Wednesday, 14 January 2026

'കേരളത്തില്‍ എയിംസ് വരും മറ്റേ മോനെ..': വീണ്ടും അധിക്ഷേപ പരാമര്‍ശവുമായി സുരേഷ് ഗോപി

'കേരളത്തില്‍ എയിംസ് വരും മറ്റേ മോനെ..': വീണ്ടും അധിക്ഷേപ പരാമര്‍ശവുമായി സുരേഷ് ഗോപി

തൃപ്പൂണിത്തുറ: വീണ്ടും അധിക്ഷേപ പരാമര്‍ശവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. എയിംസ് കേരളത്തിലേക്ക് വരുമെന്ന് അവകാശവാദം ഉന്നയിക്കുന്നതിനിടെയാണ് സുരേഷ് ഗോപി അധിക്ഷേപ പരാമര്‍ശം നടത്തിയത്. 'കേരളത്തില്‍ എയിംസ് വരും മറ്റേ മോനെ' എന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകള്‍. തൃപ്പൂണിത്തുറ എന്‍ എം ഹാളില്‍ ബിജെപി സംഘടിപ്പിച്ച യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് സുരേഷ് ഗോപി അധിക്ഷേപ പരാമര്‍ശം നടത്തിയത്. എയിംസ് വരും എന്ന് പറയുന്നത് ആരെയൊക്കെയോ ഭയപ്പെടുത്തുന്നുണ്ടെന്നും അങ്ങനെയുളളവര്‍ ആ ഭയത്തില്‍ മുങ്ങിമരിക്കട്ടെ എന്നും സുരേഷ് ഗോപി പറഞ്ഞു.

'കൂടുതല്‍ പേരുകള്‍ നിര്‍ദേശിക്കൂ എന്ന് മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ കേരളത്തിലെ സര്‍ക്കാരിനോട് 2015 മുതല്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. നിങ്ങള്‍ തരുന്ന രണ്ടോ മൂന്നോ ജില്ല മാത്രമല്ല ഒരഞ്ച് ജില്ലകളുടെ പേര് തരൂ എന്നാണ് ആവശ്യപ്പെട്ടത്. ഇപ്പോഴും അതുതന്നെയാണ് ആവശ്യപ്പെടുന്നത്. കേരളത്തില്‍ എയിംസ് വരുമെന്ന് പറയുമ്പോള്‍ പലരും അങ്കലാപ്പിലാകുന്നുണ്ട്. പുച്ഛിക്കുന്നത് അവരുടെ ഡിഎന്‍എയണ്. അവരത് ചെയ്തുകൊണ്ടേയിരിക്കട്ടെ.' സുരേഷ് ഗോപി പറഞ്ഞു.

പിഒഎസ് മെഷീനെക്കുറിച്ചും ഇന്ത്യയിലെ സാധാരണക്കാരായ മനുഷ്യരുടെ പച്ചക്കറി കടകളില്‍ വരെ ഡിജിറ്റല്‍ ട്രാന്‍സാക്ഷന്‍ വരുമെന്ന് അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞപ്പോള്‍ രാജ്യസഭയില്‍ ഒരു വലിയ സാമ്പത്തിക വിദഗ്ദന്‍, സുപ്രീംകോടതിയിലെ വലിയ വക്കീല്‍ രാജാവ് എന്താണ് പുച്ഛിച്ചതെന്ന് കണ്ടതല്ലേ. 'പിന്നേ ഉരുളക്കിഴങ്ങും തക്കാളിയും വില്‍ക്കുന്നവര്‍ ഉടന്‍ തന്നെ പിഒഎസ് ഒക്കെ വച്ച് ഒണ്ടാക്കിക്കളയും. അവരുടെ അടുത്ത് പിഒഎസ് മെഷീനുണ്ടോ, ചാര്‍ജ് ചെയ്യാന്‍ സൗകര്യമുണ്ടോ. വൈഫൈ കണക്ഷനുണ്ടോ' എന്നൊക്കെയാണ് ചോദിച്ചത്. ഇന്ന് രാജ്യം എന്താണ്? ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ ഒരുസംഘം ഇവിടെയെത്തിയപ്പോള്‍ അവരോട് സാധാരണക്കാരായ സ്ത്രീകള്‍ പറഞ്ഞത്, വീ ഡോണ്ട് ടേക്ക് കറന്‍സി എന്നാണ്. രാജ്യം ഇവിടെ വരെ എത്തിയെങ്കില്‍ കേരളത്തില്‍ എയിംസ് വരും മറ്റേ മോനെ എന്ന് മാത്രമേ എനിക്ക് പറയാന്‍ പറ്റൂ - സുരേഷ് ഗോപി പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആദായനികുതി റീഫണ്ട് വൈകുന്നു; കാത്തിരിക്കുന്നത് 50 ലക്ഷത്തിലധികം പേര്‍

