Friday, 9 January 2026

ഭർത്താവിന് അവിഹിതബന്ധം; തിരക്കേറിയ ജംഗ്ഷനിൽ‌ കത്തി വീശി യുവതിയുടെ പരാക്രമം

ഭർത്താവിന് അവിഹിതബന്ധം; തിരക്കേറിയ ജംഗ്ഷനിൽ‌ കത്തി വീശി യുവതിയുടെ പരാക്രമം

തെലങ്കാനയിലെ വാറങ്കൽ ജംഗ്ഷനിൽ വിവാഹിതയായ യുവതി കത്തി വീശി പരിഭ്രാന്തി സൃഷ്ടിച്ചു. ജ്യോത്സ്ന എന്ന യുവതിയാണ് തന്റെ ഭർത്താവ് ശ്രീകാന്തിന് മറ്റൊരു സ്ത്രീയുമായുള്ള അവിഹിതബന്ധത്തെച്ചൊല്ലി അദ്ദേഹത്തെ ആക്രമിക്കാൻ ശ്രമിച്ചത്. കത്തിയുമായി പാഞ്ഞടുത്ത ഭാര്യയിൽ നിന്ന് രക്ഷപ്പെട്ട ശ്രീകാന്ത് ഒരു ജ്വല്ലറിക്കുള്ളിൽ ഒളിച്ചിരിക്കുകയും തുടർന്ന് ഡയൽ-100 വഴി പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു.
സംഭവസ്ഥലത്തെത്തിയ പോലീസ് യുവതിയിൽ നിന്ന് കത്തി പിടിച്ചെടുക്കുകയും അവരെ ശാന്തയാക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ യുവതി പോലീസുമായി തർക്കത്തിലേർപ്പെടുകയും തന്റെ കത്തി തിരികെ നൽകണമെന്നും ഭർത്താവിനും കാമുകിക്കും കടുത്ത ശിക്ഷ നൽകണമെന്നും ആവശ്യപ്പെട്ട് ബഹളം വെച്ചു.
തന്റെ സ്വത്തുക്കൾ ഭർത്താവ് തട്ടിയെടുത്തെന്നും തന്നിൽ നിന്ന് അകന്നു കഴിയുകയാണെന്നും യുവതി ആരോപിച്ചു. തിരക്കേറിയ ജംഗ്ഷനിൽ നടന്ന ഈ നാടകീയ സംഭവങ്ങൾ കാണാൻ വഴിയാത്രക്കാർ തടിച്ചുകൂടിയത് കുറച്ചുനേരം പ്രദേശത്ത് പരിഭ്രാന്തി പരത്തി. ഗതാഗതക്കുരുക്കിനും കാരണമായി. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ജനനായകനും മുൻപേ പുറപ്പെട്ടു; ശിവകാർത്തികേയൻ പരാശക്തിക്ക് U/A സർട്ടിഫിക്കറ്റ്; നാളെ മുതൽ തിയേറ്ററുകളിൽ

ജനനായകനും മുൻപേ പുറപ്പെട്ടു; ശിവകാർത്തികേയൻ പരാശക്തിക്ക് U/A സർട്ടിഫിക്കറ്റ്; നാളെ മുതൽ തിയേറ്ററുകളിൽ

ശിവകാർത്തികേയനും രവി മോഹനും പ്രധാന വേഷത്തിലെത്തുന്ന ‘പരാശക്തി’ക്ക് സെൻസർ ബോർഡ് U/A സർട്ടിഫിക്കറ്റ് നൽകി. ചിത്രം നാളെ മുതൽ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ കേരള വിതരണാവകാശം ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസാണ്. സുധ കൊങ്കര സംവിധാനം ചെയ്യുന്ന 'പരാശക്തി' പീരിയഡ് ഡ്രാമയാണ് ഒരുക്കിയിരിക്കുന്നത്. അഥർവയും ശിവകാർത്തികേയനും സഹോദരന്മാരായാണ് ചിത്രത്തില്‍ എത്തുക.
തെലുങ്ക് താരം ശ്രീലീലയും പ്രധാന വേഷത്തില്‍ ചിത്രത്തില്‍ എത്തുന്നു. ശ്രീ ഗോകുലം മൂവീസിന്റെ ഒഫീഷ്യൽ ഡിസ്ട്രിബൂഷൻ പാർട്ട്നറായ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ശിവകാർത്തികേയനും രവി മോഹനും അധർവയും ശ്രീലീലയും കൊച്ചിയിൽ കോളേജ് പ്രൊമോഷനും പ്രസ്സ് മീറ്റ് പരിപാടികളിലും കഴിഞ്ഞ ദിവസം പങ്കെടുത്തിരുന്നു.
പരാശക്തിയുടെ മറ്റ്‌ അണിയറപ്രവർത്തകർ ഇവരാണ്. സംഗീതസംവിധാനം : ജി.വി. പ്രകാശ്, ഛായാഗ്രഹണം: രവി കെ. ചന്ദ്രൻ, തിരക്കഥ: സുധാ കോങ്കര, അർജുൻ നദേശൻ, ആക്ഷൻ: സുപ്രീം സുന്ദർ, എഡിറ്റിംഗ്: സതീഷ് സുരിയ, 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മാരി വീരപ്പൻ' ശിക്കാരി ഗോവിന്ദയെ പൊലീസ് പൊക്കി; 4 കടുവകളെ കൊന്നു, 2 കൊലപാതക കേസ്, 2 കോടിയുടെ കൊള്ള

