Thursday, 5 February 2026

നൈപുണ്യ വികസനം;ഇന്ത്യയിൽ എഡ്യുക്കേഷൻ ഹബ് ആരംഭിച്ച് ആപ്പിൾ

നൈപുണ്യ വികസനം;ഇന്ത്യയിൽ എഡ്യുക്കേഷൻ ഹബ് ആരംഭിച്ച് ആപ്പിൾ

തൊഴിലാളികൾക്കായി ഇന്ത്യയിൽ എഡ്യുക്കേഷൻ ഹബ് ആരംഭിച്ച് ആപ്പിൾ. കമ്പനിയുടെ വിതരണ ശൃംഖലയിൽ പ്രവർത്തിക്കുന്ന ജീവനക്കാരുടെ കഴിവുകൾ വർധിപ്പിക്കുന്നതിന് വേണ്ടിയുള്ള പരിശീലന പരിപാടികളുടെ ഭാഗമായാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ബെംഗളൂരുവിൽ സ്ഥിതി ചെയ്യുന്ന എജ്യുക്കേഷൻ ഹബ് മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജ്യുക്കേഷനുമായി (MAHE) സഹകരിച്ചാണ് പ്രവർത്തിക്കുന്നത്.

ആപ്പിളിന്റെ ആഗോള വിതരണത്തിൽ വലിയൊരു പങ്കും ഇന്ത്യയിലാണ് പ്രവർത്തിക്കുന്നത്. ഇതിനാലാണ് സംരംഭത്തിന്റെ പ്രധാന കേന്ദ്രമായി ഇന്ത്യയെ തിരഞ്ഞെടുത്തിരിക്കുന്നത്. ഫാക്ടറിയിലെ പ്രവർത്തനങ്ങൾക്കപ്പുറം സാങ്കേതികമായ കഴിവുകൾ നേടാനും,കരിയർ വളർച്ചയ്ക്കും സഹായം നൽകുന്ന തരത്തിലാണ് ഹബ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ആധുനിക സാങ്കേതികവിദ്യകൾ പഠിക്കാനും, ഡിജിറ്റൽ സാക്ഷരത മെച്ചപ്പെടുത്താനും, ഉൽ‌പാദനത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങൾ തൊഴിലാളികൾക്ക് വേഗത്തിൽ മനസിലാക്കാനും ഈ സംരംഭം കൂടുതൽ സഹായകരമാകുമെന്ന് ആപ്പിൾ പറയുന്നു.ഇന്ത്യയിലെ വിതരണക്കാരെ ശക്തിപ്പെടുത്തുന്നതിനൊപ്പം വൈദഗ്ധ്യമുള്ള തൊഴിൽ മെച്ചപ്പെടുത്തുക എന്നത് കൂടിയാണ് ആപ്പിൾ ഇതിലൂടെ ലക്ഷ്യമിടുന്നത്.

