Thursday, 22 January 2026

മഴയുടെ തോത് വർധിപ്പിക്കാൻ കൂടുതൽ പ്രവർത്തനങ്ങളുമായി യുഎഇ; ക്ലൗഡ് സീഡിം​ഗ് വിപുലമാക്കും

മഴയുടെ തോത് വർധിപ്പിക്കാൻ കൂടുതൽ പ്രവർത്തനങ്ങളുമായി യുഎഇ; ക്ലൗഡ് സീഡിം​ഗ് വിപുലമാക്കും

യുഎഇയില്‍ മഴയുടെ തോത് വര്‍ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കി ദേശീയ കാലാവസ്ഥാ കേന്ദ്രം. ക്ലൗഡ് സീഡിംഗ് ഗവേഷണങ്ങള്‍ കൂടുതല്‍ വിപുലമാക്കാനാണ് തീരുമാനം. ഇതിനായി അന്താരാഷ്ട്ര ശാസത്രഞ്ജര്‍ക്ക് 15 ലക്ഷം ഡോളര്‍ ഗ്രാന്റ് അനുവദിച്ചു. മഴയുടെ തോത് വര്‍ധിപ്പിക്കുന്നതിനായി മൂന്ന് ക്ലൗഡ് സീഡിംഗ് ഗവേഷണങ്ങളാണ് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടത്തുക.

യുഎഇ റിസര്‍ച്ച് പ്രോഗ്രാം ഫോര്‍ റെയിന്‍ എന്‍ഹാന്‍സ്‌മെന്റ് സയന്‍സിന്റെ ആറാം ഘട്ടത്തിന്റെ ഭാഗമായി മൂന്ന് അന്താരാഷ്ട്ര ശാസ്ത്രജ്ഞരെ ഇതിനായി തെരഞ്ഞെടുത്തു. 48 രാജ്യങ്ങളില്‍ നിന്നുള്ള 140 ഗവേഷകരില്‍ നിന്നാണ് മൂന്ന് പേര്‍ അവസാന പട്ടികയില്‍ എത്തിയത്. അമേരിക്കയിലെ കൊളറാഡോയില്‍ നിന്നുള്ള റഡാര്‍ കാലാവസ്ഥാ വിദഗ്ധന്‍ ഡോ. മൈക്കല്‍ ഡിക്‌സണ്‍, ആസ്‌ട്രേലിയയിലെ വിക്ടോറിയ യൂണിവേഴ്സിറ്റിയിലെ പ്രഫ. ലിന്‍ഡ സൂ, ജര്‍മനിയിലെ ഹോഹന്‍ ഹൈം യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞന്‍ ഡോ. ഒലിവര്‍ ബ്രാഞ്ച് എന്നിവര്‍ക്കാണ് മൂന്ന് വര്‍ഷത്തേക്ക് 15 ലക്ഷം ഡോളര്‍ ഗ്രാന്റ് അനുവദിച്ചിരിക്കുന്നത്. ഓരോ പദ്ധതിക്കും വര്‍ഷത്തില്‍ പരമാവധി 5.5 ലക്ഷം ഡോളര്‍ വരെ ലഭിക്കും.

ഗവേഷണങ്ങളുടെ ഭാഗമായി ആഴത്തിലുള്ള പഠനങ്ങളും വിജ്ഞാന കൈമാറ്റവും നടക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റ്‌ലിജന്‍സ് ഉപയോഗിച്ച് മേഘങ്ങള്‍ കൂടുതല്‍ കൃത്യമായി കണ്ടെത്താനും പരിസ്ഥിതി സൗഹൃദ നാനോ വസ്തുക്കളുടെ സഹായത്തോടെ പുതിയ ക്ലൗഡ് സീഡിങ്ങുകൾ വികസിപ്പിക്കാനും മണല്‍തിട്ടകളുടെ രൂപകല്പനയിലൂടെ മഴക്ക് അനുകൂലമായ കാലാവസ്ഥ സൃഷ്ടിക്കാനുമാണ് ഗവേഷണങ്ങളിലൂടെ ലക്ഷ്യമിടുന്നത്. 2015ല്‍ ഗ്രാന്റ് സ്ഥാപിതമായതുമുതല്‍ 2.5 കോടി ഡോളര്‍ ക്ലൗഡ് സീഡിംഗ് ഗവേഷണങ്ങള്‍ക്കായി ഇതിനകം ചെലവഴിച്ചിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കേരളത്തിന് അനുവദിച്ച മൂന്ന് അമൃത് ഭാരത് എക്സ്പ്രസുകളുടെ സമയക്രമമായി; 2 എണ്ണം കോട്ടയം വഴി

