Friday, 9 January 2026

തേക്കടി മുതൽ പൊന്മുടി വരെ; തലസ്ഥാനത്ത് നിന്ന് കുറഞ്ഞ ചിലവിൽ യാത്രകളുമായി കെഎസ്ആര്‍ടിസി

തേക്കടി മുതൽ പൊന്മുടി വരെ; തലസ്ഥാനത്ത് നിന്ന് കുറഞ്ഞ ചിലവിൽ യാത്രകളുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേയ്ക്കും തിരുവൈരാണിക്കുളം ക്ഷേത്രത്തിലേയ്ക്കും ബജറ്റ് യാത്രകളുമായി കെഎസ്ആര്‍ടിസി. ജനുവരി 10, 11 തീയതികളിലാണ് തിരുവൈരാണിക്കുളം യാത്ര. പുലര്‍ച്ചെ 3.30ന് പുറപ്പെടുന്ന രീതിയിലാണ് യാത്ര സംഘടിപ്പിക്കുന്നത്. 1,200 രൂപയാണ് ഒരാൾക്ക് ടിക്കറ്റ് നിരക്ക്.ജനുവരി 10ന് തേക്കടിയിലേയ്ക്കും ബജറ്റ് ടൂറിസം സെല്ലിന്റെ യാത്രയുണ്ട്. താമസത്തോട് കൂടിയുള്ള പാക്കേജിന് 3,510 രൂപയാണ് നിരക്ക്. തിരുവനന്തപുരത്ത് നിന്ന് പുലര്‍ച്ചെ 5.30നാണ് യാത്ര പുറപ്പെടുക. ജനുവരി 17ന് അംബാസമുദ്ര യാത്രയുണ്ട്. പുലര്‍ച്ചെ 4.30നാണ് യാത്ര തിരിക്കുക. 810 രൂപയാണ് ഒരാള്‍ക്ക് ഈടാക്കുക. ജനുവരി 18ന് മങ്കയം - പൊന്മുടി യാത്ര സംഘടിപ്പിക്കുന്നുണ്ട്. രാവിലെ 6 മണിയ്ക്കാണ് യാത്ര പുറപ്പെടുക. 600 രൂപയാണ് നിരക്ക്.

ജനുവരി 23ന് ഗവിയിലേയ്ക്ക് യാത്ര സംഘടിപ്പിക്കുന്നുണ്ട്. പുലര്‍ച്ചെ 4 മണിയ്ക്കാണ് യാത്ര. ഒരാൾക്ക് 2,230 രൂപയാണ് നിരക്ക്. ജനുവരി 25,31 തീയതികളിൽ പൊന്മുടിയിലേയ്ക്ക് യാത്രയുണ്ട്. 25ന് രാവിലെ 7 മണിയ്ക്ക് തിരിക്കുന്ന യാത്രയ്ക്ക് 530 രൂപയാണ് നിരക്ക്. 31ന് രാവിലെ 6 മണിയ്ക്കാണ് പൊന്മുടിയിലേയ്ക്ക് യാത്ര പോകുക. 600 രൂപയാണ് നിരക്ക്
 
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പൂച്ച കുറുകെ ചാടി; ഓട്ടോറിക്ഷയിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണ് 6-ാം ക്ലാസുകാരന് ദാരുണാന്ത്യം

പൂച്ച കുറുകെ ചാടി; ഓട്ടോറിക്ഷയിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണ് 6-ാം ക്ലാസുകാരന് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറത്ത് ഓട്ടോറിക്ഷയിൽ നിന്ന് പുറത്തേക്ക് തെറിച്ചു വീണ് ആറാം ക്ലാസുകാരന് ദാരുണാന്ത്യം. കുറുകെ ചാടിയ പൂച്ചയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനായി ഓട്ടോറിക്ഷ വെച്ചിട്ടപ്പോഴാണ് അപകടം ഉണ്ടായത്. മലപ്പുറം ചെങ്ങര പള്ളിപ്പടിയിൽ ഇന്നലെ രാത്രിയായിരുന്നു അപകടം. മഞ്ചേരി പുല്ലൂർ സ്കൂളിലെ വിദ്യാർത്ഥിയും കളത്തിൻപടി സ്വദേശിയുമി ഷാദിൻ ആണ് മരിച്ചത്. 12 വയസായിരുന്നു. പരിക്കേറ്റ ഷാദിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
 