മാരി വീരപ്പൻ' ശിക്കാരി ഗോവിന്ദയെ പൊലീസ് പൊക്കി; 4 കടുവകളെ കൊന്നു, 2 കൊലപാതക കേസ്, 2 കോടിയുടെ കൊള്ള

മൈസൂരു: ഒട്ടേറെ കേസുകളിൽ പ്രതിയായ 'മാരി വീരപ്പൻ' എന്ന ശിക്കാരി ഗോവിന്ദ (32) വനം വകുപ്പുദ്യോഗസ്ഥരുടെ പിടിയിൽ. ഒട്ടേറെ വന്യജീവി അതിക്രമ കേസുകളിൽ പ്രതിയാണ് ശിക്കാരി ഗോവിന്ദ.

കഴിഞ്ഞ 5 വർഷത്തിനിടെ നാല് കടുവകളെ കൊന്നു, മൈസൂരിലെ ബൊഗാദിക്ക് സമീപം ഒരു കാർ തടഞ്ഞുനിർത്തി യാത്രക്കാരെ ആക്രമിച്ച് 2.5 കോടി രൂപ കൊള്ളയടിച്ചു, ബെംഗളൂരുവിൽ രണ്ട് കൊലപാതകക്കേസ് തുടങ്ങി ഒട്ടേറെ കേസുകൾ ശിക്കാരി ഗോവിന്ദക്കെതിരെ റെജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ 6 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ കഴിഞ്ഞ ബുധനാഴ്ചയാണ് വനം വകുപ്പ് പിടികൂടിയത്.ബുധനാഴ്ച ബൊഗാദി കവർച്ച കേസിന്റെ വിചാരണയ്ക്ക് മൈസൂരു കൃഷ്ണരാജ ബൊളിവാർഡിലെ കോടതിയിൽ ശിക്കാരി ഗോവിന്ദ എത്തിയിരുന്നു. ഈ വിവരമറിഞ്ഞ വനം വകുപ്പ് ഉദ്യോഗസ്ഥർ, പൊലീസിന്റെ സഹായത്തോടെ ഇയാളെ അറസ്റ്റ് ചെയ്യാൻ കോടതി പരിസരത്ത് എത്തി.

അപകടം മണത്ത ശിക്കാരി ഗോവിന്ദ ഇവരെ വെട്ടിച്ച്‌ കടന്നുകളഞ്ഞു.

തുടർന്ന് രാത്രി എട്ടിന് മൈസൂരു-ചാമരാജനഗർ പാസഞ്ചർ ട്രെയിനിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസും വനം വകുപ്പുദ്യോഗസ്ഥരും ഓടികൊണ്ടിരിക്കുന്ന ട്രെയിനിലെത്തി പരിശോധന തുടങ്ങി. ഉടനെ ശിക്കാരി ഗോവിന്ദ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും എടുത്തുചാടി റെയിൽവേ ട്രാക്കിനടുത്തുള്ള കുറ്റിക്കാട്ടിൽ ഒളിച്ചു.ലോക്കോ പൈലറ്റിനോട് വേഗത കുറയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ഉദ്യോഗസ്ഥരും ട്രെയിനിൽനിന്ന് ചാടി കുറ്റിക്കാട്ടിൽ ഒളിച്ച ഗോവിന്ദയെ തിരച്ചിലിലൂടെ പിടികൂടി അറസ്റ്റ് ചെയ്യുകയായിരുന്നു. ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ ഭാസ്കർ അസി. കൺസർവേറ്റർമാരായ രുദ്രേഷ്, വിരാജ് ഹൊസൂരു എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.

