Monday, 22 December 2025

ഓപ്പറേഷൻ സിന്ദൂറിനിടെ ദൈവിക സഹായം ലഭിച്ചെന്ന് പാക്ക് സംയുക്ത സേനാ മേധാവി അസിം മുനീർ

ഓപ്പറേഷൻ സിന്ദൂറിനിടെ ദൈവിക സഹായം ലഭിച്ചെന്ന് പാക്ക് സംയുക്ത സേനാ മേധാവി അസിം മുനീർ

പാക്കിസ്ഥാനെതിരെ ഇന്ത്യ നടത്തിയ സൈനിക നടപടിയായ ഓപ്പറേഷൻ സിന്ദൂറിനിടെ  "ദൈവിക ഇടപെടൽ" തങ്ങളെ സഹായിച്ചുവെന്ന് പാക് ആർമി ചീഫ് ഫീൽഡ് മാർഷൽ അസിം മുനീർ. ഒരു പൊതു പ്രസംഗത്തിനിടെ ഉറുദുവിൽ സംസാരിച്ച മുനീർ, "അല്ലാഹു നിങ്ങളെ സഹായിച്ചാൽ ആർക്കും നിങ്ങളെ തോൽപ്പിക്കാൻ കഴിയില്ല" എന്ന ഖുർആൻ വാക്യം ഉദ്ധരിക്കുകയും, സംഘർഷത്തിൽ പാകിസ്ഥാന് ദൈവിക പിന്തുണ അനുഭവവേദ്യമായെന്നും അവകാശപ്പെട്ടു. പ്രസംഗത്തിന്റെ വീഡിയോകൾ എക്‌സിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും വൈറലായിട്ടുണ്ട്.

26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായാണ് മെയ് തുടക്കത്തിൽ ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത്. ഓപ്പറേഷനിൽ, ഇന്ത്യൻ വ്യോമസേന (IAF) പാകിസ്ഥാൻ, പാകിസ്ഥാൻ അധിനിവേശ കശ്മീരുകൾക്കുള്ളിലെ നിരവധി ഭീകര ക്യാമ്പുകൾ ആക്രമിച്ചു തകർത്തു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശരീരത്തിൽ അയണിന്റെ അളവ് കുറയുമ്പോൾ ഉണ്ടാകുന്ന 6 ലക്ഷണങ്ങൾ

ശരീരത്തിൽ അയണിന്റെ അളവ് കുറയുമ്പോൾ ഉണ്ടാകുന്ന 6 ലക്ഷണങ്ങൾ

മിക്ക ആളുകളിലും ഉണ്ടാകുന്ന പ്രശ്നമാണ് അയണിന്റെ കുറവ്. ശരീരത്തിൽ അയൺ അളവ് കുറയുന്നതിന് അനുസരിച്ച് നമുക്ക് ക്ഷീണവും ഊർജ്ജക്കുറവുമെല്ലാം ഉണ്ടാകുന്നു. ഈ ലക്ഷണങ്ങളെ അവഗണിക്കരുത്.
വിളറിയ ചർമ്മം
ശരീരത്തിൽ ഹീമോഗ്ലോബിന്റെ അളവ് കുറയുമ്പോൾ ചർമ്മം വിളറിയതുപോലെയാകുന്നു. ഇത് ചർമ്മത്തിന്റെ തിളക്കം നഷ്ടപ്പെടാനും കാരണമാകും.
ശ്വാസതടസ്സം ഉണ്ടാകുന്നു
ശരീരത്തിൽ ഓക്സിജന്റെ അളവ് കുറയുമ്പോൾ ശ്വാസതടസ്സം അനുഭവപ്പെടുന്നു. ഈ ലക്ഷണങ്ങളെ അവഗണിക്കരുത്.
തലവേദന ഉണ്ടാവുക
തലച്ചോറിലേക്ക് ആവശ്യമായ ഓക്സിജൻ എത്താതെ വരുമ്പോൾ രക്തകോശങ്ങളിൽ സമ്മർദ്ദം ഉണ്ടാവുകയും ഇത് തലവേദനയായി മാറുകയും ചെയ്യുക്ഷീണം അനുഭവപ്പെടുക
ശരീരത്തിൽ ആവശ്യമായ അയൺ ഇല്ലെങ്കിൽ ടിഷ്യുവിലേക്ക് ഓക്സിജൻ കൊണ്ട് പോകാൻ ആവശ്യമായ ഹീമോഗ്ലോബിൻ ഉത്പാദിപ്പിക്കുകയില്ല. ഇത് ഊർജ്ജക്കുറവ് അനുഭവപ്പെടാൻ കാരണമാകുന്നു.

