Friday, 12 December 2025

കാസർകോട് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ മദ്യപിച്ച് പ്രിസൈഡിങ് ഓഫിസറോട് മോശമായി പെരുമാറിയതായി പരാതി

കാസർകോട് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ മദ്യപിച്ച് പ്രിസൈഡിങ് ഓഫിസറോട് മോശമായി പെരുമാറിയതായി പരാതി

കാസർകോട് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ മദ്യപിച്ച് പ്രിസൈഡിങ് ഓഫിസറോട് മോശമായി പെരുമാറിയതായി പരാതി. കാസർകോട് മുളിയാര്‍ ഗ്രാമപഞ്ചായത്തിലെ ബെഞ്ച് കോര്‍ട്ട് വാര്‍ഡിലെ ബൂത്ത് ആയ ബോവിക്കാനം എയുപി സ്‌കൂളില്‍ കഴഞ്ഞ ദിവസമായിരുന്നു സംഭവം.ഇവിടെ പോളിങ് ഡ്യൂട്ടിക്കെത്തിയ സിവിൽ പൊലീസ് ഓഫിസർ സനൂപ് ജോണിനെതിരെയാണ് പരാതി.

സനൂപ് മദ്യപിച്ചാണ് ഡ്യൂട്ടിക്കെത്തിയതെന്ന് പ്രിസൈഡിങ് ഓഫിസറും നെല്ലിക്കുന്ന് ഗവ.വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളിലെ അധ്യാപികയുമായ അനസൂയ ഇന്‍സ്‌പെക്ടര്‍ എം.വി.വിഷ്ണുപ്രസാദിനെ അറിയിച്ചിരുന്നു. ഇതിനെത്തുടർന്ന് ഇൻസ്പെക്ടറെത്തി പ്രിസൈഡിങ് ഓഫിസറിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു.

മുണ്ടും ഷര്‍ട്ടും ധരിച്ച് ബൂത്തിലേക്ക് കയറിവന്ന ആളോട് ആരാണെന്ന് തിരക്കിയപ്പോൾ പൊലീസ് എന്നായിരുന്നു മറുപടി പറഞ്ഞതെന്ന് പ്രിസൈഡിങ് ഓഫിസർ പറഞ്ഞു. പൊലീസ് ആണെങ്കില്‍ യൂണിഫോം വേണ്ടേ എന്ന് ചോദിച്ചപ്പോള്‍ ‘നിങ്ങള്‍ എന്താ സാരി ഉടുക്കാത്തത്?’ എന്ന് പൊലീസുകാരൻ തിരിച്ചു ചോദിച്ചതായും ഉദ്യോഗസ്ഥ വ്യക്തമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

യുഎഇയിലെ ഇന്ത്യൻ സംരംഭകർക്ക് സന്തോഷ വാർത്ത, പണമിടപാടുകൾ വേഗത്തിലാകും; നിയമങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ച് ആർബിഐ

യുഎഇയിലെ ഇന്ത്യൻ സംരംഭകർക്ക് സന്തോഷ വാർത്ത, പണമിടപാടുകൾ വേഗത്തിലാകും; നിയമങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ച് ആർബിഐ

ദുബൈ: കറന്‍റ് അക്കൗണ്ടുകൾ, ഓവർഡ്രാഫ്റ്റ് സൗകര്യങ്ങൾ, ക്യാഷ് ക്രെഡിറ്റ് സൗകര്യങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്നതിനുള്ള നിയമങ്ങളിൽ ഭേദഗതി വരുത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ബാങ്കിംഗ് മേഖലയിൽ നിന്നുള്ള പ്രതികരണങ്ങൾ പരിഗണിച്ചാണ് ഈ മാറ്റങ്ങൾ. പണമിടപാടുകളിലെ തടസ്സങ്ങൾ നീക്കാനും വേഗത കൂട്ടാനും, ബാങ്കുകൾക്കും ഉപഭോക്താക്കൾക്കും കൂടുതൽ സൗകര്യം നൽകാനും ലക്ഷ്യമിട്ടാണ് പുതിയ പരിഷ്കരണങ്ങൾ.

 വായ്പയെടുത്തവർക്ക് 10 കോടി രൂപയോ അതിലധികമോ സാമ്പത്തിക ബാധ്യത (എക്സ്പോഷർ) ഉള്ള സാഹചര്യത്തിൽ കറന്‍റ് അല്ലെങ്കിൽ ഓവർഡ്രാഫ്റ്റ് അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ കഴിയുന്ന ബാങ്കുകളുടെ എണ്ണം മുൻപത്തെ നിയമം നിയന്ത്രിച്ചിരുന്നു. ഇത് ദൈനംദിന പ്രവർത്തനങ്ങൾ ബുദ്ധിമുട്ടാക്കുന്നു എന്ന് ബാങ്കുകൾ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് പരിഗണിച്ച് ആർബിഐ നിയമങ്ങൾ ലഘൂകരിച്ചു.

വായ്പയെടുത്തയാളുടെ മൊത്തം ബാധ്യതയുടെ 10 ശതമാനത്തിൽ അധികം വായ്പ നൽകുന്ന ഏതൊരു ബാങ്കിനും കറന്റ് അല്ലെങ്കിൽ ഓവർഡ്രാഫ്റ്റ് അക്കൗണ്ട് പ്രവർത്തിപ്പിക്കാൻ കഴിയും. ഈ പരിധി ഒരു ബാങ്കും പാലിക്കുന്നില്ലെങ്കിൽ, ഏറ്റവും കൂടുതൽ എക്‌സ്‌പോഷർ നൽകുന്ന രണ്ട് ബാങ്കുകൾക്ക് ഈ അക്കൗണ്ടുകൾ കൈകാര്യം ചെയ്യാം. യുഎഇയിലെ ഇന്ത്യൻ സംരംഭകർക്ക്, പ്രത്യേകിച്ച് ഇന്ത്യയിൽ ഒന്നിലധികം ക്രെഡിറ്റ് ലൈനുകൾ കൈകാര്യം ചെയ്യുന്നവർക്ക്, ഇത് ഫണ്ടുകളുടെ ഒഴുക്ക് ലളിതമാക്കാനും പണമിടപാടുകളിലെ കാലതാമസം കുറയ്ക്കാനും സഹായിക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്ത് സുപ്രീംകോടതി

മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്ത് സുപ്രീംകോടതി

ഡല്‍ഹി: മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവിന് സ്‌റ്റേ. വഖഫ് സംരക്ഷണ വേദിയുടെ അപ്പീലിലാണ് സുപ്രിംകോടതിയുടെ നടപടി. മുനമ്പം ഭൂമിയിലെ നിലവിലെ സ്ഥിതി തുടരണമെന്ന് വ്യക്തമാക്കിയ കോടതി ജുഡീഷ്യല്‍ കമ്മിഷന്റെ പ്രവര്‍ത്തനം തുടരാമെന്നും വ്യക്തമാക്കി. അപ്പീലില്‍ സംസ്ഥാന സര്‍ക്കാരിനും സംസ്ഥാന വഖഫ് ബോര്‍ഡിനും സുപ്രീംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ആറാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് നിർദേശം.

മുനമ്പം ഭൂമി സംബന്ധിച്ച വിഷയം വഖഫ് ട്രൈബ്യൂണലിന്‍റെ പരിഗണനയില്‍ ആയതിനാല്‍ ഹൈക്കോടതിക്ക് വിഷയത്തില്‍ ഉത്തരവ് പുറപ്പെടുവിക്കാന്‍ കഴിയില്ലെന്നായിരുന്നു വഖഫ് സംരക്ഷണ വേദിയുടെ വാദം. ഭൂമി തർക്കത്തില്‍ കമ്മീഷനെ നിയമിക്കാനാവുമോ എന്നതായിരുന്നു ഹൈക്കോടതിക്ക് മുന്നിലുണ്ടായിരുന്ന പരിഗണന വിഷയമെന്നും വഖഫ് സംരക്ഷണ വേദി ചൂണ്ടിക്കാട്ടി.

അതേസമയം, ഉമീദ് പോർട്ടലിന്‍റെ കാലാവധി നീട്ടുന്നതിനായി കേരള വഖഫ് ബോർഡ് അടിയന്തരമായി വഖഫ് ട്രൈബ്യൂണലിനെ സമീപിക്കണമെന്ന് സാദിഖലി ശിഹാബ് തങ്ങൾ ആവശ്യപ്പെട്ടു. വഖഫ് സ്വത്തുക്കൾ ഉമീദ് പോർട്ടലിൽ ചേർക്കാനുളള കാലാവധി ഡിസംബർ 6 ന് അവസാനിച്ചിരിക്കുകയാണ്. കാലാവധി നീട്ടുന്നതിനായി സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കോടതി അത് അനുവദിച്ചിട്ടില്ല. എങ്കിലും ഈ ആവശ്യം വഖഫ് ട്രൈബ്യൂണലിൽ ഉന്നയിക്കാവുന്നതാണെന്ന് സുപ്രീം കോടതി വിധിയിൽ പറയുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

അതിൻ്റെ അടിസ്ഥാനത്തിൽ ഉത്തർപ്രദേശ് സുന്നി വഖഫ് ബോർഡും, ഗുജറാത്ത് വഖഫ് ബോർഡും അതാത് ട്രൈബ്യൂണുകളെ സമീപിക്കുകയും ഡിസംബർ 10 ന് ട്രൈബ്യൂണൽ ഗുജറാത്തിലും ഉത്തർപ്രദേശിലും ആറ് മാസം കാലാവധി നീട്ടി നൽകുകയും ചെയ്തിട്ടുള്ളതുമാണ്. മധ്യ പ്രദേശിലും രണ്ട് മാസം കാലാവധി നീട്ടി കിട്ടിയിട്ടുള്ളതാണ്. എന്നാൽ ഇത് വരെ കേരള വഖഫ് ബോർഡ് കാലാവധി നീട്ടുന്നതിനായി ട്രൈബ്യൂണലിനെ സമീപിച്ചിട്ടില്ല. മേൽ സാഹചര്യത്തിൽ അടിയന്തരമായി കേരള വഖഫ് ബോർഡ് ട്രൈബ്യൂണലിനെ സമീപിച്ച് ഉമീദ് പോർട്ടലിൽ വഖഫ് വസ്തുക്കൾ ചേർക്കുന്നതിൻ്റെ കാലാവധി ആറ് മാസം നീട്ടി വാങ്ങണമെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മണിപ്പൂരില്‍ സ്വതന്ത്ര സഞ്ചാരം നിഷേധിക്കപ്പെട്ടതായി പരാതി; റിപ്പോര്‍ട്ട് തേടി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

മണിപ്പൂരില്‍ സ്വതന്ത്ര സഞ്ചാരം നിഷേധിക്കപ്പെട്ടതായി പരാതി; റിപ്പോര്‍ട്ട് തേടി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

ഇംഫാല്‍: മണിപ്പൂരില്‍ സ്വതന്ത്ര സഞ്ചാരം നിഷേധിക്കപ്പെട്ടതായ പരാതിയില്‍ ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. ഇംഫാലിനെ അയല്‍ സംസ്ഥാനമായ നാഗാലാന്‍ഡിലെ ദിമാപുരുമായി ബന്ധിപ്പിക്കുന്ന നാഷണല്‍ ഹൈവേ-2ല്‍ സുരക്ഷിതമായ യാത്ര നിഷേധിക്കപ്പെട്ട പരാതിയിലാണ് ഇടപെടല്‍. കാങ്‌പോക്പി ജില്ലയിലെ പൊലീസിനോടും അധികാരികളോടും കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

നേരത്തെയും മനുഷ്യാവകാശ കമ്മീഷന്‍ ഈ പരാതിയില്‍ ഇടപെട്ടിരുന്നു. പരാതി പരിശോധിച്ച് നടപടി സ്വീകരിക്കുകയും അതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യണമെന്ന് ഓഗസ്റ്റ് 20ന് മനുഷ്യാവകാശ കമ്മീഷന്‍ ഇംഫാല്‍ ജില്ലാ മജിസ്‌ട്രേറ്റിനോടും കളക്ടറോടും പൊലീസ് മേധാവിയോടും ആവശ്യപ്പെട്ടിരുന്നു. സെപ്റ്റംബര്‍ ഒമ്പതിനാണ് ഇംഫാല്‍ പൊലീസ് മേധാവി മനുഷ്യാവകാശ കമ്മീഷന് മറുപടി നല്‍കിയത്. ഇക്കാര്യം തങ്ങളുടെ അധികാര പരിധിയില്‍ അല്ലെന്നും കാങ്‌പോക്പി ജില്ലയുടെ അധികാര പരിധിയിലാണ് വരുന്നതെന്നുമായിരുന്നു പൊലീസ് മേധാവിയുടെ മറുപടി.

