Friday, 16 January 2026

ബ്രാഞ്ചിലെത്തിയാല്‍ അര മണിക്കൂറിനുള്ളില്‍ വായ്പയുമായി പോകാം, അതിവേഗ സൗകര്യമൊരുക്കി പഞ്ചാബ് നാഷണല്‍ ബാ

ബ്രാഞ്ചിലെത്തിയാല്‍ അര മണിക്കൂറിനുള്ളില്‍ വായ്പയുമായി പോകാം, അതിവേഗ സൗകര്യമൊരുക്കി പഞ്ചാബ് നാഷണല്‍ ബാ

30 മിനിറ്റിനുള്ളില്‍ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് വായ്പ അനുവദിക്കാനൊരുങ്ങി പഞ്ചാബ് നാഷണല്‍ ബാങ്ക്. നിലവിലുള്ള ഉപഭോക്താക്കള്‍ക്കാണ് ഈ സംവിധാനത്തിന്റെ പ്രയോജനം ലഭിക്കുക. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ വിവിധ ബ്രാഞ്ചുകളില്‍ നേരിട്ടെത്തി വേഗത്തില്‍ വായ്പ നേടാനാവും. പുതിയ സംരംഭകര്‍ക്ക് 25 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ ഈടില്ലാതെ ഡിജിറ്റലായി ലഭ്യമാക്കും. നിലവില്‍ വായ്പയുടെ മൂന്നിലൊരു ഭാഗവും ഡിജിറ്റല്‍ വായ്പകളാണ്.

കേരളത്തില്‍ നടപ്പു സാമ്പത്തിക വര്‍ഷം 20% ബിസിനസ് വളര്‍ച്ച ലക്ഷ്യമിട്ടു കൊണ്ടാണ് പഞ്ചാബ് നാഷണല്‍ ബാങ്ക് പുതിയ പദ്ധതി അവതരിപ്പിക്കുന്നത്. പൊതുമേഖലാ ബാങ്കിങ് രംഗത്ത് പരിഷ്‌കാരങ്ങള്‍ക്ക് തുടക്കമാവുമിത്. ഈ സാമ്പത്തിക വര്‍ഷം 25,000 കോടി രൂപയുടെ ബിസിനസാണ് ബാങ്ക് ലക്ഷ്യമിടുന്നതെന്ന് പിഎന്‍ബി എംഡിയും സിഇഒയുമായ അശോക് ചന്ദ്ര വ്യക്തമാക്കി. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ചെന്നൈ സോണല്‍ മാനേജര്‍ പി.മഹേന്ദറും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

