Monday, 15 December 2025

ശബരിമല സ്വർണകൊള്ള; മുൻ എക്സിക്യൂട്ടീവ് ഓഫിസർ സുധീഷ് കുമാറിന് ജാമ്യമില്ല

ശബരിമല സ്വർണകൊള്ള; മുൻ എക്സിക്യൂട്ടീവ് ഓഫിസർ സുധീഷ് കുമാറിന് ജാമ്യമില്ല

ശബരിമല സ്വർണ കൊള്ളയിൽ മുൻ എക്സിക്യൂട്ടീവ് ഓഫിസർ സുധീഷ് കുമാറിന് ജാമ്യമില്ല. സുധീഷ് കുമാറിന്റെ രണ്ട് ജാമ്യാപേക്ഷകളും വിജിലൻസ് കോടതി തള്ളി. സുധീഷിനല്ല തിരുവാഭരണം കമ്മീഷണർക്കാണ് ഉത്തരവാദിത്വമെന്നായിരുന്നു പ്രതിഭാഗം വാദം. എന്നാൽ ഉദ്യോഗസ്ഥൻ എന്ന നിലയിൽ സുധീഷ് കുമാറിനും പങ്കുണ്ട് എന്നാണ് പ്രോസിക്യൂഷൻ വാദം. പ്രോസിക്യൂഷനു വേണ്ടി അഡ്വ. സിജു രാജൻ ഹാജരായി.

സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ സുധീഷിനും പങ്കുണ്ടെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. . ശില്‍പ്പപാളിയും വാതില്‍പ്പടിയും സ്വര്‍ണം പൂശിയതാണെന്ന് അറിയാമായിരുന്നിട്ടും ചെമ്പുതകിടുകള്‍ എന്ന് എഴുതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ കൈവശം കൊടുത്തുവിടാന്‍ ശുപാര്‍ശക്കത്ത് എഴുതിയത് സുധീഷാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

തകിടുകള്‍ കൊടുത്തുവിട്ടപ്പോള്‍ തയ്യാറാക്കിയ മഹസറുകളില്‍ ചെമ്പുതകിടുകള്‍ എന്നുമാത്രം എഴുതി സ്വര്‍ണം കവരാന്‍ സുധീഷ് കുമാര്‍ സാഹചര്യമൊരുക്കി എന്നതാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍. മഹസര്‍ എഴുതിയപ്പോള്‍ സ്ഥലത്തില്ലാതിരുന്ന ഉദ്യോഗസ്ഥരും ഉണ്ടെന്ന് രേഖപ്പെടുത്തിയതും ഇയാളാണെന്നാണ് വിവരം. ഇളക്കിയെടുത്ത പാളികള്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് നേരിട്ടുകൊടുക്കുന്നു എന്ന് മഹസര്‍ എഴുതിയശേഷം പോറ്റിയുടെ രണ്ട് സുഹൃത്തുക്കളുടെ കൈവശം കൊടുത്തതും സുധീഷായിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രണ്ട് ഇതിഹാസങ്ങൾ ഒറ്റ ഫ്രെയ്മിൽ ! 2011 ലോകകപ്പ് ജേഴ്‌സി മെസിക്ക് സമ്മാനിച്ച് സച്ചിൻ

രണ്ട് ഇതിഹാസങ്ങൾ ഒറ്റ ഫ്രെയ്മിൽ ! 2011 ലോകകപ്പ് ജേഴ്‌സി മെസിക്ക് സമ്മാനിച്ച് സച്ചിൻ

ഞായറാഴ്ച ഇന്ത്യയിലെ കായിക പ്രേമികൾക്ക് മറക്കാനാകാത്ത ഒരു ദിവസമായിരുന്നു. 2011ൽ ഇന്ത്യ ലോകകപ്പ് നേടിയ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ഫുട്ബോളിന്റെ മിശിഹയും ക്രിക്കറ്റിന്റെ ദൈവവും ഒരുമിച്ച് ഒറ്റ ഫ്രെയ്മിൽ പ്രത്യക്ഷപ്പെട്ടു. 'ഗോട്ട് ഇന്ത്യ ടൂർ 2025' ന്റെ ഭാഗമായി മുംബെയിൽ നടന്ന പരിപാടിയിലാണ് അർജന്റീനിയൻ ഇതിഹാസ താരം ലയണൽ മെസിയും ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറും കണ്ടുമുട്ടിയത്. രണ്ട് ലോകകപ്പ് ജേതാക്കളുടെ കണ്ടുമുട്ടൽ ഇന്ത്യൻ കായിക പ്രേമികൾക്ക് അവിസ്മരണീയമായ ഒരു നിമിഷമാണ് സമ്മാനിച്ചത്. സ്റ്റേഡിയത്തിൽ തിടിച്ചു കൂടിയ ആരാധകർ മെസിയുടെയും സച്ചിന്റെയും പേരുകൾ ആവേശത്തിൽ ഉറക്കെ വിളിച്ചു പറഞ്ഞു. മെസ്സിക്കും ലൂയിസ് സുവാരസിനും റോഡ്രിഗോ ഡി പോളിനും ആവേശകരമായ സ്വീകരണമായിരുന്നു മുംബൈ ഒരുക്കിയത്.

