Monday, 19 January 2026

ഡിസംബർ വരെയുള്ള മൂന്ന് മാസം കൊണ്ട് നേടിയത് 374.32 കോടി, ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന അറ്റാദായമെന്ന് സൗത്ത് ഇന്ത്യൻ ബാങ്ക്

ഡിസംബർ വരെയുള്ള മൂന്ന് മാസം കൊണ്ട് നേടിയത് 374.32 കോടി, ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന അറ്റാദായമെന്ന് സൗത്ത് ഇന്ത്യൻ ബാങ്ക്

കൊച്ചി: സൗത്ത് ഇന്ത്യന്‍ ബാങ്ക് നടപ്പ് സാമ്പത്തികവര്‍ഷത്തിലെ മൂന്നാം പാദത്തിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന അറ്റാദായം. 374.32 കോടി രൂപയാണ് ബാങ്ക് സ്വന്തമാക്കിയത്. മുൻവർഷത്തെ അപേക്ഷിച്ച് ഒൻപത് ശതമാനം വർധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്. ഇതോടെ നടപ്പ് സാമ്പത്തിക വർഷത്തെ മൂന്ന് പാദങ്ങളിൽ നിന്ന് ബാങ്ക് നേടിയ അറ്റാദായം 1047.64 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 960.69 കോടി രൂപയായിരുന്നു അറ്റാദായം. മൂന്നാം പാദത്തില്‍ ബാങ്കിന്റെ പ്രീ-പ്രോവിഷനിംഗ് പ്രവര്‍ത്തനലാഭം 10 ശതമാനം വര്‍ദ്ധിച്ച് 584.33 കോടി രൂപയായി. മുന്‍ സാമ്പത്തികവര്‍ഷത്തെ സമാന മൂന്നാം പാദത്തില്‍ 528.84 കോടി രൂപയായിരുന്നു പ്രവര്‍ത്തന ലാഭം.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ബാങ്കിന്റെ ആകെ നിഷ്‌ക്രിയ ആസ്തി (എന്‍പിഎ) 4.30 ശതമാനത്തില്‍നിന്ന് 2.67 ശതമാനമായി. അറ്റ നിഷ്‌ക്രിയ ആസ്തി കഴിഞ്ഞ വര്‍ഷത്തെ 1.25 ശതമാനത്തില്‍നിന്ന് 0.45 ശതമാനമായി. പലിശേതര വരുമാനം മുന്‍വര്‍ഷത്തേക്കാള്‍ 19 ശതമാനം വളര്‍ച്ച നേടി 485.93 കോടി രൂപയായി ഉയര്‍ന്നു. 2026 സാമ്പത്തികവര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ബാങ്ക് സാമ്പത്തിക പ്രവര്‍ത്തന ചെലവുകളിലെ വര്‍ധനവിനേക്കാള്‍ (3.61%) നേടി നെറ്റ് ടോട്ടൽ ഇൻകം (7.44%) വളര്‍ച്ച കൈവരിച്ചു.

എഴുതിത്തള്ളിയത് ഉള്‍പ്പെടാതെയുള്ള കിട്ടാക്കടങ്ങളുടെ നീക്കിയിരുപ്പ് അനുപാതം (പി.സി.ആര്‍) മുന്‍വര്‍ഷത്തെ 71.73 ശതമാനത്തില്‍നിന്ന് 1177 പോയിന്റുകൾ വര്‍ദ്ധിച്ച് 83.5 ശതമാനമായി. എഴുതിത്തള്ളിയത് ഉള്‍പ്പെടെയുള്ള പി.സി.ആര്‍ 81.07 ശതമാനത്തില്‍നിന്ന് 1050 പോയിന്റുകൾ ഉയര്‍ന്ന് 91.57 ശതമാനമായി. ആസ്തിയിൽ നിന്നുള്ള വരുമാനം ഒരു ശതമാനമായി തുടരുന്നു. പുതിയ നിഷ്ക്രിയ ആസ്തികളുടെ നിരക്കിനെ സൂചിപ്പിക്കുന്ന സ്ലിപ്പേജ് അനുപാതം 0.33 ശതമാനത്തില്‍ നിന്ന് 0.16 ശതമാനമായി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അച്ഛൻ്റെ സഹോദരനെ അക്രമികളിൽ നിന്ന് രക്ഷിക്കാനെത്തിയ യുവാവ് കുത്തേറ്റ് മരിച്ചു: ഏഴ് പേർ അറസ്റ്റിൽ

അച്ഛൻ്റെ സഹോദരനെ അക്രമികളിൽ നിന്ന് രക്ഷിക്കാനെത്തിയ യുവാവ് കുത്തേറ്റ് മരിച്ചു: ഏഴ് പേർ അറസ്റ്റിൽ