പിന്നാലെ കാങ്‌പോക്പി ജില്ലാ അധികാരികളോട് മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടുകയായിരുന്നു. അടുത്ത വര്‍ഷം ജനുവരി നാലിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇംഫാല്‍ സ്വദേശിയായ അസം റോഷന്‍ സിങ്ങാണ് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയത്.

ഹൈവേകളില്‍ തുടരുന്ന യാത്രാ വിലക്കിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് മെയ്തി സിവില്‍ സൊസൈറ്റി ഓര്‍ഗനൈസേഷനുകള്‍ അറിയിച്ചിട്ടുണ്ട്. കുകി വിഭാഗത്തില്‍പ്പെട്ടവര്‍ തങ്ങളുടെ യാത്ര തടയുന്നുണ്ടെന്നും മെയ്തി ഓര്‍ഗനൈസേഷനുകള്‍ പറയുന്നു. താഴ്‌വാരത്തുള്ള എയര്‍പ്പോട്ടിലേക്കുള്ള റോഡ് തങ്ങള്‍ തടഞ്ഞിട്ടില്ലെന്നും നിക്ഷിപ്ത താല്‍പര്യക്കാര്‍ തെറ്റായ വിവരം പ്രചരിപ്പിക്കുകയുമാണെന്നും മെയ്തി ഓര്‍ഗനൈസേഷനുകള്‍ പറയുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തിരുവനന്തപുരം സെൻട്രൽ ജയിലിനുള്ളിൽ ജീവപര്യന്തം തടവുകാരൻ ജീവനൊടുക്കിയ നിലയിൽ

തിരുവനന്തപുരം സെൻട്രൽ ജയിലിനുള്ളിൽ ജീവപര്യന്തം തടവുകാരൻ ജീവനൊടുക്കിയ നിലയിൽ

തിരുവനന്തപുരം: ജയിലിനുള്ളിൽ ജീവപര്യന്തം തടവുകാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പൂജപ്പുര സെൻട്രൽ ജയിലിലാണ് സംഭവം. ഹരിദാസ് എന്നയാളാണ് മരിച്ചത്. 58 വയസ്സായിരുന്നു. ജയിൽ വർക്ക്ഷോപ്പിനുള്ളിലാണ് ഇയാൾ ജീവനൊടുക്കിയത്. ജയിൽ കോമ്പൗണ്ടിനകത്തുള്ള മാനുഫാക്ചറിങ് യൂണിറ്റിൽ ഇന്ന് രാവിലെ 7.30നാണ് ഹരിദാസ് ജോലിക്കായി കയറിയത്. ആലപ്പുഴ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച പ്രതിയാണ് ഹരിദാസ്. ഇയാൾ ആലപ്പുഴ സ്വദേശിയാണ്. ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അതിജീവിത നിരപരാധി, യഥാർത്ഥ കുറ്റവാളി മറഞ്ഞിരിക്കുന്നു, പ്രോസിക്യൂഷൻ

അതിജീവിത നിരപരാധി, യഥാർത്ഥ കുറ്റവാളി മറഞ്ഞിരിക്കുന്നു, പ്രോസിക്യൂഷൻ

അതിജീവിത നിരപരാധിയായ സ്ത്രീ ആണെന്നും കടന്നു പോയത് വലിയ പ്രതിസന്ധിയിലൂടെയാണെന്നും അതിന് കാരണം ഈ പ്രതികളാണെന്നും നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷൻ. യഥാർത്ഥ കുറ്റവാളി മറഞ്ഞിരിക്കുകയാണ് പ്രതികളുടെ ശിക്ഷ സമൂഹത്തിന് മാതൃകയാകേണ്ടതാണെന്നും പ്രോസിക്യൂഷൻ സെഷൻസ് കോടതിയിൽ പറഞ്ഞു.

എന്നാൽ സമൂഹത്തിന് വേണ്ടിയാണോ വിധി എഴുതേണ്ടത് എന്ന് പ്രോസിക്യൂഷനോട് കോടതി ചോദിച്ചു. വാദിക്കാൻ കുറച്ചു കൂടി സമയം പ്രൊസിക്യൂഷൻ തേടിയ ഘട്ടത്തിലാണ് കോടതി മറുപടി നൽകിയത്.
നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരായി കോടതി കണ്ടെത്തിയ പൾസർ സുനിയടക്കമുള്ളവർക്ക് പരമാവധി ശിക്ഷയായ ജീവപര്യന്തം ലഭിക്കണമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വി അജകുമാർ.
എല്ലാവരും കൂടെ ചെയ്ത കുറ്റകൃത്യമാണ് കൂട്ടബലാത്സംഗത്തിൽ കലാശിച്ചത് ശിക്ഷയുടെ കാര്യത്തിൽ ഒരു വേർതിരിവും പാടില്ല എല്ലാവർക്കും കൂട്ട് ഉത്തരവാദിത്വമുണ്ടെന്നും എല്ലാവരും തമ്മിൽ കണക്ട് ആണെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.

അതേസമയം, പരമാവധി ശിക്ഷ നൽകാനുള്ള സാധ്യത ഇവിടെ ഇല്ലെന്നാണ് പൾസർ സുനി അഭിഭാഷകൻ പറഞ്ഞത്. അതിക്രൂരമായ കുറ്റകൃത്യം നടന്നിട്ടില്ല. ഡൽഹിയിലെ നിർഭയ കേസുമായി താരതമ്യം ചെയ്യാൻ ആവില്ലെന്ന് പൾസറിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. എന്നാൽ അതിജീവിതയുടെ നിസ്സഹായ അവസ്ഥ പരിഗണിക്കേണ്ടത് അല്ലേ എന്നായിരുന്നു കോടതിയുടെ ചോദ്യം.

