Friday, 12 December 2025

സുഹൃത്തിനെ കുത്തി; മരിച്ചതറിയാതെ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്

സുഹൃത്തിനെ കുത്തി; മരിച്ചതറിയാതെ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്

കോട്ടയം: വാക്കുതര്‍ക്കത്തിനിടെ ഉണ്ടായ കത്തിക്കുത്തില്‍ സുഹൃത്ത് മരിച്ചതറിയാതെ ആശുപത്രിയിലെത്തിയ പ്രതി അറസ്റ്റില്‍. ആലപ്പുഴ സ്വദേശി ബിനീഷാണ് അറസ്റ്റിലായത്. വീട് നിര്‍മാണത്തിനിടെ സുഹൃത്തുക്കള്‍ തമ്മില്‍ മദ്യലഹരിയില്‍ ഉണ്ടായ വാക്കുതര്‍ക്കമാണ് ഒരാളുടെ മരണത്തില്‍ കലാശിച്ചത്. ആലപ്പുഴ കളര്‍കോട് അറയ്ക്കാക്കുഴിയില്‍ ബിബിന്‍ യേശുദാസ് (29) ആണ് മരിച്ചത്.

തെക്കേക്കരയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ഒരു വീടിന്റെ വെല്‍ഡിംഗ് വര്‍ക്കിന് എത്തിയതായിരുന്നു ഉപകരാറുകാരനായ ബിബിനും സുഹൃത്ത് ബിനീഷും. അടുത്ത ദിവസം നടക്കുന്ന ഗൃഹപ്രവേശനത്തിന് മുന്‍പായി നടത്തിയ സല്‍ക്കാരച്ചടങ്ങ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് ബിബിനും ബിനീഷും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായത്. ഇത് പിന്നീട് കയ്യാങ്കളിയിലേക്കും കത്തിക്കുത്തിലേക്കും വഴിമാറി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

എംസി റോഡിലെ സൈന്‍ ബോർഡില്‍ നിന്നും ലോഹപാളി അടർന്ന് വീണു; സ്കൂട്ടർ യാത്രികൻ്റെ കൈ അറ്റുതൂങ്ങി

എംസി റോഡിലെ സൈന്‍ ബോർഡില്‍ നിന്നും ലോഹപാളി അടർന്ന് വീണു; സ്കൂട്ടർ യാത്രികൻ്റെ കൈ അറ്റുതൂങ്ങി

 കൊട്ടാരക്കര: എംസി റോഡില്‍ സൈന്‍ബോർഡ് ഫലകത്തിലെ ലോഹപാളി വീണ് സ്‌കൂട്ടര്‍ യാത്രക്കാരൻ്റെ കൈപ്പത്തി അറ്റുതൂങ്ങി. കുടവട്ടൂര്‍ അനന്തുവിഹാറില്‍ മുരളീധരന്‍പിള്ള(57)യ്ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം എംസി റോഡില്‍ കൊട്ടാരക്കര കുന്നക്കരയിലാണ് സംഭവം.

കൈപ്പത്തിക്കും വിരലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ മുരളീധരന്‍ പിള്ളയെ തിരുവനന്തപുരത്തെ സൂപ്പര്‍ സ്‌പെഷ്യല്‍റ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെഎസ്എഫ്ഇയുടെ കലക്ഷന്‍ ഏജന്റായ മുരളീധരന്‍ പിള്ള ജോലി കഴിഞ്ഞു മടങ്ങി വരുമ്പോൾ കൂറ്റന്‍ തൂണുകളില്‍ സ്ഥാപിച്ചിരുന്ന ലോഹപാളി അടര്‍ന്നു ശരീരത്തില്‍ വീഴുകയായിരുന്നു. സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിയുകയും ചെയ്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മുനമ്പം വഖഫ് ഭൂമി അല്ലെന്ന് ഹൈക്കോടതി; വഖഫ് സംരക്ഷണ വേദി നൽകിയ അപ്പീൽ ഇന്ന് സുപ്രീം കോടതിയിൽ

മുനമ്പം വഖഫ് ഭൂമി അല്ലെന്ന് ഹൈക്കോടതി; വഖഫ് സംരക്ഷണ വേദി നൽകിയ അപ്പീൽ ഇന്ന് സുപ്രീം കോടതിയിൽ

 മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന കേരള ഹൈക്കോടതി ഉത്തരവിനെതിരെ വഖഫ്

സംരക്ഷണ വേദി നൽകിയ ഹർജി ഇന്ന് സുപ്രീംകോടതിയിൽ. ഉത്തരവ് സ്റ്റേ

ചെയ്യണമെന്നാണ് ആവശ്യം. സർക്കാർ നൽകിയ തടസ്സ ഹർജിയും കോടതി പരിഗണിക്കും. ജസ്റ്റിസ്‌ മനോജ്‌ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക.