നിലവിലെ കേസുകൾക്ക് പുറമെ 2003-ൽ അനധികൃതമായി തോക്ക് കൈവശം വച്ചതിന് ചാമരാജനഗർ ജില്ലയിലെ ഹനൂർ പോലീസ് സ്റ്റേഷനിൽ മറ്റൊരു കേസും നിലവിലുണ്ട്. മുൻപും പലതവണ ശിക്കാരി ഗോവിന്ദയെ അറസ്റ്റ് ചെയ്‌തിട്ടുണ്ടെങ്കിലും ജാമ്യം നേടി ഒളിവിൽ പോകുകയാണ് പതിവ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ജോലിക്ക് ഭൂമി അഴിമതിക്കേസ്: ലാലുപ്രസാദ് യാദവിനും കുടുംബത്തിനും തിരിച്ചടി,

ജോലിക്ക് ഭൂമി അഴിമതിക്കേസ്: ലാലുപ്രസാദ് യാദവിനും കുടുംബത്തിനും തിരിച്ചടി,

ന്യൂഡൽഹി: ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി അധ്യക്ഷനുമായ ലാലുപ്രസാദ് യാദവിനും കുടുംബത്തിനും തിരിച്ചടി. റെയിൽവേയിലെ ജോലിക്ക് പകരമായി ഭൂമി കൈക്കൂലി വാങ്ങിയെന്ന അഴിമതിക്കേസിൽ ലാലുപ്രസാദ് യാദവിനും കുടുംബത്തിനുമെതിരെ കോടതി കുറ്റം ചുമത്തി.

ഡൽഹിയിലെ റോസ് അവന്യൂ കോടതിയാണ് ലാലുവിനും കുടുംബാംഗങ്ങൾക്കുമെതിരെ വിചാരണ തുടങ്ങാൻ ഉത്തരവിട്ടത്. ഭാര്യ റാബ്രി ദേവി, മക്കളായ തേജസ്വി യാദവ്, തേജ് പ്രതാപ് യാദവ് എന്നിവരും വിചാരണ നേരിടണം. സിബിഐ നല്‍കിയ കുറ്റപത്രം അനുസരിച്ചാണ് വിചാരണ നേരിടുന്നത്. ഇരുവർക്കുമെതിരെ അഴിമതി, ക്രിമിനല്‍ ഗൂഡാലോചന, വഞ്ചന കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.
2004 മുതൽ 2009 വരെയുള്ള കാലഘട്ടത്തിൽ ലാലു പ്രസാദ് യാദവ് കേന്ദ്ര റെയിൽവേ മന്ത്രിയായിരുന്നപ്പോഴാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒന്നാം യുപിഎ സര്‍ക്കാരില്‍ ലാലുപ്രസാദ് യാദവ് റെയില്‍വെ മന്ത്രിയായിരിക്കെ നടത്തിയ ഇടപാടുകളാണ് സിബിഐ അന്വേഷിച്ചത്.

റെയില്‍വെയിലെ നിയമനങ്ങള്‍ക്ക് പകരമായി മന്ത്രിയും കുടുംബാംഗങ്ങളും ഉദ്യോഗാർത്ഥികളിൽ നിന്ന് തുച്ഛമായ വിലയ്ക്ക് ഭൂമി എഴുതിവാങ്ങി എന്നതാണ് ആരോപണം. മാനദണ്ഡങ്ങളും നടപടിക്രമങ്ങളും ലംഘിച്ചാണ് നിയമനങ്ങൾ നടത്തിയതെന്നും ഭൂമി ഇടപാടുകളിൽ ബിനാമി സ്വത്തുക്കൾ ഉൾപ്പെട്ടിട്ടുണ്ടെന്നും സിബിഐ അവകാശപ്പെട്ടു. നാലരക്കോടി വിലയുള്ള ഭൂമി പോലും കേവലം 26 ലക്ഷം രൂപക്ക് ലാലു കുടുംബം സ്വന്തമാക്കിയെന്ന് സിബിഐ പറയുന്നത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആഴ്ചയിൽ 2 ലക്ഷം രൂപയ്ക്ക് ജീവനക്കാര്‍ക്ക് ഭക്ഷണം നല്‍കുന്ന സിഇഒ