ആദായനികുതി റീഫണ്ട് വൈകുന്നു; കാത്തിരിക്കുന്നത് 50 ലക്ഷത്തിലധികം പേര്‍

2025-26 അസസ്മെന്റ് വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ ഫയലിംഗ് നടപടികള്‍ ഭൂരിഭാഗവും പൂര്‍ത്തിയായിട്ടും അന്‍പത് ലക്ഷത്തിലധികം നികുതിദായകര്‍ക്ക് ഇനിയും റീഫണ്ട് ലഭിച്ചില്ല. എട്ട് കോടിയിലധികം റിട്ടേണുകള്‍ പ്രോസസ്സ് ചെയ്തുകഴിഞ്ഞെങ്കിലും സാങ്കേതികവും നിയമപരവുമായ കാരണങ്ങളാല്‍ ബാക്കിയുള്ളവ വൈകുകയാണ്.

ആദായനികുതി വകുപ്പിന്റെ ജനുവരി 11 വരെയുള്ള കണക്കുകള്‍ പ്രകാരം 2025-26 അസസ്മെന്റ് വര്‍ഷത്തില്‍ 8.8 കോടി റിട്ടേണുകളാണ് ഫയല്‍ ചെയ്തത്. ഇതില്‍ 8.68 കോടി റിട്ടേണുകള്‍ വെരിഫൈ ചെയ്യുകയും 8.15 കോടി എണ്ണം പ്രോസസ്സ് ചെയ്യുകയും ചെയ്തു. എന്നാല്‍ 53 ലക്ഷത്തോളം റിട്ടേണുകള്‍ ഇനിയും തീര്‍പ്പുകല്‍പ്പിക്കാനുണ്ട്. ഇതില്‍ ഭൂരിഭാഗവും റീഫണ്ട് ക്ലെയിം ചെയ്തിട്ടുള്ളവയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വീട് നിർമിച്ച് നൽകി  ഹോട്ടൽ ഉടമാ സംഘം

വീട് നിർമിച്ച് നൽകി ഹോട്ടൽ ഉടമാ സംഘം

പത്തനംതിട്ട കാഴ്ച‌ നഷ്ട‌പ്പെ ട്ട മാതാപിതാക്കളുടെ മകൾക്കായി ജില്ലാ ചൈൽഡ് പ്രൊട്ടക് ഷൻ യൂണിറ്റിൻ്റെ നേതൃത്വത്തിൽ കോഴഞ്ചേരിയിലെ ഹോട്ട ലുടമകളുടെ സഹകരണത്തോടെ വീട് നിർമിച്ചു നൽകി അടച്ചു റപ്പും അടിസ്ഥാന സൗകര്യവും ഇല്ലാത്ത വീട്ടിലായിരുന്നു കാഴ്ച്‌ച നഷ്ടപ്പെട്ട മാതാപിതാക്കൾ ക്കൊപ്പം കൂട്ടി കഴിഞ്ഞത്. ബാലാ വകാശ സംരക്ഷണ കമ്മിഷൻ അംഗം, കലക്ട‌ർ, ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ ഉൾപ്പെടെയുള്ളവർ കുട്ടിയുടെ വീട് സന്ദർശിച്ചു സ്ഥ‌ിതിഗതി കൾ വിലയിരുത്തിയശേഷമാണു പുതിയ വീട് നിർമിച്ച് നൽകിയ ത്. ജില്ലാ ചൈൽഡ് പ്രൊട്ടക് ഷൻ ഓഫിസർ ടി.ആർ.ലയാകു മാരി, ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപഴ്‌സൻ ലീന കെ.സുഭാഷ്, ഹോട്ടൽ ഉടമക ളായ എം.കെ. മുരുകൻ, റോയി മാത്യൂസ്, എ.വി.ജാഫർ, സണ്ണി ജോസഫ്, ഡിസിപിയു ജീവന ക്കാരായ സ്മിത പി.രാജു, പി.എ സ.സ്മിത, വടശേരിക്കര പഞ്ചായത്ത് ഭരണസമിതിയംഗങ്ങൾ എന്നിവർ പങ്കെടുത്തു