കേരളത്തിന് അനുവദിച്ച മൂന്ന് അമൃത് ഭാരത് എക്സ്പ്രസുകളുടെ സമയക്രമമായി; 2 എണ്ണം കോട്ടയം വഴി

കേരളത്തിന് പുതുതായി അനുവദിച്ച മൂന്ന് പ്രതിവാര അമൃത് ഭാരത് എക്‌സ്പ്രസുകളുടെ സമയക്രമത്തിന് റെയിൽവേ അംഗീകാരം നൽകി. നാഗർകോവിൽ- മംഗലാപുരം അമൃത് ഭാരത് എക്സ്പ്രസും തിരുവനന്തപുരം നോർത്ത്- ചെർളപ്പള്ളി (ഹൈദരാബാദ്) അമൃത് ഭാരത് എക്സ്പ്രസും കോട്ടയം വഴി സർവീസ് നടത്തും. നാഗർകോവിൽ ടൗൺ വഴി താംബരം – തിരുവനന്തപുരം സെൻട്രൽ ട്രെയിനാണ് മറ്റൊരു സർവീസ്.

കേരളത്തിലെ 3 പുതിയ അമൃത് ഭാരത് ട്രെയിനുകളുടെ വിവരങ്ങൾ

1) 17041/17042 ചാർലപ്പള്ളി – തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) - കോട്ടയം വഴി പ്രതിവാര സർവീസ്
സൗത്ത് സെൻട്രൽ റെയിൽവേ – സെക്കന്ദരാബാദ് ഡിവിഷന്റെ കീഴിൽ

17041 ചാർലപ്പള്ളി ➝ തിരുവനന്തപുരം നോർത്ത്

ചാർലപ്പള്ളിയിൽ നിന്ന് ചൊവ്വാഴ്ച രാവിലെ 07:15-ന് പുറപ്പെട്ട് റെനിഗുണ്ടയിൽ വൈകിട്ട് 07:20 ന് എത്തും. 07:30 ന് പുറപ്പെട്ട് തിരുവനന്തപുരം നോർത്ത് ബുധനാഴ്ച ഉച്ചയ്ക്ക് 02:45-ന് എത്തിച്ചേരും.

17042 തിരുവനന്തപുരം നോർത്ത് ➝ ചാർലപ്പള്ളി

തിരുവനന്തപുരം നോർത്തിൽ നിന്ന് വൈകുന്നേരം ബുധനാഴ്ച 05:30-ന് പുറപ്പെട്ട് റെനിഗുണ്ടയിൽ വ്യാഴാഴ്ച രാവിലെ 10:40 എത്തും. 10:50 ന് പുറപ്പെട്ട് വ്യാഴാഴ്ച രാത്രി 11:30-ന് ചാർലപ്പള്ളി എത്തിച്ചേരും.

പ്രധാന സ്റ്റോപ്പുകൾ: നൽഗൊണ്ട, മിര്യാലഗുഡ, ഗുണ്ടൂർ, തെനാലി, ഓംഗോൾ, നെല്ലൂർ, റെനിഗുണ്ട, കാട്പാടി, സേലം, ഈറോഡ്, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ(നോർത്ത്), കോട്ടയം, ചെങ്ങന്നൂർ, കായംകുളം, കൊല്ലം, വർക്കല ശിവഗിരി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സ്വര്‍ണക്കൊള്ള: യൂത്ത് കോൺഗ്രസ് നിയമസഭ മാർച്ചിൽ സംഘർഷം, കണ്ണീർ വാതകം പ്രയോഗിച്ച് പൊലീസ്

സ്വര്‍ണക്കൊള്ള: യൂത്ത് കോൺഗ്രസ് നിയമസഭ മാർച്ചിൽ സംഘർഷം, കണ്ണീർ വാതകം പ്രയോഗിച്ച് പൊലീസ്

ശബരിമല സ്വർണക്കൊള്ളയിൽ പ്രതിഷേധിച്ച് നിയമസഭയ്ക്ക് മുന്നിൽ യൂത്ത് കോൺഗ്രസ് മാർച്ച്. ബാരിക്കേഡ് മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചു. യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഒ.ജെ. ജനീഷ്, അബിൻ വർക്കി എന്നിവരുടെ നേതൃത്വത്തിലായിരുന്നു മാർച്ച്.