മുനമ്പത്തെ തർക്കഭൂമി വഖഫ് അല്ലെന്ന് പ്രഖ്യാപിക്കാൻ കേരള ഹൈക്കോടതിക്ക് അധികാരമില്ലെന്നാണ് ഹർജി നൽകിയിരിക്കുന്ന കേരള വഖഫ് സംരക്ഷണ വേദിയുടെ വാദം. വഖഫ് ആയി വിജ്ഞാപനം ചെയ്തിട്ടുള്ള ഭൂമി സംബന്ധിച്ച തർക്കം ഉണ്ടായാൽ വഖഫ് ട്രിബ്യുണലിന് മാത്രമേ അതിൽ തീർപ്പു കൽപ്പിക്കാൻ കഴിയൂ. നേരിട്ട് ഫയൽ ചെയ്യുന്ന റിട്ട് അപ്പീലിൽ തീർപ്പ് കൽപ്പിക്കാൻ ഹൈക്കോടതിക്ക് അവകാശമില്ലെന്നും ഹർജിയിൽ ആരോപിച്ചിട്ടുണ്ട്.

മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയാണെന്ന് കേരള വഖഫ് ബോർഡ് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. അതിനാൽ വഖഫ് ട്രിബ്യുണലിനെ മറികടന്ന് ഉത്തരവിറക്കിയ ഹൈക്കോടതി നടപടി തെറ്റാണെന്നാണ് ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നത്.

മുനമ്പത്തെത് വഖഫ് ഭൂമിയല്ലെന്ന് വിധിക്കാൻ സംസ്ഥാന സർക്കാർ ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരുന്നില്ല. ഭരണഘടനയുടെ 226-ാം അനുച്ഛേദ പ്രകാരമുള്ള അധികാരം സ്വമേധയാ ഉപയോഗിച്ചാണ് കേരള ഹൈക്കോടതി മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയല്ലെന്ന് ഉത്തരവിറക്കിയതെന്നും ഹർജിക്കാർ ആരോപിക്കുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നാളെ ഡു ഓര്‍ ഡൈ മത്സരമാണ്, നൂറ് ശതമാനം നല്‍കണം”; ശ്രീജേഷിന്റെ വാക്കുകള്‍ പിളേളര്‍ ഏറ്റെടുത്തപ്പോള്‍ വീണത് അര്‍ജന്റീന

നാളെ ഡു ഓര്‍ ഡൈ മത്സരമാണ്, നൂറ് ശതമാനം നല്‍കണം”; ശ്രീജേഷിന്റെ വാക്കുകള്‍ പിളേളര്‍ ഏറ്റെടുത്തപ്പോള്‍ വീണത് അര്‍ജന്റീന

ഹോക്കി ജൂനിയര്‍ ലോകകപ്പില്‍ അര്‍ജന്റീനയെ അടിച്ചിട്ട ടീം ഇന്ത്യ കുട്ടികള്‍ക്ക് പ്രചോദനമായത് മലയാളി കൂടിയായ കോച്ച് പിആര്‍ ശ്രീജേഷിന്റെ വാക്കുകള്‍. മത്സരത്തിന്റെ തലേ ദിവസമാണ് ഇന്ത്യന്‍ സീനിയര്‍ ഹോക്കി ടീമിന്റെ ഗോള്‍ കീപ്പര്‍ കൂടിയായിരുന്ന ശ്രീജേഷ് കുട്ടികളെ പ്രോത്സാഹിപ്പിച്ചത്. ”നാളെ ഒരു ഡു-ഓര്‍-ഡൈ മത്സരമാണ്. ഓരോ കളിക്കാരും അവരുടെ നൂറ് ശതമാനം തന്നെ നല്‍കണം.”- ഇതായിരുന്നു കുട്ടികളോട് ശ്രീജേഷ് പറഞ്ഞിരുന്നത്. അടിസ്ഥാന കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ഇന്ത്യയുടെ വിജയം ആഘോഷിക്കാന്‍ ഒരു വലിയ ജനക്കൂട്ടമുണ്ട്. ശ്രീജേഷ് പറഞ്ഞു. അതേസമയം, സ്‌പെയിനിനെതിരെ സെമിഫൈനലില്‍ പുറത്തായ അര്‍ജന്റീന മൂന്നാം സ്ഥാനത്തിനായി കടുത്ത പോരാട്ടം തന്നെ നടത്തുമെന്ന് ഇന്ത്യന്‍ കോച്ച് കുട്ടികള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

അങ്ങേയറ്റം പ്രഫഷണലായി അര്‍ജന്റീന ടീം കളിക്കും. മെഡലിനായി പോരാടാനുള്ള വ്യക്തമായ പ്ലാന്‍ ഞങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. വെങ്കലം നേടുന്നത് കുട്ടികള്‍ക്ക് ഒരു മികച്ച സമ്മാനമായിരിക്കും. മത്സരത്തിന് മുന്നോടിയായി അര്‍ജന്റീനയുടെ കോച്ച് ദുവാന്‍ ഗില്ലാര്‍ഡ് പറഞ്ഞു. ഇതുവരെയുള്ള നേട്ടങ്ങളില്‍ സന്തുഷ്ടരാണ്. പക്ഷേ ഇന്ത്യക്കെതിരെ ഒരു പോരാട്ടം കൂടി ബാക്കിയുണ്ട്. സ്റ്റേഡിയത്തില്‍ ഒരു വലിയ ജനക്കൂട്ടത്തിന് മുമ്പാക ഇറങ്ങുമ്പോള്‍ ആവേശം വര്‍ധിക്കുമെന്നും അര്‍ജന്റീന കോച്ച് പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ക്രിസ്മസ് അവധി പുനക്രമീകരിച്ചു; ഡിസംബർ 24 മുതൽ ജനുവരി 4 വരെ സ്കൂൾ അവധി

