Friday, 9 January 2026

ഈ മാസം 26 മുതൽ അനിശ്ചിതകാലം സമരം പ്രഖ്യാപിച്ച് ക്വാറി ഉടമകൾ

ഈ മാസം 26 മുതൽ അനിശ്ചിതകാലം സമരം പ്രഖ്യാപിച്ച് ക്വാറി ഉടമകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ക്വാറിഉല്‍പ്പന്നങ്ങള്‍ക്ക് കടുത്ത ക്ഷാമം തുടരവേ ക്വാറികളും ക്രഷറുകളും അടച്ചിട്ട് ഉടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. ക്വാറികളില്‍ നിന്നും നിയമവിരുദ്ധമായി പിഴയീടാക്കി ഇതര സംസ്ഥാന ലോബികളെ സര്‍ക്കാര്‍ സഹായിക്കുന്നുവെന്നാരോപിച്ചാണ് ഈ മാസം 26 മുതല്‍ ക്വാറികള്‍ പ്രവര്‍ത്തനം നിര്‍ത്തിവെക്കുന്നത്..ക്വാറി ഉല്‍പ്പന്നങ്ങളുടെ വില വര്‍ധനവിനേത്തുടര്‍ന്ന് പ്രതിസന്ധിയിലായ നിര്‍മാണ മേഖല ഇതോടെ പൂര്‍ണമായും സ്തംഭിക്കും.ഒരു വര്‍ഷം മുമ്പ് സംസ്ഥാനത്ത് 700ലധികം ക്വാറികള്‍ പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് നൂറില്‍ താഴെ ക്വാറികള്‍ മാത്രം. ലൈസന്‍സ് പുതുക്കി കിട്ടുന്നതുള്‍പ്പെടെയുള്ള വിഷയങ്ങളാണ് ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍കാരണമെന്ന് ഉടമകള്‍ പറയുന്നു. കടുത്ത ക്ഷാമം നേരിടാന്‍ തുടങ്ങിയതോടെ ക്വാറി ഉല്‍പ്പന്നങ്ങളുടെ വിലയും കുത്തനെ കൂടി. ഒരു ക്യുബിക് എം സാന്‍റിന് നാല്‍പ്പത്തിയഞ്ചില്‍ നിന്നും അറുപത്തിയഞ്ച് രൂപ വരെയെത്തി. മെറ്റലിനും വില വര്‍ദ്ധിച്ചു. നിര്‍മാണ മേഖല കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നതിനിടയിലാണ് ക്വാറി ഉടമകള്‍ ഈ മാസം 26 മുതല്‍ അനിശ്ചിത കാല സമരം പ്രഖ്യാപിച്ചിരിക്കുന്നത്. സർക്കാരിന്‍റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ പിഴ ചുമത്തി ക്വാറി ഉടമകളെ പിഴിയുകയാണെന്നാണ് ആരോപണം.

ക്വാറി സമരം തുടങ്ങിയാല്‍ ദേശീയ പാതാ നിര്‍മാണ പ്രവൃത്തിയെയടക്കം പ്രതികൂലമായി ബാധിക്കും. മാർച്ച് 31ന് മുമ്പായി പണി പൂര്‍ത്തിയാക്കേണ്ട സര്‍ക്കാര്‍ കരാറുകാരും പ്രതിസന്ധിയിലാകും. വീട് നിര്‍മാണമുള്‍പ്പെടെ മുടങ്ങാന്‍ സാധ്യതയുള്ളതിനാല്‍ സര്‍ക്കാര്‍ അടിയന്തിരമായി വിഷയത്തിലിടപെടണമെന്ന ആവശ്യമാണ് ഉയരുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

റെനി മൂന്ന് മക്കളുടെ അമ്മ, പുരസ്കാരം നേടിയ കവയിത്രി, ഐസിഇക്കെതിരെ അമേരിക്കയിൽ പ്രതിഷേധം പുകയുന്നു

റെനി മൂന്ന് മക്കളുടെ അമ്മ, പുരസ്കാരം നേടിയ കവയിത്രി, ഐസിഇക്കെതിരെ അമേരിക്കയിൽ പ്രതിഷേധം പുകയുന്നു

