Friday, 6 February 2026

ഗുണ്ടാപ്പിരിവ്  നൽകിയില്ല; പത്തനംതിട്ടയിൽ സ്‌പാ  ജീവനക്കാരിയെ  കൂട്ടബലാത്സംഗത്തിന് ഇരയാക്കി

ഗുണ്ടാപ്പിരിവ് നൽകിയില്ല; പത്തനംതിട്ടയിൽ സ്‌പാ ജീവനക്കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി

പത്തംനതിട്ട: ഗുണ്ടാപ്പിരിവ് നൽകാത്തതിന് സ്‌പാ ജീവനക്കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. പത്തനംതിട്ട തിരുവല്ലയിൽ ഫ്രെബുവരി ഒന്നാം തീയതിയാണ് സംഭവം നടന്നത്. കാപ്പ കേസ് പ്രതിയായ സുബിൻ അലക്സാണ്ടറും സംഘവുമാണ് യുവതിയെ കൂട്ടബലാംത്സത്തിന് ഇരയാക്കിയത്. ഗുണ്ടാപ്പിരിവായി 50,000 രൂപയാണ് ഇവർ ആവശ്യപ്പെട്ടത്. ഇത് നൽകാൻ കഴിയില്ലെന്ന് സ്പാ ഉടമയും ജീവനക്കാരും അറിയിച്ചിരുന്നു.

കുറച്ചുദിവസങ്ങളായി സുബിൻ സ്പാ കേന്ദ്രത്തിനെതിരെ ഭീഷണി മുഴക്കിയിരുന്നു. തുടർന്ന് ഒന്നാം തീയതി ഉച്ചയ്ക്ക് 3.30ന് സുബിനും സംഘവും സ്ഥാപനത്തിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. പണം ആവശ്യപ്പെട്ടെങ്കിലും ജീവനക്കാരി നൽകിയില്ല. പിന്നാലെ സ്പാ റൂമിലേക്ക് കൊണ്ടുപോയി കത്തികാണിച്ച് ഭീഷണിപ്പെടുത്തി ജീവനക്കാരിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിന്റെ വീഡിയോയും പ്രതികൾ ചിത്രീകരിച്ചു. കേസിൽ ആറ് പ്രതികളുണ്ട്. ഇതിൽ സുബിൻ ഉൾപ്പടെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച ഭർത്താവ് ഭാര്യയെ മർദിച്ച് തല മൊട്ടയടിച്ചു

അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച ഭർത്താവ് ഭാര്യയെ മർദിച്ച് തല മൊട്ടയടിച്ചു

അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് ഭാര്യയെ ക്രൂരമായി മർദ്ദിക്കുകയും ബലമായി തല മൊട്ടയടിക്കുകയും ചെയ്ത സംഭവത്തിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലാണ് സംഭവം. 31 കാരനായ ഉമേഷ് കൊട്ടലാഗിയാണ് അറസ്റ്റിലായത്. ഇയാൾ നിരന്തരം ഭാര്യയെ  ഉപദ്രവിച്ചിരുന്നെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ മാതാപിതാക്കളും കുടുംബാംഗങ്ങളും പലതവണ ഇടപെട്ടിട്ടും ഇയാളുടെ പീഡനം തുടരുകയായിരുന്നു.

ജനുവരി 31-ന് രാത്രി വീടിന്റെ വാതിൽ തുറക്കാൻ വൈകിയതിനെച്ചൊല്ലി ദമ്പതികൾക്കിടയിൽ തർക്കമുണ്ടാകുകയും ഉമേഷ് പ്രകോപിതനാവുകയും ചെയ്തു. തുടർന്ന് വീട് അകത്തുനിന്ന് പൂട്ടിയ ശേഷം ഇയാൾ ഭാര്യയെ ക്രൂരമായി മർദ്ദിക്കുകയും ഇലക്ട്രിക് ട്രിമ്മർ ഉപയോഗിച്ച് ബലമായി തല മുണ്ഡനം ചെയ്യുകയുമായിരുന്നു. വീട്ടിൽ നിന്ന് ഭക്ഷണം വാങ്ങാൻ മറ്റൊരു വ്യക്തി എത്തിയതിനെച്ചൊല്ലിയുള്ള സംശയമാണ് ഈ അക്രമത്തിലേക്ക് നയിച്ചത്. സംഭവത്തിൽ സവലഗി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അനിശ്ചിതത്വങ്ങൾക്കൊടുവിൽ അമേരിക്ക- ഇറാൻ ചർച്ച ഇന്ന്; ഇറാൻ വിദേശകാര്യ മന്ത്രി ഒമാനിലെത്തി

