Friday, 12 December 2025

ഇന്ത്യ- അമേരിക്ക വ്യാപാര ചർച്ചകൾക്കിടെ ട്രംപുമായി ഫോൺ സംഭാഷണം നടത്തി മോദി

ഇന്ത്യ- അമേരിക്ക വ്യാപാര ചർച്ചകൾക്കിടെ ട്രംപുമായി ഫോൺ സംഭാഷണം നടത്തി മോദി

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി ഫോണ്‍ സംഭാഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാറിനെ കുറിച്ചും വിവിധ മേഖലകളിലെ സഹകരണം വര്‍ധിപ്പിക്കുന്നതിനെ കുറിച്ചുമായിരുന്നു ചര്‍ച്ചയെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനായി എന്തൊക്കെ ശ്രമങ്ങള്‍ നടത്താമെന്നും വ്യാപാരം, പ്രതിരോധം, ഊര്‍ജം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ സഹകരണമുണ്ടാക്കുന്നതിനെക്കുറിച്ചും നേതാക്കള്‍ അവലോകനം നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.

പൊതുതാല്‍പര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും വിവിധ മേഖലകളിലെ വെല്ലുവിളികള്‍ നേരിടുന്നതിനുമായി ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താമെന്ന് ഇരു നേതാക്കളും സമ്മതിച്ചിട്ടുണ്ട്. 'ഊഷ്മളവും ഹൃദ്യവുമായ സംഭാഷണം' എന്നായിരുന്നു ട്രംപുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം മോദി എക്‌സില്‍ കുറിച്ചത്.

ഇന്ത്യ- യുഎസ് വ്യാപാര കരാറില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ട്രംപും മോദിയുമായി സംഭാഷണം നടന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിലെ സ്ഥിരമായ പുരോഗതി ഇരു നേതാക്കളും അവലോകനം ചെയ്തതായി പ്രധാനമന്ത്രി അറിയിച്ചു. ആഗോള സമാധാനത്തിനും സുസ്ഥിരതയ്ക്കും വേണ്ടി ഒന്നിച്ച് പ്രവര്‍ത്തിക്കാനുള്ള പ്രതിബദ്ധത ഇരുവരും അറിയിച്ചിരുന്നു.

യുഎസിലെ ഉന്നത പ്രതിനിധി സംഘം ഡല്‍ഹിയില്‍ മൂന്ന് ദിവസത്തെ ചര്‍ച്ചകള്‍ക്കായി എത്തിയ പശ്ചാത്തലത്തിലാണ് നേതാക്കള്‍ തമ്മിലുള്ള സംഭാഷണം. ചോളം, സോയാബീന്‍ തുടങ്ങിയ അമേരിക്കന്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ കൂടുതല്‍ അവസരം നല്‍കണമെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇന്ത്യയിലെ കര്‍ഷകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനാണ് മുന്‍ഗണനയെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യന്‍ അരിക്ക് കൂടുതല്‍ നികുതി ചുമത്തുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇക്കാര്യം ഇന്നത്തെ ചര്‍ച്ചയില്‍ പരാമര്‍ശിക്കപ്പെട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കളിക്കുന്നതിനിടെ അഞ്ച് വയസുകാരൻ കാൽ തെന്നി കിണറ്റിൽ വീണു; കയറിൽ തൂങ്ങിക്കിടന്ന് അത്ഭുത രക്ഷ

കളിക്കുന്നതിനിടെ അഞ്ച് വയസുകാരൻ കാൽ തെന്നി കിണറ്റിൽ വീണു; കയറിൽ തൂങ്ങിക്കിടന്ന് അത്ഭുത രക്ഷ

കോട്ടയം: കളിക്കുന്നതിനിടെ കിണറ്റില്‍ വീണ അഞ്ചുവയസുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കോട്ടയം പൂവത്തുംമൂട് വെട്ടിമറ്റത്തില്‍ വീട്ടില്‍ ദേവദത്താണ് രക്ഷപ്പെട്ടത്. കൈവരിയില്ലാത്ത കിണറിന്റെ പരിസരത്ത് കളിക്കുകയായിരുന്നു കുട്ടി കാല്‍ വഴുതി കിണറിലേക്ക് വീഴുകയായിരുന്നു. വെള്ളം കോരാന്‍ ഉപയോഗിക്കുന്ന കയറില്‍ പിടിച്ചു കിടന്ന കുട്ടിയെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രാത്രി ട്രെയിന്‍ യാത്ര: ശാന്തവും സുഖകരവുമായ യാത്ര ഉറപ്പാക്കാന്‍ ഇന്ത്യന്‍ റെയില്‍വേയുടെ ആറ് നിയമങ്ങള്‍

രാത്രി ട്രെയിന്‍ യാത്ര: ശാന്തവും സുഖകരവുമായ യാത്ര ഉറപ്പാക്കാന്‍ ഇന്ത്യന്‍ റെയില്‍വേയുടെ ആറ് നിയമങ്ങള്‍

