ശബരിമല: ശബരിമലയിൽ എസ്ഐയുടെ എടിഎം കാർഡ് കൈക്കലാക്കി 10,000 രൂപ കവർന്ന് സ്വകാര്യകമ്പനിയുടെ താത്കാലിക ജീവനക്കാരൻ. മാളികപ്പുറം 15-ാം നമ്പർ അരവണ കൗണ്ടറിലെ ജീവനക്കാരനെ ദേവസ്വം വിജിലൻസ് പിടികൂടി. മാവേലിക്കര കണ്ടിയൂർ അറയ്ക്കൽ തെക്കതിൽ ജിഷ്ണു സജികുമാറാണ് അറസ്റ്റിലായത്.
തമിഴ്‌നാട്ടിൽനിന്ന് ദർശനത്തിനെത്തിയ ചെന്നൈയിലെ എസ്ഐ വടിവേലിന്റെ എടിഎം കാർഡാണ് ജിഷ്ണു മോഷ്ടിച്ചത്. 15-ാം നമ്പർ കൗണ്ടറിൽ നിന്ന് എസ്ഐ വടിവേൽ 1460 രൂപയുടെ അപ്പം, അരവണ പ്രസാദം എന്നിവ വാങ്ങിച്ചു. ശേഷം പണമടക്കുന്നതിനായി എടിഎം കാർഡ് സ്വൈപ്പ് ചെയ്യാൻ കൗണ്ടറിലെ താത്കാലിക ജീവനക്കാരനായ ജിഷ്ണുവിന് നൽകി. ഈസമയം ജിഷ്ണു എടിഎം കാർഡിന്റെ രഹസ്യ നമ്പർ മനസ്സിലാക്കി. പണം ക്രെഡിറ്റ് ആയതിന് ശേഷം എസ്ഐ സ്വൈപ്പ് ചെയ്യാൻ നൽകിയ കാർഡിന് പകരം ജിഷ്ണു കൈയിൽ കരുതിയ മറ്റൊരു കാർഡാണ് തിരിച്ചുനൽകിയത്. ഇതറിയാതെ എസ്ഐയും സംഘവും ദർശനം കഴിഞ്ഞ് മടങ്ങുകയും ചെയ്തു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഷിംല: ഹിമാചല്‍പ്രദേശില്‍ ബസ് കൊക്കയിലേത്ത് മറിഞ്ഞ് ഒന്‍പത് പേര്‍ക്ക് ദാരുണാന്ത്യം. നാല്‍പതോളം പേര്‍ക്ക് പരിക്കേറ്റു. അഞ്ഞൂറ് അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. അന്‍പത് പേരായിരുന്നു ബസില്‍ ഉണ്ടായിരുന്നത്.
വെള്ളിയാഴ്ച ഉച്ചതിരിഞ്ഞായിരുന്നു അപകടമുണ്ടായത്. ഷിംലയില്‍ നിന്ന് രാജ്ഗഡ് വഴി കുപ്‌വിയിലേക്ക് യാത്രക്കാരുമായി പോയതായിരുന്നു ബസ്. നഹനില്‍ നിന്ന് 95 കിലോമീറ്റര്‍ അകലെ ഹരിപുര്‍ധറില്‍വെച്ചായിരുന്നു അപകടമുണ്ടായത്.
ഉടന്‍ തന്നെ സന്‍ഗഡ് സബ് ഡിവിഷന്‍ മജിസ്‌ട്രേറ്റ് സുനില്‍ കായത്ത് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. അപകടത്തില്‍ ഒന്‍പത് പേര്‍ക്ക് ജീവന്‍ നഷ്ടമായതായി എസ്ഡിഎം പറഞ്ഞു. പരിക്കേറ്റവരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി സുഖ്‌വിന്ദര്‍ സിങ് സുഖു രംഗത്തെത്തി. മരിച്ചവരുടെ കുടുംബത്തിന് ഉചിതമായ നഷ്ടപരിഹാരം നൽകുമെന്ന് സുഖ്‌വിന്ദര്‍ സിങ് സുഖു പറഞ്ഞു. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ബെംഗളൂരു: കർണാടകത്തിലെ ചിത്രദുർഗ ജില്ലയിൽ വിവാഹാലോചന നടത്താത്തതിന്റെ പേരിൽ 36 വയസ്സുകാരൻ അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തി. കർഷകനായ സന്നനിഗപ്പയെയാണ് (65) മകൻ നിംഗരാജ കൊലപ്പെടുത്തിയത്.