പരിപാടിയൽ 2011 ലെ ലോകകപ്പിലെ തന്റെ 10-ാം നമ്പർ ഇന്ത്യൻ ജേഴ്‌സി സച്ചിൻ മെസ്സിക്ക് കൈമാറി. പകരമായി മെസ്സി 2022ലെ   ഫിഫ ലോകകപ്പ് പന്ത് സച്ചിന് സമ്മാനിച്ചു. പരിപാടിയിൽ ഇന്ത്യയുടെ ഫുട്ബോൾ ഇതിഹാസവും എക്കാലത്തെയും മികച്ച ഗോൾ സ്‌കോററുമായ ഇന്ത്യൻ സ്‌ട്രൈക്കർ സുനിൽ ഛേത്രിയുമായും മെസി സംസാരിക്കുകയും ജെഴ്സി നൽകുകയും ചെയ്തു

അതേസമയം, കൊൽക്കത്തയിലെ പാഠമുൾക്കൊണ്ട് ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ കർശനമായ സുരക്ഷാ സംവിധാനങ്ങളാണ് മുംബൈയിൽ ഒരുക്കിയത്. വേദികൾക്കുള്ളിൽ വാട്ടർ ബോട്ടിലുകൾ, ലോഹ വസ്തുക്കൾ, നാണയങ്ങൾ എന്നിവ കൊണ്ടുപോകുന്നതിന് നിയന്ത്രണങ്ങൾ ഉൾപ്പെടെയുള്ള കർശന സുരക്ഷാ ക്രമീകരണങ്ങൾ മുംബൈ പോലീസ് ഏർപ്പെടുത്തിയിട്ടുണ്ടായിരുന്നു. ജനക്കൂട്ടത്തെ നിരീക്ഷിക്കാൻ വാച്ച് ടവറുകളും സ്ഥാപിച്ചിച്ചിരുന്നു.

മെസ്സിയുടെ സന്ദർശന വേളയിൽ സ്റ്റേഡിയങ്ങൾക്ക് സമീപം വൻ ജനക്കൂട്ടം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച്, സിറ്റി പോലീസ് സേന രണ്ട് വേദികളിലും പരിസരത്തുമായി 2,000-ത്തിലധികം ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു.കൊൽക്കത്തയിൽ നിലനിന്നിരുന്ന അരാജകത്വവും സുരക്ഷാ വീഴ്ചയും കണക്കിലെടുത്ത്, ബ്രാബോൺ, വാങ്കഡെ സ്റ്റേഡിയങ്ങളിൽ ലോകകപ്പ് നിലവാരത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയതെന്ന് പോലീസ് പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പ്രവാസികൾ നാട്ടിലേക്കയച്ച സാധനങ്ങൾ ഗോഡൗണുകളിൽ കെട്ടിക്കിടക്കുന്നു,

പ്രവാസികൾ നാട്ടിലേക്കയച്ച സാധനങ്ങൾ ഗോഡൗണുകളിൽ കെട്ടിക്കിടക്കുന്നു,

 റിയാദ്: പ്രവാസികൾ അധ്വാനിച്ച പൈസ കൊടുത്തുവാങ്ങി സ്വന്തം നാടുകളിലേക്ക് അയക്കുന്ന സാധനങ്ങൾ കാർഗോ ഏജൻസികളുടെ ഗോഡൗണുകളിൽ കെട്ടികിടക്കുന്നു. ലക്ഷണക്കിന് കിലോ സാധനങ്ങളാണ് ഇങ്ങനെ കെട്ടിക്കിടന്നും കരിഞ്ചന്തയിൽ മറിച്ചു വിറ്റും പ്രവാസികൾ വഞ്ചിതരാവുന്നതെന്ന് ഇന്ത്യൻ ഡോർ ടു ഡോർ അസോസിയേഷൻ (ഐ.ഡി.എ) ഭാരവാഹികൾ റിയാദിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അനധികൃത ഏജൻറുമാരാണ് തട്ടിപ്പുനടത്തുന്നതെന്നും അവർ ആരോപിച്ചു. അംഗീകൃത സ്ഥാപനങ്ങൾ ഇല്ലാത്ത വ്യക്തികളും അനധികൃത ഏജൻസികളും മിനി പിക്കപ്പ് വാന്‍, നെയിം കാര്‍ഡ്, സ്റ്റിക്കര്‍, ബില്‍ എന്നിവ ഉപയോഗിച്ച് വളരെ കുറഞ്ഞ നിരക്കിൽ നാട്ടിലേക്ക് ഡോർ ടു ഡോർ അയക്കാമെന്ന് വാഗ്ദാനം നൽകി സാധനങ്ങള്‍ ശേഖരിക്കുന്ന പ്രവണത വര്‍ധിച്ചിരിക്കുന്നു. 

കുറഞ്ഞ വിലക്ക് വില്‍പ്പന

ഇവര്‍ ശേഖരിക്കുന്ന സാധനങ്ങള്‍ പലപ്പോഴും നാട്ടിലേക്ക് അയക്കപ്പെടാതെ റിയാദിലെ ഗോഡൗണുകളിലോ നാട്ടിലെത്തിയശേഷം വിതരണം ചെയ്യാപ്പെടാനാവാതെ അവിടുത്തെ ഗോഡൗണുകളിലോ കെട്ടിക്കിടക്കുകയും തുടര്‍ന്ന് കുറഞ്ഞ വിലക്ക് വില്‍പ്പനക്ക് വെക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ഈ വിവരങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഔദ്യോഗിക അംഗീകാരത്തോടെ മാന്യമായി ഈ രംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെന്ന നിലയിലുള്ള ഉത്തരവാദിത്വ ബോധത്തോടെ ഇക്കാര്യം ജനങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തുന്നതെന്ന് അവർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. കുറഞ്ഞ നിരക്കിൽ അയക്കാമെന്ന് പഞ്ഞ് സാധനം എടുക്കുന്ന ഇത്തരം അനധികൃത കാര്‍ഗോ ഏജൻസികളോട വ്യക്തികളോ അംഗീകൃത ഏജൻസികൾ വഴിയാണ് കാർഗോ അയക്കാൻ ശ്രമിക്കാറുള്ളത്. ഉപഭോക്താക്കളിൽനിന്ന് എടുക്കുന്ന സാധനങ്ങൾ അംഗീകൃത ഏജൻസികളെ കൊണ്ടുവന്ന് ഏൽപ്പിച്ച ശേഷം പേയ്മെൻറ് ഭാഗികമായി നടത്തിയശേഷം മുങ്ങുന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ട്. ബാക്കി പണം കൂടി വന്നിട്ട് അയക്കാമെന്ന് കരുതി ഏജൻസികൾ കാത്തിരിക്കും. എന്നാൽ കൊണ്ടുവന്ന് ഏൽപിച്ച ഏജൻറുമാരെ പിന്നെ കാണില്ല. അതോടെ അയക്കപ്പെടാതെ ഈ സാധനങ്ങൾ കെട്ടികിടക്കുന്ന സാഹചര്യമുണ്ടാവും.