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആരോഗ്യം കൂട്ടുന്നതിന് മുട്ടയ്‌ക്കൊപ്പം ചേർത്ത് കഴിക്കേണ്ട 6 ഭക്ഷണങ്ങൾ

ആരോഗ്യം കൂട്ടുന്നതിന് മുട്ടയ്‌ക്കൊപ്പം ചേർത്ത് കഴിക്കേണ്ട 6 ഭക്ഷണങ്ങൾ

അവോക്കാഡോ

മുട്ടയിൽ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഇത് അവോക്കാഡോയ്‌ക്കൊപ്പം ചേർത്ത് കഴിക്കുമ്പോൾ കൂടുതൽ ആരോഗ്യ ഗുണങ്ങൾ ലഭിക്കുന്നു
.
തൈര്

മുട്ടയിൽ ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് തൈര് പോലുള്ള ഭക്ഷണങ്ങൾക്കൊപ്പം ചേർത്ത് കഴിക്കുന്നത് നല്ല ദഹനം ലഭിക്കാൻ സഹായിക്കുന്നു.

മഷ്‌റൂം

മഷ്‌റൂമിൽ ചെറിയ അളവിൽ വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്. മുട്ടയിലും വിറ്റാമിൻ ഡിയും കൊളസ്റ്ററോളുമുണ്ട്. അതിനാൽ തന്നെ ഇവ രണ്ടും ഒരുമിച്ച് കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കുന്നു.

തക്കാളി

തക്കാളിയിൽ ലൈക്കോപീൻ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യവും ചർമ്മാരോഗ്യവും മെച്ചപ്പെടുത്താൻ സഹായിക്കുന്നു. മുട്ടയ്‌ക്കൊപ്പം തക്കാളി ചേർത്ത് കഴിക്കുന്നത് നല്ലതാണ്.ഇലക്കറികൾ
വിറ്റാമിൻ എ, ഡി, ഇ, കെ എന്നിവ ധാരാളം ഇലക്കറികളിൽ അടങ്ങിയിട്ടുണ്ട്. മുട്ട ഈ പോഷകങ്ങളെ ശരീരത്തിലേക്ക് ആഗിരണം ചെയ്യാൻ സഹായിക്കുന്നു. കൂടാതെ നല്ല ദഹനം കിട്ടാനും ഇത് നല്ലതാണ്.

സവാള

സവാളയിൽ സൾഫർ സംയുക്തങ്ങളും ഫ്ലവനോയിഡുകളും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൽ മിനറലുകൾ ആഗിരണം ചെയ്യാൻ സഹായിക്കുന്നു. സവാള മുട്ടയ്‌ക്കൊപ്പം ചേർത്ത് കഴിക്കാം.

ഇലക്കറികൾ

വിറ്റാമിൻ എ, ഡി, ഇ, കെ എന്നിവ ധാരാളം ഇലക്കറികളിൽ അടങ്ങിയിട്ടുണ്ട്. മുട്ട ഈ പോഷകങ്ങളെ ശരീരത്തിലേക്ക് ആഗിരണം ചെയ്യാൻ സഹായിക്കുന്നു. കൂടാതെ നല്ല ദഹനം കിട്ടാനും ഇത് നല്ലതാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ജനനായകൻ റിലീസ് ചെയ്യാൻ ഹൈക്കോടതിയുടെ അനുമതി