രാത്രിയിൽ ഉറങ്ങിക്കിടന്ന സന്നനിഗപ്പയുടെ തലയിൽ കമ്പികൊണ്ട് അടിച്ചാണ് നിംഗരാജ കൊലപ്പെടുത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും സന്നനിഗപ്പയെ രക്ഷിക്കാനായില്ല.നിംഗരാജ തൊഴിൽരഹിതനാണ്. ജോലി ഒന്നും ചെയ്യാതെ അലസമായി ജീവിക്കുന്ന മകനെ കർഷകനായ സന്നനിഗപ്പ ചോദ്യം ചെയ്തിരുന്നു. കൃഷിപ്പണി ചെയ്യാൻ നിർബന്ധിച്ചിരുന്നെങ്കിലും നിംഗരാജ അതിന് തയ്യാറായിരുന്നില്ല. എന്നാൽ അതേസമയം പ്രായമായിട്ടും തനിക്ക് വിവാഹാലോചന നടത്താത്തതിന്റെ പേരിൽ നിംഗരാജ അച്ഛനുമായി വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. കൊലപാതകത്തിന് തൊട്ടുമിൻപുള്ള ദിവസങ്ങളിലും ഈ വിഷയത്തെ ചൊല്ലി വീട്ടിൽ ബഹളമുണ്ടാക്കിയിരുന്നു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ താൻ അറസ്റ്റ് ചെയ്യപ്പെടുമെന്ന് കണ്ഠരര് രാജീവര് നേരത്തെ മനസിലാക്കിയിരുന്നതായി വിവരം. ഹൈക്കോടതിയിൽ എസ്ഐടി നടത്തിയ വെളിപ്പെടുത്തലാണ് തന്ത്രിയെ ജാഗ്രതയിലാക്കിയത്. എന്നാൽ തന്ത്രി രക്ഷപ്പെടാനുള്ള വഴി തേടുമെന്ന് മനസിലാക്കിയ എസ്ഐടി നീക്കങ്ങൾ വൈകിപ്പിച്ചതാണ് ഇപ്പോഴത്തെ അറസ്റ്റിലേക്ക് എത്തിച്ചത്.പോറ്റിയുടെ പവർ
ഉണ്ണികൃഷ്ണൻ പോറ്റിയെ ശക്തനാക്കിയത് തന്ത്രിയെന്നാണ് പുറത്തുവരുന്നത്. പോറ്റിയെ ശബരിമലയിലെത്തിച്ചതിൽ മുഖ്യ പങ്ക് കണ്ഠരര് രാജീവർക്കാണെന്ന് അന്വേഷണത്തിൽ വ്യക്തമാക്കി. പോറ്റി ശാന്തിക്കാരനായി ജോലി ചെയ്ത ബെംഗളൂരുവിലെ ക്ഷേത്രത്തിലെ തന്ത്രിമുഖ്യൻ കണ്ഠരര് രാജീവരായിരുന്നു. ഈ ബന്ധമാണ് പോറ്റിയെ ശബരിമലയിൽ കീഴ്‌ശാന്തിയുടെ പരികർമിയായി നിയമിക്കാൻ കാരണമായത്. വിവിധ ഭാഷകൾ അറിയുന്ന പോറ്റി, ശബരിമലയിലെത്തിയപ്പോൾ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന ധനികരെ തന്ത്രിക്ക് പരിചയപ്പെടുത്തി കൊടുത്തു. എന്നാൽ ഒരു ഘട്ടത്തിൽ ആരോപണ വിധഘേയനായി പോറ്റി ശബരിമലയിൽ നിന്ന് പോയെങ്കിലും തന്ത്രിയുടെ ഇടപെടലിലൂടെ ഇദ്ദേഹം സ്പോൺസർ എന്ന, കൂടുതൽ സ്വാധീനമുള്ള സ്ഥാനത്ത് തിരിച്ചെത്തി. ശബരിമലയിൽ തന്ത്രിയുടെ വാക്കിന് വലിയ വിലയുണ്ടെന്നതാണ് ഇതിന് കാരണം. പൂജാവിധികളിലും മറ്റ് കാര്യങ്ങളിലും അവസാനവാക്ക് തന്ത്രിയുടേതാണ്. സ്വർണപ്പാളി പുറത്തുകൊണ്ടുപോയതിന് തന്ത്രിയുടെ അനുമതി ഉണ്ടായിരുന്നുവെന്ന് മുൻ ദേവസം ബോർഡ് പ്രസിഡൻ്റ് പിഎസ് പ്രശാന്ത് പറഞ്ഞതിൻ്റെ കാരണവും ഇതാണ്.