വാഷിങ്ടൺ: അമേരിക്കയിലെ മിനിയാപൊളിസിൽ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള പരിശോധനയ്ക്കിടെ യുവതി കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ അമേരിക്കയിൽ പ്രതിഷേധം ശക്തമാകുന്നു. മിനേപോളിസ് ന​ഗരത്തിൽ പ്രതിഷേധക്കാർ തെരുവിലിറങ്ങി. അമേരിക്കൻ പൗരത്വമുള്ള 37 വയസ്സുകാരി റെനി നിക്കോൾ ഗുഡ് ആണ് കൊല്ലപ്പെട്ടത്. ഇവർ കവയിത്രിയും ​ഗിറ്റാറ്സ്റ്റുമാണ്. ഇവർക്ക് സർക്കാറിന്റെ പുരസ്കാരമടക്കം ലഭിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇവരുടെ മുഖത്തേക്ക് ഇമി​ഗ്രേഷൻ ഉദ്യോ​ഗസ്ഥർ വെടിവെക്കുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു. മൂന്ന് കുട്ടികളുടെ അമ്മയായ 37 വയസ്സുള്ള ഇവർ അടുത്തിടെയാണ് മിനിയാപോളിസിലേക്ക് താമസം മാറിയത്. ഉദ്യോഗസ്ഥനെ വാഹനം ഇടിപ്പിക്കാൻ ശ്രമിച്ചപ്പോൾ സ്വയംരക്ഷക്കായാണ് വെടിവെച്ചതെന്ന വാദം ദൃക്‌സാക്ഷികൾ തള്ളിയതോടെയാണ് വലിയ പ്രതിഷേധം ഉയർന്നത്. റെനിയുടെ ഭാഗത്തുനിന്ന് അത്തരത്തിലുള്ള പ്രകോപനങ്ങൾ ഉണ്ടായിട്ടില്ലെന്ന് സാക്ഷികൾ മൊഴി നൽകിയതോടെ യു എസ് ഇമിഗ്രേഷൻ വകുപ്പ് പ്രതിക്കൂട്ടിലായിട്ടുണ്ട്. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനായി രണ്ടായിരത്തോളം ഇമിഗ്രേഷൻ ഉദ്യോഗസ്ഥരെയാണ് നിലവിൽ മിനിയാപൊളിസിൽ വിന്യസിച്ചിരിക്കുന്നത്. പരിശോധനകളുടെ ഭാഗമായാണ് റെനി നിക്കോൾ ഗുഡിന് നേരെ ഉദ്യോഗസ്ഥൻ വെടിവെപ്പ് നടത്തിയതെന്നാണ് വ്യക്തമാകുന്നത്.

മിനിയാപൊളിസിൽ കൊല്ലപ്പെട്ട റെനി നിക്കോൾ ഗുഡ് അതിശയിപ്പിക്കുന്ന വ്യക്തിത്വത്തിന് ഉടമയായിരുന്നുവെന്നാണ് അമ്മ ഡോണ ഗാഞ്ചർ പറഞ്ഞത്. റെനി താമസിച്ചിരുന്ന വീടിന് തൊട്ടടുത്തുവെച്ചാണ് ഉദ്യോഗസ്ഥൻ അവളെ വെടിവെച്ചുകൊന്നതെന്നും അമ്മ വ്യക്തമാക്കി. പൊലീസ് ആരോപിക്കുന്നത് പോലെയല്ല സംഭവമെന്നും മകൾ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും എന്തിനെങ്കിലും എതിരെ പ്രതിഷേധിക്കുന്ന സ്വഭാവക്കാരിയല്ല റെനിയെന്നും അമ്മ വിവരിച്ചു. റിനി കൊല്ലപ്പെട്ടത് അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്നും ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും ഡോണ പറഞ്ഞു.വെർജീനിയയിലെ ഓൾഡ് ഡൊമിനിയൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ക്രിയേറ്റീവ് റൈറ്റിംഗിൽ ബിരുദം നേടിയ റെനി മികച്ച കവിതയ്ക്കുള്ള പുരസ്കാരവും നേടിയിട്ടുണ്ട്. റെനി ഒരു ഭീകരവാദിയാണെന്ന രീതിയിലുള്ള ചില ഉദ്യോഗസ്ഥരുടെ പ്രസ്താവനകൾ പ്രതിഷേം ശക്തമാകാൻ കാരണമായിട്ടുണ്ട്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഷോപ്പിംഗ് മാളിലേക്ക് ഇരച്ചെത്തിയ കൂട്ടം, അമ്പതോളം ചെമ്മരിയാടുകൾ അകത്ത് കാട്ടിക്കൂട്ടിയത് കണ്ട് തലയിൽ കൈവച്ച് ജീവനക്കാര്‍

ഷോപ്പിംഗ് മാളിലേക്ക് ഇരച്ചെത്തിയ കൂട്ടം, അമ്പതോളം ചെമ്മരിയാടുകൾ അകത്ത് കാട്ടിക്കൂട്ടിയത് കണ്ട് തലയിൽ കൈവച്ച് ജീവനക്കാര്‍

