Tuesday, 16 December 2025

പ്രണയാവധി' വേണമെന്ന് ജീവനക്കാരൻ; ബോസിന്‍റെ മറുപടി വൈറൽ

പ്രണയാവധി' വേണമെന്ന് ജീവനക്കാരൻ; ബോസിന്‍റെ മറുപടി വൈറൽ

പല ആവശ്യങ്ങൾ ഉന്നയിച്ച് ഓഫീസിൽ അവധി അപേക്ഷകൾ നൽകാറുണ്ട് നമ്മളിൽ പലരും. ചിലത് സത്യസന്ധമായ കാരണമാകാം. ചിലപ്പോൾ മറ്റ് ആവശ്യങ്ങൾ തുറന്ന് പറയാനുള്ള മടി കാരണം അസുഖമാണെന്ന് കള്ളം പറഞ്ഞും അവധി എടുക്കാറുണ്ട്. എന്നാൽ രസകരവും സത്യസന്ധവുമായ ഒരു അവധി അപേക്ഷയാണ് ഒരു കമ്പനി മാനേജർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. തന്‍റെ പ്രണയത്തിന് വേണ്ടി ഒരു ദിവസത്തെ അവധി ചോദിക്കുകയായിരുന്നു യുവാവ്.

പ്രണയാവധി

ഇമെയിൽ വഴി അയച്ച സന്ദേശത്തിൽ ജീവനക്കാരൻ ഡിസംബർ 16-ന് ഒരു ദിവസത്തെ അവധിയാണ് ആവശ്യപ്പെട്ടത്. അടുത്ത ദിവസം, അതായത് ഡിസംബർ 17-ന് തന്‍റെ കാമുകി ഉത്തരാഖണ്ഡിലെ സ്വന്തം നാട്ടിലേക്ക് പോകുകയാണെന്നും ജനുവരി ആദ്യത്തോടെയേ തിരിച്ചെത്തൂവെന്നും അദ്ദേഹം കാരണമായി വിശദീകരിച്ചു. കാമുകി പോകുന്നതിന് മുൻപ് ഒരു ദിവസം അവൾക്കൊപ്പം ചെലവഴിക്കാൻ വേണ്ടിയാണ് ഈ അവധിയെന്നും ജീവനക്കാരൻ എഴുതി.

സത്യസന്ധമായ അവധി അപേക്ഷ

ഈ സന്ദേശത്തെക്കുറിച്ച് മാനേജർ എഴുതിയതും ശ്രദ്ധേയമായി. മുൻപുള്ള തൊഴിൽ സംസ്കാരത്തിൽ നിന്നും വലിയ മാറ്റങ്ങളാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. പണ്ട് പലരും വ്യക്തമായ കാരണങ്ങളൊന്നും പറയാതെ അവസാന നിമിഷം അസുഖ അവധി ഫോൺ ചെയ്ത് ആവശ്യപ്പെടുമായിരുന്നു. എന്നാൽ, ഇത്രയും സത്യസന്ധമായി തുറന്നു പറയുന്ന അപേക്ഷകൾ അതിൽ നിന്നും വ്യത്യസ്തമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ തുറന്ന സമീപനം ഒരു നല്ല മാറ്റമാണ്. പ്രണയത്തോട് വേണ്ടെന്ന് പറയാൻ നമുക്ക് കഴിയുമോ? എന്ന് കൂട്ടിച്ചേർത്തുകൊണ്ട് അദ്ദേഹം അവധി അംഗീകരിച്ചു. ജീവനക്കാരന്‍റെ തുറന്നു പറച്ചിലിനെയും മാനേജരുടെ പ്രതികരണത്തെയും സമൂഹ മാധ്യമങ്ങൾ വഴി പ്രശംസിച്ചത് നിരവധി പേരാണ്. തൊഴിലിടത്തിലെ ആശയവിനിമയത്തിൽ തുറന്ന സമീപനവും വിശ്വാസവും വെച്ചുപുലർത്തിയാൽ ആരോഗ്യകരമായ തൊഴിൽ അന്തരീക്ഷം ഉണ്ടാകുമെന്ന് പലരും ഓർമിപ്പിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

യുഎഇയിൽ വെള്ളിയാഴ്ച പ്രാർത്ഥനാ സമയത്തെ മാറ്റം; വിശദീകരണവുമായി അധികൃതർ

യുഎഇയിൽ വെള്ളിയാഴ്ച പ്രാർത്ഥനാ സമയത്തെ മാറ്റം; വിശദീകരണവുമായി അധികൃതർ

യുഎഇയിലെ പള്ളികളിലെ വെള്ളിയാഴ്ചത്തെ പ്രാര്‍ത്ഥനാ സമയ മാറ്റത്തില്‍ വിശദീകരണവുമായി ജനറല്‍ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്സ്, എന്‍ഡോവ്മെന്റ്സ് ആന്‍ഡ് സകാത്ത്. മതപരമായ കാരണങ്ങളാലല്ല പ്രാര്‍ത്ഥാനാ സമയത്തിലെ മാറ്റമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഉച്ചക്ക് 12.45 പ്രാര്‍ത്ഥനാ സമയം ക്രമീകരിച്ചുകൊണ്ട് നേരത്തെ പുറത്തിറക്കിയ ഉത്തരവ് 2026 ജനുവരി രണ്ട് മുതല്‍ നിലവില്‍വരും.