പ്രവർത്തകർക്ക് നേരെ പൊലീസ് നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചു. പൊലീസ് വാഹനത്തിന് നേരെ കല്ലേറുണ്ടായി. പിരിഞ്ഞ് പോകാൻ പൊലീസ് നിർദേശം നൽകിയിട്ടും പ്രവർത്തകർ പിന്മാറാത്തതിനെ തുടർന്ന് കണ്ണീർവാതകം പ്രയോഗിച്ചു. ഇതോടെ പലർക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റ പ്രവർത്തകരെ ആശുപത്രിയിലേക്ക് മാറ്റി.

അതിനിടെ ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിപക്ഷത്തിന്റെ രാജി ആവശ്യം തള്ളി മന്ത്രി വിഎൻ വാസവൻ. തന്റെ രാജി പ്രതിപക്ഷം മുൻപേ ആവശ്യപ്പെടുന്നതാണ്. കള്ളന്മാരെ എല്ലാം ജയിലിലിടും. സ്വർണം തിരിച്ച് അയ്യപ്പന് കൊടുക്കുമെന്നും വി.എൻ വാസവൻ പറഞ്ഞു. ശബരിമല അന്വേഷണം നല്ല രീതിയിൽ നടക്കുന്നുണ്ട്. പഴയ ഇടപെടൽ അന്വേഷിക്കണമെന്ന് നമ്മൾ പറഞ്ഞു. അതുകൂടി അന്വേഷണ പരിധിയിൻ വരുമെന്ന സാഹചര്യത്തിലെ വിഷമമാണ് പ്രതിപക്ഷത്തിനെന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം നിയമസഭയെ പ്രക്ഷുബ്ധമാക്കി ശബരിമല സ്വർണക്കൊള്ളയിൽ ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടൽ. സ്വർണക്കൊളള ആവർത്തിക്കാൻ ശ്രമിച്ചതിൽ ദേവസ്വം മന്ത്രി വി എൻ വാസവൻ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു. ഉണ്ണികൃഷ്ണൻ പോറ്റി സോണിയാ ഗാന്ധിയെ സന്ദർശിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു ഭരണപക്ഷത്തിന്റെ പ്രതിരോധം. സഭ തടസപ്പെടുത്താനാണ് പ്രതിപക്ഷത്തിന് ഉത്സാഹമെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ബഹളത്തിനൊടുവിൽ പിരിഞ്ഞ സഭ ഇനി ചൊവ്വാഴ്ചയെ സമ്മേളിക്കുകയുള്ളൂ.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കേരളത്തിൽ സോഷ്യലിസം പാരമ്യത്തിലാണെന്ന് സുപ്രീം കോടതിയുടെ പരിഹാസം

കേരളത്തിൽ സോഷ്യലിസം പാരമ്യത്തിലാണെന്ന് സുപ്രീം കോടതിയുടെ പരിഹാസം

കേരളത്തിൽ സോഷ്യലിസം അതിന്റെ പാരമ്യത്തിലാണെന്ന പരിഹാസവുമായി സുപ്രീം കോടതി. വൻകിട കോർപ്പറേറ്റുകളെപ്പോലും ഭൂപരിഷ്കരണ നിയമത്തിലെ വകുപ്പുകൾ പ്രകാരം സർക്കാർ കുടിയാന്മാരായി കണക്കാക്കുന്നുണ്ടാകാമെന്നായിരുന്നു കോടതിയുടെ പരിഹാസം. പെട്രോൾ പമ്പ് സ്ഥാപിക്കുന്നതിനായി ഇന്ത്യൻ ഓയിൽ കോർപ്പറേഷന് പാട്ടത്തിന് നൽകിയ സ്ഥലം ഉടമയ്ക്ക് തിരിച്ചുനൽകണമെന്ന ഉത്തരവിനിടെയായിരുന്നു ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ചിന്റെ പരാമർശം. കോർപ്പറേറ്റുകൾക്ക് വേണ്ടി ഭൂപരിഷ്കരണ നിയമം ദുരുപയോഗം ചെയ്യരുതെന്നും കോടതി പറഞ്ഞു.