14,000 കോടി രൂപയുടെ നിക്ഷേപവും 11,000 കോടി രൂപയുടെ വായ്പയുമടക്കം നടപ്പു സാമ്പത്തിക വര്‍ഷം 25,000 കോടി രൂപയുടെ ബിസിനസാണ് ബാങ്ക് ലക്ഷ്യമിടുന്നത്. നിലവില്‍ 195 ബ്രാഞ്ചുകളാണ് പിഎന്‍ബിക്ക് കേരളത്തിലുള്ളത്. ഈ സാമ്പത്തിക വര്‍ഷം 9 ബ്രാഞ്ചുകള്‍ കൂടി തുറക്കുമെന്നും ഇതുവഴി 20 ശതമാനം വളര്‍ച്ച ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബാങ്കിന് രാജ്യത്താകെയുള്ള 10,228 ശാഖകളെയും അത്യാധുനിക സൗകര്യങ്ങളുള്ള സേവന കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് അശോക് ചന്ദ്ര പറഞ്ഞു. ഉപഭോക്തൃ സേവനത്തില്‍ വിപ്ലവകരമായ മാറ്റം വരുത്തുക എന്നതായിരുന്നു ബാങ്കിനു മുന്നിലുണ്ടായിരുന്ന ലക്ഷ്യം. അതിനായി ശാഖകളിലെ സേവന നിലവാരവും അന്തരീക്ഷവും മെച്ചപ്പെടുത്തുന്നതിനായിരുന്നു ബാങ്ക് മുന്‍ഗണന നല്‍കിയത്. ഇതിനായി ക്യു ആര്‍ കോഡ് അധിഷ്ഠിത ഫീഡ്ബാക്ക് സംവിധാനം ഏര്‍പ്പെടുത്തിയത് ഫലപ്രദമാണെന്നും അദ്ദേഹം പറഞ്ഞു. ഇത് ജീവനക്കാരുടെ പ്രകടന വിലയിരുത്തലിന്റെ ഭാഗമായി പരിഗണിക്കും. ഡിജിറ്റല്‍ ബാങ്കിങ് വളരെയേറെ മുന്നേറിയെങ്കിലും ബ്രാഞ്ചുകള്‍ ബാങ്കിന്റെ വിശ്വാസ്യത ഊട്ടിയുറപ്പിക്കുന്നതാണെന്നും അതുകൊണ്ടു തന്നെ എല്ലാ പഴയ ശാഖകളും പുതിയ രൂപത്തിലും ഭാവത്തിലും ഉപഭോക്താക്കള്‍ക്ക് മുന്നിലെത്തിക്കുമെന്നും എം.ഡി വ്യക്തമാക്കി. ഫീഡ്ബാക്ക് സംവിധാനത്തിന് ശേഷം 70 ശതമാനത്തോളം പരാതികള്‍ കുറഞ്ഞിരുന്നു. ഉപഭോക്താക്കളുമായുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കുന്നതിന്റെ ഭാഗമായാണ് ബ്രാഞ്ചുകളില്‍ നിന്ന് വേഗത്തില്‍ വായ്പ അനുവദിക്കുന്നതിനുള്ള തീരുമാനം കൈക്കൊണ്ടത്.

ഉയര്‍ന്ന സാമ്പത്തിക ശേഷിയുള്ള ഉപഭോക്താക്കളെ ലക്ഷ്യമിട്ട് പിഎന്‍ബി പുതുതായി 'ലക്ഷുറ' മെറ്റല്‍ ക്രെഡിറ്റ് കാര്‍ഡ് അടുത്തിടെ പുറത്തിറക്കിയിരുന്നു. വിവിധ സൗജന്യ സേവനങ്ങളും എക്‌സ്‌ക്ലൂസീവ് ആനുകൂല്യങ്ങളും ഈ കാര്‍ഡിന്റെ പ്രത്യേകതയാണ്.

പഞ്ചാബ് നാഷണല്‍ ബാങ്കിലെ ജീവനക്കാരില്‍ 25-30 ശതമാനവും സ്ത്രീകളാണ്. വനിതകള്‍ക്കായി പ്രത്യേക പദ്ധതികള്‍ ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്. വനിതാ സേവിങ്‌സ് അക്കൗണ്ട് ഉടമകള്‍ക്ക് 10 ലക്ഷം രൂപയുടെ ക്യാന്‍സര്‍ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കും. സ്വയംസഹായ സംഘങ്ങള്‍ക്കും വനിതാ സംരംഭകര്‍ക്കും വായ്പ നല്‍കുന്നതില്‍ പ്രത്യേക മുന്‍ഗണന നല്‍കുമെന്നും എംഡി വ്യക്തമാക്കി. രാജ്യത്തുടനീളം 10-12 സ്റ്റാര്‍ട്ടപ്പ് കേന്ദ്രീകൃത ശാഖകള്‍ തുടങ്ങാന്‍ പിഎന്‍ബി പദ്ധതിയിടുന്നു. ഇതില്‍ രണ്ട് ശാഖകള്‍ കേരളത്തില്‍ ആയിരിക്കുമെന്ന് അശോക് ചന്ദ്ര പറഞ്ഞു. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായവും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഇവിടെ നിന്ന് ലഭിക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സ്വര്‍ണത്തിന് ഇന്നും നേരിയ ഇടിവ്

