ലോക ടൂറിസം മാപ്പിൽ ശ്രദ്ധയാകർഷിക്കുന്ന തരത്തിൽ ആരോഗ്യപരവും ഹൈജീനുമായ ഫുഡ് സ്ട്രീറ്റ് ഭക്ഷണമൊരുക്കാൻ കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ
കൊച്ചി : സംസ്ഥാനത്തെ 'ഹോട്ടൽ ആന്റ് റെസ്റ്ററന്റ് അസോസിയേഷൻ്റെ' നേത്യത്വത്തിൽ ഫുഡ് സ്ട്രീറ്റുകൾ ആരഷിക്കാൻ അസോസിയേഷൻ്റെ സംസ്ഥാന കൺവെൻഷനിൽ തീരുമാനമായി. സംസ്ഥാനത്തെ എല്ലാതദ്ദേശഭരണ പ്രദേശങ്ങളിലും കോർപറേഷൻ, മുനിസിപ്പാലിറ്റികളിലും ഈ പുതിയ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത് ആദ്യ ഘട്ടമായി പ്രധാന നഗരങ്ങളിൽ ആണ് ഫുഡ് സ്ട്രീറ്റുകൾക്ക് തുടക്കമിടുന്നത്. സാധാരണ ജനങ്ങളുടെ അവകാശമായ നല്ല ശുദ്ധമായ ഭക്ഷണം ലഭിക്കുന്ന കേന്ദ്രങ്ങളായി ഈ ഫുഡ് സ്ട്രീറ്റുകൾ വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
സർക്കാരിന്റെ ഭക്ഷ്യ സുരക്ഷാ വകുപ്പ് മുൻകൈയെടുത്ത് ഇത്തരത്തിൽ ഫുഡ് സ്ട്രീറ്റുകൾ ഇവിടെ പ്രവർത്തിക്കുന്നത്തിന് പുറമെയാണ് അസോസിയേഷന്റെ ഫുഡ് സ്‌ട്രീറ്റ് ആരംഭിക്കുന്നത്. പുതിയ ജനറേഷൻ ശുചിത്വമുള്ള പൊതു ഭക്ഷണകേന്ദ്രങ്ങളിൽ നിന്ന് നല്ല രുചികരമായ ഭക്ഷണ വിഭവങ്ങൾ ഓപ്പൺ എയറിൽ ആസ്വദിക്കുന്ന പ്രവണത മോഡേൺ ലൈഫ് കൾച്ചറിന്റെ ഭാഗമെന്ന നിലയിൽ വരുന്നു. അതോടൊപ്പം നൈറ്റ് ലൈഫ് സൗഹൃദസംഗമങ്ങൾക്ക് ഉള്ള വേദിയുമായി മാറുന്നുമുണ്ട് . സാധാരണ നാടൻ തട്ടുകട തന്നെ രാത്രി ജീവിതത്തിൻ്റെ അവിഭാജ്യ ഭാഗമായി മാറിയിട്ടുണ്ട്. ഈ ഒരു സ്പേസ് ആണ് ഹോട്ടൽ ആൻ്റ് റെസ്റ്ററൻ്റ് അസോസിയേഷൻ പ്രയോജനപ്പെടുത്തുന്നത്. ഇന്ന് പാതയോരങ്ങളിൽ പലതരം ഭക്ഷണ ശാലകൾ വ്യാപകമായി മാറിയിട്ടുണ്ട്. കോവിഡ് കാലത്തിൻ്റെ ബാക്കി പത്രമായാണ് അവയിൽ പലതും രംഗത്തുള്ളത്. ഏറ്റവും വേഗത്തിൽ കടന്നു ചെല്ലാവുന്ന ഒരു ബിസിനസ്സ് മേഖലയെന്ന നിലയ്ക്ക് അതിലേക്ക് കൂടുതൽ പേര് എത്തുകയും