ലക്ഷക്കണക്കിന് ആളുകളുടെ ദൈനംദിന ജീവിതത്തിന്‍റെ ഭാഗമാണ് ട്രെയിൻ യാത്ര. ട്രെയിനിൽ രാത്രിയിലും യാത്ര ചെയ്യുന്നവർ നിരവധിയാണ്. രാത്രിയിൽ ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ പാലിക്കേണ്ട ചില പ്രധാന നിയമങ്ങളെക്കുറിച്ച് പല യാത്രക്കാർക്കും അറിവില്ല. അവ പാലിക്കാൻ പരാജയപ്പെട്ടാൽ മറ്റ് യാത്രക്കാർക്ക് അസൗകര്യം ഉണ്ടാക്കുന്നതിനൊപ്പം വലിയൊരു തുക പിഴയൊടുക്കേണ്ടിയും വരും. കൂടാതെ യാത്രയിൽ ബുദ്ധിമുട്ടുകളും നേരിടേണ്ടി വരും. സുരക്ഷിതവും ശാന്തവുമായ യാത്ര ഉറപ്പാക്കാൻ ഇന്ത്യൻ റെയിൽവെ രാത്രി പത്തിനും രാവിലെ ആറിനും ഇടയിൽ നിരവധി കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. യാത്രക്കാർ പാലിക്കേണ്ട പ്രധാന നിയമങ്ങൾ

1. ഉറക്കസമയത്തെ നിയമം: സ്ലീപ്പർ, 3 ടയർ എസി കോച്ചുകളിൽ മിഡിൽ ബെർത്തിൽ യാത്ര ചെയ്യാൻ അനുവദിച്ചവർക്ക് രാത്രി പത്തിനും രാവിലെ ആറിനും ഇടയിൽ മാത്രമെ ബെർത്ത് തുറക്കാനും ഉപയോഗിക്കാനും കഴിയൂ. രാവിലെ ആറിന് ശേഷം ലോവർ ബെർത്തിലുള്ളവർക്ക് ഇരിപ്പിടം നൽകുന്നതിന് മിഡിൽ ബെർത്ത് മടക്കണം. തർക്കങ്ങൾ ഉണ്ടാകുന്നത് തടയുന്നതിനും പൊതുവായ സുഖസൗകര്യം ഉറപ്പാക്കുന്നതിനുമാണ് ഈ നിയമം.

2. ചാർജിംഗ് പോയിന്റ് നിയന്ത്രണങ്ങൾ: പല ട്രെയിനുകളിലും രാത്രി 11നും പുലർച്ചെ അഞ്ചിനും ഇടയിൽ ചാർജിംഗ് പോയിന്റുകൾ ഓഫ് ചെയ്തിരിക്കും. ഷോർട്ട് സർക്യൂട്ടുകൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാനും രാത്രിയിലെ തീപ്പിടിത്ത സാധ്യത തടയുന്നതിനുമായാണിത്. അതിനാൽ യാത്രക്കാർ അവരുടെ ഫോണുകൾ, പവർ ബാങ്കുകൾ, അവശ്യ ഉപകരണങ്ങൾ എന്നിവ മുൻകൂട്ടി ചാർജ് ചെയ്യാൻ നിർദേശിക്കുന്നു.

3. നിശബ്ദത പാലിക്കേണ്ട സമയം: രാത്രി 10ന് ശേഷം എല്ലാ യാത്രക്കാരും ട്രെയിനിനുള്ളിൽ നിശബ്ദത പാലിക്കണം. അതായത് വിശ്രമിക്കുന്നവർക്ക് യാതൊരുവിധത്തിലുമുള്ള ശല്യവും ഉണ്ടാകരുത്.  ഈ സമയത്ത് ട്രെയിനിനുള്ളിലുള്ള എല്ലാവർക്കും സമാധാനപരമായ അന്തരീക്ഷം ഉറപ്പാക്കാൻ ഉച്ചത്തിൽ സംസാരിക്കുന്നതും ലൗഡ് സ്പീക്കറിൽ പാട്ടുകളും വീഡിയോകളും കേൾക്കുന്നതും കർശനമായി നിരോധിച്ചിട്ടുണ്ട്.

4. പ്രധാന ലൈറ്റുകൾ ഓൺ ആക്കി വെക്കണം: രാത്രിയിലെ വിളക്കുകൾ മാത്രമെ ഉപയോഗിക്കാൻ പാടുള്ളൂ. ഉറങ്ങുന്നവരുടെ സ്വകാര്യത മാനിക്കുന്നതിനും വിശ്രമം ഉറപ്പുവരുത്തുന്നതിനുമാണിത്.

5. റിസർവ് ചെയ്ത കോച്ചുകളിൽ അനധികൃതമായി പ്രവേശിക്കാൻ പാടില്ല: ജനറൽ ടിക്കറ്റുകളോ വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകളോ കൈവശമുള്ള യാത്രക്കാർക്ക് റിസർവ് ചെയ്ത കംപാർട്ടുമെന്റുകളിൽ പ്രവേശിക്കാൻ അനുമതിയില്ല. പുതിയ നിയമപ്രകാരം സാധുവായ ടിക്കറ്റില്ലാതെയോ തെറ്റായ ടിക്കറ്റുമായോ റിസർവ് ചെയ്ത കോച്ചിൽ യാത്ര ചെയ്യുന്ന ആർക്കും പിഴ ചുമത്തുകയോ ഇടയ്ക്ക് ഇറങ്ങാൻ ആവശ്യപ്പെടുകയോ ചെയ്യാം. യാത്രക്കാരുടെ സുരക്ഷയും സുഗമമായ മാനേജ്‌മെന്റും ഉറപ്പാക്കാനാണിത്.