കൊല്ലം: അച്ഛന്റെ സഹോദരനെ ഒരുസംഘം വീടുകയറി ആക്രമിക്കുന്നതറിഞ്ഞ് രക്ഷിക്കാനെത്തിയ യുവാവ് കുത്തേറ്റ് മരിച്ചു. കൊലപാതത്തിൽ ഏഴുപേർ അറസ്റ്റിലായി. കേരളപുരം ഗവ. ഹൈസ്കൂളിനു പുറകുവശം മുണ്ടൻചിറ മാടൻകാവിനു സമീപം ജിതേഷ്ഭവനത്തിൽ സജീവിന്റെയും ഷീലയുടെയും മകൻ സജിത്താ(27)ണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച അർധരാത്രിയോടെയായിരുന്നു സംഭവം.

സംഭവത്തിൽ നെടുമ്പന ആയുർവേദ ആശുപത്രിക്കടുത്ത് അനുജാഭവനിൽ അനന്തു ആനന്ദൻ (29), വർക്കല പനയറ സനോജ്ഭവനിൽ പ്രസാദ് (46), നെടുമ്പന ആയുർവേദ ആശുപത്രിക്കടുത്ത് സുരാജ്‌ഭവനിൽ സുനിൽരാജ് (38), നെടുമ്പന ഇടപ്പനയം നൈജുഭവനിൽ ഷൈജു (40), ഇടപ്പനയം ബിബി സദനത്തിൽ ബൈജു (42), ഇടപ്പനയം അതുൽനിവാസിൽ അതുൽ രാമചന്ദ്രൻ (27), സഹോദരൻ അഖിൽ രാമചന്ദ്രൻ (24) എന്നിവരാണ് അറസ്റ്റിലായത്. കണ്ടാലറിയാവുന്ന ഒരാൾകൂടി പ്രതിയാണ്. സജിത്തിൻ്റെ സഹോദരൻ സുജിത്ത് (19), അയൽവാസി അശ്വിൻ എന്നിവർക്ക് സംഘർഷത്തിൽ ഗുരുതരമായ പരിക്കേറ്റു

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മുൻ പരിചയം ആവശ്യമില്ല! ഈ ഇന്ത്യൻ ഭാഷകൾ സംസാരിക്കുന്നവർക്ക് ജോലി വാഗ്‍ദാനവുമായി ഇലോൺ മസ്‍ക്

മുൻ പരിചയം ആവശ്യമില്ല! ഈ ഇന്ത്യൻ ഭാഷകൾ സംസാരിക്കുന്നവർക്ക് ജോലി വാഗ്‍ദാനവുമായി ഇലോൺ മസ്‍ക്

ദില്ലി: ശതകോടീശ്വരനായ ഇലോൺ മസ്‌കിന്‍റെ എഐ കമ്പനിയായ എക്‌സ്‌എഐ ഇപ്പോൾ അവരുടെ ചാറ്റ്‌ബോട്ടായ ഗ്രോക്കിന് പൂർണ്ണമായും ഇന്ത്യൻ ടച്ച് നൽകാൻ തയ്യാറെടുക്കുകയാണ്. പ്രാദേശിക ഭാഷകളും ഭാഷാഭേദത്തിന്‍റെ സൂക്ഷ്‌മതകളും ഗ്രോക്കിനെ പഠിപ്പിക്കാൻ കഴിയുന്ന ഹിന്ദി, ബംഗാളി സംസാരിക്കുന്നവരെയാണ് കമ്പനി അന്വേഷിക്കുന്നത്. ഈ ജോലി ലഭിക്കാൻ എഐ മേഖലയിൽ മുൻ പരിചയം ആവശ്യമില്ല എന്നതാണ് ശ്രദ്ധേയം.

ഇത് സംബന്ധിച്ച് xAI-യിലെ ആയുഷ് ജയ്‌സ്വാൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായഎക്‌സിൽ ഒരു പ്രധാന പ്രഖ്യാപനം നടത്തി. എക്‌സില്‍ അദേഹം ഈ ജോലിയുടെ റിക്രൂട്ട്‌മെന്‍റ് വിവരങ്ങൾ പങ്കിട്ടു. ഹിന്ദി, ബംഗാളി എന്നിവയ്ക്ക് പുറമെ റഷ്യൻ, അറബിക്, മന്ദാരിൻ, ഇന്തോനേഷ്യൻ തുടങ്ങിയ ഭാഷകൾ സംസാരിക്കുന്നവരെയും കമ്പനി അന്വേഷിക്കുന്നുണ്ടെന്ന് അദേഹം വിശദീകരിച്ചു.