ബെർലിൻ: വളരെ രസകരവും കൗതുകമുണർത്തുന്നതുമായൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ധാരാളം പേര്‍ ഈ വീ‍ഡിയോ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‍ഫോമുകളില്‍ പങ്കുവെച്ചിട്ടുണ്ട്. സൂപ്പർമാർക്കറ്റിൽ ഷോപ്പിങ്ങിനെത്തിയത് ചെമ്മരിയാടുകൾ! അത്ഭുതപ്പെടേണ്ട, സംഭവം അങ്ങ് ജർമ്മനിയിലാണ്. സൂപ്പര്‍മാര്‍ക്കറ്റിലേക്ക് ഓടിക്കയറിയ ചെമ്മരിയാട്ടിൻപറ്റത്തെ കണ്ട് സാധനങ്ങൾ വാങ്ങാൻ എത്തിയവർക്ക് വിശ്വസിക്കാനായില്ല.
തിരക്കിനിടയിലേക്ക് 50ഓളം ആടുകൾ ഒരു പ്രകോപനവുമില്ലാതെ കൂട്ടമായി ഓടി കയറിവരികയായിരുന്നു. ദക്ഷിണ ജർമ്മനിയിലെ ബർഗ്സിൻ എന്ന പട്ടണത്തിലെ 'പെന്നി' സൂപ്പർമാർക്കറ്റിലാണ് ഈ കൗതുകകരമായ സംഭവം നടന്നത്.

കടയ്ക്കുള്ളിൽ 20 മിനിറ്റ്

കൂട്ടത്തിൽ നിന്ന് വഴിതെറ്റിയെത്തിയ ആടുകൾ സൂപ്പർമാർക്കറ്റിലെ ഇടനാഴികളിലൂടെ ഏകദേശം 20 മിനിറ്റോളം ചുറ്റിക്കറങ്ങി. സാധനങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്ന ഭാഗങ്ങളിലൂടെ ആടുകൾ നടക്കുന്നത് കണ്ട് ജീവനക്കാരും ഉപഭോക്താക്കളും ഒരുപോലെ അമ്പരന്നു. ആരോ തമാശയ്ക്ക് ചെയ്യുന്നതാണെന്നാണ് താൻ ആദ്യം കരുതിയതെന്ന് സ്റ്റോർ മാനേജർ യർഗൻ കിപ്പസ് പറഞ്ഞു.
ആടുകളെ പുറത്തെത്തിക്കാൻ ജീവനക്കാർ ആദ്യം ശ്രമിച്ചെങ്കിലും അവ വഴങ്ങിയില്ല. ഒടുവിൽ ബുദ്ധിപൂർവ്വം പ്രവർത്തിച്ച ഒരു ജീവനക്കാരൻ ക്യാഷ് രജിസ്റ്ററിൽ ഉച്ചത്തിൽ കൊട്ടിയതോടെ ശബ്ദം കേട്ട് ഭയന്ന ആടുകൾ ഓട്ടോമാറ്റിക് ഡോറിലൂടെ പുറത്തെ പാർക്കിംഗിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.

ഭക്ഷണസാധനങ്ങൾ ഉള്ള ഭാഗത്തേക്ക് ആടുകൾ ഓടിയിരുന്നെങ്കിൽ അവയെ പുറത്താക്കാൻ വലിയ പ്രയാസമാകുമായിരുന്നുവെന്നും മാനേജർ പറഞ്ഞു. ആടുകൾ കടയ്ക്കുള്ളിൽ ചെറിയ രീതിയിലുള്ള അലങ്കോലങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.  

സ്പോൺസർഷിപ്പ്

ആടുകളുടെ ഉടമയായ കർഷകനിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കില്ലെന്ന് പെന്നി സൂപ്പർമാർക്കറ്റ് അധികൃതർ അറിയിച്ചു. എന്ന് മാത്രമല്ല, കടയ്ക്കുള്ളിൽ അതിക്രമിച്ചു കയറിയ ഈ 50 ആടുകളെ ഒരു വർഷത്തേക്ക് സ്പോൺസർ ചെയ്യുമെന്നും കമ്പനി പ്രഖ്യാപിച്ചു. സംഭവം നടന്ന ഉടൻ തന്നെ സൂപ്പർമാർക്കറ്റ് ശുചീകരിച്ചതായും അവർ വ്യക്തമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സ്വർണവില വീണ്ടും ഉയർന്നു

സ്വർണവില വീണ്ടും ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു . രാവിലെ പവന് 520 രൂപ വർദ്ധിച്ചു. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 101,720 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒന്നേകാൽ ലക്ഷത്തിന് അടുത്ത് നൽകണം.ഇന്നലെ സ്വർണവില 200 രൂപ കുറ‍ഞ്ഞിരിന്നു. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസേസിയേഷൻ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തിൽ വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്.