പ്രതികൾക്ക് പറയാനുള്ളതും കോടതി കേട്ടു. വീട്ടിൽ അമ്മ മാത്രമെ ഉള്ളൂ എന്നും കുറഞ്ഞ ശിക്ഷ നൽകണമെന്നുമാണ് പൾസർ സുനി കോടതിയിൽ പറഞ്ഞത്. ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് മാർട്ടിനും ഭാര്യയും 2 ചെറിയ കുട്ടികളുമുണ്ടെന്ന വാദം മണികണ്ഠനും മുന്നോട്ട് വെച്ചു. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി തനിക്ക് കുറഞ്ഞ ശിക്ഷ നൽകണമെന്ന് മാത്രമാണ് വിജീഷ് അഭ്യർഥിച്ചത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് വിശ്വസിച്ച് അമ്മയെ കൊന്ന് ജീവനൊടുക്കാന്‍ മകനെ പ്രേരിപ്പിച്ചതിന് ChatGPT ക്കെതിരെ കേസ്

തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് വിശ്വസിച്ച് അമ്മയെ കൊന്ന് ജീവനൊടുക്കാന്‍ മകനെ പ്രേരിപ്പിച്ചതിന് ChatGPT ക്കെതിരെ കേസ്

 യുഎസിൽ അമ്മയെ കൊന്ന്  മകന്‍ ജീവനൊടുക്കിയ സംഭവത്തില്‍ ഓപ്പണ്‍എഐയുടെ ചാറ്റ്‌ബോട്ടായ ചാറ്റ്ജിപിടിക്കെതിരേ കേസ്. ഓപ്പണ്‍എഐയെ സാമ്പത്തികമായി പിന്തുണയ്ക്കുന്ന ടെക്സ്ഥാപനമായ മൈക്രോസോഫ്റ്റിന്റെ പേരിലും കേസെടുത്തിട്ടുണ്ട്.

കാലിഫോര്‍ണിയ കണക്റ്റിക്കട്ടില്‍  ഓഗസ്റ്റിലാണ് കേസിന് ആസ്പദമായ സംഭവം. 56കാരനായ സ്‌റ്റെയിന്‍-എറിക് സോൾബെര്‍ഗ് തന്റെ 83കാരിയായ അമ്മ സൂസെയ്ന്‍ ആഡംസിനെ കൊലപ്പെടുത്തി. ഇതിന് ശേഷം ജീവനൊടുക്കാനുള്ള സോൾബെര്‍ഗിന്റെ തീരുമാനത്തിന് ചാറ്റ്ജിപിടി ഊർജം പകര്‍ന്നതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ചാറ്റ്ജിപിടി പ്രതിയായത് എങ്ങനെ?

സോൾബെര്‍ഗ് ചാറ്റ് ജിപിടിയുമായി മണിക്കൂറുകളോളം ചാറ്റ് ചെയ്യുമായിരുന്നു. ഇത് വഴി സോൾബെര്‍ഗിന്റെ സംശയരോഗവും വിശ്വാസവും സാധൂകരിക്കപ്പെടുകയും വലുതാകുകയും ചെയ്തു. ഇതിന് പുറമെ അയാളുമായി ഏറ്റവും ബന്ധപ്പെട്ട് നില്‍ക്കുന്ന ആളുകളെ-പ്രത്യേകിച്ച് സ്വന്തം അമ്മയെ-എതിരാളിയായോ ഭീഷണിയായോ ചാറ്റ്ജിപിടി ചിത്രീകരിച്ചതായും റോയിട്ടേഴ്‌സ് പറയുന്നു.

ഒരു ഗൂഢസംഘം തന്നെ നിരീക്ഷിക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നതായി സോൾബെര്‍ഗ് ചാറ്റ്ജിപിടിയോട് പറഞ്ഞു. മാസങ്ങളോളം ചാറ്റ് ജിപിടിയും സോൾബെർഗും തമ്മിൽ സംസാരിച്ചു. തനിക്കെതിരേയുള്ള ഗൂഢാലോചനയില്‍ തന്റെ അമ്മ പങ്കാളിയാണെന്ന് താന്‍ സംശയിക്കുന്നതായും ഇയാള്‍ ചാറ്റ്ജിപിടിയോട് പറഞ്ഞു. തന്റെ സംശയം ന്യായമാണെന്നും അമ്മ തന്നെ വഞ്ചിച്ചുവെന്നുമുള്ള തന്റെ ധാരണയെ ചാറ്റ്ജിപിടി പിന്തുണച്ചതിനാല്‍ തന്റെ സോഷ്യല്‍മീഡിയ ചാറ്റുകള്‍ സോൾബെര്‍ഗ് ചാറ്റ്ജിപിടിയുമായി പങ്കുവെച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

തനിക്ക് ദൈവികശക്തിയുണ്ടെന്നും അതിനാലാണ് എല്ലാവരും തന്നെ ലക്ഷ്യം വയ്ക്കുന്നതെന്നും വ്യക്തമാക്കുന്ന ഒരു ചാറ്റ്ജിപിടി പോസ്റ്റ് ജൂണില്‍ സോൾബെർഗ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ചാറ്റ്ജിപിടി ഇയാളുടെ ജീവിതത്തെ 'ദ മാട്രിക്‌സ്' എന്ന സിനിമയുമായി താരതമ്യം ചെയ്യുകയും ആളുകള്‍ അയാളെ കൊല്ലാന്‍ ശ്രമിക്കുകയാണെന്ന സംശയരോഗം ജനിപ്പിക്കുകയും ചെയ്തു.

ഉപയോക്താക്കളിൽ നിന്നും നേട്ടമുണ്ടാക്കുന്ന തരത്തിൽ പെരുമാറുന്നതായി ആരോപിക്കപ്പെടുന്ന ചാറ്റ്ജിപിടിയുടെ  GPT-4o എന്ന പതിപ്പാണ് സോൾബെർഗ് ഉപയോഗിച്ചിരുന്നത്.