ജനനായകൻ റിലീസ് ചെയ്യാൻ ഹൈക്കോടതിയുടെ അനുമതി

വിജയ് ചിത്രം ജനനായകൻ റിലീസ് ചെയ്യാൻ അനുമതി നല്‍കി മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കാനാണ് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്. ജസ്റ്റിസ് പി ടി ആശയാണ് കേസില്‍ വിധി പറഞ്ഞത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആവശ്യങ്ങൾ പൂർണ്ണമായും നിറവേറ്റാൻ ഒരു പക്ഷേ സാധിച്ചുവെന്ന് വരില്ല, സാധ്യമാകുന്ന പരിഹാരം കാണാൻ ആത്മാർത്ഥമായി ശ്രമിക്കും: വി വി രാജേഷ്

ആവശ്യങ്ങൾ പൂർണ്ണമായും നിറവേറ്റാൻ ഒരു പക്ഷേ സാധിച്ചുവെന്ന് വരില്ല, സാധ്യമാകുന്ന പരിഹാരം കാണാൻ ആത്മാർത്ഥമായി ശ്രമിക്കും: വി വി രാജേഷ്

തിരുവനന്തപുരം: കോർപ്പറേഷനിലെത്തുന്ന എല്ലാവരുടെയും ആവശ്യങ്ങൾ പൂർണ്ണമായും നിറവേറ്റാൻ ഒരു പക്ഷേ സാധിച്ചുവെന്ന് വരില്ലെങ്കിലും ഗരത്തിലെ ജനങ്ങളെ കേൾക്കാനും,സാധ്യമാകുന്ന പരിഹാരം കാണാനും അത്മാർത്ഥമായി പരിശ്രമിയ്ക്കുന്നുണ്ടെന്ന് തിരുവനന്തപുരം മേയർ വി വി രാജേഷ്. ദൈനംദിനം നൂറുകണക്കിന് പേരാണ് വിവിധ ആവശ്യങ്ങളുന്നയിച്ച് കോർപ്പറേഷനിലെത്തുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ കുറിച്ചു.ദിവസങ്ങൾക്കു മുൻപ്, മുഖ്യമന്ത്രി പിണറായി വിജയനെ മേയർ വി വി രാജേഷ് സന്ദർശിച്ചിരുന്നു. ഡെപ്യൂട്ടി മേയർ ജിഎസ് ആശാനാഥും ഒന്നിച്ച് മുഖ്യമന്ത്രിയെ ഓഫീസിലെത്തി സന്ദർശിച്ചുവെന്ന് വി വി രാജേഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അറിയിച്ചത്. കോർപറേഷന്‍റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാരിന്‍റെ പിന്തുണ തേടിയെന്നും വികസന പ്രവർത്തനങ്ങൾക്ക് നല്ല രീതിയിലുള്ള സഹകരണം അദ്ദേഹം വാഗ്ദാനം ചെയ്തുവെന്നും വി വി രാജേഷ് പറഞ്ഞു. സംസ്ഥാന തലസ്ഥാനങ്ങളിലെ കോർപറേഷനുകളിലേക്കുള്ള കേന്ദ്ര പദ്ധതികൾ പരമാവധി നേടിയെടുത്ത് മുന്നോട്ട് പോകുവാനുള്ള സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തുവാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടുവെന്നും വി വി രാജേഷ് പറഞ്ഞിരുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പ്രവാസികൾക്ക് ആശ്വാസം, വായ്പാ നയങ്ങളിൽ ഇളവുകളുമായി കുവൈത്തിലെ പ്രമുഖ ബാങ്കുകൾ, 70,000 ദിനാർ വരെ വായ്പ

പ്രവാസികൾക്ക് ആശ്വാസം, വായ്പാ നയങ്ങളിൽ ഇളവുകളുമായി കുവൈത്തിലെ പ്രമുഖ ബാങ്കുകൾ, 70,000 ദിനാർ വരെ വായ്പ