ആഴ്ചയിൽ 2 ലക്ഷം രൂപയ്ക്ക് ജീവനക്കാര്‍ക്ക് ഭക്ഷണം നല്‍കുന്ന സിഇഒ

ലോസ് ഏഞ്ചലസ് ആസ്ഥാനമായുള്ള ഒരു സ്റ്റാർട്ടപ്പ് സിഇഒ തന്റെ കമ്പനിയുടെ വിജയരഹസ്യം വെളിപ്പെടുത്തിക്കൊണ്ട് പങ്കുവെച്ച വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 'സ്റ്റാൻ' എന്ന കമ്പനിയുടെ സിഇഒ ആയ ജോൺ ഹു ആണ് തന്റെ ടീമിനായി ഉച്ചഭക്ഷണത്തിന് മാത്രം ആഴ്ചയിൽ ഏകദേശം 3,000 ഡോളർ (ഏകദേശം 2.5 ലക്ഷം രൂപ) ചെലവഴിക്കുന്ന കാര്യം വെളിപ്പെടുത്തിയത്.പലരും ഇതൊരു അനാവശ്യ ചെലവായി കാണുന്നുണ്ടെങ്കിലും, താൻ നടത്തുന്ന ഏറ്റവും മികച്ച നിക്ഷേപമാണിതെന്ന് ജോൺ ഹു പറയുന്നു. ഒരു മുൻ ഗോൾഡ്മാൻ സാക്സ് ബാങ്കറും സ്റ്റാൻഫോർഡ് എംബിഎ ബിരുദധാരിയുമായ അദ്ദേഹം തന്റെ ഈ തീരുമാനത്തിന് പിന്നിലെ യുക്തിയും വ്യക്തമാക്കി. കേവലം വയറുനിറയ്ക്കുക എന്നതിലുപരി, തന്റെ 30 അംഗ ടീമിനെ പരസ്പരം ബന്ധിപ്പിക്കാനുള്ള ഒരു മാർഗമായാണ് അദ്ദേഹം ഈ ഭക്ഷണസമയത്തെ കാണുന്നത്. സ്ഥാപനത്തിലെ ജീവനക്കാരുടെ ഉന്മേഷവും കാര്യക്ഷമതയും വർദ്ധിപ്പിക്കുന്നതിൽ ഭക്ഷണത്തിന് വലിയ പങ്കുണ്ടെന്നാണ് ഈ സിഇഒ വിശ്വസിക്കുന്നത്.

പ്രതിദിനം പലതരം വിഭവങ്ങളും പഴവർഗ്ഗങ്ങളും അടങ്ങുന്ന പോഷകസമൃദ്ധമായ ഭക്ഷണമാണ് ജീവനക്കാർക്കായി ഒരുക്കുന്നത്. ഇതിനായി മാത്രം മാസത്തിൽ ഏകദേശം 8 ലക്ഷം രൂപയോളം കമ്പനിക്ക് ചെലവ് വരുന്നുണ്ട്. എന്നാൽ, ഇതൊരു പാഴായ ചെലവായി താൻ കാണുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഭക്ഷണസമയത്ത് ജീവനക്കാർ വെറുതെ ഭക്ഷണം കഴിക്കുക മാത്രമല്ല ചെയ്യുന്നത്. അവർ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയും ഒന്നിച്ച് ചിരിക്കുകയും ചിലപ്പോഴൊക്കെ ജോലിയെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്യുന്നു. യാതൊരുവിധ അജണ്ടകളോ സമ്മർദ്ദങ്ങളോ ഇല്ലാത്ത ഈ വിനോദ സമയം ജീവനക്കാർക്കിടയിൽ പരസ്പര വിശ്വാസവും ഹൃദയബന്ധവും വളർത്താൻ സഹായിക്കുന്നു. ഓഫീസിന് പുറത്തുള്ള ഈ സുഹൃദ്ബന്ധം ജോലിസ്ഥലത്തെ ടീം വർക്കിനെ കൂടുതൽ സുഗമമാക്കുന്നുവെന്ന് അദ്ദേഹം വിശ്വസിക്കുന്നു.
ഈ ശീലം കമ്പനിക്ക് വലിയ നേട്ടങ്ങളാണ് ഉണ്ടാക്കിക്കൊടുത്തത്. വെറും 30 ജീവനക്കാരെ മാത്രം വെച്ച് പ്രതിവർഷം 30 മില്യൺ ഡോളർ (ഏകദേശം 250 കോടി രൂപ) വരുമാനം നേടാൻ തന്റെ കമ്പനിക്ക് സാധിച്ചുവെന്ന് സിഇഒ വെളിപ്പെടുത്തി. ജോലിസ്ഥലത്തെ സന്തോഷകരമായ അന്തരീക്ഷം നിലനിർത്താനും ജീവനക്കാർക്ക് കമ്പനിയോടുള്ള അടുപ്പം വർദ്ധിപ്പിക്കാനും ഈ തീരുമാനം സഹായിച്ചുവെന്നാണ് അദ്ദേഹത്തിന്റെ അനുഭവം. ശമ്പളത്തിന് പുറമെ ഇത്തരം സൗകര്യങ്ങൾ നൽകുന്നത് ജീവനക്കാരുടെ മാനസിക സമ്മർദ്ദം കുറയ്ക്കാനും അവരെ കൂടുതൽ ഊർജ്ജസ്വലരായി ഇരിക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുറത്തുവന്നതോടെ നിരവധിപ്പേരാണ് സിഇഒയുടെ ഈ മാതൃകാപരമായ നിലപാടിനെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നേമം പിടിക്കാന്‍ ശശി തരൂര്‍?; തലസ്ഥാനത്ത് കരുനീക്കങ്ങള്‍ ശക്തം, സജീവമായി എംപി

