Friday, 9 January 2026

സ്കൂൾ ബസ് കടന്നുപോയതിന് പിന്നാലെ റോഡിൽ സ്ഫോടനം; അന്വേഷണം ആരംഭിച്ചതായി പൊലീസ്

സ്കൂൾ ബസ് കടന്നുപോയതിന് പിന്നാലെ റോഡിൽ സ്ഫോടനം; അന്വേഷണം ആരംഭിച്ചതായി പൊലീസ്

കോഴിക്കോട്: കോഴിക്കോട് നാദാപുരം പുറമേരിയിൽ റോഡിൽ സ്ഫോടനം. അറാംവെള്ളിയിൽ സ്കൂൾ ബസ് കടന്ന് പോയ ഉടനെയായിരുന്നു സ്ഫോടനം നടന്നത്. രാവിലെ 9 മണിക്കാണ് സ്കൂൾ ബസ് പ്രദേശത്ത് കൂടെ കടന്നുപോയത്. ബസിന്റെ ടയർ കയറിയ ഉടനെ പൊട്ടിത്തെറിക്കുകയായിരുന്നുഉഗ്ര ശബ്ദം കേട്ടതിനെ തുടർന്ന് ഡ്രൈവർ പുറത്തിറങ്ങി പരിശോധിച്ചപ്പോഴാണ് സ്ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചതെന്ന് മനസിലായത്. വിദ്യാർത്ഥികളെ സ്കൂളിൽ എത്തിച്ചതിന് ശേഷമാണ് ഡ്രൈവർ സംഭവം പൊലീസിൽ അറിയിച്ചത്. നാദാപുരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഫോടക വസ്തുവിന്റെ ഭാഗങ്ങൾ റോഡിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി..

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അഷ്ടമുടിക്കായലിൽ ആവേശത്തിന്റെ വേലിയേറ്റം

അഷ്ടമുടിക്കായലിൽ ആവേശത്തിന്റെ വേലിയേറ്റം

കൊല്ലം: അഷ്ടമുടിക്കായലിന്റെ ഓളപ്പരപ്പുകളില്‍ വീറും വാശിയും നിറയ്ക്കാന്‍ 11-മത് പ്രസിഡന്റ്‌സ് ട്രോഫി വള്ളംകളി ജനുവരി 10ന്. ഉച്ചയ്ക്ക് 2ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍ ജലോത്സവം ഉദ്ഘാടനം ചെയ്യും. ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അധ്യക്ഷയാകും. ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാറാണ് മുഖ്യാതിഥി. മേയര്‍ എ.കെ.ഹഫീസ് പതാക ഉയര്‍ത്തും. മാസ്ഡ്രില്‍ ഫ്‌ളാഗ് ഓഫ് എന്‍ കെ പ്രേമചന്ദ്രന്‍ എം.പി നിര്‍വഹിക്കും.എം.പിമാരായ കൊടിക്കുന്നില്‍ സുരേഷ്, കെ.സി വേണുഗോപാല്‍, എം.എല്‍.എമാരായ എം മുകേഷ്, എം നൗഷാദ്, പി.എസ്. സുപാല്‍, സുജിത്ത് വിജയന്‍പിള്ള, ജി.എസ് ജയലാല്‍, കോവൂര്‍ കുഞ്ഞുമോന്‍, പി.സി വിഷ്ണുനാഥ്, സി.ആര്‍.മഹേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്‍. ലതാദേവി, ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്, എ.ഡി.എം ജി. നിര്‍മല്‍കുമാര്‍, ഡെപ്യൂട്ടി മേയര്‍ കരുമാലില്‍ ഡോ. ഉദയാ സുകുമാരന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സമാപനസമ്മേളനവും സമ്മാനദാനവും മന്ത്രി ജെ.ചിഞ്ചുറാണി നിര്‍വഹിക്കും. മന്ത്രി കെ.എന്‍. ബാലഗോപാല്‍ അധ്യക്ഷനാകും.