2026 മാർച്ച് മുതൽ പുതിയ കോഴ്‌സുകൾ ആരംഭിക്കുമെന്നും ,ഡിജിറ്റൽ സാക്ഷരത, സ്വിഫ്റ്റ് കോഡിംഗ് എന്നിവയിൽ വൈദഗ്ദ്ധ്യം നേടിയ അധ്യാപകരിൽ നിന്ന് പരിശീലകർക്കും വിദ്യാർത്ഥികൾക്കും നേരിട്ട് പഠിക്കാവുന്നതാണ്. രാജ്യത്തുടനീളമുള്ള വിതരണ ജീവനക്കാർക്ക് ഉയർന്ന നിലവാരമുള്ള സാങ്കേതിക വിദ്യാഭ്യാസം ഇതിലൂടെ ലഭ്യമാകും. സ്വിഫ്റ്റ് കോഡിംഗ്, റോബോട്ടിക്‌സ്, ഓട്ടോമേഷൻ ടെക്‌നോളജി, സ്മാർട്ട് മാനുഫാക്ചറിംഗ് ,ഡിജിറ്റൽ സാക്ഷരത തുടങ്ങിയ പ്രധാന മേഖലകളെല്ലാം പരിശീലനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയിലെ തൊഴിലാളികളിൽ സാങ്കേതിക പരിശീലനം വികസിപ്പിക്കുന്ന പദ്ധതി ആവിഷ്കരിച്ചതിൽ കമ്പനി ആവേശത്തിലാണെന്നും ആപ്പിളിലെ എൻവിറോൺമെൻ്റ്, സപ്ലൈ ചെയിൻ ഇന്നൊവേഷൻ വൈസ് പ്രസിഡന്റ് സാറാ ചാൻഡലർ പറഞ്ഞു. ആയിരക്കണക്കിന് ജീവനക്കാർക്ക് പുതിയ കാര്യങ്ങൾ പഠിക്കാനും ,പുതിയ തൊഴിൽ അവസരങ്ങളെക്കുറിച്ച് അറിവ് ലഭിക്കുന്നതിനും ഈ പദ്ധതി അവസരം നൽകുമെന്നും അവർ കൂട്ടിച്ചേർത്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പുനരുപയോഗ ഊര്‍ജ മേഖലയില്‍ സഹകരണം ശക്തമാക്കി സൗദിയും തുര്‍ക്കിയും; കരാറിൽ ഒപ്പുവെച്ചു

പുനരുപയോഗ ഊര്‍ജ മേഖലയില്‍ സഹകരണം ശക്തമാക്കി സൗദിയും തുര്‍ക്കിയും; കരാറിൽ ഒപ്പുവെച്ചു

പുനരുപയോഗ ഊര്‍ജ മേഖലയില്‍ സഹകരണം ശക്തമാക്കി സൗദി അറേബ്യയും തുര്‍ക്കിയും. ഇത് സംബന്ധിച്ച കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചു. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ സൗദി സന്ദര്‍ശ വേളയിലാണ് പുതിയ കരാര്‍ യാഥാര്‍ത്ഥ്യമായത്. പുനരുപയോഗ ഊര്‍ജം, ഹരിത സാങ്കേതികവിദ്യ എന്നീ മേഖലകളില്‍ പരസ്പര സഹകരണം വര്‍ദ്ധിപ്പിക്കും.

തുര്‍ക്കിയില്‍ 5000 മെഗാവാട്ടിന്റെ സോളാര്‍ പവര്‍ പ്ലാന്റ് സ്ഥാപിക്കുന്നതടക്കമുളള പദ്ധതികളാണ് പുതിയ കരാറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പദ്ധതിയിലൂടെ രണ്ട് മില്ല്യണ്‍ വീടുകളിലേക്ക് ഊര്‍ജമെത്തിക്കാനാകുമെന്നാണ് വിലയിരുത്തല്‍.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മാവേലിക്കര മുൻ എംഎൽഎ എം.മുരളി അന്തരിച്ചു

മാവേലിക്കര മുൻ എംഎൽഎ എം.മുരളി അന്തരിച്ചു

മാവേലിക്കര മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ എം. മുരളി (73) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. നിലവിൽ രാജീവ് ഗാന്ധി പഞ്ചായത്തീരാജ് സമിതി സംസ്ഥാന ചെയർമാനായി പ്രവർത്തിച്ചു വരികയായിരുന്നു. ചെറുകോൽ വൈപ്പു വിളയിൽ പരേതനായ കെ.പി. മാധവൻ പിള്ളയുടെയും വി.കെ. രാജമ്മയുടെയും മകനാണ്. ദേവസ്വം ബോർഡ് കോളേജ് അധ്യാപിക പ്രൊഫ. കെ.എസ്. രമാദേവിയാണ് ഭാര്യ. മക്കൾ: ഡോ. മിഥുൻ, മൃദുൽ, മൃണാൾ.