2021 മെയ് രണ്ടിന് ജിദ്ദ, ദമ്മാം, റിയാദ് എന്നീ പ്രവിശ്യകളിലെ കാര്‍ഗോ പ്രവര്‍ത്തകരുടെ കൂട്ടായ്മയായി രൂപവത്കരിക്കപ്പെട്ട ഐ.ഡി.എ ഈ സാഹചര്യത്തിൽ കൂടുതൽ ഉണർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. പ്രവാസികൾ തട്ടിപ്പിന് ഇരയാവാതിരിക്കാൻ ജാഗ്രത പാലിക്കും. സംഘടനയുടെ മേൽനോട്ടത്തിൽ എയർ കാർഗോക്ക് 13 റിയാലും സീ കാർഗോക്ക് ഏഴ് റിയാലും എന്ന നിലയിൽ ഡോർ ടു ഡോർ നിരക്ക് ഏകീകരിച്ചിട്ടുണ്ട്. ഈ തുകയിൽ കുറച്ച് കാർഗോ അയക്കാമെന്ന് പറഞ്ഞ് ഏജൻറുമാർ സമീപിച്ചാൽ തട്ടിപ്പല്ലെന്ന് ഉറപ്പുവരുത്തിയ ശേഷമേ സാധനങ്ങൾ അയക്കാൻ ഏൽപ്പിക്കാവൂ. വാർത്താസമ്മേളനത്തിൽ ഡോർ ടു ഡോർ കാർഗോ രംഗത്ത് പ്രവർത്തിക്കുന്ന അറബ്കോ രാമചന്ദ്രൻ, രഞ്ജിത് മോഹൻ, കെ.ടി. റഫീഖ്, ടി.കെ. ഹാഫിസ്, സെയ്യിദ്, മുഹമ്മദ് തൻവീർ, നൂറുദ്ദീൻ, മുഹമ്മദ് ബഷീർ എന്നിവർ പങ്കെടുത്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'എന്താണ് ചെയ്യുന്നതെന്ന് മോഹൻലാൽ പോലും ചിന്തിച്ചില്ല'; 'ഭഭബ' സിനിമ പോസ്റ്റർ റിലീസിൽ ഭാ​ഗ്യലക്ഷ്മി

'എന്താണ് ചെയ്യുന്നതെന്ന് മോഹൻലാൽ പോലും ചിന്തിച്ചില്ല'; 'ഭഭബ' സിനിമ പോസ്റ്റർ റിലീസിൽ ഭാ​ഗ്യലക്ഷ്മി

തിരുവനന്തപുരം: മലയാള സിനിമയെ ഒന്നാകെ പിടിച്ചു കുലുക്കിയ നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ വിധിക്ക് പിന്നാലെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ അരങ്ങേറുകയാണ്. സമൂഹത്തിന്റെ മുൻനിരയിൽ ഉൾപ്പടെയുള്ളവർ വിധിക്കെതിരെ രം​ഗത്ത് എത്തിയിട്ടുണ്ട്. ഇതിനിടെയാണ് ദിലീപിന്റെ ഭഭബ എന്ന സിനിമയുടെ പോസ്റ്ററും ട്രെയിലറും പുറത്തുവരുന്നത്. മോഹൻലാലും സിനിമയിൽ അതിഥി വേഷത്തിൽ എത്തുണ്ട്. സിനിമയുടെ പോസ്റ്റർ റിലീസ് ചെയ്യുന്നതിന് മുൻപ് താൻ എന്താണ് ചെയ്യുന്നതെന്ന് മോഹൻലാൽ പോലും ചിന്തിച്ചില്ലല്ലോ എന്ന് പറയുകയാണ് ഭാ​ഗ്യലക്ഷ്മി.

"വിധി വന്ന അന്നുതന്നെയല്ലേ നമ്മൾ ഏറ്റവും സ്നേഹിക്കുന്ന ശ്രീ മോഹൻലാൽ ആ സിനിമയുടെ പോസ്റ്റർ റിലീസ് ചെയ്യുന്നത്. ഒരു നിമിഷം ചിന്തിക്കണം. ഞാൻ എന്താണ് ചെയ്യുന്നതെന്ന് അദ്ദേഹം പോലും ചിന്തിച്ചില്ലല്ലോ എന്നാണ്. അവന് വേണ്ടിയും അവൾക്ക് വേണ്ടിയും ഞാൻ പ്രാർത്ഥിക്കുന്നു എന്ന് പറഞ്ഞതും നമ്മൾ കേട്ടു. ഇതെല്ലാം അയാൾ ഉണ്ടാക്കി വച്ചിരിക്കുന്ന ഒരു സാമ്പത്തിക സ്പെയ്സ് ആണ്. അതാണ് നമ്മൾ കണ്ടത്", എന്നായിരുന്നു ഭാ​ഗ്യലക്ഷ്മി മാധ്യമങ്ങളോട് പറഞ്ഞത്. ഐഎഫ്എഫ്കെയിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു ഇവരുടെ പ്രതികരണം.