വില വിവരങ്ങൾ

ഒരു ​ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 12,715 രൂപ. ഒരു ​ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 10,455 രൂപ. ഒരു ​ഗ്രാം 14 കാരറ്റ് സ്വർണത്തിന്റെ വില 8140 രൂപ. ഒരു ​ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5250 രൂപ. ഒരു ​ഗ്രാം വെള്ളിയുടെ വില 252 രൂപ 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു; തൃശ്ശൂരില്‍ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു; തൃശ്ശൂരില്‍ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

തൃശ്ശൂർ: തൃശ്ശൂർ കുന്നംകുളം കാണിയാമ്പലിൽ ബൈക്കപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കാവിലക്കാട് കൂളിയാട്ടിൽ പ്രകാശൻ മകൻ പ്രണവ് (26), കാവിലക്കാട് മമ്പറമ്പിൽ ജിഷ്ണു (27) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു.ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. കാണിപ്പയ്യൂരിൽ നിന്നും ചായ കുടിച്ച് ബൈക്കിൽ വരികയായിരുന്ന ഇവർ കാണിയാമ്പാൽ പനങ്ങായി ഇറക്കത്തിൽ വെച്ച് ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചുമറിഞ്ഞാണ് അപകടമുണ്ടായത്. ഇവർക്കൊപ്പം മറ്റൊരു ബൈക്കിൽ ഉണ്ടായിരുന്നവർ പുറകിൽ ഇവരെ കാണാത്തതിനെ തുടർന്ന് തിരിച്ചെത്തി നോക്കിയപ്പോഴാണ് അപകടം അറിഞ്ഞത്. ഇരുവരെയും ഉടന്‍ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മലങ്കര ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇളകിമറിഞ്ഞ് ഇറാൻ, ഇന്റർനെറ്റ് വിച്ഛേദിച്ചു, പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് മുൻരാജകുമാരൻ

ഇളകിമറിഞ്ഞ് ഇറാൻ, ഇന്റർനെറ്റ് വിച്ഛേദിച്ചു, പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് മുൻരാജകുമാരൻ

ദുബായ്: പ്രതിഷേധത്തിൽ ഇളകിമറിഞ്ഞ് ഇറാൻ. വ്യാഴാഴ്ച രാത്രി മുതൽ ഇറാനിൽ ഇന്റർനെറ്റ്, അന്താരാഷ്ട്ര ടെലിഫോൺ ബന്ധങ്ങൾ വിച്ഛേദിച്ചു. രാജ്യത്തെ നാടുകടത്തപ്പെട്ട കിരീടാവകാശി ആഹ്വാനം ചെയ്ത പ്രതിഷേധത്തിൽ നിരവധിപേർ തെരുവിലിറങ്ങി. 1979-ലെ ഇസ്ലാമിക വിപ്ലവത്തിന് തൊട്ടുമുമ്പ് ഇറാനിൽ നിന്ന് പലായനം ചെയ്ത കിരീടാവകാശി റെസ പഹ്‌ലവിയാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. ഷായെ പിന്തുണച്ച് നിരവധിപേർ രം​ഗത്തെത്തി. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടേക്കാവുന്ന കുറ്റമായിരുന്നു ഷായെ അനുകൂലിക്കൽ.ഇറാനിലെ നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ഉയർന്നുവന്ന പ്രകടനങ്ങൾ വ്യാഴാഴ്ചയും തുടർന്നു. പ്രതിഷേധക്കാർക്ക് പിന്തുണയുമായി കൂടുതൽ മാർക്കറ്റുകളും ബസാറുകളും അടച്ചുപൂട്ടി. അക്രമങ്ങളിൽ ഇതുവരെ 42 പേർ കൊല്ലപ്പെടുകയും 2,270 ൽ അധികം പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തതായി യുഎസ് ആസ്ഥാനമായുള്ള ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ് ന്യൂസ് ഏജൻസി അറിയിച്ചു.