1969-ൽ കെ.എസ്.യു പ്രസ്ഥാനത്തിലൂടെയാണ് എം. മുരളി പൊതുപ്രവർത്തന രംഗത്തേക്ക് പ്രവേശിക്കുന്നത്. തുടർന്ന് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, കെ.പി.സി.സി ജനറൽ സെക്രട്ടറി, ദേശീയ കൗൺസിൽ അംഗം തുടങ്ങി പാർട്ടിയിലെ നിർണ്ണായക പദവികൾ അദ്ദേഹം വഹിച്ചു. 1991 മുതൽ 2006 വരെയുള്ള തുടർച്ചയായ നാല് തവണ (1991, 1996, 2001, 2006) മാവേലിക്കര നിയോജക മണ്ഡലത്തെ അദ്ദേഹം നിയമസഭയിൽ പ്രതിനിധീകരിച്ചു.

എം.ജി സർവ്വകലാശാലയുടെ ആദ്യ സെനറ്റ് അംഗമായിരുന്ന മുരളി, കെ.എസ്.ഇ.ബി, കെ.എസ്.എഫ്.ഇ, കെ.എസ്.ആർ.ടി.സി, കേരള യുവജനക്ഷേമ ബോർഡ് തുടങ്ങിയ വിവിധ വകുപ്പുകളുടെ നേതൃസ്ഥാനങ്ങളിലും തിളങ്ങിയിട്ടുണ്ട്. 1987-ൽ ഡൽഹിയിൽ നടന്ന ചേരിചേരാ രാഷ്ട്രങ്ങളിലെ യുവസമ്മേളനത്തിന്റെ കോ-ഓർഡിനേറ്ററായും അദ്ദേഹം പ്രവർത്തിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വീണ്ടും ട്രംപിന്റെ അപ്രതീക്ഷിത നയതന്ത്ര നീക്കം; ഷി ജിന്‍ പിങുമായി ഫോണില്‍ സംസാരിച്ചു

വീണ്ടും ട്രംപിന്റെ അപ്രതീക്ഷിത നയതന്ത്ര നീക്കം; ഷി ജിന്‍ പിങുമായി ഫോണില്‍ സംസാരിച്ചു

വീണ്ടും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അപ്രതീക്ഷിത നയതന്ത്ര നീക്കം. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങുമായി ടെലിഫോണില്‍ സംസാരിച്ചതായി ട്രംപ് അറിയിച്ചു. സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ചയായെന്നും തന്റെ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് അറിയിച്ചു. ചൈനയിലേക്ക് ഏപ്രിലില്‍ നടത്താനിരിക്കുന്ന സന്ദര്‍ശനം ഉള്‍പ്പെടെ സംഭാഷണത്തില്‍ ചര്‍ച്ചയായെന്നാണ് ട്രംപ് സൂചിപ്പിച്ചിരിക്കുന്നത്.

എയര്‍പ്ലെയിന്‍ എഞ്ചിന്‍ കൈമാറ്റം, കാര്‍ഷിക, പ്രതിരോധ ഉത്പ്പന്നങ്ങളുടെ ഇറക്കുമതി, റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, റഷ്യ-യുക്രൈന്‍ യുദ്ധം, തായ്വാനുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയായെന്നാണ് സൂചന. ചൈന അമേരിക്കയില്‍ നിന്നും കൂടുതലായി സോയാബീന്‍സ് വാങ്ങുന്നത് ഉള്‍പ്പെടെ സമ്മതിച്ചിട്ടുണ്ടെന്നാണ് ട്രംപിന്റെ അവകാശവാദം. തന്റെ ചൈന സന്ദര്‍ശനത്തെ ചൈനയും അമേരിക്കയും ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയുമായി ബന്ധപ്പെട്ടും ട്രംപ് ചില സുപ്രധാന നയതന്ത്ര നീക്കങ്ങള്‍ നടത്തുകയും ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ സാധ്യമാകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ റഷ്യയില്‍ നിന്നുമുള്ള എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മതിച്ചതായി ഡോണാള്‍ഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. പകരം ഇന്ത്യയ്ക്ക് വെനസ്വേലയില്‍ നിന്ന് എണ്ണ വാങ്ങാമെന്നായിരുന്നു ട്രംപിന്റെ നിര്‍ദേശം. 500 ബില്യണ്‍ ഡോളറില്‍ അധികം വരുന്ന യുഎസിന്റെ ഊര്‍ജ്ജം, സാങ്കേതികവിദ്യ കല്‍ക്കരി തുടങ്ങിയ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുമെന്ന് ഉറപ്പും പ്രധാനമന്ത്രി നരേന്ദ്രമോദി നല്‍കിയിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഡോണൾഡ് ട്രംപിനെ വധിക്കാൻ ശ്രമിച്ച കേസ്: പ്രതിക്ക് ജീവപര്യന്തം