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇറാനിലെ പ്രക്ഷോഭങ്ങളിൽ പന്ത്രണ്ടായിരത്തിലധികം പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്

ഇറാനിലെ പ്രക്ഷോഭങ്ങളിൽ പന്ത്രണ്ടായിരത്തിലധികം പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്

ഇറാനിലെ പ്രക്ഷോഭങ്ങളിൽ പന്ത്രണ്ടായിരത്തിലധികം പേർ കൊല്ലപ്പെട്ടെന്ന് ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട്. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇറാൻ ഇന്റർനാഷണൽ ചാനലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇറാനിലെ പ്രക്ഷോഭകർക്ക് അമേരിക്കൻ സഹായം ഉടൻ എത്തുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു.

പ്രക്ഷോഭം അടിച്ചമർത്താൻ ഇറാൻ സുരക്ഷാസേന കൂട്ടക്കുരുതി തുടരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവരുന്ന റിപ്പോർട്ട്. മൂവായിരത്തോളം പേർ ഇതുവരെ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക വിവരം. എന്നാൽ ജനുവരി 8, 9 തീയതികളിൽ മാത്രം 12,000-ത്തിലധികം പേർ കൊല്ലപ്പെട്ടുവെന്നാണ് ഇറാൻ ഇന്റർനാഷണൽ പറയുന്നത്. ഇറാനിലെ പ്രക്ഷോഭകരെ രാജ്യസ്‌നേഹികളെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അഭിസംബോധന ചെയ്തു.

സർക്കാർ സ്ഥാപനങ്ങൾ പിടിച്ചെടുക്കാനാണ് ആഹ്വാനം. അമേരിക്കയുടെ സഹായം പ്രക്ഷോഭകർക്ക് ഉടൻ എത്തുമെന്നും സൈനിക നടപടിയുടെ സൂചന നൽകി ട്രംപ് വ്യക്തമാക്കി. ഇറാനിലെ ഭരണകൂടം അവസാനനാളുകളിലാണെന്ന് ജർമൻ ചാൻസലർ ഫ്രെഡറിക് മെർസ് പറഞ്ഞു. ഇറാൻ ജനതയുടെ സമത്വത്തിനും നീതിക്കുമായുള്ള മുറവിളികൾക്ക് ചെവി കൊടുക്കണമെന്ന് ഐക്യരാഷ്ട്ര സഭാ മനുഷ്യവകാശ ഹൈക്കമ്മീഷണർ വോൾക്കർ ടർക്ക് വ്യക്തമാക്കി.

അമേരിക്ക സൈനിക മാർഗം തേടിയാൽ തിരിച്ചടിക്കുമെന്നാണ് ഇറാൻ വിദേശമന്ത്രി അബ്ബാസ് അരഗ്ചിയുടെ മറുപടി. അതിനിടെ പടിഞ്ഞാറൻ ഇറാനിലെ കെർമാൻഷാ പ്രവിശ്യയിലുള്ള ഇസ്ലാമിക് റവല്യൂഷണറി ഗാർഡിന്റെ താവളം പിടിച്ചെടുത്തതായി ഇറാനിയൻ-കുർദിഷ് വിമതസേന അവകാശപ്പെട്ടു. ഡിസംബർ 28-നാണ് ഇറാനിൽ വിലക്കയറ്റത്തിനും കറൻസി മൂല്യത്തകർച്ചയ്ക്കുമെതിരെ പ്രക്ഷോഭം ആരംഭിച്ചത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിമാനത്തിൽ ഉറങ്ങിപ്പോയ യാത്രക്കാരൻ ഉണർന്നപ്പോൾ കണ്ടത് ജീവനക്കാരുടെ സർപ്രൈസ്

