Friday, 12 December 2025

അതിജീവിത നിരപരാധി, യഥാർത്ഥ കുറ്റവാളി മറഞ്ഞിരിക്കുന്നു, പ്രോസിക്യൂഷൻ

അതിജീവിത നിരപരാധി, യഥാർത്ഥ കുറ്റവാളി മറഞ്ഞിരിക്കുന്നു, പ്രോസിക്യൂഷൻ

അതിജീവിത നിരപരാധിയായ സ്ത്രീ ആണെന്നും കടന്നു പോയത് വലിയ പ്രതിസന്ധിയിലൂടെയാണെന്നും അതിന് കാരണം ഈ പ്രതികളാണെന്നും നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷൻ. യഥാർത്ഥ കുറ്റവാളി മറഞ്ഞിരിക്കുകയാണ് പ്രതികളുടെ ശിക്ഷ സമൂഹത്തിന് മാതൃകയാകേണ്ടതാണെന്നും പ്രോസിക്യൂഷൻ സെഷൻസ് കോടതിയിൽ പറഞ്ഞു.

എന്നാൽ സമൂഹത്തിന് വേണ്ടിയാണോ വിധി എഴുതേണ്ടത് എന്ന് പ്രോസിക്യൂഷനോട് കോടതി ചോദിച്ചു. വാദിക്കാൻ കുറച്ചു കൂടി സമയം പ്രൊസിക്യൂഷൻ തേടിയ ഘട്ടത്തിലാണ് കോടതി മറുപടി നൽകിയത്.
നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരായി കോടതി കണ്ടെത്തിയ പൾസർ സുനിയടക്കമുള്ളവർക്ക് പരമാവധി ശിക്ഷയായ ജീവപര്യന്തം ലഭിക്കണമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വി അജകുമാർ.
എല്ലാവരും കൂടെ ചെയ്ത കുറ്റകൃത്യമാണ് കൂട്ടബലാത്സംഗത്തിൽ കലാശിച്ചത് ശിക്ഷയുടെ കാര്യത്തിൽ ഒരു വേർതിരിവും പാടില്ല എല്ലാവർക്കും കൂട്ട് ഉത്തരവാദിത്വമുണ്ടെന്നും എല്ലാവരും തമ്മിൽ കണക്ട് ആണെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.

അതേസമയം, പരമാവധി ശിക്ഷ നൽകാനുള്ള സാധ്യത ഇവിടെ ഇല്ലെന്നാണ് പൾസർ സുനി അഭിഭാഷകൻ പറഞ്ഞത്. അതിക്രൂരമായ കുറ്റകൃത്യം നടന്നിട്ടില്ല. ഡൽഹിയിലെ നിർഭയ കേസുമായി താരതമ്യം ചെയ്യാൻ ആവില്ലെന്ന് പൾസറിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. എന്നാൽ അതിജീവിതയുടെ നിസ്സഹായ അവസ്ഥ പരിഗണിക്കേണ്ടത് അല്ലേ എന്നായിരുന്നു കോടതിയുടെ ചോദ്യം.

പ്രതികൾക്ക് പറയാനുള്ളതും കോടതി കേട്ടു. വീട്ടിൽ അമ്മ മാത്രമെ ഉള്ളൂ എന്നും കുറഞ്ഞ ശിക്ഷ നൽകണമെന്നുമാണ് പൾസർ സുനി കോടതിയിൽ പറഞ്ഞത്. ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് മാർട്ടിനും ഭാര്യയും 2 ചെറിയ കുട്ടികളുമുണ്ടെന്ന വാദം മണികണ്ഠനും മുന്നോട്ട് വെച്ചു. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി തനിക്ക് കുറഞ്ഞ ശിക്ഷ നൽകണമെന്ന് മാത്രമാണ് വിജീഷ് അഭ്യർഥിച്ചത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് വിശ്വസിച്ച് അമ്മയെ കൊന്ന് ജീവനൊടുക്കാന്‍ മകനെ പ്രേരിപ്പിച്ചതിന് ChatGPT ക്കെതിരെ കേസ്

തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് വിശ്വസിച്ച് അമ്മയെ കൊന്ന് ജീവനൊടുക്കാന്‍ മകനെ പ്രേരിപ്പിച്ചതിന് ChatGPT ക്കെതിരെ കേസ്

 യുഎസിൽ അമ്മയെ കൊന്ന്  മകന്‍ ജീവനൊടുക്കിയ സംഭവത്തില്‍ ഓപ്പണ്‍എഐയുടെ ചാറ്റ്‌ബോട്ടായ ചാറ്റ്ജിപിടിക്കെതിരേ കേസ്. ഓപ്പണ്‍എഐയെ സാമ്പത്തികമായി പിന്തുണയ്ക്കുന്ന ടെക്സ്ഥാപനമായ മൈക്രോസോഫ്റ്റിന്റെ പേരിലും കേസെടുത്തിട്ടുണ്ട്.

കാലിഫോര്‍ണിയ കണക്റ്റിക്കട്ടില്‍  ഓഗസ്റ്റിലാണ് കേസിന് ആസ്പദമായ സംഭവം. 56കാരനായ സ്‌റ്റെയിന്‍-എറിക് സോൾബെര്‍ഗ് തന്റെ 83കാരിയായ അമ്മ സൂസെയ്ന്‍ ആഡംസിനെ കൊലപ്പെടുത്തി. ഇതിന് ശേഷം ജീവനൊടുക്കാനുള്ള സോൾബെര്‍ഗിന്റെ തീരുമാനത്തിന് ചാറ്റ്ജിപിടി ഊർജം പകര്‍ന്നതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ചാറ്റ്ജിപിടി പ്രതിയായത് എങ്ങനെ?

സോൾബെര്‍ഗ് ചാറ്റ് ജിപിടിയുമായി മണിക്കൂറുകളോളം ചാറ്റ് ചെയ്യുമായിരുന്നു. ഇത് വഴി സോൾബെര്‍ഗിന്റെ സംശയരോഗവും വിശ്വാസവും സാധൂകരിക്കപ്പെടുകയും വലുതാകുകയും ചെയ്തു. ഇതിന് പുറമെ അയാളുമായി ഏറ്റവും ബന്ധപ്പെട്ട് നില്‍ക്കുന്ന ആളുകളെ-പ്രത്യേകിച്ച് സ്വന്തം അമ്മയെ-എതിരാളിയായോ ഭീഷണിയായോ ചാറ്റ്ജിപിടി ചിത്രീകരിച്ചതായും റോയിട്ടേഴ്‌സ് പറയുന്നു.