ആഡംസിന്റെ പ്രിന്ററില്‍ വെളിച്ചം മിന്നുന്നത് അത് തന്നെ നിരീക്ഷിക്കുന്നത് കൊണ്ടാണ് ജൂലൈയില്‍ ചാറ്റ്ജിപിടി തന്നോട് പറഞ്ഞതായി സോൾബെര്‍ഗ് പറഞ്ഞു. ഓഗസ്റ്റ് മൂന്നിനാണ് സോൾബെര്‍ഗ് തന്റെ അമ്മയെ കൊലപ്പെടുത്തിയത്. ഇതിന് മുമ്പ് തന്റെ അമ്മയും സുഹൃത്തും കാറിന്റെ എയര്‍വെന്റുകളിലൂടെ വിതറിയ സൈക്കഡെലിക് മരുന്നുകള്‍ ഉപയോഗിച്ച് തനിക്ക് വിഷം നല്‍കാന്‍ ശ്രമിച്ചുവെന്ന സോൾബെർഗിന്റെ വിശ്വാസത്തെ ചാറ്റ്‌ബോട്ട് ശരിവെച്ചുവെന്നും പരാതിയില്‍ പറയുന്നു.

ഉത്തരം തേടി കുടുംബം

കുടുംബത്തെ ബാധിച്ച ദുരന്തത്തിന് ടെക് കമ്പനികളാണ് ഉത്തരവാദികളെന്ന് സോള്‍ബെര്‍ഗിന്റെ മകന്‍ എറിക് പറയുന്നു. തന്റെ കുടുംബത്തെ എന്നെന്നേക്കുമായി മാറ്റിമറിച്ച അവരുടെ തീരുമാനങ്ങള്‍ക്ക് ഈ കമ്പനികള്‍ ഉത്തരം നല്‍കണമെന്നും മകന്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു. സോൾബെര്‍ഗിന്റെ മദ്യാസക്തി ഉള്‍പ്പെടെയുള്ള നിരവധി കാര്യങ്ങള്‍ അയാള്‍ ചാറ്റ്ജിപിടിയോട് പങ്കുവെച്ചിരിക്കാമെന്ന് എറിക് വിശ്വസിക്കുന്നു. എന്നാല്‍, അത് പ്രധാനമായും ചാറ്റ്ജിപിടിയുമായുള്ള സോൾബെര്‍ഗിന്റെ അനാരോഗ്യകരമായ ബന്ധം മൂലമാകാം. സോൾബെര്‍ഗിന്റെ മാനസികാരോഗ്യത്തിന് തകരാറുണ്ടെന്നും മാനസികാരോഗ്യവിദഗ്ധനെ കാണമെന്ന് ചാറ്റ്ജിപിടി ഒരിക്കല്‍പോലും പറഞ്ഞില്ലെന്നും പരാതിയിലുണ്ട്.

ഓപ്പണ്‍എഐ സിഇഒ സാം ആള്‍ട്ട്മാന്‍, കമ്പനിയിലെ നിക്ഷേപകരും ജീവനക്കാരുമായ 20 പേര്‍, മൈക്രോസോഫ്റ്റ് എന്നിവരെ പ്രതികളാക്കിയാണ് കേസ്.

പ്രതികരിച്ച് ഓപ്പണ്‍എഐ

സംഭവത്തെ ഹൃദയഭേദകമെന്ന്  വിശേഷിപ്പിച്ച ഓപ്പണ്‍എഐ  കൂടുതല്‍ വിശദാംശങ്ങള്‍ മനസ്സിലാക്കുന്നതിനായി വിവരങ്ങള്‍ അവലോകനം ചെയ്യുമെന്നും അവര്‍ പറഞ്ഞു. മാനസികമോ വൈകാരികമോ ആയ പ്രശ്‌നങ്ങളുടെ ലക്ഷണങ്ങള്‍ തിരിച്ചറിയുന്നതിനും അവയോട് പ്രതികരിക്കുന്നതിനും സംഭാഷണങ്ങളുടെ തീവ്രത കുറയ്ക്കുന്നതിനും യാഥാർഥ്യത്തിലേക്കും  യഥാര്‍ത്ഥ ലോകത്തേക്കും വരുന്നതിന് ആളുകളെ പിന്തുണയ്ക്കുന്നതിനുമുള്ള ചാറ്റ്ജിപിടിയുടെ പരിശീലനം മെച്ചപ്പെടുത്തുന്നത് തുടരുമെന്നും ഓപ്പണ്‍എഐ വക്താവ് പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആലുവ ശിവക്ഷേത്രത്തിൽ ദർശനം നടത്തി ദിലീപ്; ബലാത്സംഗം ചെയ്‌തത്‌ സുനി ഒറ്റയ്ക്കെന്ന് കോടതി, കോടതിയിൽ പൊട്ടിക്കരഞ്ഞ് പ്രതികൾ

ആലുവ ശിവക്ഷേത്രത്തിൽ ദർശനം നടത്തി ദിലീപ്; ബലാത്സംഗം ചെയ്‌തത്‌ സുനി ഒറ്റയ്ക്കെന്ന് കോടതി, കോടതിയിൽ പൊട്ടിക്കരഞ്ഞ് പ്രതികൾ

ആലുവ ശിവക്ഷേത്രത്തിൽ ദർശനം നടത്തി ദിലീപ്. നടിയെ ആക്രമിച്ച കേസിൽ ഇന്ന് ശിക്ഷാവിധി പ്രഖ്യാപിക്കുന്ന വേളയിലാണ് ക്ഷേത്ര ദർശനം. ശിക്ഷാവിധി ഇന്ന് തന്നെയുണ്ടാകും. ഇന്ന് പതിനൊന്നരയോടെയാണ് ആറ് പ്രതികളെയും ഹാജരാക്കിയത്.

