Wednesday, 14 January 2026

ജോസ് കെ മാണി എല്‍ഡിഎഫ് വിട്ടാല്‍ 'പ്ലാന്‍ ബി' നടപ്പിലാക്കാന്‍ സിപിഐഎം: ചുമതല പിണറായി വിജയന്

ജോസ് കെ മാണി എല്‍ഡിഎഫ് വിട്ടാല്‍ 'പ്ലാന്‍ ബി' നടപ്പിലാക്കാന്‍ സിപിഐഎം: ചുമതല പിണറായി വിജയന്

തിരുവനന്തപുരം: കേരള കോൺഗ്രസ് എമ്മിന്റെ മുന്നണി മാറ്റം സംബന്ധിച്ച ചർച്ചകൾ ശക്തമാകുന്നതിനിടെ പാർട്ടിയെ എല്‍ഡിഎഫിനൊപ്പെ തന്നെ നിർത്താനുള്ള ശ്രമങ്ങള്‍ ശക്തമാക്കി സിപിഎം നേതൃത്വം. കേരള കോണ്‍ഗ്രസ് എമ്മിനെ എൽ ഡി എഫിനൊപ്പം തന്നെ നിലനിർത്താൻ 'പ്ലാന്‍ എ, പ്ലാന്‍ ബി' എന്നിങ്ങനെ രണ്ടു തലങ്ങളിലായുള്ള തന്ത്രങ്ങളാണ് സിപിഎം പയറ്റുന്നത്.

പ്ലാൻ എ പ്രകാരം, ജോസ് കെ മാണിയുമായി നേരിട്ട് സംസാരിച്ച് അദ്ദേഹത്തെ എൽഡഎഫിൽ തന്നെ തുടരാൻ സമ്മതിപ്പിക്കുന്നതിനാണ് ആദ്യ ശ്രമം. ജോസുമായി സംസാരിക്കാന്‍ പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വിഎൻ വാസവനെ സിപിഐഎം ചുമതലപ്പെടുത്തി. ശബരിമല ദർശനം കഴിഞ്ഞ് വൈകുന്നേരത്തോടെ തിരികെ എത്തുന്ന വാസവൻ ജോസ് കെ. മാണിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന.

ജോസ് കെ മാണി എൽഡിഎഫ് വിടുമെന്ന സാഹചര്യം ഉണ്ടാകുകയാണെങ്കിൽ പ്ലാൻ ബി നടപ്പാക്കാനാണ് സിപിഐഎം തയ്യാറെടുക്കുന്നത്. കേരള കോൺഗ്രസ് (എം) പിളർത്തി ഒരു വിഭാഗത്തെ എൽഡിഎഫിനൊപ്പം നിലനിർത്തുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി റോഷി അഗസ്റ്റിനുമായി സംസാരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ തന്നെ പാർട്ടി ചുമതലപ്പെടുത്തിയിട്ടുണ്ട്.

ജോസ് കെ മാണി മുന്നണി വിട്ടാൽ മന്ത്രി റോഷി അഗസ്റ്റിന്‍റെ നേതൃത്വത്തിലുള്ള ഒരു വിഭാഗത്തെ എൽഡിഎഫിനൊപ്പം നിലനിർത്തുക എന്നതാണ് സിപിഐഎം ലക്ഷ്യമിടുന്നത്. റാന്നി എംഎല്‍എ പ്രമോദ് നാരായണനും റോഷി അഗസ്റ്റിനൊപ്പം നിന്നേക്കും. പാർട്ടി പിളർത്തി പുറത്തേക്ക് വന്നാൽ രാഷ്ട്രീയ പിന്തുണയും സംരക്ഷണവും നൽകാമെന്ന ഉറപ്പ് സിപിഎം നല്‍കും.

നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ എൽഡിഎഫിനും സർക്കാരിനും നിർണായകമാണെന്ന വിലയിരുത്തലിലാണ് സിപിഐഎം ഈ ഇരട്ട തന്ത്രം ആവിഷ്കരിച്ചിരിക്കുന്നത്. കേരള കോൺഗ്രസ് (എം) മുന്നണി വിടുന്നത് എൽഡിഎഫിന് രാഷ്ട്രീയമായി കനത്ത തിരിച്ചടിയാകും.