മുൻപരിചയം ഇല്ലെങ്കിലും നിങ്ങൾക്ക് ജോലി ലഭിക്കും

ഈ ജോലിയുടെ പ്രത്യേകത, എഐയിൽ പരിചയമോ മോഡൽ പരിശീലനമോ ആവശ്യമില്ല എന്നതാണ്. എഐ സിസ്റ്റങ്ങൾ എങ്ങനെ പരിശീലിപ്പിക്കപ്പെടുന്നുവെന്ന് മനസ്സിലാക്കാനും ഉപയോക്താക്കളുമായി ആശയവിനിമയം നടത്താനും ഈ ജോലി ഉദ്യോഗാർഥികൾക്ക് അവസരം നൽകും. താൽപ്പര്യമുള്ള ഉദ്യോഗാർഥികൾക്കായി ഒരു അപേക്ഷാ ലിങ്കും പങ്കിട്ടിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇടുക്കിയിൽ പ്രവേശവാസികളും വിനോദ സഞ്ചാരികളും തമ്മിലുള്ള സംഘർഷം; പ്രകോപനം ഉണ്ടാക്കിയത് വിനോദസഞ്ചാരികൾ

ഇടുക്കിയിൽ പ്രവേശവാസികളും വിനോദ സഞ്ചാരികളും തമ്മിലുള്ള സംഘർഷം; പ്രകോപനം ഉണ്ടാക്കിയത് വിനോദസഞ്ചാരികൾ

ഇടുക്കി പള്ളിവാസലിൽ പ്രവേശവാസികളും വിനോദ സഞ്ചാരികളും തമ്മിലുള്ള സംഘർഷത്തിൽ, പ്രകോപനം ഉണ്ടാക്കിയത് വിനോദസഞ്ചാരികൾ എന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ജീപ്പിനു മുകളിൽ കയറിയിരുന്നത് ചോദ്യം ചെയ്ത ഡ്രൈവറെ വിനോദസഞ്ചാരികൾ ക്രൂരമായി മർദ്ദിച്ചു. ഇത് നാട്ടുകാർ ചോദ്യം ചെയ്തതിന് പിന്നാലെയാണ് സംഘർഷം ഉണ്ടായത്. ഡ്രൈവറെ ക്രൂരമായി മർദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു.

കൊല്ലം കരുനാഗപ്പള്ളിയിൽ നിന്ന് എത്തിയ വിനോദസഞ്ചാരികളാണ് സംഘർഷം ഉണ്ടാക്കിയത്. ഇന്നലെ ഉച്ചയോടുകൂടിയായിരുന്നു സംഘർഷം ഉണ്ടായത്. സംഭവത്തിൽ മൂന്ന് ജീപ്പ് ഡ്രൈവർമാരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കൊല്ലം കരുനാഗപ്പള്ളിയിൽ നിന്ന് 26 പേരടങ്ങുന്ന സംഘമാണ് മൂന്നാറിലേക്ക് വിനോദ സഞ്ചാരത്തിനായി എത്തിയത്. പള്ളിവാസലിൽ എത്തിയ ശേഷം വിനോദ സഞ്ചാര സംഘത്തിൽ നിന്ന് കുറച്ച് പേർ പുറത്തിറങ്ങി നിർത്തിയിട്ടിരുന്ന ട്രക്കിങ് ജീപ്പിന് മുകളിൽ കയറുകയും ചിത്രങ്ങൾ പകർത്തുകയും ചെയ്തിരുന്നു. ഇതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കരൂര്‍ ദുരന്തം; വിജയ്ക്ക് എതിരെ തമിഴ്‌നാട് പൊലീസിന്റെ മൊഴി

കരൂര്‍ ദുരന്തം; വിജയ്ക്ക് എതിരെ തമിഴ്‌നാട് പൊലീസിന്റെ മൊഴി

കരൂര്‍ ദുരന്തത്തില്‍ ടിവികെ അധ്യക്ഷന്‍ വിജയ്ക്ക് എതിരെ തമിഴ്‌നാട് പൊലീസിന്റെ മൊഴി. റാലിയില്‍ പങ്കെടുക്കുന്ന ജനക്കൂട്ടത്തെപ്പറ്റി ടിവികെ നേതൃത്വം അറിയിപ്പ് നല്‍കിയിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. സിബിഐ സംഘത്തിന് മുന്നിലാണ് മൊഴി നല്‍കിയത്. ഡല്‍ഹി സിബിഐ ആസ്ഥാനത്ത് വിജയ്‌യെ ചോദ്യം ചെയ്യുകയാണ്

30000 ലധികം പേര്‍ എത്തിയതാകാം അപകടത്തിലേക്ക് നയിച്ചതെന്നും എന്ന് സിബിഐയോട് പൊലീസ് വ്യക്തമാക്കി. പൊലീസ് ഉദ്യോഗസ്ഥര്‍ നല്‍കിയ മൊഴി ആസ്പദമാക്കി വിജയ്‌യി നിന്ന് വിവരങ്ങള്‍ തേടും. കേസില്‍ ടിവികെ പാര്‍ട്ടി നേതാക്കള്‍ നല്‍കിയ മൊഴിയും വിജയ്‌യുടെ മൊഴിയും തമ്മില്‍ വൈരുധ്യം ഉണ്ടോ എന്ന് സിബിഐ പരിശോധിക്കും.