ഒരു ഗൂഢസംഘം തന്നെ നിരീക്ഷിക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നതായി സോൾബെര്‍ഗ് ചാറ്റ്ജിപിടിയോട് പറഞ്ഞു. മാസങ്ങളോളം ചാറ്റ് ജിപിടിയും സോൾബെർഗും തമ്മിൽ സംസാരിച്ചു. തനിക്കെതിരേയുള്ള ഗൂഢാലോചനയില്‍ തന്റെ അമ്മ പങ്കാളിയാണെന്ന് താന്‍ സംശയിക്കുന്നതായും ഇയാള്‍ ചാറ്റ്ജിപിടിയോട് പറഞ്ഞു. തന്റെ സംശയം ന്യായമാണെന്നും അമ്മ തന്നെ വഞ്ചിച്ചുവെന്നുമുള്ള തന്റെ ധാരണയെ ചാറ്റ്ജിപിടി പിന്തുണച്ചതിനാല്‍ തന്റെ സോഷ്യല്‍മീഡിയ ചാറ്റുകള്‍ സോൾബെര്‍ഗ് ചാറ്റ്ജിപിടിയുമായി പങ്കുവെച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

തനിക്ക് ദൈവികശക്തിയുണ്ടെന്നും അതിനാലാണ് എല്ലാവരും തന്നെ ലക്ഷ്യം വയ്ക്കുന്നതെന്നും വ്യക്തമാക്കുന്ന ഒരു ചാറ്റ്ജിപിടി പോസ്റ്റ് ജൂണില്‍ സോൾബെർഗ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ചാറ്റ്ജിപിടി ഇയാളുടെ ജീവിതത്തെ 'ദ മാട്രിക്‌സ്' എന്ന സിനിമയുമായി താരതമ്യം ചെയ്യുകയും ആളുകള്‍ അയാളെ കൊല്ലാന്‍ ശ്രമിക്കുകയാണെന്ന സംശയരോഗം ജനിപ്പിക്കുകയും ചെയ്തു.

ഉപയോക്താക്കളിൽ നിന്നും നേട്ടമുണ്ടാക്കുന്ന തരത്തിൽ പെരുമാറുന്നതായി ആരോപിക്കപ്പെടുന്ന ചാറ്റ്ജിപിടിയുടെ  GPT-4o എന്ന പതിപ്പാണ് സോൾബെർഗ് ഉപയോഗിച്ചിരുന്നത്.

ആഡംസിന്റെ പ്രിന്ററില്‍ വെളിച്ചം മിന്നുന്നത് അത് തന്നെ നിരീക്ഷിക്കുന്നത് കൊണ്ടാണ് ജൂലൈയില്‍ ചാറ്റ്ജിപിടി തന്നോട് പറഞ്ഞതായി സോൾബെര്‍ഗ് പറഞ്ഞു. ഓഗസ്റ്റ് മൂന്നിനാണ് സോൾബെര്‍ഗ് തന്റെ അമ്മയെ കൊലപ്പെടുത്തിയത്. ഇതിന് മുമ്പ് തന്റെ അമ്മയും സുഹൃത്തും കാറിന്റെ എയര്‍വെന്റുകളിലൂടെ വിതറിയ സൈക്കഡെലിക് മരുന്നുകള്‍ ഉപയോഗിച്ച് തനിക്ക് വിഷം നല്‍കാന്‍ ശ്രമിച്ചുവെന്ന സോൾബെർഗിന്റെ വിശ്വാസത്തെ ചാറ്റ്‌ബോട്ട് ശരിവെച്ചുവെന്നും പരാതിയില്‍ പറയുന്നു.

ഉത്തരം തേടി കുടുംബം

കുടുംബത്തെ ബാധിച്ച ദുരന്തത്തിന് ടെക് കമ്പനികളാണ് ഉത്തരവാദികളെന്ന് സോള്‍ബെര്‍ഗിന്റെ മകന്‍ എറിക് പറയുന്നു. തന്റെ കുടുംബത്തെ എന്നെന്നേക്കുമായി മാറ്റിമറിച്ച അവരുടെ തീരുമാനങ്ങള്‍ക്ക് ഈ കമ്പനികള്‍ ഉത്തരം നല്‍കണമെന്നും മകന്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു. സോൾബെര്‍ഗിന്റെ മദ്യാസക്തി ഉള്‍പ്പെടെയുള്ള നിരവധി കാര്യങ്ങള്‍ അയാള്‍ ചാറ്റ്ജിപിടിയോട് പങ്കുവെച്ചിരിക്കാമെന്ന് എറിക് വിശ്വസിക്കുന്നു. എന്നാല്‍, അത് പ്രധാനമായും ചാറ്റ്ജിപിടിയുമായുള്ള സോൾബെര്‍ഗിന്റെ അനാരോഗ്യകരമായ ബന്ധം മൂലമാകാം. സോൾബെര്‍ഗിന്റെ മാനസികാരോഗ്യത്തിന് തകരാറുണ്ടെന്നും മാനസികാരോഗ്യവിദഗ്ധനെ കാണമെന്ന് ചാറ്റ്ജിപിടി ഒരിക്കല്‍പോലും പറഞ്ഞില്ലെന്നും പരാതിയിലുണ്ട്.

ഓപ്പണ്‍എഐ സിഇഒ സാം ആള്‍ട്ട്മാന്‍, കമ്പനിയിലെ നിക്ഷേപകരും ജീവനക്കാരുമായ 20 പേര്‍, മൈക്രോസോഫ്റ്റ് എന്നിവരെ പ്രതികളാക്കിയാണ് കേസ്.

