Thursday, 5 February 2026

23 വർഷത്തെ കാത്തിരിപ്പിന് വിരാമം; ജയറാം-കാളിദാസ് ചിത്രം ‘ആശകൾ ആയിരം’ നാളെ തിയേറ്ററുകളിലേക്ക്

23 വർഷത്തെ കാത്തിരിപ്പിന് വിരാമം; ജയറാം-കാളിദാസ് ചിത്രം ‘ആശകൾ ആയിരം’ നാളെ തിയേറ്ററുകളിലേക്ക്

മലയാളികൾ എന്നെന്നും നെഞ്ചിലേറ്റിയ ജയറാം – കാളിദാസ് കോമ്പോ നീണ്ട 23 വർഷങ്ങൾക്ക് ശേഷം വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്നു. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫാമിലി എന്റർടെയ്‌നർ ‘ആശകൾ ആയിരം’ നാളെ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

ഒന്നിച്ചപ്പോഴെല്ലാം മലയാളികൾക്ക് മറക്കാനാവാത്ത സൂപ്പർഹിറ്റുകൾ സമ്മാനിച്ച ഈ അച്ഛൻ-മകൻ കൂട്ടുകെട്ട് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത. സിനിമയുടെ നേരത്തെ പുറത്തിറങ്ങിയ ടീസറും ട്രെയിലറും സോഷ്യൽ മീഡിയയിൽ വലിയ തരംഗമാണ് സൃഷ്ടിച്ചത്.

‘കാന്താര’യിലെ വില്ലൻ വേഷത്തിലൂടെ പാൻ-ഇന്ത്യൻ തലത്തിൽ കയ്യടി നേടിയ ജയറാം, തന്റെ തട്ടകമായ ഫാമിലി എന്റർടെയ്‌നറിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയുണ്ട്. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന ഹരിഹരൻ എന്ന സാധാരണക്കാരനായ അച്ഛനായാണ് ജയറാം ഈ ചിത്രത്തിൽ വേഷമിടുന്നത്. തമിഴ് സിനിമകളിൽ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയും പക്വതയാർന്ന അഭിനയത്തിലൂടെയും ശ്രദ്ധേയനായ കാളിദാസ്, ഉത്തരവാദിത്തങ്ങളില്ലാത്ത സിനിമ മോഹിയായ മകനായാണ് ചിത്രത്തിൽ എത്തുന്നത്.

‘ഒരു വടക്കൻ സെൽഫി’ക്ക് ശേഷം ജി പ്രജിത്ത് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കിയിരിക്കുന്നത് അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്റണി ജോസഫും ചേർന്നാണ്. ജൂഡ് ആന്റണി തന്നെയാണ് ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടറും. ‘കൊച്ചു കൊച്ചു സന്തോഷങ്ങൾ’ക്ക് ശേഷം ജയറാമും കാളിദാസും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രമാണിത്. ആശാ ശരത്, ഷറഫുദ്ധീൻ, ഇഷാനി കൃഷ്ണ, രമേശ് പിഷാരടി, കുഞ്ചൻ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും കൃഷ്ണമൂർത്തിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സനൽ ദേവ് സംഗീതവും പശ്ചാത്തല സംഗീതവും നിർവ്വഹിക്കുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഫുട്ബോൾ പരിശീലനത്തിന് വിടാത്തതിന്റെ മനോവിഷമത്തിൽ ഏഴാം ക്ലാസുകാരന് ജീവനൊടുക്കി

ഫുട്ബോൾ പരിശീലനത്തിന് വിടാത്തതിന്റെ മനോവിഷമത്തിൽ ഏഴാം ക്ലാസുകാരന് ജീവനൊടുക്കി

പാലക്കാട്: എലപ്പുള്ളിയിൽ ഫുട്ബോൾ പരിശീലനത്തിന് പോകാൻ അനുവദിക്കാത്തതിനെത്തുടർന്നുണ്ടായ മനോവിഷമത്തിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കി. മേനോൻപാറ മേലെപ്പോക്കാൻത്തോട് സ്വദേശി വിശ്വജിത്ത് (13) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് കുട്ടിയെ വീടിനുള്ളിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഉത്തർപ്രദേശിൽ അധ്യാപികയുടെ ചുണ്ട് കടിച്ചു മുറിച്ച് വിദ്യാർഥി