തണുപ്പ് അനുഭവപ്പെടുക
അയണിന്റെ കുറവ് ഉണ്ടാകുമ്പോൾ കൈകളിലും കാലുകളിലും എപ്പോഴും തണുപ്പ് അനുഭവപ്പെടുന്നു.

കാലുകളിലെ വേദന
നിരന്തരമായി കാൽ മുട്ടുകളും കാൽ പാദങ്ങളും വേദനിക്കുന്നുണ്ടെങ്കിലും ശ്രദ്ധിക്കാം. ഇത് അയൺ കുറഞ്ഞതിന്റെ ലക്ഷണമാണ്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'ക്രിസ്മസ് ആഘോഷത്തിന്റെ പേരിൽ സ്‌കൂളുകളെ വർഗീയ പരീക്ഷണശാലകളാക്കാൻ അനുവദിക്കില്ല'; മന്ത്രി വി ശിവൻകുട്ടി

'ക്രിസ്മസ് ആഘോഷത്തിന്റെ പേരിൽ സ്‌കൂളുകളെ വർഗീയ പരീക്ഷണശാലകളാക്കാൻ അനുവദിക്കില്ല'; മന്ത്രി വി ശിവൻകുട്ടി

ക്രിസ്മസ് ആഘോഷത്തിന്റെ പേരിൽ സ്‌കൂളുകളെ വർഗീയ പരീക്ഷണശാലകളാക്കാൻ അനുവദിക്കില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ മനുഷ്യനെ വിഭജിക്കുന്ന സങ്കുചിത മോഡലുകൾ കേരളത്തിലെ വിദ്യാലയങ്ങളിൽ നടപ്പാക്കാൻ ആരെയും അനുവദിക്കില്ലെന്നും ഫേസ്ബുക്ക് കുറിപ്പിൽ മന്ത്രി പറഞ്ഞു.

"ചില സ്വകാര്യ സ്‌കൂൾ മാനേജ്മെന്റുകൾ ക്രിസ്മസ് ആഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തുകയും, ആഘോഷത്തിനായി കുട്ടികളിൽ നിന്ന് പിരിച്ച തുക തിരികെ നൽകുകയും ചെയ്തു എന്ന വാർത്ത അതീവ ഗൗരവത്തോടെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് കാണുന്നത്. ജാതി-മത ചിന്തകൾക്കപ്പുറം കുട്ടികൾ ഒന്നിച്ചിരുന്ന് പഠിക്കുകയും ഒന്നിച്ചു വളരുകയും ചെയ്യുന്ന ഇടങ്ങളാണ് നമ്മുടെ വിദ്യാലയങ്ങൾ. അവിടെ വേർതിരിവിന്റെ വിഷവിത്തുകൾ പാകാൻ ശ്രമിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. ഓണവും ക്രിസ്മസും പെരുന്നാളുമെല്ലാം കേരളത്തിലെ വിദ്യാലയങ്ങളിൽ ഒരുപോലെ ആഘോഷിക്കപ്പെടുന്നവയാണ്. പരസ്പരം സ്‌നേഹിക്കാനും ബഹുമാനിക്കാനും കുട്ടികൾ പഠിക്കുന്നത് ഇത്തരം ഒത്തുചേരലുകളിലൂടെയാണ്." മന്ത്രി പറഞ്ഞു.