പ്രതികരിച്ച് ഓപ്പണ്‍എഐ

സംഭവത്തെ ഹൃദയഭേദകമെന്ന്  വിശേഷിപ്പിച്ച ഓപ്പണ്‍എഐ  കൂടുതല്‍ വിശദാംശങ്ങള്‍ മനസ്സിലാക്കുന്നതിനായി വിവരങ്ങള്‍ അവലോകനം ചെയ്യുമെന്നും അവര്‍ പറഞ്ഞു. മാനസികമോ വൈകാരികമോ ആയ പ്രശ്‌നങ്ങളുടെ ലക്ഷണങ്ങള്‍ തിരിച്ചറിയുന്നതിനും അവയോട് പ്രതികരിക്കുന്നതിനും സംഭാഷണങ്ങളുടെ തീവ്രത കുറയ്ക്കുന്നതിനും യാഥാർഥ്യത്തിലേക്കും  യഥാര്‍ത്ഥ ലോകത്തേക്കും വരുന്നതിന് ആളുകളെ പിന്തുണയ്ക്കുന്നതിനുമുള്ള ചാറ്റ്ജിപിടിയുടെ പരിശീലനം മെച്ചപ്പെടുത്തുന്നത് തുടരുമെന്നും ഓപ്പണ്‍എഐ വക്താവ് പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആലുവ ശിവക്ഷേത്രത്തിൽ ദർശനം നടത്തി ദിലീപ്; ബലാത്സംഗം ചെയ്‌തത്‌ സുനി ഒറ്റയ്ക്കെന്ന് കോടതി, കോടതിയിൽ പൊട്ടിക്കരഞ്ഞ് പ്രതികൾ

ആലുവ ശിവക്ഷേത്രത്തിൽ ദർശനം നടത്തി ദിലീപ്; ബലാത്സംഗം ചെയ്‌തത്‌ സുനി ഒറ്റയ്ക്കെന്ന് കോടതി, കോടതിയിൽ പൊട്ടിക്കരഞ്ഞ് പ്രതികൾ

ആലുവ ശിവക്ഷേത്രത്തിൽ ദർശനം നടത്തി ദിലീപ്. നടിയെ ആക്രമിച്ച കേസിൽ ഇന്ന് ശിക്ഷാവിധി പ്രഖ്യാപിക്കുന്ന വേളയിലാണ് ക്ഷേത്ര ദർശനം. ശിക്ഷാവിധി ഇന്ന് തന്നെയുണ്ടാകും. ഇന്ന് പതിനൊന്നരയോടെയാണ് ആറ് പ്രതികളെയും ഹാജരാക്കിയത്.

എല്ലാ പ്രതികളും കുടുംബപശ്ചാത്തലം പറഞ്ഞ് കോടതിയുടെ സഹതാപം നേടാനാണ് ശ്രമിച്ചത്. മാധ്യമങ്ങൾക്ക് താക്കീത് നൽകിക്കൊണ്ടാണ് ജ‍ഡ്ജ് ഹണി എം വർ​ഗീസ് കോടതി നടപടികൾ ആരംഭിച്ചത്. കോടതിയുടെ അന്തസ് ഹനിക്കുന്ന രീതിയിലുളള പ്രവർത്തിയുണ്ടാകരുതെന്ന് അവർ ആവശ്യപ്പെട്ടു.

യഥാർത്ഥത്തിൽ കുറ്റം ചെയ്തത് ഒന്നാം പ്രതിയെന്ന് കോടതി പറഞ്ഞു. ബലാൽസംഗം സുനി ഒറ്റയ്ക്ക് ചെയ്തത്. ജോയിന്റൽ പ്രിൻസപൽ പ്രകാരം മറ്റ് പ്രതികൾക്കൂടി പങ്ക് ഉണ്ടാകുമെന്നും കോടതി പറഞ്ഞു. 2 – മുതൽ അറ് വരെ പ്രതികൾ സഹായിച്ചില്ലെങ്കിൽ ഒന്നാം പ്രതിയ്ക്ക് ബലാത്സംഗം നടക്കില്ലായിരുന്നു. കൃത്യമായ വിവരങ്ങൾ നൽകി സഹായിച്ചത് മറ്റ് പ്രതികൾ. അവരും സമാന കുറ്റക്കാരെന്നും പ്രൊസിക്യൂഷൻ മറുപടി നൽകി.

വീട്ടിൽ അമ്മ മാത്രമേയുള്ളൂ, അമ്മയുടെ സംരക്ഷണ ചുമതല തനിക്കാണെന്ന് ഒന്നാം പ്രതി പൾസർ സുനി കോട‌തിയെ അറിയിച്ചു. കോടതി മുറിയിൽ പൊട്ടിക്കരഞ്ഞു കൊണ്ടാണ് രണ്ടാം പ്രതി മാർട്ടിൻ കോടതിയിൽ നിന്നത്. താനൊരു തെറ്റും ചെയ്തിട്ടില്ലെന്ന് മാർട്ടിൻ ആവർത്തിച്ചു.

താൻ നിരപരാധിയാണ്, തെറ്റ് ചെയ്തിട്ടില്ല, ശിക്ഷയിൽ ഇളവ് വേണം. ചെയ്യാത്ത തെറ്റിന് ജയിലിൽ കിടന്നുവെന്നാണ് രണ്ടാം പ്രതി ഡ്രൈവർ മാർട്ടിന്റെ വാദം. കേസിൽ ആദ്യം അറസ്റ്റിലായത് ഡ്രൈവർ മാർട്ടിനാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇൻഡിഗോ പ്രതിസന്ധി; നാല് ഉദ്യോഗസ്ഥരെ സസ്പെൻറ് ചെയ്ത് ഡിജിസിഎ

ഇൻഡിഗോ പ്രതിസന്ധി; നാല് ഉദ്യോഗസ്ഥരെ സസ്പെൻറ് ചെയ്ത് ഡിജിസിഎ

ഇൻഡിഗോ പ്രതിസന്ധിയിൽ ശക്തമായ നടപടികളുമായി മുന്നോട്ടു പോകാനാണ് ഡിജിസിയുടെ നീക്കം. സമീപകാലത്തുണ്ടായ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് നാലുദ്യോഗസ്ഥരെ ഡിജിസിഎ സസ്പെൻഡ് ചെയ്തു. എയർലൈൻ സുരക്ഷ, പൈലറ്റ് പരിശീലനം, പ്രവർത്തനം എന്നിവയുടെ ചുമതലയുള്ള ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി.

അതിനിടെ ഡിജിസിഎ നിർദ്ദേശം അനുസരിച്ച് ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ് വീണ്ടും ഹാജരാകും. വിമാന സർവീസിലെ തടസ്സങ്ങൾ നിലവിലെ സ്ഥിതിഗതികൾ ഉൾപ്പെടെ പരിശോധിക്കുന്ന നാലംഗ സമിതിക്ക് മുന്നിൽ ഹാജരാകാനാണ് നിർദേശം. ഇതിനിടെ ഇൻഡിഗോ പ്രതിസന്ധിയിൽ വ്യോമന മന്ത്രാലയത്തിനും ഡിജിസിഎക്കും ഉത്തരവാദിത്തം ഉണ്ടെന്ന് കോൺഗ്രസ് എംപി കാർത്തി ചിദംബരം പറഞ്ഞു.