"ഈ വിധിയോട് കൂടി അവൾ തളർന്നുവെന്ന് പലരും വിചാരിക്കുന്നുണ്ട്. ഇനി മുന്നോട്ട് ഇല്ലെന്ന്. ഒരിഞ്ച് പോലും അവൾ തളർന്നിട്ടില്ല. അതിശക്തമായി തന്നെ മുന്നോട്ട് സഞ്ചരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. നിയമത്തിന്റെ ഏത് അറ്റം വരെയും അവൾ പോകും. ഇതിൽ കൂടുതൽ അപമാനമൊന്നും അവൾക്ക് സഹിക്കാനില്ല. രണ്ട് മണിക്കൂർ കാറിനുള്ളിൽ സംഭവിച്ചതിനെക്കാൾ അപമാനം അടച്ചിട്ട കോടതി മുറിക്കുള്ളിൽ അവൾ അനുഭവിച്ചു. അതിൽ കൂടുതലൊന്നും എനിക്കിനി സംഭവിക്കാനില്ലല്ലോ രീതിയിലാണ് അവൾ പോസ്റ്റിട്ടത്. തീർച്ചയായും അപ്പീലിന് പോകും. അത് ഔദ്യോ​ഗികമായി അറിയിക്കേണ്ടത് അവളാണ്. അവളെ തളർത്താമെന്ന് ആരും വിചാരിക്കണ്ട. നമ്മൾ എല്ലാവരും ശക്തമായി അവളോടൊപ്പം നിൽക്കുകയാണ് വേണ്ടത്. മുൻപ് ഇങ്ങനെയൊക്കെ ഉണ്ടാകുമോന്ന സംശയം ഒരു 50 ശതമാനം ആൾക്കാർക്ക് മാത്രമെ ഉണ്ടായിരുന്നുള്ളൂ. ഈ വിധി വന്നതോട് കൂടിയാണ് എല്ലാവർക്കും വ്യക്തമായി മനസിലായത്. കോടതിയിൽ നിന്നും വിധി വന്നാൽ 'എനിക്ക് വളരെ സന്തോഷമുണ്ട്. സത്യം ജയിച്ചു' എന്നൊക്കെ വേണമെങ്കിൽ പറയുന്നതിന് പകരം മറ്റൊരു പെണ്ണിന്റെ പേരാണ് അവിടെ പറയുന്നത്. അന്ന് ആ നടി ഇയാളുടെ പേര് പറഞ്ഞായിരുന്നില്ല സംസാരിച്ചത്. തന്നെ ഉദ്ദേശിച്ചാണ് അത് പറഞ്ഞതെന്ന് അയാൾ തന്നെ തീരുമാനിച്ചു. അതിനർത്ഥം അയാൾ ചെയ്തു എന്ന് തന്നെയാണ്. ഇനിയും അദ്ദേഹത്തിന്റെ വില്ലനിസം തീർന്നിട്ടില്ല. ഇനിയും ഞാൻ അങ്ങനെ തന്നെ ചെയ്യും എന്ന ദൈര്യം കിട്ടിയത് വിധിയിൽ കൂടിയാണ്. അതെങ്ങനെ നേടിയെന്ന് എല്ലാവർക്കും അറിയാം. അതിജീവിത കേസ് കൊടുത്തത് കൊണ്ടുമാത്രമാണ് പല പെൺകുട്ടികളും രക്ഷപ്പെട്ടത്", എന്നും ഭാ​ഗ്യലക്ഷ്മി പറ‍ഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

LDF പ്രവർത്തകൻ്റെ വീടിന് മുന്നിൽ തലമുടി വേസ്റ്റ് വിതറി വിജയിച്ച UDF സ്ഥാനാർത്ഥിയുടെ സഹോദരൻ

LDF പ്രവർത്തകൻ്റെ വീടിന് മുന്നിൽ തലമുടി വേസ്റ്റ് വിതറി വിജയിച്ച UDF സ്ഥാനാർത്ഥിയുടെ സഹോദരൻ

തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ എല്‍ഡിഎഫ് പ്രവര്‍ത്തകന്റെ വീടിന് മുന്നില്‍ ബാര്‍ബര്‍ ഷോപ്പിലെ തലമുടി വേസ്റ്റ് വിതറി യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ സഹോദരന്‍. തിരുവനന്തപുരം ആറ്റിങ്ങലിലാണ് സംഭവം. തെരഞ്ഞെടുപ്പിന് വേണ്ടി വിദേശത്ത് നിന്ന് നാട്ടിലെത്തിയ എല്‍ഡിഎഫ് പ്രവര്‍ത്തകനായ ഷാബു സറഫുദ്ദീന്റെ വീടിന് മുന്നിലാണ് ജയിച്ച സ്ഥാനാര്‍ത്ഥിയുടെ സഹോദരനായ സിയാദ് അബ്ദുള്‍ റഷീദ് തലമുടി വേസ്റ്റ് വിതറിയത്. സംഭവത്തില്‍ അബ്ദുള്‍ റഷീദിനെതിരെ കടയ്ക്കാവൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

രണ്ട് ചാക്ക് തലമുടി വേസ്റ്റാണ് ഇയാള്‍ വിതറിയത്. റഷീദ് വേസ്റ്റ് വിതറുന്ന ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു. തെരഞ്ഞെടുപ്പിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് ഇതിന് പിന്നിലെന്നാണ് ഷാബു സറഫുദ്ദീന്‍ പറയുന്നത്. 'തെരഞ്ഞെടുപ്പില്‍ വിജയിച്ചത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ്. സ്ഥാനാര്‍ത്ഥിയുടെ സഹോദരന്‍ എന്റെ വീടിന് മുന്നില്‍ ബാര്‍ബര്‍ ഷോപ്പിലെ മാലിന്യം നിക്ഷേപിച്ചു. മറ്റുള്ളവരെ താറടിച്ച് കാണിക്കുന്ന രീതിയാണിത്. അത്തരം രീതിയുള്ളവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം', ഷാബു സറഫുദ്ദീന്‍ പറഞ്ഞു. വോട്ടെണ്ണല്‍ ദിവസം വിജയാഹ്ളാദത്തിനിടെയാണ് അബ്ദുള്‍ റഷീദ് വേസ്റ്റ് വിതറിയത്. എന്നാല്‍ എന്താണ് നടന്നതെന്ന് അറിയില്ലെന്നാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പ്രതികരണം.