നേമം പിടിക്കാന്‍ ശശി തരൂര്‍?; തലസ്ഥാനത്ത് കരുനീക്കങ്ങള്‍ ശക്തം, സജീവമായി എംപി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമം നിയോജക മണ്ഡലത്തില്‍ ശശി തരൂര്‍ എംപിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് കോണ്‍ഗ്രസിനുള്ളില്‍ ആവശ്യം സജീവം. നേമം മണ്ഡലം പിടിച്ചെടുക്കാന്‍ ശശി തരൂര്‍ അനുയോജ്യനാണെന്ന് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളുടെ വിലയിരുത്തല്‍.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച തരൂരിലൂടെ ബിജെപിക്കുള്ളില്‍ നിന്ന് വോട്ടുകള്‍ യുഡിഎഫിന്റെ പെട്ടിയില്‍ എത്തിക്കാന്‍ കഴിയുമെന്ന് തിരുവനന്തപുരം എംപിയ്ക്ക് വേണ്ടി വാദിക്കുന്നവര്‍ പറയുന്നത്. നേമത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ മത്സരിക്കും. ഈ സാഹചര്യത്തില്‍ ശക്തനായ സ്ഥാനാര്‍ത്ഥി മത്സരരംഗത്തില്ലെങ്കില്‍ ബിജെപി വിജയിക്കുമെന്ന അഭിപ്രായം കോണ്‍ഗ്രസിനകത്തുണ്ട്. ഈ സാഹചര്യത്തിലാണ് ശശി തരൂരിന്റെ പേരിലേക്ക് എത്തിയത്. ഇടവേളക്കു ശേഷം തലസ്ഥാനത്ത് സജീവമായിട്ടുണ്ട് ശശി തരൂർ. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

യുക്രെയ്നെതിരെ ശബ്ദത്തിൻ്റെ പത്തിരട്ടി വേഗതയിൽ സഞ്ചരിക്കുന്ന മിസൈൽ തൊടുത്ത് റഷ്യ;പ്രയോഗിച്ചത് ഒറെഷ്നിക് മിസൈൽ

യുക്രെയ്നെതിരെ ശബ്ദത്തിൻ്റെ പത്തിരട്ടി വേഗതയിൽ സഞ്ചരിക്കുന്ന മിസൈൽ തൊടുത്ത് റഷ്യ;പ്രയോഗിച്ചത് ഒറെഷ്നിക് മിസൈൽ

കീവ്: യുക്രെയ്നെതിരെ ഏറ്റവും നവീനമായ ഹൈപ്പർസോണിക് ഒറെഷ്നിക് മിസൈൽ പ്രയോഗിച്ച് റഷ്യ. റഷ്യുടെ ഏറ്റവും നൂതന ആയുധങ്ങളിലൊന്നാണ് ഒറെഷ്നിക് മിസൈൽ. ഒന്നിൽ അധികം വാർഹെഡുകളോ ആണവപേലോഡുകളെ വഹിക്കാൻ ശേഷിയുള്ളതാണ് റഷ്യയുടെ ഒറെഷ്നിക് മിസൈൽ. ശബ്ദത്തെക്കാൾ പത്തിരട്ടി വേഗതയിലുള്ള മിസൈലാണ് ഒറെഷ്നിക്.