ക്രിസ്മസ് അവധി പുനക്രമീകരിച്ചു; ഡിസംബർ 24 മുതൽ ജനുവരി 4 വരെ സ്കൂൾ അവധി

 ക്രിസ്മസ് അവധി പുനക്രമീകരിച്ച് സർക്കാർ. സ്കൂൾ അടയ്ക്കുന്നത് ഒരു ദിവസം നീട്ടി. ഡിസംബർ 24 മുതൽ ജനുവരി 4 വരെയാണ് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അർധവാർഷിക പരീക്ഷയ്ക്ക് ശേഷം 23 നാണ് സ്കൂൾ അടയ്ക്കുക. അവധിയ്ക്ക് ശേഷം സ്കൂൾ തുറക്കുക ജനുവരി 5 നായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. പതിവില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ക്രിസ്മസിന് 12 ദിവസങ്ങളാണ് കുട്ടികള്‍ക്ക് അവധി ലഭിക്കുക. സാധാരണ വര്‍ഷങ്ങളില്‍ 10 ദിവസമാണ് ക്രിസ്മസ് അവധി ഉണ്ടായിരിക്കുക.

അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ ക്രിസ്മസ് പരീക്ഷ തീയതിയിൽ മാറ്റം വരുത്തിയതിനാലാണ് അവധികളുടെ എണ്ണം വർധിച്ചിരിക്കുന്നത്. ഡിസംബർ 15 ന് ആരംഭിച്ച ക്രിസ്മസ് പരീക്ഷകള്‍ 23 നാണ് അവസാനിക്കുക.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൊച്ചി മുസിരിസ് ബിനാലെയുടെ ആറാം പതിപ്പിന് ഇന്ന് തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കൊച്ചി മുസിരിസ് ബിനാലെയുടെ ആറാം പതിപ്പിന് ഇന്ന് തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ കലാപ്രദർശനങ്ങളിൽ ഒന്നായ കൊച്ചി മുസിരിസ് ബിനാലെയുടെ ആറാം പതിപ്പിന് ഇന്ന് തുടക്കം. വൈകീട്ട് മുഖ്യമന്ത്രിയാണ് ഉദ്ഘാടനം നിർവഹിക്കുക. 25ലധികം രാജ്യങ്ങളിൽ നിന്നുള്ള 66 ആർട്ടിസ്റ്റ് പ്രോജക്ടുകളാണ് ഈ വർഷത്തെ ബിനാലെയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

29 വേദികൾ, രാജ്യാന്തര കലാകാരന്മാരുടെ സാന്നിധ്യം, കൺ നിറയെ ആർട്ടിസ്റ്റ് പ്രോജക്ടുകൾ, സമാന്തരപ്രദർശനങ്ങൾ വേറെ. ബിനാലെ സന്തോഷത്തിലേക്ക് ഫോർട്ട് കൊച്ചി കടക്കുകയാണ്. ഫോർ ദി ടൈം ബീയിംഗ് എന്നാണ് ആറാം പ്രദർശനത്തിന്റെ പേര്. ആസ്പിൻ വാൾ ഹൗസിൽ മാർഗിരഹിത കൃഷ്ണദാസിന്റെ തായമ്പകയോടെയാണ് പതാക ഉയർത്തുക. പ്രശസ്ത കലാകാരൻ നിഖിൽ ചോപ്രയും ഗോവയിലെ എച്ച് എച്ച് ആർട് സ്പേസസും ചേർന്ന് ക്യുറേറ്റ് ചെയ്യുന്ന പ്രദർശനങ്ങൾ. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് കലാകാരന്മാർ ഫോർട്ട് കൊച്ചിയിൽ എത്തി കഴിഞ്ഞു.