കുവൈത്ത് സിറ്റി: കുവൈത്തിലെ ബാങ്കിങ് മേഖലയിൽ പ്രവാസികൾക്കായുള്ള വായ്പാ നിബന്ധനകളിൽ വലിയ മാറ്റങ്ങൾ വരുന്നു. മുൻപ് പിന്തുടർന്നിരുന്ന കർശനമായ വായ്പാ നയങ്ങളിൽ നിന്ന് മാറി, കൂടുതൽ അയവുള്ളതും പ്രവാസി സൗഹൃദവുമായ സമീപനമാണ് ബാങ്കുകൾ ഇപ്പോൾ സ്വീകരിക്കുന്നത്. 2023 മുതൽ വ്യക്തിഗത വായ്പാ മേഖലയിലുണ്ടായ മന്ദഗതി മറികടക്കാനും ക്രെഡിറ്റ് വളർച്ച പ്രോത്സാഹിപ്പിക്കാനുമാണ് ഈ നീക്കം. വിപണി സാഹചര്യങ്ങളിലെ മാറ്റം കണക്കിലെടുത്ത് കൂടുതൽ പ്രവാസികൾക്ക് വായ്പ ലഭ്യമാക്കാനാണ് ബാങ്കുകളുടെ തീരുമാനം. ഉയർന്ന യോഗ്യതയുള്ള പ്രൊഫഷണലുകളെയും കൃത്യമായ വരുമാനമുള്ള പ്രവാസികളെയും ലക്ഷ്യമിട്ടാണ് ക്രെഡിറ്റ് പരിധികളിൽ ഭേദഗതി വരുത്തിയിരിക്കുന്നത്. പുതിയ നയപ്രകാരം 3,000 കുവൈത്തി ദിനാറോ അതിലധികമോ ശമ്പളമുള്ള പ്രവാസികൾക്ക് 70,000 ദിനാർ വരെ വായ്പ ലഭിക്കാൻ അർഹതയുണ്ടാകും. 1,500 ദിനാറിനും 50,000 ദിനാറിനും ഇടയിൽ വരുമാനമുള്ളവർക്കും വൻതുക വായ്പയായി ലഭിക്കും. ശമ്പളം കുറഞ്ഞവർക്കും പുതിയ ഇളവുകൾ ഗുണകരമാകും.

 600 ദിനാർ മുതൽ ശമ്പളമുള്ള താമസക്കാർക്ക് ഇപ്പോൾ 15,000 ദിനാർ വരെ വായ്പ ലഭിക്കാൻ അവസരമുണ്ട്. വായ്പാ ഇളവുകൾ നൽകുമ്പോഴും സെൻട്രൽ ബാങ്ക് ഓഫ് കുവൈത്തിന്‍റെ നിബന്ധനകൾ ബാങ്കുകൾ കർശനമായി പാലിക്കും. മാസതവണകൾ ഒരാളുടെ ആകെ വരുമാനത്തിന്റെ 40 ശതമാനത്തിൽ കൂടാൻ പാടില്ലെന്ന നിയമം ഇതിൽ പ്രധാനമാണ്. പ്രവാസികളുടെ സാമ്പത്തിക ശേഷി വർദ്ധിപ്പിക്കുന്നതിലൂടെ വിപണിയിൽ കൂടുതൽ പണലഭ്യത ഉറപ്പാക്കാനും ബാങ്കിങ് ഇടപാടുകൾ സജീവമാക്കാനുമാണ് ഈ മാറ്റത്തിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്.
 