സ്വര്‍ണത്തിന് ഇന്നും നേരിയ ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും നേരിയ ഇടിവ്. ഗ്രാമിന് 20 രൂപ വീതം എന്ന നേരിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഒരു പവന് 160 രൂപയാണ് താഴ്ന്നിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13,145 രൂപയായി. ഒരു പവന്‍ സ്വര്‍ണവില ഇപ്പോഴും ഒരു ലക്ഷം കടന്ന് തന്നെയാണ്. ഒരു പവന്‍ സ്വര്‍ണത്തിന് 1,05,160 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്.

ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില കുതിച്ചുയര്‍ന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണ വില യൂടേണടിക്കുകയാണ്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കുടുംബശ്രീയുടെ 'കെ-ഇനം' നാളെ മുതല്‍ കപ്പല്‍ കയറും

കുടുംബശ്രീയുടെ 'കെ-ഇനം' നാളെ മുതല്‍ കപ്പല്‍ കയറും

കുടുംബശ്രീയുടെ കാര്‍ഷിക ഭക്ഷ്യവിഭവങ്ങള്‍ 'കെ-ഇനം' എന്ന പുതിയ ബ്രാന്‍ഡില്‍ ആഗോള വിപണിയിലേക്ക്. ഇന്ത്യയിലെ പ്രശസ്ത കാര്‍ഷിക സാങ്കേതിക ഗവേഷണ സ്ഥാപനങ്ങളില്‍ നിന്നും വാങ്ങിയ ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് തയ്യാറാക്കിയ 30 പ്രീമിയം ബ്രാന്‍ഡ് ഭക്ഷ്യോല്‍പന്നങ്ങളാണ് കുടുംബശ്രീ എത്തിക്കുക.

സംമ്പുഷ്ടീകരിച്ച ഭക്ഷണങ്ങള്‍, പോഷകാഹാര കേന്ദ്രീകൃത മിശ്രിതങ്ങള്‍, സംസ്‌ക്കരിച്ച പഴങ്ങളും പച്ചക്കറികളും, കാലാവസ്ഥയെ പ്രതിരോധിക്കുന്ന ഭക്ഷണങ്ങള്‍, ആരോഗ്യകരമായ ലഘു ഭക്ഷണങ്ങള്‍ എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുക. മികച്ച ഗുണനിലവാരവും ആകര്‍ഷകമായ പായ്ക്കിങ്ങും ഉള്‍പ്പെടെയാണ് ഉല്‍പന്നങ്ങള്‍ വിപണിയിലെത്തുന്നത്. കുടുംബശ്രീ മുഖേന നടപ്പാക്കുന്ന കുടുംബശ്രീ ടെക്‌നോളജി അഡ്വാന്‍സ്‌മെന്റ് പ്രോഗ്രാം (കെ-ടാപ് ) പദ്ധതിയുടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണിത്. രാജ്യത്തും വിദേശത്തുമടക്കം ഉല്‍പന്നങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജനുവരി 17 ന് മന്ത്രി എം.ബി രാജേഷ് ഉല്‍പന്നങ്ങളുടെ ലോഞ്ചിങ്ങ് നിര്‍വഹിക്കും.

