Friday, 16 January 2026

 രണ്ടാം വരവിൽ ആരുമറിയാതെ മോഹൻലാലിൻ്റെ 'റൺ ബേബി റൺ'

രണ്ടാം വരവിൽ ആരുമറിയാതെ മോഹൻലാലിൻ്റെ 'റൺ ബേബി റൺ'

മോഹൻലാലിന്റെ സ്ഫടികം, ദേവദൂതൻ, ഛോട്ടാ മുംബൈ, മണിച്ചിത്രത്താഴ്, രാവണപ്രഭു തുടങ്ങിയ സിനിമകൾ എല്ലാം റീ റിലീസിൽ വലിയ നേട്ടങ്ങൾ ആണ് കൊയ്തത്. തിയേറ്ററിൽ ആരവമുണ്ടാക്കിയും കളക്ഷനിൽ മുന്നേറ്റമുണ്ടാക്കിയും ഈ സിനിമകൾ എല്ലാം കടന്നുപോയി. ഇപ്പോഴിതാ മറ്റൊരു മോഹൻലാൽ സിനിമ കൂടി റീ റിലീസ് ചെയ്തിരിക്കുകയാണ്. ജോഷി ഒരുക്കിയ റൺ ബേബി റൺ ആണ് വീണ്ടും ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്.

ഇന്നാണ് ചിത്രം വീണ്ടും ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. എന്നാൽ മറ്റു മോഹൻലാൽ റീ റിലീസുകളിൽ നിന്ന് വിപരീതമായി മോശം വരവേൽപ്പാണ് റൺ ബേബി റണ്ണിന് തിയേറ്ററുകളിൽ നിന്നും ലഭിക്കുന്നത്. വെറും 3.06 ലക്ഷം മാത്രമാണ് സിനിമയ്ക്ക് പ്രീ സെയിലിൽ നേടാനായത് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇപ്പോൾ എന്തിനാണ് ഇങ്ങനെ ഒരു റീ റിലീസ് എന്നാണ് ആരാധകർ ഉൾപ്പെടെ ചോദിക്കുന്നത്. റീ റിലീസ് ചെയ്യാൻ പാകത്തിൽ നിറയെ മോഹൻലാൽ സിനിമകൾ ഉണ്ടെന്നും റൺ ബേബി റൺ വേണ്ടിയിരുന്നില്ല എന്നാണ് മറ്റു കമന്റുകൾ.

ജോഷി സംവിധാനം ചെയ്ത് ഗാലക്‌സി ഫിലിംസിലൂടെ മിലൻ ജലീൽ നിർമിച്ച ചിത്രമാണ് റൺ ബേബി റൺ. 2012ൽ റിലീസ് ചെയ്ത ഈ ചിത്രം തിയേറ്ററുകളിൽ 100 ദിവസത്തിലധികം ഓടി ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്നു. സച്ചി-സേതു ജോഡി വേർപിരിഞ്ഞതിന് ശേഷമുള്ള സച്ചിയുടെ ആദ്യ സ്വതന്ത്ര തിരക്കഥയായിരുന്നു സിനിമയുടേത്. മോഹൻലാൽ, അമല പോൾ, ബിജു മേനോൻ എന്നിവരാണ് സിനിമയിൽ പ്രധാന വേഷത്തിലെത്തിയത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണം തുടരുന്നു: ഹിന്ദു അധ്യാപകൻ്റെ വീട് തീയിട്ടു നശിപ്പിച്ചു

ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണം തുടരുന്നു: ഹിന്ദു അധ്യാപകൻ്റെ വീട് തീയിട്ടു നശിപ്പിച്ചു

ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമങ്ങൾ തുടരുന്നതിനിടെ, മറ്റൊരു ഹിന്ദു കുടുംബത്തിൻ്റെ വീട് കൂടി ലക്ഷ്യം വെച്ച് അക്രമികൾ. സിൽഹെറ്റിലെ ഗോയിൻഘട്ട് ഉപസിലയിൽ 'ജുനു സർ' എന്നറിയപ്പെടുന്ന അധ്യാപകൻ ബിരേന്ദ്ര കുമാർ ദേയുടെ വീടാണ് അക്രമികൾ കത്തിച്ചത്. ഇത് കുടുംബാംഗങ്ങൾക്കിടയിലും പ്രാദേശിക ന്യൂനപക്ഷ സമൂഹത്തിനിടയിലും വലിയ ഭീതിയും ദുഖവും സൃഷ്ടിച്ചിട്ടുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഹിന്ദുക്കൾക്ക് നേരെയുള്ള അക്രമങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ, അയൽരാജ്യത്തെ മതന്യൂനപക്ഷങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ ഈ സംഭവം വീണ്ടും വർധിപ്പിച്ചു. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും ദുർബല വിഭാഗങ്ങളെ സംരക്ഷിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