യുഎഇയില്‍ പ്രാര്‍ത്ഥനാ സമയം ക്രമീകരിച്ചുകൊണ്ടുള്ള പ്രഖ്യാപനം വന്നതിന് പിന്നാലെ ചര്‍ച്ചകള്‍ സജീവമായ സാഹചര്യത്തിലാണ് വിശദീകരണവുമായി ജനറല്‍ അതോറിറ്റി ഓഫ് ഇസ്ലാമിക് ഇസ്ലാമിക് അഫയേഴ്സ്, എന്‍ഡോവ്മെന്റ്സ് ആന്‍ഡ് സകാത്ത് അധികൃതര്‍ രംഗത്ത് എത്തിയത്. പ്രാര്‍ത്ഥനാ സമയത്തിലെ മാറ്റം മതപരമായ കാരണങ്ങളാലല്ല മറിച്ച് രാജ്യത്തിന്റെ വികസിച്ചുകൊണ്ടിരിക്കുന്ന സാമൂഹിക ആവശ്യകതകള്‍ പരിഗണിച്ചാണെന്നും അധികൃതര്‍ വ്യക്തമാക്കി. ഇതിന് പുറമെ കുടുംബ ജീവിതശൈലികള്‍, നിലവിലെ പ്രവൃത്തി ദിനചര്യകള്‍ എന്നിവയുമായി പൊരുത്തപ്പെടുത്തപ്പെടുന്നതിനും ഈ മാറ്റം ഗുണം ചെയ്യുമെന്നും ജനറല്‍ അതോറിറ്റി ഓഫ് ഇസ്ലാമിക് ഇസ്ലാമിക് അഫയേഴ്സ്, എന്‍ഡോവ്മെന്റ്സ് ആന്‍ഡ് സകാത്ത് കൂട്ടിച്ചേർത്തു.

കഴിഞ്ഞ നാല് വര്‍ഷത്തെ പഠനങ്ങള്‍, രാജ്യത്തിന്റെ സാമൂഹിക രീതികളിലുണ്ടായ പരിണാമം, പൊതുജനാഭിപ്രായങ്ങള്‍ എന്നിവ വിശദമായി പഠിച്ച ശേഷമാണ് ഈ തീരുമാനത്തിലേക്ക് എത്തിയതെന്നും അധികൃതര്‍ അറിയിച്ചു. 2022ല്‍ ശനി ഞായര്‍ ദിവസങ്ങളിലേക്ക് വാരാന്ത്യം മാറ്റുകയും വെള്ളിയാഴ്ച ഉച്ചവരെ മാത്രം ജോലി സമയമായി നിശ്ചയിക്കുകയും ചെയ്തപ്പോള്‍ പ്രാര്‍ത്ഥനാ സമയം ഉച്ചയ്ക്ക് 1.15 ന് ക്രമീകരിച്ചിരുന്നു. എന്നാല്‍ ഈ മാറ്റം സ്‌കൂള്‍ ഷെഡ്യൂളുകളുകള്‍ ഉള്‍പ്പെടെയുള്ളവയുമായി പൂര്‍ണ്ണമായി പൊരുത്തപ്പെടാതെ വന്നതോടെ നിരവധി ആളുകള്‍ സമയം മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും അറിയിപ്പില്‍ പറയുന്നു. കുടുംബ ഐക്യം ശക്തിപ്പെടുത്തുന്നതിനും കുടുംബ ഒത്തുചേരലുകള്‍ക്ക് കൂടുതല്‍ സമയം അനുവദിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ഇപ്പോഴത്തെ മാറ്റമെന്നും അധികൃതര്‍ അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മനംമാറ്റത്തിൽ ഞെട്ടി വണ്ടിക്കമ്പനികൾ; പെട്രോൾ, ഡീസൽ വാഹനങ്ങൾ നിരോധിക്കുന്ന നിയമങ്ങൾ ലഘൂകരിക്കാൻ യൂറോപ്യൻ യൂണിയൻ

മനംമാറ്റത്തിൽ ഞെട്ടി വണ്ടിക്കമ്പനികൾ; പെട്രോൾ, ഡീസൽ വാഹനങ്ങൾ നിരോധിക്കുന്ന നിയമങ്ങൾ ലഘൂകരിക്കാൻ യൂറോപ്യൻ യൂണിയൻ

 യൂറോപ്പിലെ ഓട്ടോമൊബൈൽ വ്യവസായം നിലവിൽ ഒരു വലിയ പരിവർത്തനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. എമിഷൻ-ഫ്രീ ഗതാഗതത്തിലേക്കുള്ള മാറ്റം ഇപ്പോഴും അവരുടെ ഏറ്റവും വലിയ വെല്ലുവിളിയാണ്. അതേസമയം, 2035 മുതൽ പുതിയ കംബസ്റ്റൻ എഞ്ചിൻ വാഹനങ്ങൾ നിരോധിക്കുന്നതിനുള്ള കടുത്ത നിലപാട് മയപ്പെടുത്താൻ യൂറോപ്യൻ യൂണിയൻ (EU) ആലോചിക്കുന്നു. വൻ നിക്ഷേപം, ദുർബലമായ ഡിമാൻഡ്, പിഴകൾ എന്നിവ മൂലമുണ്ടാകുന്ന സമ്മർദ്ദം മൂലം പ്രമുഖ യൂറോപ്യൻ വാഹന നിർമ്മാതാക്കൾ ബുദ്ധിമുട്ടുന്ന സമയത്താണ് ഈ നീക്കം.

2035 ലെ ലക്ഷ്യം മാറ്റാൻ സാധ്യത 

2035 ലെ നിർദ്ദിഷ്ട സമ്പൂർണ്ണ നിരോധനത്തിൽ ചില ഇളവുകളോ വഴക്ക വ്യവസ്ഥകളോ ചേർക്കാമെന്ന് യൂറോപ്യൻ യൂണിയനുള്ളിലെ ചർച്ചകൾ സൂചിപ്പിക്കുന്നു. ഈ ചർച്ചകളെക്കുറിച്ച് പരിചയമുള്ള ആളുകളുടെ അഭിപ്രായത്തിൽ, സമയപരിധി അഞ്ച് വർഷം വരെ നീട്ടുകയോ ചില സാഹചര്യങ്ങളിൽ നിരോധനം പൂർണ്ണമായും മാറ്റിവയ്ക്കുകയോ പോലുള്ള ഓപ്ഷനുകളും പരിഗണിക്കുന്നുണ്ട്. നിയന്ത്രണ ബാധ്യതകൾ കുറയ്ക്കുന്നതിനും യൂറോപ്പിൽ നിർമ്മിക്കുന്ന ചെറിയ ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ പ്രോത്സാഹനങ്ങളും ആസൂത്രണം ചെയ്യുന്നുണ്ട്.