പ്രതിഷേധങ്ങൾ വർധിക്കുന്നത് സർക്കാരിനും പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്കും മേലുള്ള സമ്മർദ്ദം വർദ്ധിപ്പിക്കുന്നു. ഇന്റർനെറ്റ് സ്ഥാപനമായ ക്ലൗഡ്ഫ്ലെയറും അഭിഭാഷക ഗ്രൂപ്പായ നെറ്റ്ബ്ലോക്സും ഇന്റർനെറ്റ് തടസ്സം സ്ഥിരീകരിച്ചു. ദുബായിൽ നിന്ന് ഇറാനിലേക്കുള്ള ലാൻഡ്‌ലൈനുകളും മൊബൈൽ ഫോണുകളും ഡയൽ ചെയ്യാൻ ശ്രമിച്ചെങ്കിലും ബന്ധിപ്പിക്കാൻ കഴിഞ്ഞില്ലെന്നും പറയുന്നു. അതേസമയം, ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് സ്ഥിരീകരിച്ചില്ല. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും രാത്രി 8 മണിക്കാണ് പഹ്‌ലവി പ്രകടനങ്ങൾക്ക് ആഹ്വാനം ചെയ്തത്. പിന്നാലെ നിരവധി പേർ ഖമനേയിക്കെതിരെ മുദ്രാവാക്യം മുഴക്കി.
 
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രോഹിത്തിനെ 'ക്യാപ്റ്റൻ' എന്ന് വിശേഷിപ്പിച്ച് ജയ് ഷാ, നാക്കുപിഴയല്ല, വ്യക്തമായ കാരണമുണ്ടെന്ന് ഐസിസി ചെയർമാൻ

രോഹിത്തിനെ 'ക്യാപ്റ്റൻ' എന്ന് വിശേഷിപ്പിച്ച് ജയ് ഷാ, നാക്കുപിഴയല്ല, വ്യക്തമായ കാരണമുണ്ടെന്ന് ഐസിസി ചെയർമാൻ

മുംബൈ: ടി20 ക്രിക്കറ്റില്‍ നിന്നും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ച രോഹിത് ശര്‍മ ഇന്ത്യയുടെ ഏകദിന ടീമില്‍ മാത്രമാണ് നിലവില്‍ കളിക്കുന്നത്. എന്നാല്‍ ഏകദിന ടീമില്‍ ഓപ്പണറായി മാത്രം കളിക്കുന്ന മുന്‍ നായകനെ ഐസിസി ചെയർമാനും മുന്‍ ബിസിസിഐ സെക്രട്ടറിയുമായ ജയ് ഷാ അടുത്തിടെ ക്യാപ്റ്റനെന്ന് വിശേഷിപ്പിച്ചത് ആരാധകരെ അമ്പരപ്പിച്ചിരുന്നു. റിലയന്‍സ് ഫൗണ്ടേഷന്‍ ഇന്ത്യയുടെ ലോകകപ്പ് ജേതാക്കളെ ആദരിക്കാനായി സംഘടിപ്പിച്ച യുനൈറ്റ‍ഡ് ട്രയംഫ് ചടങ്ങിലാണ് ജയ് ഷാ രോഹിത്തിനെ ഇന്ത്യൻ ക്യാപ്റ്റനെന്ന് വിശേഷിപ്പിച്ചത്.ആദ്യം ജയ് ഷായുടെ നാക്കുപിഴച്ചതാണെന്ന് കരുതിയെങ്കിലും പിന്നീട് താന്‍ എന്തുകൊണ്ടാണ് രോഹിത്തിനെ ക്യാപ്റ്റനെന്ന് വിളിക്കുന്നതെന്ന് ജയ് ഷാ വിശദീകരിച്ചു. നമ്മുടെ ക്യാപ്റ്റൻ ഇവിടെ ഇരിക്കുന്നുണ്ട് എന്ന് ജയ് ഷാ പറഞ്ഞപ്പോള്‍ ചിരിയായിരുന്നു രോഹിത്തിന്‍റെ പ്രതികരണം. ഞാനദ്ദേഹത്തെ ക്യാപ്റ്റനെന്ന് മാത്രമെ വിളിക്കു, കാരണം ഇന്ത്യയെ രണ്ട് ഐസിസി കിരീടങ്ങളിലേക്ക് നയിച്ച നായകനാണ് അദ്ദേഹം. 2023ലെ ഏകദിന ലോകകപ്പില്‍ 10 മത്സരങ്ങളും ജയിച്ച് ഫൈനലിലെത്തിയ നമ്മള്‍ ആരാധകരുടെ ഹൃദയം ജയിച്ചെങ്കിലും കിരീടം കൈവിട്ടു. 2024 ഫെബ്രുവരിയില്‍ രാജ്കോട്ടില്‍ നടന്ന ചടങ്ങില്‍ ഞാന്‍ പറഞ്ഞിരുന്നു, അടുത്ത തവണ നമ്മള്‍ ആരാധകരുടെ ഹൃദയവും കിരീടവും ഒരുപോലെ സ്വന്തമാക്കുമെന്ന്. അത് ടി20 ലോകകപ്പ് കിരീടനേട്ടത്തിലൂടെ സംഭവിക്കുകയും ചെയ്തുവെന്നും ജയ് ഷാ പറഞ്ഞു.2021ല്‍ വിരാട് കോലിയില്‍ നിന്ന് ഏകദിന ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത രോഹിത് ശര്‍മ ഇന്ത്യയെ 56 മത്സരങ്ങളില്‍ നയിച്ചു, ഇതില്‍ 42 മത്സരങ്ങളിലും ജയിക്കാന്‍ ഇന്ത്യക്കായി. 2023ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയെ ഫൈനലിലേക്ക് നയിച്ച രോഹിത് 2024ലെ ടി20 ലോകകപ്പില്‍ ഇന്ത്യക്ക് കിരീടം സമ്മാനിച്ചു.പിന്നാലെ 2025ലെ ചാമ്പ്യൻസ് ട്രോഫിയിലും ഇന്ത്യയെ ജേതാക്കളാക്കി. 62 ടി20 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച രോഹിത്തിന് കീഴില്‍ 49 മത്സരങ്ങളിലും ഇന്ത്യ ജയിച്ചു. ടി20യില്‍ 79.03 ശതമാനമുള്ള രോഹിത്താണ് വിജയശതമാനത്തില്‍ ഏറ്റവും മുന്നിലുള്ള നായകന്‍.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സ്കൂൾ ക്ലാസ്മുറികൾക്ക് ചരിത്രപരമായ മാറ്റം, നോ ബാക്ക് ബെഞ്ചേഴ്സ്, സ്‌കൂൾ ബാഗിന്റെ ഭാരവും കുറയും, കരടിന് അംഗീകാരമെന്ന് മന്ത്രി