അക്രമത്തിൻ്റെ തീവ്രത വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വീടിനുള്ളിൽ തീ പടരുന്നതും കുടുംബാംഗങ്ങൾ രക്ഷപ്പെടാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. വീടിന് എങ്ങനെയാണ് തീ പിടിച്ചതെന്നോ പ്രതികൾ ആരെന്നോ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

കഴിഞ്ഞ കുറച്ച് ആഴ്ചകളായി ബംഗ്ലാദേശിൽ ഹിന്ദു കുടുംബങ്ങളുടെ നിരവധി വീടുകൾക്ക് തീയിട്ടിട്ടുണ്ട്. ഡിസംബർ 28ന് പിരോജ്പൂർ ജില്ലയിലെ ദുമ്രിതാല ഗ്രാമത്തിൽ ഒരു വീട് കത്തിച്ചിരുന്നു. ഇതിന് ഒരാഴ്ച മുമ്പ്, ഡിസംബർ 18ന് മൈമെൻസിംഗിൽ മതനിന്ദ ആരോപിച്ച് 29 കാരനായ ഗാർമെൻ്റ് തൊഴിലാളി ദിപു ചന്ദ്ര ദാസിനെ ജനക്കൂട്ടം തല്ലിക്കൊല്ലുകയും മൃതദേഹം കത്തിക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ഡിസംബർ 23ന് ചിറ്റഗോംഗിലെ റാവുസാനിൽ രണ്ട് പ്രവാസി ഹിന്ദു കുടുംബങ്ങളുടെ വീടുകൾക്ക് അക്രമികൾ തീയിട്ടു. കുടുംബാംഗങ്ങളെ വീടിനുള്ളിൽ പൂട്ടിയിട്ട ശേഷമായിരുന്നു ആക്രമണമെന്ന് റിപ്പോർട്ടുകൾ പറയുന്നു. എട്ടുപേർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അഞ്ച് ദിവസത്തിനിടെ ആ പ്രദേശത്ത് നടക്കുന്ന ആറാമത്തെ തീവെപ്പ് സംഭവമാണിത്. പുലർച്ചെ 3.15നും 4നും ഇടയിലായിരുന്നു സംഭവം. വീടിന് പുറത്തുനിന്ന് പൂട്ടിയതിനാൽ രക്ഷപ്പെടാൻ സാധിച്ചില്ലെന്നും ഒടുവിൽ മേൽക്കൂരയും വേലിയും മുറിച്ചുമാറ്റിയാണ് രക്ഷപ്പെട്ടതെന്നും രക്ഷപ്പെട്ടവർ‌ പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

എക്സൈസ് കമ്മീഷണർ എം ആർ അജിത് കുമാർക്കെതിരെ ഉദ്യോഗസ്ഥ സംഘടന; എക്സൈസ് മന്ത്രിക്ക് പരാതി നൽകും

എക്സൈസ് കമ്മീഷണർ എം ആർ അജിത് കുമാർക്കെതിരെ ഉദ്യോഗസ്ഥ സംഘടന; എക്സൈസ് മന്ത്രിക്ക് പരാതി നൽകും

തിരുവനന്തപുരം: എക്സൈസ് കമ്മീഷണർ എം ആർ അജിത് കുമാർക്കെതിരെ ഉദ്യോഗസ്ഥ സംഘടന. നയപരമല്ലത്ത നടപടികൾ സ്വീകരിക്കുന്നതായി എക്സൈസ് ഓഫീസേഴ്സ് അസോസിയേഷൻ ആരോപിച്ചു. സംഭവത്തില്‍ എക്സൈസ് മന്ത്രിക്ക് സംഘടന പരാതി നൽകും. അകാരണമായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുന്നുവെന്നാണ് സംഘടനയുടെ ആരോപണം. ഇടുക്കിയിൽ ബാർ ലൈസൻസ് ലംഘനം നടത്തിയത് പിടികൂടിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചതായും പരാതി ഉയരുന്നുണ്ട്.