അതേസമയം, കേരള കോണ്‍ഗ്രസ് എമ്മിന്‍റെ മുന്നണി മാറ്റ ചർച്ചകള്‍ സജീവമാകുന്നതിനിടെ പാലാ സീറ്റില്‍ വിട്ടുവീഴ്ച ചെയ്യാന്‍ മാണി സി കാപ്പന് യുഡിഎഫ് നിർദേശം നല്‍കി. മുസ്‌ലിം ലീഗിന്റെ തിരുവമ്പാടി സീറ്റില്‍ മത്സരിപ്പിക്കാനാണ് നീക്കം. ഇതുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുടെ മലപ്പുറത്തെ വീട്ടില്‍ വെച്ച് കൂടിക്കാഴ്ച നടത്തി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കുട്ടികളെയോ പ്രായമായവരെയോ തെരുവ് നായ കടിച്ച് പരിക്കോ മരണമോ സംഭവിച്ചാല്‍ വലിയ തുക നഷ്ടപരിഹാരം; സുപ്രീം കോടതി

കുട്ടികളെയോ പ്രായമായവരെയോ തെരുവ് നായ കടിച്ച് പരിക്കോ മരണമോ സംഭവിച്ചാല്‍ വലിയ തുക നഷ്ടപരിഹാരം; സുപ്രീം കോടതി

കുട്ടികളെയും പ്രായമായവരെയും തെരുവുനായ ആക്രമിച്ചാലോ കടിയേറ്റുള്ള പരിക്കോ മരണമോ സംഭവിച്ചാലോ സംസ്ഥാനങ്ങളിൽ നിന്ന് വലിയ തുക നഷ്ടപരിഹാരം ഈടാക്കുമെന്ന് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്. സംസ്ഥാനങ്ങൾ വിഷയത്തിൽ ഒന്നും ചെയ്യാതിരിക്കുന്നതിനാലാണ് നടപടി സ്വീകരിക്കുന്നതെന്നും കോടതി വ്യക്തമാക്കി. നായ്ക്കൾക്ക് ഭക്ഷണം കൊടുക്കുന്നുണ്ടെന്ന് പറയുന്നവരും ഇക്കാര്യത്തിൽ ഉത്തരവാദികളായിരിക്കുമെന്ന് ജസ്റ്റിസ് വിക്രം നാഥ് വ്യക്തമാക്കി.  ''തെരുവുനായ വിഷയത്തിൽ കഴിഞ്ഞ അഞ്ച് വർഷമായി മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതിൽ സംസ്ഥാനങ്ങൾ ഒന്നും ചെയ്തിട്ടില്ല. അതിനാൽ തെരുവുനായയുടെ ആക്രമണത്തിൽ കുട്ടികൾക്കോ പ്രായമായവർക്കോ പരിക്കേൽക്കുകയോ മരണപ്പെടുകയോ ചെയ്താൽ സംസ്ഥാന സർക്കാരുകളിൽ നിന്ന് കനത്ത തുക നഷ്ടപരിഹാരമായി ആവശ്യപ്പെടും. കൂടാതെ, ഈ തെരുവു നായകൾക്ക് ഭക്ഷണം നൽകുന്നവരുടെ മേലും ഉത്തരവാദിത്വം ചുമത്തപ്പെടും,'' തെരുവു നായ വിഷയത്തിൽ വാദം കേൾക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു.

''നിങ്ങൾക്ക് ഈ മൃഗങ്ങളെ ഇത്രയധികം ഇഷ്ടമാണെങ്കിൽ എന്തുകൊണ്ടാണ് നിങ്ങൾ അവയെ നിങ്ങളുടെ വീട്ടിലേക്ക് കൊണ്ടുപോകാത്തത്. എന്തുകൊണ്ടാണ് ഈ നായ്ക്കൾ അലഞ്ഞുതിരിഞ്ഞ് നടക്കുകയും ആളുകളെ കടിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്നത്,'' ജസ്റ്റിസ് നാഥ് ചോദിച്ചു.