വ്യവസായത്തിൽ നിന്നും സർക്കാരിൽ നിന്നുമുള്ള സംയുക്ത സമ്മർദ്ദം

വരും വർഷങ്ങളിൽ ഒരു ബില്യൺ യൂറോയിലധികം പിഴ ചുമത്താനുള്ള ഭീഷണി നേരിടുന്ന സ്റ്റെല്ലാന്റിസ്, മെഴ്‌സിഡസ് ബെൻസ് തുടങ്ങിയ പ്രമുഖ കമ്പനികളുടെ തീവ്രമായ ലോബിയാണ് ഈ നീക്കത്തിന് കാരണമായത്. മെഴ്‌സിഡസ്, ഫോക്‌സ്‌വാഗൺ, ബിഎംഡബ്ല്യു തുടങ്ങിയ ഭീമൻ ബ്രാൻഡുകളുടെ ജന്മദേശമായ ജർമ്മനി പോലുള്ള പ്രധാന വാഹന ഉൽപ്പാദന രാജ്യങ്ങളും മാറ്റത്തിനായി സമ്മർദ്ദം ചെലുത്തിയിട്ടുണ്ട്. ഈ രാജ്യങ്ങളിലെ ആശങ്കകൾ കമ്പനികളിൽ മാത്രമല്ല, വ്യാപകമായ തൊഴിൽ നഷ്ടങ്ങളുടെയും രാഷ്ട്രീയ അശാന്തിയുടെയും സാധ്യതയും കൂടിയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹെൽമറ്റ് വച്ചില്ല, തലയിൽ കയറില്ല എന്ന് മറുപടി, പരീക്ഷിച്ച് പൊലീസുകാരൻ

ഹെൽമറ്റ് വച്ചില്ല, തലയിൽ കയറില്ല എന്ന് മറുപടി, പരീക്ഷിച്ച് പൊലീസുകാരൻ

 ഒരാൾ ഹെൽമറ്റ് ഇല്ലാതെ മോട്ടോർ സൈക്കിളിൽ വരുന്നതാണ് വീഡിയോയിൽ കാണുന്നത്. പൊലീസുകാരൻ അയാളെ വഴിയിൽ തടയുകയും എന്തുകൊണ്ടാണ് ഹെൽമറ്റ് വയ്ക്കാത്തത് എന്ന് ചോദിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ, ബൈക്ക് യാത്രികന്റെ മറുപടി തീരെ പ്രതീക്ഷിക്കാത്തതും സത്യസന്ധവും ആയിരുന്നു. തന്റെ തലയുടെ അളവിന് ചേർന്ന ഹെൽമറ്റ് കിട്ടാനില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്നാൽ, പൊലീസുകാരന് ഇത് അത്ര വിശ്വാസം വന്നില്ല. അദ്ദേഹം ഒരു ഹെൽമെറ്റ് യാത്രക്കാരന് നൽകുന്നു. അയാൾ അത് ധരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും തല അതിൽ കയറുന്നില്ല. അതോടെ അദ്ദേഹം പറഞ്ഞത് സത്യമാണ് എന്ന് പൊലീസുകാരന് മനസിലാവുന്നു. പിന്നാലെ, ചിരിയോടെ പൊലീസുകാരൻ ഹെൽമറ്റ് കമ്പനികളോട് ഒരു അഭ്യർത്ഥന നടത്തുകയാണ്.ഹെൽമെറ്റ് കമ്പനികൾ അൽപ്പം കൂടിയ വലിപ്പത്തിലുള്ള ഹെൽമെറ്റുകൾ നിർമ്മിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുകയാണ്. ഇദ്ദേഹത്തെ പോലെ അല്പം വലിപ്പം കൂടുതലുള്ള തലയുള്ള ഒരുപാട് ആളുകളുണ്ട്. നിങ്ങൾ അവർക്കും ഹെൽമെറ്റുകൾ ഉണ്ടാക്കി കൊടുക്കണം' എന്നാണ് പൊലീസുകാരൻ പറയുന്നത്. വീഡിയോയുടെ ക്യാപ്ഷനിൽ പറഞ്ഞിരിക്കുന്നതും, 'എല്ലാവർക്കും ഹെൽമെറ്റുകൾ അത്യാവശ്യമാണ്. കമ്പനിയോടുള്ള അഭ്യർത്ഥന ഇതാണ്, നിങ്ങൾ എല്ലാ വലിപ്പത്തിലുമുള്ള ഹെൽമെറ്റുകൾ നിർമ്മിക്കണം'

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഓർമ്മകൾ ഓടിക്കളിക്കുവാനെത്തുന്ന ബോട്ട്; 29 വര്‍ഷം മുമ്പ് പിറന്നുവീണ അതേ ബോട്ടില്‍ ജോലി നേടി വെങ്കിടേഷ്

ഓർമ്മകൾ ഓടിക്കളിക്കുവാനെത്തുന്ന ബോട്ട്; 29 വര്‍ഷം മുമ്പ് പിറന്നുവീണ അതേ ബോട്ടില്‍ ജോലി നേടി വെങ്കിടേഷ്

 ആലപ്പുഴയിലെ പെരുമ്പളം ദ്വീപുകാരനായ വെങ്കിടേഷ് ബാബുവിന് ബോട്ടുകളോടുള്ള ഇഷ്ടം തന്‍റെ ജനനം മുതല്‍ തുടങ്ങിയതാണ്. 1996 ജൂണ്‍ മൂന്നിന് താന്‍ പിറന്നുവീണ എ-47 ബോട്ടിനോട് പ്രത്യേകിച്ചൊരു പ്രിയവും വെങ്കിടേഷന് ഉണ്ടായിരുന്നു. ഇപ്പോഴിതാ 29 വര്‍ഷം പിന്നിടുമ്പോള്‍ അതേ ബോട്ടിലെ ജീവവക്കാരനായിരിക്കുകയാണ് വെങ്കിടേഷ്.

അമ്മയ്ക്ക് ഒരു സര്‍പ്രൈസ് !