വിദ്യാലയങ്ങൾ എയ്ഡഡ് ആയാലും അൺ എയ്ഡഡ് ആയാലും പ്രവർത്തിക്കുന്നത് ഈ രാജ്യത്തെ നിയമങ്ങൾക്കും വിദ്യാഭ്യാസ ചട്ടങ്ങൾക്കും അനുസൃതമായാണെന്നും സങ്കുചിതമായ രാഷ്ട്രീയ-വർഗീയ താൽപ്പര്യങ്ങൾ സംരക്ഷിക്കാനുള്ള ഇടമായി വിദ്യാലയങ്ങളെ മാറ്റാൻ ശ്രമിച്ചാൽ കർശന നടപടിയുണ്ടാകുമെന്നും വിഷയത്തിൽ അടിയന്തരമായി പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തലച്ചോറിന്റെയും ഹൃദയത്തിന്റെയും ആരോഗ്യം വർദ്ധിപ്പിക്കാൻ കഴിയുന്ന നാല് ഫ്രൂട്ട് കോമ്പിനേഷനുകൾ

തലച്ചോറിന്റെയും ഹൃദയത്തിന്റെയും ആരോഗ്യം വർദ്ധിപ്പിക്കാൻ കഴിയുന്ന നാല് ഫ്രൂട്ട് കോമ്പിനേഷനുകൾ

തലച്ചോറിന്റെ ആരോഗ്യത്തിനും ഹൃദയ പ്രവർത്തനത്തിനും പ്രതിരോധശേഷിക്കും നിർണായകമായ പോഷകങ്ങൾ ലഭിക്കാൻ പഴങ്ങൾ പ്രധാന പങ്കാണ് വഹിക്കുന്നത്. ലളിതവും രുചികരവും ആരോഗ്യ ഗുണങ്ങൾ നിറഞ്ഞതുമായ നാല് പഴങ്ങളുടെ കോമ്പോ ബ്രെയിനിനെ കൂടുതൽ മികവുറ്റതാക്കുന്നതായി പോഷകാഹാര വിദഗ്ദ്ധയായ ദീപ്സിഖ ജെയിൻ പറയുന്നു. ആരോഗ്യമുള്ള നിങ്ങളുടെ മികച്ച ഭക്ഷണ കോമ്പിനേഷനുകൾ എന്ന് കുറിച്ച് കൊണ്ടാണ് ദീപ്സിഖ ഇൻസ്റ്റ​​ഗ്രാമിൽ പോസ്റ്റ് പങ്കുവച്ചത്.ഡാർക്ക് ചോക്ലേറ്റുമായി ബ്ലൂബെറി ചേർക്കുന്നതാണ് ആദ്യത്തെ കോമ്പോ. പോളിഫെനോളുകൾ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ഈ കോമ്പോ തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും വീക്കം കുറയ്ക്കാനും സഹായിക്കും. ഇത് വൈജ്ഞാനിക ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

മറ്റൊരു ഫലപ്രദമായ കോമ്പോ ആപ്പിളും കറുവപ്പട്ടയുമാണ്. ആപ്പിളിൽ ഗ്ലൈസെമിക് സൂചിക കുറവാണെന്നും ഡയറ്ററി ഫൈബർ കൂടുതലാണെന്നും ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താൻ സഹായിക്കുമെന്നും മറുവശത്ത്, കറുവപ്പട്ട ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നു.ആപ്പിളിൽ കുറഞ്ഞ ജിഐയും ഉയർന്ന അളവിൽ നാരുകളും ഉള്ളതിനാൽ ഈ മിശ്രിതം രക്തത്തിലെ പഞ്ചസാരയും പ്രമേഹവും നന്നായി നിയന്ത്രിക്കാൻ സഹായിക്കും. കൂടാതെ കറുവപ്പട്ട ശരീരത്തെ ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിക്കും.

സ്വാഭാവിക പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് പേരയ്ക്കയും കിവിയും സംയോജിപ്പിക്കുന്നത് ഏറെ നല്ലതാണ്. രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന വിറ്റാമിൻ സി രണ്ട് പഴങ്ങളിലും അടങ്ങിയിട്ടുണ്ട്.