തെരുവ് നായ വിഷയം ഒരു വൈകാരികമായ കാര്യമാണെന്ന് അഭിഭാഷക മേനക ഗുരുസ്വാമി പറഞ്ഞതിന് പിന്നാലെയാണ് ബെഞ്ച് ഈ പരാമർശങ്ങൾ നടത്തിയത്. ''ഇതുവരെ നായ്ക്കളുടെ കാര്യത്തിൽ മാത്രമാണ് വൈകാരികത ഉള്ളതെന്ന് തോന്നുന്നു. 2011 മുതൽ ഞാൻ ഒരു ജഡ്ജിയാണ്. പക്ഷേ, മനുഷ്യർക്ക് വേണ്ടി ഇത്ര വികാരഭരിതമായ വാദങ്ങൾ ഞാൻ കേട്ടിട്ടില്ല,'' ജസ്റ്റിസ് പറഞ്ഞു. അങ്ങനെയല്ല, തനിക്ക് മനുഷ്യരെക്കുറിച്ചും സമാനമായ രീതിയിൽ ആശങ്കയുണ്ടെന്ന് മേനക ഗുരുസ്വാമി മറുപടി നൽകി.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, ബസ് സ്റ്റാൻഡുകൾ, സ്‌പോർട്‌സ് കോംപ്ലക്‌സുകൾ, റെയിൽവെ സ്റ്റേഷനുകൾ എന്നിവടങ്ങളിൽ നിന്ന് തെരുവുനായ്ക്കളെ നീക്കം ചെയ്യാൻ കഴിഞ്ഞ വർഷം നവംബറിൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

സർക്കാർ, പൊതുസ്ഥാപനങ്ങളുടെ പരിസരങ്ങളിൽ നിന്ന് നായ്ക്കൾ പ്രവേശിക്കുന്നത് തടയുന്നതിന് ബെഞ്ച് അധികാരികൾക്ക് നിർദേശം നൽകിയിരുന്നു. നായ്ക്കളെ പിടികൂടിയ അതേ സ്ഥലത്ത് തിരികെ വിടുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ബെഞ്ച് കൂട്ടിച്ചേർത്തിരുന്നു.

തെരുവുനായ കേസ്

ഡൽഹിയിലും പരിസരപ്രദേശങ്ങളിലുമുള്ള എല്ലാ തെരുവുനായ്ക്കളെയും ജനവാസ കേന്ദ്രങ്ങളിൽ നിന്ന് പിടികൂടി ഷെൽട്ടറുകളിലേക്ക് മാറ്റണമെന്ന് കഴിഞ്ഞ വർഷം ജൂലൈയിൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. തെരുവുനായ്ക്കൾ കടിച്ച് പേവിഷബാധയേറ്റ് മരിക്കുന്നവരുടെ കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിലായിരുന്നു നിർണായക ഉത്തരവ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സംസ്ഥാനത്ത് കോഴി വില കുതിക്കുന്നു..

സംസ്ഥാനത്ത് കോഴി വില കുതിക്കുന്നു..

തിരുവനന്തപുരം • ക്രിസ്മസ് -ന്യൂ ഇയർ ആഘോഷങ്ങൾ കഴിഞ്ഞിട്ടും സംസ്ഥാനത്ത് കോഴി വില കുതിക്കുന്നു. ഇറച്ചിക്കോഴിക്ക് (ലൈവ് ചിക്കൻ) കിലോഗ്രാമിന് 160 മുതൽ 190 രൂപ വരെയാണ് വില. കോഴിയിറച്ചി കിലോയ്ക്ക് 235 മുതൽ 290 രൂപ വരെയായി. 300 രൂപയിൽ കൂടുതൽ വിൽക്കുന്ന സ്ഥലങ്ങളുമുണ്ട്. മുന്നാഴ്ചയ്ക്കിടെയാണു വില കുത്തനെ കൂടിയത്. മൃഗസംരക്ഷണ വകുപ്പിനു കീഴിലുള്ള കെപ്കോയിൽ ഒരു കിലോ ഫ്രഷ് ചിക്കന് 240 രൂപയാണ് വില, ശീതീകരിച്ചതിന് (ഫ്രോസൻ) 252 രൂപയും.കുടുംബശ്രീയുടെ കീഴിലുള്ള കേരള ചിക്കനിൽ ഇറച്ചിക്കോഴിക്ക് കിലോഗ്രാമിന് 168 രൂപയാണ് തിരുവനന്തപുരം ജില്ലയിലെ ഇന്നലത്തെ വില. ക്രിസ്മസിനു മുൻപ് ഇറച്ചിക്കോഴിക്ക് കിലോക്ക് 140 രൂപയിൽ താഴെ മാത്രമായിരുന്നു.