ജലഗതാഗത വകുപ്പിന്റെ എ-47 ബോട്ടു ജീവനക്കാരനായി നവംബര്‍ 12നാണ് വെങ്കിടേഷ് ഒപ്പ് വച്ചത്. ബോട്ട് ലാസ്‌കര്‍ തസ്തികയില്‍ പിഎസ്‌സി നിയമനം കിട്ടിയ വെങ്കിടേഷ്, മാതാപിതാക്കള്‍ക്കും സഹോദരനും ഭാര്യയ്ക്കും ഒപ്പമാണ് ആദ്യ ദിനം ബോട്ടില്‍ കയറിയത്. എ-47 ബോട്ടിലാണ് ജോലി ലഭിച്ചത് എന്ന് അമ്മയോട് പറയുന്നത് ജോലിക്ക് കയറുന്നതിന് തലേ ദിവസം രാത്രിയാണ്. അമ്മയ്ക്ക് അതൊരു സര്‍പ്രൈസ് ആയിരുന്നു. ഇവന്‍ ഇപ്പോഴും ഇതിന്‍റെ പുറകേ തന്നെ ആയിരുന്നോ എന്നായിരുന്നു അമ്മയുടെ ചോദ്യം. ജോലിക്ക് കയറിയ ആദ്യ ദിനം അച്ഛനും അമ്മയ്ക്കും സന്തോഷവും അതുപോലെ തന്നെ ഒരുപാട് ഓര്‍മ്മകളും നിറഞ്ഞതായിരുന്നു.

29 വര്‍ഷം മുമ്പ് പാണാവള്ളി-പൂത്തോട്ട റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്ന ബോട്ട് ഇന്ന് നെടുമുടി-ആലപ്പുഴ സൂപ്പര്‍ എക്‌സ്പ്രസ്. 1996 ജൂണ്‍ മൂന്നിന് പുലര്‍ച്ചെ രണ്ടിനാണ് പെരുമ്പളം സൗത്ത് കിഴക്കനേത്ത് ടി.വി. ബാബുവിന്റെ ഭാര്യ ഷൈലയ്ക്ക് പ്രസവവേദന തുടങ്ങിയത്. അക്കാലത്ത് പെരുമ്പളം ദ്വീപിലെ സൗത്ത് ജെട്ടിയിലാണ് എ-47 ബോട്ട് രാത്രി കെട്ടിയിരുന്നത്. ദ്വീപുകാര്‍ക്ക് രാത്രിയില്‍ അസുഖം വന്നാല്‍ ആശുപത്രിയിലേക്ക് പോകാന്‍ ഈ ബോട്ട് പ്രത്യേക സര്‍വീസ് നടത്തുമായിരുന്നു. അങ്ങനെ ആ രാത്രി ഷൈലയുമായി ഭര്‍ത്താവും മാതാപിതാക്കളും ധൃതിയില്‍ ബോട്ടു യാത്ര തുടങ്ങി. പക്ഷേ, ഷൈലയ്ക്ക് ഉടന്‍ പ്രസവവേദന വന്നു. അഞ്ച് മിനിറ്റിനുള്ളില്‍ ഒരാണ്‍കുഞ്ഞ് ബോട്ടില്‍ പിറന്നുവീണു. അവിടെ നിന്നാണ് വെങ്കിടേഷ് ബാബുവിന്‍റെ കഥയും തുടങ്ങുന്നത്.

കുട്ടിയായിരുന്നപ്പോള്‍ മുതല്‍ വെങ്കിടേഷന് ബോട്ടുകളോട് ഒരു പ്രത്യേക ഇഷ്ടം ഉണ്ടായിരുന്നു. ബോട്ടുകളെ കണ്ടാണല്ലോ വളര്‍ന്നത്. എ-47 ബോട്ട് പിന്നീട് ആലപ്പുഴയിലേക്കു സര്‍വീസ് മാറ്റി. 2018-ല്‍ അറ്റകുറ്റപ്പണിക്കായി ആലപ്പുഴ ഡോക് യാര്‍ഡിലെത്തിച്ചപ്പോള്‍ വെങ്കിടേഷ് പോയി നോക്കി നിന്നു. അന്ന് ബോട്ട് ജീവനക്കാര്‍ വെങ്കിടേഷിനോട് ചോദിക്കുകയും ചെയ്തിരുന്നു എന്താ ഇങ്ങനെ നോക്കുന്നത് എന്ന്. അപ്പോള്‍ അവരോടും വെങ്കിടേഷ് ഈ കഥ പറഞ്ഞു. അവരോട് ലേലത്തില്‍ കിട്ടുമോയെന്നും അന്വേഷിച്ചു. അന്ന് പക്ഷേ സര്‍ക്കാര്‍ അത് ലേലത്തിന് കൊടുക്കുന്നില്ലായിരുന്നു. തടിബോട്ടുകള്‍ കൂടുതല്‍ക്കാലം നിലനില്‍ക്കും. ഇവയ്ക്ക് എല്ലാ കൊല്ലവും അറ്റകുറ്റപ്പണിയും തുറമുഖ വകുപ്പിന്റെ പരിശോധനയുമുണ്ട്. മൂന്ന് കൊല്ലം കൂടുമ്പോള്‍ തടി മാറ്റുന്നതുള്‍പ്പെടെയുള്ള പണിനടത്തും. പിന്നീട്, തുറമുഖ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് ലൈസന്‍സ് പുതുക്കും. അതിനാലാണ് എ-47 ഇപ്പോഴും സര്‍വീസ് നടത്തുന്നത്.