സ്കൂൾ ക്ലാസ്മുറികൾക്ക് ചരിത്രപരമായ മാറ്റം, നോ ബാക്ക് ബെഞ്ചേഴ്സ്, സ്‌കൂൾ ബാഗിന്റെ ഭാരവും കുറയും, കരടിന് അംഗീകാരമെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്ത് ഗുണപരമായ മാറ്റങ്ങൾ ലക്ഷ്യമിട്ടുള്ള രണ്ട് സുപ്രധാന നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റി കരട് റിപ്പോർട്ടിന് അംഗീകാരം നൽകിയതായി പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. കുട്ടികളുടെ ശാരീരികവും മാനസികവുമായ ഉല്ലാസം ഉറപ്പാക്കുന്നതിനായി സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കുക, ക്ലാസ് മുറികളിലെ ജനാധിപത്യവൽക്കരണത്തിന്റെ ഭാഗമായി 'ബാക്ക് ബെഞ്ചേഴ്സ്' ഇല്ലാത്ത പഠന അന്തരീക്ഷം സൃഷ്ടിക്കുക എന്നീ ആശയങ്ങളാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്.ഈ നിർദ്ദേശങ്ങളെക്കുറിച്ച് വിശദമായി പഠിക്കാൻ നേരത്തെ എസ്.സി.ഇ.ആർ.ടി -യെ ചുമതലപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ടുകൾ ഇന്ന് ചേർന്ന സംസ്ഥാന കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റി വിശദമായി ചർച്ച ചെയ്യുകയും കരട് റിപ്പോർട്ടിന് അംഗീകാരം നൽകുകയും ചെയ്തു. വിദ്യാഭ്യാസ പ്രക്രിയയിൽ സമൂഹത്തിന്റെയാകെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി ഈ കരട് റിപ്പോർട്ട് പൊതുജനങ്ങളുടെ അഭിപ്രായത്തിനായി സമർപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

റിപ്പോർട്ട് എസ്.സി.ഇ.ആർ.ടി വെബ്സൈറ്റിൽ ലഭ്യമാക്കും. അധ്യാപകർക്കും രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ഇത് സംബന്ധിച്ച അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ജനുവരി 20 വരെ അറിയിക്കാവുന്നതാണ്. പൊതുജനങ്ങളിൽ നിന്നും ലഭിക്കുന്ന നിർദ്ദേശങ്ങൾ കൂടി പരിഗണിച്ച്, വരുന്ന അധ്യയന വർഷം തന്നെ ഈ മാറ്റങ്ങൾ വിദ്യാലയങ്ങളിൽ നടപ്പിലാക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്. നമ്മുടെ വിദ്യാലയങ്ങളെ 
കൂടുതൽ ശിശുസൗഹൃദവും ജനാധിപത്യപരവുമാക്കാൻ ഈ മാറ്റങ്ങൾ സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൊട്ടാരക്കരയിലെ കോൺഗ്രസ് സ്ഥാനാർഥി എന്ന് അഭ്യൂഹം; മറുപടി പറഞ്ഞ് അഖിൽ മാരാർ