 ചിക്കൻ ഉത്പന്നങ്ങൾ ബഹിഷ്കരിക്കേണ്ട അവസ്ഥയിലേക്ക് ഹോട്ടൽ മേഖല മാറേണ്ടി വരുമെന്ന് പല ഹോട്ടൽ ഉടമകളും പറഞ്ഞു

കോഴിയിറച്ചിക്ക് 210- 220 രൂപയും. തമിഴ്‌നാട്ടിൽ നിന്നുള്ള കോഴിവരവിന് കൃത്രിമ നിയന്ത്രണം ഏർപ്പെ ടുത്തിയതാണ് വില വർധനയ്ക്ക് കാരണമെന്ന് വ്യാപാരികൾ. ശബരിമല സീസൺ സമയത്ത് ചിക്കന് പൊതുവേ വില കുറയുന്ന പതിവ് ഇത്തവണ തെറ്റി. തിരുവനന്തപുരത്തെ സൂപ്പർ മാർക്കറ്റുകളിൽ കോഴിയിറച്ചിക്ക് 275 മുതൽ 280 രൂപ വരെയാണ് ഈടാക്കുന്ന ത്. വില കൂട്ടാൻ കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലെ ഫാം ഉട മകൾ വിപണിയിൽ കൃത്രിമക്ഷാമം സൃഷ്ടിക്കുന്നതായും ആരോപണമുണ്ട്. വില നിയന്ത്രിക്കാൻ സർക്കാർ ഇടപെടുന്നില്ലെന്നും

ജില്ലകളിൽ കിലോഗ്രാമിന് കോഴി വില (ബ്രോയ്‌ലർ ചിക്കൻ), കോഴിയിറച്ചി, ഇറച്ചി ക്കോഴി (ബ്രാക്കറ്റിൽ പുതിയ വില) എന്നീ ക്രമത്തിൽ: (പ്രാദേ ശികമായി വ്യത്യാസം വരാം )

തിരുവനന്തപുരം: 160-180 (250-270)

കൊല്ലം : 175-180 (260-270)

പത്തനംതിട്ട 160-185(220-260)

ആലപ്പുഴ: 185 (280)

കോട്ടയം: 170-180(270-290)

ഇടുക്കി: 170 (278)

എറണാകുളം: 190 (300-305)

തൃശൂർ : 187 (300)

പാലക്കാട്: 170 (270 മുതൽ)

മലപ്പുറം: 160-180 (235-280)

കോഴിക്കോട്: 190 (290)

വയനാട്: 190 (280)

കണ്ണൂർ: 186 (290)

കാസർകോട്: 170-180 (300)

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സ്വർണവിലയിൽ വൻ വർധനവ്..

സ്വർണവിലയിൽ വൻ വർധനവ്..

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ (Kerala Gold Rate) ഇന്നും വർധനവ്. പവൻ വില 800 രൂപ ഉയർന്ന് 1,05,320 രൂപയിലെത്തി. നിലവിൽ കേരളത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഉയർന്ന സ്വർണവിലയാണിത്. ഗ്രാമിന് 100 രൂപ വർധിച്ച് 13,165 രൂപയിലെത്തി. രാജ്യാന്തര സ്വർണവില ഔൺസിന് 4,627 ഡോളർ നിലവാരത്തിൽ തുടരുന്നു. ഇന്നത്തെ വിലയിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ കുറഞ്ഞത് 10 ശതമാനം പണിക്കൂലി കണക്കാക്കിയാൽ 1,19,500 രൂപയെങ്കിലും നൽകേണ്ടി വരും.

ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 14,362 രൂപയും, പവന് 1,14,896 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 10,772 രൂപയും പവന് 86,176 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 307 രൂപയും കിലോഗ്രാമിന് 3,07,000 രൂപയുമാണ് ഇന്നത്തെ നിരക്ക്. സ്വർണവില ലക്ഷം കടന്നതോടെ സാധാരണക്കാർക്കും ആഭരണപ്രിയർക്കും സ്വർണം വാങ്ങുന്നത് അപ്രാപ്യമായി മാറുകയാണ്

ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ അയവില്ലാതെ തുടരുന്നതാണ് സ്വർണവില ഉയരാനുള്ള കാരണങ്ങളിൽ ഒന്ന്. യുഎസ്-വെനസ്വേലയുമായി ബന്ധപ്പെട്ട ആശങ്കയാണ് സ്വർണത്തെ സുരക്ഷിത നിക്ഷേപമായി കാണാൻ നിക്ഷേപകരെ പ്രേരിപ്പിച്ചത്. ക്രൂഡ് ഓയില്‍ വില ഉയരുന്നത് ഇന്ത്യന്‍ രൂപയ്ക്ക് തിരിച്ചടിയാണ്. വെനസ്വേലയിലെ പ്രശ്‌നങ്ങള്‍, ഇറാനിലെ പ്രക്ഷോഭം എന്നിവയാണ് ക്രൂഡ് ഓയില്‍ വില ഉയരാനുള്ള കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്. ക്രൂഡ് ഓയില്‍ വില ഉയര്‍ന്നാല്‍ ഇന്ത്യയുടെ ഇറക്കുമതി ചെലവ് ഉയരും. ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയാന്‍ ഇത് കാരണമാകും. സ്വര്‍ണവില ഉയരാന്‍ വഴിയൊരുക്കുകയും ചെയ്യും

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

‘ജീവനക്കാര്‍ക്ക് ജോലി ചെയ്യാനല്ല, പണം തിരിമറി നടത്താനാണ് താത്പര്യം’; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ജീവനക്കാര്‍ക്ക് ഹൈക്കോടതി വിമര്‍ശനം

‘ജീവനക്കാര്‍ക്ക് ജോലി ചെയ്യാനല്ല, പണം തിരിമറി നടത്താനാണ് താത്പര്യം’; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ജീവനക്കാര്‍ക്ക് ഹൈക്കോടതി വിമര്‍ശനം

ശബരിമലയിലെ ആടിയ നെയ്യ് അഴിമതിയില്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ജീവനക്കാര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ജീവനക്കാര്‍ക്ക് അവരുടെ ജോലി ചെയ്യാനല്ല, പണം തിരിമറി നടത്താനാണ് താത്പര്യമെന്ന് ദേവസ്വം ബെഞ്ച് വിമര്‍ശിച്ചു. കണക്ക് സൂക്ഷിക്കുന്നതില്‍ ദേവസ്വം ബോര്‍ഡിനും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി.

ശബരിമലയിലെ ആടിയ നെയ്യ് അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ വിജിലന്‍സ് അന്വേഷണത്തിലേക്ക് കടക്കുകയാണ്. ആ ഉത്തരവിലാണ് ഇപ്പോള്‍ ശബരിമല ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട ചില ഉദ്യോഗസ്ഥരെ അതിരൂക്ഷ ഭാഷയില്‍ കോടതി വിമര്‍ശിച്ചത്. ചില ജീവനക്കാര്‍ക്ക് അവരുടെ ജോലി ചെയ്യാന്‍ അല്ല പണം തിരിമറി നടത്താനാണ് താത്പര്യം. വ്യക്തിപരമായ നേട്ടം മാത്രമാണ് ഇവരുടെ ലക്ഷ്യം, ഭക്തരെ സേവിക്കല്‍ അല്ല – ഹൈക്കോടതി വിമര്‍ശിച്ചു.

കണക്ക് സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ടും ബോര്‍ഡിന് വീണ്ടും മുന്നറിയിപ്പ് നല്‍കി. സമഗ്രവും കൃത്രിമം കാണിക്കാത്തതുമായ ഒരു സോഫ്റ്റ്വെയര്‍ സംവിധാനം ദേവസ്വം ബോര്‍ഡ് കണക്ക് സൂക്ഷിക്കാന്‍ ഒരുക്കണം. ഇക്കാര്യം കോടതി ആവര്‍ത്തിച്ച് പറയുന്നുണ്ട്. ഇത് ബോര്‍ഡിന്റെ ഉത്തരവാദിത്വമാണ്. അടിയന്തരമായി ഇടപെടല്‍ വേണമെന്നും മുന്നറിയിപ്പ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ മൂന്നാം ബലാത്സംഗ കേസ്; അതിജീവിതയുടെ രഹസ്യ മൊഴിയെടുക്കാന്‍ എസ്‌ഐടി

രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ മൂന്നാം ബലാത്സംഗ കേസ്; അതിജീവിതയുടെ രഹസ്യ മൊഴിയെടുക്കാന്‍ എസ്‌ഐടി

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ മൂന്നാമത്തെ ബലാത്സംഗ കേസില്‍, അതിജീവിതയുടെ രഹസ്യ മൊഴിയെടുക്കാന്‍ എസ്‌ഐടി. കാനഡയിലെ ഇന്ത്യന്‍ എംബസി വഴി വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ മൊഴി രേഖപ്പെടുത്തും. ഇതിനായി തിങ്കളാഴ്ച്ച ഹൈക്കോടതിയില്‍ അനുമതി തേടും. രാഹുലിന്റെ രണ്ട് ഫോണുകളും പരിശോധിക്കാനായി എസ്‌ഐടി സാങ്കേതിക സംവിധാനം ഉപയോഗിക്കും. ഇന്നലെ എസ്‌ഐടി മേല്‍നോട്ട ചുമതലയുള്ള എസ്.പി പൂങ്കുഴലി യുവതിയുമായി ഫോണില്‍ സംസാരിച്ചിരുന്നു.

രാഹുലിന്റെ ഫോണിലെ മുഴുവന്‍ ഫയലുകളും പകര്‍ത്താന്‍ രണ്ട് ടി.ബിയുടെ ഹാര്‍ഡ് ഡിസ്‌കാണ് എസ്‌ഐടി വാങ്ങിയത്. ഇതുവരെ ഫോണുകളുടെ പാസ്‌വേര്‍ഡ് നല്‍കാന്‍ രാഹുല്‍ തയാറായിട്ടില്ല. തനിക്ക് അനുകൂലമായ തെളിവുകള്‍ അതില്‍ ഉണ്ടെന്നും ഇത് പൊലിസ് നശിപ്പിക്കുമെന്നുമാണ് രാഹുലിന്റെ നിലപാട്.

അതേസമയം, തിരുവല്ലയിലെ ക്ലബ് 7 ഹോട്ടലില്‍ എത്തിയെന്ന കാര്യം രാഹുല്‍ മാങ്കൂട്ടത്തില്‍ സമ്മതിച്ചു. അതിജീവിതയുമായി സംസാരിക്കാനാണ് എത്തിയതെന്ന് രാഹുല്‍ പൊലീസിനോട് പറഞ്ഞു. പീഡിപ്പിച്ചെന്ന പരാതിയില്‍ മറുപടിയില്ല. 408 നമ്പര്‍ റൂമും തിരിച്ചറിഞ്ഞു. രാഹുല്‍ B R എന്ന രജിസ്റ്ററിലെ പേരും നിര്‍ണായക തെളിവെന്ന് എസ്‌ഐടി.

ലാപ്‌ടോപ്പ് എവിടെയെന്ന ചോദ്യത്തിന് രാഹുല്‍ മറുപടി നല്‍കിയില്ല. പിടിച്ചെടുത്ത മൊബൈലുകളുടെ പാസ് വേഡും നല്‍കുന്നില്ല. നിര്‍ണായക ദൃശ്യങ്ങളും ചാറ്റും കണ്ടെത്താതിരിക്കാനുള്ള നീക്കമെന്ന് പൊലീസ് പറയുന്നു. രാഷ്ട്രീയ നേതാക്കളുമായുള്ള ചാറ്റും മൊബൈലിലുണ്ടായേക്കാമെന്ന് വിലയിരുത്തി എസ്‌ഐടി കരുതുന്നു. തെളിവെടുപ്പിന് ശേഷം രാഹുല്‍ മാങ്കൂട്ടത്തിലുമായി അന്വേഷണ സംഘം പത്തനംതിട്ട എആര്‍ ക്യാമ്പില്‍ തിരിച്ചെത്തി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മോഷണക്കുറ്റം ആരോപിച്ച് ഭിന്നശേഷിക്കാരനായ യുവാവിന് ക്രൂരമര്‍ദനം; അധ്യാപകനെതിരെ പൊലീസ് കേസ്

മോഷണക്കുറ്റം ആരോപിച്ച് ഭിന്നശേഷിക്കാരനായ യുവാവിന് ക്രൂരമര്‍ദനം; അധ്യാപകനെതിരെ പൊലീസ് കേസ്

