Monday, 19 January 2026

'40ലേറെ മുസ്ലിം പള്ളികൾ തകർത്തു'; പാകിസ്ഥാനെതിരെ ​ഗുരുതര ആരോപണവുമായി ബലൂച് മനുഷ്യാവകാശ പ്രവർത്തകൻ

SHARE

 


ദില്ലി: പാക് സർക്കാറിനെതിരെ ​ഗുരുതര ആരോപണവുമായി ബലൂചിസ്ഥാനിലെ പ്രമുഖ നേതാവും മനുഷ്യാവകാശ പ്രവർത്തകനുമായ മിർ യാർ ബലൂച് രം​ഗത്ത്. രാജ്യത്തെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ നിരവധി പള്ളികൾ പാകിസ്ഥാൻ തകർത്തതായി അദ്ദേഹം ആരോപിച്ചു. പാക് അധിനിവേശ കശ്മീരിലെ പള്ളികളെ ഇന്ത്യ അപകീർത്തിപ്പെടുത്തിയതായി പാകിസ്ഥാൻ ആരോപിച്ചതിന് പിന്നാലെയാണ്, ബലൂചിസ്ഥാനിലെ 40 ഓളം പള്ളികൾ പാകിസ്ഥാൻ സൈന്യം തകർത്തതായി മിർ യാർ ചൂണ്ടിക്കാട്ടിയത്.


കശ്മീരിലുടനീളമുള്ള പള്ളികൾ, ഇമാമുകൾ, കമ്മിറ്റികൾ എന്നിവയെക്കുറിച്ചുള്ള ഇന്ത്യൻ സർക്കാരിന്റെ തീരുമാനത്തെ പാകിസ്ഥാൻ വിമർശിച്ചതിനുള്ള മറുപടിയായാണ് മിർ ബലോച്ചിന്റെ പരാമർശം. മതപരമായ കാര്യങ്ങളിൽ കടന്നുകയറ്റം മതസ്വാതന്ത്ര്യത്തിന്റെയും വിശ്വാസത്തിന്റെയും മൗലികാവകാശത്തിന്റെ ഗുരുതരമായ ലംഘനമാണെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞിരുന്നു. പാകിസ്ഥാന്റെ അടിസ്ഥാനരഹിതമായ ആരോപണത്തെ അപലപിച്ച ബലൂച് നേതാവ്, പാകിസ്ഥാൻ ഒരു ഭീകര രാഷ്ട്രമാണെന്നും ഹിന്ദുക്കളെയും സിഖുകാരെയും ക്രിസ്ത്യാനികളെയും മറ്റ് ന്യൂനപക്ഷങ്ങളെയും ഉപദ്രവിക്കുന്നതിൽ പങ്കാളിയാണെന്നും പറഞ്ഞു.

പാക് അധീന കശ്മീരിലെ ഇന്ത്യയുടെ തത്വാധിഷ്ഠിത നിലപാടിനൊപ്പം ബലൂചിസ്ഥാൻ റിപ്പബ്ലിക് പൂർണ്ണമായും നിലകൊള്ളുന്നു. ഹിന്ദുക്കളെയും മറ്റ് ന്യൂനപക്ഷങ്ങളെയും അടിച്ചമർത്താനും ഭീഷണിപ്പെടുത്താനും സൈന്യം മതതീവ്രവാദികളെ ഒരു ഉപകരണമായി ഉപയോഗിക്കുമ്പോൾ പാകിസ്ഥാന് ന്യൂനപക്ഷ അവകാശങ്ങളെക്കുറിച്ച് പ്രസംഗിക്കാൻ കഴിയില്ലെന്നും അദ്ദേഹം എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.