ഇന്ന് രാവിലെ 11.00 മണിയോടെയാണ് ഡല്‍ഹി സിബിഐ ആസ്ഥാനത്ത് മൊഴി നല്‍കാന്‍ ആയി വിജയ് എത്തിയത്. വൈകുന്നേരത്തോടെ മൊഴി രേഖപ്പെടുത്തല്‍ പൂര്‍ത്തിയാകും എന്നാണ് വിവരം.

കഴിഞ്ഞതവണ നല്‍കിയ ചില മൊഴിയില്‍ കൂടുതല്‍ വ്യക്തതക്കായാണ് വിജയ്‌യോട് വീണ്ടും ഹാജരാകാന്‍ സിബിഐ ആവശ്യപ്പെട്ടത്. കഴിഞ്ഞ തവണ നാലു മണിക്കൂറില്‍ അധികമാണ് സിബിഐ മൊഴി രേഖപ്പെടുത്തിയത്. ദുരന്തവുമായി ബന്ധപ്പെട്ട 90 ചോദ്യങ്ങള്‍ അടങ്ങിയ ബുക്ക്ലെറ്റ് ആയിരുന്നു വിജയ്ക്ക് നല്‍കിയത്. ഉത്തരങ്ങള്‍ ഇംഗ്ലീഷില്‍ രേഖപ്പെടുത്താന്‍ സ്റ്റെനോഗ്രാഫറുടെ സഹായവും വിജയ്ക്ക് നല്‍കിയിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അയല്‍ വീട്ടിലേക്ക് പോയ വയോധികയുടെ ക​ണ്ണി​ൽ പ​രു​ന്ത് കൊ​ത്തി; പ​രി​ക്ക്

അയല്‍ വീട്ടിലേക്ക് പോയ വയോധികയുടെ ക​ണ്ണി​ൽ പ​രു​ന്ത് കൊ​ത്തി; പ​രി​ക്ക്

കുമരകം : റോഡിലൂടെ നടന്നുപോയ വയോധികയെ പരുന്ത് കൊത്തി പരിക്കേല്‍പ്പിച്ചു. ആപ്പീത്ര ഭാഗത്ത് കളത്തിപ്പറമ്പില്‍ ടിപി ഓമനയുടെ കണ്ണിനാണ് പരുന്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം 4:30 ന് അയല്‍ വീട്ടിലേക്കു പോയപ്പോഴായിരുന്നു സംഭവം. ഉടന്‍ കുമരത്തെ ആശുപത്രിയിലെത്തിച്ച് ചികിത്സതേടിയെങ്കിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. കണ്ണുനീര്‍ ഗ്രന്ഥിക്ക് പരിക്കുള്ളതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

മറ്റ്പലര്‍ക്കും പരുന്തിന്റെ ആക്രമണം നേരിട്ടിട്ടുള്ളതായി പരാതിയുണ്ട്. പരുന്തിന് ചിലര്‍ തീറ്റ നല്‍കുന്നതിനാലാണ് ഇത് പ്രദേശം വിട്ടുപോകാത്തതെന്ന് ഓമനയുടെ വീട്ടുകാര്‍ പറഞ്ഞു. അധികാരികള്‍ ഇടപെട്ട് ഈ പരുന്തിന്റെ ആക്രമണം ഇല്ലാതാക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പിണറായി സർക്കാരിന്‍റെ അവസാന ബജറ്റ്, വമ്പൻ പ്രഖ്യാപനങ്ങൾക്ക് സാധ്യത!

പിണറായി സർക്കാരിന്‍റെ അവസാന ബജറ്റ്, വമ്പൻ പ്രഖ്യാപനങ്ങൾക്ക് സാധ്യത!