കൊട്ടാരക്കരയിലെ കോൺഗ്രസ് സ്ഥാനാർഥി എന്ന് അഭ്യൂഹം; മറുപടി പറഞ്ഞ് അഖിൽ മാരാർ

കൊട്ടാരക്കരയിൽ കോൺഗ്രസ് സ്ഥാനാർഥിയായി നടനും സംവിധായകനും ബിഗ്ബോസ് വിജയിയുമായ അഖിൽ മാരാർ വരുന്നു എന്നൊരു സൂചന കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കൊട്ടാരക്കരയിൽ മാരാർ മത്സരിച്ചാൽ മണ്ഡലം പിടിക്കാൻ ആകുമെന്നാണ് ഡിസിസി വിലയിരുത്തല്‍. ഈ വിഷയത്തില്‍ ആദ്യമായി പ്രതികരിക്കുകയാണ് അഖില്‍ മാരാര്‍എന്നോട് മണ്ഡലം അടിസ്ഥാനത്തില്‍ അങ്ങനെയൊന്നും പറഞ്ഞിട്ടില്ല. എന്നോട് ആകെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞത് മെയിൻ സ്ട്രീമിലേക്ക് വരണം എന്നാണ്. രമേശ് ചെന്നിത്തലയുമായും എനിക്ക് നല്ല അടുപ്പമുണ്ട്. നാളെ അദ്ദേഹം തിരുവനന്തപുരത്തേക്ക് വരണം എന്നും പറഞ്ഞിട്ടുണ്ട്. അതിനപ്പുറത്തേക്ക് അത് നിയമസഭയിലേക്ക് മത്സരിക്കാനാണോ അതല്ല തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനത്തിന് ഒപ്പം ഉണ്ടാകണമെന്ന് പറയാനാണോ മറ്റെന്തെങ്കിലും പ്ലാൻ അവർക്കുണ്ടോ എന്നൊന്നും വ്യക്തമായി എനിക്ക് അറിയില്ല. നാളെ എന്തായാലും ഞാന്‍ തിരുവനന്തപുരത്തേക്ക് പോകുന്നുണ്ട്. പുനർജനിയുടെ പരിപാടിക്കും എന്നെ വിളിച്ചിട്ടുണ്ട്. അപ്പോള്‍ എനിക്ക് തോന്നുന്നത് നമ്മളെയൊക്കെ ഒരുമിപ്പിച്ച് സഹകരിപ്പിച്ച് കൊണ്ടുപോകുക എന്നുള്ള ഉദ്ദേശത്തിലായിരിക്കാം, അല്ലാതെ കൊട്ടാരക്കരയില്‍ മത്സരിപ്പിക്കാന്‍ ആണെന്ന് ഇപ്പോള്‍ കരുതുന്നില്ല. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കാന്‍ തയ്യാറാണ്'- അഖിൽ മാരാർ പറയുന്നു.

'ഞാൻ പഴയ യൂത്ത് കോൺഗ്രസിന്‍റെ ബ്ലോക്ക് കമ്മിറ്റി ജനറൽ സെക്രട്ടറി ആയിരുന്നു 2012 മുതൽ 2015 വരെ. വളരെ സജീവമായിട്ട് തന്നെ യൂത്ത് കോൺഗ്രസിൽ ഉണ്ടായിരുന്ന ഒരാളായിരുന്നു ഞാന്‍. 2015-ലെ ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവുകയും നമ്മുടെ പ്രദേശത്ത് വേറൊരാളെ മത്സരിപ്പിച്ചപ്പോള്‍ ഞാൻ സ്വതന്ത്രനായി മത്സരിക്കുകയുമായിരുന്നു. പിന്നീട് കുറച്ചുനാൾ ബിജെപിയില്‍ പോകേണ്ടി വന്നു. പക്ഷേ എനിക്ക് ആശയപരമായിട്ട് ബിജെപിക്കൊപ്പം നിൽക്കാൻ പറ്റാത്തതുകൊണ്ട് ഞാൻ ഒരു വർഷം കഴിഞ്ഞപ്പോഴത്തേക്കും രാഷ്ട്രീയ പ്രവർത്തനം പൂർണ്ണമായി ഉപേക്ഷിച്ചു. പിന്നീടാണ് സിനിമ മേഖലയിലേക്ക് പൂർണ്ണമായും മാറിയത്' - അഖിൽ മാരാര്‍ പറയുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പൊന്നുംപുറത്തെ മണ്ഡോദരിയമ്മ'; പുതിയ പോസ്റ്റുമായി സ്നേഹ, സത്യഭാമയെ കൊള്ളിച്ചതാണോ എന്ന് ആരാധകർ