ചെയ്‌തു. എന്നാൽ, ഈ ഭക്ഷണ ശാലകൾ വേണ്ടത്ര കൃത്യതയോ,ശുചിത്വമോ പാലിക്കാറില്ലെന്ന ആക്ഷേപം പരക്കെയുണ്ട്. ഭക്ഷ്യസുരക്ഷാ വകുപ്പ് നിബന്ധനകൾ പാലിച്ചു കൊണ്ടാണ് ഇവ പ്രവർത്തിക്കേണ്ട തെന്ന് നിർദേശം ഉണ്ടെങ്കിലും അത് പ്രാവർത്തികമാക്കുന്നത് നാമമാത്രമായ കേന്ദ്രങ്ങളാണ് എന്നതാണ് യാഥാർഥ്യം ഈ സാഹചര്യത്തിൽ ശുചിതവും കൃത്യതയും ഉള്ള ഫുഡ് സ്ട്രീറ്റുകൾക്ക് തുടക്കമിടാനുള്ള സംഘടനയുടെ തീരുമാനം അങ്ങേയറ്റം സ്വാഗതാർഗം തന്നെയാണ് . നമ്മുടെ ടൂറിസം രംഗത്ത് കേരളത്തിന്റെ ഭക്ഷണ വിഭവങ്ങൾക്ക് അതിൻ്റെതായ സ്ഥാനവും ഉണ്ട്. ആഭ്യന്തര വിദേശ ടൂറിസ്റ്റുകൾ ഏതെങ്കിലും പഞ്ചനക്ഷത്ര ഹോട്ടൽ സൗകര്യങ്ങൾ മാത്രം തേടി വരുന്നവരല്ല. നാടൻ ഭക്ഷണ വൈവിധ്യങ്ങൾ സാധാരണ ഭക്ഷണ കേന്ദ്രങ്ങളിൽ നിന്ന് ആസ്വദിക്കുന്നതും അവരെസംബന്ധിച്ച് തൃപ്തികരം, അതുകൊണ്ട് തന്നെ ഹോട്ടൽ സംഘടന മുന്നോട്ട് വയ്ക്കുന്ന പദ്ധതി വളരെകാലോചിതവും അവസരോചിതവുമായി കാണാം.
ജി. ജയപാൽ
കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്
സ്ട്രീറ്റ് വെണ്ടേഴ്‌സ് ആക്ടിന് കീഴിലാണ് പുതിയ ഫുഡ് സ്ട്രീറ്റുസംരംഭത്തിന് സംഘടന തുടക്കമിടുന്നത് ഇടത്തരം ചെറുകിട മേഖലയിൽ നിന്നുള്ള നിരവധി സംരംഭകർക്ക് ഇതിൽ അവസരങ്ങൾ ഉണ്ടാവും ഹോട്ടൽ സംരംഭകർ അനധികൃതവഴിയോര ഭക്ഷണ കേന്ദ്രങ്ങളിൽ നിന്ന് നേരിടുന്ന അനാരോഗ്യകരമായ മത്സരം ചെറുക്കുന്നതിന് ഇത് വഴി സാധിക്കും. നാടൻ ഭക്ഷണ വിഭവങ്ങളും നോർത്ത് ഇന്ത്യൻ ചൈനീസ്, അറേബ്യൻ വിഭവങ്ങളും ഈ കേന്ദ്രങ്ങളിൽ നിന്ന് ലഭ്യമാവും. ഭക്ഷണ ശാലകൾ സ്റ്റാൻഡേർഡൈസ് ചെയ്‌തുകൊണ്ട് മികച്ച ഭക്ഷണവും മേൻമയുള്ള അന്തരീക്ഷവും ഈ കേന്ദ്രങ്ങളുടെ പ്രത്യേകതയാവും ഫുഡ് സ്ട്രീറ്റ് എന്ന ആശയത്തെ ഏറ്റവും ആസ്വാദ്യകരമാക്കുന്ന തരത്തിൽ ഈ സംരംഭങ്ങൾ വളർന്നു വികസിതമാകുമെന്നും പ്രതീക്ഷിക്കുന്നു.
