ബെംഗളൂരു: സ്ത്രീകളെ ലൈംഗികമായി ഉപദ്രവിക്കുന്നത് പതിവാക്കിയ യുവാവിനെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. ഒരു സാൻവിച്ച് ഔട്‌ലെറ്റിലെ ജീവനക്കാരനായ ടി. വിനോദ് (27) ആണ് പിടിയിലായത്. വൈകുന്നേരങ്ങളിൽ ഒറ്റയ്ക്ക് സഞ്ചരിക്കുന്ന സ്ത്രീകളെ ലക്ഷ്യം വെച്ചായിരുന്നു ഇയാളുടെ അതിക്രമങ്ങൾ. വൈകുന്നേരങ്ങളിൽ റോഡിലൂടെ തനിച്ച് നടന്നുപോകുന്നവരെയോ സ്കൂട്ടറിൽ സഞ്ചരിക്കുന്നവരെയോ ആണ് പ്രതി ഉപദ്രവിച്ചിരുന്നത്. അതിക്രമത്തിന് ശേഷം സ്വന്തം സ്കൂട്ടറിൽ വേഗത്തിൽ സ്ഥലംവിടുകയായിരുന്നു ഇയാളുടെ രീതി.
കഴിഞ്ഞ ദിവസം സുങ്കടകട്ടെയിൽ സ്കൂട്ടർ യാത്രക്കാരിയെ ഉപദ്രവിച്ച കേസിലാണ് വിനോദ് പിടിയിലായത്. റോഡിലെ കുഴി ഒഴിവാക്കാൻ യുവതി സ്കൂട്ടറിന്റെ വേഗം കുറച്ച സമയത്താണ് ഇയാൾ ഉപദ്രവിച്ചത്. സംഭവത്തിന് ശേഷം രക്ഷപ്പെട്ട പ്രതിയെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പൊലീസ് പിടികൂടിയത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക




0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.