അതേസമയം ബെംഗളൂരു വിമാനത്താവളത്തിൽ നിന്നുള്ള ഇൻഡിഗോയുടെ 50 ഓളം സർവീസുകൾ ഇന്നും റദ്ദാക്കി. പ്രതിസന്ധി പരിഹരിക്കാൻ വ്യോമയാന മന്ത്രാലയത്തിന്റെ ഇടപെടൽ ശക്തമായി തുടരുകയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മോക്ക് പോളിലൂടെ പ്രവാസികൾക്ക് വോട്ടിംഗ് അനുഭവം; കെനിയയിൽ ചൂടുള്ള രാഷ്ട്രീയ ചർച്ച

മോക്ക് പോളിലൂടെ പ്രവാസികൾക്ക് വോട്ടിംഗ് അനുഭവം; കെനിയയിൽ ചൂടുള്ള രാഷ്ട്രീയ ചർച്ച

കേരളത്തിൽ നടക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ, കെനിയയിലെ പ്രവാസി മലയാളികൾ ചൂടുള്ള രാഷ്ട്രീയ ചർച്ച സംഘടിപ്പിച്ചു. നൈറോബിയിലെ വാട്സ് ആപ്പ് കൂട്ടായ്മയായ ‘ഫാക്ട്’ ഒരുക്കിയ ഈ പരിപാടിയിൽ രാഷ്ട്രീയ ചർച്ചകൾക്കൊപ്പം പ്രവചന മത്സരം, രാഷ്ട്രീയ ക്വിസ് പ്രോഗ്രാമുകളും നടന്നു.

പ്രവാസി മലയാളികൾക്ക് വോട്ട് ചെയ്യാനുള്ള അനുഭവം ഒരുക്കുന്നതിനായി മോക്ക് പോളും സംഘടിപ്പിച്ചു. നാട് വിട്ടവർക്ക് നാടിന്റെ അനുഭവം നൽകുന്ന ഈ പരിപാടിയിൽ, പ്രവാസികൾക്കും വോട്ട് അവകാശം ലഭിക്കേണ്ടതായുള്ള ദീർഘകാല ആവശ്യവും ഉയർന്നു.

പരിപാടിയിലെ പാനൽ അംഗങ്ങളായ സജിത് ശങ്കർ, ബിനു നായർ, ജി പി രാജ് മോഹൻ എന്നിവർ നിലവിലെ ഭരണത്തിലെ പോരായ്മകളും മേന്മകളും വിശദീകരിച്ചു. സദസ്സും സജീവമായി ചർച്ചയിൽ പങ്കെടുത്തു. കെനിയൻ പ്രവാസ ജീവിതത്തിൽ മൂന്ന് പതിറ്റാണ്ട് അനുഭവം സമ്പാദിച്ച ശ്രീ ബാബു ഓടോളിൽ, ശ്രീ എബ്രഹാം വെങ്ങാലിൽ എന്നിവർ പരിപാടിയെ നിയന്ത്രിച്ചു. അവതാരകൻ ശ്രീ റാഫി പോൾ സദസ്സിനെ സജീവമാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു.

പരിപാടിയുടെ ഭാഗമായി, ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന എം. ഓ. രഘുനാഥ് മുൻകൈ എടുത്തു. 60 ആഫ്രിക്കൻ രാജ്യങ്ങളിലെ മലയാളി കുട്ടികളുടെ കഥകൾ പ്രസിദ്ധീകരിച്ച ആന്തോളജിയിൽ എഴുതിയ അതിഥികൾ ഒരുവന്നൂർ, റിയ സൂസൻ, ജിജോ, കൂടാതെ 12 മണിക്കൂർ തുടർച്ചയായി പ്രസംഗിച്ച അലീന ഫെമിൻ എന്നിവർക്കു പ്രോത്സാഹന സമ്മാനങ്ങൾ വിതരണം ചെയ്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാലായിൽ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നത് കാമുകിക്ക് മെസേജ് അയച്ചുവെന്ന കാരണത്താൽ

പാലായിൽ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നത് കാമുകിക്ക് മെസേജ് അയച്ചുവെന്ന കാരണത്താൽ

കോട്ടയം: വീട് നിർമാണത്തിനെത്തിയ സുഹൃത്തുക്കൾ തമ്മിൽ മദ്യലഹരിയിൽ ഉണ്ടായ വാക്കുതർക്കത്തിനിടെ കുത്തേറ്റ് യുവാവ് മരിച്ച സംഭവത്തിൽ നിർ‌ണായക വിവരങ്ങൾ പുറത്ത്. കാമുകിക്ക് മെസേജ് അയച്ചതിന്റെ വൈരാഗ്യം കാരണമാണ് കൊലപാതകമെന്നാണ് വിവരം. ആലപ്പുഴ കളർകോട് അറയ്ക്കക്കുഴിയിൽ ബിബിൻ യേശുദാസ് (29) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ സുഹൃത്ത് ആലപ്പുഴ സ്വദേശി ബിനീഷിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പ്രതിയായ ബിനീഷിന്റെ കാമുകിക്ക് കൊല്ലപ്പെട്ട ബിബിൻ മെസ്സേജ് അയച്ചിരുന്നു. ഇത് ബിനീഷ് അറിഞ്ഞതിനെ തുടർന്നായിരുന്നു കൊലപാതകം.

മുരിക്കുംപുഴ ക്ഷേത്രത്തിന് മുന്നിലെ റോഡിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. ബിനീഷിനും കുത്തേറ്റിട്ടുണ്ട്. തെക്കേക്കരയിൽ നിർമാണം പൂർത്തിയാക്കിയ വീട്ടിൽ വെൽഡിങ് വർക്കിന് എത്തിയതായിരുന്നു ഉപകരാറുകാരനായ ബിബിനും സുഹൃത്ത് ബിനീഷും. അടുത്ത ദിവസം നടക്കുന്ന ഗൃഹപ്രവേശനത്തിനു മുൻപായി നടത്തിയ സൽക്കാരച്ചടങ്ങ് കഴിഞ്ഞ് പുറത്തിറങ്ങിയ ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെയാണ് സംഭവം.