എക്സൈസ് മന്ത്രിക്ക് എക്സൈസ് ഉദ്യോഗസ്ഥർ എസ്കോർട്ട് പോകണമെന്ന എം ആർ അജിത് കുമാറിന്‍റെ വിചിത്ര നിർദ്ദേശം നേരത്തെ ചര്‍ച്ചയായിരുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് വിചിത്ര നിർദ്ദേശം. എക്സൈസ് മന്ത്രി ഏത് ജില്ലയിൽ പോയാലും എക്സൈസ് പൈലറ്റ് ഉണ്ടാകണം. മന്ത്രി താമസിക്കുന്ന ഹോട്ടലിലും എക്സൈസ് ഉദ്യോഗസ്ഥരുണ്ടായിരിക്കണമെന്നും നിർദ്ദേശമുണ്ട്. സ്വന്തം പണം മുടക്കി, എക്സൈസ് ഓഫീസുകൾ ഉദ്യോഗസ്ഥർ വൃത്തിയാക്കണമെന്നും നിർദ്ദേശമുണ്ട്. ലഹരി ഒഴുക്ക് തടയാൻ പോലും മതിയായ ഉദ്യോഗസ്ഥരില്ലാതിരിക്കെയാണ് എക്സൈസ് കമ്മീഷണറുടെ നിർദ്ദേശം

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മോഷ്ടാക്കൾക്ക് പറ്റിയത് വന്‍ അമളി; അടുക്കള ഭാഗത്തെ ഗ്രിൽ തകർത്ത് കവർച്ച, സ്വർണമെന്ന് കരുതി കവർന്നത് മുക്കുപണ്ടങ്ങൾ

മോഷ്ടാക്കൾക്ക് പറ്റിയത് വന്‍ അമളി; അടുക്കള ഭാഗത്തെ ഗ്രിൽ തകർത്ത് കവർച്ച, സ്വർണമെന്ന് കരുതി കവർന്നത് മുക്കുപണ്ടങ്ങൾ

പാലക്കാട്: പാലക്കാട് പരുതൂരിൽ സ്വർണമെന്ന് കരുതി മുക്കുപണ്ടങ്ങൾ കവർന്നു. കൊടുമുണ്ട ഉരുളാംപടി സ്വദേശി മുജീബ് റഹ്മാൻ്റെ വീട്ടിലാണ് കവർച്ച നടന്നത്. വീടിൻ്റെ ഗ്രില്ല് തകർത്തായിരുന്നു കവർച്ച. അലമാരയിൽ സൂക്ഷിച്ചിരുന്ന മുക്കുപണ്ടങ്ങളാണ് മോഷ്ടാക്കൾ കവർന്നത്. അടുക്കള ഭാഗത്തെ ഗ്രിൽ തകർത്താണ് മോഷ്ടാവ് വീട്ടിനകത്ത് കയറിയത്. മോഷ്ടാക്കൾ എത്തുന്ന വിവിധ സിസിടിവി ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. സംഭവത്തില്‍ മുജീബ് റഹ്മാൻ തൃത്താല പൊലീസിൽ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഗുരുവായൂർ - തൃശ്ശൂർ റൂട്ടിൽ പുതിയ ട്രെയിൻ സർവീസ് അനുവദിച്ചു

ഗുരുവായൂർ - തൃശ്ശൂർ റൂട്ടിൽ പുതിയ ട്രെയിൻ സർവീസ് അനുവദിച്ചു

ഗുരുവായൂർ - തൃശ്ശൂർ റൂട്ടിൽ പുതിയ ട്രെയിൻ സർവീസ് അനുവദിച്ചതായി കേന്ദ്രമന്ത്രി സുരേഷ്ഗോപി. ​ട്രെയിൻ നമ്പർ: 56115/56116 തൃശ്ശൂർ - ഗുരുവായൂർ പാസഞ്ചർ ആണ് ആനുവദിച്ചത്. ​എല്ലാ ദിവസവും സർവീസ് ഉണ്ടായിരിക്കും. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സുരേഷ്ഗോപി ഇക്കാര്യം അറിയിച്ചത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തൃശൂരിൽ ബൈക്ക് മരത്തിലിടിച്ച് ബന്ധുക്കളായ യുവാക്കൾ മരിച്ചു

തൃശൂരിൽ ബൈക്ക് മരത്തിലിടിച്ച് ബന്ധുക്കളായ യുവാക്കൾ മരിച്ചു

തൃശൂർ: മാള അണ്ണല്ലൂരിൽ നിയന്ത്രണംവിട്ട ബൈക്ക് മരത്തിൽ ഇടിച്ച് രണ്ടുപേർ മരിച്ചു. ചാലക്കുടി കൂർക്കമറ്റം സ്വദേശികളായ പടിഞ്ഞാക്കര വീട്ടിൽ നീൽ ഷാജു (19), അലൻ ഷാജു(19) എന്നിവരാണ് മരിച്ചത്. ഇരുവരും ബന്ധുക്കളാണ്.

