റ്റിലായത്. വീട് നിര്‍മാണത്തിനിടെ സുഹൃത്തുക്കള്‍ തമ്മില്‍ മദ്യലഹരിയില്‍ ഉണ്ടായ വാക്കുതര്‍ക്കമാണ് ഒരാളുടെ മരണത്തില്‍ കലാശിച്ചത്. ആലപ്പുഴ കളര്‍കോട് അറയ്ക്കാക്കുഴിയില്‍ ബിബിന്‍ യേശുദാസ് (29) ആണ് മരിച്ചത്.

തെക്കേക്കരയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ഒരു വീടിന്റെ വെല്‍ഡിംഗ് വര്‍ക്കിന് എത്തിയതായിരുന്നു ഉപകരാറുകാരനായ ബിബിനും സുഹൃത്ത് ബിനീഷും. അടുത്ത ദിവസം നടക്കുന്ന ഗൃഹപ്രവേശനത്തിന് മുന്‍പായി നടത്തിയ സല്‍ക്കാരച്ചടങ്ങ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് ബിബിനും ബിനീഷും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായത്. ഇത് പിന്നീട് കയ്യാങ്കളിയിലേക്കും കത്തിക്കുത്തിലേക്കും വഴിമാറി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

എംസി റോഡിലെ സൈന്‍ ബോർഡില്‍ നിന്നും ലോഹപാളി അടർന്ന് വീണു; സ്കൂട്ടർ യാത്രികൻ്റെ കൈ അറ്റുതൂങ്ങി

എംസി റോഡിലെ സൈന്‍ ബോർഡില്‍ നിന്നും ലോഹപാളി അടർന്ന് വീണു; സ്കൂട്ടർ യാത്രികൻ്റെ കൈ അറ്റുതൂങ്ങി

 കൊട്ടാരക്കര: എംസി റോഡില്‍ സൈന്‍ബോർഡ് ഫലകത്തിലെ ലോഹപാളി വീണ് സ്‌കൂട്ടര്‍ യാത്രക്കാരൻ്റെ കൈപ്പത്തി അറ്റുതൂങ്ങി. കുടവട്ടൂര്‍ അനന്തുവിഹാറില്‍ മുരളീധരന്‍പിള്ള(57)യ്ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം എംസി റോഡില്‍ കൊട്ടാരക്കര കുന്നക്കരയിലാണ് സംഭവം.

കൈപ്പത്തിക്കും വിരലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ മുരളീധരന്‍ പിള്ളയെ തിരുവനന്തപുരത്തെ സൂപ്പര്‍ സ്‌പെഷ്യല്‍റ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെഎസ്എഫ്ഇയുടെ കലക്ഷന്‍ ഏജന്റായ മുരളീധരന്‍ പിള്ള ജോലി കഴിഞ്ഞു മടങ്ങി വരുമ്പോൾ കൂറ്റന്‍ തൂണുകളില്‍ സ്ഥാപിച്ചിരുന്ന ലോഹപാളി അടര്‍ന്നു ശരീരത്തില്‍ വീഴുകയായിരുന്നു. സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിയുകയും ചെയ്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മുനമ്പം വഖഫ് ഭൂമി അല്ലെന്ന് ഹൈക്കോടതി; വഖഫ് സംരക്ഷണ വേദി നൽകിയ അപ്പീൽ ഇന്ന് സുപ്രീം കോടതിയിൽ

മുനമ്പം വഖഫ് ഭൂമി അല്ലെന്ന് ഹൈക്കോടതി; വഖഫ് സംരക്ഷണ വേദി നൽകിയ അപ്പീൽ ഇന്ന് സുപ്രീം കോടതിയിൽ

 മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന കേരള ഹൈക്കോടതി ഉത്തരവിനെതിരെ വഖഫ്

സംരക്ഷണ വേദി നൽകിയ ഹർജി ഇന്ന് സുപ്രീംകോടതിയിൽ. ഉത്തരവ് സ്റ്റേ

ചെയ്യണമെന്നാണ് ആവശ്യം. സർക്കാർ നൽകിയ തടസ്സ ഹർജിയും കോടതി പരിഗണിക്കും. ജസ്റ്റിസ്‌ മനോജ്‌ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക.