സ്റ്റുഡൻസ് ബിനാലെ, മലയാളി കലാകാരന്മാരുടെ ഇടം പ്രദർശനം എന്നിവയും പ്രത്യേകതയാണ്. മുൻ പതിപ്പുകളെ അപേക്ഷിച്ച് മട്ടാഞ്ചേരിയിലും ഫോർട്ട് കൊച്ചിയിലും ആയി കൂടുതൽ ഗാലറികൾ ആറാം പതിപ്പിൽ ഉണ്ട്. 2026 മാർച്ച് 31വരെയാണ് ബിനാലെ . ഇന്നത്തെ ഉദ്ഘാടന ചടങ്ങിനു ശേഷം ഷഹബാസ് അമാൻ ,നേഹ നായർ, രശ്മി സതീഷ് എന്നിവർ സംഗീത പരിപാടി നടക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

82 രാജ്യങ്ങളിൽ നിന്നുള്ള 206 ചിത്രങ്ങൾ; 30-ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരിതെളിയും

82 രാജ്യങ്ങളിൽ നിന്നുള്ള 206 ചിത്രങ്ങൾ; 30-ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരിതെളിയും

മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് തിരിതെളിയും. വൈകീട്ട് ആറിന് നിശാഗന്ധിയിൽ സാംസ്കാരിക മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ചിലി സംവിധായകൻ പാബ്ലോ ലാറോയാണ് മുഖ്യാതിഥി. എട്ട് ദിവസം നീണ്ടുനിൽക്കുന്ന മേളയിൽ 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചിത്രങ്ങൾ പ്രദർശിപ്പിക്കും

പലസ്തീൻ ജനതയുടെ പ്രതിരോധത്തിന്റെ ചരിത്രം അടയാളപ്പെടുത്തുന്ന ‘പലസ്തീൻ 36’ ആണ് ഉദ്ഘാടന ചിത്രം. പലസ്‌തീൻ അംബാസിഡർ അബ്ദുള്ള എം അബു ഷവേഷ്, ജർമൻ അംബാസിഡർ ഡോ. ഫിലിപ്പ് അക്കർമേൻ എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളാകും. ചടങ്ങിൽ സ്പിരിറ്റ് ഓഫ് സിനിമ അവാർ‍‍ഡ് കനേഡിയൻ ചലച്ചിത്രകാരി കെല്ലി ഫൈഫ് മാർഷലിന് സമ്മാനിക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Thursday, 11 December 2025

വോട്ടുചെയ്യാനെത്തിയ ആളുടെ വിരലില്‍ മഷിയടയാളം, സംശയം തോന്നിയ ഉദ്യോഗസ്ഥർ ഇടപെട്ടു; പൊളിഞ്ഞത് കള്ളവോട്ട് ശ്രമം

വോട്ടുചെയ്യാനെത്തിയ ആളുടെ വിരലില്‍ മഷിയടയാളം, സംശയം തോന്നിയ ഉദ്യോഗസ്ഥർ ഇടപെട്ടു; പൊളിഞ്ഞത് കള്ളവോട്ട് ശ്രമം

തൃശ്ശൂര്‍: വടക്കാഞ്ചേരി നഗരസഭ 20-ാം ഡിവിഷനിൽ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ച യുവാവിനെ പിടികൂടി. മങ്കര തരു പീടികയിൽ അൻവറാണ് (42) പിടിയിലായത്. മങ്കര സ്വദേശിയായ ഇയാൾക്ക് കുളപ്പുള്ളിയിൽ വോട്ടർ പട്ടികയിൽ പേരുണ്ട്. അവിടെ ചെയ്ത അൻവര്‍ വീണ്ടും ഇന്ന് വോട്ട് ചെയ്യാൻ ശ്രമിക്കുകയായിരുന്നു. ഉദ്യോഗസ്ഥർ ഇയാളുടെ കൈയ്യിലെ പഴയ മഷിയടയാളം കണ്ടതോടെയാണ് കള്ളവോട്ട് ശ്രമം പൊളിഞ്ഞത്. ഇയാളെ പ്രിസൈഡിങ്ങ് ഓഫീസറുടെ പരാതി പ്രകാരം പൊലീസ് കരുതൽ തടങ്കലിൽ വെച്ചിരിക്കുകയാണ്.

സംസ്ഥാനത്തെ രണ്ടാംഘട്ട തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് അവസാന മണിക്കൂറുകളിലേക്ക് കടക്കുകയാണ്. വടക്കൻ കേരളത്തിലെ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ഏഴ് ജില്ലകളാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. ഇതുവരെ ഏഴുജില്ലകളിലുമായി 69.76 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഒളിവില്‍ നിന്ന് പുറത്തേക്ക്; വോട്ടുചെയ്യാനെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍, പാലക്കാട് കുന്നത്തൂര്‍മേട് ബൂത്തില്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തി

ഒളിവില്‍ നിന്ന് പുറത്തേക്ക്; വോട്ടുചെയ്യാനെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍, പാലക്കാട് കുന്നത്തൂര്‍മേട് ബൂത്തില്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തി

പാലക്കാട്: ബലാത്സംഗ കേസില്‍ ഒളിവിലായിരുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ വോട്ടുചെയ്യാനെത്തി. പാലക്കാട് കുന്നത്തൂര്‍മേടിലാണ് രാഹുലിന് വോട്ട്. രാഹുലിന് എതിരായ രണ്ടു കേസിലും അറസ്റ്റ് തടഞ്ഞതോടെ ഒളിവിലുള്ള എംഎല്‍എ പുറത്തേക്ക് വരുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. 15 ദിവസത്തിന് ശേഷമാണ് ഒളിവില്‍ നിന്ന് പുറത്തെത്തുന്നത്. തിരക്കില്ലാത്ത സമയത്താണ് രാഹുല്‍ വോട്ടുചെയ്യാനെത്തിയത്. എല്ലാം കോടതിക്ക് മുന്നിലുണ്ട്, കോടതി തീരുമാനിക്കും എന്നാണ് രാഹുല്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.  എന്നാല്‍ രാഹുലിന്‍റെ വരവില്‍ പാർട്ടിക്ക് ബന്ധം ഇല്ലെന്നും ആശയ വിനിമയം ഇല്ലെന്നുമാണ് കെപിസിസി നേതൃത്വം അറിയിക്കുന്നത്.