അനിശ്ചിതത്വങ്ങൾക്കൊടുവിൽ അമേരിക്ക- ഇറാൻ ചർച്ച ഇന്ന്; ഇറാൻ വിദേശകാര്യ മന്ത്രി ഒമാനിലെത്തി

മസ്‌കറ്റ്: അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഇറാന്‍- യുഎസ് ആണവ ചര്‍ച്ച ഇന്ന് ഒമാനില്‍ നടക്കും. ചര്‍ച്ചയ്ക്കായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇന്നലെ തന്നെ ഒമാനില്‍ എത്തിയതായി ഇറാന്‍ സ്റ്റേറ്റ് ന്യൂസ് ഏജന്‍സിയായ ഐആര്‍എന്‍എ റിപ്പോര്‍ട്ട് ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ചുവന്ന സാഹചര്യത്തിലാണ് ആണവ ചര്‍ച്ചകള്‍ ഒമാനില്‍ വച്ച് നടത്താമെന്ന് അബ്ബാസ് അരാഗ്ചി സമ്മതിച്ചത്. ചര്‍ച്ച നടക്കാനിരിക്കെ ഇറാന് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റും സ്റ്റേറ്റ് സെക്രട്ടറിയും രംഗത്തെത്തിയിരുന്നു. പുതിയ ആണവകേന്ദ്രം നിര്‍മ്മിക്കാനുള്ള ഇറാന്റെ പദ്ധതി തടയുമെന്ന് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. അതേസമയം ബാലിസ്റ്റിക് മിസൈല്‍ ഒഴിച്ചുനിര്‍ത്തിയുള്ള ഇറാന്‍ ചര്‍ച്ചകള്‍ വിജയിക്കില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും മുന്നറിയിപ്പ് നല്‍കി.

ഇറാന്‍- അമേരിക്ക ചര്‍ച്ച തുര്‍ക്കിയില്‍ വച്ച് നടക്കുമെന്നായിന്നു നേരത്തെ പുറത്തുവന്ന വിവരം. എന്നാല്‍ ഒമാനില്‍ വച്ച് ചര്‍ച്ച നടത്താമെന്ന ഇറാന്റെ ആവശ്യം അമേരിക്ക അംഗീകരിക്കുകയായിരുന്നു. പക്ഷേ ചര്‍ച്ചകള്‍ വിജയിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും മേഖലയിലെ അറബ് നേതാക്കളോടുള്ള ബഹുമാനം കണക്കിലെടുത്താണ് ചര്‍ച്ചയുമായി മുന്നോട്ട് പോകുന്നതെന്നും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു.