വിവിധ മത്സരങ്ങളിലായി ഒമ്പത് ചുണ്ടന്‍ വള്ളങ്ങളും എട്ട് ചെറുവള്ളങ്ങളുമാണ് ഇത്തവണ മാറ്റുരയ്ക്കുന്നത്. സിബിഎല്ലില്‍ മൂന്ന് ട്രാക്കുകളിലായി നിരണം ചുണ്ടന്‍, വീയപുരം ചുണ്ടന്‍, മേല്‍പ്പാടം ചുണ്ടന്‍, നടുഭാഗം ചുണ്ടന്‍, നടുവിലെപറമ്പന്‍ ചുണ്ടന്‍, കാരിച്ചാല്‍ ചുണ്ടന്‍, ചെറുതന ചുണ്ടന്‍, പായിപ്പാടന്‍ ചുണ്ടന്‍, ചമ്പക്കുളം ചുണ്ടന്‍ എന്നീ വള്ളങ്ങളാണ് മത്സരിക്കുന്നത്. നിലവിലെ പോയിന്റ് പട്ടികയില്‍ വീയപുരം ചുണ്ടന്‍ ഒന്നാം സ്ഥാനത്താണ്. രണ്ടാം സ്ഥാനത്ത് മേല്‍പ്പാടം ചുണ്ടനും മൂന്നാം സ്ഥാനത്ത് നിരണം ചുണ്ടനുമാണ്. സിബിഎല്ലിലെ ഒന്നാം സ്ഥാനക്കാര്‍ക്ക് 25 ലക്ഷം രൂപ, രണ്ടാം സ്ഥാനം 15 ലക്ഷം രൂപ, മൂന്നാം സ്ഥാനക്കാര്‍ക്ക് 10 ലക്ഷം രൂപ എന്നിങ്ങനെയാണ് ലഭിക്കുക.ചെറുവള്ളങ്ങളുടെ മത്സരത്തില്‍ രണ്ട് ഇരുട്ടുകുത്തി എ ഗ്രേഡ്, മൂന്ന് ഇരുട്ടുകുത്തി ബി ഗ്രേഡ്, മൂന്ന് തെക്കനോടി വനിതാ വിഭാഗം പങ്കെടുക്കും. ഇരുട്ടുകുത്തി എ ഗ്രേഡ് വിഭാഗത്തിന് ബോണസ് ഇനത്തില്‍ 75,000 രൂപയും പ്രൈസ് മണി ഇനത്തില്‍ 25,000 രൂപയുമാണ് സമ്മാനം. ഇരുട്ടുകുത്തി ബി ഗ്രേഡിന് ബോണസിനത്തില്‍ 50,000 രൂപയും പ്രൈസ് മണിയായി ഒന്നാം സ്ഥാനത്തിന് 20,000 രൂപയും രണ്ടാം സ്ഥാനത്തിന് 15,000 രൂപയുമാണ്. തെക്കനോടി വനിതാ വിഭാഗത്തിന് 60,000 രൂപയും പ്രൈസ് മണിയായി ഒന്നാം സ്ഥാനത്തിന് 25,000 രൂപയും രണ്ടാം സ്ഥാനത്തിന് 20,000 രൂപയും നല്‍കും. മൂന്ന് ട്രാക്കുകളാണ് മത്സരത്തിനായി തയാറാക്കിയിരിക്കുന്നത്.

സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

11-ാമത് പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവത്തോടനുബന്ധിച്ച് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപത്തെ ബോട്ട് ജെട്ടിയില്‍ ഒരുക്കിയ സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് നിര്‍വഹിച്ചു. വള്ളംകളിയുടെ പ്രചരണാര്‍ഥം ക്യൂ എ സി മൈതാനത്ത് ജനപ്രതിനിധികളുടേയും ജില്ലാ കലക്ടറുടേയും ടീമുകള്‍ പങ്കെടുക്കുന്ന ഫുട്‌ബോള്‍ മത്സരവും നടത്തി. ഡി ടി പി സി സെക്രട്ടറി ജ്യോതിഷ് കേശവന്‍, വിവിധ കമ്മിറ്റി അംഗങ്ങളായ എന്‍.ചന്ദ്രബാബു, ഡോ കെ. രാമഭദ്രന്‍, ടി.കെ സുല്‍ഫി, അഡ്വ. ടി.സി വിജയന്‍, ഡോ.ഡി സുജിത്, കുരീപ്പുഴ ഷാനവാസ്, എസ്.പ്രശാന്ത്, എം.മാത്യു, പെരിനാട് മുരളി, ക്ലാപ്പന മുഹമ്മദ്, എ.ഇഖ്ബാല്‍ കുട്ടി, ഷിബു റാവുത്തര്‍, സ്വാമിനാഥന്‍, ഉപേന്ദ്രന്‍ മങ്ങാട്, അയത്തില്‍ അപ്പുക്കുട്ടന്‍, എം.എസ് ശ്യാം കുമാര്‍, കെ.ദിലീപ് കുമാര്‍, ഹരീഷ് തെക്കടം തുടങ്ങിയവര്‍ പങ്കെടുത്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇന്ത്യൻ നിരത്തുകളിൽ10 ദശലക്ഷം ടൂവീലറുകൾ