വിമാനത്തിൽ ഉറങ്ങിപ്പോയ യാത്രക്കാരൻ ഉണർന്നപ്പോൾ കണ്ടത് ജീവനക്കാരുടെ സർപ്രൈസ്

മുംബൈ: വിമാനയാത്രയ്ക്കിടെ ഉറങ്ങിപ്പോകുന്നത് പലപ്പോഴും യാത്രക്കാരെ സംബന്ധിച്ചിടത്തോളം ഒരു ധർമ്മസങ്കടമാണ്. ഉറങ്ങിയാൽ ഭക്ഷണം നഷ്ടപ്പെടുമോ എന്ന പേടി പലരെയും വിശ്രമിക്കുന്നതിൽ നിന്ന് തടയാറുണ്ട്. എന്നാൽ ഇതാ ഒരു യാത്രക്കാരൻ ഉറങ്ങിപ്പോയിട്ടും അദ്ദേഹത്തിന് ഭക്ഷണം ഉറപ്പാക്കിയ അകാശ എയർ ജീവനക്കാരുടെ നടപടി സോഷ്യൽ മീഡിയയിൽ കൈയടി നേടുന്നു.

കുഷ് എന്ന യാത്രക്കാരനാണ് തന്റെ എക്സ് അക്കൗണ്ടിലൂടെ ഈ അനുഭവം പങ്കുവെച്ചത്. ജോലി സംബന്ധമായ തിരക്കുകൾ കാരണം വളരെയധികം തളർന്നിരുന്ന അദ്ദേഹം യാത്രയ്ക്കിടെ വിമാനത്തിൽ ഇരുന്നു ഉറങ്ങിപ്പോയി. ഈ സമയം വിമാനത്തിൽ ഭക്ഷണവിതരണം നടന്നെങ്കിലും ഉറങ്ങുകയായിരുന്ന അദ്ദേഹത്തെ ശല്യപ്പെടുത്താൻ ജീവനക്കാർ തയ്യാറായില്ല. പകരം, അദ്ദേഹം ഉണരുമ്പോൾ കാണാനായി സീറ്റിൽ ഒരു ചെറിയ കുറിപ്പ് അവർ ഒട്ടിച്ചു വെച്ചു. 'നിങ്ങൾ ഉറങ്ങുകയായിരുന്നതിനാൽ നിങ്ങളെ ശല്യപ്പെടുത്തേണ്ട എന്ന് ഞങ്ങൾ കരുതി. അതുകൊണ്ടാണ് ഭക്ഷണം നൽകാതിരുന്നത്. നിങ്ങൾ ഉണരുമ്പോൾ ദയവായി സർവീസ് ബട്ടൺ അമർത്തുക, ഞങ്ങൾ ഭക്ഷണം എത്തിച്ചു നൽകാം.'- എന്നായിരുന്നു ആ കുറിപ്പ്. 

വൈറലായി പ്രതികരണം

ജീവനക്കാരുടെ ഈ കരുതലിനെ 'ഏറ്റവും ചിന്തനീയമായ സേവനം' എന്നാണ് കുഷ് വിശേഷിപ്പിച്ചത്. ഇദ്ദേഹത്തിന്‍റെ ട്വീറ്റിന് മറുപടിയുമായി അകാശ എയറും രംഗത്തെത്തി. തങ്ങളുടെ യാത്രക്കാർക്ക് സുഖകരവും അവിസ്മരണീയവുമായ അനുഭവം നൽകാനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും ഇത്തരം നല്ല വാക്കുകൾ ജീവനക്കാർക്ക് വലിയ പ്രചോദനമാണെന്നും കമ്പനി വ്യക്തമാക്കി. യാത്രക്കാരുടെ സൗകര്യത്തിന് മുൻഗണന നൽകുന്ന ഇത്തരം ചെറിയ കാര്യങ്ങളാണ് പലപ്പോഴും വലിയ മാറ്റങ്ങൾ ഉണ്ടാക്കുന്നതെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'Love you to moon and back'; കലോത്സവ വേദിയില്‍ അതിജീവിതയുടെ വാക്ക് എടുത്തുപറഞ്ഞ് വി ശിവന്‍കുട്ടി

'Love you to moon and back'; കലോത്സവ വേദിയില്‍ അതിജീവിതയുടെ വാക്ക് എടുത്തുപറഞ്ഞ് വി ശിവന്‍കുട്ടി