സംമ്പുഷ്ടീകരിച്ച ഭക്ഷണങ്ങള്‍, പോഷകാഹാര കേന്ദ്രീകൃത മിശ്രിതങ്ങള്‍, സംസ്‌ക്കരിച്ച പഴങ്ങളും പച്ചക്കറികളും, കാലാവസ്ഥയെ പ്രതിരോധിക്കുന്ന ഭക്ഷണങ്ങള്‍, ആരോഗ്യകരമായ ലഘു ഭക്ഷണങ്ങള്‍ എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുക. മികച്ച ഗുണനിലവാരവും ആകര്‍ഷകമായ പായ്ക്കിങ്ങും ഉള്‍പ്പെടെയാണ് ഉല്‍പന്നങ്ങള്‍ വിപണിയിലെത്തുന്നത്. കുടുംബശ്രീ മുഖേന നടപ്പാക്കുന്ന കുടുംബശ്രീ ടെക്‌നോളജി അഡ്വാന്‍സ്‌മെന്റ് പ്രോഗ്രാം (കെ-ടാപ് ) പദ്ധതിയുടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണിത്. രാജ്യത്തും വിദേശത്തുമടക്കം ഉല്‍പന്നങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജനുവരി 17 ന് മന്ത്രി എം.ബി രാജേഷ് ഉല്‍പന്നങ്ങളുടെ ലോഞ്ചിങ്ങ് നിര്‍വഹിക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മലപ്പുറം കരുവാരക്കുണ്ടിൽ നിന്ന് കാണാതായ 16കാരി റെയിൽവെ ട്രാക്കിന് സമീപം മരിച്ച നിലയിൽ

മലപ്പുറം കരുവാരക്കുണ്ടിൽ നിന്ന് കാണാതായ 16കാരി റെയിൽവെ ട്രാക്കിന് സമീപം മരിച്ച നിലയിൽ

കരുവാരക്കുണ്ട്: മലപ്പുറം കരുവാരക്കുണ്ടിൽ നിന്ന് കാണാതായ പതിനാറുകാരിയുടെ മൃതദേഹം റെയിൽവെ ട്രാക്കിന് സമീപത്തുനിന്ന് കണ്ടെത്തി. പാണ്ടിക്കാട് തൊടിയപ്പുലം റെയിൽവെ ട്രാക്കിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. സംഭവത്തിൽ ദുരൂഹയുള്ളതായി പൊലീസ് സൂചിപ്പിച്ചു.

കരുവാരക്കുണ്ട് സ്വദേശിയുടെ മകളായ വിദ്യാർത്ഥിനിയാണ് മരിച്ചത്. കുട്ടിയെ കാണാനില്ലെന്ന് കുടുംബം പരാതി നൽകിയിരുന്നു. ഇതിൽ അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. വണ്ടൂരിനും പാണ്ടിക്കാടിനും ഇടയിലുള്ള റെയിൽവെ സ്റ്റേഷനാണ് തൊടിയപ്പുലം. മൃതദേഹം കണ്ട നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. കുട്ടിയുടെ ശരീരത്തിൽ മുറിവേറ്റ പാടുകളുണ്ടെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ 17 കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം കാണിച്ചുകൊടുത്തത് 17കാരനായിരുന്നു. കുട്ടിയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹിമാലയം, ലഡാക്ക് യാത്രകളിലൂടെ ശ്രദ്ധേയനായ സൈക്കിൾ സഞ്ചാരി അഷ്റഫ് മരിച്ച നിലയിൽ; അന്വേഷണം തുടങ്ങി പൊലീസ്

ഹിമാലയം, ലഡാക്ക് യാത്രകളിലൂടെ ശ്രദ്ധേയനായ സൈക്കിൾ സഞ്ചാരി അഷ്റഫ് മരിച്ച നിലയിൽ; അന്വേഷണം തുടങ്ങി പൊലീസ്

തൃശ്ശൂർ: ഹിമാലയം, ലഡാക്ക് യാത്രകളിലൂടെ ശ്രദ്ധേയനായ സൈക്കിൾ സഞ്ചാരിയായ അഷ്റഫിനെ(43) മരിച്ച നിലയിൽ കണ്ടെത്തി. വടക്കാഞ്ചേരി എടങ്കക്കാട് റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. തൃശ്ശൂർ പത്താംകല്ല് സ്വദേശിയാണ് മരിച്ച അഷ്റഫ്.