ഇന്ത്യൻ നിരത്തുകളിൽ10 ദശലക്ഷം ടൂവീലറുകൾ

ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിലെ മുൻനിര കമ്പനിയായ സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (എസ്എംഐപിഎൽ) ഒരു സുപ്രധാന നാഴികക്കല്ല് പിന്നിട്ടു. ഇന്ത്യൻ പ്ലാന്‍റിൽ നിന്ന് 10 ദശലക്ഷം വാഹനങ്ങൾ എന്ന നാഴികക്കല്ല് ജാപ്പനീസ് കമ്പനി മറികടന്നു. സുസുക്കിയുടെ ഇന്ത്യയിലെ 20-ാം വാർഷികത്തോട് അനുബന്ധിച്ചാണ് ഈ നേട്ടം. സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ 2006 ൽ ഗുരുഗ്രാമിൽ (ഹരിയാന) ഒരു നിർമ്മാണ പ്ലാന്റുമായി ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുന്നത്.  അതിനുശേഷം ആഭ്യന്തര, കയറ്റുമതി വിപണികൾക്കായി സ്കൂട്ടറുകളും മോട്ടോർസൈക്കിളുകളും ഈ പ്ലാന്‍റിൽ നിർമ്മിച്ചു തുടങ്ങി. സുസുക്കി ആദ്യത്തെ 5 ദശലക്ഷം വാഹനങ്ങൾ നിർമ്മിക്കാൻ 14 വർഷമെടുത്തു (2006–2020 ) . എന്നിരുന്നാലും, അതിനുശേഷം കമ്പനിയുടെ വളർച്ചാ നിരക്ക് ഗണ്യമായി വർദ്ധിച്ചു. 2026 ന്റെ തുടക്കത്തിൽ അടുത്ത 5 ദശലക്ഷം യൂണിറ്റ് നാഴികക്കല്ല് എത്തി. ഇത് ഡിമാൻഡിലും ഉൽപാദന ശേഷിയിലും വമ്പിച്ച വളർച്ച പ്രകടമാക്കുന്നു.

സുസുക്കി ആക്‌സസ് റൈഡ് കണക്ട് എഡിഷൻ കമ്പനിയുടെ 10 ദശലക്ഷാമത്തെ വാഹനമായി മാറിയതാണ് ഈ ചരിത്ര നേട്ടത്തിന്‍റെ പ്രത്യേകത . ഇന്ത്യയിലെ 125 സിസി സ്‌കൂട്ടർ വിഭാഗത്തിൽ സുസുക്കി ആക്‌സസ് 125 ന്റെ ശക്തമായ ജനപ്രീതി ഇത് തെളിയിക്കുന്നു. സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യയുടെ ഉത്പാദനം ഇന്ത്യയിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല. കമ്പനി 60-ലധികം രാജ്യങ്ങളിലേക്ക് വാഹനങ്ങൾ കയറ്റുമതി ചെയ്യുന്നു, ഇത് ഗുരുഗ്രാമിലെ പ്ലാന്റിനെ സുസുക്കിയുടെ ആഗോള ശൃംഖലയുടെ ഒരു പ്രധാന ഭാഗമാക്കി മാറ്റുന്നു .0 ദശലക്ഷം യൂണിറ്റ് എന്ന നാഴികക്കല്ല് ആഘോഷിക്കുന്നതിനായി, സുസുക്കി ഉപഭോക്താക്കൾക്കായി പരിമിതകാല ഓഫറുകളും അവതരിപ്പിച്ചിട്ടുണ്ട്, അതിൽ പൂജ്യം പ്രോസസ്സിംഗ് ഫീസിലുള്ള ധനസഹായം, അവസാന ഇഎംഐ ഒഴിവാക്കൽ, സൗജന്യ 10-പോയിന്റ് വാഹന പരിശോധന, ലേബർ ചാർജുകളിൽ 10 ശതമാനം കിഴിവ്, യഥാർത്ഥ ആക്‌സസറികൾക്ക് കിഴിവുകൾ എന്നിവ ഉൾപ്പെടുന്നു. പുതിയതും നിലവിലുള്ളതുമായ ഉപഭോക്താക്കൾക്ക് ഈ ഓഫറുകൾ ബാധകമാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സ്കൂൾ കലോത്സവ വേദികൾക്ക് പൂക്കളുടെ പേര്, പക്ഷെ താമരയില്ല, ഒഴിവാക്കിയതിൽ യുവമോർച്ചയുടെ പ്രതിഷേധം

സ്കൂൾ കലോത്സവ വേദികൾക്ക് പൂക്കളുടെ പേര്, പക്ഷെ താമരയില്ല, ഒഴിവാക്കിയതിൽ യുവമോർച്ചയുടെ പ്രതിഷേധം

തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവ വേദികൾക്ക് പേരിട്ടതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദം പുകയുന്നു. കലോത്സവ വേദികളുടെ പട്ടികയിൽ നിന്ന് 'താമര'യെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് യുവമോർച്ച പ്രവർത്തകർ രംഗത്തെത്തി. തൃശൂർ ടൗൺഹാളിൽ കലോത്സവ അവലോകന യോഗം നടക്കുന്നതിനിടെയാണ് നാടകീയമായ പ്രതിഷേധ സംഭവങ്ങൾ അരങ്ങേറിയത്. കലോത്സവത്തിന്റെ 25 വേദികൾക്കും വിവിധയിനം സുഗന്ധ പുഷ്പങ്ങളുടെ പേരുകളാണ് നൽകിയിരിക്കുന്നത്. താമര പൂവുമായി എത്തി മന്ത്രിക്ക് നൽകാനായിരുന്നു യുവമോര്‍ച്ച പ്രവര്‍ത്തകരെത്തിയത്. ദേശീയ പുഷ്പം എന്തിനാണ് ഒഴിവാക്കുന്നത്.എന്നാൽ ഇതിൽ താമര ഉൾപ്പെടാത്തതാണ് യുവമോർച്ചയെ ചൊടിപ്പിച്ചത്. താമരപ്പൂക്കളുമായി ടൗൺഹാളിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് തടഞ്ഞു. ഇതോടെ പ്രവർത്തകർ ടൗൺഹാളിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. വിവാദങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വിഷയത്തിൽ വ്യക്തത വരുത്തി. ഇതിൽ യാതൊരുവിധ നിക്ഷിപ്ത താൽപ്പര്യവുമില്ലെന്ന് മന്ത്രി പറഞ്ഞു.ഇതിനുമുമ്പ് തൃശൂരിൽ കലോത്സവം നടന്നപ്പോഴും വേദികൾക്ക് പൂക്കളുടെ പേരാണ് നൽകിയിരുന്നത്. അന്നും പട്ടികയിൽ താമര ഉണ്ടായിരുന്നില്ല. താമര ഒരു ദേശീയ രാഷ്ട്രീയ പാർട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായതിനാൽ, അനാവശ്യ വിവാദങ്ങൾ ഒഴിവാക്കാനാണ് ഇത്തവണയും പേര് നൽകാതിരുന്നത്. 'ഉത്തരവാദിത്വ കലോത്സവം' എന്നതാണ് ഇത്തവണത്തെ മേളയുടെ മുഖമുദ്രയെന്നും മന്ത്രി കൂട്ടിചേർത്തു. തൃശൂരിൽ കലോത്സവ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതിനിടെ ഉണ്ടായ ഈ രാഷ്ട്രീയ പ്രതിഷേധം വരും ദിവസങ്ങളിലും ചർച്ചയാകാൻ സാധ്യതയുണ്ട്.

സംസ്ഥാന സ്കൂൾ കലോത്സവം 14 മുതൽ
64 -മത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ആതിഥേയത്വം വഹിക്കുന്ന തൃശ്ശൂർ ജില്ലയിലെ ഒരുക്കങ്ങൾ പൂർത്തിയായെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തൃശ്ശൂർ രാമനിലയം ഗസ്റ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. 2026 ജനുവരി 14 മുതൽ 18 വരെ ജില്ലയിൽ 25 വേദികളിലായി 249 മത്സരയിനങ്ങളിൽ വിദ്യാർത്ഥികൾ മത്സരിക്കും. തേക്കിൻകാട് മൈതാനത്തെ എക്സിബിഷൻ ഗ്രൗണ്ടാണ് പ്രധാനവേദി. 14ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവത്തിൻ്റെ ഉദ്ഘാടനം നിർവഹിക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

‌ശബരിമല സ്വർണക്കൊള്ള: കേസെടുത്ത് ഇഡി, ഇസിഐആർ രജിസ്റ്റർ ചെയ്തു

‌ശബരിമല സ്വർണക്കൊള്ള: കേസെടുത്ത് ഇഡി, ഇസിഐആർ രജിസ്റ്റർ ചെയ്തു

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. കള്ളപ്പണം തടയൽ നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ഇഡി ജോയിൻ്റ് ഡയറക്ടർക്കാണ് അന്വേഷണ ചുമതല. ഒറ്റ കേസ് ആയിട്ടായിരിക്കും അന്വേഷണം നടക്കുക. ക്രൈംബ്രാഞ്ച് എഫ്ഐആറിൽ ഉള്ള മുഴുവൻ പേരെയും പ്രതികളാക്കിക്കൊണ്ടാണ് ഇഡി അന്വേഷണം നടക്കുക.
ശബരിമല സ്വർണക്കൊള്ള കേസിൽ ഇഡി അന്വേഷണം തുടങ്ങുമെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. കേസുമായി ബന്ധപ്പെട്ട എഫ്ഐആറുകൾ ആവശ്യപ്പെട്ടുകൊണ്ട് കോടതിയെ ഇഡി സമീപിച്ചിരുന്നു. തുടർന്ന് കൊല്ലം വിജിലൻസ് കോടതി ഉത്തരവ പ്രകാരമാണ് ഇഡി കേസെടുത്ത് അന്വേഷിക്കുന്നത്. കേസുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ഇഡിക്ക് കൈമാറാൻ നേരത്തെ കോടതി ഉത്തരവിട്ടിരുന്നു. ഇഡിക്ക് കേസ് കൈമാറുന്നതിനുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ എതിർപ്പ് തള്ളിക്കൊണ്ടാണ് വിജിലൻസ് കോടതി ഉത്തരവിട്ടിരുന്നത്.

കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും വിശദമായി പരിശോധിച്ച ശേഷം ഡയറക്ടറേറ്റിൽ നിന്ന് അനുമതി വാങ്ങിയ ശേഷമാണ് ഇഡി കേസെടുത്തിരിക്കുന്നത്. രണ്ട് ദിവസം മുമ്പാണ് കൊച്ചി സോണൽ ഓഫീസിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണ ഉദ്യോ​ഗസ്ഥനെ നിശ്ചയിക്കാനുള്ള അനുമതി ലഭിച്ചത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശബരിമല സ്വർണക്കൊള്ള കേസ്; എസ്ഐടിയുടെ നിര്‍ണായക നീക്കം, തന്ത്രി കണ്ഠരര് രാജീവര് കസ്റ്റഡിയിൽ

ശബരിമല സ്വർണക്കൊള്ള കേസ്; എസ്ഐടിയുടെ നിര്‍ണായക നീക്കം, തന്ത്രി കണ്ഠരര് രാജീവര് കസ്റ്റഡിയിൽ

തിരുവനന്തപുരം:ശബരിമല സ്വർണക്കൊള്ള കേസില്‍ ശബരിമല തന്ത്രി കണ്ഠരര് രാജീവര് കസ്റ്റഡിയിൽ. പ്രത്യേക അന്വേഷണ സംഘമാണ് തന്ത്രിയെ കസ്റ്റഡിയില്‍ എടുത്തത്. പോറ്റിക്ക് വാതിൽ തുറന്ന് കൊടുത്തത് തന്ത്രിയാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. തന്ത്രി ദേവസ്വം ബോർഡിൽ നിന്നും ശമ്പളം കൈപ്പറ്റുന്നയാളെന്നും അഴിമതി നിരോധന പരിധിയിലും തന്ത്രി ഉൾപ്പെടു,o പോറ്റി സ്വർണ തട്ടിപ്പ്  നടത്തിയ വിവരം തന്ത്രിക്കറിയാമായിരുന്നു എന്നുള്ള വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. തന്ത്ര പരമായ നീക്കമാണ് അന്വേഷണ സംഘം നടത്തിയത്. പത്മകുമാറിൻ്റെ ജാമൃ ഹർജിയിൽ തന്ത്രിയുടെ പങ്ക് കൃത്യമായി മറച്ചുവെക്കാൻ എസ്ഐടി ശ്രദ്ധിച്ചു. മുൻകൂർ ജാമ്യം തടയാനുളള നീക്കമായിരുന്നു ഇത്.
തന്ത്രി നൽകിയ അനുമതികളിൽ മൂന്നെണ്ണം സംശാസ്പദമാണെന്നാണ് റിപ്പോർട്ട്. അനുമതി എല്ലാത്തിലും നിർബന്ധമാണ്. പുറത്തേക്ക് കൊണ്ടുപോകാൻ അനുമതി കൊടുത്തില്ലെന്നായിരുന്നു തന്ത്രി രാജിവരുടെ വാദം. എന്നാൽ ചില സ്പോൺസർഷിപ്പുകളിൽ നൽകിയ അനുമതി സംശയകരമാണ്. 

അതേസമയം സ്വർണക്കൊള്ള കേസില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തിട്ടുണ്ട്. ഇസിഐആർ രജിസ്റ്റർ ചെയ്തു. കള്ളപ്പണം തടയൽ നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ഇഡി ജോയിൻ്റ് ഡയറക്ടർക്കാണ് അന്വേഷണ ചുമതല. ഒറ്റ കേസ് ആയിട്ടായിരിക്കും അന്വേഷണം നടക്കുക. ക്രൈംബ്രാഞ്ച് എഫ്ഐആറിൽ ഉള്ള മുഴുവൻ പേരെയും പ്രതികളാക്കിക്കൊണ്ടാണ് ഇഡി അന്വേഷണം നടക്കുക.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ചൈനീസ് കമ്പനികള്‍ക്ക് 'പച്ചക്കൊടി'; സര്‍ക്കാര്‍ കരാറുകളിലെ നിയന്ത്രണം നീക്കാന്‍ കേന്ദ്ര നീക്കം

ചൈനീസ് കമ്പനികള്‍ക്ക് 'പച്ചക്കൊടി'; സര്‍ക്കാര്‍ കരാറുകളിലെ നിയന്ത്രണം നീക്കാന്‍ കേന്ദ്ര നീക്കം

അതിര്‍ത്തിയിലെ മഞ്ഞുരുകലിന് പിന്നാലെ ചൈനീസ് കമ്പനികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന കടുത്ത നിയന്ത്രണങ്ങള്‍ നീക്കാന്‍ കേന്ദ്ര ധനമന്ത്രാലയം ആലോചിക്കുന്നു. സര്‍ക്കാര്‍ കരാറുകള്‍ക്കായി ചൈനീസ് കമ്പനികള്‍ നേരിട്ട് ടെന്‍ഡറുകളില്‍ പങ്കെടുക്കുന്നതിന് 2020-ല്‍ ഏര്‍പ്പെടുത്തിയ വിലക്കുകളാണ് മാറ്റുന്നത്. ഇതുസംബന്ധിച്ച അന്തിമ തീരുമാനം പ്രധാനമന്ത്രിയുടെ ഓഫീസ് കൈക്കൊള്ളും.
വിലക്ക് നീങ്ങുന്നത് അഞ്ചു വര്‍ഷത്തിന് ശേഷം