തന്ത്രിയെ കുരുക്കിയ ബുദ്ധി
ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലോ മൊഴികളുടെ അടിസ്ഥാനത്തിലോ അല്ല തന്ത്രിയെ അറസ്റ്റ് ചെയ്തതെന്നാണ് എസ്ഐടിയിൽ നിന്ന് ലഭിക്കുന്ന വിവരം. തന്ത്രിയുടെ പങ്ക് കണ്ടെത്താൻ ഗവേഷണം തന്നെ നടത്തിയെന്നും അവർ പറയുന്നു. തന്ത്രിക്കെതിരെ തെളിവുകൾ ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തെ നിയമപരമായി കേസിൽ ഉൾപ്പെടുത്താൻ സാധിക്കുമോയെന്ന ചോദ്യം പ്രസക്തമായിരുന്നു. എന്നാൽ തന്ത്രിക്ക് സർക്കാർ ശമ്പളം നൽകുന്നതിനാൽ അദ്ദേഹം അഴിമതി നിരോധന നിയമത്തിൻ്റെ പരിധിയിൽ വരുമെന്ന് കണ്ടെത്തി. ഈയടുത്ത് ഹൈക്കോടതി കേസ് പരിഗണിച്ചപ്പോൾ തന്ത്രിയിലേക്ക് അന്വേഷണം നീങ്ങുമെന്ന് എസ്ഐടി പറഞ്ഞിരുന്നു. ഇതോടെയാണ് തന്ത്രി താൻ അറസ്റ്റ് ചെയ്യപ്പെടുമെന്ന് മനസിലാക്കിയത്. ഇദ്ദേഹം അഭിഭാഷകരെ ബന്ധപ്പെടാൻ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാൽ അന്വേഷണ സംഘം ചാടിക്കയറി അറസ്റ്റിലേക്ക് നീങ്ങിയില്ല. പകരം തന്ത്രിയെ പഴുതടച്ച് അറസ്റ്റ് ചെയ്യാനായി വീണ്ടും അന്വേഷണത്തിലെ കണ്ടെത്തലുകൾ വിശദമായി പരിശോധിച്ചു. സാക്ഷിയാക്കാനെന്നോണം എസ്ഐടി നിരന്തരം തന്ത്രിയെ ബന്ധപ്പെടുകയും ചെയ്തു. മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കുന്നതിൽ നിന്ന് തന്ത്രിയെ തടയുകയായിരുന്നു ലക്ഷ്യം. ഇതിന് ശേഷം കൊല്ലം കോടതിയിൽ കഴിഞ്ഞ ദിവസം പദ്മകുമാറിൻ്റെ ജാമ്യാപേക്ഷയിൽ വാദം നടന്നപ്പോൾ, തന്ത്രിയിലേക്ക് അന്വേഷണം നീങ്ങുന്നതിനെ കുറിച്ച് എസ്ഐടി മിണ്ടിയില്ല. ഇതോടെ തന്നെ അറസ്റ്റ് ചെയ്യില്ലെന്ന് തന്ത്രിയും കരുതി. അതിനാലാണ് അദ്ദേഹം ഇന്ന് മൊഴി നൽകാനെത്തിയത്. ആറ്റിങ്ങലിലെ കേന്ദ്രത്തിൽ വച്ചാണ് ചോദ്യം ചെയ്തത്. പിന്നീട് ഈഞ്ചക്കലിലേക്ക് കൊണ്ടുവന്നു. കൊല്ലത്ത് ജഡ്ജിയുടെ ചേംബറിൽ ഇന്ന് തന്നെ അദ്ദേഹത്തെ ഹാജരാക്കും. റിമാൻ്റ് റിപ്പോർട്ടിലെ ഉള്ളടക്കം പുറത്തുവന്നാൽ തന്ത്രിയുടെ പങ്കിൽ കൂടുതൽ വ്യക്തത വരും. കേന്ദ്ര ഏജൻസി അന്വേഷണം ഏറ്റെടുത്താലും എസ്ഐടിയുടെ അന്വേഷണത്തിൽ വീഴ്ചയുണ്ടെന്ന് വരാൻ പാടില്ലെന്ന നിർബന്ധം എസ്ഐടിക്ക് ഇപ്പോഴുണ്ട്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