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്‍റെ കാലത്തെ അവസാന നിയമസഭാ സമ്മേളനം നാളെ മുതൽ. ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം തുടങ്ങുന്നത്. പിണറായി സർക്കാരിന്‍റെ അവസാന ബജറ്റ് തന്നെയാകും ഈ സഭാ സമ്മേളനത്തിലെ ഹൈലൈറ്റ്. 29 നാണ് ബജറ്റ് അവതരിപ്പിക്കുക. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വമ്പൻ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടായേക്കും എന്നാണ് പ്രതീക്ഷ. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അടിമുടി രാഷ്ട്രീയവിവാദങ്ങളാകും ഇക്കുറി സഭയെ ചൂട് പിടിപ്പിക്കുക. തദ്ദേശ തെരഞ്ഞെടുപ്പിലെ മിന്നും ജയത്തിന്‍റെ ആത്മവിശ്വാസത്തിലാണ് യു ഡി എഫ് സഭയിലെത്തുക. ശബരമല സ്വർണ്ണക്കൊള്ളയടക്കം നിരവധി വിഷയങ്ങൾ ഉയർത്തി സഭയിൽ ആഞ്ഞടിക്കാനുള്ള നീക്കത്തിലാണ് പ്രതിപക്ഷം. രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റ് അടക്കം ചൂണ്ടിക്കാട്ടിയാകും ഭരണപക്ഷത്തിന്‍റെ തിരിച്ചടി. രാഹുലിനെ അയോഗ്യനാക്കാനുള്ള പരാതി സ്പീക്കർക്ക് മുന്നിലുണ്ടെങ്കിലും അന്തിമ തീരുമാനം ഈ സമ്മേളനത്തിൽ ഉണ്ടാകാൻ സാധ്യത കുറവാണ്. മാർച്ച് 26 വരെ നീളുന്ന അവസാന സമ്മേളന കാലം പ്രക്ഷുബ്ധമാകാനാണ് സാധ്യത.

വിശദവിവരങ്ങൾ
പുതുവർഷത്തിൽ പുതിയ നയം പ്രഖ്യാപിച്ചാണ് സഭാ സമ്മേളനം നാളെ തുടങ്ങുന്നത്. പക്ഷെ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും നയം ഒന്നെയൂള്ളൂ. രാഷ്ട്രീയം മാത്രം. വീണ്ടുമൊരു ഭരണത്തുടർച്ച ലക്ഷ്യമിട്ടുള്ള ബജറ്റ് പ്രഖ്യാപനങ്ങൾക്കടക്കമാണ് സർക്കാർ നീക്കം. ഭരണമാറ്റത്തിന് അരങ്ങൊരുക്കലാകും അവസാന സമ്മേളനത്തിലെ പ്രതിപക്ഷത്തിന്‍റെ ഉന്നം. തദ്ദേശ തെരഞ്ഞെടുപ്പിലെ മിന്നും ജയത്തിന്‍റെ ആത്മവിശ്വാസത്തിലാണ് യു ഡി എഫ്. ശബരിമല സ്വർണ്ണക്കൊള്ള തന്നെയാകും സർക്കാറിനെതിരായ പ്രധാന ആയുധം. അറസ്റ്റിലായവരുടെ സി പി എം ബന്ധവും, പാർട്ടി നടപടി വൈകുന്നതും ആളിക്കത്തിച്ച് കടകംപള്ളിയിലേക്ക് കൂടി നീട്ടിയാകും ആക്രമണം. വാജീവാഹനക്കൈമാറ്റം വഴിവിവാദം യു ഡി എഫിലേക്ക് തിരിക്കാനുള്ള സർക്കാർ ശ്രമം സഭയിലും ഉറപ്പ്. ഇരുപക്ഷവും പോറ്റി പാട്ടിന്‍റെ പുതിയ പുതിയ രൂപം പരീക്ഷിച്ചേക്കും. രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റാണ് മറ്റൊരു പ്രധാന വിഷയം. പുറത്താക്കിയെങ്കിലും കോൺഗ്രസ് സംരക്ഷണമെന്ന് ഭരണപക്ഷം പഴിക്കും. ബന്ധം മുറിച്ചെന്ന് പറഞ്ഞ് കയ്യൊഴിയുമ്പോഴും മുകേഷിനെ അടക്കം ചൂണ്ടി സമാനകേസുകളിലെ സി പി എം നടപടി ഇല്ലാത്തതും കോൺഗ്രസിന്‍റെ ചോദ്യമാകും. രാഹുലിനെ അയോഗ്യനാക്കാനുള്ള പരാതി സ്പീക്കർക്ക് മുന്നിലുണ്ടെങ്കിലും അന്തിമ തീരുമാനം ഈ സമ്മേളനത്തിൽ ഉണ്ടാകാനുള്ള സാധ്യത കുറവ്. സതീശനെതിരായ പുനർജനി വിവാദത്തിലെ സി ബി ഐ അന്വേഷണനീക്കം മറ്റൊരുവിഷയം. വോട്ട് കൊണ്ട് വരാനുള്ള പ്രഖ്യാപനങ്ങൾ ബജറ്റിൽ ഇടംപിടിക്കും. മാർച്ച് 26 വരെയാണ് സമ്മേളനം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിദേശികള്‍ക്ക് കുടിയേറ്റ വിസ നല്‍കുന്നതില്‍ വന്‍ നിയന്ത്രണങ്ങളുമായി അമേരിക്ക