മുനമ്പത്തെ തർക്കഭൂമി വഖഫ് അല്ലെന്ന് പ്രഖ്യാപിക്കാൻ കേരള ഹൈക്കോടതിക്ക് അധികാരമില്ലെന്നാണ് ഹർജി നൽകിയിരിക്കുന്ന കേരള വഖഫ് സംരക്ഷണ വേദിയുടെ വാദം. വഖഫ് ആയി വിജ്ഞാപനം ചെയ്തിട്ടുള്ള ഭൂമി സംബന്ധിച്ച തർക്കം ഉണ്ടായാൽ വഖഫ് ട്രിബ്യുണലിന് മാത്രമേ അതിൽ തീർപ്പു കൽപ്പിക്കാൻ കഴിയൂ. നേരിട്ട് ഫയൽ ചെയ്യുന്ന റിട്ട് അപ്പീലിൽ തീർപ്പ് കൽപ്പിക്കാൻ ഹൈക്കോടതിക്ക് അവകാശമില്ലെന്നും ഹർജിയിൽ ആരോപിച്ചിട്ടുണ്ട്.

മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയാണെന്ന് കേരള വഖഫ് ബോർഡ് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. അതിനാൽ വഖഫ് ട്രിബ്യുണലിനെ മറികടന്ന് ഉത്തരവിറക്കിയ ഹൈക്കോടതി നടപടി തെറ്റാണെന്നാണ് ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നത്.

മുനമ്പത്തെത് വഖഫ് ഭൂമിയല്ലെന്ന് വിധിക്കാൻ സംസ്ഥാന സർക്കാർ ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരുന്നില്ല. ഭരണഘടനയുടെ 226-ാം അനുച്ഛേദ പ്രകാരമുള്ള അധികാരം സ്വമേധയാ ഉപയോഗിച്ചാണ് കേരള ഹൈക്കോടതി മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയല്ലെന്ന് ഉത്തരവിറക്കിയതെന്നും ഹർജിക്കാർ ആരോപിക്കുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നാളെ ഡു ഓര്‍ ഡൈ മത്സരമാണ്, നൂറ് ശതമാനം നല്‍കണം”; ശ്രീജേഷിന്റെ വാക്കുകള്‍ പിളേളര്‍ ഏറ്റെടുത്തപ്പോള്‍ വീണത് അര്‍ജന്റീന

നാളെ ഡു ഓര്‍ ഡൈ മത്സരമാണ്, നൂറ് ശതമാനം നല്‍കണം”; ശ്രീജേഷിന്റെ വാക്കുകള്‍ പിളേളര്‍ ഏറ്റെടുത്തപ്പോള്‍ വീണത് അര്‍ജന്റീന

ഹോക്കി ജൂനിയര്‍ ലോകകപ്പില്‍ അര്‍ജന്റീനയെ അടിച്ചിട്ട ടീം ഇന്ത്യ കുട്ടികള്‍ക്ക് പ്രചോദനമായത് മലയാളി കൂടിയായ കോച്ച് പിആര്‍ ശ്രീജേഷിന്റെ വാക്കുകള്‍. മത്സരത്തിന്റെ തലേ ദിവസമാണ് ഇന്ത്യന്‍ സീനിയര്‍ ഹോക്കി ടീമിന്റെ ഗോള്‍ കീപ്പര്‍ കൂടിയായിരുന്ന ശ്രീജേഷ് കുട്ടികളെ പ്രോത്സാഹിപ്പിച്ചത്. ”നാളെ ഒരു ഡു-ഓര്‍-ഡൈ മത്സരമാണ്. ഓരോ കളിക്കാരും അവരുടെ നൂറ് ശതമാനം തന്നെ നല്‍കണം.”- ഇതായിരുന്നു കുട്ടികളോട് ശ്രീജേഷ് പറഞ്ഞിരുന്നത്. അടിസ്ഥാന കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ഇന്ത്യയുടെ വിജയം ആഘോഷിക്കാന്‍ ഒരു വലിയ ജനക്കൂട്ടമുണ്ട്. ശ്രീജേഷ് പറഞ്ഞു. അതേസമയം, സ്‌പെയിനിനെതിരെ സെമിഫൈനലില്‍ പുറത്തായ അര്‍ജന്റീന മൂന്നാം സ്ഥാനത്തിനായി കടുത്ത പോരാട്ടം തന്നെ നടത്തുമെന്ന് ഇന്ത്യന്‍ കോച്ച് കുട്ടികള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