വാഷിങ്ടൺ: ഇന്ത്യ-യുഎസ് വ്യാപാരക്കരാർ പരാജയപ്പെടാൻ കാരണം മോദി ട്രംപിനെ നേരിട്ട് വിളിച്ച് സംസാരിക്കാത്തതു കൊണ്ടാണെന്ന് വെളിപ്പെടുത്തി യുഎസ് വാണിജ്യ സെക്രട്ടറി. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരക്കരാർ ഏറെക്കാലമായി മുടങ്ങിക്കിടക്കുകയാണ്. ഇത് അഭിപ്രായവ്യത്യാസങ്ങൾ കൊണ്ടല്ലെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപുമായി നേരിട്ട് സംവദിക്കാൻ തയ്യാറാകാത്തത് കൊണ്ടാണെന്നുമാണ് യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്ട്‌നിക് വെളിപ്പെടുത്തിയത്. സംരംഭകനായ ചമത് പാലിഹാപിതിയ സംഘടിപ്പിച്ച ഓൾ-ഇൻ പോഡ്‌കാസ്റ്റിൽ ആണ് ലുട്ട്‌നിക് ഇക്കാര്യം തുറന്ന് പറഞ്ഞത്.
ഇന്ത്യ-യുഎസ് വ്യാപാരക്കരാർ സംബന്ധിച്ച് എല്ലാ പ്രോസസും കഴിഞ്ഞ് കരാർ തയ്യാറാക്കിയിരുന്നു. എന്നാൽ അത് പൂർത്തിയാക്കാൻ മോദി ട്രംപിനെ നേരിട്ട് വിളിക്കേണ്ടതുണ്ടായിരുന്നു. എന്നാൽ ഇന്ത്യൻ സർക്കാരിന് ഇത് സംബന്ധിച്ച് ചില ആശയകുഴപ്പങ്ങൾ ഉണ്ടായിരുന്നു എന്ന് വേണം കരുതാൻ. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപിനെ വിളിച്ചില്ലെന്നും ലുട്ട്‌നിക് അഭിമുഖത്തിൽ പറഞ്ഞു. ഡീൽ എല്ലാം തയ്യാറാക്കിയതാണ്. ഇത് ട്രംപിന്‍റെ ഇടപാടായതിനാൽ മോദി അദ്ദേഹത്തെ വിളിക്കേണ്ടിയിരുന്നു. എന്നാൽ ട്രംപിനെ മോദി വിളിച്ചില്ല. ഇന്തോനേഷ്യ, വിയറ്റ്‌നാം, ഫിലിപ്പിൻസ് എന്നിവിടങ്ങളിൽപോയി യുഎസ് വ്യാപാര ഇടപാടുകൾ പ്രഖ്യാപിച്ചു. അതിനുമുമ്പ് ഇന്ത്യയുമായുള്ള വ്യാപാര ഇടപാട് അമേരിക്ക പ്രതീക്ഷിച്ചിരുന്നുവെന്നും ' യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്ട്‌നിക് പറഞ്ഞു.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങളെ 'ശിക്ഷിക്കാൻ' ലക്ഷ്യമിട്ട്, കുറഞ്ഞത് 500% വരെ നികുതി ചുമത്താൻ വ്യവസ്ഥ ചെയ്യുന്ന ബില്ലിന് പ്രസിഡന്റ് ട്രംപ് അംഗീകാരം നൽകിയതിന് പിന്നാലെയാണ് ലുട്‌നിക്കിന്റെ ഈ പ്രസ്താവന വരുന്നത്. 