ഇന്ത്യ ഗവൺമെന്റ് പാസാക്കിയ സ്ട്രീറ്റു വെൻഡർസ് നിയമത്തിന്റെ ചുവട് പിടിച്ചു കൊണ്ട് കേരളത്തിലെ പതിനാല് ജില്ലകളിലും ഫുഡ് സ്ട്രീറ്റ് സ്ഥാപിക്കാൻ കെ. എച്ച്. ആർ. എ ജനറൽ കൗൺസിൽ യോഗം തീരുമാനിക്കുകയുണ്ടായി. ഒരു നഗരത്തിലെ മുഴുവൻ രുചികളും ഒരു സ്ട്രീറ്റിൽ ഒരുമിച്ച് അണിനിരത്തിക്കൊണ്ട്, എല്ലാ സ്ഥാപനങ്ങളിലെയും ഔട്ട് ലെറ്റ് ഒരു വേദിയിലേക്ക് എത്തിക്കുകയാണ് ഫുഡ് സ്ട്രീറ്റ് കൊണ്ട് ഉദ്ദേശിക്കുന്നത് ഇന്ന് വഴിയോര കച്ചവട സംസ്കാരം രാജ്യത്തൽ വളരുമ്പോൾ അതെങ്ങിനെ അംഗീകൃത വ്യാപാരമാക്കി മാറ്റാം എന്ന ആശയത്തിൽ നിന്നാണ് കെ. എച്ച്. ആർ. എ. ഈ രീതിയിൽ ഫുഡ് സ്ട്രീറ്റുകൾക്ക് രൂപം നൽകുന്നത്.
ആദ്യമായി പ്രധാന നഗരങ്ങളിലാണ് ഫുഡ് സ്ട്രീറ്റ് വരുന്നത്. അതിനായി ബന്ധപ്പെട്ട ജില്ലാ കമ്മിറ്റികൾ സ്ഥലം കണ്ടെത്തി അധികാരികളും, തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ചു കൊണ്ട് ടൂറിസം, ഹോട്ടൽ വ്യവസായം തുടങ്ങിയവയ്ക്ക് ഗുണകരമായ വിധത്തിൽ ഫുഡ് സ്ട്രീറ്റുകൾ സ്ഥാപിക്കും. ഇന്ന് സമൂഹമനസ്സിൽ ഒരു തട്ടുകട സംസ്കാരം രൂപം കൊള്ളുന്നുണ്ട്.വ്യാപാരികൾ കച്ചവടം ചെയ്യുമ്പോൾ തന്നെ തട്ടുകടകളിൽ വലിയ വ്യാപാരം നടക്കുന്നു. ഈ അനധികൃത വ്യാപാരം സമൂഹത്തിന് വലിയ ദോഷം ചെയ്യുന്നുണ്ട്.
ഒന്നാമത് അനധികൃത വ്യാപാരത്തിൽ വ്യക്തമായ പരിശോധനയോ ശുദ്ധമായ വെള്ളം ഹെൽത്ത് കാർഡ് ഇവയൊന്നും ഉണ്ടാകുന്നില്ല. തൊഴിലാളികൾ ജോലി ചെയ്യുന്നു. സമൂഹത്തിൽ ഇത് ഭക്ഷണവുമായി ബന്ധപ്പെട്ട് പല പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. പലപ്പോഴും ഇതറിയാതെ തന്നെ അംഗീകൃത ഹോട്ടലുകാർ മുഴുവൻ പഴിയും കേൾക്കേണ്ടതായും വരുന്നുണ്ട്. ജനങ്ങളുടെ ഈ ചിന്താഗതിയെ നിയമ വിധേയമായി എങ്ങനെ ബിസിനസിന് ഉപയോഗിക്കാം എന്ന നിലയിൽ ആണ് ഫുഡ് സ്ട്രീറ്റ്‌കൾക്ക് രൂപം കൊടുക്കാൻ കെ എച്ച് ആർ എ തീരുമാനിച്ചിട്ടുള്ളത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.