വിദേശികള്‍ക്ക് കുടിയേറ്റ വിസ നല്‍കുന്നതില്‍ വന്‍ നിയന്ത്രണങ്ങളുമായി അമേരിക്ക

വിദേശികള്‍ക്ക് കുടിയേറ്റ വിസ നല്‍കുന്നതില്‍ വന്‍ നിയന്ത്രണങ്ങളുമായി അമേരിക്ക. 'അമേരിക്ക ഫസ്റ്റ്' നയത്തിന്റെ ഭാഗമായി പാകിസ്താന്‍, ബംഗ്ലാദേശ് ഉള്‍പ്പെടെ 75 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ നല്‍കുന്നത് അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവച്ചു. എന്നാല്‍, വിസാ വിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഉള്‍പ്പെട്ടിട്ടില്ല. അമേരിക്കയില്‍ സ്ഥിരതാമസത്തിന് സഹായിക്കുന്ന 'ഗ്രീന്‍ കാര്‍ഡ്' ഉള്‍പ്പെടെയുള്ള വിസകള്‍ക്ക് അപേക്ഷിക്കുന്ന ഇന്ത്യക്കാരെ ഈ തീരുമാനം ബാധിക്കില്ല.

എന്താണ് പുതിയ നിയന്ത്രണം?

ജനുവരി 21 മുതല്‍ പുതിയ നിയന്ത്രണം നിലവില്‍ വരും. അമേരിക്കന്‍ ഭരണകൂടത്തിന്റെ അവലോകനം പൂര്‍ത്തിയാകുന്നത് വരെ ഈ 75 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കുടിയേറ്റ വിസ അനുവദിക്കില്ല. തട്ടിപ്പുകള്‍ക്ക് സാധ്യതയുള്ള രാജ്യങ്ങളെയും, അമേരിക്കയില്‍ എത്തിയ ശേഷം അവിടുത്തെ സര്‍ക്കാരിന് സാമ്പത്തിക ബാധ്യതയാകാന്‍ സാധ്യതയുള്ളവരെയുമാണ് ഈ വിലക്ക് ലക്ഷ്യം വെക്കുന്നത്. തിരിച്ചറിയല്‍ രേഖകളിലെ കൃത്യതയില്ലായ്മയും വിവരങ്ങള്‍ കൈമാറുന്നതിലെ വീഴ്ചയും ഈ രാജ്യങ്ങള്‍ക്ക് തിരിച്ചടിയായി.

അയല്‍ക്കാര്‍ക്ക് വന്‍ തിരിച്ചടി; ഇന്ത്യ 'സുരക്ഷിതം'

പാകിസ്താന്‍, ബംഗ്ലാദേശ്, നേപ്പാള്‍ തുടങ്ങിയ അയല്‍രാജ്യങ്ങള്‍ പട്ടികയില്‍ ഇടംപിടിച്ചപ്പോള്‍ ഇന്ത്യയെ ഒഴിവാക്കിയത് വലിയ നയതന്ത്ര വിജയമായാണ് കണക്കാക്കപ്പെടുന്നത്. അഫ്ഗാനിസ്ഥാന്‍, യെമന്‍, സൊമാലിയ തുടങ്ങിയ രാജ്യങ്ങള്‍ക്കൊപ്പമാണ് പാകിസ്താനെയും അമേരിക്ക ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് അന്താരാഷ്ട്ര തലത്തില്‍ പാകിസ്താന്റെ പ്രതിച്ഛായയ്ക്ക് വലിയ മങ്ങലേല്‍പ്പിച്ചു. നേരത്തെ സൊമാലിയയില്‍ നിന്നുള്ളവര്‍ അമേരിക്കയിലെ നികുതിപ്പണം ഉപയോഗിച്ചുള്ള ആനുകൂല്യങ്ങളില്‍ വലിയ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിരുന്നു. സമാനമായ രീതിയില്‍ ഉയര്‍ന്ന റിസ്‌ക് ഉള്ള രാജ്യങ്ങളെയാണ് ഇപ്പോള്‍ അമേരിക്ക മാറ്റിനിര്‍ത്തിയിരിക്കുന്നത്.

ഇന്ത്യയ്ക്ക് നേട്ടമാകുന്നതെങ്ങനെ?