2020-ലെ ഗാല്‍വാന്‍ സംഘര്‍ഷത്തിന് പിന്നാലെയാണ് ചൈനീസ് കമ്പനികള്‍ക്ക് ഇന്ത്യ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇതനുസരിച്ച് ചൈനീസ് കമ്പനികള്‍ക്ക് ഇന്ത്യയില്‍ സര്‍ക്കാര്‍ കരാറുകള്‍ ലഭിക്കണമെങ്കില്‍ പ്രത്യേക കമ്മിറ്റിയുടെ രജിസ്ട്രേഷനും രാഷ്ട്രീയ-സുരക്ഷാ അനുമതികളും നിര്‍ബന്ധമായിരുന്നു. ഇത് പ്രായോഗികമായി ചൈനീസ് കമ്പനികളെ ഇന്ത്യന്‍ വിപണിക്ക് പുറത്താക്കി. ഏകദേശം 750 ബില്യണ്‍ ഡോളറിന്റെ സര്‍ക്കാര്‍ കരാറുകളാണ് ഇതുവഴി ചൈനയ്ക്ക് നഷ്ടമായത്.കാരണം പദ്ധതികളിലെ കാലതാമസം

ചൈനീസ് കമ്പനികളെ മാറ്റിനിര്‍ത്തിയത് പല പ്രധാന സര്‍ക്കാര്‍ പദ്ധതികളെയും ദോഷകരമായി ബാധിച്ചുവെന്ന് വിവിധ മന്ത്രാലയങ്ങള്‍ ചൂണ്ടിക്കാട്ടി.

വൈദ്യുതി മേഖല: അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ താപവൈദ്യുതി ഉത്പാദനം 307 ജിഗാവാട്ടായി ഉയര്‍ത്താനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഇതിനാവശ്യമായ യന്ത്രസാമഗ്രികള്‍ക്ക് ചൈനയെ ആശ്രയിക്കാത്തത് പദ്ധതികള്‍ വൈകാന്‍ കാരണമായി.
റെയില്‍വേ: വന്ദേ ഭാരത് ഉള്‍പ്പെടെയുള്ള ട്രെയിന്‍ നിര്‍മ്മാണ കരാറുകളില്‍ നിന്നും മുന്‍പ് ചൈനീസ് കമ്പനികളെ ഒഴിവാക്കിയിരുന്നു.

നിയന്ത്രണങ്ങള്‍ കാരണം അസംസ്‌കൃത വസ്തുക്കളുടെയും യന്ത്രങ്ങളുടെയും ക്ഷാമം നേരിടുന്നതിനാല്‍ പല വകുപ്പുകളും ഇളവ് വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മുന്‍ ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിയും നിയന്ത്രണങ്ങള്‍ ലഘൂകരിക്കാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.

ട്രംപ് ഘടകവും മാറുന്ന നയതന്ത്രവും

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം നികുതി ഏര്‍പ്പെടുത്തിയതും അമേരിക്ക-പാക്കിസ്ഥാന്‍ അടുപ്പവും ചൈനയുമായുള്ള വാണിജ്യ ബന്ധം പുതുക്കാന്‍ ഇന്ത്യയെ പ്രേരിപ്പിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈന സന്ദര്‍ശിച്ചതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുകയും ചൈനീസ് വിദഗ്ധര്‍ക്ക് വിസ നല്‍കുന്നതിലെ നൂലാമാലകള്‍ കുറയ്ക്കുകയും ചെയ്തിരുന്നു. എങ്കിലും, ചൈനയില്‍ നിന്നുള്ള നേരിട്ടുള്ള വിദേശ നിക്ഷേപത്തിനുള്ള നിയന്ത്രണങ്ങള്‍ ഉടന്‍ നീക്കിയേക്കില്ല. അതീവ ജാഗ്രതയോടെ പടിപടിയായി ബന്ധം മെച്ചപ്പെടുത്താനാണ് ഇന്ത്യയുടെ നീക്കം. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാകിസ്ഥാനിൽനിന്ന് ജെഎഫ്-17 യുദ്ധവിമാനങ്ങൾ ബംഗ്ലാദേശ് വാങ്ങുമെന്ന് റിപ്പോർട്ട്