2025 അവസാനത്തോടെ വ്യാപാര കരാറിന്റെ ഒന്നാം ഘട്ടം പൂർത്തിയാക്കാൻ ഇരു രാജ്യങ്ങളും ലക്ഷ്യമിട്ടിരുന്നെങ്കിലും, റഷ്യയുമായുള്ള ഇന്ത്യയുടെ വ്യാപാര ബന്ധം ഇതിന് വലിയൊരു തടസ്സമായി തുടരുകയാണ്. റഷ്യൻ എണ്ണ വാങ്ങുന്നത് മോസ്കോയുടെ യുദ്ധസന്നാഹങ്ങളെ സഹായിക്കുന്നു എന്ന് ആരോപിച്ച് കഴിഞ്ഞ ഓഗസ്റ്റിൽ ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് അമേരിക്ക അധിക നികുതി ചുമത്തിയിരുന്നു. റഷ്യയുടെ വിലകുറഞ്ഞ എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കാൻ ചൈന, ഇന്ത്യ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളെ പ്രേരിപ്പിക്കാൻ ഈ ബില്ലിലൂടെ അമേരിക്കയ്ക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
കൊൽക്കത്ത: പശ്ചിമബംഗാൾ ഗവർണർ സിവി ആനന്ദബോസിന് വധഭീഷണി അയച്ചയാൾ അറസ്റ്റിൽ. കൊൽക്കത്തയിലെ സാൾട്ട്ലേക്ക് സ്വദേശിയാണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ഗവർണർ പൊട്ടിത്തെറിക്കും എന്ന ഭീഷണി സന്ദേശം ഇന്നലെ സിവി ആനന്ദബോസിൻ്റെ എഡിസിക്കാണ് ലഭിച്ചത്. ഭീഷണിയുടെ വിവരം രാജ്ഭവൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചു.വധഭീഷണി വകവെക്കാതെ കൊൽക്കത്തയിലെ തെരുവിലൂടെ സിവി ആനന്ദബോസ് ഇന്ന് ഇറങ്ങി നടന്നു. വഴിയിലുള്ള കടയിൽ നിന്ന് ജനങ്ങൾക്കൊപ്പം ആനന്ദബോസ് ഭക്ഷണം കഴിച്ചു. ധീരർ ഒരു തവണ മരിക്കും, ഭീരുക്കൾ പല തവണ മരിക്കും എന്ന തത്വത്തിൽ വിശ്വസിക്കുന്നയാളാണ് താനെന്ന് ആനന്ദബോസ് പറഞ്ഞു. ഇഡി റെയിഡിനെ ചൊല്ലി ബംഗാൾ സർക്കാരും കേന്ദ്രവും ഏറ്റുമുട്ടുമ്പോഴാണ് ആനന്ദബോസിൻ്റെ ഈ നീക്കം
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചെന്നൈ: അതിർത്തി കടന്നും പ്രണയിക്കാമെന്നുള്ള പ്രധാന ഉത്തരവുമായി മദ്രാസ് ഹൈക്കോടതി. വിവാഹം ഇന്ത്യൻ പൗരന്മാർ തമ്മിൽ തന്നെ ആകണമെന്നില്ലെന്നും മദ്രാസ് ഹൈക്കോടതി ചൂണ്ടിക്കാട്ടി. തമിഴ്നാട് സ്വദേശിയെ വിവാഹം ചെയ്ത ശ്രീലങ്കൻ യുവതിയുടെ ഹർജിയിലാണ് കോടതിയുടെ ശ്രദ്ധേയമായ ഉത്തരവ്. യുവതിയെ നാടുകടത്തരുതെന്ന് ജസ്റ്റിസ് ജിആർ സ്വാമിനാഥൻ ഉത്തരവിട്ടു. പങ്കാളികൾക്ക് ഒന്നിച്ചു ജീവിക്കാമെന്നത് ഭരണഘടന നൽകുന്ന മൗലികാവകാശമാണെന്നും കോടതി പറഞ്ഞു.