ഉത്തർപ്രദേശിൽ അധ്യാപികയുടെ ചുണ്ട് കടിച്ചു മുറിച്ച് വിദ്യാർഥി

ഉത്തർപ്രദേശിൽ അധ്യാപികയ്ക്ക് നേരെ വിദ്യാർഥിയുടെ അതിക്രമം. അധ്യാപികയുടെ ചുണ്ട് കടിച്ചു മുറിച്ചു.ഉത്തർപ്രദേശിലെ മെയിൻപുരിയിലാണ് സംഭവം. വിദ്യാർഥിയുടെ മോശം പെരുമാറ്റം അധ്യാപിക ചോദ്യം ചെയ്തതിന് പിന്നാലെയാണ് ശാരീരികമായി അതിക്രമം നടത്തുകയും ചുണ്ട് കടിച്ചു മുറിക്കുകയും ചെയ്തത്. സംഭവത്തിൽ വിദ്യാർഥിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്ഥിയാണിത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഭൂമി സംബന്ധമായ തർക്കം; 45കാരന് ക്രൂര മർദനം, ആക്രമിച്ചത് സഹോദരങ്ങളായ മൂന്നംഗ സംഘം

ഭൂമി സംബന്ധമായ തർക്കം; 45കാരന് ക്രൂര മർദനം, ആക്രമിച്ചത് സഹോദരങ്ങളായ മൂന്നംഗ സംഘം

കാസർകോട്: കാസർകോട് ഭൂമി സംബന്ധമായ തർക്കത്തെ തുടർന്ന് നാല്പത്തിയഞ്ചുകാരന് ക്രൂര മർദനം. കോലാച്ചിയടുക്കം സ്വദേശി അബ്ദുൾ ഹാരിസിനെയാണ് ഒരു സംഘം ഇരുമ്പ് വടി ഉൾപ്പെടെയുളള്ളവ കൊണ്ട് ആക്രമിച്ചത്. പരിക്കേറ്റ ഇദ്ദേഹം ചികിത്സയിലാണ്. ചൊവ്വാഴ്ച രാത്രിയാണ് അബ്ദുൾ ഹാരിസിന് മർദനമേറ്റത്. 

മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ അബ്ദുൽ ഹാരിസ് ഇപ്പോൾ ചെർക്കളയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പിതാവിൻ്റെ സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്തതിൽ പ്രകോപിതരായി സഹോദരങ്ങളായ മൂന്നംഗ സംഘം ആക്രമിച്ചെന്നാണ് പരാതി. അബ്ദുൽ അസീസ്, ആഷിക്ക്, അബ്സീർ എന്നിവർക്കെതിരെ വിദ്യാനഗർ പൊലീസ് കേസെടുത്തു. തടഞ്ഞു വെക്കൽ, ആയുധങ്ങൾ ഉപയോഗിച്ച് പരിക്കേൽപ്പിക്കൽ, കൊലപാതക ശ്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. നാലുദിവസം മുൻപ് ഈ വിഷയത്തിൽ അബ്ദുൾ ഹാരിസും അക്രമി സംഘാംഗവും തമ്മിൽ വാക്കുതർക്കം നടന്നിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് ചൊവ്വാഴ്ച തന്നെ ആക്രമിച്ചതെന്ന് അബ്ദുൽ ഹാരിസ് പറഞ്ഞു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അടുത്ത അദ്ധ്യയന വർഷത്തേയ്ക്ക് റെഡിയെന്ന് വിദ്യാഭ്യാസ മന്ത്രി; 'അച്ചടിച്ചു തീർന്നത് 68 ലക്ഷം പാഠപുസ്തകങ്ങൾ, 51 ലക്ഷം വിതരണത്തിന് എത്തിച്ചു'

അടുത്ത അദ്ധ്യയന വർഷത്തേയ്ക്ക് റെഡിയെന്ന് വിദ്യാഭ്യാസ മന്ത്രി; 'അച്ചടിച്ചു തീർന്നത് 68 ലക്ഷം പാഠപുസ്തകങ്ങൾ, 51 ലക്ഷം വിതരണത്തിന് എത്തിച്ചു'

തിരുവനന്തപുരം: 2026-27 അദ്ധ്യയന വർഷത്തേയ്ക്ക് 68 ലക്ഷം പാഠപുസ്തകങ്ങളുടെ അച്ചടി നിലവിൽ പൂർത്തീകരിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഇതിൽ 51 ലക്ഷം പാഠപുസ്തകങ്ങൾ വിതരണത്തിനായി കെ.ബി.പി.എസ് വിവിധ ഹബ്ബുകളിൽ എത്തിച്ചിട്ടുണ്ട്. കെ.ബി.പി.എസിൽ നിലവിൽ പ്രതിദിനം 3 ലക്ഷം പാഠപുസ്തകങ്ങൾ അച്ചടി പുരോഗമിക്കുന്നു. 2025-26 അധ്യയന വർഷം മാർച്ച് രണ്ടാം വാരത്തോടെ വിതരണം ആരംഭിക്കുകയും മെയ് അവസാനത്തോടെ വിതരണം പൂർത്തീകരിക്കുകയും ചെയ്തിരുന്നുവെന്നും മന്ത്രി.