6. രാത്രി ടിക്കറ്റ് പരിശോധന: പത്ത് മണിക്ക് മുമ്പായി ഒരു യാത്രക്കാരൻ കിടന്നുകഴിഞ്ഞാൽ ടിടിക്ക് അവരുടെ ടിക്കറ്റ് പരിശോധിക്കുന്നതിനായി ഉണർത്താൻ കഴിയില്ല. എന്നാൽ രാത്രി പത്തിന് ശേഷം ആരെങ്കിലും ട്രെയിനിൽ കയറിയാൽ ടിടിഇയ്ക്ക് അയാളുടെ ടിക്കറ്റും ഐഡിയും പരിശോധിക്കാൻ അനുവാദമുണ്ട്. ദീർഘദൂര യാത്രക്കാർക്ക് തടസ്സമില്ലാത്ത വിശ്രമം ഉറപ്പാക്കാൻ ഇത് സഹായിക്കുന്നു.

ദിവസവും ലക്ഷക്കണക്കിന് യാത്രക്കാരെ വഹിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ഗതാഗത ശൃംഖലയാണ് ഇന്ത്യൻ റെയിൽവെ. രാത്രിയിൽ പാലിക്കേണ്ട ഈ നിയമങ്ങൾ അനാവശ്യമായ തടസ്സങ്ങൾ കുറയ്ക്കുന്നു. കൂടാതെ സുരക്ഷിതമായ യാത്ര ഉറപ്പാക്കുകയും അപകടസാധ്യതകൾ കുറയ്ക്കുകയും ചെയ്യുന്നു. യാത്ര കൂടുതൽ സുഖകരവുമാക്കുന്നു. അതിനാൽ ട്രെയിനിൽ യാത്ര ചെയ്യുന്ന ഓരോ യാത്രക്കാരനും ഈ മാർഗനിർദേശങ്ങൾ അറിയുകയും മറ്റുള്ളവരെ അവ പിന്തുടരാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'ശശി തരൂരിൻ്റെ വാദം കള്ളം', സവർക്കർ പുരസ്‌കാര വിവരം അറിയിച്ചതിന് തെളിവുണ്ട്, പുറത്ത് വിടും: എച്ച്ആർഡിഎസ്

'ശശി തരൂരിൻ്റെ വാദം കള്ളം', സവർക്കർ പുരസ്‌കാര വിവരം അറിയിച്ചതിന് തെളിവുണ്ട്, പുറത്ത് വിടും: എച്ച്ആർഡിഎസ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എംപി ശശി തരൂരിനെതിരെ ആര്‍എസ്എസ് അനുകൂല സംഘടനയായ എച്ച്ആര്‍ഡിഎസ്. സവര്‍ക്കര്‍ പുരസ്‌കാരത്തെ കുറിച്ച് അറിഞ്ഞില്ലെന്ന ശശി തരൂരിന്റെ വാദം കള്ളമാണെന്നും എച്ച്ആര്‍ഡിഎസ് ഭാരകവാഹികള്‍ പറഞ്ഞു. പുരസ്കാരം സംബന്ധിച്ച് ശശി തരൂരിനെ അറിയിച്ചതിന് തെളിവുണ്ടെന്നും ഈ തെളിവുകള്‍ പുറത്ത് വിടുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. തെളിവുകള്‍ ഇന്ന് 11.30ന് ഡല്‍ഹിയില്‍ വെച്ച് നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ പുറത്ത് വിടുമെന്നാണ് സംഘടന അറിയിച്ചിരിക്കുന്നത്.

സവര്‍ക്കര്‍ പുരസ്‌കാരം ശശി തരൂരിന് നല്‍കുമെന്ന് സംഘടന പ്രഖ്യാപിച്ചിരുന്നു. രാജ്നാഥ് സിങ് പുരസ്കാരം വിതരണം ചെയ്യുമെന്ന തരത്തില്‍ പോസ്റ്ററും പുറത്തിറക്കി. പിന്നാലെ കോണ്‍ഗ്രസിനകത്ത് നിന്ന് തന്നെ വലിയ പ്രതിഷേധം ഉയര്‍ന്നു. തുടര്‍ന്ന് വിവാദങ്ങളില്‍ തന്‍റെ ഭാഗം വിശദീകരിച്ചുകൊണ്ട് ശശി തരൂര്‍ തന്നെ രംഗത്തെത്തി. മാധ്യമങ്ങളിലൂടെയാണ് പുരസ്‌കാര വിവരം അറിഞ്ഞതെന്നായിരുന്നു എംപിയുടെ വിശദീകരണം. ഇത്തരമൊരു പുരസ്‌കാരത്തെ കുറിച്ച് അറിയില്ലെന്നും അത് സ്വീകരിച്ചിട്ടില്ലെന്നും ശശി തരൂര്‍ വ്യക്തമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കുതിച്ച് സ്വർണവില; പവന് ഒറ്റയടിക്ക് 1400 രൂപ കൂടി

കുതിച്ച് സ്വർണവില; പവന് ഒറ്റയടിക്ക് 1400 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വിണ്ടും വർധനവ്. പവന് ഒറ്റയടിക്ക് 1400 രൂപയാണ് കൂടിയത്. ഇന്ന് 97,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 175 രൂപയാണ് കൂടിയത്. 12,160 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഇന്നലെ രാവിലെ വിലയില്‍ കുറവുണ്ടായെങ്കിലും വൈകിട്ടോടെ പവന്‍ വില 400 രൂപ കൂടി 95,880 രൂപയില്‍ എത്തിയിരുന്നു. ഇന്ന് വില വീണ്ടും കൂടിയതോടെ പവന്‍ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലേക്ക് എത്തി.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കെ റെയിലിന് പകരം റാപ്പിഡ് റെയിൽ പദ്ധതി അവതരിപ്പിക്കാൻ സർക്കാർ

കെ റെയിലിന് പകരം റാപ്പിഡ് റെയിൽ പദ്ധതി അവതരിപ്പിക്കാൻ സർക്കാർ

സിൽവർ ലൈനിന് ബദൽ ചർച്ച ചെയ്യാൻ LDF. സിൽവർ ലൈൻ പദ്ധതിയുടെ ബദലായി റീജണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (RRTS) അവതരിപ്പിക്കാൻ സർക്കാർ. നയപരമായ തീരുമാനത്തിനായി പദ്ധതി LDF ൽ അവതരിപ്പിക്കും.