തൃശൂര്‍: കലോത്സവ വേദിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ കേസിലെ അതിജീവിതയുടെ വാക്ക് എടുത്ത് പറഞ്ഞ് മന്ത്രി വി ശിവന്‍കുട്ടി. എല്ലാവരോടുമായി 'ലവ് യു ടു ദി മൂണ്‍ ആന്‍ഡ് ബാക്ക്' എന്നാണ് വി ശിവന്‍കുട്ടി പറഞ്ഞത്. മുഖ്യമന്ത്രി കയ്യില്‍ പിടിച്ച കപ്പിലെ വാക്കുകള്‍ എല്ലാവരും ശ്രദ്ധിച്ചുകാണുമല്ലോ, എല്ലാവരോടും പറയാനുളളത് അതാണ് എന്ന് പറഞ്ഞായിരുന്നു ശിവന്‍കുട്ടി ലവ് യു ടു ദി മൂണ്‍ ആന്‍ഡ് ബാക്ക് എന്ന് പറഞ്ഞത്. കേന്ദ്രസർക്കാരിൻ്റെ സാമ്പത്തിക ഉപരോധത്തിനെതിരെ തിരുവനന്തപുരത്ത് നടക്കുന്ന സത്യാഗ്രഹ വേദിയിൽവെച്ച് മുഖ്യമന്ത്രി പിണറായി വിജയനും അതിജീവിതയ്ക്ക് വ്യത്യസ്തമായ രീതിയിൽ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു.

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റിന് പിന്നാലെ അതിജീവിത സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലെ വരിയുൾപ്പെടുന്ന കപ്പുമായാണ് മുഖ്യമന്ത്രി സത്യാഗ്രഹ വേദിയിൽ പ്രത്യക്ഷപ്പെട്ടത്. 'Love you to moon and back' എന്ന അതിജീവിതയുടെ വാക്കുകളായിരുന്നു കപ്പിലുണ്ടായിരുന്നത്. ഈ ചിത്രം സോഷ്യല്‍ മീഡിയയിൽ വൈറലായി. മുഖ്യമന്ത്രിയുടെ ചിത്രം അതിജീവിതയും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ആ കപ്പിലെ വാചകങ്ങൾക്ക് തൻ്റെ ഉള്ളിൽ നിന്ന് അടർത്തി മാറ്റപ്പെട്ട ജീവൻ്റെ തുടിപ്പുണ്ട് എന്നായിരുന്നു അതിജീവിത പങ്കുവെച്ച കുറിപ്പ്. മൂന്നാമത്തെ യുവതിയുടെ ബലാത്സംഗ പരാതിയ്ക്ക് പിന്നാലെയാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്നാണ് രാഹുലിനെതിരെ പരാതി നൽകിയ ആദ്യത്തെ യുവതി വൈകാരികമായ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.

ദൈവത്തിന് നന്ദിയെന്നും വേദനകള്‍ക്കും വഞ്ചനകള്‍ക്കും ഇടയില്‍ ദൈവം അംഗീകരിച്ചുവെന്നും അതിജീവിത പ്രതികരിച്ചിരുന്നു. ഇരുട്ടില്‍ എന്താണ് നടന്നതെന്ന് നീ കണ്ടു. ലോകം കേള്‍ക്കാതെ പോയ നിലവിളികള്‍ നീ കേട്ടു, ഞങ്ങളുടെ ശരീരം ആക്രമിക്കപ്പെട്ടപ്പോഴും കുഞ്ഞുങ്ങളെ ബലം പ്രയോഗിച്ച് അടര്‍ത്തി മാറ്റിയപ്പോഴും നീ തുണയായെന്നും യുവതി പറഞ്ഞിരുന്നു. ഈ കുറിപ്പിലാണ് കുഞ്ഞാറ്റാ, 'Love you to moon and back' എന്ന വാചകം അതിജീവിത എഴുതിയിരുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിക്ക് വീണ്ടും തിരിച്ചടി, ജാമ്യാപേക്ഷ തള്ളി കൊല്ലം വിജിലൻസ് കോടതി

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിക്ക് വീണ്ടും തിരിച്ചടി, ജാമ്യാപേക്ഷ തള്ളി കൊല്ലം വിജിലൻസ് കോടതി

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷ തള്ളി കൊല്ലം വിജിലൻസ് കോടതി. കട്ടിളപ്പാളി കേസിലെയും ദ്വാരപാലക കേസിലെയും ജാമ്യാപേക്ഷകളിലായിരുന്നു വിധി. മൂന്ന് മാസമാകുന്നു അറസ്റ്റ് നടന്നിട്ടെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു പോറ്റിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടത്. ഇപ്പോഴും തെളിവുകൾ ശേഖരിക്കുന്നതിനാൽ ജാമ്യം നൽകരുതെന്ന പ്രോസിക്യൂഷൻ ആവശ്യം അംഗീകരിച്ചായിരുന്നു കൊല്ലം വിജിലൻസ് കോടതിയുടെ നടപടി.