അങ്ങേയറ്റം പ്രഫഷണലായി അര്‍ജന്റീന ടീം കളിക്കും. മെഡലിനായി പോരാടാനുള്ള വ്യക്തമായ പ്ലാന്‍ ഞങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. വെങ്കലം നേടുന്നത് കുട്ടികള്‍ക്ക് ഒരു മികച്ച സമ്മാനമായിരിക്കും. മത്സരത്തിന് മുന്നോടിയായി അര്‍ജന്റീനയുടെ കോച്ച് ദുവാന്‍ ഗില്ലാര്‍ഡ് പറഞ്ഞു. ഇതുവരെയുള്ള നേട്ടങ്ങളില്‍ സന്തുഷ്ടരാണ്. പക്ഷേ ഇന്ത്യക്കെതിരെ ഒരു പോരാട്ടം കൂടി ബാക്കിയുണ്ട്. സ്റ്റേഡിയത്തില്‍ ഒരു വലിയ ജനക്കൂട്ടത്തിന് മുമ്പാക ഇറങ്ങുമ്പോള്‍ ആവേശം വര്‍ധിക്കുമെന്നും അര്‍ജന്റീന കോച്ച് പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ക്രിസ്മസ് അവധി പുനക്രമീകരിച്ചു; ഡിസംബർ 24 മുതൽ ജനുവരി 4 വരെ സ്കൂൾ അവധി

ക്രിസ്മസ് അവധി പുനക്രമീകരിച്ചു; ഡിസംബർ 24 മുതൽ ജനുവരി 4 വരെ സ്കൂൾ അവധി

 ക്രിസ്മസ് അവധി പുനക്രമീകരിച്ച് സർക്കാർ. സ്കൂൾ അടയ്ക്കുന്നത് ഒരു ദിവസം നീട്ടി. ഡിസംബർ 24 മുതൽ ജനുവരി 4 വരെയാണ് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അർധവാർഷിക പരീക്ഷയ്ക്ക് ശേഷം 23 നാണ് സ്കൂൾ അടയ്ക്കുക. അവധിയ്ക്ക് ശേഷം സ്കൂൾ തുറക്കുക ജനുവരി 5 നായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. പതിവില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ക്രിസ്മസിന് 12 ദിവസങ്ങളാണ് കുട്ടികള്‍ക്ക് അവധി ലഭിക്കുക. സാധാരണ വര്‍ഷങ്ങളില്‍ 10 ദിവസമാണ് ക്രിസ്മസ് അവധി ഉണ്ടായിരിക്കുക.

അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ ക്രിസ്മസ് പരീക്ഷ തീയതിയിൽ മാറ്റം വരുത്തിയതിനാലാണ് അവധികളുടെ എണ്ണം വർധിച്ചിരിക്കുന്നത്. ഡിസംബർ 15 ന് ആരംഭിച്ച ക്രിസ്മസ് പരീക്ഷകള്‍ 23 നാണ് അവസാനിക്കുക.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൊച്ചി മുസിരിസ് ബിനാലെയുടെ ആറാം പതിപ്പിന് ഇന്ന് തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കൊച്ചി മുസിരിസ് ബിനാലെയുടെ ആറാം പതിപ്പിന് ഇന്ന് തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ കലാപ്രദർശനങ്ങളിൽ ഒന്നായ കൊച്ചി മുസിരിസ് ബിനാലെയുടെ ആറാം പതിപ്പിന് ഇന്ന് തുടക്കം. വൈകീട്ട് മുഖ്യമന്ത്രിയാണ് ഉദ്ഘാടനം നിർവഹിക്കുക. 25ലധികം രാജ്യങ്ങളിൽ നിന്നുള്ള 66 ആർട്ടിസ്റ്റ് പ്രോജക്ടുകളാണ് ഈ വർഷത്തെ ബിനാലെയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

29 വേദികൾ, രാജ്യാന്തര കലാകാരന്മാരുടെ സാന്നിധ്യം, കൺ നിറയെ ആർട്ടിസ്റ്റ് പ്രോജക്ടുകൾ, സമാന്തരപ്രദർശനങ്ങൾ വേറെ. ബിനാലെ സന്തോഷത്തിലേക്ക് ഫോർട്ട് കൊച്ചി കടക്കുകയാണ്. ഫോർ ദി ടൈം ബീയിംഗ് എന്നാണ് ആറാം പ്രദർശനത്തിന്റെ പേര്. ആസ്പിൻ വാൾ ഹൗസിൽ മാർഗിരഹിത കൃഷ്ണദാസിന്റെ തായമ്പകയോടെയാണ് പതാക ഉയർത്തുക. പ്രശസ്ത കലാകാരൻ നിഖിൽ ചോപ്രയും ഗോവയിലെ എച്ച് എച്ച് ആർട് സ്പേസസും ചേർന്ന് ക്യുറേറ്റ് ചെയ്യുന്ന പ്രദർശനങ്ങൾ. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് കലാകാരന്മാർ ഫോർട്ട് കൊച്ചിയിൽ എത്തി കഴിഞ്ഞു.