ട്രംപ് ഭരണകൂടത്തിന്റെ കണ്ണില്‍ ഇന്ത്യ ഒരു 'വിശ്വസ്ത പങ്കാളി' ആണെന്ന സൂചനയാണ് ഇതിലൂടെ ലഭിക്കുന്നത്. ഇത് താഴെ പറയുന്ന മേഖലകളില്‍ ഇന്ത്യക്കാര്‍ക്ക് ഗുണകരമാകും:

ഐടി, ആരോഗ്യ മേഖലകള്‍: അമേരിക്കയിലെ ആരോഗ്യ, സാങ്കേതിക മേഖലകളില്‍ ജോലി തേടുന്ന വിദഗ്ധര്‍ക്ക് വിസ നടപടികള്‍ ഇനി എളുപ്പമാകും.

ഉന്നത വിദ്യാഭ്യാസം: അമേരിക്കന്‍ സര്‍വകലാശാലകളില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇത് ആത്മവിശ്വാസം നല്‍കും.

സാങ്കേതിക പങ്കാളിത്തം: ഇരുരാജ്യങ്ങളും തമ്മിലുള്ള സാങ്കേതിക സഹകരണം കൂടുതല്‍ ശക്തമാകും.

പുതിയ നിബന്ധനകള്‍ കടുപ്പമേറിയതാകും

വിലക്കില്ലാത്ത രാജ്യങ്ങളില്‍ നിന്നുള്ള അപേക്ഷകര്‍ക്കും ഇനി കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല. അപേക്ഷകരുടെ പ്രായം, ആരോഗ്യം, ഇംഗ്ലീഷ് ഭാഷയിലുള്ള നൈപുണ്യം, സാമ്പത്തിക ഭദ്രത എന്നിവ കടുപ്പമേറിയ പരിശോധനകള്‍ക്ക് വിധേയമാക്കാന്‍ കോണ്‍സുലര്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അമേരിക്കന്‍ ജനതയുടെ ഔദാര്യം ചൂഷണം ചെയ്യാന്‍ ആരെയും അനുവദിക്കില്ലെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ടോമി പിഗ്ഗറ്റ് വ്യക്തമാക്കി. നിലവില്‍ വിസയുള്ളവരെ ഈ തീരുമാനം ബാധിക്കില്ല. അടുത്ത ചൊവ്വാഴ്ച മുതല്‍ പുതിയ അപേക്ഷകര്‍ക്കുള്ള അപ്പോയിന്റ്മെന്റുകള്‍ മാത്രമാണ് നിര്‍ത്തിവെക്കുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'40ലേറെ മുസ്ലിം പള്ളികൾ തകർത്തു'; പാകിസ്ഥാനെതിരെ ​ഗുരുതര ആരോപണവുമായി ബലൂച് മനുഷ്യാവകാശ പ്രവർത്തകൻ

'40ലേറെ മുസ്ലിം പള്ളികൾ തകർത്തു'; പാകിസ്ഥാനെതിരെ ​ഗുരുതര ആരോപണവുമായി ബലൂച് മനുഷ്യാവകാശ പ്രവർത്തകൻ

ദില്ലി: പാക് സർക്കാറിനെതിരെ ​ഗുരുതര ആരോപണവുമായി ബലൂചിസ്ഥാനിലെ പ്രമുഖ നേതാവും മനുഷ്യാവകാശ പ്രവർത്തകനുമായ മിർ യാർ ബലൂച് രം​ഗത്ത്. രാജ്യത്തെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ നിരവധി പള്ളികൾ പാകിസ്ഥാൻ തകർത്തതായി അദ്ദേഹം ആരോപിച്ചു. പാക് അധിനിവേശ കശ്മീരിലെ പള്ളികളെ ഇന്ത്യ അപകീർത്തിപ്പെടുത്തിയതായി പാകിസ്ഥാൻ ആരോപിച്ചതിന് പിന്നാലെയാണ്, ബലൂചിസ്ഥാനിലെ 40 ഓളം പള്ളികൾ പാകിസ്ഥാൻ സൈന്യം തകർത്തതായി മിർ യാർ ചൂണ്ടിക്കാട്ടിയത്.

കശ്മീരിലുടനീളമുള്ള പള്ളികൾ, ഇമാമുകൾ, കമ്മിറ്റികൾ എന്നിവയെക്കുറിച്ചുള്ള ഇന്ത്യൻ സർക്കാരിന്റെ തീരുമാനത്തെ പാകിസ്ഥാൻ വിമർശിച്ചതിനുള്ള മറുപടിയായാണ് മിർ ബലോച്ചിന്റെ പരാമർശം. മതപരമായ കാര്യങ്ങളിൽ കടന്നുകയറ്റം മതസ്വാതന്ത്ര്യത്തിന്റെയും വിശ്വാസത്തിന്റെയും മൗലികാവകാശത്തിന്റെ ഗുരുതരമായ ലംഘനമാണെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞിരുന്നു. പാകിസ്ഥാന്റെ അടിസ്ഥാനരഹിതമായ ആരോപണത്തെ അപലപിച്ച ബലൂച് നേതാവ്, പാകിസ്ഥാൻ ഒരു ഭീകര രാഷ്ട്രമാണെന്നും ഹിന്ദുക്കളെയും സിഖുകാരെയും ക്രിസ്ത്യാനികളെയും മറ്റ് ന്യൂനപക്ഷങ്ങളെയും ഉപദ്രവിക്കുന്നതിൽ പങ്കാളിയാണെന്നും പറഞ്ഞു.