അതേസമയം, സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കർദാസിൻ്റെ മുൻ‌കൂർ ജാമ്യാപേക്ഷയിൽ കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിശദമായ വാദം കേൾക്കും. ശങ്കർദാസ് അബോധാവസ്ഥയിൽ ആശുപത്രിയിൽ കിടക്കുകയാണെന്നും മുൻകൂർ ജാമ്യം അനുവദിക്കണമെന്നുമാണ് അഭിഭാഷകൻ കോടതിയിൽ അറിയിച്ചത്. ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന ഫോട്ടോയും സമർപ്പിച്ചിരുന്നു. എസ്ഐടി ശേഖരിച്ച മെഡിക്കൽ റിപ്പോർട്ടുകൾ ഇന്ന് ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ശങ്കർദാസിനെ അറസ്റ്റ് ചെയ്യാത്തതിൽ എസ്ഐടിക്കെതിരെ ഹൈക്കോടതി കഴിഞ്ഞ ദിവസം രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ടോയ്ലറ്റിൽ‌ കഞ്ചാവുചെടി വളർത്തിയ യുവാവ് പൊന്നാനിയിൽ പിടിയിൽ

ടോയ്ലറ്റിൽ‌ കഞ്ചാവുചെടി വളർത്തിയ യുവാവ് പൊന്നാനിയിൽ പിടിയിൽ

മലപ്പുറം: വീട്ടിലെ ടോയ്ലറ്റിൽ‌ കഞ്ചാവുചെടി വളർത്തിയ യുവാവിനെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. പുതുപൊന്നാനി സ്വദേശി പൊന്നാക്കാരന്റെ വീട്ടിൽ ഹക്കീം (ചോട്ടാ ഹക്കീം - 30) ആണ് പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇൻസ്‌പെക്ടർ എസ്. അഷ്റഫിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ടോയ്ലറ്റിൽ‌ ഒളിപ്പിച്ചു വളർത്തിയിരുന്ന പതിനഞ്ചോളം കഞ്ചാവ് ചെടികൾ പൊലീസ് കണ്ടെടുത്തു

എട്ടു വർഷം മുൻപ് നടന്ന വാഹനാപകടത്തിൽ വലത് കാൽപാദം നഷ്ടപ്പെട്ട ഹക്കീം, പിന്നീട് ലഹരിമരുന്ന് വിൽപനയിലേക്ക് തിരിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ലഹരി ഇടപാടുകൾ സംബന്ധിച്ച സൂചനകളെത്തുടർന്നാണ് അന്വേഷണസംഘം വീട്ടിലെത്തിയത്.
എസ്‌ഐ ആന്റോ ഫ്രാൻസിസ്, എഎസ്‌ഐ എലിസബത്, സീനിയർ സിവിൽ പോലീസ് ഓഫീസർ നാസർ, സിവിൽ പോലീസ് ഓഫീസർമാരായ കൃപേഷ്, ഹരിപ്രസാദ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കളമശ്ശേരി കിൻഫ്രയിൽ സുഗന്ധവ്യഞ്ജന സത്ത് വേർതിരിക്കുന്ന ഫാക്ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ചു, 4 പേർക്ക് പരിക്ക്

കളമശ്ശേരി കിൻഫ്രയിൽ സുഗന്ധവ്യഞ്ജന സത്ത് വേർതിരിക്കുന്ന ഫാക്ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ചു, 4 പേർക്ക് പരിക്ക്

കൊച്ചി: ഗ്രീൻ ലീഫ് എക്സ്ട്രാക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ കളമശ്ശേരി കിൻഫ്ര ഫാക്ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ചു. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. അതേസമയം ഫാക്ടറി കെട്ടിടത്തിനും സമീപത്തെ കെട്ടിടങ്ങൾക്കും നാശനഷ്ടമുണ്ടായി. ഇന്നലെ രാവിലെ 10.15-ഓട് കൂടിയാണ് വൻ ശബ്ദത്തിൽ ബോയിലർ പൊട്ടിത്തെറിച്ചത്. സേഫ്റ്റി വാൽവ് തകരാറിലായതിനെ തുടർന്നാണ് ബോയിലർ പൊട്ടിത്തെറിച്ചത്.