2026-27 അദ്ധ്യയന വർഷത്തെ പാഠപുസ്തക അച്ചടിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ 2025 സെപ്റ്റംബർ മാസം ആരംഭിച്ചുരുന്നുവെന്നും പാഠപുസ്തക അച്ചടി പേപ്പർ പർച്ചേയ്സ് ചെയ്യുന്നതിനായി 111,43,48,012/- രുപയുടെ ഭരണാനുമതി നേരത്തെ നൽകിയിരിന്നുവെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്റ്റേഷണറി വകുപ്പ് അച്ചടിക്കാവശ്യമായ അഞ്ച് തരം പേപ്പർ, 2 തരം കാർഡ് എന്നിവ കെ.ബി.പി.എസിന് വാങ്ങി നൽകുന്നതിനായി ഇ-ടെണ്ടർ ക്ഷണിക്കുകയും പേപ്പർ ആന്റ് ബോർഡ് ലിമിറ്റിഡിൽ നിന്നും പേപ്പറും തമിഴ്നാട് ന്യൂസ് പ്രിന്റ് ആന്റ് പേപ്പേഴ്സിൽ നിന്നും കാർഡ് ഇനങ്ങളും വാങ്ങുന്നതിനായി ആകെ 92,92,20,076/- രൂപയുടെ പർച്ചേയ്സ് അനുമതി നൽകുകയും ചെയ്തിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കുവൈത്തിലെ മരുഭൂമിയിലെ ക്യാമ്പിൽ തീപിടിത്തം, ഒരാൾ മരിച്ചു

കുവൈത്തിലെ മരുഭൂമിയിലെ ക്യാമ്പിൽ തീപിടിത്തം, ഒരാൾ മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ-സൽമി മരുഭൂമിയിലുള്ള ഒരു ക്യാന്പിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. ബുധനാഴ്ച രാവിലെയാണ് അപകടം നടന്നത്. ക്യാന്പിലെ താത്കാലികമായി നിർമ്മിച്ച ഒരു 'കിർബി' മുറിക്കാണ് തീപിടിച്ചത്. തീപിടിത്തത്തെക്കുറിച്ച് വിവരം ലഭിച്ച ഉടൻ തന്നെ ജഹ്‌റ ഇൻഡസ്ട്രിയൽ സെന്ററിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി. അഗ്നിശമന സേന വളരെ വേഗത്തിൽ തീ നിയന്ത്രണവിധേയമാക്കിയെങ്കിലും, കിർബി മുറി ഭാഗികമായി നശിക്കുകയും ഉള്ളിലുണ്ടായിരുന്ന ഒരാൾ മരണപ്പെടുകയും ചെയ്തു.

തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. കുവൈത്ത് ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശൈത്യകാലമായതിനാൽ മരുഭൂമികളിലെ ക്യാന്പുകളിൽ ഹീറ്ററുകളും മറ്റും ഉപയോഗിക്കുന്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. താമസസ്ഥലങ്ങളിൽ പുക കണ്ടെത്താനുള്ള അലാറങ്ങളും അഗ്നിശമന ഉപകരണങ്ങളും കരുതേണ്ടതിന്റെ പ്രാധാന്യവും ഫയർ ഫോഴ്‌സ് വീണ്ടും ഓർമ്മിപ്പിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിമല എസ്റ്റേറ്റിൽ വൻ തീപിടുത്തം; തീപടർന്നത് പയർ വള്ളിയിലേക്ക്, കത്തിനശിച്ചത് ഏക്കർ കണക്കിന് തോട്ടം

വിമല എസ്റ്റേറ്റിൽ വൻ തീപിടുത്തം; തീപടർന്നത് പയർ വള്ളിയിലേക്ക്, കത്തിനശിച്ചത് ഏക്കർ കണക്കിന് തോട്ടം