എറണാകുളം എളംകുളം വില്ലേജിൽ ഇന്ത്യൻ ഓയിലിനു പാട്ടത്തിനു നൽകിയ 20 സെന്റ് ഭൂമി തിരികെ വേണമെന്ന് ആവശ്യപ്പെട്ട് 1994-ലാണ് ഉടമ കോടതിയെ സമീപിച്ചത്. എന്നാൽ ഭൂപരിഷ്കരണ നിയമത്തിലെ 106-ാം വകുപ്പിന്റെ ആനുകൂല്യം ഇന്ത്യൻ ഓയിലിനുണ്ടെന്ന് പറഞ്ഞ് ലാൻഡ് ട്രിബ്യൂണലും വിചാരണക്കോടതിയും ഈ ആവശ്യം തള്ളുകയായിരുന്നു. പിന്നീട് ഹൈക്കോടതി ഭൂമി തിരികെ നൽകാൻ ഉത്തരവിട്ടെങ്കിലും ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഇതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതി വിധി ശരിവെച്ച സുപ്രീം കോടതി, ആറുമാസത്തിനകം ഭൂമി ഉടമയ്ക്ക് കൈമാറണമെന്ന് ഉത്തരവിട്ടു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ജമ്മുവിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; 10 സൈനികർക്ക് വീരമൃത്യു

ജമ്മുവിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; 10 സൈനികർക്ക് വീരമൃത്യു

ജമ്മുവിലെ ദോഡയിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് പത്ത് സൈനികർക്ക് വീരമൃത്യു. ദോഡ ജില്ലയിലെ ഖനി എന്ന സ്ഥലത്താണ് അപകടമുണ്ടായത്. 200 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് സൈനികർ സഞ്ചരിച്ച വാഹനം വീണത്.

17 സൈനികരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ സൈനികരെ ഉധംപുരിലെ ആശുപത്രിയിലേക്ക് മാറ്റി. ഉയർന്ന പ്രദേശങ്ങളിലേക്കുള്ള ഡ്യൂട്ടി മാറ്റത്തിന്റെ ഭാഗമായി പോവുകയായിരുന്നു സൈനികർ. ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കുട്ടിയെ സ്പോർട്സ് കാറിന് മുകളിൽ ഇരുത്തി സാഹസികയാത്ര; 25 -കാരൻ പിടിയിൽ

കുട്ടിയെ സ്പോർട്സ് കാറിന് മുകളിൽ ഇരുത്തി സാഹസികയാത്ര; 25 -കാരൻ പിടിയിൽ

സമൂഹ മാധ്യമങ്ങളിൽ വൈറൽ ഉള്ളടക്കങ്ങൾക്ക് വേണ്ടി ഓടിക്കൊണ്ടിരിക്കുന്ന ആഡംബര സ്പോർട്സ് കാറിന് മുകളിൽ ചെറിയ കുട്ടിയെ കിടത്തി യാത്ര ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലാണ് നടുക്കുന്ന ഈ സംഭവം നടന്നത്. ഗൗർ സിറ്റി 2 -ൽ താമസിക്കുന്ന അങ്കിത് പാൽ എന്ന 25 -കാരനാണ് പോലീസ് പിടിയിലായതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.

അപകടകരമായ സ്റ്റണ്ട്

വൈറലായ വീഡിയോയിൽ, ഒരു 'ഡിസി അവന്തി' സ്പോർട്സ് കാറിന് മുകളിൽ ഒരു ചെറിയ കുട്ടി കിടക്കുന്നത് കാണാം. കാർ ഒരു റെസിഡൻഷ്യൽ സൊസൈറ്റിയിലേക്ക് പ്രവേശിക്കുമ്പോൾ മറ്റൊരു യുവാവ് ദൃശ്യങ്ങൾ പകർത്താനായി കാറിന് പിന്നാലെ ഓടുന്നു. സൊസൈറ്റിക്കുള്ളിൽ എത്തിയ ശേഷം കുട്ടി ആവേശത്തോടെ കാറിന് മുകളിൽ നിന്ന് ഇറങ്ങുന്നതും വീഡിയോയിൽ കാണാം. വീഡിയോ പുറത്തുവന്നതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മുസ്‌ലിം യുവാവിനെയും ഹിന്ദു യുവതിയെയും കെട്ടിയിട്ട് വെട്ടിക്കൊന്ന് സഹോദരങ്ങൾ; യുപിയിൽ ദുരഭിമാനക്കൊല

മുസ്‌ലിം യുവാവിനെയും ഹിന്ദു യുവതിയെയും കെട്ടിയിട്ട് വെട്ടിക്കൊന്ന് സഹോദരങ്ങൾ; യുപിയിൽ ദുരഭിമാനക്കൊല

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ദുരഭിമാനക്കൊല. മൊറാദാബാദിലെ 27കാരനായ മുസ്‌ലിം യുവാവിനെയും 22കാരിയായ ഹിന്ദു യുവതിയെയും കെട്ടിയിട്ട് വെട്ടിക്കൊന്നു. യുവതിയുടെ മൂന്ന് സഹോദരങ്ങളാണ് ഇരുവരെയും കൊലപ്പെടുത്തിയത്. അര്‍മാന്‍, കാജള്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.

സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന അര്‍മാന്‍ കുറച്ച് മാസങ്ങളായി മൊറാദാബാദിലാണ് താമസം. ഇക്കാലയളവില്‍ കാജളിനെ പരിചയപ്പെടുകയും ഇരുവരും പ്രേമത്തിലാകുകയുമായിരുന്നു. മറ്റൊരു മതത്തില്‍പ്പെട്ട യുവാവിനെ പ്രണയിക്കുന്നതിനെ കാജളിന്റെ സഹോദരങ്ങള്‍ എതിര്‍ത്തിരുന്നു. പ്രണയം അവസാനിപ്പിക്കാനും ആവശ്യപ്പെട്ടിരുന്നു.

മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് അര്‍മാനെയും കാജളിനെയും കാണാതാവുകയായിരുന്നു. തുടര്‍ന്ന് അര്‍മാന്റെ പിതാവ് ഹനീഫ് പൊലീസില്‍ പരാതി നല്‍കി. അന്വേഷണത്തില്‍ കാജളിനെയും കാണാനില്ലെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കാജളിന്റെ സഹോദരങ്ങളെ ചോദ്യം ചെയ്തപ്പോള്‍ ഇരുവരെയും കൊലപ്പെടുത്തിയെന്ന് കുറ്റം സമ്മതിക്കുകയായിരുന്നു.

മൃതദേഹങ്ങള്‍ കുഴിച്ചിട്ട സ്ഥലവും സഹോദരങ്ങള്‍ പൊലീസിന് കാണിച്ചു കൊടുത്തി. ഇന്നലെ വൈകിട്ട് മൃതദേഹങ്ങള്‍ പൊലീസ് പുറത്തെടുപ്പിച്ചു. കൊല്ലുന്നതിന് മുമ്പ് അര്‍മാന്റെയും കാജളിന്റെയും കൈകളും കാലുകളും തങ്ങള്‍ കെട്ടിയിട്ടുവെന്നും സഹോദരങ്ങള്‍ പറഞ്ഞു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മോഹൻലാൽ തരുൺ മൂർത്തി കോംബോ വീണ്ടും;L366ന് നാളെ തുടക്കം

മോഹൻലാൽ തരുൺ മൂർത്തി കോംബോ വീണ്ടും;L366ന് നാളെ തുടക്കം

ലാലേട്ടൻ തരുൺ മൂർത്തി ചിത്രം L366ന് നാളെ തുടക്കം. അണിയറ പ്രവർത്തകരുടെ പേരും തരുൺ മൂർത്തി പുറത്ത് വിട്ടിട്ടുണ്ട്. തുടരും സിനിമയിലെ പല അണിയറ പ്രവർത്തകർ തന്നെയാണ് ഈ ചിത്രത്തിലുമുള്ളത്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആദ്യമായി എത്തുന്ന ലാലേട്ടൻ ചിത്രവും ഇതായിരിക്കും.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് രതീഷ് രവി ആണ്. തുടരും ഉൾപ്പെടെ ലാലേട്ടന്റെ സൂപ്പർഹിറ്റ് സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച ഷാജി കുമാറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം ജേക്‌സ് ബിജോയ്, സഹസംവിധാനം ബിനു പപ്പു, എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍, സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, ആർട്ട്‌ ഡയറക്ടർ ഗോകുല്‍ദാസ്, കോസ്റ്റും മഷാര്‍ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ സുധര്‍മന്‍, രചന രതീഷ് രവി, മേക്കപ്പ് റോണെക്‌സ് സേവിയര്‍.