വിവരമറിഞ്ഞ് ഏലൂരിൽ നിന്നും തൃക്കാക്കരയിൽ നിന്നും ഓരോ യൂണിറ്റ് ഫയർ ആൻഡ് റെസ്ക്യു ഉദ്യോഗസ്ഥർ എത്തിയെങ്കിലും കമ്പനിയിലെ സംവിധാനങ്ങൾ ഉപയോഗിച്ച് അതിന് മുൻപ് തന്നെ തീ നിയന്ത്രണ വിധേയമാക്കിയിരുന്നു. പരിക്കേറ്റ നാല് പേരെയും ഉടൻ എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. മൂന്ന് പേർക്ക് പ്രാഥമിക ചികിത്സ നല്കിയ ശേഷം വിട്ടയച്ചു. തൃപ്പൂണിത്തുറ ചാത്തുകുളത്ത് വീട്ടിൽ സുരേഷി(50)ന് കാലിൽ പരിക്കേറ്റതിനാൽ ചികിത്സയിൽ തുടരുകയാണ്.

സുഗന്ധവ്യഞ്ജനങ്ങളുടെ സത്ത് വേർതിരിച്ചെടുക്കുന്ന ഫാക്ടറിയാണിത്. ഗ്രീൻ ലീഫ് കെട്ടിടത്തിന്റെ ബോയിലർ സ്ഥാപിച്ചിരുന്ന മേൽക്കൂര പൂർണമായും തകർന്നു. മുറിയിൽ ഉണ്ടായിരുന്ന അനുബന്ധ യന്ത്രസാമഗ്രികൾക്കും കേടുപാടുകളുണ്ടായി. സമീപത്തെ വിദ്യാഭ്യാസ സ്ഥാപനത്തിലെ ക്ലാസ് മുറികളുടെയും മറ്റ് രണ്ട് സ്ഥാപനങ്ങളുടെയും ചില്ല് തകർന്നു. മന്ത്രി പി രാജീവ്, കളമശ്ശേരി നഗരസഭാ ചെയർമാൻ ജമാൽ മണക്കാൻ തുടങ്ങിയവർ സ്ഥലത്ത് എത്തി സ്ഥിതിഗതികൾ വിലയിരുത്തി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'ശബരിമലയിൽ കയറി നൃത്തം ചെയ്തു; നടി സുധാ ചന്ദ്രൻ ഇതുവരെ വെളിപ്പെടുത്താത്ത രഹസ്യം'

'ശബരിമലയിൽ കയറി നൃത്തം ചെയ്തു; നടി സുധാ ചന്ദ്രൻ ഇതുവരെ വെളിപ്പെടുത്താത്ത രഹസ്യം'

അടുത്തിടെ ഒരു ആത്മീയ പരിപാടിയിൽ അതീവ വികാരാധീനയായി നൃത്തം ചെയ്യുകയും കരയുകയും ചെയ്തിരുന്ന നടി സുധാ ചന്ദ്രന്റെ വീഡിയോയും ചിത്രങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു. സുധാ ചന്ദ്രനെ വിമർശിച്ച് നിരവധിയാളുകളും രംഗത്തെത്തുകയുണ്ടായി. ഇതിനുപിന്നാലെ തനിക്കാരെയും ബോധിപ്പിക്കാനില്ലെന്ന തരത്തിൽ നടി പ്രതികരിക്കുകയുണ്ടായി,​ ഇപ്പോഴിതാ നടനും സംവിധായകനുമായ ആലപ്പി അഷ്‌റഫ് തന്റെ പുതിയ വീഡിയോയിൽ സുധാ ചന്ദ്രന്റെ ജീവിതത്തെക്കുറിച്ചും ഇതുവരെ വെളിപ്പെടുത്താത്ത ചില രഹസ്യങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ്

