ഇറാനെതിരെയുള്ള നിലപാട് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മയപ്പെടുത്തിയത് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്. ട്രംപുമായും വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സുമായും ബെഞ്ചമിന്‍ നെതന്യാഹു ഫോണില്‍ കഴിഞ്ഞ ദിവസം സംസാരിച്ചു. ഇതേ ദിവസമാണ് വധശിക്ഷ നിര്‍ത്തിവയ്ക്കുന്നെന്ന് ഇറാനില്‍ നിന്ന് വിവരവും ലഭിച്ചത്. അറബ് രാജ്യങ്ങളും ആക്രമണം വേണ്ടെന്ന നിലപാട് അമേരിക്കയെ അറിയിച്ചു. ഡോണള്‍ഡ് ട്രംപിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇറാന്‍ 800 വധശിക്ഷകള്‍ നിര്‍ത്തിവച്ചതായി വൈറ്റ് ഹൗസ് വ്യക്തമാക്കി
ഇറാനിയന്‍ നേതാക്കള്‍ വിദേശബാങ്കുകളിലേക്ക് നടത്തുന്ന സാമ്പത്തിക കൈമാറ്റം നിരീക്ഷിക്കുന്നതിനുള്ള നടപടികള്‍ അമേരിക്ക ആരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ഇരുപതാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ പ്രതിഷേധം പല പ്രവിശ്യകളിലും അടിച്ചമര്‍ത്തപ്പെട്ടതായാണ് വിവരം.
പ്രതിഷേധക്കാര്‍ക്കു നേരെയുള്ള അടിച്ചമര്‍ത്തല്‍ തുടര്‍ന്നാല്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഇറാന് ട്രംപ് താക്കീത് നല്‍കിയെന്നും വൈറ്റ് ഹൗസ് വക്താവ് കരോലിന്‍ ലെവിറ്റ് വ്യക്തമാക്കി. പ്രക്ഷോഭകര്‍ക്കെതിരെ അക്രമാസക്തമായ അടിച്ചമര്‍ത്തല്‍ നടത്തിയെന്ന് ആരോപിച്ച് അഞ്ച് ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയതിനു പിന്നാലെയാണ് വൈറ്റ് ഹൗസിന്റെ പ്രതികരണം.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
.jpg)




0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.