പാക് അധീന കശ്മീരിലെ ഇന്ത്യയുടെ തത്വാധിഷ്ഠിത നിലപാടിനൊപ്പം ബലൂചിസ്ഥാൻ റിപ്പബ്ലിക് പൂർണ്ണമായും നിലകൊള്ളുന്നു. ഹിന്ദുക്കളെയും മറ്റ് ന്യൂനപക്ഷങ്ങളെയും അടിച്ചമർത്താനും ഭീഷണിപ്പെടുത്താനും സൈന്യം മതതീവ്രവാദികളെ ഒരു ഉപകരണമായി ഉപയോഗിക്കുമ്പോൾ പാകിസ്ഥാന് ന്യൂനപക്ഷ അവകാശങ്ങളെക്കുറിച്ച് പ്രസംഗിക്കാൻ കഴിയില്ലെന്നും അദ്ദേഹം എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മികച്ച ലേഖനത്തിന് 9 കോടി രൂപ സമ്മാനം; എക്സിൽ വമ്പൻ മത്സരം നടത്താൻ മസ്ക്

മികച്ച ലേഖനത്തിന് 9 കോടി രൂപ സമ്മാനം; എക്സിൽ വമ്പൻ മത്സരം നടത്താൻ മസ്ക്

എക്സിൽ‌ വൻ എഴുത്ത് മത്സരം നടത്താൻ ഇലോൺ മസ്ക്. മികച്ച എഴുത്തിന് 9 കോടി രൂപയാണ് സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത്. ചാറ്റ്ബോട്ട് സ്ത്രീകളുടെയും കുട്ടികളുടെയും ലൈംഗിക ഡീപ്ഫേക്ക് ചിത്രങ്ങൾ സൃഷ്ടിച്ചതിനെത്തുടർന്ന് എക്‌സും ഗ്രോക്ക് എഐയും കടുത്ത വിമർശനങ്ങൾ‌ ഏറ്റുവാങ്ങിയിരുന്നു. ഇത് മറികടക്കാൻ കൂടിയാണ് പുതിയ നീക്കം.

2026 ജനുവരി 16-ന് ആരംഭിച്ച ഈ മത്സരം ജനുവരി 28 വരെ നീണ്ടുനിൽക്കും. നിലവിൽ, യുണൈറ്റഡ് സ്റ്റേറ്റ്സിലുള്ള ഉപയോക്താക്കൾക്ക് മാത്രമേ ഈ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യതയുള്ളൂ. ഉള്ളടക്കം ഒറിജിനൽ ആയിരിക്കണമെന്നും കുറഞ്ഞത് 1,000 വാക്കുകൾ ദൈർഘ്യമുള്ളതായിരിക്കണമെന്നും എക്സ് പറയുന്നു. വെരിഫൈഡ് ഹോം ടൈംലൈൻ ഇംപ്രഷനുകളുടെ അടിസ്ഥാനത്തിലാണ് ഉള്ളടക്കം വിലയിരുത്തുക. എക്സ് നയങ്ങൾ ലംഘിക്കുന്നതോ, വെറുപ്പുളവാക്കുന്നതോ, വഞ്ചനാപരമോ, കൃത്രിമമോ ​​ആയ ഉള്ളടക്കം ടോപ്പ് ആർട്ടിക്കിൾ മത്സരത്തിന് യോഗ്യമല്ലെന്നും കമ്പനി പറയുന്നു.

എക്‌സ് അടുത്തിടെ എല്ലാ പ്രീമിയം ഉപയോക്താക്കൾക്കുമായി ആർട്ടിക്കിൾസ് ഫീച്ചർ ആരംഭിച്ചിരുന്നു. ഇത് ഉപയോക്താക്കൾക്ക് പ്ലാറ്റ്‌ഫോമിൽ നേരിട്ട് ദൈർഘ്യമേറിയ ലേഖനങ്ങൾ പ്രസിദ്ധീകരിക്കാനും എക്സിയിലൂടെ വരുമാനം നേടാനുമുള്ള അവസരം നൽകുന്നു.