Tuesday, 16 December 2025

പരാജയത്തിലും വന്ന 'വഴി' മറന്നില്ല, വാക്ക് പാലിച്ച് വഴിയൊരുക്കി പരാജയപ്പെട്ട യുഡിഎഫ് സ്ഥാനാർത്ഥി

SHARE

 


കൊല്ലം: തെരഞ്ഞെടുപ്പെത്തിയാൽ വാഗ്ദാനങ്ങളുടെ പെരുമഴയുമായി സ്ഥാനാർത്ഥികൾ വോട്ടർമാർക്ക് മുന്നിലെത്തുന്നത് പതിവ് കാഴ്ചയാണ്. ജയിച്ചാൽ പിന്നെ പറഞ്ഞ വാക്ക് മറന്ന് പോകുന്നവർ നിരവധി. തോറ്റവർ പിന്നെ വാഗ്ദാനങ്ങൾ പാലിക്കേണ്ടതില്ല എന്നാണ് പൊതു ധാരണ. എന്നാൽ ആ ചരിത്രം തിരുത്തിക്കുറിച്ചൊരു സ്ഥാനാർത്ഥിയുണ്ട്. പരാജയപ്പെട്ടെങ്കിലും വീടുകളിലെത്താൻ വഴി നൽകാമെന്ന് വോട്ടർമാർക്ക് കൊടുത്ത വാഗ്‌ദാനം പാലിച്ച സ്ഥാനാർഥി. പത്തനാപുരം ഗ്രാമപ്പഞ്ചായത്ത് മാങ്കോട് വാർഡിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന മാങ്കോട് ഷാജഹാനാണ് വോട്ടഭ്യർഥനയിൽ മാങ്കോട് ഒരിപ്പുറം ഉന്നതിയിലെ അഞ്ച് കുടുംബങ്ങൾക്ക് അവരുടെ വീടുകളിലെത്താൻ വഴിയൊരുക്കാമെന്ന് ഉറപ്പ് നൽകിയത്.

തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും പറഞ്ഞ വാക്ക് മാങ്കോട് ഷാജഹാൻ പാലിച്ചു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തന്നെ വഴിക്കായി ഷാജഹാൻ സ്ഥലം വാങ്ങിയിട്ടു. ഫലം വന്നതിന് പിന്നാലെ വഴിയും ഒരുക്കി. 50 മീറ്ററിൽ നീളത്തിലാണ് റോഡ് വെട്ടി കോൺക്രീറ്റ് ചെയ്തത്. ഇതോടെ ഒറ്റപ്പെട്ടു കിടന്ന വീടുകളിലേക്ക് സഞ്ചാര യോഗ്യമായ വഴിയായി. വോട്ട് നൽകാമെന്ന് പറഞ്ഞവർ വാക്കു പാലിച്ചോ എന്നതല്ല, പറഞ്ഞ വാക്ക് പാലിക്കേണ്ടത് തന്റെ കടമയായതുകൊണ്ടാണ് ഇത്തരമൊരു കാര്യം ചെയ്തതെന്നാണ് മാങ്കോട് ഷാജഹാന്റെ പക്ഷം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.