​വടക്കാഞ്ചേരി എങ്കക്കാട് റെയിൽവേ ഗേറ്റിന് സമീപമാണ് അഷറഫിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ പത്ത് മണിയോടെ ട്രാക്കിനോട് ചേർന്ന തോട്ടിൽ നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്. സമീപത്തെ തോട്ടുപാലത്തിന് മുകളിൽ നിന്ന് വീണതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സൈക്കിൾ സവാരിയിലൂടെ ഹിമാലയം, ലഡാക്ക് തുടങ്ങിയ ദീർഘദൂര യാത്രകൾ നടത്തിയിരുന്ന വ്യക്തിയാണ് അഷറഫ്. സാഹസിക യാത്രകളിൽ തൽപ്പരനായ അദ്ദേഹത്തിന്റെ മരണം നാട്ടുകാരെ ഞെട്ടിച്ചിരിക്കുകയാണ്. സംഭവസ്ഥലത്ത് പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മരണത്തിലെ ദുരൂഹത നീക്കാൻ വിശദമായ അന്വേഷണം ആരംഭിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മലപ്പുറത്ത് പതിനാറുകാരി കൊല്ലപ്പെട്ട നിലയിൽ; പ്രായപൂർത്തിയാകാത്ത ആൺസുഹൃത്ത് കസ്റ്റഡിയിൽ

മലപ്പുറത്ത് പതിനാറുകാരി കൊല്ലപ്പെട്ട നിലയിൽ; പ്രായപൂർത്തിയാകാത്ത ആൺസുഹൃത്ത് കസ്റ്റഡിയിൽ

മലപ്പുറം: മലപ്പുറം തൊടിയ പുലത്ത് 16 കാരിയായ പെൺകുട്ടിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വാണിയമ്പലത്തിനും തൊടിയപുലത്തിനും ഇടയിൽ റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള കുറ്റിക്കാട്ടിലാണ് കുട്ടി പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ സ്കൂളിലേക്ക് പോയ പെൺകുട്ടി വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. സംഭവത്തില്‍ പ്രായപൂർത്തിയാകാത്ത ആൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാവിലെ 9.30ന് കുട്ടി കരുവാരകുണ്ട് സ്കൂൾ പടിയിൽ ബസിറങ്ങി. പിന്നീട് കുട്ടിയെ ആരും കണ്ടിട്ടില്ല. പുള്ളിപ്പാടത്ത് കുറ്റിക്കാട്ടിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കൈകൾ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. സ്കൂൾ യൂണിഫോമിലായിരുന്നു കുട്ടിയുടെ മൃതദേഹം. സംഭവത്തില്‍ പ്ലസ് വൺ വിദ്യാർത്ഥിയായ 16 കാരനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. 16 കാരൻ കുറ്റസമ്മതം നടത്തിയെന്നാണ് സൂചന. സംശയം തോന്നി പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾ പ്രതി തന്നെയാണ് മൃതദേഹം കാണിച്ചു കൊടുത്തത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഭാര്യയെ മർദ്ദിച്ച് അവശയാക്കി, റൂമിലിട്ട് പൂട്ടി തീ കൊളുത്തി കടന്നുകളഞ്ഞു, ഭർത്താവ് അറസ്റ്റിൽ

ഭാര്യയെ മർദ്ദിച്ച് അവശയാക്കി, റൂമിലിട്ട് പൂട്ടി തീ കൊളുത്തി കടന്നുകളഞ്ഞു, ഭർത്താവ് അറസ്റ്റിൽ

തിരുവനന്തപുരം: നാവായിക്കുളത്ത് ഭാര്യയെ മർദ്ദിച്ച് അവശയാക്കി തീ കൊളുത്തി കടന്നുകളഞ്ഞ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നാവായിക്കുളം വെള്ളൂർക്കോണം സ്വദേശി ബിനുവിനെയാണ് കല്ലമ്പലം പൊലീസ് കൊല്ലത്തുള്ള ബന്ധു വീട്ടിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രി പിടികൂടിയത്. പ്രതിയുടെ ആക്രമണത്തിൽ കൈയ്ക്കും കാലിനും പൊട്ടൽ സംഭവിക്കുകയും പൊള്ളലേൽക്കുകയും ചെയ്ത ഭാര്യ മുനീശ്വരി അപകടനില തരണം ചെയ്തു. വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം ഗവ.മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റി.