കുത്തേറ്റ് ഗുരുതര പരിക്കുകളോടെ ജനറൽ ആശുപത്രിയിൽ എത്തിച്ച ബിബിൻ മരിച്ചു. ഈ വിവരം അറിയാതെ പരിക്കുകളുമായി ആശുപത്രിയിൽ എത്തിയപ്പോഴാണ് ബിനീഷ് പിടിയിലായത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

റോഡ് മുറിച്ച് കടക്കുന്ന തള്ളക്കടുവയും 3 കുഞ്ഞുങ്ങളും; മൂന്നാർ കുണ്ടളയിൽ കടുവ ഇറങ്ങിയെന്ന ദൃശ്യങ്ങൾ വ്യാജം

റോഡ് മുറിച്ച് കടക്കുന്ന തള്ളക്കടുവയും 3 കുഞ്ഞുങ്ങളും; മൂന്നാർ കുണ്ടളയിൽ കടുവ ഇറങ്ങിയെന്ന ദൃശ്യങ്ങൾ വ്യാജം

ഇടുക്കി മൂന്നാർ കുണ്ടളയിൽ കടുവ ഇറങ്ങിയെന്ന് വ്യാജപ്രചരണം. തള്ളക്കടുവയും 3 കുഞ്ഞുങ്ങളും റോഡ് മുറിച്ചു കടക്കുന്ന ദൃശ്യങ്ങളാണ് പ്രചരിച്ചത്. മാട്ടുപ്പെട്ടി കുണ്ടളയിൽ കടുവയും കുഞ്ഞുങ്ങളും ഇറങ്ങിയെന്നായിരുന്നു കഴിഞ്ഞ രണ്ടു ദിവസമായി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ദൃശ്യങ്ങൾ കണ്ട നാട്ടുകാർ വനംവകുപ്പിനെ ആശങ്ക അറിയിച്ചു. ആദ്യഘട്ട പരിശോധനയിൽ കടുവ ഇറങ്ങിയതിന്റെ സൂചനകൾ ഒന്നും വനംവകുപ്പിന് ലഭിച്ചില്ല. പിന്നീട് ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചു. ഇതോടെ നാലുവർഷം മുമ്പ് ഛത്തീസ്ഗഡ് ബിജാപൂരിൽ ഇറങ്ങിയ കടുവയുടെയും കുഞ്ഞുങ്ങളുടെയും ദൃശ്യങ്ങളാണെന്ന് കണ്ടെത്തി.

കാറിലിരുന്ന് പകർത്തിയ ദൃശ്യങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. തള്ളക്കടുവയും മൂന്ന് കുഞ്ഞുങ്ങളും റോഡ് മുറിച്ച് കടക്കുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. കുണ്ടളയിൽ ഇറങ്ങിയ കടുവ എന്ന തലക്കെട്ടിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുതെന്നാണ് വനംവകുപ്പിന്റെ നിർദേശം. അനാവശ്യ പ്രചരണം നടത്തിയാൽ കേസെടുക്കുമെന്നും മുന്നറിയിപ്പുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'സഹോദരിയുടെ നെഞ്ചിൽ അടിച്ചു, പടികെട്ടിൽ നിന്ന് തള്ളി താഴെയിട്ടു'; ഗോവയിൽ വിനോദസഞ്ചാരികൾ സുരക്ഷിതരല്ലെന്ന് യുവതി

'സഹോദരിയുടെ നെഞ്ചിൽ അടിച്ചു, പടികെട്ടിൽ നിന്ന് തള്ളി താഴെയിട്ടു'; ഗോവയിൽ വിനോദസഞ്ചാരികൾ സുരക്ഷിതരല്ലെന്ന് യുവതി

പനാജി: ഗോവയിൽ തീപിടിത്തമുണ്ടായ റോമിയോ ലെയ്ൻ നൈറ്റ് ക്ലബിലെ ജീവനക്കാരിൽ നിന്നും നേരിടേണ്ടി വന്ന ദുരനുഭവം തുറന്ന് പറഞ്ഞ് യുവതി. മുംബയ് നിവാസിയായ വൈഭവി ചന്ദലാണ് തനിക്കും തന്റെ ബന്ധുക്കൾക്കും നേരിട്ട ദുരനുഭവം തുറന്നുപറഞ്ഞത്. ക്ലബിലെ ജീവനക്കാർ തങ്ങളോട് മോശമായി സംസാരിച്ചെന്നും വടി ഉൾപ്പടെയുള്ള ആയുധങ്ങൾ ഉപയോഗിച്ച് ശാരീരികമായി മർദിച്ചെന്നും യുവതി ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ചന്ദൽ പൊലീസിൽ പരാതി നൽകി.'നവംബർ ഒന്നിന് എന്റെ കസിൻസിനൊപ്പം ഞാൻ വാഗേറ്ററിലെ റോമിയോ ലെയ്ൻ സന്ദർശിച്ചു. ഞങ്ങൾ ആകെ 13 പേരുണ്ടായിരുന്നു. ക്ലബ് വളരെ ശ്വാസംമുട്ടിക്കുന്ന രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. അതിന് ഒരു പ്രവേശന കവാടവും ഒരു പുറത്തേക്കുള്ള വഴിയും മാത്രമേയുള്ളൂ. അതും ഉയരത്തിലാണ്. അതിനാൽ ആ ക്ലബ്ബിൽ പ്രവേശിക്കാനും പുറത്തുകടക്കാനും പ്രയാസമാണ്. ജീവനക്കാർ ഞങ്ങളോട് മോശമായി സംസാരിക്കുകയും അനുചിതമായി പെരുമാറുകയും ചെയ്തു'- ചന്ദൽ പറഞ്ഞു.പുലർച്ചെ ക്ലബിൽ നിന്നും മടങ്ങാൻ നേരം വഴിയിൽ കിടന്ന കസേര കൂട്ടത്തിലൊരാൾ കാലു കൊണ്ട് നീക്കി വച്ചതിൽ പ്രകോപിതരായ ജീവനക്കാ‌ർ തങ്ങളോട് മോശമായി പെരുമാറുകയായിരുന്നെന്ന് യുവതി പറയുന്നു. ക്ഷമാപണം നടത്തിയെങ്കിലും ക്ലബിലെ ബൗൺസർമാരുൾപ്പെടെയുള്ളവർ തങ്ങളെ പുറത്തുകടക്കാൻ അനുവദിച്ചില്ലെന്നും കൂട്ടത്തോടെ മർദിച്ചെന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു. ജീവനക്കാരിൽ ഒരാൾ തന്റെ സഹോദരിയുടെ നെഞ്ചിൽ അടിച്ചതായും പടിക്കെട്ടിൽ നിന്ന് തള്ളിയിട്ടതായും യുവതി പറയുന്നു. തന്റെ സഹോദരനെ വടി കൊണ്ട് മർദിച്ചതായും യുവതി പരാതിപ്പെട്ടു. സ്ത്രീ സുരക്ഷയും വിനോദസഞ്ചാരികളുടെ സുരക്ഷയും നിങ്ങൾ ഗൗരവമായി എടുക്കുന്നില്ലെങ്കിൽ, ഗോവയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമെന്ന് ചന്ദൽ കൂട്ടിച്ചേർത്തു.ക്ലബ്ബിന്റെ മാനേജർ അജയ് കവിത്കർ, സ്റ്റാഫ് അംഗമായ ജുനൈദ് അലി, സുരക്ഷാ ജീവനക്കാർ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. ക്ലബിന്റെ ഉടമസ്ഥരായ ഗൗരവ്, സൗരഭ് എന്നിവരുടെ പേരുകൾ പരാതിയിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ സംഭവസമയത്ത് അവർ ക്ലബിൽ ഇല്ലാതിരുന്നതിനാൽ പൊലീസ് ആ പേരുകൾ പരാതിയിൽ നിന്ന് ഒഴിവാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വീട്ടിൽ അമ്മമാത്രമെന്ന് പൾസർ സുനി; നിരപരാധിയെന്ന് ‌ മാർട്ടിൻ; കണ്ണൂർ ജയിലിലേക്ക് അയക്കണമെന്ന് വിജീഷ്; കോടതിയിൽ പ്രതികൾ