സ്റ്റുഡൻസ് ബിനാലെ, മലയാളി കലാകാരന്മാരുടെ ഇടം പ്രദർശനം എന്നിവയും പ്രത്യേകതയാണ്. മുൻ പതിപ്പുകളെ അപേക്ഷിച്ച് മട്ടാഞ്ചേരിയിലും ഫോർട്ട് കൊച്ചിയിലും ആയി കൂടുതൽ ഗാലറികൾ ആറാം പതിപ്പിൽ ഉണ്ട്. 2026 മാർച്ച് 31വരെയാണ് ബിനാലെ . ഇന്നത്തെ ഉദ്ഘാടന ചടങ്ങിനു ശേഷം ഷഹബാസ് അമാൻ ,നേഹ നായർ, രശ്മി സതീഷ് എന്നിവർ സംഗീത പരിപാടി നടക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

82 രാജ്യങ്ങളിൽ നിന്നുള്ള 206 ചിത്രങ്ങൾ; 30-ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരിതെളിയും

82 രാജ്യങ്ങളിൽ നിന്നുള്ള 206 ചിത്രങ്ങൾ; 30-ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരിതെളിയും

മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് തിരിതെളിയും. വൈകീട്ട് ആറിന് നിശാഗന്ധിയിൽ സാംസ്കാരിക മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ചിലി സംവിധായകൻ പാബ്ലോ ലാറോയാണ് മുഖ്യാതിഥി. എട്ട് ദിവസം നീണ്ടുനിൽക്കുന്ന മേളയിൽ 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചിത്രങ്ങൾ പ്രദർശിപ്പിക്കും

പലസ്തീൻ ജനതയുടെ പ്രതിരോധത്തിന്റെ ചരിത്രം അടയാളപ്പെടുത്തുന്ന ‘പലസ്തീൻ 36’ ആണ് ഉദ്ഘാടന ചിത്രം. പലസ്‌തീൻ അംബാസിഡർ അബ്ദുള്ള എം അബു ഷവേഷ്, ജർമൻ അംബാസിഡർ ഡോ. ഫിലിപ്പ് അക്കർമേൻ എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളാകും. ചടങ്ങിൽ സ്പിരിറ്റ് ഓഫ് സിനിമ അവാർ‍‍ഡ് കനേഡിയൻ ചലച്ചിത്രകാരി കെല്ലി ഫൈഫ് മാർഷലിന് സമ്മാനിക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Thursday, 11 December 2025

വോട്ടുചെയ്യാനെത്തിയ ആളുടെ വിരലില്‍ മഷിയടയാളം, സംശയം തോന്നിയ ഉദ്യോഗസ്ഥർ ഇടപെട്ടു; പൊളിഞ്ഞത് കള്ളവോട്ട് ശ്രമം

വോട്ടുചെയ്യാനെത്തിയ ആളുടെ വിരലില്‍ മഷിയടയാളം, സംശയം തോന്നിയ ഉദ്യോഗസ്ഥർ ഇടപെട്ടു; പൊളിഞ്ഞത് കള്ളവോട്ട് ശ്രമം

തൃശ്ശൂര്‍: വടക്കാഞ്ചേരി നഗരസഭ 20-ാം ഡിവിഷനിൽ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ച യുവാവിനെ പിടികൂടി. മങ്കര തരു പീടികയിൽ അൻവറാണ് (42) പിടിയിലായത്. മങ്കര സ്വദേശിയായ ഇയാൾക്ക് കുളപ്പുള്ളിയിൽ വോട്ടർ പട്ടികയിൽ പേരുണ്ട്. അവിടെ ചെയ്ത അൻവര്‍ വീണ്ടും ഇന്ന് വോട്ട് ചെയ്യാൻ ശ്രമിക്കുകയായിരുന്നു. ഉദ്യോഗസ്ഥർ ഇയാളുടെ കൈയ്യിലെ പഴയ മഷിയടയാളം കണ്ടതോടെയാണ് കള്ളവോട്ട് ശ്രമം പൊളിഞ്ഞത്. ഇയാളെ പ്രിസൈഡിങ്ങ് ഓഫീസറുടെ പരാതി പ്രകാരം പൊലീസ് കരുതൽ തടങ്കലിൽ വെച്ചിരിക്കുകയാണ്.

സംസ്ഥാനത്തെ രണ്ടാംഘട്ട തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് അവസാന മണിക്കൂറുകളിലേക്ക് കടക്കുകയാണ്. വടക്കൻ കേരളത്തിലെ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ഏഴ് ജില്ലകളാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. ഇതുവരെ ഏഴുജില്ലകളിലുമായി 69.76 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്.