മാതളനാരങ്ങയിൽ ആന്റിഓക്‌സിഡന്റുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. ചിയ സീഡിൽ ഒമേഗ-3 ഫാറ്റി ആസിഡുകളും ധാരാളമായി അടങ്ങിയിരിക്കുന്നു. കുതിർത്ത ചിയ വിത്തുകൾക്കൊപ്പം മാതളനാരങ്ങ കഴിക്കാനും ദീപ്സിഖ നിർദ്ദേശിക്കുന്നു. ഈ നാല് പഴങ്ങളുടെ സംയോജനം ലളിതവും എളുപ്പത്തിൽ ഉണ്ടാക്കാവുന്നതുമാണ്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ലഹരി കേസ്; ഷൈനിനെയും സുഹൃത്തിനെയും പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കി കോടതിയിൽ റിപ്പോർട്ട് നൽകും

ലഹരി കേസ്; ഷൈനിനെയും സുഹൃത്തിനെയും പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കി കോടതിയിൽ റിപ്പോർട്ട് നൽകും

നടൻ ഷൈൻ ടോം ചാക്കോ ഉൾപ്പെട്ട ലഹരി കേസിൽ പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകും. ഷൈനിനെയും സുഹൃത്തിനെയും പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കികൊണ്ടായിരിക്കും കോടതിയിൽ റിപ്പോർട്ട് നൽകുക.FSL റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് നിലനിൽക്കില്ലെന്ന് നിയമോപദേശം. കേസിൽ തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഈ മാസം അവസാനം നോർത്ത് പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.

ഏറെ വിവാദമായ നടൻ ഷൈൻ ടോം ചാക്കോയുടെ ഹോട്ടലിൽ നിന്നുള്ള ചാടി രക്ഷപ്പെടൽ. പിന്നാലെ ലഹരി ഉപയോഗിച്ചു എന്നതിൽ പൊലീസ് കേസ്. ഇതിലാണ് ഫോറൻസിക് റിപ്പോർട്ട് നടന് അനുകൂലമായിരിക്കുന്നത്. ലഹരി ഉപയോഗിച്ചുവെന്ന് പരിശോധനയിൽ തെളിഞ്ഞിട്ടില്ല. കഴിഞ്ഞ ഏപ്രിലിൽ കൊച്ചിയിലെ ഹോട്ടലിൽ വെച്ചായിരുന്നു സംഭവം. ഹോട്ടലിൽ മുറിയെടുത്ത ഷൈനും സുഹൃത്തും ലഹരി ഉപയോഗിച്ചു എന്നതാണ് കേസ്.

ഡാൻസാഫ് പരിശോധനയ്ക്കിടെ ഷൈൻ ടോം ചാക്കോ മുറിയിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. ആക്രമിക്കാൻ എത്തിയവരെന്ന് കരുതിയാണ് ഓടിയതെന്നായിരുന്നു ഷൈനിന്റെ വാദം. ഒരാഴ്ച കഴിഞ്ഞ് പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. ലഹരി ഉപയോഗിക്കാറുണ്ടെന്നായിരുന്നു ഷൈനിന്റെ മൊഴി. കൊച്ചി നോർത്ത് പൊലീസ് ഷൈനിയും സുഹൃത്ത് അഹമ്മദ് മുർഷനെയും പ്രതിചേർത്ത് കേസെടുത്തു. ഫോറൻസിക് പരിശോധനയ്ക്കായി നഖവും മുടിയും ശേഖരിച്ചു. ഈ ഫോറൻസിക് റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. തിരിച്ചടി നേരിട്ട സാഹചര്യത്തിൽ ഫോറൻസിക് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് നിലനിൽക്കില്ലെന്ന് പൊലീസിന് നിയമപദേശം ലഭിച്ചു. ഷൈനിനെയും സുഹൃത്തിനെയും പ്രതി പട്ടികയിൽ നിന്ന് ഒഴിവാക്കി കോടതിയിൽ റിപ്പോർട്ട് നൽകും. ഈ മാസം അവസാനമായിരിക്കും നോർത്ത് പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുക.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇന്ത്യയുടെ ചരിത്രപരമായ പുത്തൻ അധ്യായം, ന്യൂസിലൻഡുമായി സ്വതന്ത്ര വ്യാപാര കരാർ നിലവിൽ, പ്രഖ്യാപനവുമായി മോദിയും ക്രിസ്റ്റഫർ ലക്സണും