വീട്ടിൽ അമ്മമാത്രമെന്ന് പൾസർ സുനി; നിരപരാധിയെന്ന് ‌ മാർട്ടിൻ; കണ്ണൂർ ജയിലിലേക്ക് അയക്കണമെന്ന് വിജീഷ്; കോടതിയിൽ പ്രതികൾ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ശിക്ഷാവിധി പുറപ്പെടുവിക്കുന്നതിന് മുൻപേ കോടതിയിൽ വാദം തുടങ്ങി. വീട്ടിൽ അമ്മ മാത്രമേയുള്ളൂവെന്ന് ഒന്നാം പ്രതി പൾസർ സുനി കോടതിയോട് പറഞ്ഞു.

രണ്ടാം പ്രതി മാർട്ടിൻ‌ തെറ്റ് ചെയ്തിട്ടില്ലാണ് കരഞ്ഞുകൊണ്ട് പറഞ്ഞത്. ചെയ്യാത്ത തെറ്റിന്റെ പേരിൽ അഞ്ചര വർഷം ജയിലിൽ കിടന്നു. രോഗികളായ മാതാപിതാക്കൾ ഉണ്ട്. ഒരു പെറ്റി കേസ് പോലും മുൻപ് തനിക്കെതിരെ ഉണ്ടായിട്ടില്ല- മാർട്ടിൻ പറഞ്ഞു.

മൂന്നാം പ്രതി മണികണ്ഠൻ പറഞ്ഞത്- മറ്റ് പ്രതികളുമായി ഒന്നും ആലോചിട്ടില്ല. മനസറിഞ്ഞു ഒന്നും ചെയ്തിട്ടില്ല. ഭാര്യയും രണ്ടുമക്കളും മാത്രമാണുള്ളത്. താൻ മാത്രമാണ് ആശ്രയം. തന്നോടും കുടുംബത്തോടും കോടതിക്ക് കനിവ് തോന്നണം.

നാലാം പ്രതി വിജീഷ്- നാട് തലശേരിയാണ്. കണ്ണൂർ ജയിലിലേക്ക് അയക്കണം.

അഞ്ചാം പ്രതി സലിം- ഒരു തെറ്റും ചെയ്തിട്ടില്ല. ഭാര്യയും ഒരു വയസുള്ള പെൺകുട്ടിയുമുണ്ട്

ആറാം പ്രതി പ്രദീപ് - കോടതിയിൽ കരഞ്ഞു.

ഭൂതവും ഭാവിയും ചികഞ്ഞോളൂ; കോടതിയിൽ അച്ചടക്കം പാലിക്കണം- ജഡ്ജി

നടിയെ ആക്രമിച്ച കേസിൽ ശിക്ഷാ വിധി പരിഗണിക്കുന്നതിന് മുൻപ് മുന്നറിയിപ്പുമായി ജഡ്ജി ഹണി എം വർ‌ഗീസ്. തന്റെ ഭൂതവും ഭാവിയും ചികഞ്ഞോളൂവെന്നും എന്നാൽ കോടതിക്കുള്ളിൽ അച്ചടക്കം പാലിക്കണമെന്നും മാധ്യമങ്ങൾക്കും അഭിഭാഷകർക്കും ജഡ്ജി മുന്നറിയപ്പ് നൽ‌കി. എറണാകുളം പ്രിൻസിപ്പൽസ് കോടതിയിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.

ഡിസംബർ 8ന് കോടതിവിധിക്ക് വിന്നാലെ വിവാദങ്ങളും വിമർശനങ്ങളും ഉയർന്നിരുന്നു. ജഡ്ജി ഹണി എം വർഗീസിനെതിരെ വ്യക്തിഹത്യയും സൈബർ ആക്രമണവുമുണ്ടായി. മാനവീയം വീഥിയിലടക്കം അതിജീവിതക്ക് നീതി ലഭ്യമാകണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ കൂട്ടായ്മകൾ നടന്നു. ജഡ്ജിയുടെ വ്യക്തിജീവിതത്തെകുറിച്ചും സോഷ്യൽ മീഡിയയിൽ പ്രചാരണമുണ്ടായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ദേശീയപാതയിൽ വട്ടപ്പാറ വയഡക്ടിൽ ഓടിക്കൊണ്ടിരിക്കെ കാര്‍ കത്തിനശിച്ചു: യാത്രക്കാര്‍ പുറത്തിറങ്ങിയതിനാൽ അപകടം ഒഴിവായി

ദേശീയപാതയിൽ വട്ടപ്പാറ വയഡക്ടിൽ ഓടിക്കൊണ്ടിരിക്കെ കാര്‍ കത്തിനശിച്ചു: യാത്രക്കാര്‍ പുറത്തിറങ്ങിയതിനാൽ അപകടം ഒഴിവായി

മലപ്പുറം: ദേശീയപാത വട്ടപ്പാറ വയഡക്റ്റിന് മുകളില്‍ ഓടി ക്കൊണ്ടിരിക്കെ കാര്‍ കത്തിനശിച്ചു. പുക വരുന്നത് ശ്രദ്ധയില്‍പ്പെട്ടയുടന്‍ യാത്രക്കാര്‍ പുറത്തിറങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. വാഹനം പൂര്‍ണമായും കത്തിനശിച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെയാണ് കാറിന് തീപിടിച്ചത്. ചാവക്കാട് സ്വദേശികളായിരുന്നു കാറിലുണ്ടായിരുന്നത്. ഫയര്‍ ഫോഴ്സ് എത്തിയാണ് തീ പൂര്‍ണമായും അണച്ചത്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരം ഗതാഗത തടസ്സം നേരിട്ടു. 