രാഹുൽ  മാങ്കൂട്ടത്തിലിനെതിരായ രണ്ടാം ബലാത്സംഗ കേസിൽ പ്രഥമദൃഷ്ട്യാ തെളിവില്ലെന്നാണ് കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. പരാതിക്ക് പിന്നിൽ സമ്മർദ്ദമുണ്ടെന്ന വാദം തള്ളിക്കളയാനാകില്ലെന്നും  രാഹുലിന് മുൻകൂർ  ജാമ്യം അനുവദിച്ച് കോടതി വ്യക്തമാക്കി. രാഹുൽ ബലാത്സംഗം ചെയ്തെന്ന കേസിനെയും പരാതിയെയും സംശയിച്ചാണ് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിമുൻകൂർ ജാമ്യം നൽകിയത്. എഫ്ഐആ‌ർ രജിസ്റ്റർ ചെയ്ത ശേഷം പരാതിക്കാരിയുടെ മൊഴി എടുത്തതിൽ അസ്വാഭാവികതയുണ്ടെന്നും അത് കൊണ്ട് തന്നെ പരാതിക്ക് പിന്നിൽ സമ്മർദ്ദമുണ്ടാകാനുള്ളസാധ്യത തള്ളിക്കളയാനാകില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. യുവതിക്ക് പരാതിയുമായി മുന്നോട്ട് പോകാൻ താല്പര്യം ഇല്ലായിരുന്നുവെന്ന് മൊഴികളിൽ വ്യക്തമാണ്. കേസിനാസ്പദമായ സംഭവം നടന്ന ശേഷവും യുവതിയും രാഹുലും തമ്മിലുള്ള ഇൻസ്റ്റ ചാറ്റുകളുണ്ട്. പ്രോസിക്യൂഷൻ ഹാജരാക്കിയ ചില ചാറ്റുകളുടെ സ്ക്രീൻ ഷോട്ടുകൾ പരിശോധിക്കുമ്പോൾ ഉഭയകക്ഷി ബന്ധമാണ് ഉണ്ടായിരുന്നതെന്ന സംശയമുണ്ട്. ചില സ്ക്രീൻ ഷോട്ടുകൾ മായ്ചച് കളഞ്ഞതും സംശയത്തിനടയാക്കുന്നു. അതിനാൽ പ്രോസിക്യൂഷൻ ഹാജാക്കിയ തെളിവുകൾ ബലാത്സംഗം നടന്നുവെന്ന് തെളിയിക്കാനാകില്ലെന്ന് കാണിച്ചാണ് മുൻകൂർ ജാമ്യം.

കേസ് രാഷ്ട്രീപ്രേരിതമാണെന്നായിരുന്നു രാഹുലിൻറെ വാദം. ആ വാദം ശരിവെക്കും വിധത്തിലാണ് കോടതി നിരീക്ഷണം. ഉപാധികളോടെയാണ് മുൻകൂർ ജാമ്യം നല്‍കിയത്. രണ്ടാഴ്ച കൂടുമ്പോഴുള്ള തിങ്കളാഴ്ച അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണം. രാവിലെ 10 മുതൽ 11 വരെയാണ് ഹാജരാകേണ്ടത്. അന്തിമ കുറ്റപത്രം നൽകും വരെയോ അല്ലെങ്കിൽ മൂന്നുമാസമോ ഹാജരാകണം. അറസ്റ്റ് ചെയ്താൽ വിട്ടയക്കണം എന്നതടക്കമാണ് ഉപാധികൾ. എന്നാൽ ജാമ്യം റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കാനാണ് പ്രോസിക്യൂഷൻ നീക്കം. ബെംഗളൂരുവിൽ താമസിക്കുന്ന 23 കാരിയായ മലയാളി യുവതിയെ പത്തനംതിട്ടയിലെ ഹോം സ്റ്റേയിൽ ബലാത്സംഗം ചെയ്തെന്നായിരുന്നു കേസ്. കെപിസിസി പ്രസിഡണ്ടിനായിരുന്നു യുവതി ആദ്യം പരാതി നൽകിയത്. രണ്ടു കേസിലും അറസ്റ്റ് തടഞ്ഞതോടെ ഒളിവിലുള്ള രാഹുൽ പുറത്തേക്ക് വരുമെന്നാണ് വിവരം. നാളെ പാലക്കാട് രാഹുൽ വോട്ട് ചെയ്യാനെത്തുമെന്നാണ് അഭ്യൂഹങ്ങൾ. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തൊഴിലാളികളുമായി പുറപ്പെട്ട ലോറി കൊക്കയിലേക്ക് വീണു, 21 പേർ മരിച്ചതായി സംശയം, സംഭവമറിഞ്ഞത് 4 ദിവസത്തിന് ശേഷം