വ്യാഴാഴ്ച രാത്രി 11.30 ഓടെയായിരുന്നു അപകടം. ഉടനെതന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നീൽ ഷാജു ബെംഗളൂരുവിൽ ഹോട്ടൽ മാനേജ്മെൻ്റ് വിദ്യാർത്ഥിയാണ്. അലൻ ഷാജു പുല്ലൂറ്റ് ഐടിസി വിദ്യാർത്ഥിയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നെതന്യാഹുവിന്റെ ഇടപെടലോ? ഇറാനെതിരെയുള്ള നിലപാട് ട്രംപ് മയപ്പെടുത്തിയതിന് പിന്നില്‍ ഇസ്രയേലെന്ന് റിപ്പോര്‍ട്ട്

നെതന്യാഹുവിന്റെ ഇടപെടലോ? ഇറാനെതിരെയുള്ള നിലപാട് ട്രംപ് മയപ്പെടുത്തിയതിന് പിന്നില്‍ ഇസ്രയേലെന്ന് റിപ്പോര്‍ട്ട്

ഇറാനെതിരെയുള്ള നിലപാട് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മയപ്പെടുത്തിയത് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്. ട്രംപുമായും വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സുമായും ബെഞ്ചമിന്‍ നെതന്യാഹു ഫോണില്‍ കഴിഞ്ഞ ദിവസം സംസാരിച്ചു. ഇതേ ദിവസമാണ് വധശിക്ഷ നിര്‍ത്തിവയ്ക്കുന്നെന്ന് ഇറാനില്‍ നിന്ന് വിവരവും ലഭിച്ചത്. അറബ് രാജ്യങ്ങളും ആക്രമണം വേണ്ടെന്ന നിലപാട് അമേരിക്കയെ അറിയിച്ചു. ഡോണള്‍ഡ് ട്രംപിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇറാന്‍ 800 വധശിക്ഷകള്‍ നിര്‍ത്തിവച്ചതായി വൈറ്റ് ഹൗസ് വ്യക്തമാക്കി

ഇറാനിയന്‍ നേതാക്കള്‍ വിദേശബാങ്കുകളിലേക്ക് നടത്തുന്ന സാമ്പത്തിക കൈമാറ്റം നിരീക്ഷിക്കുന്നതിനുള്ള നടപടികള്‍ അമേരിക്ക ആരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ഇരുപതാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ പ്രതിഷേധം പല പ്രവിശ്യകളിലും അടിച്ചമര്‍ത്തപ്പെട്ടതായാണ് വിവരം.

പ്രതിഷേധക്കാര്‍ക്കു നേരെയുള്ള അടിച്ചമര്‍ത്തല്‍ തുടര്‍ന്നാല്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഇറാന് ട്രംപ് താക്കീത് നല്‍കിയെന്നും വൈറ്റ് ഹൗസ് വക്താവ് കരോലിന്‍ ലെവിറ്റ് വ്യക്തമാക്കി. പ്രക്ഷോഭകര്‍ക്കെതിരെ അക്രമാസക്തമായ അടിച്ചമര്‍ത്തല്‍ നടത്തിയെന്ന് ആരോപിച്ച് അഞ്ച് ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയതിനു പിന്നാലെയാണ് വൈറ്റ് ഹൗസിന്റെ പ്രതികരണം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

5000 കോടി അധിക വരുമാനവും അരലക്ഷം പേർക്ക് തൊഴിലും ലക്ഷ്യമെന്ന് ധനമന്ത്രി: സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും വർക്ക് നിയർ ഹോം പദ്ധതി

5000 കോടി അധിക വരുമാനവും അരലക്ഷം പേർക്ക് തൊഴിലും ലക്ഷ്യമെന്ന് ധനമന്ത്രി: സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും വർക്ക് നിയർ ഹോം പദ്ധതി