ചൊവ്വാഴ്ച ചേരുന്ന LDF യോഗത്തിലെ RRTS മുഖ്യ അജണ്ട. മുന്നണിയുടെ അനുമതിയോടെ പദ്ധതിയുമായി മുന്നോട്ട് നീങ്ങാനാണ് ധാരണ.കേന്ദ്ര നഗരവികസന മന്ത്രാലയമാണ് പദ്ധതിക്ക് അനുമതിനൽകുന്നത്. മെട്രോ ആക്ടിന്റെ കീഴിൽവരുന്ന ആർആർടിഎസ് പദ്ധതികൾക്ക് വേഗത്തിൽ അനുമതിലഭിക്കും.

അതിവേഗ റെയിൽ പദ്ധതി എന്നത് മാറ്റി നഗരങ്ങളെ തമ്മിൽ ബന്ധിപ്പിച്ചുള്ള റാപ്പിഡ് ട്രാൻസിസ്റ്റ് സിസ്റ്റം സംസ്ഥാനത്തിന് അനുയോജ്യമാണെന്ന നിഗമനത്തിലാണ് സംസ്ഥാനസർക്കാർ. പദ്ധതിക്കായി പുതിയ ഡിപിആർ തയ്യാറാക്കേണ്ടിവരും. അർധ-അതിവേഗ പദ്ധതിയായി നടപ്പാക്കാനാകുമെന്നാണ് പ്രതീക്ഷ. റെയിൽവേ ബോർഡിന്റെ അനുമതിയും ആവശ്യമില്ല. നിർമാണത്തിലുള്ള 82 കിലോമീറ്റർ ദൈർഘ്യമുള്ള ഡൽഹി-മീററ്റ് ആർആർടിഎസ് മാതൃകയാണ് കേരളം പരിഗണിക്കുന്നത്.

റെയിൽവേയുമായി ബന്ധമില്ലാത്ത പാത നിർമിക്കണമെന്നതാണ് ആർആർടിഎസ് പദ്ധതിയുടെ പ്രത്യേകത. നിർദിഷ്ട സിൽവർലൈൻ പദ്ധതി റെയിൽവേ ഭൂമി പങ്കിടുന്നതായിരുന്നു. ആർആർടിഎസിന് റെയിൽവേ ഭൂമി ഒഴിവാക്കിവേണം രൂപരേഖ തയ്യാറാക്കാൻ.

തമിഴ്‌നാട് മൂന്ന് ആർആർടിഎസ് പദ്ധതികൾക്ക് പ്രാഥമികപഠനം ആരംഭിച്ചിട്ടുണ്ട്. പദ്ധതിക്ക് സ്വന്തംനിലയ്ക്ക് സംസ്ഥാനം പണം കണ്ടെത്തേണ്ടിവരും. കേന്ദ്രാനുമതി നേടിയശേഷം വായ്പയ്ക്കും സാധ്യതയുണ്ട്. റെയിൽവേ മന്ത്രാലയത്തിന്റെ അനുമതിയോളം സങ്കീർണമല്ല നടപടിക്രമങ്ങൾ.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനം: ഹെലിപ്പാഡ് നിർമ്മാണത്തിന് ചെലവായത് 20.7 ലക്ഷം, വിവരാവകാശ രേഖ പുറത്ത്

രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനം: ഹെലിപ്പാഡ് നിർമ്മാണത്തിന് ചെലവായത് 20.7 ലക്ഷം, വിവരാവകാശ രേഖ പുറത്ത്

 പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപതി മുർമുവിൻ്റെ ശബരിമല സന്ദര്‍ശനത്തിൻ്റെ ഭാ​ഗമായി ഹെലിപ്പാഡ് നിർമ്മാണത്തിന് ചെലവായത് 20.7 ലക്ഷം രൂപയെന്ന് കണ്ടെത്തൽ. ചെലവായ തുകയുടെ വിവരാവകാശരേഖ പുറത്ത്‌. പത്തനംതിട്ട പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ നിർമ്മിച്ച ഹെലിപ്പാഡിനാണ് 20.7 ലക്ഷം രൂപ ചെലവായത്. പത്തനംതിട്ട സ്വദേശി റഷീദ് ആനപ്പാറ നൽകിയ വിവരാവകാശ ചോദ്യത്തിലാണ് ഇപ്പോൾ മറുപടി ലഭിച്ചിരിക്കുന്നത്.