ബോട്ടുമായി ബന്ധപ്പെട്ട ജോലികള്‍

ബോട്ട് ജീവനക്കാരനാകാനുള്ള ആഗ്രഹം കാരണം അതിനിടെ ബോട്ട് ലാസ്‌കര്‍, സ്രാങ്ക്, സെക്കന്‍ഡ് ക്ലാസ് മാസ്റ്റര്‍, എന്‍ജിന്‍ ഡ്രൈവര്‍, ഫസ്റ്റ് ക്ലാസ് എന്‍ജിന്‍ ഡ്രൈവര്‍ ലൈസന്‍സുകളും എംടിടി സര്‍ട്ടിഫിക്കറ്റും വെങ്കിടേഷ് സ്വന്തമാക്കിയിരുന്നു. തുടര്‍ന്ന്, ജലഗതാഗത വകുപ്പില്‍ താത്കാലിക ജോലി ചെയ്തു. പിന്നീട്, കൊച്ചി വാട്ടര്‍ മെട്രോയിലും ജോലി ചെയ്തു. ഇതിനിടെയാണ് പിഎസ്സിയുടെ ലാസ്‌കര്‍ പരീക്ഷയെഴുതിയത്. ഒടുവില്‍ ഉത്തരവു കിട്ടിയപ്പോള്‍ സുഹൃത്തുക്കള്‍ മുഖനേ എ-47 ബോട്ടുമായുള്ള തന്റെ ബന്ധം ജലഗതാഗത വകുപ്പിനെ അറിയിച്ചു. അതേ ബോട്ടില്‍ ജോലിക്കാരനാകാനുള്ള വെങ്കിടേഷിന്റെ ആഗ്രഹത്തിന് ജലഗതാഗത വകുപ്പ് എംഡി ഷാജി വി. നായര്‍ അനുമതി നല്‍കി. സഹോദരന്‍ ഗണേഷ്ബാബു വാട്ടര്‍ മെട്രോയില്‍ ബോട്ട് അസിസ്റ്റന്റാണ്. പെരുമ്പളം കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നെബിതയാണു ഭാര്യ.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കേന്ദ്രസർക്കാർ പ്രദര്‍ശനാനുമതി നിഷേധിച്ച എല്ലാ സിനിമകളും ഐഎഫ്എഫ്‌കെയിൽ പ്രദർശിപ്പിക്കും; മുഖ്യമന്ത്രി

കേന്ദ്രസർക്കാർ പ്രദര്‍ശനാനുമതി നിഷേധിച്ച എല്ലാ സിനിമകളും ഐഎഫ്എഫ്‌കെയിൽ പ്രദർശിപ്പിക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രദര്‍ശനാനുമതി നിഷേധിച്ച എല്ലാ സിനിമകളും പ്രദര്‍ശിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കേണ്ടിയിരുന്ന സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി അംഗീകരിക്കാനാവില്ലെന്നും രാജ്യത്ത് ഭിന്ന സ്വരങ്ങളെയും വൈവിധ്യമാര്‍ന്ന സര്‍ഗാവിഷ്‌കാരങ്ങളെയും അടിച്ചമര്‍ത്തുന്ന സംഘപരിവാര്‍ ഭരണകൂടത്തിന്റെ ഏകാധിപത്യ വാഴ്ചയുടെ നേര്‍ക്കാഴ്ച്ചയാണ് ചലച്ചിത്ര മേളയിലുണ്ടായിരിക്കുന്ന സെന്‍സര്‍ഷിപ്പെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുളള കത്രികവെക്കലുകള്‍ക്ക് പ്രബുദ്ധ കേരളം വഴങ്ങില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SIR പശ്ചിമബംഗാളില്‍ കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് വെട്ടിയത് 58 ലക്ഷം പേരുകള്‍

SIR പശ്ചിമബംഗാളില്‍ കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് വെട്ടിയത് 58 ലക്ഷം പേരുകള്‍

പശ്ചിമബംഗാളില്‍ (West Bengal) വോട്ടര്‍ പട്ടിക സമഗ്ര പരിഷ്‌കരണത്തിനുള്ള (എസ്‌ഐആര്‍) നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍. സംസ്ഥാനത്തെ കരട് വോട്ടര്‍ പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ചു. വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി 58 ലക്ഷം പേരുകള്‍ കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തു.

എസ്‌ഐആറിന്റെ ഭാഗമായി 58 ലക്ഷം വോട്ടര്‍മാരുടെ പേരുകള്‍ നീക്കം ചെയ്യാനുള്ള സാധ്യത കണ്ടെത്തിയതായും മരണപ്പെട്ടവര്‍, ഡ്യൂപ്ലിക്കേറ്റ് എന്‍ട്രികള്‍, താമസസ്ഥലം മാറിയവര്‍, മണ്ഡലത്തില്‍ ദീര്‍ഘകാലം ഹാജരാകാതിരിക്കുന്നവര്‍ എന്നിവരുടെ പേരുകളാണ് നീക്കം ചെയ്യാനായി അടയാളപ്പെടുത്തിയിട്ടുള്ളതെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.

2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടികകള്‍ ശുദ്ധീകരിക്കാനും തെറ്റുകളും ഡൂപ്ലിക്കേറ്റ് എന്‍ട്രികളും നീക്കം ചെയ്യാനുമാണ് എസ്‌ഐആര്‍ നടപ്പാക്കിയത്. ഒരു മാസം നീണ്ടുനിന്ന നടപടികള്‍ സംസ്ഥാനത്ത് പൂര്‍ത്തിയായി. ഇത് വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ചൂടേറിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് കാരണമായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

റെക്കോർഡ് ചുംബനം; വാഷിംഗ്ടൺ ഡിസിയിൽ ചുംബിച്ചത് 1,435 ദമ്പതികൾ

റെക്കോർഡ് ചുംബനം; വാഷിംഗ്ടൺ ഡിസിയിൽ ചുംബിച്ചത് 1,435 ദമ്പതികൾ

റെക്കോർഡ് ചുംബനം

മുൻപത്തെ റെക്കോർഡായ 480 ദമ്പതിമാരേക്കാൾ മൂന്നിരട്ടിയോളം ദമ്പതിമാരാണ് ഇത്തവ ചുംബനത്തിയെത്തിയത്. ഡൗൺ ടൗൺ വാഷിംഗ്ടണിൽ ഏകദേശം 30 അടി ഉയരത്തിൽ സ്ഥാപിച്ച 10 അടി വീതിയുള്ള ഭീമാകാരമായ മിസ്റ്റ്ലെറ്റോ ഇൻസ്റ്റാളേഷന് താഴെയാണ് റെക്കോർഡ് ചുംബനം നടന്നത്. പ്രാദേശിക കലാകാരനായ മൈ ലൈ രൂപകൽപ്പന ചെയ്ത മിസ്റ്റ്ലെറ്റോ ഇൻസ്റ്റാളേഷൻ പച്ചിലകൾ, റിബണുകൾ, ജിംഗിൾ ബെൽ എന്നിവയാൽ അലങ്കരിച്ചിരുന്നു. ഇത് വരാനിരിക്കുന്ന മനോഹരമായ ക്രിസ്മസ് ദിനങ്ങളെ ഓർമിപ്പിച്ചു.