അതേസമയം തെരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വന്നതിന് പിന്നാലെ നിരവധി സ്ഥലങ്ങളിലാണ് രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ കൊലവിളി പ്രസംഗവും അക്രമവും നടത്തുന്നത്. മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്ക് നേരെ കയ്യോങ്ങിയാല്‍ ആ കൈകള്‍ വെട്ടി മാറ്റുമെന്ന് വളാഞ്ചരി നഗരസഭാ മുന്‍ കൗണ്‍സിലറായ ബാവ എന്നറിയപ്പെടുന്ന ശിഹാബുദ്ദീന്‍ പറഞ്ഞു. തല്ലിയവരെ തിരിച്ചു തല്ലാതെ പോവില്ലെന്നും ശിഹാബുദ്ദീന്‍ പറഞ്ഞു.

മുസ്‌ലിം ലീഗ് നേതാക്കള്‍ വീട്ടില്‍ കിടന്നുറങ്ങില്ലെന്നും അരിവാള്‍ കൊണ്ട് ചില പ്രയോഗങ്ങള്‍ അറിയാമെന്നും ഫറോക്ക് ഏരിയാ കമ്മിറ്റി അംഗം സമീഷ് ഭീഷണിപ്പെടുത്തിയിരുന്നു. വോട്ടിന് വേണ്ടി കെട്ടി കൊണ്ട് വന്ന പെണ്ണുങ്ങളെ കാഴ്ച വെക്കരുതെന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന മുന്‍ ലോക്കല്‍ സെക്രട്ടറി കെ വി മജീദിന്റെ പ്രസംഗവും പ്രചരിക്കുന്നുണ്ട്. യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചരണം നടത്തിയ വനിതാ ലീഗ് പ്രവര്‍ത്തകര്‍ക്ക് എതിരെയായിരുന്നു മജീദിന്റെ അധിക്ഷേപ പ്രസംഗം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മദ്യപിച്ച് വാഹനമോടിച്ച് അപകടം; പൊലീസുകാരനും സിനിമാതാരവുമായ ശിവദാസിനെതിരെ കേസെടുത്ത് പൊലീസ്

മദ്യപിച്ച് വാഹനമോടിച്ച് അപകടം; പൊലീസുകാരനും സിനിമാതാരവുമായ ശിവദാസിനെതിരെ കേസെടുത്ത് പൊലീസ്

 കണ്ണൂർ: കണ്ണൂരിൽ മദ്യപിച്ച് വാഹനമോടിച്ച പൊലീസുകാരനെതിരെ പൊലീസ് കേസെടുത്തു. സ്പെഷ്യൽ ബ്രാഞ്ച് എസ് ഐയും സിനിമാതാരവുമായ പി ശിവദാസനെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ ആയ ശിവദാസൻ ഓടിച്ച കാർ കലുങ്കിൽ ഇടിച്ചു അപകടമുണ്ടാവുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മട്ടന്നൂർ പൊലീസ് കേസെടുത്തത്. സംഭവത്തിൽ പൊലീസ് അന്വേഷണം നടന്നുവരികയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രാഹുലിനെതിരായ രണ്ടാമത്തെ കേസിൽ അപ്പീൽ പരിഗണിക്കുക ക്രിസ്തുമസ് അവധിക്ക് ശേഷം, ആദ്യ കേസിൽ ഇന്ന് വിശദമായ വാദം

രാഹുലിനെതിരായ രണ്ടാമത്തെ കേസിൽ അപ്പീൽ പരിഗണിക്കുക ക്രിസ്തുമസ് അവധിക്ക് ശേഷം, ആദ്യ കേസിൽ ഇന്ന് വിശദമായ വാദം

കൊച്ചി: രണ്ടാമത്തെ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് മുൻകൂർ ജാമ്യം നൽകിയതിനെതിരെ സർക്കാർ നൽകിയ അപ്പീൽ പരിഗണിക്കുന്നത് മാറ്റി. ക്രിസ്തുമസ് അവധിക്ക് ശേഷം പരിഗണിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു. മറുപടി നൽകാൻ സമയം വേണമെന്ന് രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. ഇതു പരിഗണിച്ചാണ് ക്രിസ്തുമസ് അവധിക്ക് ശേഷം പരിഗണിക്കുമെന്ന് സിംഗിൾ ബെഞ്ച് അറിയിച്ചത്. 

അതേസമയം ആദ്യത്തെ പരാതിയിൽ വിശദമായ വാദം കേൾക്കുമെന്ന് കോടതി അറിയിച്ചു. ആദ്യത്തെ കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സെഷൻസ് കോടതി നടപടിക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ ഹർജിയിലാണ് വാദം കേൾക്കുക. ഈ കേസിൽ രാഹുലിനെ തൽക്കാലത്തേക്ക് അറസ്റ്റ് ചെയ്യരുതെന്ന് കോടതി കഴിഞ്ഞയാഴ്ച നിർദേശിച്ചിരുന്നു. ഈ കേസിൽ വിശദമായ വാദം ഇന്ന് നടക്കും. ഹർജി അൽപ്പസമയത്തിനകം പരിഗണിക്കും.