ഗള്‍ഫ് ഉള്‍പ്പെടെയുള്ള മധ്യസ്ഥ രാജ്യങ്ങള്‍ നടത്തിയ നയതന്ത്ര നീക്കമാണ് ഭിന്നത പരിഹരിക്കാനുള്ള ചര്‍ച്ചയിലേക്ക് കാര്യങ്ങളെ എത്തിച്ചത്. ഇറാന് പറയാനുള്ള കാര്യങ്ങള്‍ കേള്‍ക്കണമെന്നും ചര്‍ച്ച റദ്ദാക്കരുതെന്നും ആവശ്യപ്പെട്ട് ഒന്‍പത് അറബ്, മുസ്‌ലിം രാജ്യങ്ങള്‍ അമേരിക്കയെ സമീപിച്ചിരുന്നു. ഇവരുടെ ആവശ്യം കണക്കിലെടുത്താണ് അമേരിക്ക ചര്‍ച്ചയ്ക്ക് തയ്യാറായത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മുന്‍പ് പല തവണ ഇറാന്‍- അമേരിക്കന്‍ ചര്‍ച്ചകള്‍ ഒമാനില്‍ വച്ച് നടത്തുകയും വിജയിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ചര്‍ച്ച ഒമാനില്‍വെച്ച് നടത്താമെന്ന് ഇറാന്‍ ആവശ്യപ്പെട്ടത് എന്നാണ് സൂചന. അതേസമയം ഇറാനുമായുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 'ഓപ്പറേഷന്‍ ഹാമര്‍' ആവര്‍ത്തിക്കുമെന്നായിരുന്നു അമേരിക്കയുടെ ഭീഷണി.

മധ്യപൂര്‍വേഷ്യയില്‍ അസ്ഥിരത നിലനിര്‍ത്തിക്കൊണ്ട് ഇറാന്‍- അമേരിക്ക തര്‍ക്കം തുടരുകയാണ്. ചര്‍ച്ചകള്‍ക്ക് വഴിയൊരുങ്ങുന്നുണ്ടെങ്കിലും ഇറാനെ ലക്ഷ്യമിട്ട് അമേരിക്ക വന്‍ സന്നാഹങ്ങളൊരുക്കുന്നുവെന്നാണ് പുറത്തുവരുന്ന സൂചന. കഴിഞ്ഞ വര്‍ഷം അമേരിക്ക ഇറാന്‍ ആണവ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതിന് പിന്നാലെ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നിരുന്നെങ്കിലും ഇത് ദുര്‍ബലമാണ്. ചര്‍ച്ചകള്‍ ലക്ഷ്യം കണ്ടില്ലെങ്കില്‍ തിരിച്ചടിയുണ്ടാകുമെന്ന അമേരിക്കയുടെ ഭീഷണിയും നിലനില്‍ക്കുന്നതിനാല്‍ യുദ്ധ സാധ്യത തള്ളിക്കളയാനാകില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

2025 ജനുവരിയില്‍ ട്രംപ് രണ്ടാമതും ഭരണത്തിലെത്തിയ സമയത്താണ് അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം വീണ്ടും പൊട്ടിപ്പുറപ്പെടുന്നത്. ആണവ കരാറായിരുന്നു സംഘര്‍ഷത്തിന് കാരണം. കരാര്‍ വീണ്ടും അംഗീകരിക്കണമെന്ന് അമേരിക്ക പറഞ്ഞിരുന്നെങ്കിലും ഇറാന്‍ ഇത് അംഗീകരിച്ചില്ല. പിന്നാലെ ഇറാന് മേലെ അമേരിക്ക കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി. 2025 ഏപ്രിലില്‍ പല ചര്‍ച്ചകളും നടത്തിയെങ്കിലും അമേരിക്കയുടെ ഭീഷണി സ്വരത്തിന് പിന്നാലെ ഇതൊന്നും ഫലം കണ്ടില്ല.

2025 ജൂണില്‍ ഇറാന്‍- ഇസ്രയേല്‍ യുദ്ധം നടക്കുമ്പോള്‍ അമേരിക്ക ഇറാന് മേല്‍ ബോംബാക്രമണം നടത്തിയിരുന്നു. ഇതിനോടുള്ള പ്രതികാരമെന്ന നിലയില്‍ ഖത്തറിലെ അമേരിക്കന്‍ താവളത്തില്‍ ഇറാന്‍ ആക്രമണം നടത്തി. എന്നാല്‍ ആളപായമുണ്ടായിരുന്നില്ല. അന്ന് അമേരിക്ക ഇറാനുമായി വെടിനിര്‍ത്തല്‍ അംഗീകരിച്ചു. പക്ഷെ ഇരുരാജ്യങ്ങളും തമ്മിലുള്ള ശത്രുതയ്ക്ക് കുറവുണ്ടായില്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശബരി റെയിൽപ്പാത: കാൽ നൂറ്റാണ്ടിന്റെ കാത്തിരിപ്പ് തീരുന്നു, 14 സ്റ്റേഷനുകളും സവിശേഷതകളും