തൊഴിലാളികളുമായി പുറപ്പെട്ട ലോറി കൊക്കയിലേക്ക് വീണു, 21 പേർ മരിച്ചതായി സംശയം, സംഭവമറിഞ്ഞത് 4 ദിവസത്തിന് ശേഷം

 ​

ഗുവാഹത്തി: അരുണാചൽപ്രദേശിൽ തൊഴിലാളികളുമായി പോയ ലോറി കൊക്കയിലേക്ക് മറിഞ്ഞ് 21 പേർ മരിച്ചതായി റിപ്പോർട്ട്. അസമിൽ നിന്ന് പുറപ്പെട്ട വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഡിസംബർ 8 ന് രാത്രിയിൽ ചൈന അതിർത്തിക്കടുത്തുള്ള ഹയുലിയാങ്-ചഗ്ലഗാം റോഡിലാണ് അപകടം നടന്നത്. പ്രദേശത്തിന്റെ വിദൂര സ്ഥാനം, നെറ്റ്‌വർക്ക് കണക്റ്റിവിറ്റിയുടെ അഭാവം, മോശം റോഡ് അവസ്ഥ എന്നിവ കാരണം ബുധനാഴ്ച വൈകുന്നേരം മാത്രമാണ് അപകട വിവരം പുറത്തറിഞ്ഞത്. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. 1000 അടി താഴ്ചയിലേക്കാണ് ലോറി പതിച്ചത്. നിരവധിപേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. പ്രദേശത്ത് തിരച്ചിൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കളഞ്ഞുകിട്ടിയ ഒന്നര ലക്ഷം രൂപ വിലവരുന്ന ഡയമണ്ട് വള ഉടമയ്ക്ക് തിരികെ നൽകി ചുമട്ടുതൊഴിലാളി

കളഞ്ഞുകിട്ടിയ ഒന്നര ലക്ഷം രൂപ വിലവരുന്ന ഡയമണ്ട് വള ഉടമയ്ക്ക് തിരികെ നൽകി ചുമട്ടുതൊഴിലാളി

കളഞ്ഞുകിട്ടിയ ഒന്നര ലക്ഷം രൂപ വിലവരുന്ന ഡയമണ്ട് വള ഉടമയ്ക്ക് തിരികെ നൽകി ചുമട്ടുതൊഴിലാളി. കോട്ടയം മുണ്ടക്കയം ടൗണിൽ വെച്ച് പാലൂർക്കാവ് സ്വദേശിനിയായ റിയയുടെ 1,50,000 രൂപ വില വരുന്ന ഡയമണ്ട് വള നഷ്ടപ്പെട്ടിരുന്നു. മുണ്ടക്കയം ടൗണിലെ ചുമട്ടുതൊഴിലാളിയായ ബിബിൻ വിശ്വനാഥന് ഈ വള ലഭിക്കുകയും അദ്ദേഹം ഉടൻ തന്നെ മുണ്ടക്കയം പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും ചെയ്തു.

റിയയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചിരിക്കെ, ബിബിൻ വളയുമായി പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. തുടർന്ന്, എസ് ഐ വിപിന്റെ സാന്നിധ്യത്തിൽ വള ഉടമയായ റിയയ്ക്ക് കൈമാറി.

1,50,000 രൂപ മൂല്യമുള്ള വള പോലീസ് സ്റ്റേഷനിൽ എത്തിച്ച ബിബിൻ വിശ്വനാഥന്റെ സത്യസന്ധതയെ പോലീസ് അഭിനന്ദിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അമേരിക്കയുമായി 6200 കോടിയുടെ കൂറ്റൻ കരാറുമായി പാകിസ്ഥാൻ, എഫ്-16 വിമാനങ്ങൾ നവീകരിക്കുന്നു, സസൂക്ഷ്മം നിരീക്ഷിച്ച് ഇന്ത്യയും

അമേരിക്കയുമായി 6200 കോടിയുടെ കൂറ്റൻ കരാറുമായി പാകിസ്ഥാൻ, എഫ്-16 വിമാനങ്ങൾ നവീകരിക്കുന്നു, സസൂക്ഷ്മം നിരീക്ഷിച്ച് ഇന്ത്യയും