ഡോണൾഡ് ട്രംപിനെ വധിക്കാൻ ശ്രമിച്ച കേസ്: പ്രതിക്ക് ജീവപര്യന്തം

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതി റയാൻ റൂത്തിന് ജീവപര്യന്തം തടവുശിക്ഷ. 2024-ൽ ഫ്ലോറിഡയിലെ ഗോൾഫ് കോഴ്‌സിൽ വെച്ച് ട്രംപിനെ വധിക്കാൻ ശ്രമിച്ച കേസിലാണ് വിധി പ്രഖ്യാപിച്ചത്. പരോളില്ലാത്ത ജീവപര്യന്തമാണ് പ്രതി അനുഭവിക്കേണ്ടത്. ഇതോടൊപ്പം തോക്ക് കേസിൽ 7 വർഷം തടവും അനുഭവിക്കണം.

അമേരിക്കൻ പ്രസി‍ഡൻ്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാ​ഗമായി ഫ്ലോറിഡയിൽ പ്രസം​ഗിച്ചപ്പോൾ ആയിരുന്നു ട്രംപിന് നേരെ പ്രതി വെടിയുതിർത്തത്. സംഭവത്തിൽ ട്രംപിന് പരിക്കേറ്റിരുന്നു. പ്രതി ചെയ്ത കുറ്റം ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് ഫെഡറൽ പ്രോസിക്യൂട്ടർ വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു ശിക്ഷാവിധി. യു എസ് ഡിസ്ട്രിക്റ്റ് ജഡ്ജി ഐലീൻ കാനൻ ആണ് വിധി പ്രഖ്യാപിച്ചത്. വിധിയിൽ അസിസ്റ്റന്റ് യു എസ് അറ്റോർണി പ്രതികരണം രേഖപ്പെടുത്തി. സ്ഥാനാർത്ഥികളെ ഇല്ലാതാക്കാൻ വ്യക്തികൾ നിയമം കയ്യിലെടുത്താൽ യുഎസിന്റെ ജനാധിപത്യം ശരിയായി പ്രവർത്തിക്കില്ല. അതുതന്നെയാണ് ഈ വ്യക്തി ചെയ്യാൻ ശ്രമിച്ചത് എന്നായിരുന്നു പ്രതികരണം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പ്രഷർ വാഷർ ഉപയോഗിച്ച് നിലം കഴുകുന്നതിനിടെ വൈദ്യുതാഘാതമേറ്റു; കോഴിക്കോട് 17കാരന് ദാരുണാന്ത്യം

പ്രഷർ വാഷർ ഉപയോഗിച്ച് നിലം കഴുകുന്നതിനിടെ വൈദ്യുതാഘാതമേറ്റു; കോഴിക്കോട് 17കാരന് ദാരുണാന്ത്യം

കോഴിക്കോട്: കാക്കൂരിൽ പ്രഷർ വാഷർ ഉപയോഗിച്ച് നിലം കഴുകുന്നതിനിടെ വൈദ്യുതാഘാതമേറ്റ് പ്ലസ് ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കാക്കൂർ പാവണ്ടൂർ മഞ്ചപ്പാറക്കൽ ചാത്തുവിന്റെയും ഷിജിയുടെയും മകൻ അഭിജിത്ത് എന്ന 17കാരനാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു സംഭവം.