കാസർകോട്: കാസർകോട് വെളളരിക്കുണ്ട് വിമല എസ്റ്റേറ്റിൽ വൻ തീപിടുത്തം. ഏക്കർ കണക്കിന് തോട്ടത്തിലേക്ക് തീ പടർന്നു. ഉച്ചയ്ക്ക് 12 മണിയോട് കൂടിയാണ് തീപിടുത്തം ഉണ്ടായത്. റബ്ബർ മരം മുറിച്ചു മാറ്റിയ പ്രാദേശത്തെ പയർ വള്ളിയിലേക്ക് തീപടരുകയായിരുന്നു. കുറ്റിക്കോലിൽ നിന്ന് ഫയർ ഫോഴ്‌സ് എത്തി തീ നിയന്ത്രണ വിധേയമാക്കി.

 വെള്ളരിക്കുണ്ട് പൊലീസും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിരുന്നു. വേനൽക്കാലത്ത് ഈ പ്രദേശത്ത് ഇടയ്ക്കിടെ തീപിടുത്തം ഉണ്ടാകാറുണ്ട്. മലയോര മേഖല ആയത് കൊണ്ട് തന്നെ അഗ്നിരക്ഷാ സേനയ്ക്ക് എത്തിപ്പെടാൻ പ്രയാസമായ പ്രദേശമാണിത്. വെള്ളരിക്കുണ്ടിൽ ഫയർ സ്റ്റേഷൻ വേണമെന്ന് നാട്ടുകാർ വർഷങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നിവിൻ പോളി ചിത്രം ഒടിടിയിലേക്ക്, ബേബി ഗേൾ സ്ട്രീമിങ് തിയതി പുറത്ത്

നിവിൻ പോളി ചിത്രം ഒടിടിയിലേക്ക്, ബേബി ഗേൾ സ്ട്രീമിങ് തിയതി പുറത്ത്

സർവ്വം മായ എന്ന വമ്പൻ വിജയത്തിന് ശേഷം നിവിൻ പോളിയുടേതായി പുറത്തിറങ്ങിയ ചിത്രമാണ് ബേബി ഗേൾ. തിയേറ്ററിൽ മികച്ച അഭിപ്രായമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. തിയേറ്റർ റണ്ണിന് ശേഷം ചിത്രം ഒടിടിയിലേക്ക് എത്തുകയാണ്. ഫെബ്രുവരി 12 ന് സോണി ലീവിലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുന്നത്. റിയൽ ലൈഫ് സ്റ്റോറികളുടെ ഒരു കോമ്പോയായ ഈ ചിത്രം വളരെ കുറഞ്ഞ സമയത്തിനുള്ളിൽ നടക്കുന്ന ഒരു കഥയാണ്.

ഒരു നവജാത ശിശുവുമായി ബന്ധപ്പെട്ടാണ് ചിത്രത്തിന്റെ കഥ മുന്നോട്ടുപോകുന്നത്. നിവിൻ പോളി, ലിസ്റ്റിൻ സ്റ്റീഫൻ, ബോബി സഞ്ജയ്, അരുൺ വർമ്മ ഈ വിജയകൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണിത്. സാധാരണക്കാരന്റെ മനസ്സിൽ തൊടുന്ന പ്രകടനങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ നിവിൻ പോളി ഹോസ്പിറ്റൽ അറ്റൻഡന്റ് സനൽ മാത്യു എന്ന സാധാരണക്കാരനായ ഒരു കഥാപാത്രമായാണ് ചിത്രത്തിലെത്തുന്നത്. മാജിക്‌ ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ബേബി ഗേൾ മാജിക് ഫ്രെയിംസിന്റെ തന്നെ മറ്റൊരു സൂപ്പർ ഹിറ്റായി മാറിയ സുരേഷ് ഗോപി ചിത്രം ഗരുഡന്റെ സംവിധായകൻ അരുൺ വർമ്മയാണ് സംവിധാനം ചെയ്യുന്നത്.