ഒക്ടോബർ 22 നാണ് രാഷ്ട്രപതി ശബരിമല സന്ദര്‍ശനത്തിനായി പത്തനംതിട്ടയില്‍ എത്തിയത്. രാഷ്ട്രപതിയുമായി പത്തനംതിട്ട പ്രമാടത്ത് ഇറങ്ങിയ വ്യോമസേനയുടെ ഹെലികോപ്ടറിന്‍റെ ടയറുകള്‍ പുതുതായി തയ്യാറാക്കിയ ഹെലിപ്പാഡിന്‍റെ കോണ്‍ക്രീറ്റിൽ താണ് പോയത് വിവാദമായിരുന്നു. രാഷ്ട്രപതി ഇറങ്ങിയ ശേഷം പൊലീസും അഗ്നിരക്ഷാ സേനാംഗങ്ങളും ചേര്‍ന്ന് കോപ്റ്റര്‍ തള്ളി മാറ്റുകയായിരുന്നു. സുരക്ഷാ വീഴ്ചയില്ലെന്നും വ്യോമസേനയുടെ പരിശോധയ്ക്ക് ശേഷമാണ് ഹെലികോപ്റ്റര്‍ ഇറക്കിയതെന്നും ഡിജിപി അന്ന് വിശദീകരിച്ചിരുന്നു.രാഷ്ട്രപതി എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് പ്രമാടത്ത് കോണ്‍ക്രീറ്റ് ഇട്ടത് . ഹെലികോപ്ടര്‍ നിലയ്ക്കൽ ഇറക്കാനായിരുന്നു ആദ്യ തീരുമാനം .പ്രതികൂല കാലാവസ്ഥ കാരണമാണ് പ്രമാടത്തേയ്ക്ക് മാറ്റിയത് .രാഷ്ട്രപതിയുടെ ഹെലികോപ്ടര്‍ ഇറക്കുന്നതിന് മുമ്പ് വ്യോമസേനയുടെ അനുമതിയോടെ പ്രമാടത്ത് രണ്ടു പ്രാവശ്യം ഹെലികോപ്ടര്‍ ഇറക്കി പരിശോധന നടത്തിയിരുന്നു. പിന്നാലെ രാഷ്ട്രപതിയുടെ ഹെലികോപ്റ്റര്‍ ഇറക്കേണ്ടിടത്ത് കോണ്‍ക്രീറ്റ് ചെയ്തു. എച്ച് മാര്‍ക്ക് ചെയ്തു. എന്നാൽ ഇവിടെ നിന്ന് രണ്ട് അടി മാറിയാണ് ലാന്‍ഡ് ചെയ്തത്. തുടര്‍ന്ന് എച്ച് മാര്‍ക്കിലേയ്ക്ക് തള്ളി മാറ്റുകയാണ് ചെയ്തതെന്നും ഡിജിപി അന്ന് വ്യക്തമാക്കിയിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പൾസർ സുനി അടക്കം ആറു പ്രതികൾ കുറ്റക്കാർ; നടിയെ ആക്രമിച്ച കേസിൽ ശിക്ഷാവിധി ഇന്ന്

പൾസർ സുനി അടക്കം ആറു പ്രതികൾ കുറ്റക്കാർ; നടിയെ ആക്രമിച്ച കേസിൽ ശിക്ഷാവിധി ഇന്ന്

നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതികളുടെ ശിക്ഷാവിധി ഇന്നറിയാം. പൾസർ സുനി
ഉൾപ്പെടെ കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആറ് പ്രതികൾക്ക് എറണാകുളം പ്രിൻസിപ്പൽ
സെക്ഷൻസ് കോടതി ശിക്ഷ വിധിക്കും. ജീവപര്യന്തം നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെടുന്നത്.

രാവിലെ 11 നാണ് കേസ് കോടതി പരിഗണിക്കുക. കേസിൽ വിചാരണ നേരിട്ട പത്ത് പ്രതികളിൽ നടൻ ദിലീപ് അടക്കം നാല് പേരെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ദിലീപിനെ കുറ്റവിമുക്തനാക്കിയതിനെതിരെ പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിക്കും.

പൾസർ സുനി, മാർട്ടിൻ ആന്‍റണി, മണികണ്ഠൻ, വിജീഷ്, വടിവാൾ സലിം, പ്രദീപ് എന്നിവർക്കാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ശിക്ഷ വിധിക്കുക.
കൂട്ടബലാൽസംഗം, ക്രിമിനൽ ഗൂഢാലോചന എന്നിവയ്ക്കൊപ്പം അന്യായമായി തടവിൽ വയ്ക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ, നഗ്നയാകാൻ നിർബന്ധിക്കൽ അടക്കമുള്ള കുറ്റങ്ങളും പ്രതികൾക്കെതിരെയുണ്ട്.

ഗൂഢാലോചന തെളിയിക്കാൻ പര്യാപ്തമായ തെളിവുകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ദിലീപിനെ വെറുതെ വിട്ടത്. ദിലീപിനെ വെറുതെവിട്ടത് എന്ത് കാരണത്താലാണെന്ന ചോദ്യത്തിനും ഉത്തരം വിധിപ്പകർപ്പിലുണ്ടാകും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആഗോള വായു ഗുണനിലവാര റാങ്കിംഗ് ഔദ്യോഗികമല്ല; സ്വന്തം എയർ സ്റ്റാൻഡേർഡ് നിശ്ചയിക്കാൻ ഇന്ത്യ

ആഗോള വായു ഗുണനിലവാര റാങ്കിംഗ് ഔദ്യോഗികമല്ല; സ്വന്തം എയർ സ്റ്റാൻഡേർഡ് നിശ്ചയിക്കാൻ ഇന്ത്യ

വിവിധ സംഘടനകൾ പറയുന്ന ആഗോള വായു ഗുണനിലവാര റാങ്കിംഗുകൾ ഔദ്യോഗികമല്ലെന്നും ലോകാരോഗ്യ സംഘടനയുടെ (WHO) വായു ഗുണനിലവാര മാർഗ്ഗനിർദ്ദേശങ്ങൾ ഉപദേശക മൂല്യങ്ങൾ മാത്രമാണെന്നും സർക്കാർ പാർലമെന്റിനെ അറിയിച്ചു.