വളാഞ്ചേരി പൊലിസ് സ്ഥലത്തെത്തി തുടര്‍ നടപടി സ്വീകരിച്ചു. അതേ സമയം കുറ്റിപ്പുറം-ചൂണ്ടല്‍ സംസ്ഥാനപാതയില്‍ കാളാച്ചാല്‍ കാലടിത്തറയില്‍ രണ്ട് കാറു കള്‍ കൂട്ടിയിടിച്ചു. ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘത്തിന്റെ കാറും എതിരെ ചങ്ങരംകുളം ഭാഗത്തേക്ക്‌പോകുകയായിരുന്ന കാറുമായാണ് കുട്ടിയിടിച്ചത്. ഇടിയില്‍ ഇരുകാറുകളുടെയും മുന്‍ഭാഗം തകര്‍ന്നു. കാറിലെ എയര്‍ഭാഗ് പ്രവര്‍ത്തിച്ചതനാല്‍ യാത്രക്കാര്‍ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. വ്യാഴാഴ്ച വൈകീട്ട് നാലോടെയായിരുന്നു അപകടം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തീപ്പിടിച്ച് മൂന്ന് കോടിയിലേറെ രൂപയുടെ നാശനഷ്‌ടം; രണ്ട് ലക്ഷത്തിലേറെ പവര്‍ ബാങ്കുകള്‍ തിരിച്ചുവിളിച്ചു

തീപ്പിടിച്ച് മൂന്ന് കോടിയിലേറെ രൂപയുടെ നാശനഷ്‌ടം; രണ്ട് ലക്ഷത്തിലേറെ പവര്‍ ബാങ്കുകള്‍ തിരിച്ചുവിളിച്ചു

കാലിഫോര്‍ണിയ: ഇ-കൊമേഴ്‌സ് ഭീമനായ ആമസോൺ, യുഎസിൽ വിറ്റഴിച്ച ദശലക്ഷക്കണക്കിന് INIU ബ്രാൻഡ് പവർ ബാങ്കുകൾ തിരിച്ചുവിളിക്കുന്നു. ബ്രാൻഡിന്‍റെ ഈ പവർ ബാങ്കുകൾ തീപ്പിടുത്തത്തിന് കാരണമാകുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. യുഎസ് കൺസ്യൂമർ പ്രൊഡക്റ്റ് സേഫ്റ്റി കമ്മീഷൻ (CPSC) ഈ പവർ ബാങ്കുകൾ ഉടനടി തിരിച്ചുവിളിക്കാൻ ഉത്തരവിട്ടു. 2021 ഓഗസ്റ്റ് മുതൽ 2022 ഏപ്രിൽ വരെ ആമസോണിൽ വിറ്റഴിക്കപ്പെട്ടവയാണ് ഈ പവർ ബാങ്കുകൾ.

അപകട ഭീഷണിയുയര്‍ത്തുന്ന പവര്‍ ബാങ്കുകള്‍ ഇവ

ഏകദേശം 210,000 പവർ ബാങ്കുകൾ ഈ തിരിച്ചുവിളിക്കലിന് വിധേയമാണ്. തീപ്പിടുത്തം, സ്വത്ത് നാശനഷ്‌ടങ്ങൾ, പരിക്കുകൾ എന്നിവയെ തുടർന്നാണ് തിരിച്ചുവിളിക്കൽ. യുഎസ് ഉപഭോക്താക്കൾക്ക് മാത്രമേ ഈ തിരിച്ചുവിളിക്കൽ ബാധകമാകൂ. INIU ബിഐ-ബി41 എന്ന പേരിൽ വിൽക്കുന്ന ഈ ഉൽപ്പന്നം ആമസോണിന്‍റെ യുഎസ് വെബ്‌സൈറ്റിൽ മാത്രമായി ലഭ്യമാണ്. ഏകദേശം 18 ഡോളർ (ഏകദേശം 1,600 രൂപ) ആണ് അതിന്‍റെ വില. കറുപ്പ് അല്ലെങ്കിൽ നീല നിറങ്ങളിൽ വിൽക്കപ്പെട്ടവയാണ് തിരിച്ചുവിളിച്ച യൂണിറ്റുകൾ. മുൻവശത്ത് പാവ്-പ്രിന്‍റ് എൽഇഡി ലൈറ്റുള്ള INIU ലോഗോയും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഈ പവർ ബാങ്കുകൾ അമിതമായി ചൂടാകുന്നതായി 15 പരാതികളും 11 തീപ്പിടുത്തങ്ങളും ഐഎൻഐയുവിന് ലഭിച്ചു. ഈ സംഭവങ്ങളിൽ മൂന്ന് പേർക്ക് നിസ്സാര പൊള്ളലേറ്റു, അതേസമയം തീപ്പിടുത്തത്തിൽ ഏകദേശം 380,000 ഡോളർ (3.43 കോടി രൂപ) വിലമതിക്കുന്ന സ്വത്ത് നാശനഷ്ടമുണ്ടായി. തിരിച്ചുവിളിച്ച പവർ ബാങ്കുകൾക്ക് 000G21, 000H21, 000I21, 000L21 എന്നീ സീരിയൽ നമ്പറുകൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഭൂതവും ഭാവിയും ചികഞ്ഞോളൂ; കോടതിയിൽ അച്ചടക്കം പാലിക്കണം; നടിയെ ആക്രമിച്ച കേസിലെ ജഡ്ജിയുടെ മുന്നറിയിപ്പ്

ഭൂതവും ഭാവിയും ചികഞ്ഞോളൂ; കോടതിയിൽ അച്ചടക്കം പാലിക്കണം; നടിയെ ആക്രമിച്ച കേസിലെ ജഡ്ജിയുടെ മുന്നറിയിപ്പ്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ശിക്ഷാ വിധി പരിഗണിക്കുന്നതിന് മുൻപ് മുന്നറിയിപ്പുമായി ജഡ്ജി ഹണി എം വർ‌ഗീസ്. തന്റെ ഭൂതവും ഭാവിയും ചികഞ്ഞോളൂവെന്നും എന്നാൽ കോടതിക്കുള്ളിൽ അച്ചടക്കം പാലിക്കണമെന്നും മാധ്യമങ്ങൾക്കും അഭിഭാഷകർക്കും ജഡ്ജി മുന്നറിയപ്പ് നൽ‌കി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.