എല്ലാ പ്രതികളും കുടുംബപശ്ചാത്തലം പറഞ്ഞ് കോടതിയുടെ സഹതാപം നേടാനാണ് ശ്രമിച്ചത്. മാധ്യമങ്ങൾക്ക് താക്കീത് നൽകിക്കൊണ്ടാണ് ജ‍ഡ്ജ് ഹണി എം വർ​ഗീസ് കോടതി നടപടികൾ ആരംഭിച്ചത്. കോടതിയുടെ അന്തസ് ഹനിക്കുന്ന രീതിയിലുളള പ്രവർത്തിയുണ്ടാകരുതെന്ന് അവർ ആവശ്യപ്പെട്ടു.

യഥാർത്ഥത്തിൽ കുറ്റം ചെയ്തത് ഒന്നാം പ്രതിയെന്ന് കോടതി പറഞ്ഞു. ബലാൽസംഗം സുനി ഒറ്റയ്ക്ക് ചെയ്തത്. ജോയിന്റൽ പ്രിൻസപൽ പ്രകാരം മറ്റ് പ്രതികൾക്കൂടി പങ്ക് ഉണ്ടാകുമെന്നും കോടതി പറഞ്ഞു. 2 – മുതൽ അറ് വരെ പ്രതികൾ സഹായിച്ചില്ലെങ്കിൽ ഒന്നാം പ്രതിയ്ക്ക് ബലാത്സംഗം നടക്കില്ലായിരുന്നു. കൃത്യമായ വിവരങ്ങൾ നൽകി സഹായിച്ചത് മറ്റ് പ്രതികൾ. അവരും സമാന കുറ്റക്കാരെന്നും പ്രൊസിക്യൂഷൻ മറുപടി നൽകി.

വീട്ടിൽ അമ്മ മാത്രമേയുള്ളൂ, അമ്മയുടെ സംരക്ഷണ ചുമതല തനിക്കാണെന്ന് ഒന്നാം പ്രതി പൾസർ സുനി കോട‌തിയെ അറിയിച്ചു. കോടതി മുറിയിൽ പൊട്ടിക്കരഞ്ഞു കൊണ്ടാണ് രണ്ടാം പ്രതി മാർട്ടിൻ കോടതിയിൽ നിന്നത്. താനൊരു തെറ്റും ചെയ്തിട്ടില്ലെന്ന് മാർട്ടിൻ ആവർത്തിച്ചു.

താൻ നിരപരാധിയാണ്, തെറ്റ് ചെയ്തിട്ടില്ല, ശിക്ഷയിൽ ഇളവ് വേണം. ചെയ്യാത്ത തെറ്റിന് ജയിലിൽ കിടന്നുവെന്നാണ് രണ്ടാം പ്രതി ഡ്രൈവർ മാർട്ടിന്റെ വാദം. കേസിൽ ആദ്യം അറസ്റ്റിലായത് ഡ്രൈവർ മാർട്ടിനാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇൻഡിഗോ പ്രതിസന്ധി; നാല് ഉദ്യോഗസ്ഥരെ സസ്പെൻറ് ചെയ്ത് ഡിജിസിഎ

ഇൻഡിഗോ പ്രതിസന്ധി; നാല് ഉദ്യോഗസ്ഥരെ സസ്പെൻറ് ചെയ്ത് ഡിജിസിഎ

ഇൻഡിഗോ പ്രതിസന്ധിയിൽ ശക്തമായ നടപടികളുമായി മുന്നോട്ടു പോകാനാണ് ഡിജിസിയുടെ നീക്കം. സമീപകാലത്തുണ്ടായ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് നാലുദ്യോഗസ്ഥരെ ഡിജിസിഎ സസ്പെൻഡ് ചെയ്തു. എയർലൈൻ സുരക്ഷ, പൈലറ്റ് പരിശീലനം, പ്രവർത്തനം എന്നിവയുടെ ചുമതലയുള്ള ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി.

അതിനിടെ ഡിജിസിഎ നിർദ്ദേശം അനുസരിച്ച് ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ് വീണ്ടും ഹാജരാകും. വിമാന സർവീസിലെ തടസ്സങ്ങൾ നിലവിലെ സ്ഥിതിഗതികൾ ഉൾപ്പെടെ പരിശോധിക്കുന്ന നാലംഗ സമിതിക്ക് മുന്നിൽ ഹാജരാകാനാണ് നിർദേശം. ഇതിനിടെ ഇൻഡിഗോ പ്രതിസന്ധിയിൽ വ്യോമന മന്ത്രാലയത്തിനും ഡിജിസിഎക്കും ഉത്തരവാദിത്തം ഉണ്ടെന്ന് കോൺഗ്രസ് എംപി കാർത്തി ചിദംബരം പറഞ്ഞു.

അതേസമയം ബെംഗളൂരു വിമാനത്താവളത്തിൽ നിന്നുള്ള ഇൻഡിഗോയുടെ 50 ഓളം സർവീസുകൾ ഇന്നും റദ്ദാക്കി. പ്രതിസന്ധി പരിഹരിക്കാൻ വ്യോമയാന മന്ത്രാലയത്തിന്റെ ഇടപെടൽ ശക്തമായി തുടരുകയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മോക്ക് പോളിലൂടെ പ്രവാസികൾക്ക് വോട്ടിംഗ് അനുഭവം; കെനിയയിൽ ചൂടുള്ള രാഷ്ട്രീയ ചർച്ച

മോക്ക് പോളിലൂടെ പ്രവാസികൾക്ക് വോട്ടിംഗ് അനുഭവം; കെനിയയിൽ ചൂടുള്ള രാഷ്ട്രീയ ചർച്ച

കേരളത്തിൽ നടക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ, കെനിയയിലെ പ്രവാസി മലയാളികൾ ചൂടുള്ള രാഷ്ട്രീയ ചർച്ച സംഘടിപ്പിച്ചു. നൈറോബിയിലെ വാട്സ് ആപ്പ് കൂട്ടായ്മയായ ‘ഫാക്ട്’ ഒരുക്കിയ ഈ പരിപാടിയിൽ രാഷ്ട്രീയ ചർച്ചകൾക്കൊപ്പം പ്രവചന മത്സരം, രാഷ്ട്രീയ ക്വിസ് പ്രോഗ്രാമുകളും നടന്നു.