ശബരി റെയിൽപ്പാത: കാൽ നൂറ്റാണ്ടിന്റെ കാത്തിരിപ്പ് തീരുന്നു, 14 സ്റ്റേഷനുകളും സവിശേഷതകളും

തടസ്സങ്ങളെല്ലാം നീങ്ങി ശബരി റെയിൽപ്പാത വീണ്ടും ഉണരുമ്പോൾ കാൽ നൂറ്റാണ്ടിന്റെ കാത്തിരിപ്പാണ് തീരുന്നത്. തലസ്ഥാനം വരെ മൂന്നു ഘട്ടമായി എത്തുന്ന പാതയുടെ ആദ്യ ഘട്ടമാണിത്. അങ്കമാലി - എരുമേലി പാത തീർഥാടകർക്ക് മാത്രമല്ല, മലയോരജനതയ്ക്കും പ്രയോജനകരമാണ്. പാതയിലെ 14 സ്റ്റേഷനുകളെക്കുറിച്ചും അവയുടെ സവിശേഷതകളെക്കുറിച്ചും അറിയാം

റെയിൽവേ പദ്ധതിക്ക് സംസ്ഥാനത്തിന്റെ പണം

ചരിത്രത്തിൽ ആദ്യമായാണ് റെയിൽവേ പദ്ധതിക്കായി പണം നൽകേണ്ടി വരുന്ന സാഹചര്യം ഒരു സംസ്ഥാന സർക്കാരിൽ നിക്ഷിപ്തമാകുന്നത്. നേരത്തെ, ദേശീയപാതയ്ക്കു ഭൂമിയേറ്റെടുക്കാൻ 5,580 കോടി രൂപ കിഫ്ബി വഴി സർക്കാർ ചെലവഴിച്ചിരുന്നു. പാത യാഥാർഥ്യമാക്കാൻ സംസ്ഥാനം ഭൂമി ഏറ്റെടുത്തു നൽകുമെന്ന് നിയമസഭയിൽ പി.എസ്. സുപാലിന്റെ സബ്മിഷനു മറുപടിയായി മന്ത്രി വി.അബ്ദുറഹ്‌മാൻ വ്യക്തമാക്കിയിരുന്നു. പദ്ധതി ചെലവിന്റെ 50 ശതമാനം കിഫ്ബി ഫണ്ടിങ്ങിലൂടെ വഹിക്കാമെന്ന് 2021-ൽ റെയിൽവെയെ അറിയിച്ചതാണ്. അന്ന് 2,815 കോടി രൂപയായിരുന്ന പദ്ധതിച്ചെലവ് ഇപ്പോൾ 3,800.9 കോടിയായി.

റെയിൽവെ ഉദ്യോഗസ്ഥരുടെയും ശബരിപാത കടന്നുപോവുന്ന ജില്ലകളിലെ കളക്ടർമാരുടെയും യോഗം ബുധനാഴ്ച മന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്നു. ഭൂമി ഏറ്റെടുക്കൽ നടപടികൾ ഊർജിതമാക്കാനായി റവന്യൂ ഓഫീസുകളും മറ്റും പുന:സ്ഥാപിക്കണമെന്ന് കളക്ടർമാർ ആവശ്യപ്പെട്ടു. പദ്ധതിയുടെ രൂപരേഖ മന്ത്രി കളക്ടർമാർക്കു കൈമാറി.