പാകിസ്ഥാനിൽനിന്ന് ജെഎഫ്-17 യുദ്ധവിമാനങ്ങൾ ബംഗ്ലാദേശ് വാങ്ങുമെന്ന് റിപ്പോർട്ട്

ധാക്ക: ഇരുരാജ്യങ്ങളും കൂടുതൽ അടുക്കാനുള്ള ശ്രമങ്ങൾക്കിടെ പാകിസ്ഥാനിൽ നിന്ന് ജെഎഫ് -17 തണ്ടർ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിൽ ബംഗ്ലാദേശ് താൽപര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ട്. ഒരു ദശാബ്ദത്തിലേറെയായി നിർത്തിവെച്ച ഇരു രാജ്യങ്ങൾക്കുമിടയിൽ നേരിട്ടുള്ള വിമാന സർവീസുകൾ ജനുവരി 29 മുതൽ പുനരാരംഭിക്കുകയും ചെയ്യും. ചൈനയും പാകിസ്ഥാനും സംയുക്തമായി വികസിപ്പിച്ചെടുത്ത ജെഎഫ്-17 യുദ്ധ വിമാനങ്ങൾ വാങ്ങാൻ ബം​ഗ്ലാദേശ് താൽപര്യം പ്രകടിപ്പിച്ചെന്നാണ് പറയുന്നത്. ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യയുടെ യുദ്ധവിമാനങ്ങൾ ജെഎഫ്-17 യുദ്ധ വിമാനങ്ങൾ ഉപയോ​ഗിച്ച് വെടിവെച്ചിട്ടെന്ന് പാകിസ്ഥാൻ അവകാശപ്പെട്ടിരുന്നു.
ജെഎഫ്-17 വിമാനങ്ങൾ സ്വന്തമാക്കുന്നതിനെക്കുറിച്ച് ബംഗ്ലാദേശ് വ്യോമസേനാ മേധാവി ഹസൻ മഹ്മൂദ് ഖാനും പാകിസ്ഥാൻ വ്യോമസേനാ മേധാവി സഹീർ അഹമ്മദ് ബാബർ സിദ്ധുവും ചൊവ്വാഴ്ച ഇസ്ലാമാബാദിൽ നടത്തിയ കൂടിക്കാഴ്ചയിൽ ചർച്ച നടന്നതായി പാകിസ്ഥാൻ സൈനിക മാധ്യമ വിഭാഗം ഐഎസ്പിആർ പ്രസ്താവനയിൽ പറഞ്ഞു. അതേസമയം ബം​ഗ്ലാദേശ് ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.

സിവിൽ ഏവിയേഷനിൽ, ബംഗ്ലാദേശിന്റെ ദേശീയ വിമാനക്കമ്പനിയായ ബിമാൻ ബംഗ്ലാദേശ് ജനുവരി 29 മുതൽ ധാക്ക-കറാച്ചി-ധാക്ക റൂട്ടിൽ നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കും. ആഴ്ചയിൽ രണ്ട് സർവീസുകൾ നടത്തുമെന്ന് എയർലൈൻ അറിയിച്ചു. 2012 ന് ശേഷമുള്ള ആദ്യത്തെ നേരിട്ടുള്ള ധാക്ക-കറാച്ചി വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനായി പാകിസ്ഥാൻ അധികൃതരുമായി നിരവധി മാസങ്ങളായി ചർച്ചകൾ തുടരുകയാണെന്ന് ബിമാൻ ഉദ്യോഗസ്ഥർ പറഞ്ഞു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർമാർക്ക് വിരുന്നൊരുക്കി ​ഗവർണർ

തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർമാർക്ക് വിരുന്നൊരുക്കി ​ഗവർണർ

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർമാരെ ലോക് ഭവനിലേക്ക് ക്ഷണിച്ചു ഗവർണർ രാജേന്ദ്ര അർലേക്കർ. നാളെ വൈകീട്ട് കൂട്ടിക്കാഴ്ചയും ചായ സൽക്കാരവും നടത്തും. തിരുവനന്തപുരം കോർപ്പറേഷനിലെ മുഴുവൻ കൗൺസിലർമാർക്കുമാണ് ക്ഷണം. കോർപ്പറേഷനിൽ ബിജെപി അധികാരത്തിൽ വന്നതിന് പിന്നാലെയാണ് ​ഗവർണറുടെ ക്ഷണം ഉണ്ടായത്.നാളെ വൈകുന്നേരം നാലുമണിക്കാണ് ​ഗവർണറുടെ ചായ സൽക്കാരം. ഈ വിരുന്നിലേക്ക് കോർപ്പറേഷനിലെ മുഴുവൻ കൗൺസിലർമാരേയും ക്ഷണിച്ചിട്ടുണ്ട്. മേയർ വിവി രാജേഷും ബിജെപി കൗൺസിലർമാരും വിരുന്നിൽ പങ്കെടുക്കും. അതേസമയം, കോൺ​ഗ്രസും സിപിഎമ്മും എന്ത് നിലപാട് എടുക്കുമെന്ന് വ്യക്തമല്ല. 29 എൽഡിഎഫ് കൗൺസിലർമാരും 19 യുഡിഎഫ് കൗൺസിലർമാരും ഒരു സ്വതന്ത്രനുമാണ് തിരുവനന്തപുരം കോർപ്പറേഷനിലുള്ളത്