എക്കാലവും മലയാളി പ്രേക്ഷകർക്ക് സൂപ്പർഹിറ്റുകൾ മാത്രം സമ്മാനിച്ച ബോബി സഞ്ജയ് തിരക്കഥ ഒരുക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. റിയൽ ലൈഫ് സ്റ്റോറികളുടെ ഒരു കോമ്പോയാണ് ഈ ചിത്രം. അത്തരത്തിലുള്ള ചിത്രങ്ങൾ ഒരുക്കുന്നതിനുള്ള ബോബി സഞ്ജയ് ടീമിന്റെ മികവും പ്രേക്ഷകർക്ക് സുപരിചിതമാണ്. മാജിക് ഫ്രെയിംസിന് വേണ്ടി ബോബി സഞ്ജയ് തിരക്കഥ ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണിത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ജയിൽ തടവുകാരുടെ വേതനം വർധിപ്പിച്ചതിനെതിരായ ഹർജി തള്ളി ഹൈക്കോടതി

ജയിൽ തടവുകാരുടെ വേതനം വർധിപ്പിച്ചതിനെതിരായ ഹർജി തള്ളി ഹൈക്കോടതി

കൊച്ചി: ജയിലില്‍ തടവുകാരുടെ വേതനം വര്‍ധിപ്പിച്ചതിനെതിരായ പൊതുതാല്‍പര്യ ഹര്‍ജി തള്ളി ഹൈക്കോടതി. വേതന വര്‍ധനവ് സര്‍ക്കാരിന്റെ നയപരമായ തീരുമാനമെണെന്നും ഹര്‍ജി പരിഗണിക്കാന്‍ മതിയായ കാരണങ്ങളില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാണിച്ചു. വേതന വര്‍ധന കേവലം സാമ്പത്തിക വിഷയം മാത്രമല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വാദിച്ചു. ജയില്‍ അന്തേവാസികളുടെ അന്തസും പുനരധിവാസവും ഉറപ്പാക്കുന്ന നടപടിയാണിതെന്നും സര്‍ക്കാര്‍ കോടതിയിൽ പറഞ്ഞു.

സംസ്ഥാനത്ത് ജയില്‍ തടവുകാരുടെ വേതനം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ജയില്‍ മേധാവിയുടെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. ഏഴ് വര്‍ഷത്തിന് ശേഷമാണ് തടവുകാരുടെ വേതനത്തില്‍ വര്‍ധനവ് വരുത്തിയിരിക്കുന്നത്. പ്രതിദിന വേതനത്തില്‍ പത്ത് മടങ്ങ് വരെയാണ് വര്‍ധന വരുത്തിയത്. സ്‌കില്‍ഡ് ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 620 രൂപയാണ് പുതുക്കിയ വേതനം. സെമി സ്‌കില്‍ഡ് ജോലികളില്‍ 560രൂപയും അണ്‍ സ്‌കില്‍ഡ് ജോലികളില്‍ 530 രൂപയുമാണ് പരിഷ്‌കരിച്ച തുക. മുന്‍പ് അണ്‍ സ്‌കില്‍ഡ് ജോലികള്‍ ചെയ്യുന്നവര്‍ക്ക് 63 രൂപ ആയിരുന്നു കൂലി. ഇത് 530 രൂപയായാണ് ഉയര്‍ത്തിയത്. 127 രൂപ വേതനമുള്ളത് 560 ഉം 152 രൂപയുള്ളത് 620 രൂപയും ആയാണ് ഉയര്‍ത്തിയത്.

ശിക്ഷാതടവുകാര്‍ക്ക് ആണ് കൂലിയുള്ള ജോലിയുള്ളത്. നാല് സെന്‍ട്രല്‍ ജയിലുകളിലെ തടവുകാര്‍ക്ക് ആനൂകൂല്യം ലഭിക്കും. പരിഷ്‌കാരത്തിലൂടെ മൂവായിരത്തിലധികം ജയില്‍പുള്ളികള്‍ക്കാണ് വേതനം കൂടുക. 2018 ല്‍ ആണ് തടവുപുള്ളികളുടെ വേതനം അവസാനമായി കൂട്ടിയത്. ഇത്രയും വലിയ തുക കൂട്ടുന്നത് ഇതാദ്യമാണ്. ജയിലിലെ അന്തേവാസികളെ സ്വയം പര്യാപ്തരാക്കി സമൂഹത്തിലേക്ക് മടക്കി അയക്കുക എന്ന ജയില്‍ വകുപ്പിന്റെ ദൗത്യം മുന്‍നിര്‍ത്തി സ്‌കില്‍ഡ്, സെമി സ്‌കില്‍ഡ്, അണ്‍സ്‌കില്‍ഡ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി സംസ്ഥാനത്തെ എല്ലാ ജയിലുകളിലെയും വേതന ഘടന ഏകീകരിച്ചാണ് വേതനം പരിഷ്‌കരിച്ചിട്ടുള്ളതെന്ന് ഉത്തരവില്‍ പറയുന്നുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ചോദ്യപ്പേപ്പർ ഉണ്ടാക്കുന്നത് പരമരഹസ്യമായി; ഇത്തവണത്തെ പരീക്ഷ കടുപ്പമാകുമെന്ന് പ്രചാരണത്തിൽ പ്രതികരിച്ച് മന്ത്രി വി ശിവൻകുട്ടി