പത്തനംതിട്ട വിട്ടുപോകരുതെന്ന് രാഹുലിനോട് അന്വേഷണസംഘം
പത്തനംതിട്ടയിലുണ്ടാകണമെന്നും ജില്ല വിട്ടുപോവരുതെന്നും ബലാത്സം​ഗക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്ക് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ നിർദ്ദേശം. ബലാത്സംഗക്കേസുകളിൽ ഹൈക്കോടതി തീരുമാനത്തിന് ശേഷമായിരിക്കും രാഹുലിൻ്റെ ചോദ്യം ചെയ്യലിൽ തീരുമാനമെടുക്കുക. ചോദ്യം ചെയ്യാൻ ഇന്ന് ഹാജരാകണമെന്നായിരുന്നു പ്രിൻസിപ്പൽ സെഷൻസ് കോടതി നിർദ്ദേശം. എന്നാൽ മുൻകൂർ ജാമ്യം നൽകിയ സെഷൻസ് കോടതി ഉത്തരവ് പൊലീസ് ചോദ്യം ചെയ്ത സാഹചര്യത്തിലാണ് ചോദ്യം ചെയ്യൽ മാറ്റിവച്ചത്. ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്തതോടെ 15 ദിവസം ഒളിവിലായിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ കഴിഞ്ഞ 11നാണ് പാലക്കാട് എത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ രാഹുൽ പിറ്റേന്ന് പത്തനംതിട്ടയിലെ വീട്ടിലെത്തി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സോയാബീൻ സാലഡ് സൂപ്പറാണ്; റെസിപ്പി

സോയാബീൻ സാലഡ് സൂപ്പറാണ്; റെസിപ്പി

തയ്യാറാക്കുന്ന വിധം

സോയാബീൻ നല്ലപോലെ വെള്ളത്തിൽ കുതിർത്തതിനു ശേഷം ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക. ആവിയിൽ ഒന്ന് വേവിച്ചെടുത്താൽ നന്നായിരിക്കും. അതിനുശേഷം സവാള ചെറുതായി അരിഞ്ഞത്, മല്ലിയില, തൈര്, ടൊമാറ്റോ, കുറച്ചു വെള്ളരിക്ക അരിഞ്ഞത് എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കാം. വളരെ ഹെൽത്തി ആയിട്ടുള്ള ഈ ഒരു സാലഡ് ഏത് സമയത്തും കഴിക്കാൻ നല്ലതാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കോട്ടയത്ത് വ്യാപാരിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയത്ത് വ്യാപാരിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം: കോട്ടയത്ത് വ്യാപാരിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം പൈകയിലാണ് സംഭവം. പാല പൈക സ്വദേശി വിനോദ് ജേക്കബ് കൊട്ടാരത്തിൽ ആണ് മരിച്ചത്. ഇന്നലെ വീട്ടിൽ നിന്ന് പോയ വിനോദ് രാത്രിയായിട്ടും തിരിച്ചെത്തിയില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇന്ന് രാവിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിനോദിന്‍റെ വീട്ടിലേക്ക് പോകുന്ന വഴിയിലുള്ള കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടിലേക്ക് പോകുന്ന വഴിയിൽ കാലു തെറ്റി കുളത്തിൽ വീണതാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പാല പൊലീസ് അന്വേഷണം ആരംഭിച്ചു. അസ്വഭാവിക മരണത്തിന് കേസെടുത്തു. ഫയര്‍ഫോഴ്സെത്തി മൃതദേഹം പുറത്തെടുത്തു. ഇൻക്വസ്റ്റ് നടപടികള്‍ക്കുശേഷം പോസ്റ്റ്‍മോര്‍ട്ടത്തിനായി കൊണ്ടുപോകും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

‘തരൂരിന്റെയും രാഹുൽ ഗാന്ധിയുടെയും പ്രത്യയ ശാസ്ത്രം വെവ്വേറെ’; എക്സ് പോസ്റ്റ് പങ്കുവെച്ച് ശശി തരൂർ

‘തരൂരിന്റെയും രാഹുൽ ഗാന്ധിയുടെയും പ്രത്യയ ശാസ്ത്രം വെവ്വേറെ’; എക്സ് പോസ്റ്റ് പങ്കുവെച്ച് ശശി തരൂർ

കോൺഗ്രസ് നേതൃത്വത്തോടുള്ള അതൃപ്തി പരസ്യമാക്കി വീണ്ടും ഡോ ശശി തരൂർ എംപി. തന്റെയും രാഹുൽ ഗാന്ധിയുടെയും പ്രത്യയ ശാസ്ത്രം വെവേറെയെന്ന വിമർശന എക്സ് പോസ്റ്റിൽ അദ്ദേഹം പങ്കുവച്ചു.
ഡോ ശശി തരൂർ റീപോസ്റ്റ് ചെയ്തത്, രണ്ട് ആശയ ധാരകളെ ഒന്നിച്ചുകൊണ്ടുപോകാൻ സാധിക്കാത്തത് കോൺഗ്രസിന്റെ കഴിവുകേടെന്ന് എക്സ് പോസ്റ്റിൽ പറയുന്നു. വിവിധ വിഷയങ്ങളിൽ കോൺഗ്രസ് നേതൃത്വവുമായി അഭിപ്രായ വ്യത്യാസം തുടരുന്നതിനിടെയാണ് പുതിയ നീക്കം.