 ദില്ലി പാകിസ്ഥാന് എഫ്-16 യുദ്ധവിമാനങ്ങൾക്കുള്ള നൂതന സാങ്കേതികവിദ്യയും വിൽക്കുന്നതിനായി 686 (6191 കോടി ഇന്ത്യൻ രൂപ) മില്യൺ ഡോളറിന്റെ ഒരു പ്രധാന ആയുധ കരാറിന് അമേരിക്ക അംഗീകാരം നൽകിയതായി റിപ്പോർട്ട്. ലിങ്ക്-16 സിസ്റ്റങ്ങൾ, ക്രിപ്‌റ്റോഗ്രാഫിക് ഉപകരണങ്ങൾ, ഏവിയോണിക്‌സ് അപ്‌ഡേറ്റുകൾ, പരിശീലനം, സമഗ്രമായ ലോജിസ്റ്റിക്കൽ പിന്തുണ എന്നിവ പാക്കേജിൽ ഉൾപ്പെടുന്നുവെന്ന് പ്രതിരോധ സുരക്ഷാ സഹകരണ ഏജൻസി (ഡിഎസ്‌സി‌എ) യുഎസ് കോൺഗ്രസിന് അയച്ച കത്ത് ഉദ്ധരിച്ച് ഡോൺ റിപ്പോർട്ട് ചെയ്തു. ഈ കരാർ 30 ദിവസത്തെ അവലോകന കാലയളവിന് തുടക്കമിട്ടിട്ടു. കൂടാതെ നിയമനിർമ്മാതാക്കളുടെ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കും. കരാർ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുന്നു.

പാകിസ്ഥാന്റെ എഫ്-16 വിമാനങ്ങളുടെ ആധുനികവൽക്കരണവും പ്രവർത്തന സുരക്ഷാ ആശങ്കകളും പരിഹരിക്കുക എന്നതാണ് ഈ കരാറിന്റെ ലക്ഷ്യം എന്നാണ് റിപ്പോർട്ട്. എഫ്-16 വിമാനങ്ങൾ നിർമ്മിക്കുന്ന ടെക്സസ് ആസ്ഥാനമായുള്ള ലോക്ക്ഹീഡ് മാർട്ടിൻ കമ്പനിയായിരിക്കും വിൽപ്പനയുടെ പ്രധാന കരാറുകാരൻ എന്ന് കത്തിൽ പറയുന്നു.

ഈ നിർദ്ദിഷ്ട വിൽപ്പന നടപ്പിലാക്കുന്നതിന് പാകിസ്ഥാനിലേക്ക് യുഎസ് ഗവൺമെന്റിന്റെയോ കോൺട്രാക്ടർ പ്രതിനിധികളെയോ അധികമായി നിയോഗിക്കേണ്ടതില്ലെന്നും കരാറിന്റെ ഫലമായി യുഎസ് പ്രതിരോധ തയ്യാറെടുപ്പിൽ പ്രതികൂലമായ പ്രത്യാഘാതങ്ങൾ ഉണ്ടാകില്ലെന്നും യുഎസ് പ്രതിരോധ ഏജൻസിയുടെ കത്തിൽ ഊന്നിപ്പറഞ്ഞു.

ഭീകരവിരുദ്ധ ശ്രമങ്ങളിലും ഭാവിയിലെ അടിയന്തര പ്രവർത്തനങ്ങൾക്കുള്ള തയ്യാറെടുപ്പിലും യുഎസുമായും പങ്കാളി സേനകളുമായും പരസ്പര പ്രവർത്തനക്ഷമത നിലനിർത്താൻ പാകിസ്ഥാനെ അനുവദിക്കുന്നതിലൂടെ, അമേരിക്കയുടെ വിദേശനയത്തെയും ദേശീയ സുരക്ഷാ ലക്ഷ്യങ്ങളെയും പിന്തുണയ്ക്കുമെന്നും അമേരിക്ക വ്യക്തമാക്കുന്നു.

ബ്ലോക്ക്-52, മിഡ് ലൈഫ് അപ്‌ഗ്രേഡ് എഫ്-16 ഫ്ലീറ്റ് എന്നിവ നവീകരിക്കുന്നതിലൂടെ നിലവിലുള്ളതും ഭാവിയിലുള്ളതുമായ ഭീഷണികളെ നേരിടാനുള്ള പാകിസ്ഥാന്റെ കഴിവ് കരാറിലൂടെ നിലനിർത്തുമെന്നും പറയുന്നു. 2040 വരെ വിമാനത്തിന്റെ ശേഷി വർദ്ധിപ്പിക്കുമെന്നും" കത്തിൽ കൂട്ടിച്ചേർത്തു. ആകെ കണക്കാക്കിയ മൂല്യം 686 മില്യൺ ഡോളറാണ്. പ്രധാന പ്രതിരോധ ഉപകരണങ്ങൾക്ക് 37 മില്യൺ ഡോളറും മറ്റ് ഇനങ്ങൾക്ക് 649 മില്യൺ ഡോളറുമാണ് വില. പ്രധാന പ്രതിരോധ ഉപകരണ (എംഡിഇ) ഘടകത്തിൽ 92 ലിങ്ക്-16 ഡാറ്റ ലിങ്ക് സിസ്റ്റങ്ങളും ആറ് നിഷ്ക്രിയ എംകെ-82 500 എൽബി ജനറൽ-പർപ്പസ് ബോംബ് ബോഡികളും ഉൾപ്പെടും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