കൊല്ലം: കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും വർക്ക്‌ നിയർ ഹോം സാധ്യമാക്കി 5 ലക്ഷം പേർക്ക് തൊഴിൽ സാഹചര്യവും 5000 കോടി അധിക വരുമാനവും 50000 പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. കൊട്ടാരക്കര സർക്കാർ റസ്റ്റ് ഹൗസിൽ കമ്മ്യൂൺ വർക്ക്‌ നിയർ ഹോം പദ്ധതിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സോഹോ ക്യാമ്പസ്‌, ഐ ടി പാർക്ക്, വർക്ക് നിയർ ഹോം എന്നിവ ഒരുമിച്ചെത്തുന്നതോടെ കൊട്ടാരക്കരയിൽ അഞ്ച് വർഷത്തിനകം 5000 പേർക്ക് ജോലി സാധ്യത ഉറപ്പാകുമെന്നും അദ്ദേഹം പറഞ്ഞു. വർക്ക് നിയർ ഹോം ജനുവരി 19 വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

റിമോട്ട് വർക്കിംഗ്, ഹൈബ്രിഡ് ജോലി രീതികൾ എന്നിവയ്ക്ക് വലിയ സ്വീകാര്യത ലഭിക്കുന്ന കാലഘട്ടമായതിനാൽ ഗ്രാമപ്രദേശങ്ങളിൽ നഗരതുല്യമായ സാങ്കേതിക സൗകര്യങ്ങൾ ഒരുക്കി ആഗോള കമ്പനികളെ ആകർഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കമ്പനികൾക്ക് ഓഫീസ് പരിപാലനത്തിനുള്ള തുക ലാഭിക്കാനാവും. പ്രൊഫഷണലുകൾക്ക് സമാധാനമുള്ള അന്തരീക്ഷത്തിൽ ജോലി ചെയ്യാൻ ഇടം ഒരുക്കും. മെട്രോ നഗരങ്ങളിലേക്കും വിദേശരാജ്യങ്ങളിലേക്കും തൊഴിൽ തേടി യുവജനങ്ങൾ കുടിയേറുന്ന പ്രവണത കുറയ്ക്കാൻ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.

കൊട്ടാരക്കര ബിഎസ്എൻഎൽ പ്രധാന കെട്ടിടത്തിൽ സജ്ജീകരിച്ചിരിക്കുന്ന വർക്ക് നിയർ ഹോമിൽ ആദ്യ ഘട്ടമായി 141 പ്രൊഫഷണലുകൾക്ക് ജോലി ചെയ്യാനുള്ള സൗകര്യം ഒരുക്കും. പ്ലഗ് ആൻഡ് പ്ലേ മാതൃകയിൽ അതിവേഗ ഇന്റർനെറ്റ്, എയർകണ്ടീഷൻ ചെയ്ത കാബിനുകൾ, മീറ്റിംഗ് റൂമുകൾ, കോൺഫറൻസ് ഹാൾ, കഫെറ്റീരിയ ഉൾപ്പെടെ ഒരു ഐടി പാർക്കിന് തുല്യമായ അന്തരീക്ഷം ഇവിടെ ഒരുക്കിയിട്ടുണ്ട്. ഫ്രീലാൻസർമാർ, സ്റ്റാർട്ടപ്പുകൾ, പഠനത്തോടൊപ്പം ജോലി ആഗ്രഹിക്കുന്ന വിദ്യാർഥികൾ, അഭ്യസ്തവിദ്യരായ വനിതാ പ്രൊഫഷണലുകൾ തുടങ്ങിയവർക്ക് സൗകര്യം ഉപയോഗിക്കാനാവും. കൊട്ടാരക്കരയ്ക്ക് പുറമേ കളമശ്ശേരി, രാമനാട്ടുകര, തളിപ്പറമ്പ്, പെരിന്തൽമണ്ണ തുടങ്ങി 9 കേന്ദ്രങ്ങളിൽ കൂടി വർക്ക്‌ നിയർ ഹോം ഉടൻ പ്രവർത്തനസജ്ജമാകും. കെ- ഡിസ്ക് മേൽനോട്ടം വഹിക്കുന്ന പദ്ധതിക്ക് കിഫ്‌ബിയാണ് മൂലധനം നൽകുന്നത്. വർക്ക് നിയർ ഹോം ഉദ്ഘാടന ചടങ്ങിൽ മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി, ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ തുടങ്ങിയവർ പങ്കെടുക്കും. ജനുവരി 18 മുതൽ 24 വരെ ഓഗ്‌മെന്റഡ് റിയാലിറ്റി, വെർച്വൽ റിയാലിറ്റി റോബോട്ടിക്സ്, ഡ്രോൺ എക്സ്പീരിയൻഷ്യൽ സോണുകൾ, വിദഗ്‌ദ്ധർ നയിക്കുന്ന ഹാൻഡ്‌സ് ഓൺ സെഷനുകൾ ഉൾപ്പെടെയുള്ള ലേണിംഗ് ഫെസ്റ്റിവലും സംഘടിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ട്രംപിന് തന്‍റെ നൊബേല്‍ സമ്മാനം നല്‍കി മച്ചാഡോ, നന്ദി പറഞ്ഞ് യു എസ് പ്രസിഡന്റ്