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഒന്നാം നമ്പർ ടെർമിനലിൽ എത്തിയ യാത്രക്കാരിയെ സംശയം, പൗഡർ ഡപ്പികൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ ലഹരി ഗുളികകൾ

ഒന്നാം നമ്പർ ടെർമിനലിൽ എത്തിയ യാത്രക്കാരിയെ സംശയം, പൗഡർ ഡപ്പികൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ ലഹരി ഗുളികകൾ

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം കസ്റ്റംസ് ഉദ്യോഗസ്ഥർ പരാജയപ്പെടുത്തി. അതീവ മാരകമായ ലഹരി ഗുളികകളുമായി എത്തിയ ഒരു വിദേശ വനിതയെ കസ്റ്റംസ് വിഭാഗം അറസ്റ്റ് ചെയ്തു. എത്യോപ്യയിലെ അഡിസ് അബാബയിൽ നിന്നും വിമാനത്താവളത്തിലെ ഒന്നാം നമ്പർ ടെർമിനലിൽ എത്തിയ യാത്രക്കാരിയെ സംശയത്തിന്‍റെ അടിസ്ഥാനത്തിൽ പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ബെനിൻ സ്വദേശിനിയായ ഇവർ കുവൈത്തിൽ ഗാർഹിക തൊഴിലാളിയായി ജോലിക്ക് എത്തിയതായിരുന്നു.
പൗഡർ ഡപ്പികൾക്കുള്ളിലായി അതീവ വിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു ഗുളികകൾ. പരിശോധനയിൽ 'ടഫ്രോഡോൾ' വിഭാഗത്തിൽപ്പെട്ട 3,458 മയക്കുമരുന്ന് ഗുളികകൾ കണ്ടെടുത്തു. മതിയായ മെഡിക്കൽ കുറിപ്പടികളില്ലാതെയാണ് ഇവ കടത്താൻ ശ്രമിച്ചത്. പിടിച്ചെടുത്ത ലഹരിമരുന്നും പ്രതിയെയും കൂടുതൽ അന്വേഷണത്തിനായി ജനറൽ അഡ്മിനിസ്‌ട്രേഷൻ ഫോർ ഡ്രഗ് ആൻഡ് ആൽക്കഹോൾ കൺട്രോൾ വിഭാഗത്തിന് കൈമാറി. നിയമപരമായ നടപടികൾ പൂർത്തിയാക്കി ഇവർക്കെതിരെ കേസെടുത്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഒമാനിലെ ഫാമിൽ സ്വന്തം നാട്ടുകാരനെ കൊലപ്പെടുത്തിയ പ്രവാസി അറസ്റ്റിൽ

ഒമാനിലെ ഫാമിൽ സ്വന്തം നാട്ടുകാരനെ കൊലപ്പെടുത്തിയ പ്രവാസി അറസ്റ്റിൽ

മസ്‌കത്ത്: ഒമാനിൽ സ്വന്തം നാട്ടുകാരനെ കൊലപ്പെടുത്തിയ പ്രവാസി അറസ്റ്റിൽ. വടക്കൻ ബാത്തിന ഗവർണറേറ്റിൽ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് ആഫ്രിക്കൻ വംശജനായ ഒരാളെയാണ് റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതേ വംശജനായ മറ്റൊരു വ്യക്തിയെ കൊല്ലപ്പെട്ട സംഭവത്തിലാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതർ അറിയിച്ചു. വടക്കൻ ബാത്തിനാ പൊലീസ് കമാൻഡിന്‍റെ നേതൃത്വത്തിൽ നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.പ്രാഥമിക അന്വേഷണത്തിൽ, സംഭവസമയത്ത് പ്രതിയും കൊല്ലപ്പെട്ടയാളും ഒരു ഫാമിൽ നിയമവിരുദ്ധമായി ജോലി ചെയ്തുവരികയായിരുന്നു എന്നതാണ് കണ്ടെത്തൽ. സംഭവത്തെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്തതായും, ഒമാനിലെ നിലവിലെ നിയമങ്ങൾ അനുസരിച്ച് തുടർ നിയമനടപടികൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും റോയൽ ഒമാൻ പൊലീസ് വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾ അന്വേഷണം പൂർത്തിയായ ശേഷം പുറത്തുവിടുമെന്ന് അധികൃതർ അറിയിച്ചു.
 