അതേസമയം, യുവതിക്ക് മുന്നിൽ രണ്ട് വഴികൾ ഉണ്ടെന്നും കോടതി പറഞ്ഞു. ഇന്ത്യയിൽ എത്തി 7 വർഷം ആകുമ്പോൾ പൗരത്വത്തിന് അപേക്ഷ നൽകാം, പൗരത്വ നിയമത്തിൽ ഇളവ് നൽകാനുള്ള സവിശേഷ അധികാരം കേന്ദ്രത്തിനുണ്ട്. അല്ലെങ്കിൽ ലങ്കൻ പാസ്പോർട്ട് പുതുക്കാം- തുടർന്ന് ഇന്ത്യൻ വിസയ്ക്ക് വീണ്ടും അപേക്ഷ നൽകാം. ഏത് വഴി വേണമെങ്കിലും യുവതിക്ക് സ്വീകരിക്കാമെന്നും മാനുഷിക പരിഗണന വച്ച് അധികൃതർ തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കോടതി അറിയിച്ചു.
2018ൽ ശ്രീലങ്കയിൽ വച്ചാണ് അബ്ദുൾ ജബ്ബാറും, ഫാത്തിമ റിയാസയും വിവാഹിതരായത്. 2019ൽ ഫാത്തിമ ഇന്ത്യൻ വിസയിൽ തമിഴ്നാട്ടിൽ എത്തി. ദമ്പതികൾക്ക് രണ്ട് മക്കളും ജനിച്ചു. പിന്നീട് യുവതിയുടെ ലങ്കൻ പാസ്പോർട്ടിന്റെയും ഇന്ത്യൻ വിസയുടെയും കാലാവധി കഴിഞ്ഞു. ഇന്ത്യൻ പൗരത്വത്തിനായി യുവതി നൽകിയ അപേക്ഷ കേന്ദ്രം തള്ളുകയായിരുന്നു. തുടർന്നാണ് ഹൈക്കോടതിയിലെത്തിയത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലാണെന്ന് കോടതി തന്നെ വ്യക്തമാക്കിയതാണെന്ന് മന്ത്രി വി എൻ വാസവൻ. തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്ത കാര്യത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അന്വേഷണം ശരിയായ ദിശയിൽ എന്ന് കോടതി തന്നെ വ്യക്തമാക്കിയതാണ്. തന്ത്രിയെ അറസ്റ്റ് ചെയ്ത കാര്യത്തിൽ പ്രത്യേകം പറയാനില്ലെന്നും വ്യത്യസ്ത അഭിപ്രായം ഏതെങ്കിലും ഘട്ടത്തിൽ ഉണ്ടായാൽ അപ്പോൾ പറയാമെന്നും മന്ത്രി പറഞ്ഞു.അതേസമയം, തന്ത്രിയെ അറസ്‌റ്റ് ചെയ്തത് വ്യക്തമായ തെളിവോടെയാണെന്ന് എസ്ഐടി. കൃത്യമായ മൊഴികളും തെളിവുമുണ്ടെന്നും വ്യക്തമാക്കി. എസ്ഐടിക്ക് നിയന്ത്രണങ്ങൾ ഇല്ലെന്നും അന്വേഷണം ഹൈക്കോടതി മേൽനോട്ടത്തിലാണ് നടക്കുന്നതെന്നും ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു. പ്രത്യേക അന്വേഷണ സംഘം ഇന്ന് രാവിലെയാണ് തന്ത്രിയെ കസ്റ്റഡിയിലെടുത്തത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. വളരെ രഹസ്യമായാണ് തന്ത്രിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. നേരത്തെ മുതൽ തന്ത്രിയുടെ ഇടപെടൽ സംശയാസ്പദമായിരുന്നുവെങ്കിലും അതീവ രഹസ്യമായ നീക്കമാണ് എസ്ഐടി നടത്തിയത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
തിരുവനന്തപുരം: ശബിമല സ്വർണക്കൊള്ളയില്‍ തന്ത്രിയുടെ അറസ്റ്റില്‍ പ്രതികരിക്കാൻ ഇല്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ ജയകുമാർ. അവനവന് അർഹതപ്പെട്ടതിനെ കുറിച്ച് സംസാരിക്കാനേ പാടുള്ളൂ എന്നും പ്രതികരിച്ച് വിവാദം ഉണ്ടാക്കാൻ താനില്ലെന്നും ഈ സീസണിൽ ശബരിമലയിലെ തന്ത്രി രാജീവര് അല്ല. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ താൻ ആളല്ല എന്നും കെ ജയകുമാർ പറഞ്ഞു. സ്വർണക്കൊള്ള കേസില്‍ ശബരിമല തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിലായതിന് പിന്നാലെയാണ് ജയകുമാറിന്‍റെ പ്രതികരണം.