ഇന്ത്യയുടെ ചരിത്രപരമായ പുത്തൻ അധ്യായം, ന്യൂസിലൻഡുമായി സ്വതന്ത്ര വ്യാപാര കരാർ നിലവിൽ, പ്രഖ്യാപനവുമായി മോദിയും ക്രിസ്റ്റഫർ ലക്സണും

ദില്ലി: ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സാമ്പത്തിക-തന്ത്രപ്രധാന ബന്ധങ്ങളിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട് ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാർ യാഥാർത്ഥ്യമായി. തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണും നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് ഇരു രാജ്യങ്ങൾക്കും ഒരുപോലെ ഗുണകരമാകുന്ന സുപ്രധാന പ്രഖ്യാപനം നടത്തിയത്. 2025 മാർച്ചിൽ പ്രധാനമന്ത്രി ലക്സണിന്റെ ഇന്ത്യ സന്ദർശന വേളയിലാണ് കരാർ സംബന്ധിച്ച ചർച്ചകൾ ആരംഭിച്ചത്. വെറും ഒൻപത് മാസത്തിനുള്ളിൽ ചർച്ചകൾ പൂർത്തിയാക്കി കരാറിലെത്താൻ സാധിച്ചത് ഇരു രാജ്യങ്ങളുടെയും ശക്തമായ രാഷ്ട്രീയ ഇച്ഛാശക്തിയുടെ പ്രതിഫലനമാണെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി.

കരാറിലെ പ്രധാന ലക്ഷ്യങ്ങൾ

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കാൻ കരാർ സഹായിക്കും. അടുത്ത 15 വർഷത്തിനുള്ളിൽ ന്യൂസിലൻഡിൽ നിന്ന് ഇന്ത്യയിലേക്ക് 20 ബില്യൺ യുഎസ് ഡോളറിന്റെ നിക്ഷേപം കൊണ്ടുവരാൻ കരാർ ലക്ഷ്യമിടുന്നു. ന്യൂസിലൻഡിൽ നിന്ന് ഇന്ത്യയിലേക്കുള്ള കയറ്റുമതിയുടെ 95 ശതമാനത്തിന്റെയും ഇറക്കുമതി തീരുവ കുറയ്ക്കുകയോ പൂർണ്ണമായും ഒഴിവാക്കുകയോ ചെയ്യും. നിലവിൽ 1.1 ബില്യൺ ഡോളറുള്ള ന്യൂസിലൻഡ് കയറ്റുമതി വരും ദശകങ്ങളിൽ പ്രതിവർഷം 1.3 ബില്യൺ ഡോളറായി വർദ്ധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

വിപുലമായ അവസരങ്ങൾ

ഈ കരാർ കേവലം വ്യാപാരത്തിൽ മാത്രം ഒതുങ്ങുന്നതല്ല. വിവിധ മേഖലകളിൽ വലിയ മാറ്റങ്ങൾ ഇത് കൊണ്ടുവരുമെന്ന് സംയുക്ത പ്രസ്താവനയിൽ പറയുന്നു. വിപണികളിലേക്ക് കൂടുതൽ എളുപ്പത്തിൽ പ്രവേശനം ലഭിക്കുന്നതിലൂടെ കർഷകർക്കും ഇടത്തരം സംരംഭകർക്കും വലിയ ഗുണം ലഭിക്കും. വിദ്യാർത്ഥികൾക്കും സംരംഭകർക്കും യുവാക്കൾക്കും പുതിയ തൊഴിൽ-പഠന അവസരങ്ങൾ തുറക്കപ്പെടും. സാമ്പത്തിക ഇടപാടുകൾക്കൊപ്പം പ്രതിരോധം, കായികം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലും സഹകരണം വർദ്ധിപ്പിക്കാൻ കരാറിൽ തീരുമാനമായിട്ടുണ്ട്.

ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ബന്ധത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കരാർ വിജയകരമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഇരു നേതാക്കളും നിരന്തരം ബന്ധം പുലർത്താൻ ധാരണയായെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. എക്‌സ് പോസ്റ്റിലൂടെ പ്രധാനമന്ത്രി ലക്സൺ ഈ നേട്ടത്തെ അഭിനന്ദിച്ചു. ഇന്ത്യയുമായുള്ള വ്യാപാര തടസ്സങ്ങൾ നീക്കുന്നത് ന്യൂസിലൻഡിന്റെ കയറ്റുമതി മേഖലയ്ക്ക് വലിയ കരുത്ത് പകരുമെന്ന് അദ്ദേഹം വ്യക്തമാക്കി. രണ്ട് രാജ്യങ്ങളിലെയും പൗരന്മാർക്കും ബിസിനസ് സ്ഥാപനങ്ങൾക്കും ഒരുപോലെ ഗുണകരമാകുന്ന ഈ കരാർ, ഏഷ്യ-പസഫിക് മേഖലയിലെ സാമ്പത്തിക സുസ്ഥിരതയ്ക്കും വലിയ സംഭാവന നൽകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മൊബൈൽ ഫോണിൽ കളിച്ചതിന് വഴക്ക് പറഞ്ഞതിന് പിണങ്ങിയ ഏഴാം ക്ലാസ് വിദ്യാർ‌ത്ഥിനി തൂങ്ങിമരിച്ച നിലയിൽ

മൊബൈൽ ഫോണിൽ കളിച്ചതിന് വഴക്ക് പറഞ്ഞതിന് പിണങ്ങിയ ഏഴാം ക്ലാസ് വിദ്യാർ‌ത്ഥിനി തൂങ്ങിമരിച്ച നിലയിൽ

മലപ്പുറം: മൊബൈൽ ഫോണിൽ കളിച്ചതിന് വീട്ടുകാർ വഴക്കുപറഞ്ഞതിൽ മനംനൊന്ത് പതിമൂന്നുകാരി ജീവനൊടുക്കി. കൊണ്ടോട്ടി കാന്തക്കാട് ജിയുപി സ്‌കൂൾ ഏഴാം ക്ലാസ് വിദ്യാർഥിനി ഫാത്തിമ ഹന്നയാണ് മരിച്ചത്.

വീട്ടുകാർ വഴക്കുപറഞ്ഞതിനെത്തുടർന്ന് പിണങ്ങിയ ഫാത്തിമ ഹന്ന മുറിക്കുള്ളിൽ കയറി കതകടയ്ക്കുകയായിരുന്നു. ഏറെ നേരമായിട്ടും വാതിൽ തുറക്കാത്തതിനെത്തുടർന്ന് സംശയം തോന്നിയ ബന്ധുക്കൾ പരിശോധിച്ചപ്പോഴാണ് കുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നിലവിൽ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം ഉൾപ്പെടെയുള്ള നിയമപരമായ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. കൊണ്ടോട്ടി പോലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബോണ്ടി ഭീകരാക്രമണം, സാജിദ് അക്രമിന്റെ മൃതദേഹം ഏറ്റെടുക്കാതെ ഭാര്യ, താമസിച്ചിരുന്നത് എയർബിഎൻബി വീടുകളിൽ

ബോണ്ടി ഭീകരാക്രമണം, സാജിദ് അക്രമിന്റെ മൃതദേഹം ഏറ്റെടുക്കാതെ ഭാര്യ, താമസിച്ചിരുന്നത് എയർബിഎൻബി വീടുകളിൽ