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വെടിയുണ്ടകൾ മറുപടി പറയും ചോദ്യങ്ങൾ പിന്നെ, ഗ്രീൻലൻഡ് പിടിച്ചെടുക്കാൻ നോക്കിയാൽ യുഎസിനെ നേരിടുമെന്ന് ഡെന്മാർക്ക്

വെടിയുണ്ടകൾ മറുപടി പറയും ചോദ്യങ്ങൾ പിന്നെ, ഗ്രീൻലൻഡ് പിടിച്ചെടുക്കാൻ നോക്കിയാൽ യുഎസിനെ നേരിടുമെന്ന് ഡെന്മാർക്ക്

കോപ്പൻഹേഗൻ: ഗ്രീൻലൻഡ് പിടിച്ചെടുക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്ക് കടുത്ത ഭാഷയിൽ മറുപടി നൽകി ഡെന്മാർക്ക്. ഗ്രീൻലൻഡിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ചാൽ യുഎസ് സൈന്യത്തിന് നേരെ ആദ്യം വെടിവെക്കുക, ചോദ്യങ്ങൾ പിന്നീട് എന്ന നയം സ്വീകരിക്കുമെന്ന് ഡാനിഷ് പ്രതിരോധ മന്ത്രാലയം മുന്നറിയിപ്പ് നൽകി. അധിനിവേശമുണ്ടായാൽ മുകളിൽ നിന്നുള്ള ഉത്തരവിനായി കാത്തുനിൽക്കാതെ ശത്രുക്കളെ ആക്രമിക്കണമെന്ന് നിർദ്ദേശിക്കുന്ന സൈന്യത്തിന്റെ 1952-ലെ നിയമം ഇപ്പോഴും നിലവിലുണ്ടെന്ന് ഡാനിഷ് സർക്കാർ വ്യക്തമാക്കി. ഡാനിഷ് പത്രമായ ബെർലിങ്‌സ്കെ ഈ നിയമത്തിന്റെ നിലവിലെ സ്ഥിതിയെക്കുറിച്ച് ചോദിച്ചപ്പോഴാണ് മന്ത്രാലയം ഈ കർശന നിലപാട് വ്യക്തമാക്കിയത്.ഗ്രീൻലൻഡ് സ്വന്തമാക്കുന്നത് യുഎസിന്റെ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണെന്നാണ് ട്രംപിന്റെ നിലപാട്. ആർട്ടിക് മേഖലയിൽ ചൈനയുടെയും റഷ്യയുടെയും സ്വാധീനം കുറയ്ക്കാൻ ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലൻഡ് യുഎസ് നിയന്ത്രണത്തിലാകണമെന്ന് അദ്ദേഹം വാദിക്കുന്നു. ഇതിനായി സൈനിക ശക്തി ഉപയോഗിക്കുന്നത് പരിഗണനയിലാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റും സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, ഗ്രീൻലൻഡ് വിൽപ്പനയ്ക്കുള്ളതല്ലെന്ന് ഡെന്മാർക്ക് ആവർത്തിച്ചു വ്യക്തമാക്കി.

ഗ്രീൻലൻഡിന് മേൽ ഏതെങ്കിലും തരത്തിലുള്ള സൈനിക നീക്കം നടത്തിയാൽ അത് നാറ്റോ സഖ്യത്തിന്റെ തകർച്ചയ്ക്കും രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം നിലനിൽക്കുന്ന സുരക്ഷാ സംവിധാനങ്ങളുടെ അവസാനത്തിനും കാരണമാകുമെന്ന് ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സൺ മുന്നറിയിപ്പ് നൽകി. അടുത്ത ആഴ്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഡാനിഷ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്താനിരിക്കുകയാണ്. എന്നാൽ ഗ്രീൻലൻഡിന്റെ പരമാധികാരം മാനിക്കണമെന്ന് യൂറോപ്യൻ നേതാക്കൾ ട്രംപിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആർട്ടിക് മേഖലയിലെ ഈ തർക്കം ആഗോള രാഷ്ട്രീയത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വനിതാ പ്രീമിയര്‍ ലീഗ് പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം, ആദ്യ മത്സരത്തില്‍ മുംബൈയും ആര്‍സിബിയും നേര്‍ക്കുനേര്‍