ഡിസംബർ 8ന് കോടതിവിധിക്ക് വിന്നാലെ വിവാദങ്ങളും വിമർശനങ്ങളും ഉയർന്നിരുന്നു. ജഡ്ജി ഹണി എം വർഗീസിനെതിരെ വ്യക്തിഹത്യയും സൈബർ ആക്രമണവുമുണ്ടായി. മാനവീയം വീഥിയിലടക്കം അതിജീവിതക്ക് നീതി ലഭ്യമാകണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ കൂട്ടായ്മകൾ നടന്നു. ജഡ്ജിയുടെ വ്യക്തിജീവിതത്തെകുറിച്ചും സോഷ്യൽ മീഡിയയിൽ പ്രചാരണമുണ്ടായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിമാനത്തിൽ നിന്ന് ചാടി, പക്ഷെ അബദ്ധം പറ്റി! 15000 അടി ഉയരത്തിൽ സ്കൈഡൈവർ വിമാനത്തിന്റെ ചിറകിൽ കുടുങ്ങി

വിമാനത്തിൽ നിന്ന് ചാടി, പക്ഷെ അബദ്ധം പറ്റി! 15000 അടി ഉയരത്തിൽ സ്കൈഡൈവർ വിമാനത്തിന്റെ ചിറകിൽ കുടുങ്ങി

ഓസ്‌ട്രേലിയയിൽ സ്കൈഡൈവിംഗിനിടെ സംഭവിച്ച ഒരു ഞെട്ടിക്കുന്ന അപകട ദൃശ്യങ്ങൾ ഓസ്‌ട്രേലിയൻ ട്രാഫിക് സെക്യൂരിറ്റി ബ്യൂറോ (ATSB) പുറത്തുവിട്ടു. കഴിഞ്ഞ സെപ്റ്റംബറിൽ കെയിൻസിനടുത്ത് വെച്ച് നടന്ന അഭ്യാസപ്രകടനത്തിനിടെയാണ് സംഭവം. അന്വേഷണങ്ങൾക്കൊടുവിൽ ഇപ്പോഴാണ് വീഡിയോ അടക്കമുള്ള വിവരങ്ങൾ പുറത്തുവിട്ടത്. 15,000 അടി ഉയരത്തിൽ 16 പേർ ചേർന്ന് നടത്താനിരുന്ന ഫോർമേഷൻ ചാട്ടത്തിനായുള്ള തയ്യാറെടുപ്പിനിടെ, വിമാനത്തിൽ നിന്ന് പുറത്തുവരാൻ ശ്രമിച്ച ആദ്യ സ്കൈഡൈവറുടെ റിസർവ് പാരാച്യൂട്ട് വിമാനത്തിന്റെ വിങ് ഫ്ലാപ്പിൽ കുടുങ്ങി അത് തുറക്കുകയായിരുന്നു. ഇതോടെ ചാടിയ ആൾ പിന്നിലേക്ക് തെറിക്കുകയും അദ്ദേഹത്തിന്റെ പാരാച്യൂട്ട് വിമാനത്തിന്റെ വാൽ ഭാഗത്ത് ചുറ്റിപ്പോവുകയും ചെയ്തു.

അപ്രതീക്ഷിതമായി തുറന്ന പാരാച്യൂട്ട്

വിമാനത്തിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിച്ച ആദ്യത്തെ സ്കൈഡൈവറുടെ റിസർവ് പാരാച്യൂട്ട് അപ്രതീക്ഷിതമായി തുറന്നു. വിമാനത്തിൻ്റെ വിങ് ഫ്ലാപ്പിൽ കൈപ്പിടി കുടുങ്ങിയതാണ് ഇതിന് കാരണമായത്. ഇതോടെ ചാട്ടക്കാരൻ പിന്നിലേക്ക് തെറിച്ചുപോവുകയും പാരാച്യൂട്ട് വിമാനത്തിൻ്റെ  ചിറകിൽ ചുറ്റിപ്പോവുകയും ചെയ്തു. ഈ ആഘാതത്തിൽ, ചാടാൻ ഒരുങ്ങുകയായിരുന്ന ക്യാമറാ ഓപ്പറേറ്റർ ഫ്രീഫാളിലേക്ക് വീഴുകയും ചെയ്തു. സ്കൈഡൈവറുടെ കാലുകൾ വിമാനത്തിൽ ശക്തമായി ഇടിച്ചിരുന്നു.

ഹുക്ക് കത്തി തുണയായി

വലിയ ഉയരത്തിൽ വിമാനത്തിൻ്റെ  ചിറകിൽ തൂങ്ങിക്കിടന്ന സ്കൈഡൈവർ, കൈവശമുണ്ടായിരുന്ന ഹുക്ക് കത്തി ഉപയോഗിച്ച് റിസർവ് പാരാച്യൂട്ടിന്റെ കയറുകൾ മുറിച്ചുമാറ്റി. തുടർന്ന് പ്രധാന പാരാച്യൂട്ട് തുറന്ന് അദ്ദേഹം സുരക്ഷിതമായി നിലത്തിറങ്ങി. നിയമപരമായി നിർബന്ധമില്ലെങ്കിലും ഹുക്ക് കത്തി കൈവശം വെക്കുന്നത് ഇത്തരം സാഹചര്യങ്ങളിൽ ജീവൻ രക്ഷിക്കാൻ ഉപകരിക്കുമെന്ന് എ.ടി.എസ്.ബി.യുടെ മുഖ്യ കമ്മീഷണർ ആംഗസ് മിച്ചൽ അഭിപ്രായപ്പെട്ടു. ഈ സംഭവത്തിൽ വിമാനത്തിന്റെ വാലുകൾക്ക് കാര്യമായ നാശനഷ്ടം സംഭവിച്ചതിനെ തുടർന്ന് പൈലറ്റ് 'മേഡേ' (Mayday) അപകട സിഗ്നൽ നൽകിയെങ്കിലും വിമാനം സുരക്ഷിതമായി നിലത്തിറക്കാൻ സാധിച്ചു.