സിഡ്നി: ഓസ്ട്രേലിയയിലെ ബോണ്ടി ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട അക്രമിയുടെ മൃതദേഹം സ്വീകരിക്കാൻ വിസമ്മതിച്ച് ഭാര്യ. 50കാരനായ സാജിദ് അക്രം മകനും 24കാരനുമായ നവീദ് അക്രം എന്നിവരാണ് ബോണ്ടി ബീച്ചിൽ ജൂത വിഭാഗത്തിൽപ്പെട്ടവർക്ക് നേരെ വെടിയുതിർത്തത്. പൊലീസുകാരുടെ വെടിയേറ്റ് സാജിദ് അക്രം കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ആറ് മാസത്തോളമായി വീടുമായി ബന്ധം പുലർത്താതിരുന്ന സാജിദ് മാസങ്ങളായി സിഡ്നിയിലെ എയർ ബിഎൻബി വീടുകളിലായിരുന്നു തങ്ങിയിരുന്നതെന്നാണ് പുറത്ത് വരുന്ന വിവരം. കൂട്ടക്കൊലയ്ക്ക് ആറ് മാസത്തോളം മുൻപ് ഇയാൾ സിഡ്നിയിൽ എത്തിയിരുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങൾ വിശദമാക്കുന്നത്. കൂട്ടക്കൊലയ്ക്കിടെ കൊല്ലപ്പെട്ട 50 കാരനായ അക്രമിയുടെ മൃതദേഹം ഏറ്റെടുക്കില്ലെന്നാണ് ഭാര്യ വിശദമാക്കിയത്. ഇതോടെ ഇയാളുടെ സംസ്കാര ചടങ്ങിന്റെ ചെലവുകളും ഓസ്ട്രേലിയൻ സർക്കാർ വഹിക്കേണ്ടി വരും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിദേശത്ത് നിന്നുള്ള മരുന്നുകൾക്ക് നിയന്ത്രണം, പുതിയ മാർഗ്ഗനിർദ്ദേശങ്ങളുമായി കുവൈത്ത് ആരോഗ്യ മന്ത്രാലയം

വിദേശത്ത് നിന്നുള്ള മരുന്നുകൾക്ക് നിയന്ത്രണം, പുതിയ മാർഗ്ഗനിർദ്ദേശങ്ങളുമായി കുവൈത്ത് ആരോഗ്യ മന്ത്രാലയം

കുവൈത്ത് സിറ്റി: വിദേശത്ത് നിന്നും കുവൈത്തിലേക്ക് എത്തുന്ന യാത്രക്കാർ കൊണ്ടുവരുന്ന ലഹരിമരുന്ന് വിഭാഗത്തിൽപ്പെടുന്ന മരുന്നുകൾക്കും സൈക്കാട്രിക് കണ്ടന്‍റുകളുള്ള മരുന്നുകൾക്കും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ആരോഗ്യ മന്ത്രാലയം ഉത്തരവിറക്കി. ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ-അവധി ഞായറാഴ്ച പുറപ്പെടുവിച്ച തീരുമാനപ്രകാരം, ഇത്തരം മരുന്നുകൾ കൈവശം വെക്കുന്നവർ നിർബന്ധമായും കുവൈത്ത് എംബസിയുടെയോ വിദേശത്തുള്ള കുവൈത്ത് ആരോഗ്യ കാര്യാലയത്തിന്റെയോ അംഗീകാരമുള്ള മെഡിക്കൽ റിപ്പോർട്ടുകൾ ഹാജരാക്കേണ്ടതുണ്ട്.

പുതിയ ഉത്തരവിലെ ഒന്നാം വകുപ്പ് പ്രകാരം നിയമത്തിലെ ഒന്നാം പട്ടികയിൽ ഉൾപ്പെട്ട ലഹരിമരുന്നുകൾ പരമാവധി 15 ദിവസത്തെ ചികിത്സയ്ക്ക് ആവശ്യമായ അളവിൽ മാത്രമേ രാജ്യത്തേക്ക് കൊണ്ടുവരാൻ അനുവാദമുള്ളൂ. അതേസമയം, രണ്ടാമത്തെ ഗ്രൂപ്പിൽ ഉൾപ്പെട്ട മറ്റ് മരുന്നുകൾ പരമാവധി ഒരു മാസത്തെ ചികിത്സയ്ക്ക് ആവശ്യമായ അളവിൽ കൊണ്ടുവരാം. കുവൈത്തിലെ വിമാനത്താവളങ്ങളിലോ അതിർത്തികളിലോ എത്തുമ്പോൾ ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് കസ്റ്റംസിന് മുൻപിൽ ഈ മരുന്നുകളുടെ കുറിപ്പടികളും മെഡിക്കൽ റിപ്പോർട്ടുകളും ഹാജരാക്കേണ്ടത് നിർബന്ധമാണ്. ഈ രേഖകൾ കുവൈത്തിലേക്ക് എത്തുന്നതിന് മുൻപ് തന്നെ അതത് രാജ്യങ്ങളിലെ കുവൈത്ത് ഔദ്യോഗിക കേന്ദ്രങ്ങൾ സാക്ഷ്യപ്പെടുത്തിയിരിക്കണം. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഡൽഹിയിൽ വായു മലിനീകരണം അതിരൂക്ഷം: റെയിൽ സർവീസുകൾ തടസ്സപ്പെട്ടു, കടുത്ത നിയന്ത്രണങ്ങൾ