ആത്മവിശ്വാസം കൊണ്ട് ജീവിതം കെട്ടിപ്പടുത്ത ധീരവനിതയാണ് സുധാ ചന്ദ്രൻ. അമ്മയുടെ നിർബന്ധത്തിന് വഴങ്ങിയാണ് അവർ മൂന്നുവയസുമുതൽ നൃത്തം പഠിച്ച് തുടങ്ങിയത്. അവർ ജീവിതം സന്തോഷത്തോടെ നയിക്കുമ്പോഴാണ് ബസപകടത്തിൽ പെടുന്നത്. മ​റ്റുമാർഗങ്ങളില്ലാതെയാണ് സുധാ ചന്ദ്രന്റെ ഇൻഫെക്ഷനായ ഒരു കാല് മുറിച്ചുമാ​റ്റിയത്. പിന്നീടും നൃത്തം ചെയ്യണമെന്ന മോഹം അവർക്കുണ്ടായി. തുടർന്നും 'ജയ്പൂർ കൃത്രിമ കാല്' ഘടിപ്പിച്ച് അവർ നൃത്തം ചെയ്തു. കൃത്രിമ കാലിൽ ചുവടുവയ്ക്കുമ്പോൾ ചോരയൊലിക്കുന്ന അവസ്ഥയായിരുന്നു. എന്നിട്ടും തോ​റ്റുകൊടുക്കാൻ അവർ തയ്യാറായില്ല.

അത്തരത്തിൽ ഏകദേശം മൂന്നുമണിക്കൂറാണ് അവർ നിറഞ്ഞ സദസിനുമുന്നിൽ നൃത്തം ചെയ്തത്. പിന്നീട് സുധാ ചന്ദ്രന്റെ പ്രശസ്തി ലോകമെങ്ങും പ്രചരിക്കാൻ തുടങ്ങി. അങ്ങനെയാണ് അവർ അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. ആദ്യ ചിത്രത്തിൽ തന്നെ അവർക്ക് ദേശീയ പുരസ്‌കാരം ലഭിച്ചു. സുധാ ചന്ദ്രന്റെ ഡേ​റ്റിനായി നിർമാതാക്കളും സംവിധായകരും കാത്തുനിൽക്കേണ്ട അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്. ആറ് ഭാഷകളിലായി അവർ അഭിനയിച്ചു.

യാത്രയിൽ അവർക്ക് കൂടുതൽ വേദന അനുഭവപ്പെടുന്നത് വിമാനത്താവളങ്ങളിലെ പരിശോധനയ്ക്കായി കൃത്രിമ കാല് അഴിച്ചുമാ​റ്റുമ്പോഴാണ്. അത് ഒഴിവാക്കാനായി അവർ പ്രധാനമന്ത്രിയോട് കത്തെഴുതി അപക്ഷിക്കുകയും ചെയ്തിരുന്നു. ഇതിനിടയിൽ ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയം വന്നപ്പോൾ, സുധാ ചന്ദ്രൻ നമ്പിനാർ കെടുവത്തില്ലേ എന്ന ചിത്രത്തിനായി ശബരിമലയിലെ പതിനെട്ടാംപടിയിൽ കയറി നൃത്തം ചെയ്‌തെന്നുപറഞ്ഞ് വിവാദമായി. ഇതിനെതിരെ കേസുമുണ്ടായി. ഇതിനെതിരെ സുധാ ചന്ദ്രൻ വിശദീകരണവും നൽകി. കേട്ട വാർത്ത സത്യമല്ലെന്നും ചെന്നൈയിൽ ഒരു സ്​റ്റുഡിയോയിൽ സെ​റ്റിട്ടാണ് ചിത്രീകരണം നടത്തിയതെന്നും പറഞ്ഞു.

അവരുടെ ജീവിതത്തിലുടനീളം ഇത്തരം ശ്രദ്ധിക്കപ്പെടുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.സുധാ ചന്ദ്രന്റെ വിവാഹവും ഇതുപോലെ തന്നെയായിരുന്നു. വിവാഹം കഴിഞ്ഞ് 30 വർഷം കഴിഞ്ഞിട്ടും അവർക്ക് മക്കളില്ല. ഇതിനുപിന്നിൽ വെളിപ്പെടുത്താൻ കഴിയാത്ത രഹസ്യങ്ങളുണ്ടെന്ന് സുധാചന്ദ്രൻ പറയുന്നു'- ആലപ്പി അഷ്‌റഫ് പറഞ്ഞു.