കോഴിക്കോട്: കോഴിക്കോട് മോഷണ കുറ്റം ആരോപിച്ച് ഭിന്നശേഷിക്കാരനായ യുവാവിനെ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി. കോഴിക്കോട്ടെ സ്വകാര്യ ട്രെയിനിങ് കേന്ദ്രത്തിലെ അദ്ധ്യാപകൻ മർദിച്ചെന്നാണ് പരാതി. കോഴിക്കോട് വള്ളിക്കുന്ന് സ്വദേശിക്കാണ് മർദ്ദനമേറ്റത്. കോഴിക്കോട് ഹ്യുമാനിറ്റി ലൈഫ് കെയർ ആൻഡ് വൊക്കേഷണൽ ട്രെയിനിങ് കേന്ദ്രത്തിൽ വെച്ചാണ് സംഭവം. ബന്ധുക്കളുടെ പരാതിയിൽ വെള്ളയിൽ പൊലീസ് കേസെടുത്തു. സ്ഥാപനത്തിലെ അധ്യാപകനായ വിശ്വനാഥനെതിരെയാണ് പൊലീസ് കേസെടുത്തത്. യുവാവിന്‍റെ ശരീരത്തിൽ പലഭാഗത്തും മര്‍ദനമേറ്റതിന്‍റെ പാടുകളുണ്ട്. മുഖത്തും കൈയിലും കാലിലും തുടയിലുമടക്കം മര്‍ദനമേറ്റിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ചർച്ചകൾ നല്ല അന്തരീക്ഷത്തിൽ, ഇന്ത്യയുമായി വ്യാപാര കരാറിന് ശ്രമം തുടരുമെന്ന് യുഎസ്; 'ശാന്തി' ബില്ലിന് അഭിനന്ദനം

ചർച്ചകൾ നല്ല അന്തരീക്ഷത്തിൽ, ഇന്ത്യയുമായി വ്യാപാര കരാറിന് ശ്രമം തുടരുമെന്ന് യുഎസ്; 'ശാന്തി' ബില്ലിന് അഭിനന്ദനം

വാഷിങ്ടണ്‍: ഇന്ത്യ - യുഎസ് ചർച്ചകൾ നല്ല അന്തരീക്ഷത്തിലെന്ന് അമേരിക്കൻ വിദേശകാര്യ വകുപ്പ്. വ്യാപാര കരാറിനായുള്ള ശ്രമം തുടരുമെന്ന് യുഎസ് അറിയിച്ചു. യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയെ വിദേശകാര്യമന്ത്രി എസ് ജയശങ്കർ അടുത്ത മാസം നേരിൽ കണ്ടേക്കും. ഇറാന്‍റെ വ്യാപാര പങ്കാളികൾക്കെതിരായ 25 ശതമാനം അധിക തീരുവ ഇന്ത്യയെ ബാധിച്ചേക്കില്ല. ആണവോർജ്ജ രംഗത്ത് 'ശാന്തി' ബിൽ പാസാക്കിയതിന് യുഎസ് ഇന്ത്യയെ അഭിനന്ദിച്ചു. 

വ്യാപാര കരാറും ആണവോർജ രംഗത്തെ സഹകരണവുമാണ് ഇന്ത്യയും അമേരിക്കയും ചർച്ച ചെയ്യുന്നത്. ആണവോർജ മേഖലയിൽ സ്വകാര്യ പങ്കാളിത്തത്തിന് വഴി തുറന്നു കൊടുക്കുന്ന ബില്ലാണ് ശാന്തി ബിൽ.  ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള വ്യാപാര കരാറിന് അന്തിമരൂപം ആയിക്കൊണ്ടിരിക്കുകയാണ്. അതിനിടെയാണ് ഇന്ത്യയുമായുള്ള ചർച്ചകൾ അമേരിക്ക തന്നെ മുൻകൈ എടുത്ത് പുനരുജ്ജീവിപ്പിക്കുന്നത്.