ചോദ്യപ്പേപ്പർ ഉണ്ടാക്കുന്നത് പരമരഹസ്യമായി; ഇത്തവണത്തെ പരീക്ഷ കടുപ്പമാകുമെന്ന് പ്രചാരണത്തിൽ പ്രതികരിച്ച് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ ലോകനിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പിലാക്കി വരുന്ന സമഗ്ര പരിഷ്കരണങ്ങൾ നിർണ്ണായക ഘട്ടത്തിലെന്ന് മന്ത്രി വി ശിവൻകുട്ടി. സംസ്ഥാനത്തെ എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി പരീക്ഷകളുടെ സമയക്രമം ഇതിനോടകം നിശ്ചയിച്ചു കഴിഞ്ഞു. പൊതുപരീക്ഷ മാർച്ച് അഞ്ചിന് ആരംഭിക്കും. പുതിയ പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയാണ് ഇത്തവണത്തെ പരീക്ഷ എന്നതിനാൽ ചില കോണുകളിൽ നിന്ന് ബോധപൂർവ്വമായ ആശങ്കകൾ സൃഷ്ടിക്കാൻ ശ്രമം നടക്കുന്നുണ്ട്. ഇത് തികച്ചും അടിസ്ഥാനരഹിതമാണ്.

ചോദ്യമാതൃകകൾ അധ്യയന വർഷാരംഭത്തിൽ തന്നെ എസ്‍സിഇആർടി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. ഓണപ്പരീക്ഷയിലും ക്രിസ്മസ് പരീക്ഷയിലും ഈ പുതിയ മാതൃകകൾ കുട്ടികൾക്ക് പരിചയപ്പെടുത്തിയിട്ടുണ്ട്. കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി പുതിയ ചോദ്യപേപ്പറുകളെ പരിചയപ്പെടുത്തുന്ന പ്രത്യേക പരിപാടികൾ ആരംഭിച്ചു. സിലബസ് ലഘൂകരണം സംബന്ധിച്ച് സ്കൂൾ ബാഗിന്‍റെ ഭാരം കുറയ്ക്കുന്നത് സംബന്ധിച്ച ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ 10-ാം ക്ലാസിലെ സിലബസ് ഒറ്റയടിക്ക് വെട്ടിക്കുറയ്ക്കുമെന്ന പ്രചരണം ശരിയല്ല. ഫീൽഡിൽ നിന്നുള്ള ഫീഡ്ബാക്കുകൾ പരിശോധിച്ച ശേഷം കുട്ടികളുടെ താല്പര്യം മുൻനിർത്തി മാത്രമേ ഇതിൽ അന്തിമ തീരുമാനമെടുക്കൂ.

എസ്എസ്എൽസി പരീക്ഷയിൽ ഉന്നതപഠനത്തിന് യോഗ്യത നേടുന്ന എല്ലാ കുട്ടികൾക്കും 11-ാം ക്ലാസിൽ പഠിക്കാനുള്ള സൗകര്യം സർക്കാർ ഉറപ്പാക്കിയിട്ടുണ്ട്. അതിനാൽ കുട്ടികളോ രക്ഷിതാക്കളോ ഒട്ടും ആശങ്കപ്പെടേണ്ടതില്ല. കുട്ടികളുടെ ആത്മവിശ്വാസം കെടുത്തുന്ന സോഷ്യൽ മീഡിയ പ്രചരണങ്ങളിൽ നിന്ന് തൽപരകക്ഷികൾ പിന്മാറണം. കുട്ടികൾ പൂർണ്ണ ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതുക. പരീക്ഷാ നടത്തിപ്പും അതിന്‍റെ മുന്നൊരുക്കങ്ങളും ചോദ്യപ്പേപ്പർ ഉണ്ടാക്കുന്നത് അടക്കമുള്ള മറ്റ് ഉത്തരവാദിത്വങ്ങൾ എല്ലാം പരമ രഹസ്യമായാണ് നടക്കുന്നത്. ചോദ്യപ്പേപ്പർ നിർമാണത്തിന് തന്നെ നടപടിക്രമം ഉണ്ട്.