വീടിന് പുറത്തുള്ള തറ പ്രഷർ വാഷർ ഉപയോഗിച്ച് കഴുകുന്നതിനിടെയാണ് വൈദ്യുതാഘാതമേറ്റത്. ബോധരഹിതനായി വീണുകിടക്കുകയായിരുന്ന അഭിജിത്തിന് ചുറ്റും വെള്ളമുണ്ടായിരുന്നു. വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം അഭിജിത്തിനെ ബാലുശ്ശേരിയിലെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. തുടർന്ന് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. പാവണ്ടൂർ ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹൈഡ്രജന്‍ ബലൂണുമായി ലിഫ്റ്റില്‍; തൊട്ടുപിന്നാലെ പൊട്ടിത്തെറി

ഹൈഡ്രജന്‍ ബലൂണുമായി ലിഫ്റ്റില്‍; തൊട്ടുപിന്നാലെ പൊട്ടിത്തെറി

മുംബൈ: മുംബൈയിലെ റെസിഡൻഷ്യൽ ബിൽഡിങ്ങിലെ ലിഫ്റ്റിൽ ഹൈഡ്രജൻ ബലൂണുകൾ തീപിടിച്ച് പൊട്ടിത്തെറിച്ചു. മുംബൈയിലെ ഗോരേഗാവിലാണ് സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ലിഫ്റ്റിന്റെ വാതിൽ തുറന്നുതന്നെ ഇരുന്നതിനാൽ ഉള്ളിലുള്ളവർക്ക് പെട്ടെന്ന് തന്നെ പുറത്തു കടക്കാൻ കഴിഞ്ഞു. രണ്ടു പേർക്ക് നിസാര പരിക്കേറ്റിട്ടുണ്ട്. ഒരാൾ പരിക്കൊന്നുമില്ലാതെ രക്ഷപ്പെട്ടു. ലിഫ്റ്റിൻ്റെ വാതിൽ തുറന്ന് കിടന്നതിനാൽ വൻ ദുരന്തം ഒഴിവായി. ഗോരേഗാവ് വെസ്റ്റിൽ പെട്രോൾ പമ്പിന് എതിർ വശത്തുള്ള അൻമോൾ ടവറിലാണ് സംഭവം.

ഇത്തരം ബലൂണുകൾ സാധാരണയായി അലങ്കാര പണികൾക്കായാണ് ഉപയോഗിക്കുന്നത്. റോഡ്‌സൈഡുകളിൽ ഇവയുടെ വിൽപനയും സാധാരണ കാഴ്ചയാണ്. ഇവയിൽ നിറച്ചിരിക്കുന്നത് പെട്ടെന്ന് തീപിടിക്കുന്ന ഹൈഡ്രജൻ വാതകമാണ്. ചെറിയ സ്പാർക്കോ, സ്റ്റാറ്റിക്ക് ഡിസ്ചാർജോ(പെട്ടെന്ന് ഷോക്ക് അടിക്കുന്ന പോലയോ, സ്പാർക്കോ ഉണ്ടാകുന്നത്) സംഭവിക്കുമ്പോഴാണ് തീപിടിത്തം ഉണ്ടാകുന്നത്. ഹൈഡ്രജൻ വാതകത്തിന് ഇത്തരത്തിലുണ്ടാകുന്ന ചെറിയ സ്പാർക്ക് മതി തീപിടിത്തം ഉണ്ടാകാൻ.

ഗ്യാസ് ബലൂണുകൾ അടഞ്ഞു കിടക്കുന്ന ലിഫ്റ്റുകളിൽ കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് ഗൗരവമായ ആശങ്കയാണ് ഉയർന്നിരിക്കുന്നത്. ഫയർ സേഫ്റ്റി വിദഗ്ധർ ഹൈഡ്രജന്‍ ഗ്യാസ് നിറച്ച പാർട്ടി ബലൂണുകൾ മഹാരാഷ്ട്രയിൽ ഉടനീളമുള്ള ഹൈ റൈസ് ബിൽഡിങ്ങുകളില്‍ ഇത്തരത്തിൽ കൊണ്ടുപോകുന്നതിനും വരുന്നതിനും എതിരെ മുന്നറിയിപ്പുകൾ നിരന്തരം നൽകുന്നുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഓപ്പറേഷൻ ത്രാഷി: ജമ്മു കശ്മീർ കിഷ്ത്വാറിൽ ഭീകരനെ വധിച്ചു