പൊന്നുംപുറത്തെ മണ്ഡോദരിയമ്മ'; പുതിയ പോസ്റ്റുമായി സ്നേഹ, സത്യഭാമയെ കൊള്ളിച്ചതാണോ എന്ന് ആരാധകർ

നടി സ്നേഹ ശ്രീകുമാറിനെ അധിക്ഷേപിച്ചും വ്യക്തിഹത്യ ചെയ്തും കൊണ്ട് കലാമണ്ഡലം സത്യഭാമ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനകൾ വലിയ വിവാദമായിരുന്നു. മുൻപ് നർത്തകനും നടൻ കലാഭവൻ മണിയുടെ സഹോദരനുമായ ആര്‍എല്‍വി രാമകൃഷ്‍ണനുമായി ബന്ധപ്പെട്ട് സത്യഭാമ നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ സ്‌നേഹ പ്രതികരിച്ചിരുന്നു. ആര്‍എല്‍വി രാമകൃഷ്‍ണനെ പിന്തുണച്ചും സത്യഭാമയെ വിമര്‍ശിച്ചുമായിരുന്നു സ്‌നേഹയുടെ പ്രതികരണംവ്യക്തിപരമായ അധിക്ഷേപവും ബോഡി ഷെയ്മിങ്ങും ഉൾപ്പെടെ നടത്തിയാണ് സ്നേഹക്കെതിരെ സത്യഭാമ പ്രതികരിച്ചത്. 'പിണ്ഡോദരി മോളെ' എന്ന് സ്നേഹയെ വിശേഷിപ്പിച്ച സത്യഭാമ, സ്നേഹയുടെ ഭർത്താവ് ശ്രീകുമാർ കേസിൽപെട്ടതിനെ പരിഹസിക്കുകയും പൊതുവേദിയിൽ വച്ച് കാണുമ്പോൾ ഇതിന് മറുപടി നൽകുമെന്നു ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. പിന്നാലെ സ്നേഹയെ പിന്തുണച്ച് സമൂഹമാധ്യമങ്ങളിലൂടെ നിരവധിപ്പേരാണ് രംഗത്തെത്തുന്നത്. സ്നേഹ പങ്കുവെച്ച പുതിയ പോസ്റ്റിനു താഴെയും താരത്തെ പിന്തുണച്ചും സത്യഭാമയെ വിമർശിച്ചും കൊണ്ടുള്ള നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്.

'മറിമായം' പരമ്പരയിലെ തന്റെ കഥാപാത്രത്തിന്റെ ഗെറ്റപ്പിലുള്ള ചിത്രമാണ് 'പൊന്നുംപുറത്തെ മണ്ഡോദരിയമ്മ' എന്ന കുറിപ്പോടെ സ്നേഹ പങ്കുവച്ചത്. ''ഈ മണ്ഡോദരിയെ ഞങ്ങൾക്ക് ഇഷ്ടമാണ്'' എന്നാണ് പോസ്റ്റിനു താഴെ പലരും പ്രതികരിക്കുന്നത്. സ്നേഹയുടെ കൂടെ എന്നും ഉണ്ടാകു''മെന്നും സത്യഭാമക്കുള്ള മറുപടി മറിമായത്തിലൂടെ തന്നെ കൊടുക്കണമെന്നും ചിലർ കുറിച്ചിട്ടുണ്ട്. ''ഇവരെപ്പോലെ അഭിനയിക്കാൻ സത്യ ഭാമ നൂറു ജന്മം എടുക്കണം'' എന്നാണ് മറ്റൊരു കമന്റ്. ''സ്നേഹ നിങ്ങൾ ശരിക്കും ഒരു അനുഗ്രഹിത കലാകാരിയാണ്, ഈ ചത്തഭാമകളെ മറന്നേക്കു, സ്നേഹയും ശ്രീകുമാറും കേരളത്തിന്റെ ഹൃദയത്തിലുണ്ട്'', എന്നാണ് സ്നേഹയുടെ പോസ്റ്റിനു താഴെ പ്രത്യക്ഷപ്പെട്ട മറ്റൊരു കമന്റ്.