പ്രവാസി മലയാളികൾക്ക് വോട്ട് ചെയ്യാനുള്ള അനുഭവം ഒരുക്കുന്നതിനായി മോക്ക് പോളും സംഘടിപ്പിച്ചു. നാട് വിട്ടവർക്ക് നാടിന്റെ അനുഭവം നൽകുന്ന ഈ പരിപാടിയിൽ, പ്രവാസികൾക്കും വോട്ട് അവകാശം ലഭിക്കേണ്ടതായുള്ള ദീർഘകാല ആവശ്യവും ഉയർന്നു.

പരിപാടിയിലെ പാനൽ അംഗങ്ങളായ സജിത് ശങ്കർ, ബിനു നായർ, ജി പി രാജ് മോഹൻ എന്നിവർ നിലവിലെ ഭരണത്തിലെ പോരായ്മകളും മേന്മകളും വിശദീകരിച്ചു. സദസ്സും സജീവമായി ചർച്ചയിൽ പങ്കെടുത്തു. കെനിയൻ പ്രവാസ ജീവിതത്തിൽ മൂന്ന് പതിറ്റാണ്ട് അനുഭവം സമ്പാദിച്ച ശ്രീ ബാബു ഓടോളിൽ, ശ്രീ എബ്രഹാം വെങ്ങാലിൽ എന്നിവർ പരിപാടിയെ നിയന്ത്രിച്ചു. അവതാരകൻ ശ്രീ റാഫി പോൾ സദസ്സിനെ സജീവമാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു.

പരിപാടിയുടെ ഭാഗമായി, ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന എം. ഓ. രഘുനാഥ് മുൻകൈ എടുത്തു. 60 ആഫ്രിക്കൻ രാജ്യങ്ങളിലെ മലയാളി കുട്ടികളുടെ കഥകൾ പ്രസിദ്ധീകരിച്ച ആന്തോളജിയിൽ എഴുതിയ അതിഥികൾ ഒരുവന്നൂർ, റിയ സൂസൻ, ജിജോ, കൂടാതെ 12 മണിക്കൂർ തുടർച്ചയായി പ്രസംഗിച്ച അലീന ഫെമിൻ എന്നിവർക്കു പ്രോത്സാഹന സമ്മാനങ്ങൾ വിതരണം ചെയ്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാലായിൽ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നത് കാമുകിക്ക് മെസേജ് അയച്ചുവെന്ന കാരണത്താൽ

പാലായിൽ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നത് കാമുകിക്ക് മെസേജ് അയച്ചുവെന്ന കാരണത്താൽ

കോട്ടയം: വീട് നിർമാണത്തിനെത്തിയ സുഹൃത്തുക്കൾ തമ്മിൽ മദ്യലഹരിയിൽ ഉണ്ടായ വാക്കുതർക്കത്തിനിടെ കുത്തേറ്റ് യുവാവ് മരിച്ച സംഭവത്തിൽ നിർ‌ണായക വിവരങ്ങൾ പുറത്ത്. കാമുകിക്ക് മെസേജ് അയച്ചതിന്റെ വൈരാഗ്യം കാരണമാണ് കൊലപാതകമെന്നാണ് വിവരം. ആലപ്പുഴ കളർകോട് അറയ്ക്കക്കുഴിയിൽ ബിബിൻ യേശുദാസ് (29) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ സുഹൃത്ത് ആലപ്പുഴ സ്വദേശി ബിനീഷിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പ്രതിയായ ബിനീഷിന്റെ കാമുകിക്ക് കൊല്ലപ്പെട്ട ബിബിൻ മെസ്സേജ് അയച്ചിരുന്നു. ഇത് ബിനീഷ് അറിഞ്ഞതിനെ തുടർന്നായിരുന്നു കൊലപാതകം.

മുരിക്കുംപുഴ ക്ഷേത്രത്തിന് മുന്നിലെ റോഡിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. ബിനീഷിനും കുത്തേറ്റിട്ടുണ്ട്. തെക്കേക്കരയിൽ നിർമാണം പൂർത്തിയാക്കിയ വീട്ടിൽ വെൽഡിങ് വർക്കിന് എത്തിയതായിരുന്നു ഉപകരാറുകാരനായ ബിബിനും സുഹൃത്ത് ബിനീഷും. അടുത്ത ദിവസം നടക്കുന്ന ഗൃഹപ്രവേശനത്തിനു മുൻപായി നടത്തിയ സൽക്കാരച്ചടങ്ങ് കഴിഞ്ഞ് പുറത്തിറങ്ങിയ ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെയാണ് സംഭവം.

കുത്തേറ്റ് ഗുരുതര പരിക്കുകളോടെ ജനറൽ ആശുപത്രിയിൽ എത്തിച്ച ബിബിൻ മരിച്ചു. ഈ വിവരം അറിയാതെ പരിക്കുകളുമായി ആശുപത്രിയിൽ എത്തിയപ്പോഴാണ് ബിനീഷ് പിടിയിലായത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

റോഡ് മുറിച്ച് കടക്കുന്ന തള്ളക്കടുവയും 3 കുഞ്ഞുങ്ങളും; മൂന്നാർ കുണ്ടളയിൽ കടുവ ഇറങ്ങിയെന്ന ദൃശ്യങ്ങൾ വ്യാജം

റോഡ് മുറിച്ച് കടക്കുന്ന തള്ളക്കടുവയും 3 കുഞ്ഞുങ്ങളും; മൂന്നാർ കുണ്ടളയിൽ കടുവ ഇറങ്ങിയെന്ന ദൃശ്യങ്ങൾ വ്യാജം

ഇടുക്കി മൂന്നാർ കുണ്ടളയിൽ കടുവ ഇറങ്ങിയെന്ന് വ്യാജപ്രചരണം. തള്ളക്കടുവയും 3 കുഞ്ഞുങ്ങളും റോഡ് മുറിച്ചു കടക്കുന്ന ദൃശ്യങ്ങളാണ് പ്രചരിച്ചത്. മാട്ടുപ്പെട്ടി കുണ്ടളയിൽ കടുവയും കുഞ്ഞുങ്ങളും ഇറങ്ങിയെന്നായിരുന്നു കഴിഞ്ഞ രണ്ടു ദിവസമായി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ദൃശ്യങ്ങൾ കണ്ട നാട്ടുകാർ വനംവകുപ്പിനെ ആശങ്ക അറിയിച്ചു. ആദ്യഘട്ട പരിശോധനയിൽ കടുവ ഇറങ്ങിയതിന്റെ സൂചനകൾ ഒന്നും വനംവകുപ്പിന് ലഭിച്ചില്ല. പിന്നീട് ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചു. ഇതോടെ നാലുവർഷം മുമ്പ് ഛത്തീസ്ഗഡ് ബിജാപൂരിൽ ഇറങ്ങിയ കടുവയുടെയും കുഞ്ഞുങ്ങളുടെയും ദൃശ്യങ്ങളാണെന്ന് കണ്ടെത്തി.