ഷൂട്ടിംഗ് പൂർത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷൻ നടന്നുകൊണ്ടിരിക്കുന്ന ആഷിഖ് ഉസ്മാൻ ചിത്രമായ മോളിവുഡ് ടൈംസിനു ശേഷം വരുന്ന ചിത്രവും, ദൃശ്യം 3 ക്ക് ശേഷം ചിത്രീകരണം ആരംഭിക്കുന്ന ലാലേട്ടൻ ചിത്രവും ഇതായിരിക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വർക്കല ബീച്ചിൽ രണ്ടിടങ്ങളിലായി ഡോൾഫിൻ കരയിൽ അകപ്പെട്ടു, കടലിലേക്ക് തിരികെ തള്ളി വിട്ട് പ്രദേശവാസികൾ

വർക്കല ബീച്ചിൽ രണ്ടിടങ്ങളിലായി ഡോൾഫിൻ കരയിൽ അകപ്പെട്ടു, കടലിലേക്ക് തിരികെ തള്ളി വിട്ട് പ്രദേശവാസികൾ

തിരുവനന്തപുരം: വർക്കല ബീച്ചിൽ രണ്ടിടങ്ങളിലായി ഡോൾഫിൻ കരയ്ക്കടിഞ്ഞു. തിരുവമ്പാടി ബീച്ചിലും ഓടയം ബീച്ചിലുമാണ് ഡോൾഫിൻ കരയിൽ അകപ്പെട്ടത്. മത്സ്യത്തൊഴിലാളികളും ലൈഫ് ഗാർഡുകളും വിദേശ വിനോദസഞ്ചാരികളും ചേർന്ന് ഒരു ഡോൾഫിനെ ആദ്യം കടലിലേക്ക് തിരികെ തള്ളി വിട്ടു. രണ്ടാമത്തെ ഡോൾഫിൻ ചെറിയ പരിക്കുകളോടെയാണ് കരയ്ക്ക് അടിഞ്ഞത്. അതിനെയും കടലിലേക്ക് ഒഴുക്കി വിട്ടു. ഇന്നലെ വൈകുന്നേരം ആറു മണിയോടെ ആയിരുന്നു സംഭവം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പ്ലാസ്റ്റർ വെട്ടിയപ്പോൾ നവജാത ശിശുവിന്റെ വിരലറ്റു; പരാതിയുമായി മാതാപിതാക്കൾ

പ്ലാസ്റ്റർ വെട്ടിയപ്പോൾ നവജാത ശിശുവിന്റെ വിരലറ്റു; പരാതിയുമായി മാതാപിതാക്കൾ

തൃശ്ശൂർ: സ്വകാര്യ ആശുപത്രിയിൽ അഞ്ചുദിവസം പ്രായമായ നവജാതശിശുവിന്റെ വിരൽ ചികിത്സാപ്പിഴവിനെത്തുടർന്ന് അറ്റുപോയി. പന്നിത്തടം സ്വദേശികളായ ജിത്തു-ജിഷ്മ ദമ്പതികളുടെ പെൺകുഞ്ഞിനാണ് ഈ ദുരവസ്ഥയുണ്ടായത്. ബുധനാഴ്ച പുലർച്ചെ ആന്റിബയോട്ടിക് ഇൻജക്ഷൻ നൽകാനായി എൻഐസിയുവിലേക്ക് കൊണ്ടുപോയ കുഞ്ഞിന്റെ കൈയിലെ പ്ലാസ്റ്റർ ബ്ലേഡ് ഉപയോഗിച്ച് മാറ്റുന്നതിനിടെ അശ്രദ്ധമായി തള്ളവിരൽ മുറിയുകയായിരുന്നു.

ആദ്യം ചെറിയ മുറിവാണെന്ന് പറഞ്ഞ് അധികൃതർ വിവരം മറച്ചുവെക്കാൻ ശ്രമിച്ചെന്നും, പിന്നീട് എൻഐസിയുവിൽ നേരിട്ടെത്തി പരിശോധിച്ചപ്പോഴാണ് വിരൽ പകുതിയോളം അറ്റുപോയ വിവരം ശ്രദ്ധയിൽപ്പെട്ടതെന്നും ബന്ധുക്കൾ ആരോപിക്കുന്നു. പുലർച്ചെ അഞ്ചരയ്ക്ക് പരിക്കേറ്റിട്ടും രാവിലെ 10 മണിക്ക് ഡോക്ടർ എത്തുന്നതുവരെ കുഞ്ഞിന് മതിയായ ചികിത്സ നൽകിയില്ലെന്നും പരാതിയുണ്ട്.
ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച സമ്മതിക്കുന്ന രേഖാമൂലമുള്ള ഉറപ്പ് അധികൃതർ നൽകാത്തതിനെത്തുടർന്ന് മാതാപിതാക്കൾ കുന്നംകുളം പോലീസിൽ പരാതി നൽകി. സംഭവത്തിൽ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും ആശുപത്രി അധികൃതർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.