ഓപ്പറേഷൻ ത്രാഷി: ജമ്മു കശ്മീർ കിഷ്ത്വാറിൽ ഭീകരനെ വധിച്ചു

ന്യൂഡൽഹി: ജമ്മു കശ്മീരിലെ കിഷ്ത്വാർ മേഖലയിൽ നടന്ന ഭീകരവിരുദ്ധ ഓപ്പറേഷനിൽ ഇന്ന് വൈകുന്നേരം ഒരു ഭീകരനെ വധിച്ചതായി അധികൃതർ അറിയിച്ചു. ജെയ്ഷെ ഭീകരനെയാണ് വധിച്ചത്. ഓപ്പറേഷൻ ത്രാഷിയുടെ ഭാഗമായാണിത്. ഒരാഴ്ചയായി തുടരുന്ന സുരക്ഷാ ദൗത്യമാണ് ഓപ്പറേഷൻ ത്രാഷി. സുരക്ഷാ സേന പ്രദേശത്ത് ഒളിച്ചിരിക്കുന്ന തീവ്രവാദികൾക്കായി തിരച്ചിൽ തുടരുന്നതിനിടെയാണ് ഏറ്റുമുട്ടൽ നടന്നത്.

സിഐഎഫ് ഡെൽറ്റയുടെ സൈന്യം നടത്തിയ സംയുക്ത ഓപ്പറേഷൻ ട്രാഷി-1 ൽ ഒളിച്ചിരിക്കുന്ന തീവ്രവാദികളെ കണ്ടെത്തിയെന്നും ഒരാളെ വധിച്ചെന്നും എക്സ് പോസ്റ്റിലൂടെ അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

റോയ്‌യുടെ മരണം: എസ്‌ഐടി സംഘം കേരളത്തിലേക്ക്; കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഇടപാടുകളടക്കം പരിശോധിക്കും

റോയ്‌യുടെ മരണം: എസ്‌ഐടി സംഘം കേരളത്തിലേക്ക്; കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഇടപാടുകളടക്കം പരിശോധിക്കും

കൊച്ചി: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ്‌യുടെ ആത്മഹത്യയില്‍ അന്വേഷണം നടത്തുന്ന കര്‍ണാടക എസ്‌ഐടി സംഘം കേരളത്തിലേക്ക്. കേരളത്തിലെ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഇടപാടുകളടക്കം എസ്‌ഐടി സംഘം പരിശോധിക്കും. വരും ദിവനസങ്ങളില്‍ എസ്‌ഐടി സംഘം കൊച്ചിയിലെത്തി അന്വേഷണം നടത്തുമെന്നാണ് വിവരം.

ആദായ നികുതി വകുപ്പിന്റെ റെയ്ഡിന് പിന്നാലെ റോയ് വിഷാദത്തിന് ചികിത്സ തേടിയതായി എസ്‌ഐടിക്ക് വിവരം ലഭിച്ചിട്ടുണ്ട്. റോയ്‌യുടെ കുടുംബാംഗങ്ങള്‍ തന്നെയാണ് ഇക്കാര്യം എസ്‌ഐടിയെ അറിയിച്ചത്. നാല് മാസത്തിലേറെയായി റോയ് വിഷാദത്തിന് ചികിത്സ തേടിയതായാണ് കുടുംബാംഗങ്ങള്‍ എസ്‌ഐടിക്ക് നല്‍കിയ വിവരം. ബെംഗളൂരു ജയനഗര്‍ എയിറ്റ് ബ്ലോക്കിലെ പ്രമുഖ ആശുപത്രിയിലായിരുന്നു ചികിത്സ. ഇക്കാര്യങ്ങള്‍ അടക്കം എസ്‌ഐടി സംഘം വിശദമായി അന്വേഷിക്കും. റോയ്‌യുടെ സാമ്പത്തിക ഇടപാടുകളും ആദായ നികുതി വകുപ്പിന്റെ പരിശോധനയിലേക്ക് നയിച്ച കാരങ്ങളും അടക്കം എസ്‌ഐടി സംഘം പരിശോധിക്കും. അടുത്തിടെ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ചില പ്രൊജക്ടുകളില്‍ തിരിച്ചടി നേരിട്ടിരുന്നതായി വിവരമുണ്ട്. പ്രൊജക്ടുകളില്‍ നിക്ഷേപം നടത്തിയ ചിലര്‍ തുടര്‍ച്ചയായി പണം തിരിച്ച് ചോദിച്ചതും റോയ്‌യെ പ്രതിസന്ധിയിലാക്കിയിരുന്നു. വലിയ പ്രൊജക്ടുകള്‍ക്ക് റോയ് എങ്ങനെയാണ് പണം കണ്ടെത്തുന്നതെന്നും എസ്‌ഐടിയുടെ അന്വേഷണ പരിധിയില്‍ വരും.