കാറിലിരുന്ന് പകർത്തിയ ദൃശ്യങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. തള്ളക്കടുവയും മൂന്ന് കുഞ്ഞുങ്ങളും റോഡ് മുറിച്ച് കടക്കുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. കുണ്ടളയിൽ ഇറങ്ങിയ കടുവ എന്ന തലക്കെട്ടിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുതെന്നാണ് വനംവകുപ്പിന്റെ നിർദേശം. അനാവശ്യ പ്രചരണം നടത്തിയാൽ കേസെടുക്കുമെന്നും മുന്നറിയിപ്പുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'സഹോദരിയുടെ നെഞ്ചിൽ അടിച്ചു, പടികെട്ടിൽ നിന്ന് തള്ളി താഴെയിട്ടു'; ഗോവയിൽ വിനോദസഞ്ചാരികൾ സുരക്ഷിതരല്ലെന്ന് യുവതി

'സഹോദരിയുടെ നെഞ്ചിൽ അടിച്ചു, പടികെട്ടിൽ നിന്ന് തള്ളി താഴെയിട്ടു'; ഗോവയിൽ വിനോദസഞ്ചാരികൾ സുരക്ഷിതരല്ലെന്ന് യുവതി

പനാജി: ഗോവയിൽ തീപിടിത്തമുണ്ടായ റോമിയോ ലെയ്ൻ നൈറ്റ് ക്ലബിലെ ജീവനക്കാരിൽ നിന്നും നേരിടേണ്ടി വന്ന ദുരനുഭവം തുറന്ന് പറഞ്ഞ് യുവതി. മുംബയ് നിവാസിയായ വൈഭവി ചന്ദലാണ് തനിക്കും തന്റെ ബന്ധുക്കൾക്കും നേരിട്ട ദുരനുഭവം തുറന്നുപറഞ്ഞത്. ക്ലബിലെ ജീവനക്കാർ തങ്ങളോട് മോശമായി സംസാരിച്ചെന്നും വടി ഉൾപ്പടെയുള്ള ആയുധങ്ങൾ ഉപയോഗിച്ച് ശാരീരികമായി മർദിച്ചെന്നും യുവതി ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ചന്ദൽ പൊലീസിൽ പരാതി നൽകി.'നവംബർ ഒന്നിന് എന്റെ കസിൻസിനൊപ്പം ഞാൻ വാഗേറ്ററിലെ റോമിയോ ലെയ്ൻ സന്ദർശിച്ചു. ഞങ്ങൾ ആകെ 13 പേരുണ്ടായിരുന്നു. ക്ലബ് വളരെ ശ്വാസംമുട്ടിക്കുന്ന രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. അതിന് ഒരു പ്രവേശന കവാടവും ഒരു പുറത്തേക്കുള്ള വഴിയും മാത്രമേയുള്ളൂ. അതും ഉയരത്തിലാണ്. അതിനാൽ ആ ക്ലബ്ബിൽ പ്രവേശിക്കാനും പുറത്തുകടക്കാനും പ്രയാസമാണ്. ജീവനക്കാർ ഞങ്ങളോട് മോശമായി സംസാരിക്കുകയും അനുചിതമായി പെരുമാറുകയും ചെയ്തു'- ചന്ദൽ പറഞ്ഞു.പുലർച്ചെ ക്ലബിൽ നിന്നും മടങ്ങാൻ നേരം വഴിയിൽ കിടന്ന കസേര കൂട്ടത്തിലൊരാൾ കാലു കൊണ്ട് നീക്കി വച്ചതിൽ പ്രകോപിതരായ ജീവനക്കാ‌ർ തങ്ങളോട് മോശമായി പെരുമാറുകയായിരുന്നെന്ന് യുവതി പറയുന്നു. ക്ഷമാപണം നടത്തിയെങ്കിലും ക്ലബിലെ ബൗൺസർമാരുൾപ്പെടെയുള്ളവർ തങ്ങളെ പുറത്തുകടക്കാൻ അനുവദിച്ചില്ലെന്നും കൂട്ടത്തോടെ മർദിച്ചെന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു. ജീവനക്കാരിൽ ഒരാൾ തന്റെ സഹോദരിയുടെ നെഞ്ചിൽ അടിച്ചതായും പടിക്കെട്ടിൽ നിന്ന് തള്ളിയിട്ടതായും യുവതി പറയുന്നു. തന്റെ സഹോദരനെ വടി കൊണ്ട് മർദിച്ചതായും യുവതി പരാതിപ്പെട്ടു. സ്ത്രീ സുരക്ഷയും വിനോദസഞ്ചാരികളുടെ സുരക്ഷയും നിങ്ങൾ ഗൗരവമായി എടുക്കുന്നില്ലെങ്കിൽ, ഗോവയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമെന്ന് ചന്ദൽ കൂട്ടിച്ചേർത്തു.ക്ലബ്ബിന്റെ മാനേജർ അജയ് കവിത്കർ, സ്റ്റാഫ് അംഗമായ ജുനൈദ് അലി, സുരക്ഷാ ജീവനക്കാർ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. ക്ലബിന്റെ ഉടമസ്ഥരായ ഗൗരവ്, സൗരഭ് എന്നിവരുടെ പേരുകൾ പരാതിയിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ സംഭവസമയത്ത് അവർ ക്ലബിൽ ഇല്ലാതിരുന്നതിനാൽ പൊലീസ് ആ പേരുകൾ പരാതിയിൽ നിന്ന് ഒഴിവാക്കി.