'ഇന്ത്യ എന്നും നല്ല സുഹ‍ൃത്ത്, ഭിന്നതകൾ തീർക്കാം': യുഎസ് അംബാസഡർ

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നിർണായകമായ വ്യാപാര കരാർ ചർച്ചകൾ പുനരാരംഭിച്ചെന്ന് ഇന്ത്യയിലെ പുതിയ യുഎസ് അംബാസഡർ സെർജിയോ ഗോറാണ് വ്യക്തമാക്കിയത്. ഇന്ത്യ എന്നും അമേരിക്കയുടെ നല്ല സുഹൃത്താണെന്നും യഥാർത്ഥ സുഹൃത്തുക്കൾക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാമെന്നും എന്നാൽ അവ ചർച്ചകളിലൂടെ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ കൂടുതൽ ദൃഢമാക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കരാർ ചർച്ചകൾ നന്നായി നടക്കുന്നു എന്നും യു എസ് അംബാസഡർ വിവരിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ജനവാസ മേഖലയിൽ കരടിയും കുട്ടി കരടിയും; ഭക്ഷണം തേടി ഇറങ്ങിയതാവാമെന്ന് വനംവകുപ്പ്

ജനവാസ മേഖലയിൽ കരടിയും കുട്ടി കരടിയും; ഭക്ഷണം തേടി ഇറങ്ങിയതാവാമെന്ന് വനംവകുപ്പ്

പാലക്കാട്: പാലക്കാട് ജനവാസ മേഖലയിൽ കരടികളിറങ്ങി. കഞ്ചിക്കോട് ചുള്ളിമട കൊട്ടാമുട്ടി ജനവാസമേഖലയിലാണ് കരടികളിറങ്ങിയത്. കരടിയും കുട്ടി കരടിയും പാടത്തിന് സമീപത്തു കൂടി നടന്നുനീങ്ങുന്നത് കണ്ടതായി നാട്ടുകാര്‍ പറയുന്നു. അയ്യപ്പൻ മലയിൽ ഇവ തീറ്റ തേടിയെത്തി യതാകാമെന്നാണ് നിഗമനം. സംഭവ സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം പരിശോധന നടത്തി. കരടികള്‍ ആക്രമണ സ്വഭാവമുള്ളതാ യിരുന്നില്ലെന്നും ഭക്ഷണം തേടി ഇറങ്ങിയതാവാമെന്നുമാണ് വനംവകുപ്പ് ഉദ്യോഗസ്ഥരും അറിയിച്ചത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇറാനില്‍ പ്രക്ഷോഭം തുടരാന്‍ ആഹ്വാനം ചെയ്ത് ട്രംപ്; ഭരണകൂടത്തിന്റെ അവസാന നാളുകളെന്ന് ജര്‍മന്‍ ചാന്‍സലര്‍

ഇറാനില്‍ പ്രക്ഷോഭം തുടരാന്‍ ആഹ്വാനം ചെയ്ത് ട്രംപ്; ഭരണകൂടത്തിന്റെ അവസാന നാളുകളെന്ന് ജര്‍മന്‍ ചാന്‍സലര്‍

വാഷിങ്ടണ്‍: ഇറാനിലെ ഭരണവിരുദ്ധ പ്രക്ഷോഭക്കാരോട് പ്രക്ഷോഭം തുടരാന്‍ ആഹ്വാനം ചെയ്ത് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പ്രക്ഷോഭത്തെ അടിച്ചമര്‍ത്തുന്ന ഇറാനിലെ ഉദ്യോഗസ്ഥര്‍ വളരെ വലിയ വില നല്‍കേണ്ടിവരുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. പ്രക്ഷോഭത്തില്‍ എത്ര പേര്‍ മരിച്ചെന്നതില്‍ കൃത്യമായ കണക്കില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ഇറാന്‍ വിജയിക്കണമെന്നും തനിക്ക് വിജയിക്കുന്നതാണ് ഇഷ്ടമെന്നും ട്രംപ് വ്യക്തമാക്കി. വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടിയതിനും 2020ല്‍ ഇറാനിലെ ജനറല്‍ ഖസ്സീം സൊലൈമാനിയുടെ കൊലപാതകത്തിനും തുല്യമായ വിജയമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. 'ഇറാനില്‍ പ്രതിഷേധക്കാർക്കെതിരെ ഭരണകൂടം സ്വീകരിക്കുന്ന നടപടികൾ കണ്ടിരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. പ്രതിഷേധക്കാരെ തൂക്കിലേറ്റുകയാണെങ്കില്‍ കടുത്ത നടപടികള്‍ സ്വീകരിക്കും', ട്രംപ് പറഞ്ഞു.