ഇക്കഴിഞ്ഞ 13ന് രാവിലെ ഏഴരയോടെയായിരുന്നു സംഭവം.ചുറ്റിക കൊണ്ടും കാറ്റാടിക്കഴ കൊണ്ടും ബിനു മുനീശ്വതിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തുടർന്ന് വാതിൽ പൂട്ടി വാതിലിനടിയിലൂടെ ഇന്ധനം ഒഴിച്ച് കത്തിച്ചശേഷം ബിനു ഇരുചക്ര വാഹനത്തിൽ രക്ഷപ്പെടുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികളാണ് വാതിൽ ചവിട്ടിത്തുറന്ന്, തീയണച്ച് മുനീശ്വരിയെ ആശുപത്രിയിലെത്തിച്ചത്.കുടുംബ വഴക്കാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് വിവരം. സമാന അനുഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. സംഭവത്തിന് ശേഷം പൊലീസും ഫോറൻസിക് വിദഗ്ദ്ധരും വീട്ടിൽ പരിശോധന നടത്തിയതിൽ നിന്ന് മണ്ണെണ്ണയുടെയും പെട്രോളിന്റെയും സാന്നിധ്യം കണ്ടെത്തിയിരുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്തു.  

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സമയനഷ്ടം ധനനഷ്ടത്തിലേക്ക്; ബംഗളൂരു സബർബൻ റെയിൽ, തെലങ്കാന ജലസേചന പദ്ധതികൾ വേഗം തീർക്കണമെന്ന് പ്രധാനമന്ത്രി

സമയനഷ്ടം ധനനഷ്ടത്തിലേക്ക്; ബംഗളൂരു സബർബൻ റെയിൽ, തെലങ്കാന ജലസേചന പദ്ധതികൾ വേഗം തീർക്കണമെന്ന് പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ നടന്ന 'പ്രഗതി' (PRAGATI) യോഗത്തിൽ രാജ്യത്തെ പ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ പുരോഗതി വിലയിരുത്തി. ഏറെക്കാലമായി മന്ദ​ഗതയിൽ നടക്കുന്ന ബംഗളൂരു സബർബൻ റെയിൽ പദ്ധതിയും തെലങ്കാനയിലെ പ്രധാന ജലസേചന പദ്ധതിയും എത്രയും വേഗം പൂർത്തിയാക്കാൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി. പദ്ധതികൾ പൂർത്തിയാക്കാൻ വൈകുന്നതിലൂടെ നിർമ്മാണച്ചെലവ് വൻതോതിൽ വർദ്ധിക്കുന്നതിൽ അദ്ദേഹം ആശങ്ക രേഖപ്പെടുത്തി.

2025 ഡിസംബർ 31-ന് നടന്ന 50-ാമത് പ്രഗതി യോഗത്തിലാണ് ഈ അവലോകനം നടന്നത്. പദ്ധതികൾ വൈകുന്നത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും ജനങ്ങളുടെ ജീവിതസൗകര്യങ്ങളെയും ബാധിക്കുമെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.