‘ശശി തരൂരും രാഹുൽ ഗാന്ധിയും തമ്മിലുള്ള വ്യത്യാസം കോൺഗ്രസിനുള്ളിൽ നിലനിൽക്കുന്ന രണ്ട് പ്രത്യയശാസ്ത്ര പ്രവണതകളെ പ്രതിഫലിപ്പിക്കുന്നു. പ്രശ്നം അവരുടെ സഹവർത്തിത്വമല്ല. ആളുകളെ തെരഞ്ഞെടുക്കുന്നതിനോ സംയോജിപ്പിക്കുന്നതിനോ യോജിച്ച രീതിയിൽ കൊണ്ടുപോവാനോ ഉള്ള കഴിവ് കോൺഗ്രസിനില്ല എന്നതാണ് പ്രശ്നം’ തരൂർ പങ്കുവെച്ച പോസ്റ്റിൽ

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നടിയെ ആക്രമിച്ച കേസ്; ദിലീപും പൾസർ സുനിയും ഗൂഢാലോചന നടത്തിയതിന് തെളിവിന്റെ ഒരു പേപ്പര്‍ കഷണം പോലുമില്ലെന്ന് കോടതി

നടിയെ ആക്രമിച്ച കേസ്; ദിലീപും പൾസർ സുനിയും ഗൂഢാലോചന നടത്തിയതിന് തെളിവിന്റെ ഒരു പേപ്പര്‍ കഷണം പോലുമില്ലെന്ന് കോടതി

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ദിലീപും പൾസർ സുനിയും തൃശൂരിലെ ഹോട്ടൽ പാർക്കിങ്ങിൽ ഗൂഢാലോചന നടത്തിയെന്ന് തെളിയിക്കാൻ ഒരു കഷണം പേപ്പർ പോലും അന്വേഷണ സംഘം ഹാജരാക്കിയില്ലെന്ന് കോടതി. കാറിൽ ഗൂഢാലോചന നടത്തി എന്നാണ് അന്വേഷണ സംഘം പറയുന്നത്. എന്നാൽ പാർക്കിങ്ങിലെ വാഹന രജിസ്റ്ററിയും, സിസിടിവി-ദൃശ്യങ്ങളും, മൊഴികൾ ഉൾപ്പെടെ ഒന്നുമില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

ഹോട്ടല്‍ പാര്‍ക്കിങ്ങിലെ ഗൂഢാലോചനയാണ് കേസില്‍ പ്രധാന തെളിവായി അന്വേഷണ സംഘം എത്തിച്ചിരുന്നത്. ​ഗൂഢാലോചന നടത്തിയതിന് പിന്നാലെ പൾസർ സുനിയുടെ അമ്മയുടെ അക്കൗണ്ടിലേക്ക് ഒരു ലക്ഷം രൂപ 2015ൽ വന്നതായി അന്വേഷണ ഉദ്യോഗസ്ഥൻ കണ്ടെത്തിയിരുന്നു. ഇത് ദിലീപ് നൽകിയ കൊട്ടേഷൻ തുകയെന്നാണ് വിലയിരുത്തിയത്. അതിന് വേണ്ടി കെട്ടിച്ചമച്ച കഥയാണ് പാർക്കിങ്ങിലെ ഗൂഢാലോചന എന്ന് കോടതി കണ്ടെത്തി.

നടി ആക്രമിക്കപ്പെട്ട കേസിന്റെ വിധി പകർപ്പിലാണ് കോടതി പരാമർശം. നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്നും വിചാരണക്കോടതിയുടെ വിധി പകർപ്പിൽ പരാമർശമുണ്ട്. സെലിബ്രേറ്റിയായ പ്രതിക്ക് ഇന്ത്യൻ നിയമവ്യവസ്ഥയിൽ പ്രത്യേക പരിഗണന ഇല്ലെന്നും കോടതി പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

‘പ്രവര്‍ത്തകനെ തല്ലിയവരുടെ കൈയും കാലും വീട്ടില്‍ കയറി വെട്ടും’; മലപ്പുറത്ത് കൊലവിളി പ്രസംഗവുമായി മുസ്ലിം ലീഗ് പ്രാദേശിക നേതാവ്

‘പ്രവര്‍ത്തകനെ തല്ലിയവരുടെ കൈയും കാലും വീട്ടില്‍ കയറി വെട്ടും’; മലപ്പുറത്ത് കൊലവിളി പ്രസംഗവുമായി മുസ്ലിം ലീഗ് പ്രാദേശിക നേതാവ്

മലപ്പുറത്ത് കൊലവിളി പ്രസംഗവുമായി മുസ്ലിം ലീഗ് പ്രാദേശികനേതാവ്. പ്രവര്‍ത്തകനെ തല്ലിയവരുടെ കയ്യും കാലും, വീട്ടിലെത്തി വെട്ടുമെന്നാണ്
വളാഞ്ചേരി നഗരസഭ മുന്‍ കൗണ്‍സിലര്‍ ശിഹാബുദ്ദീന്റെ പ്രസംഗം. വളാഞ്ചേരി വട്ടപ്പാറയിലാണ് വിവാദ പ്രസംഗം നടത്തിയത്.

നമ്മുടെ പ്രവര്‍ത്തകരുടെ നേരെ കൈയ്യോങ്ങാന്‍ വന്നിട്ടുണ്ട്. ആ വന്നവരുടെ കൈയ്യെല്ലാം വെട്ടി മാറ്റി. മുസ്ലീം ലീഗാണ് ഈ പറയുന്നത്. യുഡിഎഫിന്റെ പ്രവര്‍ത്തകരാണ് പറയുന്നത് – ഇയാള്‍ പറയുന്നു.