പ്രത്യേക അന്വേഷണ സംഘം ഇന്ന് രാവിലെ മുതൽ തന്ത്രിയെ കസ്റ്റഡിയില്‍ എടുത്തിരുന്നു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിന് ശേഷം തന്ത്രി രാജീവ് കണ്ഠരര് മോഹനരെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ചു. വളരെ രഹസ്യമായാണ് തന്ത്രിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. നേരത്തെ മുതൽ തന്ത്രിയുടെ ഇടപെടൽ സംശയാസ്പദമായിരുന്നുവെങ്കിലും അതീവ രഹസ്യമായ നീക്കമാണ് എസ്ഐടി നടത്തിയത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
കുവൈത്ത് സിറ്റി: കുവൈത്തിലെ അറിയപ്പെടുന്ന ഒരു വനിതാ സെലിബ്രിറ്റിയെയും ഭർത്താവിനെയും 21 ദിവസത്തേക്ക് സെൻട്രൽ ജയിലിൽ തടങ്കലിലാക്കാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു. നിരോധിത മരുന്നായ 'ലിറിക്ക' ഉപയോഗിച്ചതിനും കള്ളപ്പണം വെളുപ്പിക്കൽ കേസിലുമാണ് ഇവർക്കെതിരെ അന്വേഷണം നടക്കുന്നത്. വിദേശത്തു നിന്ന് വരുമ്പോൾ ലിറിക്ക കൈവശം വെക്കുകയും വിമാനത്താവളത്തിൽ പണം വെളിപ്പെടുത്തുന്നതിൽ പരാജയപ്പെടുകയും ചെയ്തതോടെയാണ് ഇവർ സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായത്.അതേസമയം പുതുവത്സര രാവിൽ സുബിയയിൽ വെച്ചുണ്ടായ വഴക്കിനിടെ ബന്ധുവിനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് കുവൈത്ത് സ്വദേശികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. പ്രതികളെ വിട്ടയക്കണമെന്ന ആവശ്യം നിരസിച്ച ജഡ്ജി, ഇവരെ സെൻട്രൽ ജയിലിൽ റിമാൻഡ് ചെയ്യാൻ ഉത്തരവിട്ടു. പബ്ലിക് പ്രോസിക്യൂഷൻ സമർപ്പിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് നടപടി.
ഒപ്പം കുവൈത്തിൽ പുതുതായി നിലവിൽ വന്ന ലഹരിമരുന്ന് നിയമം ആദ്യമായി കോടതി പ്രയോഗിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതിക്ക് നേരത്തെ ലഭിച്ചിരുന്ന അഞ്ച് വർഷത്തെ തടവ് ശിക്ഷ അപ്പീൽ കോടതി ഒരു വർഷമായി കുറച്ചു. 2025 ഡിസംബർ 15ന് നിലവിൽ വന്ന പുതിയ നിയമം പ്രതിക്ക് അനുകൂലമായതിനാലാണ് ജഡ്ജി നാസർ സലേം അൽ- ഹൈദിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ശിക്ഷയിൽ ഇളവ് നൽകിയത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Kerala Hotel News is a News and Infotainment Media owned by Kerala Hotel and Restaurant Association (KHRA). It has over 50,000 members including restaurants, hotels, cafes, bakeries, lodges, tourist homes, resorts etc. The organizational structure of KHRA includes district and regional committees all over KERALA. We welcome the members and the public to use this digital platform to be in touch with KHRA.
Register Vacancies
For the Members of Kerala Hotel News those who need labors and those who need Jobs can register here
Kerala Hotel News Logo Inauguration
Logo inauguration in KERALA HOTEL & RESTAURANT ASSOCIATION Annual meeting on 2023 feb 12