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അര്‍ധരാത്രി ആശുപത്രിക്കിടക്കയിൽ നിര്‍ത്താതെ കരഞ്ഞ് 2 വയസുകാരി, അമ്മ നോക്കിയപ്പോൾ കഴുത്തിൽ ചുവന്ന പാട്; തിരൂര്‍ ജില്ലാ ആശുപത്രിയില്‍ മാല മോഷണം

അര്‍ധരാത്രി ആശുപത്രിക്കിടക്കയിൽ നിര്‍ത്താതെ കരഞ്ഞ് 2 വയസുകാരി, അമ്മ നോക്കിയപ്പോൾ കഴുത്തിൽ ചുവന്ന പാട്; തിരൂര്‍ ജില്ലാ ആശുപത്രിയില്‍ മാല മോഷണം

മലപ്പുറം: തിരൂര്‍ ജില്ല ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രണ്ട് വയസുകാരിയുടെ സ്വര്‍ണമാല മോഷണം പോയതായി പരാതി. രാത്രി ഉമ്മയോടൊപ്പം ഉറങ്ങി കിടക്കുന്നതിനിടെയായിരുന്നു മോഷണം. ചെമ്പ്ര ഏനിന്‍ കുന്നത്ത് സൈഫുദ്ദീന്‍ - റിസ്വാന ഷെറിന്‍ എന്നിവരുടെ മകള്‍ ഷംസ ഷഹ ദിന്റെ മുക്കാല്‍ പവന്‍ തൂക്കംവരുന്ന സ്വര്‍ണ മാലയാണ് മോഷണം പോയത്. പനിയെ തുടര്‍ന്ന് ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയുടെ മൂന്നാം നിലയിലെ സ്ത്രീകളുടെയും കുട്ടികളുടെയും വാര്‍ഡിലാണ് കുട്ടിയെ അഡ്മിറ്റ് ചെയ്തിരുന്നത്. ഈ വാര്‍ഡില്‍ പുരുഷന്‍മാര്‍ക്ക് പ്രവേശനമില്ലാത്തതിനാല്‍ മാതാവ് റിസ്വാന ഷെറിനായിരുന്നു കുട്ടിയുടെ കൂടെ താമസിച്ചിരുന്നത്.ബുധനാഴ്ച രാത്രി കുട്ടി നിര്‍ത്താതെ കരഞ്ഞതിനെ തുടര്‍ന്ന് ഞെട്ടി ഉണര്‍ന്ന് അമ്മ കുട്ടിയെ എടുക്കുകയായിരുന്നു. അപ്പോഴാണ് മാല മോഷണം പോയതായി അറിയുന്നത്. വാര്‍ഡില്‍ ലൈറ്റ് അണക്കരുതെന്ന നിര്‍ദ്ദേശം ഉണ്ടെങ്കിലും കുട്ടി കരയുന്ന സമയത്ത് ലൈറ്റ് അണച്ച നിലയിലായിരുന്നെന്നാണ് മാതാവ് പറയുന്നത്. കുട്ടിയുടെ കഴുത്തില്‍ മാല പൊട്ടിച്ചതിന്റെ ചുവന്ന പാടുകളും ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ഈ വാര്‍ഡിലോ സമീപത്തോ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുമില്ല. ആശുപത്രിയുടെ പ്രവേശന കവാടത്തില്‍ മാത്രമാണ് സി.സി.ടി.വി ക്യാമറ സ്ഥാപിച്ചിട്ടുള്ളത്. വൈകീട്ട് കുട്ടിയുമായി പുറത്തിറങ്ങി ആശുപത്രിയിലേക്ക് തിരിച്ചു കയറുമ്പോള്‍ കഴുത്തില്‍ മാല ഉള്ളതായി സി.സി.ടി.വി ദൃശ്യം നോക്കി ഉറപ്പ് വരുത്തുകയും ചെയ്തിട്ടുണ്ട്.

രോഗികളും കൂട്ടിരിപ്പുകാരും സ്വര്‍ണം പോലെയുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ ഉപയോഗിക്കുരുതെന്നും അത്തരം സാധനസാമഗ്രികള്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ സൂക്ഷിക്കേണ്ടതെന്നും രോഗികളുടെ സ്വകാര്യതയെ ബാധിക്കുമെന്നതിനാലാണ് വാര്‍ഡുകളില്‍ സി.സി.ടി വി സ്ഥാപിക്കാത്തതെന്നും പ്രവേശന കവാടത്തിലെ സി.സി.ടി.വി ക്യാമറ പരിശോധിക്കുന്നതുള്‍പ്പെടെ എല്ലാ സഹായങ്ങളും ചെയ്ത് നല്‍കിയതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ തിരൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.