Friday, 16 January 2026

ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണം തുടരുന്നു: ഹിന്ദു അധ്യാപകൻ്റെ വീട് തീയിട്ടു നശിപ്പിച്ചു

SHARE


 
ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമങ്ങൾ തുടരുന്നതിനിടെ, മറ്റൊരു ഹിന്ദു കുടുംബത്തിൻ്റെ വീട് കൂടി ലക്ഷ്യം വെച്ച് അക്രമികൾ. സിൽഹെറ്റിലെ ഗോയിൻഘട്ട് ഉപസിലയിൽ 'ജുനു സർ' എന്നറിയപ്പെടുന്ന അധ്യാപകൻ ബിരേന്ദ്ര കുമാർ ദേയുടെ വീടാണ് അക്രമികൾ കത്തിച്ചത്. ഇത് കുടുംബാംഗങ്ങൾക്കിടയിലും പ്രാദേശിക ന്യൂനപക്ഷ സമൂഹത്തിനിടയിലും വലിയ ഭീതിയും ദുഖവും സൃഷ്ടിച്ചിട്ടുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഹിന്ദുക്കൾക്ക് നേരെയുള്ള അക്രമങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ, അയൽരാജ്യത്തെ മതന്യൂനപക്ഷങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ ഈ സംഭവം വീണ്ടും വർധിപ്പിച്ചു. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും ദുർബല വിഭാഗങ്ങളെ സംരക്ഷിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

അക്രമത്തിൻ്റെ തീവ്രത വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വീടിനുള്ളിൽ തീ പടരുന്നതും കുടുംബാംഗങ്ങൾ രക്ഷപ്പെടാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. വീടിന് എങ്ങനെയാണ് തീ പിടിച്ചതെന്നോ പ്രതികൾ ആരെന്നോ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

കഴിഞ്ഞ കുറച്ച് ആഴ്ചകളായി ബംഗ്ലാദേശിൽ ഹിന്ദു കുടുംബങ്ങളുടെ നിരവധി വീടുകൾക്ക് തീയിട്ടിട്ടുണ്ട്. ഡിസംബർ 28ന് പിരോജ്പൂർ ജില്ലയിലെ ദുമ്രിതാല ഗ്രാമത്തിൽ ഒരു വീട് കത്തിച്ചിരുന്നു. ഇതിന് ഒരാഴ്ച മുമ്പ്, ഡിസംബർ 18ന് മൈമെൻസിംഗിൽ മതനിന്ദ ആരോപിച്ച് 29 കാരനായ ഗാർമെൻ്റ് തൊഴിലാളി ദിപു ചന്ദ്ര ദാസിനെ ജനക്കൂട്ടം തല്ലിക്കൊല്ലുകയും മൃതദേഹം കത്തിക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ഡിസംബർ 23ന് ചിറ്റഗോംഗിലെ റാവുസാനിൽ രണ്ട് പ്രവാസി ഹിന്ദു കുടുംബങ്ങളുടെ വീടുകൾക്ക് അക്രമികൾ തീയിട്ടു. കുടുംബാംഗങ്ങളെ വീടിനുള്ളിൽ പൂട്ടിയിട്ട ശേഷമായിരുന്നു ആക്രമണമെന്ന് റിപ്പോർട്ടുകൾ പറയുന്നു. എട്ടുപേർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അഞ്ച് ദിവസത്തിനിടെ ആ പ്രദേശത്ത് നടക്കുന്ന ആറാമത്തെ തീവെപ്പ് സംഭവമാണിത്. പുലർച്ചെ 3.15നും 4നും ഇടയിലായിരുന്നു സംഭവം. വീടിന് പുറത്തുനിന്ന് പൂട്ടിയതിനാൽ രക്ഷപ്പെടാൻ സാധിച്ചില്ലെന്നും ഒടുവിൽ മേൽക്കൂരയും വേലിയും മുറിച്ചുമാറ്റിയാണ് രക്ഷപ്പെട്ടതെന്നും രക്ഷപ്പെട്ടവർ‌ പറഞ്ഞു.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.