വനിതാ പ്രീമിയര്‍ ലീഗ് പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം, ആദ്യ മത്സരത്തില്‍ മുംബൈയും ആര്‍സിബിയും നേര്‍ക്കുനേര്‍

മുംബൈ: വനിതാ പ്രീമിയര്‍ ലീഗ് പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം, ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യൻമാരായ മുംബൈയും മുന്‍ ചാമ്പ്യൻമാരായ ആര്‍സിബിയും നേര്‍ക്കുനേര്‍ പോരാട്ടത്തിനിറങ്ങും. മുംബൈ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം തുടങ്ങുക. സ്റ്റാര്‍ സ്പോര്‍ട്സിലും ജിയോ ഹോട് സ്റ്റാറിലും മത്സരം തത്സമയം കാണാനാകും. രണ്ട് മാസം മുമ്പ് ഇതേ വേദിയില്‍ ഇന്ത്യൻ ജേഴ്സിയില്‍ ഏകദിന ലോകകപ്പ് ഉയര്‍ത്തിയ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാനയും നേർക്കുനേർ വരുന്ന മത്സരംകൂടിയാണിത്.ഹ‍ർമൻപ്രീത് കൗർ നയിക്കുന്ന മുംബൈയിൽ മലയാളിതാരം സജന സജീവനും അമേലിയ കെറും ഹെയ്‌ലി മാത്യൂസും അമൻജോത് കൗറുമുണ്ട്. സ്മൃതി നയിക്കുന്ന ആർസിബിയിൽ അരുന്ധതി റെഡ്ഡി, പൂജ വസ്ത്രാകർ, രാധാ യാദവ്, റിച്ച ഘോഷ് തുടങ്ങിയവരാണ് പ്രധാന താരങ്ങൾ. വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യ കിരീടം നേടിയതിന്‍റെ ആവേശം അടങ്ങും മുമ്പാണ് സ്മൃതിയും ഹര്‍മനും ഇത്തവണ നേര്‍ക്കുനേര്‍ വരുന്നതെന്ന പ്രത്യേകത കൂടിയുണ്ട്.

വനിതാ പ്രീമിയര്‍ ലീഗില്‍ കിരീടം മുംബൈയും ആര്‍സിബിയും മാത്രമാണ് ഇതുവരെ കിരീടം നേടിയ രണ്ട് ടീമുകള്‍. നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ മുംബൈക്ക് ആര്‍സിബിക്ക് മേല്‍ നേരിയ മുൻതൂക്കമുണ്ട്. പരസ്പരം കളിച്ച ഏഴ് കളികളില്‍ നാലെണ്ണത്തില്‍ മുംബൈയും മൂന്നെണ്ണത്തില്‍ ആര്‍സിബിയും ജയിച്ചു.ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലെ പിച്ച് ബാറ്റര്‍മാരെ തുണക്കുമെന്നാണ് കരുതുന്നത്. രണ്ടാം പകുതിയില്‍ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നതിനാല്‍ ടോസ് ജയിക്കുന്നവര്‍ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കാനാണ് സാധ്യത. ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടന്ന 11 വനിതാ ഐപിഎല്‍ മത്സരങ്ങളില്‍ മൂന്ന് തവണ മാത്രമാണ് ആദ്യം ബാറ്റ് ചെയ്ത ടീം ജയിച്ചത് എന്നതും ടോസ് നേടുന്നവര്‍ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കാനുള്ള കാരണമാകും.129 റണ്‍സാണ് 2024നുശേഷമുള്ള ഇവിടുത്തെ ശരാശരി സ്കോര്‍