29.9 കിലോമീറ്റർ മൈലേജ്! ടാറ്റ സിയറയുടെ റെക്കോർഡ് നേട്ടത്തിൽ ഞെട്ടി എതിരാളികൾ

29.9 കിലോമീറ്റർ മൈലേജ്! ടാറ്റ സിയറയുടെ റെക്കോർഡ് നേട്ടത്തിൽ ഞെട്ടി എതിരാളികൾ

 ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസിന്റെ (TMPV) പുതിയതും ഹൈടെക് എസ്‌യുവിയുമായ ടാറ്റ സിയറ പുറത്തിറക്കിയ ഉടൻ തന്നെ വമ്പൻ നേട്ടം കൈവരിച്ചു. പരമാവധി മൈലേജിന്റെ പുതിയ ദേശീയ റെക്കോർഡ് സൃഷ്ടിച്ചുകൊണ്ടാണ് ടാറ്റ സിയറ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ പേര് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 12 മണിക്കൂർ തുടർച്ചയായ ഡ്രൈവിൽ, ലിറ്ററിന് 29.9 കിലോമീറ്റർ എന്ന അത്ഭുതകരമായ മൈലേജ് നൽകി സിയറ പഴയ എല്ലാ റെക്കോർഡുകളും തകർത്തു .

നാട്രാക്സ് ഇൻഡോറിൽ പരിശോധന

ഈ പരീക്ഷണം ഇൻഡോറിനടുത്തുള്ള നാഷണൽ ഓട്ടോമോട്ടീവ് ടെസ്റ്റ് ട്രാക്കുകളിൽ നടത്തി. 2025 നവംബർ 30 ന് രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ പിക്സൽ മോഷൻ ടീം ഇത് പൂർത്തിയാക്കി. ചെറിയ ഇടവേളകൾ മാത്രം നൽകി ഡ്രൈവർമാരെ മാറ്റി, അതേ ദിവസം തന്നെ റെക്കോർഡ് സാക്ഷ്യപ്പെടുത്തി.

1.5 ലിറ്റർ ഹൈപ്പീരിയൻ പെട്രോൾ

ഈ മൈലേജ് റെക്കോർഡിന് പിന്നിലെ യഥാർത്ഥ നായകൻ ടാറ്റ സിയറയുടെ 1.5 ലിറ്റർ ഹൈപ്പീരിയൻ പെട്രോൾ എഞ്ചിനാണ്. ടാറ്റയുടെ പുതിയ ഹൈപ്പീരിയൻ എഞ്ചിൻ സാങ്കേതികവിദ്യയാണ് ഈ റെക്കോർഡിന് ഏറ്റവും വലിയ കാരണം. ഈ എഞ്ചിൻ ഇന്ധനക്ഷമത മാത്രമല്ല, സുഗമമായ ഡ്രൈവിംഗ്, പവർ, പരിഷ്കരണം എന്നിവയുടെ മികച്ച സന്തുലിതാവസ്ഥയും വാഗ്ദാനം ചെയ്യുന്നു.

നൂതനമായ ജ്വലന സംവിധാനം, ടോർക്ക് സമ്പുഷ്ടമായ പ്രകടന ബാൻഡ്, കുറഞ്ഞ ഘർഷണ സാങ്കേതികവിദ്യ, ദീർഘകാലത്തേക്ക് സ്ഥിരതയുള്ളതും കാര്യക്ഷമവുമായ ഇന്ധന വിതരണം എന്നിവ ഇതിന്റെ പ്രധാന സാങ്കേതിക നേട്ടങ്ങളിൽ ചിലതാണ്. 12 മണിക്കൂർ തുടർച്ചയായ ഡ്രൈവിനിടെ ക്ഷീണമില്ലാതെ എഞ്ചിന് പരമാവധി കാര്യക്ഷമത നിലനിർത്താൻ ഈ സവിശേഷതകൾ അനുവദിച്ചു.

സിയറയുടെ യാത്രയിൽ ഇത്രയും നേരത്തെ തന്നെ ഒരു ദേശീയ റെക്കോർഡ് നേടിയതിൽ അഭിമാനമുണ്ടെന്നും പെട്രോൾ പവർട്രെയിനുകളുടെ അതിരുകൾ മറികടക്കുന്നതിനാണ് ഹൈപ്പീരിയൻ എഞ്ചിൻ വികസിപ്പിച്ചെടുത്തതെന്നും ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസിന്റെ സിപിഒ മോഹൻ സവർക്കർ പറഞ്ഞു. ഇതേ പരീക്ഷണത്തിനിടെ സിയറ മണിക്കൂറിൽ 222 കിലോമീറ്റർ വേഗത കൈവരിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി ഉപഭോക്താക്കൾക്കായി വരാനിരിക്കുന്ന കാറുകളുടെ പരമാവധി വേഗത മണിക്കൂറിൽ 190 കിലോമീറ്ററായി പരിമിതപ്പെടുത്തും.