നാല് പതിറ്റാണ്ടായി ചർച്ചകളിൽ മാത്രം ഒതുങ്ങിനിന്ന ബംഗളൂരു സബർബൻ റെയിൽ പദ്ധതിയ്ക്ക് 2020-ൽ ആണ് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയത്. ബംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ലക്ഷ്യമിടുന്ന പദ്ധതി 2023-ൽ പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും, 2026 ജനുവരിയിലെ കണക്കുകൾ പ്രകാരം പകുതി പോലും പൂർത്തിയായിട്ടില്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

15കാരനെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത് കൊലപാതകം; തലയിൽ വെട്ടേറ്റ മൂന്ന് മുറിവുകൾ

15കാരനെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത് കൊലപാതകം; തലയിൽ വെട്ടേറ്റ മൂന്ന് മുറിവുകൾ

മംഗളൂരു ബെൽത്തങ്ങാടിയിൽ 15കാരനെ ദുരൂഹസാഹചര്യത്തിൽ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം. മരണപ്പെട്ട സുമന്തിന്റെ തലയിൽ വാൾ പോലുള്ള ആയുധം കൊണ്ടുള്ള മൂന്ന് മുറിവുകളുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. കുട്ടിയെ പുള്ളിപ്പുലി ആക്രമിച്ചതായിരിക്കാമെന്ന് നാട്ടുകാർക്കിടയിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു. പ്രത്യേക സംഘത്തെ രൂപീകരിച്ച് അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.

ബെൽത്തങ്ങാടിയിലെ സുമന്തിന്റെ തലയിൽ മൂന്ന് മുറിവുണ്ടെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ട്. വാൾ പോലുള്ള ആയുധം കൊണ്ടാണ് വെട്ടേറ്റത് എന്നാണ് പ്രാഥമിക വിവരം. കുളത്തിൽ വീണ കുട്ടി പിന്നീട് ശ്വാസകോശത്തിൽ വെള്ളം നിറഞ്ഞതോടെ മരിച്ചതായി സംശയിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. മംഗളൂരുവിലെ ജില്ലാ വെൻലോക്ക് ആശുപത്രിയിലാണ് പോസ്റ്റ്മോർട്ടം നടത്തിയത്. ആയുധം കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച് കുളത്തിൽ തള്ളിയതാകാമെന്നും സംശയിക്കുന്നു.

ബുധനാഴ്‌ച പുലർച്ചെയാണ് സുമന്തിനെ ദുരൂഹസാഹചര്യത്തിൽ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒഡിൽനാല സാംബോല്യയിലുള്ള വീടിനടുത്തുള്ള കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പുലർച്ചെ ധനുപൂജയിൽ പങ്കെടുക്കാൻ വീട്ടിൽ നിന്ന് ഇറങ്ങിയ സുമന്തിനെ കാണാതാവുകയായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശബരിമല സ്വർണക്കൊള്ള: ദ്വാരപാലക ശിൽപ്പം, കട്ടിളപാളി തുടങ്ങിയവയുടെ ശാസ്ത്രീയ പരിശോധന റിപ്പോർട്ട് കോടതിയിൽ

ശബരിമല സ്വർണക്കൊള്ള: ദ്വാരപാലക ശിൽപ്പം, കട്ടിളപാളി തുടങ്ങിയവയുടെ ശാസ്ത്രീയ പരിശോധന റിപ്പോർട്ട് കോടതിയിൽ

കൊല്ലം: ശബരിമല സ്വർണക്കൊള്ളയിൽ നിർണായക ശാസ്ത്രീയ പരിശോധന റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. ദ്വാരപാലക ശിൽപ്പം, കട്ടിളപാളി തുടങ്ങിയ 15 സാമ്പിളുകളുടെ പരിശോധനഫലമാണിത്. വി.എസ്.എസ്.സിയിൽ നടത്തിയ പരിശോധന റിപ്പോർ‍ട്ടാണ് കോടതിയിൽ സമർപ്പിച്ചത്. സ്വർണം പൂശിയ ചെമ്പു പാളികളുടെയും പരിശോധന ഫലം കൈമാറി. ഇന്ന് സീൽ ചെയ്ത കവറിലാണ് റിപ്പോർട്ട് കോടതിയിൽ കൈമാറിയത്. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഈ പരിശോധന ഫലം നിർണായകമാണ്.