ട്രംപിന് തന്‍റെ നൊബേല്‍ സമ്മാനം നല്‍കി മച്ചാഡോ, നന്ദി പറഞ്ഞ് യു എസ് പ്രസിഡന്റ്

വാഷിങ്ടണ്‍: തനിക്ക് ലഭിച്ച സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് നല്‍കിയെന്ന് നൊബേല്‍ സമ്മാന ജേതാവും വെനസ്വേലന്‍ പ്രതിപക്ഷ നേതാവുമായ മരിയ കൊരിന മച്ചാഡോ. കഴിഞ്ഞ ദിവസം വൈറ്റ് ഹൗസില്‍ വെച്ച് നടന്ന കൂടിക്കാഴ്ചയിലാണ് മച്ചാഡോ ട്രംപിന് തന്റെ നൊബേല്‍ സമ്മാനം നല്‍കിയതെന്ന് അന്താരാഷ്ട്ര മാധ്യമമായ ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

വെനസ്വേലയെ സംബന്ധിച്ച് ചരിത്രപരമായ ദിവസമാണ് ഇന്ന് എന്നായിരുന്നു ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയുള്ള മച്ചാഡോയുടെ പ്രതികരണം. പ്രസിഡന്റ് ട്രംപിനെ ആശ്രയിക്കാമെന്ന് വൈറ്റ് ഹൗസില്‍ നിന്ന് പുറത്തിറങ്ങിയതിന് ശേഷം തന്റെ പിന്തുണക്കാരോട് മച്ചാഡോ പറഞ്ഞു. ഇരുവരും തമ്മിലുള്ള ആദ്യത്തെ കൂടിക്കാഴ്ചയാണ് ഇന്നലെ നടന്നത്.

ട്രൂത്ത് പോസ്റ്റിലൂടെ നൊബേല്‍ സമ്മാനത്തിന്റെ വിവരം ട്രംപും പങ്കുവെച്ചിട്ടുണ്ട്. 'മരിയ കൊരിന മച്ചാഡോയെ കാണാന്‍ സാധിച്ചത് എനിക്ക് ലഭിച്ച വലിയ ബഹുമതിയാണ്. അവര്‍ ഒരു അസാധ്യ സ്ത്രീയാണ്. ഞാന്‍ ചെയ്ത പ്രവര്‍ത്തികള്‍ മുന്‍നിര്‍ത്തി മരിയ എനിക്ക് അവരുടെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം കൈമാറി. പരസ്പര ബഹുമാനത്തിന്റെ അത്ഭുതകരമായ പ്രവര്‍ത്തിയാണിത്. നന്ദി മരിയ', ട്രംപ് കുറിച്ചു.

വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്ക അധിനിവേശത്തിലൂടെ പിടികൂടിയതിന് പിന്നാലെയാണ് ട്രംപും മച്ചാഡോയും തമ്മിലുള്ള കൂടിക്കാഴ്ച. താന്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് അര്‍ഹനാണെന്ന് ട്രംപ് പലപ്പോഴും പ്രതികരിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം പുരസ്‌കാരം മച്ചാഡോയ്ക്ക് ലഭിച്ചപ്പോള്‍ ട്രംപ് അതൃപ്തി പ്രകടമാക്കിയിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രയേൽ; 16 വയസുള്ള കുട്ടിയും ഹമാസ് കമാന്‍ഡറും ഉള്‍പ്പെടെ ഏഴ് പേര്‍ കൊല്ലപ്പെട്ടു

ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രയേൽ; 16 വയസുള്ള കുട്ടിയും ഹമാസ് കമാന്‍ഡറും ഉള്‍പ്പെടെ ഏഴ് പേര്‍ കൊല്ലപ്പെട്ടു

ജറുസലേം: ഗാസയില്‍ ആക്രമണം തുടര്‍ന്ന് ഇസ്രയേല്‍. വ്യാഴാഴ്ച ഗാസയില്‍ നടന്ന രണ്ട് വ്യോമാക്രമണങ്ങളില്‍ പതിനാറ് വയസുള്ള കുട്ടി ഉള്‍പ്പെടെ ഏഴ് പേര്‍ കൊല്ലപ്പെട്ടു. ദിയര്‍ അല്‍ ബലായില്‍ ഇസ്രയേല്‍ നടത്തിയ രണ്ട് വ്യോമാക്രമണങ്ങളിലാണ് പതിനാറ് വയസുള്ള കുട്ടിയും ഹമാസ് കമാന്‍ഡറും ഉള്‍പ്പെടെ ഏഴ് പേര്‍ കൊല്ലപ്പെട്ടത്. കമാന്‍ഡര്‍ കൊല്ലപ്പെട്ട വിവരം ഹമാസ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ദിയര്‍ എല്‍ ബലാ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന മുഹമ്മദ് അല്‍ ഹോളിയാണ് കൊല്ലപ്പെട്ടതെന്ന് ഹമാസ് അറിയിച്ചു.

രണ്ടാംഘട്ട വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് ശേഷവും ഗായസില്‍ ഇസ്രയേലിന്റെ ആക്രമണം തുടരുകയാണ്. മൂന്ന് മാസത്തിനിടെ ഗാസയില്‍ വിവിധയിടങ്ങളില്‍ നടന്ന ഇസ്രയേല്‍ ആക്രമണത്തില്‍ 400 പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ നൂറ് പേര്‍ കുട്ടികളാണെന്ന് ഐക്യരാഷ്ട്രസഭ സ്ഥിരീകരിച്ചു. ഗാസയില്‍ ഏകദേശം രണ്ട് ദശലക്ഷത്തോളം വരുന്ന ആളുകളില്‍ ഭൂരിഭാഗവും താല്‍ക്കാലിക വീടുകളിലോ തകര്‍ന്ന കെട്ടിടങ്ങളിലോ ആണ് താമസിക്കുന്നത്.

ഇക്കഴിഞ്ഞ പതിനാലാം തീയതിയാണ് ഗാസയില്‍ അമേരിക്ക രണ്ടാംഘട്ട വെടിനിര്‍ത്തല്‍ പദ്ധതി പ്രഖ്യാപിച്ചത്. ഗാസയുടെ ഭരണ നിര്‍വഹണത്തിനായി പുതിയ കമ്മിറ്റി രൂപീകരിച്ചതായും യുഎസ് അറിയിച്ചിരുന്നു. സായുധ സംഘങ്ങളെ നിരായുധീകരിക്കുക, സാങ്കേതിക വിദഗ്ധരുടെ നേതൃത്വത്തിലുള്ള ഭരണം, ഗാസയുടെ പുനര്‍നിര്‍മാണം എന്നിവയ്ക്കാണ് മുന്‍ഗണന നല്‍കുന്നതെന്ന് യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് പറഞ്ഞിരുന്നു. ശേഷിക്കുന്ന അവസാന ബന്ദിയുടെ മൃതദേഹം കൂടി ഹമാസ് വിട്ടുനല്‍കണം. ഇതില്‍ പരാജയപ്പെട്ടാല്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും സ്റ്റീവ് വിറ്റ്‌കോഫ് മുന്നറിയിപ്പ് നല്‍കി. റാന്‍ഗ്വിലി എന്ന ബന്ദിയുടെ മൃതദേഹം ഇപ്പോഴും ഹമാസ് വിട്ടുനല്‍കിയിട്ടില്ലെന്നാണ് ഇസ്രയേലിന്റെ വാദം.

2023ല്‍ ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തില്‍ 1200 പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു ഗാസയില്‍ ഇസ്രയേലിന്റെ കൂട്ടക്കുരുതി. ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയില്‍ ഇതുവരെ കൊല്ലപ്പെട്ടത് 71,441 പേരാണ്. 1,71,329 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.