ഒറെഷ്‌നിക് മൊബൈൽ മീഡിയം-റേഞ്ച് ഗ്രൗണ്ട്-ബേസ്ഡ് മിസൈൽ സിസ്റ്റം ഉൾപ്പെടെ ഉയർന്ന കൃത്യതയുള്ള ദീർഘദൂര കര-നാവിക ആയുധങ്ങൾ ഉപയോഗിച്ച് യുക്രെയ്നിൽ ആക്രമണം നടത്തിയെന്ന് റഷ്യൻ പ്രതിരോധസേന തന്നെയാണ് വ്യക്തമാക്കിയത്. യുക്രെയ്ൻ്റെ ഏത് മേഖലയിലാണ് ഒറെഷ്നിക് മിസൈൽ പരീക്ഷിച്ചതെന്ന് റഷ്യ വ്യക്തമാക്കിയിട്ടില്ല. 2025 ഡിസംബറിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ വസതി ആക്രമിക്കാൻ യുക്രെയ്ൻ നടത്തിയ നീക്കത്തിന് മറുപടിയായാണ് ആക്രമണമെന്നാണ് റഷ്യൻ നിലപാട്.വ്യാഴാഴ്ച രാത്രിയിൽ നടന്ന ആക്രമണത്തിൽ റഷ്യ ആകെ 18 മിസൈലുകളും 242 ഡ്രോണുകളും പ്രയോഗിച്ചതായാണ് യുക്രെയ്ൻ വ്യോമസേന അറിയിച്ചത്. കീവിൽ അർദ്ധരാത്രിയോടെ ആക്രമണം നടന്നതായാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്. ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് നഗരത്തിൻ്റെ മേയർ വിറ്റാലി ക്ലിറ്റ്ഷ്കോയെ ഉദ്ധരിച്ചുള്ള അന്തർദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട്. ലിവിവിലും റഷ്യൻ ആക്രമണം നടന്നതായും റിപ്പോർട്ടുണ്ട്. നഗരത്തിലെ സിവിലിയൻ സൗകര്യങ്ങളെയും റെസിഡൻഷ്യൽ കെട്ടിടങ്ങളെയും ഇത് ബാധിച്ചിട്ടില്ലെന്നാണ് ഇവിടുത്ത മേയറെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്.'റഷ്യയുടെ വീണ്ടുവിചാരമില്ലാത്ത നടപടികൾക്ക് ശക്തമായ മറുപടികൾ ഞങ്ങൾ ആവശ്യപ്പെടുന്നു' എന്നായിരുന്നു യുക്രെയ്ൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹ എക്സ് പോസ്റ്റിലൂടെ ആവശ്യപ്പെട്ടത്. യൂറോപ്യൻ യൂണിയൻ്റെയും നാറ്റോ രാജ്യങ്ങളുടെയും അതിർത്തിക്ക് സമീപമുള്ള ഇത്തരമൊരു ആക്രമണം യൂറോപ്യൻ ഭൂഖണ്ഡത്തിലെ സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയും ട്രാൻസ് അറ്റ്ലാന്റിക് സമൂഹത്തെ സംബന്ധിച്ച് ഒരു പരീക്ഷണവുമാണെന്നും യുക്രെയ്ൻ വിദേശകാര്യ മന്ത്രി വ്യക്തമാക്കിയിരുന്നു.റഷ്യ-യുക്രെയ്ൻ സമാധാന ഉടമ്പടി ഉണ്ടായാൽ യുക്രെയ്‌നിലേക്ക് സൈന്യത്തെ അയയ്ക്കുമെന്ന് നേരത്തെ ഫ്രാൻസും യുകെയും പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ റഷ്യ രംഗത്ത് വന്നിരുന്നു. ഭാവിയിലെ ഏതെങ്കിലും സമാധാന കരാറിന്റെ ഭാഗമായി യുക്രെയ്നിൽ വിന്യസിക്കുന്ന യൂറോപ്യൻ സൈനികരെ "നിയമപരമായ ലക്ഷ്യമായി" റഷ്യ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യൂറോപ്പിനെ ലക്ഷ്യം വെയ്ക്കാൻ ശേഷിയുള്ള ഒറെഷ്നിക് മിസൈൽ റഷ്യ യുക്രെയ്ന് നേരെ പ്രയോഗിച്ചിരിക്കുന്നത്.

ബുധനാഴ്ച അമേരിക്കൻ സൈന്യം അറ്റ്ലാന്റിക് സമുദ്രത്തിൽ റഷ്യൻ പതാകയുള്ള ഒരു എണ്ണ ടാങ്കർ പിടിച്ചെടുത്തിരുന്നു. ഇതിനെതിരെ റഷ്യ രംഗത്ത് വന്നിരുന്നു. 1982 ലെ യുഎൻ സമുദ്ര നിയമ ഉടമ്പടി പ്രകാരം മറ്റ് രാജ്യങ്ങളുടെ അധികാരപരിധിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കപ്പലുകൾക്കെതിരെ ബലപ്രയോഗം നടത്താൻ ഒരു രാജ്യത്തിനും അവകാശമില്ല എന്നായിരുന്നു റഷ്യയുടെ നിലപാട്. ഈ ഉടമ്പടിയിൽ പക്ഷെ അമേരിക്ക ഒപ്പ് വെച്ചിട്ടില്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മദ്യ ബ്രാന്‍ഡിന് പേര് നിര്‍ദേശിക്കാനും ലോഗോ തയ്യാറാക്കാനും മത്സരം; സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ്

മദ്യ ബ്രാന്‍ഡിന് പേര് നിര്‍ദേശിക്കാനും ലോഗോ തയ്യാറാക്കാനും മത്സരം; സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ്