1: അങ്കമാലി

ദേശീയപാതയും എം.സി. റോഡും സംഗമിക്കുന്ന അങ്കമാലിക്കടുത്താണ് നെടുമ്പാശ്ശേരി അന്താരാഷ്ട്രവിമാനത്താവളം. ശബരിപാതക്കൂടിവരുന്നതോടെ വിവിധ ഗതാഗതസൗകര്യങ്ങളുടെ സംഗമസ്ഥലമാകും അങ്കമാലി. വാണിജ്യനഗരമായ അങ്കമാലിക്ക് കൂടുതൽ പ്രാധാന്യം കൈവരും; ചരക്കുനീക്കവും കൂടും. കിഴക്കൻജില്ലകളിൽനിന്നുള്ളവർക്ക് വിമാനത്താവളത്തിലെത്താൻ പുതിയ പാതയാകും. ടെൽക്ക്, ബാംബൂ കോർപ്പറേഷൻ തുടങ്ങിയപൊതുമേഖലാസ്ഥാപനങ്ങളും അങ്കമാലിയിലാണ്. നിലവിൽ അങ്കമാലിമുതൽ വാപ്പാലശ്ശേരി, നായത്തോട്, പിരാരൂർ, മറ്റൂർവഴി കാലടിവരെ ഏഴുകിലോമീറ്റർ പാത നിർമിച്ചിട്ടുണ്ട്.

പ്രമുഖ കേന്ദ്രങ്ങളിലേക്കുള്ള ദൂരം: കൊച്ചി വിമാനത്താവളം: 4.5 കി.മീ.

2: കാലടി

അദ്വൈതാചാര്യനായ ശങ്കരാചാര്യരുടെ ജന്മഭൂമിയായ കാലടി ഒട്ടേറെ തീർഥാടകരെത്തുന്ന സ്ഥലമാണ്. ശൃംഗേരി, കാഞ്ചി മഠങ്ങൾ, ശ്രീരാമകൃഷ്ണാശ്രമം എന്നിവയും പ്രശസ്തം. തീർഥാടകരെത്തുന്ന പ്രശസ്ത ക്രൈസ്തവകേന്ദ്രമായ മലയാറ്റൂർ പള്ളി ഇവിടെ അടുത്താണ്. സംസ്‌കൃത സർവകലാശാലയും ഇവിടെയാണ്. പ്രമുഖ അരിസംസ്‌കരണകേന്ദ്രമാണ്. ശബരിമലപ്പാത വന്നാൽ ചരക്കുഗതാഗതത്തിലും ഉണർവുവരും.

നിലവിൽ കാലടി റെയിൽവേ സ്റ്റേഷനും പെരിയാറിന് കുറുകെ ഒരു കിലോമീറ്ററുള്ള പാലവും പണിതിട്ടുണ്ട്.

പ്രമുഖ കേന്ദ്രങ്ങളിലേക്കുള്ള ദൂരം: ശങ്കരജന്മഭൂമി-5 കി.മീ. മലയാറ്റൂർ പള്ളി-8 കി.മീ.

3: പെരുമ്പാവൂർ

പെരുമ്പാവൂർ നഗരസഭയിൽ പട്ടാൽകോറി കല്ലുപാലം റോഡിലാണ് സ്റ്റേഷൻ വരുന്നത്.

പ്ലൈവുഡ് വ്യവസായമേഖലയാണ് ഇവിടം. സംസ്ഥാനത്ത് അതിഥിത്തൊഴിലാളികൾ ഏറെയുള്ള സ്ഥലം. പ്ലൈവുഡ്, സ്റ്റീൽ ഫർണിച്ചർ, പ്ലാസ്റ്റിക് വ്യവസായങ്ങളുടെ

കേന്ദ്രമായ പെരുമ്പാവൂരിന് വികസനത്തിന് പുതിയ സാധ്യതകൾ പാത തുറക്കും.

ഇടുക്കി, മൂന്നാറിന്റെ കവാടം എന്ന നിലയിലും പ്രാധാന്യം. നിലവിൽ റെയിലിനുവേണ്ടി കല്ലിട്ടുപോയിട്ടുണ്ട്. സ്ഥലം ഏറ്റെടുത്തിട്ടില്ല.