റെക്കോർഡിന് യോഗ്യത നേടുന്നതിനായി ദമ്പതിമാർ ഒരു മിസ്റ്റ്ലെറ്റോ ചെടിയുടെ ചില്ല കൈയ്യിൽ പിടിച്ചുകൊണ്ട് കുറഞ്ഞത് അഞ്ച് സെക്കൻഡ് നേരമെങ്കിലും ചുംബിക്കണമായിരുന്നു. ഔദ്യോഗിക ഗിന്നസ് വിധി കർത്താവിന്‍റെ മേൽനോട്ടത്തിലായിരുന്നു പരിപാടി നടന്നത്. അവസാനം റെക്കോർഡ് സ്വന്തമായി എന്ന വാർത്ത പുറത്തുവന്നപ്പോൾ സംഘാടകരും പങ്കെടുത്തവരും ഒരുപോലെ ആഹ്ളാദം പങ്കുവെച്ചു. എന്തായാലും ഈ ആഘോഷം സ്നേഹത്തിൻറെയും ഒത്തുചേരലിന്‍റെയും അവധിക്കാല സന്തോഷത്തിന്‍റെയും നിമിഷമായി മാറി. ഡൗൺ ടൗൺ ഡിസി ബിസിനസ് ഇംപ്രൂവ്‌മെന്‍റ് ഡിസ്ട്രിക്റ്റാണ് പരിപാടി സംഘടിപ്പിച്ചത്. ലോക റെക്കോർഡ് സ്ഥാപിക്കുക എന്നതിലുപരി, എല്ലാവരെയും ഒരുമിപ്പിക്കാനും ഈ ആഘോഷ ദിനങ്ങളിൽ സ്നേഹവും സന്മനസ്സും പ്രചരിപ്പിക്കാനുമുള്ള ഒരു മാർഗ്ഗമായാണ് പരിപാടിയെ കണ്ടതെന്ന് അവർ വ്യക്തമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'സജിദ് അക്രം യാത്ര ചെയ്തത് ഇന്ത്യൻ പാസ്പോർട്ടിൽ', ഓസ്ട്രേലിയൻ വെടിവയ്പിലെ പ്രതികൾ നവംബറിൽ ഫിലിപ്പീൻസിലെത്തി

'സജിദ് അക്രം യാത്ര ചെയ്തത് ഇന്ത്യൻ പാസ്പോർട്ടിൽ', ഓസ്ട്രേലിയൻ വെടിവയ്പിലെ പ്രതികൾ നവംബറിൽ ഫിലിപ്പീൻസിലെത്തി

സിഡ്നി: ഓസ്ട്രേലിയയെ നടുക്കിയ ബോണ്ടി ബീച്ച് വെടിവയ്പിലെ പ്രതികളിലൊരാൾ ഫിലിപ്പീൻസിലേക്ക് യാത്ര ചെയ്തത് ഇന്ത്യൻ പാസ്പോർട്ടിൽ എന്ന് റിപ്പോർട്ട്. മനിലയിലെ ബോർഡർ അതോറിറ്റിയിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് ബിബിസിയുടെ റിപ്പോർട്ട്. വെടിവയ്പിൽ കൊല്ലപ്പെട്ട അക്രമിയായ 50 കാരൻ സജിദ് അക്രം ആണ് ഫിലിപ്പീൻസിലേക്ക് ഇന്ത്യയുടെ പാസ്പോർട്ട് ഉപയോഗിച്ച് യാത്ര ചെയ്തത്. ഒപ്പമുണ്ടായിരുന്ന മകൻ നവീദ് അക്രമിന്റെ പാസ്പോർട്ട് ഓസ്ട്രേലിയയുടേതായിരുന്നുവെന്നാണ് മനില ബോർഡർ അതോറിറ്റി വിശദമാക്കുന്നത്. സൈനിക രീതിയിലുള്ള പരിശീലനം നേടാനാണ് ഇവർ ഫിലിപ്പീൻസിലത്തിയതെന്നാണ് പുറത്ത് വരുന്ന വിവരം. ഇസ്ലാമിക് സ്റ്റേറ്റ് ആശയങ്ങളിൽ ഉത്തേജിതരായാണ് ആക്രമണം നടത്തിയിരിക്കുന്നതെന്നാണ് ഓസ്ട്രേലിയയുടെ പ്രധാനമന്ത്രി വിശദമാക്കുന്നത്. അക്രമികളുടെ വാഹനത്തിൽ നിന്ന് കണ്ടെത്തിയ ഇസ്ലാമിക് സ്റ്റേറ്റ് പതാകകളും ഇപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകളും ഇതാണ് സൂചിപ്പിക്കുന്നതെന്നാണ് ഓസ്ട്രേലിയയുടെ പ്രധാനമന്ത്രി ആന്തണി ആൽബനീസ് വിശദമാക്കുന്നത്.  15 പേരാണ് ഞായറാഴ്ച ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ജൂത മത വിശ്വാസികളുടെ ഹനൂക്ക ആഘോഷത്തിനിടെ അക്രമികളുടെ വെടിവയ്പിൽ കൊല്ലപ്പെട്ടത്. മരണപ്പെട്ടവരിൽ 10 വയസുകാരി മുതൽ ബ്രിട്ടീഷ് വംശജനായ ജൂത പുരോഹിതൻ വരെ ഉൾപ്പെടുന്നുണ്ട്. വെടിവയ്പിൽ പരിക്കേറ്റ 24 പേർ നിലവിൽ ചികിത്സയിൽ തുടരുകയാണ്. ഇവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. അഞ്ച് പേർ അപകട നില തരണം ചെയ്തുവെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നവംബറിലാണ് അക്രമികൾ ഫിലിപ്പീൻസിലെത്തിയത്. നവംബർ 1 ഫിലീപ്പീൻസിലെത്തിയ അക്രമികൾ നവംബർ 28നാണ് ഓസ്ട്രേലിയയിലേക്ക് മടങ്ങിയത്. സിഡ്നിയിലേക്ക് മടക്ക യാത്ര ആരംഭിക്കുന്നതിന് മുൻപ് ഫിലിപ്പീൻസിലെ തെക്കൻ നഗരമായ ഡാവോ ആണ് തങ്ങൾ താമസിക്കുന്ന അവസാന സ്ഥലമെന്നാണ് ഇവർ വിശദമാക്കിയിരുന്നതെന്നാണ് ഇമിഗ്രേഷൻ വക്താവ് വിശദമാക്കുന്നത്. 