കൊച്ചി: പുതുതായി പുറത്തിറക്കുന്ന മദ്യ ബ്രാന്‍ഡിന് പേര് നിര്‍ദേശിക്കാനും ലോഗോ തയ്യാറാക്കാനും മത്സരം സംഘടിപ്പിച്ച ബെവ്‌കോ നടപടിക്കെതിരെ ഹൈക്കോടതി. സംഭവത്തില്‍ വിശദീകരണം തേടി സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചു. ബെവ്‌കോയുടെ നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് നോട്ടീസ്. സര്‍ക്കാര്‍ മദ്യ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നുവെന്നായിരുന്നു ഹര്‍ജിയിലെ വാദം. പാലക്കാട്ടെ മലബാര്‍ ഡിസ്റ്റിലറീസില്‍ നിന്നും പുറത്തിറക്കുന്ന ബ്രാന്‍ഡിക്ക് ഉചിതമായ പേരും ലോഗോയും ക്ഷണിച്ചായിരുന്നു സര്‍ക്കാര്‍ പരസ്യംബ്രാന്‍ഡിക്ക് ഏറ്റവും മികച്ച പേര് നിര്‍ദേശിക്കുന്നവര്‍ക്ക് 10,000 രൂപ സമ്മാനം നല്‍കാനാണ് ബെവ്കോ തീരുമാനം. പാലക്കാട് മേനോന്‍പാറയിലുള്ള മലബാര്‍ ഡിസ്റ്റിലറീസില്‍ നിന്നും നിര്‍മ്മിക്കാനുദ്ദേശിക്കുന്ന ഇന്ത്യന്‍ നിര്‍മ്മിത ബ്രാന്‍ഡിക്ക് പേരും ലോഗോയും നിര്‍ദേശിക്കാനുള്ള അവസരമാണ് ബവ്കോ പൊതുജനങ്ങള്‍ക്കായി ഒരുക്കുന്നത്. ജനുവരി ഏഴിനകം malabardistilleries@gmail.com എന്ന ഇമെയിലിലേക്ക് പേരും ലോഗോയും അയക്കാനാണ് ബെവ്കോ എംഡി ആവശ്യപ്പെട്ടിരിക്കു.
ന്നത് 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തരുന്ന റോളുകൾ ബെസ്റ്റ് ആക്കി കയ്യിൽകൊടുക്കുന്നതാണ് രീതി, പാർട്ടി സീറ്റ് നൽകിയാൽ ബാക്കി നോക്കാം: എം മുകേഷ്

തരുന്ന റോളുകൾ ബെസ്റ്റ് ആക്കി കയ്യിൽകൊടുക്കുന്നതാണ് രീതി, പാർട്ടി സീറ്റ് നൽകിയാൽ ബാക്കി നോക്കാം: എം മുകേഷ്

തിരുവനന്തപുരം: ജനസേവനം നടത്താന്‍ എംഎല്‍എ ആകണമെന്ന് നിര്‍ബന്ധമില്ലെന്ന് എം മുകേഷ് എംഎല്‍എ. എല്ലാം തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. പൊതു പ്രവര്‍ത്തനം തുടരും. തരുന്ന റോളുകള്‍ ബെസ്റ്റ് ആക്കി കയ്യില്‍ കൊടുക്കുന്നതാണ് രീതി എന്നും മുകേഷ് പറഞ്ഞു.

പാര്‍ട്ടി സീറ്റ് നല്‍കിയാല്‍ അപ്പോള്‍ നോക്കാം. ഒരിക്കലും മത്സരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിട്ടില്ല. പ്രകടിപ്പിക്കുകയും ഇല്ല. ബാക്കി എല്ലാം പാര്‍ട്ടി പറയട്ടെ. പാര്‍ട്ടിയുടെ തീരുമാനത്തില്‍ എതിര്‍പ്പ് പ്രകടിപ്പിക്കില്ലെന്നും എം മുകേഷ് പറഞ്ഞു. തന്ന റോള്‍ ഗംഭീരമാക്കിയിട്ടുണ്ട്. ആ ആത്മവിശ്വാസം തനിക്കുണ്ടെന്നും സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച ചോദ്യത്തോട് മുകേഷ് പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മുസ്തഫിസുര്‍ വിവാദം, ബംഗ്ലാദേശ് താരങ്ങള്‍ക്ക് തിരിച്ചടിയുമായി ഇന്ത്യൻ കമ്പനി, സ്പോൺസര്‍ഷിപ്പില്‍ നിന്ന് പിന്‍മാറി

മുസ്തഫിസുര്‍ വിവാദം, ബംഗ്ലാദേശ് താരങ്ങള്‍ക്ക് തിരിച്ചടിയുമായി ഇന്ത്യൻ കമ്പനി, സ്പോൺസര്‍ഷിപ്പില്‍ നിന്ന് പിന്‍മാറി

മുംബൈ: മുസ്തഫിസുര്‍ റഹ്മാന്‍ വിവാദത്തിന് പിന്നാലെ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങളുടെ സ്പോണ്‍സര്‍ഷിപ്പ് പിന്‍വലിച്ച് ഇന്ത്യൻ കമ്പനിയായ എസ് ജി. ബംഗ്ലാദേശേ് താരങ്ങളുടെ ബാറ്റ് സ്പോണ്‍സര്‍ഷിപ്പില്‍ നിന്നാണ് സ്പോര്‍ട്സ് ഉപകരണ നിര്‍മാതാക്കളായ എസ് ജി പിന്‍മാറിയത്. ബംഗ്ലാദേശ് ക്യാപ്റ്റൻ ലിറ്റണ്‍ ദാസ്, മോനിമുള്‍ ഹഖ്, യാസിര്‍ റാബി എന്നിവരാണ് ബാറ്റില്‍ എസ് ജിയുടെ സ്പോണ്‍സര്‍ഷിപ്പുള്ള താരങ്ങള്‍. സ്പോൺസര്‍ഷിപ്പ് പിന്‍വലിച്ചകാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇന്ത്യ-ബംഗ്ലാദേശ് നയതന്ത്ര ബന്ധം മോശമായ പശ്ചാത്തലത്തില്‍ വരും