പ്രമുഖ കേന്ദ്രങ്ങളിലേക്കുള്ള ദൂരം:

ഇരിങ്ങോൾ കാവ് - 2 കി.മീ.,

കല്ലിൽ ഗുഹാക്ഷേത്രം-12 കി.മീ.

കോടനാട് അഭയാരണ്യം- 10 കി.മീ.

പാണിയേലി പോര് - 15 കി.മീ.

4: ഓടക്കാലി

അശമന്നൂർ പഞ്ചായത്തിൽ ഏക്കുന്നം പുറച്ചിറ റോഡിനടുത്താണ് ഓടക്കാലി സ്റ്റേഷൻ. നിലവിൽ റെയിലിനുവേണ്ടി കല്ലിട്ടുപോയിട്ടുണ്ട്. സ്ഥലം ഏറ്റെടുത്തിട്ടില്ല.

പ്രമുഖ കേന്ദ്രങ്ങളിലേക്കുള്ള ദൂരം: പെരുമ്പാവൂർ, കോതമംഗലം നഗരങ്ങൾ -10 കി.മീ.കല്ലിൽ ഗുഹാക്ഷേത്രം-5 കി.മീ.

5: കോതമംഗലം

കോതമംഗലത്തുനിന്ന് 2.7 കിലോമീറ്റർദൂരത്തിൽ വെണ്ടുവഴി ഇലവനാട് കനാൽഭാഗത്താണ് കോതമംഗലം സ്റ്റേഷൻ. ഹൈറേഞ്ചിന്റെ എറണാകുളം ജില്ലയിലെ കവാടമാണ് കോതമംഗലം.

റെയിൽപ്പാത വിനോദസഞ്ചാരമേഖലയ്ക്ക് ഉണർവേകും. പൈനാപ്പിൾ, വിവിധ സുഗന്ധവ്യഞ്ജനവസ്തുക്കൾ ഇവയുടെ വിപണനം സുഗമമാക്കും.

കല്ലിട്ടെങ്കിലും സ്ഥലമേറ്റെടുത്തിട്ടില്ല. വർഷങ്ങൾക്കുമുൻപ് ഇട്ട അതിർത്തിക്കല്ലുകൾ വീടുകൾക്കുസമീപം കാണാം.

പ്രമുഖ കേന്ദ്രങ്ങളിലേക്കുള്ള ദൂരം: തട്ടേക്കാട് സാലിം അലി പക്ഷിസങ്കേതം-15 കി.മീ.

ഭൂതത്താൻകെട്ട് വിനോദസഞ്ചാരകേന്ദ്രം-13.7 കി.മീ.

മൂന്നാർ പോകുന്ന വഴിയിലെ പ്രധാനസ്ഥലമായ നേര്യമംഗലം-22 കി. മീ.

6: മൂവാറ്റുപുഴ

മൂവാറ്റുപുഴയിൽ കിഴക്കേക്കരയിലാണ് സ്റ്റേഷൻ. സ്റ്റേഷൻ, ആസ്ഥാനത്തെ പ്രധാന ഗതാഗതകേന്ദ്രമാകും.

കിഴക്കേക്കരയും മൂവാറ്റുപുഴ-തേനി ഹൈവേയുടെ തുടക്കവും അടുത്താണ്. റെയിൽവേ സ്റ്റേഷന് തേനി ഹൈവേയിലേക്ക് നേരിട്ട് ബന്ധവുമുണ്ട്. ഇത് ബസ്-റെയിൽ സൗകര്യങ്ങൾക്ക് സഹായകമാകും. തമിഴ്‌നാട്ടിലേക്കുള്ള ഏറ്റവും ദൂരം കുറഞ്ഞ പാതയായ തേനി ഹൈവേയുടെ സാധ്യതകളും തുറക്കും.