ഐക്യുഎയറിന്റെ ലോക എയർ ക്വാളിറ്റി റാങ്കിംഗ്, WHO ഗ്ലോബൽ എയർ ക്വാളിറ്റി ഡാറ്റാബേസ്, എൻവയോൺമെന്റൽ പെർഫോമൻസ് ഇൻഡക്സ് (EPI), ഗ്ലോബൽ ബർഡൻ ഓഫ് ഡിസീസ് (GBD) മെട്രിക്സ് തുടങ്ങിയ ആഗോള സൂചികകളിലെ ഇന്ത്യയുടെ സ്ഥാനം സംബന്ധിച്ച ചോദ്യത്തിന് രാജ്യസഭയിൽ മറുപടി നൽകുകയായിരുന്നു പരിസ്ഥിതി മന്ത്രാലയം.ലോകമെമ്പാടും ഔദ്യോഗികമായി രാജ്യാടിസ്ഥാനത്തിലുള്ള മലിനീകരണ റാങ്കിംഗ് നടത്തുന്നില്ലെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു
ഭൂമിശാസ്ത്രം, പാരിസ്ഥിതിക സാഹചര്യങ്ങൾ, പശ്ചാത്തല നിലവാരം, ദേശീയ സാഹചര്യങ്ങൾ എന്നിവ കണക്കിലെടുത്ത് രാജ്യങ്ങൾക്ക് അവരുടേതായ മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ സഹായിക്കുന്നതിനാണ് ലോകാരോഗ്യ സംഘടനയുടെ മാർഗ്ഗനിർദ്ദേശങ്ങൾ എന്ന് പരിസ്ഥിതി സഹമന്ത്രി കീർത്തി വർധൻ സിംഗ് പറഞ്ഞു.പൊതുജനാരോഗ്യവും പാരിസ്ഥിതിക ഗുണനിലവാരവും സംരക്ഷിക്കുന്നതിനായി ഇന്ത്യ ഇതിനകം തന്നെ 12 മലിനീകരണ വസ്തുക്കൾക്കായുള്ള ദേശീയ ആംബിയന്റ് എയർ ക്വാളിറ്റി സ്റ്റാൻഡേർഡ്‌സ് (NAAQS) വിജ്ഞാപനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശബരിമല സ്വർണ്ണക്കൊള്ള: ജാമ്യം തേടി ഉണ്ണികൃഷ്ണൻ പോറ്റി

ശബരിമല സ്വർണ്ണക്കൊള്ള: ജാമ്യം തേടി ഉണ്ണികൃഷ്ണൻ പോറ്റി

 ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ജാമ്യം തേടി ഉണ്ണികൃഷ്ണൻ പോറ്റി കൊല്ലം വിജിലൻസ് കോടതിയെ സമീപിച്ചു. ജാമ്യ ഹർജി 18 ന് പരിഗണിക്കും. കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പ്രഖ്യാപിക്കും. കൊല്ലം വിജിലന്‍സ് കോടതിയാണ് വിധി പറയുക.

കേസില്‍ അറസ്റ്റിലായ പത്മകുമാര്‍ റിമാന്‍ഡിലാണ്. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പാളികള്‍ കൈമാറിയതില്‍ ബോര്‍ഡിലെ എല്ലാ അംഗങ്ങള്‍ക്കും കൂട്ടുത്തരവാദിത്തം ഉണ്ടെന്നാണ് ജാമ്യ ഹര്‍ജിയില്‍ പറയുന്നത്. മിനുട്‌സില്‍ ചെമ്പ് എന്നെഴുതിയതും എല്ലാവരുടെയും അറിവോടെയാണ്.മറ്റുള്ളവരെ ഒഴിവാക്കി തന്നെ മാത്രം കുറ്റക്കാരനാക്കുന്നതിലെ എതിര്‍പ്പും പത്മകുമാറിന്റെ ജാമ്യഹര്‍ജിയിലുണ്ട്.

തനിക്ക് പ്രായമായെന്നും പരിഗണന വേണമെന്നും ഹരജിയിലുണ്ട്. അതേ സമയം പ്രോസിക്യൂഷന്‍ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്തു. ജാമ്യാപേക്ഷയുമായി കൊല്ലം വിജിലന്‍സ് കോടതിയെ സമീപിച്ച മുരാരി ബാബുവിനും കെ.എസ് ബൈജുവിനും എന്‍. വാസുവിനും കോടതി ജാമ്യം നല്‍കിയിരുന്നില്ല. ജാമ്യ നീക്കത്തിനിടെ രണ്ടാമത് പ്രതി ചേര്‍ത്ത ദ്വാരപാലക ശില്‍പ്പ കേസിലും പത്മകുമാറിനെ എസ്‌ഐടി കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഭാര്യയുടെ ഗർഭപാത്രം മുറിച്ചുമാറ്റി, ശരീരം വെട്ടിനുറുക്കി ബ്ലെൻഡറിലാക്കി അരച്ചു; ഭർത്താവിനെതിരെ കൊലക്കുറ്റം

ഭാര്യയുടെ ഗർഭപാത്രം മുറിച്ചുമാറ്റി, ശരീരം വെട്ടിനുറുക്കി ബ്ലെൻഡറിലാക്കി അരച്ചു; ഭർത്താവിനെതിരെ കൊലക്കുറ്റം

ബേണ്‍: മുന്‍ മിസ് സ്വിറ്റ്‌സര്‍ലന്‍ഡ് ഫൈനലിസ്റ്റ് ക്രിസ്റ്റീന ജോക്‌സിമോവിച്ചിനെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനെതിരെ കൊലക്കുറ്റം ചുമത്തി. അതിക്രൂരമായാണ് ക്രിസ്റ്റീനയെ ഭര്‍ത്താവ് തോമസ്(43) കൊലപ്പെടുത്തിയത്.