ജനുവരി 30ന് വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു റോയ് ജീവനൊടുക്കിയത്. രാവിലെയോടെ ആദായ വകുപ്പ് ഉദ്യോഗസ്ഥര്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ അശോക് നഗറിലുള്ള കോര്‍പ്പറേറ്റ് ഓഫീസില്‍ പരിശോധനയ്ക്ക് എത്തിയിരുന്നു. രണ്ട് മണിയോടെ റോയ് ഓഫീസിലേയ്ക്ക് എത്തി. ഇതിന് പിന്നാലെ ആദായ വകുപ്പ് ഉദ്യോഗസ്ഥര്‍ റോയ്‌യെ ഒരു മണിക്കൂറോളം ചോദ്യം ചെയ്തു. തുടര്‍ന്ന് റോയ്‌യോട് ചില രേഖകള്‍ ഹാജരാക്കാന്‍ ആദായ വകുപ്പ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും റോയ് രേഖകള്‍ ഹാജരാക്കിയില്ല. തുടര്‍ന്ന് സ്വന്തം ഉടമസ്ഥതയിലുള്ള തോക്ക് ഉപയോഗിച്ച് റോയ് സ്വയം നിറയൊഴിക്കുകയായിരുന്നു. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെയാണ് റോയ്‌യെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ മരിച്ചിരുന്നു.

മരണത്തിന് പിന്നാലെ ആദായ നികുതി വകുപ്പിനെതിരെ ആരോപണവുമായി റോയ്‌യുടെ കുടുംബം രംഗത്തെത്തിയിരുന്നു. ആദായ നികുതി വകുപ്പ് അഡീഷണല്‍ കമ്മീഷണര്‍ കൃഷ്ണപ്രസാദാണ് മരണത്തിന് ഉത്തരവാദിയെന്നായിരുന്നു റോയ്‌യുടെ സഹോദരന്‍ സി ജെ ബാബു ആരോപിച്ചത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കണ്ണൂരില്‍ ലോഡ്ജില്‍ സ്ത്രീ മരിച്ച നിലയില്‍; ഒപ്പം ഉണ്ടായിരുന്ന ആളെ കാണാനില്ല

കണ്ണൂരില്‍ ലോഡ്ജില്‍ സ്ത്രീ മരിച്ച നിലയില്‍; ഒപ്പം ഉണ്ടായിരുന്ന ആളെ കാണാനില്ല

കണ്ണൂര്‍: കണ്ണൂര്‍ പറശ്ശിനിക്കടവിലെ ലോഡ്ജില്‍ സ്ത്രീ മരിച്ച നിലയില്‍. ചെറുകുന്ന് അയ്യോത്ത് സ്വദേശിയായ സ്ത്രീയാണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന ആളെ കാണാനില്ല. ചെറുകുന്ന് സ്വദേശിയായ വിജയന്‍ എന്നയാളുടെ പേരിലാണ് റൂം എടുത്തത്. സംഭവത്തില്‍ തളിപ്പറമ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു. സ്ത്രീയുടേത് കൊലപാതകമാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.