ഡൽഹിയിൽ വായു മലിനീകരണം അതിരൂക്ഷം: റെയിൽ സർവീസുകൾ തടസ്സപ്പെട്ടു, കടുത്ത നിയന്ത്രണങ്ങൾ

ഡൽഹിയിൽ വായു മലിനീകരണം അതിരൂക്ഷം. വായു ഗുണനിലവാര സൂചിക വളരെ മോശം ആയി തുടരുന്നു. ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ കനത്ത മൂടൽമഞ്ഞിൽ റെയിൽ സർവീസുകൾ തടസ്സപ്പെട്ടു. നിലവിലെ സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി രേഖ ഗുപ്ത അടിയന്തര യോഗം വിളിച്ചു.

വായു ഗുണനിലവാര സൂചിക ഇന്ന് രാജ്യ തലസ്ഥാനത്ത് രേഖപ്പെടുത്തിയത് 377. ഇന്നലെ ഉച്ചയ്ക്ക് ശേഷം 400 കടന്നിരുന്നു. ഡൽഹി നരേലയിൽ 400 ആയി തുടരുന്നു. കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് ഡൽഹി റെയിൽവേ സ്റ്റേഷനിൽ ഇരുപത്തഞ്ചിലധികം ട്രെയിൻ സർവീസുകളാണ് തടസപ്പെട്ടത്. കടുത്ത നിയന്ത്രണങ്ങൾ പുറപ്പെടുവിച്ചിട്ടും സ്ഥിതി രൂക്ഷമായി തുടരുകയാണ്.

GRAP 4 പ്രകാരമാണ് നിയന്ത്രണങ്ങൾ. നിലവിലെ സാഹചര്യങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി രേഖ ഗുപ്ത അടിയന്തര യോഗ വിളിച്ചുചേർത്തു. മന്ത്രിയും പരിസ്ഥിതി വകുപ്പിലെ ഉദ്യോഗസ്ഥരടക്കം യോഗത്തിൽ പങ്കെടുത്തു. പ്രതിപക്ഷം കടുത്ത എതിർപ്പുന്നയിക്കുന്ന സാഹചര്യത്തിൽ പുതിയ നിയന്ത്രണങ്ങൾ അടക്കം പുറപ്പെടുവിക്കാനാണ് ഡൽഹി സർക്കാരിന്റെ തീരുമാനം . ദൃശ്യപരിധി കുറഞ്ഞതിനാൽ വ്യോമ ഗതാഗതം തടസ്സപ്പെടാൻ സാധ്യതയുണ്ടെന്നും വിമാനങ്ങളുടെ അവസ്ഥ യാത്രക്കാർ ഉറപ്പുവരുത്തണമെന്നും ഇൻഡിഗോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട് .

വരുന്ന ദിവസങ്ങളിൽ ഡൽഹിയിൽ കുറഞ്ഞ താപനില ആറ് ഡിഗ്രി സെൽഷ്യസിനും പതിനൊന്ന് ഡിഗ്രി സെൽഷ്യസിനും ഇടയിൽ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ശൈത്യം പിടിമുറുക്കുകയാണ്. ശ്രീനഗറിൽ നിന്നുള്ള 15 വിമാന സർവീസുകളാണ് റദ്ദാക്കിയത്. ജമ്മുവിൽ നിന്നുള്ള 8 വിമാന സർവീസുകളും ഉണ്ടാകില്ല. അതിരാവിലെയുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ജാഗ്രത പുലർത്തണം എന്നുമാണ് അധികൃതർ ജനങ്ങൾക്ക് നൽകിയിരിക്കുന്ന നിർദേശം .