വളരെ ഭയാനകമായ കൊലപാതകമാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കേസിനെ വിശേഷിപ്പിക്കുന്നതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. മോഡലും സംരംഭകയുമായ
38 കാരി ക്രിസ്റ്റീനയെ 2024 ഫെബ്രുവരിയിലാണ് ബാസലിനടുത്തുള്ള ബിന്നിംഗെന്‍ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം തോമസിനെതിരെ കൊലക്കുറ്റം ചുമത്തിയെന്ന് ബാസല്‍-ലാന്‍ഡ്ഷാഫ്റ്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ബുധനാഴ്ച പ്രഖ്യാപിച്ചു. വിചാരണ തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല.

തന്നെ ക്രിസ്റ്റീന കത്തിയുമായി ആക്രമിക്കാന്‍ വന്നെന്നും സ്വയ രക്ഷയ്ക്കായി പിടിച്ചു തള്ളിയപ്പോഴാണ് മരിച്ചതെന്നുമായിരുന്നു തോമസ് ആദ്യം നല്‍കിയ മൊഴി. എന്നാലിത് കള്ളമാണെന്ന് തെളിഞ്ഞു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ അതിഗുരുതരമായ വിവരങ്ങളാണ് പുറത്തുവന്നത്. തെളിവ് നശിപ്പിക്കാനായി ഭാര്യയുടെ ശരീരം വെട്ടിമുറിച്ചു. വ്യാവസായിക ആവശ്യത്തിനായി ഉപയോഗിക്കുന്ന ജിഗ്‌സോ ബ്ലേഡ്, കത്തികള്‍, പൂന്തോട്ടത്തില്‍ ഉപയോഗിക്കുന്ന കത്രിക എന്നിവയുള്‍പ്പെടെയുള്ള ഉപകരണങ്ങളാണ് ഇതിനായി ഉപയോഗിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.

ഗര്‍ഭപാത്രം ശരീരത്തില്‍ നിന്നും പുറത്തെടുത്തു. ശേഷം മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് ശരീരഭാഗങ്ങള്‍ മുറിച്ചു. പിന്നീട് ശരീരഭാഗങ്ങള്‍ ഒരു ബ്ലെന്‍ഡര്‍ ഉപയോഗിച്ച് അരച്ചെടുത്ത ശേഷം ഒരു രാസ ലായനിയില്‍ ലയിപ്പിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു. തന്റെ ഫോണില്‍ യൂട്യൂബ് വീഡിയോകള്‍ കണ്ടുകൊണ്ടാണ് തോമസ് കൃത്യം ചെയ്തതെന്ന് കോടതി രേഖകള്‍ സൂചിപ്പിക്കുന്നു.

അലക്കു മുറിയിലെ ഒരു കറുത്ത ബാഗില്‍ നിന്ന് ക്രിസ്റ്റീന ജോക്‌സിമോവിച്ചിന്റെ മുടിയിഴകള്‍ അവരുടെ പിതാവിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.

ബ്ലെന്‍ഡറും മറ്റ് നിരവധി അവശിഷ്ടങ്ങളും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. ഇതില്‍ അസ്ഥി കഷ്ണങ്ങളും ഉള്‍പ്പെടുന്നു.

തോമസ് ക്രിസ്റ്റീനയുടെ ഇടുപ്പെല്ലുകള്‍ ഒടിച്ചുവെന്നും ഇടതുകൈയുടെ മുകള്‍ഭാഗം, കൈത്തണ്ടകള്‍, വലതുകാലിന്റെ താഴത്തെ ഭാഗം എന്നിവ നീക്കം ചെയ്തതിനു ശേഷം, നട്ടെല്ല് മുറിച്ചുമാറ്റിയതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിശദമാക്കിയിട്ടുണ്ട്.

ഇരുവര്‍ക്കും രണ്ട് പെണ്‍മക്കളുണ്ട്. മിസ് നോര്‍ത്ത് വെസ്റ്റ് സ്വിറ്റ്സര്‍ലന്‍ഡായി കിരീടമണിഞ്ഞ ജോക്സിമോവിച്ച് 2007 ലെ മിസ് സ്വിറ്റ്സര്‍ലന്‍ഡിന്റെ ഫൈനലിസ്റ്റായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രാഹുൽ ഈശ്വർ ജയിലിൽ തന്നെ; ജാമ്യാപേക്ഷ തിങ്കളാഴ്ച പരി​ഗണിക്കും

രാഹുൽ ഈശ്വർ ജയിലിൽ തന്നെ; ജാമ്യാപേക്ഷ തിങ്കളാഴ്ച പരി​ഗണിക്കും

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്ക് എതിരായ പീഡനക്കേസിലെ പരാതിക്കാരിയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിൽ ആക്ടിവിസ്റ്റ് രാഹുൽ ഈശ്വറിനെ വീണ്ടും റിമാൻഡ് ചെയ്തു. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് കോടതിയിൽ ഹാജരാക്കിയ ശേഷമാണ് ഇദ്ദേഹത്തെ ജയിലിലേക്ക് കൊണ്ടുപോയത്.