എസ് ജിയുടെ പിന്‍മാറ്റം ഒരു തുടക്കം മാത്രമായിരിക്കുമെന്നും മുസ്തഫിസുര്‍ വിവാദത്തിന് പിന്നാലെ കൂടുതല്‍ ഇന്ത്യൻ കമ്പനികള്‍ ബംഗ്ലാദേശിനെ ബഹിഷ്കരിക്കുമെന്നും ബംഗ്ലാദേശ് താരങ്ങള്‍ ഭയക്കുന്നു. എസ് ജിയുടെ പാത പിന്തുടര്‍ന്ന് ഇന്ത്യൻ കമ്പനിയായ സറീന്‍ സ്പോര്‍ട്സ് ഇന്‍ഡസ്ട്രീസും(എസ് എസ്) സ്പോണ്‍സര്‍ഷിപ്പ് പിന്‍വലിച്ചാല്‍ ബംഗ്ലാദേശ് താരങ്ങളായ മുഷ്പീഖുര്‍ റഹീം, സാബിര്‍ റഹ്മാന്‍, നാസിര്‍ ഹൊസൈന്‍ എന്നിവര്‍ക്കും ബാറ്റിലെ സ്പോണ്‍സര്‍ഷിപ്പ് നഷ്ടടാമവും. ഇന്ത്യൻ കമ്പനികള്‍ കൂട്ടത്തോടെ സ്പോൺസര്‍ഷിപ്പ് പിന്‍വലിച്ചാല്‍ ബംഗ്ലദേശ് താരങ്ങള്‍ക്ക് വന്‍ വരുമാന നഷ്ടമാകും ഉണ്ടാകുക. എന്നാല്‍ കളിക്കാരുടെ വ്യക്തിഗത സ്പോണ്‍സര്‍ഷിപ്പ് നഷ്ടമാവുന്നതില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഇതുവരെ പ്രതികരിച്ചിട്ടില്ല. അത് കളിക്കാരും സ്പോണ്‍സറും തമ്മിലുള്ള പ്രശ്നമാണെന്നാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്‍റെ നിലപാട്.

ബംഗ്ലാദേശിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരായ ആക്രമണങ്ങളെത്തുടര്‍ന്ന് ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിലെടുത്ത ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയിലും ഹിന്ദു സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധമുയര്‍ന്നിരുന്നു.ശിവസേന നേതാവ് ആനന്ദ് ദുബെ മുസ്തഫിസൂറിനെ ഒരു കാരണവശാലും ഇന്ത്യയില്‍ കളിക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. പാക്കിസ്ഥാൻ താരങ്ങള്‍ക്കുള്ള അതേ വിലക്കുകള്‍ ബംഗ്ലാദേശിനും ബാധകമാക്കണമെന്നും നിർദേശിച്ചു. മുസ്തഫിസൂറിന് മാത്രമായിരുന്നില്ല, താരം ഭാഗമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉടമയും ബോളിവുഡ് നടനുമായ ഷാരൂഖ് ഖാനുമെതിരെ അധിക്ഷേപങ്ങള്‍ ഉയർന്നു. ആത്മീയ നേതാവായ ജഗദ്‌ഗുരു രാമഭദ്രാചാര്യ ഷാരൂഖിനെ ദേശദ്രോഹിയെന്നുവിളിച്ചു.മുസ്തഫിസൂറിന്റെ ഐപിഎല്‍ പങ്കാളിത്തത്തില്‍ പ്രതിഷേധം കനത്തതോടെയായിരുന്നു ബിസിസിഐ കൊല്‍ക്കത്തയോട് താരത്തെ റിലീസ് ചെയ്യാൻ നിർദേശിച്ചത്. ഇത് കൊല്‍ക്കത്ത പിന്തുടരുകയും ചെയ്തു.
മുസ്തഫിസൂറിനെ റിലീസ് ചെയ്തതോടെ ഐപിഎല്‍ സംപ്രേഷണം രാജ്യത്ത് ബംഗ്ലാദേശ് വിലക്കി. പിന്നാലെ ഇന്ത്യയില്‍ സുരക്ഷാപരമായ കാരണങ്ങളാല്‍ ലോകകപ്പ് മത്സരങ്ങള്‍ കളിക്കാനാകില്ലെന്നും ബംഗ്ലാദേശിന്‍റെ മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് ബംഗ്ലാദേശ് ഐസിസിക്ക് കത്ത് നല്‍കി. ഇത് ഐസിസി നിരസിച്ചുവെങ്കിലും ബംഗ്ലാദേശ് ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ്.