ശബരിമലയിലെ ആടിയ നെയ്യ് അഴിമതിയില്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ജീവനക്കാര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ജീവനക്കാര്‍ക്ക് അവരുടെ ജോലി ചെയ്യാനല്ല, പണം തിരിമറി നടത്താനാണ് താത്പര്യമെന്ന് ദേവസ്വം ബെഞ്ച് വിമര്‍ശിച്ചു. കണക്ക് സൂക്ഷിക്കുന്നതില്‍ ദേവസ്വം ബോര്‍ഡിനും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി.
ശബരിമലയിലെ ആടിയ നെയ്യ് അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ വിജിലന്‍സ് അന്വേഷണത്തിലേക്ക് കടക്കുകയാണ്. ആ ഉത്തരവിലാണ് ഇപ്പോള്‍ ശബരിമല ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട ചില ഉദ്യോഗസ്ഥരെ അതിരൂക്ഷ ഭാഷയില്‍ കോടതി വിമര്‍ശിച്ചത്. ചില ജീവനക്കാര്‍ക്ക് അവരുടെ ജോലി ചെയ്യാന്‍ അല്ല പണം തിരിമറി നടത്താനാണ് താത്പര്യം. വ്യക്തിപരമായ നേട്ടം മാത്രമാണ് ഇവരുടെ ലക്ഷ്യം, ഭക്തരെ സേവിക്കല്‍ അല്ല – ഹൈക്കോടതി വിമര്‍ശിച്ചു.
കണക്ക് സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ടും ബോര്‍ഡിന് വീണ്ടും മുന്നറിയിപ്പ് നല്‍കി. സമഗ്രവും കൃത്രിമം കാണിക്കാത്തതുമായ ഒരു സോഫ്റ്റ്വെയര്‍ സംവിധാനം ദേവസ്വം ബോര്‍ഡ് കണക്ക് സൂക്ഷിക്കാന്‍ ഒരുക്കണം. ഇക്കാര്യം കോടതി ആവര്‍ത്തിച്ച് പറയുന്നുണ്ട്. ഇത് ബോര്‍ഡിന്റെ ഉത്തരവാദിത്വമാണ്. അടിയന്തരമായി ഇടപെടല്‍ വേണമെന്നും മുന്നറിയിപ്പ്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.