ഭീകരാക്രമണത്തിൽ പരിക്കേറ്റ് അബോധാവസ്ഥയിലായിരുന്ന പ്രതി നവീദ് അക്രം (24) കോമയിൽ നിന്ന് ഉണർന്നതായും ബോധം തെളിഞ്ഞതായുമുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. പൊലീസ് വെടിവെയ്പ്പിൽ ഗുരുതരമായി പരിക്കേറ്റ ഇയാൾ ശക്തമായ പൊലീസ് കാവലിൽ സിഡ്‌നിയിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഇയാൾക്കെതിരെ ഉടൻ കുറ്റം ചുമത്തുമെന്ന് ന്യൂ സൗത്ത് വെയിൽസ് പൊലീസ് വിശദമാക്കിയിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഒറ്റയ്ക്ക് നടന്നോ സ്‌കൂട്ടറിലോ പോകുന്ന യുവതികളെ പതിവായി ഉപദ്രവിക്കുന്ന 27 കാരൻ പിടിയിൽ

ഒറ്റയ്ക്ക് നടന്നോ സ്‌കൂട്ടറിലോ പോകുന്ന യുവതികളെ പതിവായി ഉപദ്രവിക്കുന്ന 27 കാരൻ പിടിയിൽ

ബെംഗളൂരു: സ്ത്രീകളെ ലൈംഗികമായി ഉപദ്രവിക്കുന്നത് പതിവാക്കിയ യുവാവിനെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. ഒരു സാൻവിച്ച് ഔട്‌ലെറ്റിലെ ജീവനക്കാരനായ ടി. വിനോദ് (27) ആണ് പിടിയിലായത്. വൈകുന്നേരങ്ങളിൽ ഒറ്റയ്ക്ക് സഞ്ചരിക്കുന്ന സ്ത്രീകളെ ലക്ഷ്യം വെച്ചായിരുന്നു ഇയാളുടെ അതിക്രമങ്ങൾ. വൈകുന്നേരങ്ങളിൽ റോഡിലൂടെ തനിച്ച് നടന്നുപോകുന്നവരെയോ സ്കൂട്ടറിൽ സഞ്ചരിക്കുന്നവരെയോ ആണ് പ്രതി ഉപദ്രവിച്ചിരുന്നത്. അതിക്രമത്തിന് ശേഷം സ്വന്തം സ്കൂട്ടറിൽ വേഗത്തിൽ സ്ഥലംവിടുകയായിരുന്നു ഇയാളുടെ രീതി.

കഴിഞ്ഞ ദിവസം സുങ്കടകട്ടെയിൽ സ്കൂട്ടർ യാത്രക്കാരിയെ ഉപദ്രവിച്ച കേസിലാണ് വിനോദ് പിടിയിലായത്. റോഡിലെ കുഴി ഒഴിവാക്കാൻ യുവതി സ്കൂട്ടറിന്റെ വേഗം കുറച്ച സമയത്താണ് ഇയാൾ ഉപദ്രവിച്ചത്. സംഭവത്തിന് ശേഷം രക്ഷപ്പെട്ട പ്രതിയെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പൊലീസ് പിടികൂടിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പരാജയത്തിലും വന്ന 'വഴി' മറന്നില്ല, വാക്ക് പാലിച്ച് വഴിയൊരുക്കി പരാജയപ്പെട്ട യുഡിഎഫ് സ്ഥാനാർത്ഥി

പരാജയത്തിലും വന്ന 'വഴി' മറന്നില്ല, വാക്ക് പാലിച്ച് വഴിയൊരുക്കി പരാജയപ്പെട്ട യുഡിഎഫ് സ്ഥാനാർത്ഥി

കൊല്ലം: തെരഞ്ഞെടുപ്പെത്തിയാൽ വാഗ്ദാനങ്ങളുടെ പെരുമഴയുമായി സ്ഥാനാർത്ഥികൾ വോട്ടർമാർക്ക് മുന്നിലെത്തുന്നത് പതിവ് കാഴ്ചയാണ്. ജയിച്ചാൽ പിന്നെ പറഞ്ഞ വാക്ക് മറന്ന് പോകുന്നവർ നിരവധി. തോറ്റവർ പിന്നെ വാഗ്ദാനങ്ങൾ പാലിക്കേണ്ടതില്ല എന്നാണ് പൊതു ധാരണ. എന്നാൽ ആ ചരിത്രം തിരുത്തിക്കുറിച്ചൊരു സ്ഥാനാർത്ഥിയുണ്ട്. പരാജയപ്പെട്ടെങ്കിലും വീടുകളിലെത്താൻ വഴി നൽകാമെന്ന് വോട്ടർമാർക്ക് കൊടുത്ത വാഗ്‌ദാനം പാലിച്ച സ്ഥാനാർഥി. പത്തനാപുരം ഗ്രാമപ്പഞ്ചായത്ത് മാങ്കോട് വാർഡിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന മാങ്കോട് ഷാജഹാനാണ് വോട്ടഭ്യർഥനയിൽ മാങ്കോട് ഒരിപ്പുറം ഉന്നതിയിലെ അഞ്ച് കുടുംബങ്ങൾക്ക് അവരുടെ വീടുകളിലെത്താൻ വഴിയൊരുക്കാമെന്ന് ഉറപ്പ് നൽകിയത്.

തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും പറഞ്ഞ വാക്ക് മാങ്കോട് ഷാജഹാൻ പാലിച്ചു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തന്നെ വഴിക്കായി ഷാജഹാൻ സ്ഥലം വാങ്ങിയിട്ടു. ഫലം വന്നതിന് പിന്നാലെ വഴിയും ഒരുക്കി. 50 മീറ്ററിൽ നീളത്തിലാണ് റോഡ് വെട്ടി കോൺക്രീറ്റ് ചെയ്തത്. ഇതോടെ ഒറ്റപ്പെട്ടു കിടന്ന വീടുകളിലേക്ക് സഞ്ചാര യോഗ്യമായ വഴിയായി. വോട്ട് നൽകാമെന്ന് പറഞ്ഞവർ വാക്കു പാലിച്ചോ എന്നതല്ല, പറഞ്ഞ വാക്ക് പാലിക്കേണ്ടത് തന്റെ കടമയായതുകൊണ്ടാണ് ഇത്തരമൊരു കാര്യം ചെയ്തതെന്നാണ് മാങ്കോട് ഷാജഹാന്റെ പക്ഷം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനങ്ങൾ രണ്ടിടത്ത് അപകടത്തില്‍പ്പെട്ടു; രണ്ടുമരണം; ഒരാളുടെ കാൽ അറ്റുപോയി

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനങ്ങൾ രണ്ടിടത്ത് അപകടത്തില്‍പ്പെട്ടു; രണ്ടുമരണം; ഒരാളുടെ കാൽ അറ്റുപോയി

കൊല്ലം/ പത്തനംതിട്ട: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനങ്ങൾ രണ്ടിടത്തായി അപകടത്തില്‍പെട്ട് 2 മരണം. കൊല്ലം നിലമേലിലും പത്തനംതിട്ട വടശ്ശേരിക്കരയിലുമാണ് അപകടങ്ങളുണ്ടായത്. കൊല്ലം നിലമേലിൽ ‌തീർത്ഥാടകര്‍ സഞ്ചരിച്ച കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കാറിലുണ്ടായിരുന്ന തിരുവനന്തപുരം പൂജപ്പുര പുന്നമുകള്‍ സ്വദേശികളായ ബിച്ചു ചന്ദ്രന്‍, സതീഷ് എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ച വൈകുന്നേരം 7 മണിയോടെ ആയിരുന്നു അപകടം. കാറില്‍ ഉണ്ടായിരുന്ന ഏഴുവയസുകാരന്‍ ദേവപ്രയാഗിന്റെ നില അതീവഗുരുതരമായി തുടരുകയാണ്. ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്നവരാണ് അപകടത്തില്‍പെട്ടത്. കൊട്ടാരക്കര ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസുമായാണ് കാര്‍ കൂട്ടിയിടിച്ചത്.
അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരെത്തി കാര്‍ വെട്ടിപ്പൊളിച്ചാണ് ഒരാളെ പുറത്തെടുത്തത്. കാറിലുണ്ടായിരുന്ന മൂന്നുപേരെയും വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ടുപേരുടെ ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബിഗ്ബോസ് റിയാലിറ്റി ഷോ താരം ബ്ലെസ്ലി അറസ്റ്റിൽ; അറസ്റ്റിലായത് ഓൺലൈൻ തട്ടിപ്പിലൂടെയുള്ള പണം ക്രിപ്റ്റോ കറൻസിയാക്കി വിദേശത്തെത്തിച്ചതിന്

ബിഗ്ബോസ് റിയാലിറ്റി ഷോ താരം ബ്ലെസ്ലി അറസ്റ്റിൽ; അറസ്റ്റിലായത് ഓൺലൈൻ തട്ടിപ്പിലൂടെയുള്ള പണം ക്രിപ്റ്റോ കറൻസിയാക്കി വിദേശത്തെത്തിച്ചതിന്

കോഴിക്കോട്: ബിഗ്ബോസ് റിയാലിറ്റി ഷോ താരം ബ്ലെസ്ലി അറസ്റ്റിലായി. ഓൺലൈൻ തട്ടിപ്പിലൂടെ ലഭിച്ച പണം ക്രിപ്റ്റോ കറൻസിയാക്കി വിദേശത്തെത്തിച്ച കേസിലാണ് അറസ്റ്റ്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുമാണ് ബ്ലെസ്ലിയെ അറസ്റ്റ് ചെയ്തത്. കേസിൽ നിരവധി പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. കോഴിക്കോട് ജില്ലാ ക്രൈംബ്രാഞ്ചാണ് അന്വേഷണം നടത്തുന്നത്. കേസിലെ പ്രതികളായ എട്ട് പേർ വിദേശത്തേക്ക് കടന്നിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥർ അറിയിച്ചു.

കാക്കൂർ പൊലീസ് രജിസ്റ്റർ ചെയ്ത തട്ടിപ്പ് പരാതിയിലാണ് ബ്ലെസ്ലിയെ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ക്രൈബ്രാഞ്ച് അറസ്റ്റ് ചെയ്ത മറ്റ് രണ്ട് പേർ ജയിലിൽ കഴിയുകയാണ്. നടന്നത് വലിയ തട്ടിപ്പാണെന്ന് അന്വേഷണ സംഘം അറിയിച്ചു. കോടഞ്ചേരി, താമരശ്ശേരി പരിധിയിലും സമാന തട്ടിപ്പ് കേസുകൾ നടന്നിട്ടുണ്ടെന്ന് പരാതി ലഭിച്ചിട്ടുണ്ട്. ജൂണിലാണ് കോഴിക്കോട് ജില്ലാ ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തത്. വിമാനത്താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്ത ബ്ലെസ്ലിയെ കോടതിയിൽ ഹാജരാക്കി റിമാർഡ് ചെയ്തു.