കെഎംസിസി നേതാവ് ഇബ്രാംഹിം കുട്ടിയെ തൊട്ടാല്‍ ഒരാളെയും വെറുതെ വിടില്ല, വീട്ടില്‍ കയറി കയ്യും കാലും വെട്ടും എന്നാണ് ഇയാളുടെ ഭീഷണി. കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും പ്രവര്‍ത്തകര്‍ തമ്മില്‍ നേരിയ തോതിലുള്ള സംഘര്‍ഷം വളാഞ്ചേരിയില്‍ ഉണ്ടായിരുന്നു. കെഎംസിസി നേതാവിന് സിപിഐഎമ്മിന്റെ ഭാഗത്ത് നിന്ന് മര്‍ദനമേറ്റിരുന്നു. ഇതുമായി ബന്ധപ്പെട്ടായിരുന്നു പ്രസംഗം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇടറോഡിലൂടെ സ്‌കൂട്ടറിൽ പാഞ്ഞ് രാഹുൽ, പിന്നാലെ പൊലീസും

ഇടറോഡിലൂടെ സ്‌കൂട്ടറിൽ പാഞ്ഞ് രാഹുൽ, പിന്നാലെ പൊലീസും

പത്തനംതിട്ട: അടൂർ മുണ്ടപ്പള്ളിയിലെ വീട്ടിൽ നിന്ന് പുറത്തേക്ക് പോയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്ക് പിന്നാലെ പാഞ്ഞ് പൊലീസ്. ഇന്നലെയാണ് രാഹുൽ അടൂരിലെ വീട്ടിലെത്തിയത്. വീടിന് ചുറ്റും പൊലീസ് കാവലുണ്ട്. ഇന്ന് രാവിലെ അപ്രതീക്ഷിതമായി രാഹുൽ സ്കൂട്ടറിൽ പുറത്തേക്ക് പോകുകയായിരുന്നു. പിന്നാലെ പൊലീസും പിന്തുടർന്നു.കുറച്ചുസമയത്തിനുള്ളിൽ രാഹുലും പൊലീസും തിരിച്ചെത്തി. ക്ഷേത്രത്തിലേക്കാണ് പോയതെന്നാണ് രാഹുൽ മാദ്ധ്യമങ്ങളോട് പറഞ്ഞത്. പത്തനംതിട്ട വിട്ട് പോകരുതെന്നാണ് പൊലീസ് രാഹുലിന് നൽകിയിരിക്കുന്ന നിർദേശം. എന്നാൽ പൊലീസ് അങ്ങനെ പറഞ്ഞിട്ടില്ലെന്നും കോടതി ഉത്തരവിനായി താൻ കാത്തിരിക്കുകയാണെന്നും രാഹുൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇന്ന് തന്നെ പാലക്കാട്ടേക്ക് പോകുമെന്നും രാഹുൽ വ്യക്തമാക്കി . ഷാഡോ പൊലീസ് സംഘമാണ് രാഹുലിന്റെ നീക്കങ്ങൾ നിരീക്ഷിക്കാൻ വീടിന് മുന്നിലുള്ളത്.അതേസമയം, ബംഗളൂരുവിൽ താമസിക്കുന്ന 23കാരിയെ ഹോംസ്റ്റേയിലെത്തിച്ച് ബലാത്സംഗം ചെയ്ത കേസിൽ രാഹുൽ ഇന്ന് അന്വേഷണസംഘത്തിനുമുന്നിൽ ഹാജരാകണം. എല്ലാ തിങ്കളാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥർക്കുമുന്നിൽ ഹാജരായി ഒപ്പിടണമെന്ന ഉപാധിയോടെയാണ് ഡിസംബർ പത്തിന് രാഹുലിന് കേസിൽ മുൻകൂർജാമ്യം അനുവദിച്ചത്. രാഹുലിനെതിരെ ആരോപിക്കപ്പെട്ടിരിക്കുന്ന പീഡനക്കുറ്റം തെളിയിക്കാന്‍ പ്രഥമദൃഷ്ട്യാ രേഖകളൊന്നും ഇല്ലെന്നും സമ്മര്‍ദത്തെ തുടര്‍ന്നാണ് പരാതി നല്‍കിയതെന്ന സാദ്ധ്യത തള്ളിക്കളയാന്‍ കഴിയില്ലെന്നും ജാമ്യം അനുവദിച്ചുകൊണ്ട് കോടതി വ്യക്തമാക്കിയിരുന്നു.അറസ്റ്റ് ചെയ്യുകയാണെങ്കില്‍ 50,000 രൂപയുടെ രണ്ട് ആള്‍ജാമ്യത്തില്‍ വിട്ടയയ്ക്കണം. മൂന്ന് മാസത്തേക്കോ അന്തിമ റിപ്പോര്‍ട്ട് നല്‍കുന്നതുവരെയോ രണ്ടാഴ്ച കൂടുമ്പോള്‍ തിങ്കളാഴ്ച രാവിലെ പത്തിനും 11നും ഇടയില്‍ അന്വേഷണ ഉദ്യോഗസ്ഥനുമുന്നില്‍ ഹാജരാകണം. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോഴും ഹാജരാകണം. പരാതിക്കാരിയെയോ സാക്ഷികളെയോ നേരിട്ടോ അല്ലാതെയോ ബന്ധപ്പെടാന്‍ പാടില്ല തുടങ്ങിയ ഉപാധികളാണ് കോടതി രാഹുലിന് മുൻപിൽ വച്ചിരിക്കുന്നത്.രാഹുലിനെതിരെ രജിസ്റ്റർ ചെയ്ത ആദ്യ ബലാത്സംഗക്കേസ് ഇന്ന് ഹൈക്കോടതി പരിഗണിച്ചേക്കും.കേസിൽ രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി താൽക്കാലികമായി തടഞ്ഞിരുന്നു. കേസിൽ വിശദമായി വാദം കേൾക്കണമെന്നാണ് കോടതി അന്ന് വ്യക്തമാക്കിയത്. പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നുവെന്നും ബന്ധത്തിൽ വിള്ളലുണ്ടായപ്പോൾ യുവതി പരാതി നൽകിയതാണെന്നുമാണ് രാഹുൽ മുൻകൂർ ജാമ്യഹർജിയിൽ പറഞ്ഞിരുന്നത്.