ജാമ്യാപേക്ഷ രണ്ടു തവണ നിരസിക്കപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ 12 ദിവസമായി രാഹുൽ ഈശ്വർ റിമാൻഡിലാണ്. അദ്ദേഹത്തിൻ്റെ പുതിയ ജാമ്യാപേക്ഷ പ്രിൻസിപ്പൽ സെഷൻസ് കോടതി തിങ്കളാഴ്ച പരിഗണിക്കും. അന്വേഷണവുമായി രാഹുൽ സഹകരിക്കുന്നില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്. റിമാൻഡിലിരിക്കെ ജയിലിൽ നിരാഹാര സമരം നടത്തിയ രാഹുൽ ഈശ്വർ പിന്നീട് അത് പിൻവലിച്ചിരുന്നു.
സമൂഹമാധ്യമത്തിലൂടെ യുവതിയെ അധിക്ഷേപിച്ചെന്ന പരാതിയിൽ സൈബർ പൊലീസാണ് രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്തത്. ആളെ തിരിച്ചറിയാൻ സാധിക്കുംവിധമുള്ള വിവരങ്ങൾ പങ്കുവെച്ചതായി ആരോപിച്ചാണ് നടപടി. ഈ കേസിൽ രാഹുൽ ഈശ്വർ, കോൺഗ്രസ് നേതാവ് സന്ദീപ് വാരിയർ എന്നിവരടക്കം 6 പേർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കൻ ആണ് ഒന്നാം പ്രതി. അഭിഭാഷക ദീപ ജോസഫ്, ദീപ ജോസഫ് എന്ന പേരുള്ള മറ്റൊരു അക്കൗണ്ട് ഉടമ എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ. യുവതിയുടെ വ്യക്തിത്വം വെളിപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ, ഇലക്ട്രോണിക് ഉപകരണങ്ങളുടെ ദുരുപയോഗം തുടങ്ങിയ 2 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മദ്യപിക്കാന്‍ പണം നല്‍കിയില്ല, മകളെയടക്കം കുടുംബത്തിലെ നാലുപേരെ വെട്ടിക്കൊന്ന മലയാളിക്ക് കർണാടകയിൽ വധശിക്ഷ

മദ്യപിക്കാന്‍ പണം നല്‍കിയില്ല, മകളെയടക്കം കുടുംബത്തിലെ നാലുപേരെ വെട്ടിക്കൊന്ന മലയാളിക്ക് കർണാടകയിൽ വധശിക്ഷ

മൈസൂരു: കുടക് ജില്ലയിലെ പൊന്നംപേട്ടയില്‍ കുടുംബത്തിലെ നാലുപേരെ വെട്ടിക്കൊന്ന കേസില്‍ മലയാളി യുവാവിന് കോടതി വധശിക്ഷ വിധിച്ചു. വയനാട് തലപ്പുഴ അത്തിമല കോളനിയിലെ ഗിരീഷിനാണ്(38) വധശിക്ഷ വിധിച്ചത്. വിരാജ്‌പേട്ട ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എസ് നടരാജാണ് ശിക്ഷ വിധിച്ചത്.

ഈ വര്‍ഷം മാര്‍ച്ച് 27 ന് വൈകിട്ടാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഭാര്യ നാഗി(30), മകള്‍ കാവേരി(5) ഭാര്യയുടെ മാതാപിതാക്കളായ കരിയ(75) ഗൗരി(70) എന്നിവരെയാണ് ഗിരീഷ് കൊലപ്പെടുത്തിയത്. കുടക് ജില്ലയിലെ പൊന്നമ്പേട്ട് താലൂക്കിലെ ബെഗുരു ഗ്രാമത്തിലെ ഒരു ആദിവാസി കോളനിയിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. മദ്യപനായ ഗിരീഷ് ഭാര്യ നാഗിക്ക് വിവാഹേതരബന്ധമുണ്ടെന്ന്പറഞ്ഞ് ദിവസവും വഴക്കിട്ടിരുന്നു. സംഭവദിവസം വൈകിട്ട് മദ്യപിക്കാന്‍ ഗിരീഷ് ഭാര്യയോട് പണം ആവശ്യപ്പെട്ടു. പണം നല്‍കാത്തതിനെത്തുടര്‍ന്ന് നാഗിയെ ക്രൂരമായി മര്‍ദിക്കുകയും വെട്ടിക്കൊല്ലുകയുമായിരുന്നു. ആക്രമണം തടയാന്‍ ശ്രമിച്ച മകളെയടക്കം മൂന്നുപേരെയും ഗിരീഷ് വെട്ടികൊലപ്പെടുത്തി.

കൊലപാതകത്തിന് ശേഷം രാത്രി ഇയാള്‍ കണ്ണൂരിലേക്ക് മടങ്ങി. പിറ്റേന്നുരാവിലെ എസ്റ്റേറ്റ് ഉടമ, കരിയയെ അന്വേഷിച്ചെത്തിയപ്പോഴാണ് കൊലപാതകവിവരം പുറത്തറിയുന്നത്. ഒളിവില്‍പ്പോയ ഗിരീഷിനെ രണ്ടുദിവസത്തിനുശേഷം പൊലീസ് കണ്ണൂരിലെ ഇരിട്ടിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. പൊന്നംപേട്ട പൊലീസാണ് കേസ് അന്വേഷിച്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.