7: വാഴക്കുളം

വാഴക്കുളം ടൗണിനടുത്ത് കല്ലൂർക്കാട് കവലയിൽനിന്ന് കല്ലൂർക്കാടേക്കുള്ള പ്രധാന വഴിയിൽ 200 മീറ്റർ ദൂരത്താണ് സ്റ്റേഷൻ. പൈനാപ്പിൾനഗരമായ വാഴക്കുളത്തേക്ക് റെയിൽവേ എത്തുന്നു എന്നതാണ് സ്റ്റേഷന്റെ പ്രാധ്യാന്യം. വാഴക്കുളത്തുനിന്ന് രണ്ടുകിലോമീറ്റർ അകലെ നടുക്കരയിൽ സ്ഥിതിചെയ്യുന്ന സർക്കാരിന്റെ കീഴിലുള്ള വാഴക്കുളം പൈനാപ്പിൾ കമ്പനി, പൈനാപ്പിൾ ഗവേഷണകേന്ദ്രം എന്നിവയാണ് സ്ഥലത്തെ പ്രധാന സ്ഥാപനങ്ങൾ. മഹാരാഷ്ട്ര, ഡൽഹി തുടങ്ങിയ പ്രധാന വിപണികളിലേക്ക് പൈനാപ്പിൾ കൊണ്ടുപോകാൻ റെയിൽവേലൈൻ വലിയതോതിൽ സഹായിക്കും. വിപണിയുടെയും കർഷകരുടെയും വളർച്ചയ്ക്ക് ഗുണകരം.

പ്രമുഖ കേന്ദ്രങ്ങളിലേക്കുള്ള ദൂരം:

തൊടുപുഴ-10 കി.മീ.

മൂവാറ്റുപുഴ-10 കി.മീ.

പൈനാപ്പിൾ മാർക്കറ്റ്- അര കി.മീ.

മൂവാറ്റുപുഴ സ്റ്റേഷൻ- 8 കി.മീ.

8: തൊടുപുഴ

ഇടുക്കി ജില്ലയിലെ ആദ്യ റെയിൽവേസ്റ്റേഷനാവും ഇത്. തൊടുപുഴയുടെ വികസനക്കുതിപ്പിന് കരുത്താകും. ഇടുക്കിയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളായ മൂന്നാർ, തേക്കടി, വാഗമൺ എന്നിവിടങ്ങളിലേക്ക് റോഡുമാർഗം വേഗത്തിലെത്താം. ലോകത്തെ ഏറ്റവും ഗുണനിലവാരമുള്ള ഏലം ഉത്പാദിപ്പിക്കുന്നത് കുമളി മുതൽ ശാന്തൻപാറവരെയുള്ള ഏലമലക്കാടുകളിലാണ്.പുല്ലുമേട്ടിലെ കാനനപാതവഴി സന്നിധാനത്തേക്ക് പോകുന്ന ഒട്ടേറെ ഭക്തരുണ്ട്. അയൽസംസ്ഥാനങ്ങളിൽനിന്നും ട്രെയിനിലെത്തിയാൽ, മൂന്നുമണിക്കൂറിൽ വണ്ടിപ്പെരിയാറിലെത്തി പുല്ലുമേട്ടിലേക്ക് പോകാം.തൊടുപുഴ വെങ്ങല്ലൂർ-കോലാനി ബൈപ്പാസിനുസമീപമാണ് സ്റ്റേഷൻ.

പ്രമുഖ കേന്ദ്രങ്ങളിലേക്കുള്ള ദൂരം

മൂന്നാർ-75 കി.മീ.

വാഗമൺ-42 കി.മീ.

തേക്കടി-87 കി.മീ.

പുല്ലുമേട്-69 കി.മീ.

9: കരിങ്കുന്നം

കരിങ്കുന്നത്തുനിന്ന് നെല്ലാപാറയിലേക്കുള്ള ബൈപ്പാസ് റോഡിന് സമീപമാണ് കരിങ്കുന്നം സ്റ്റേഷൻ നിർമിക്കുന്നത്.

ഇടുക്കി-കോട്ടയം ജില്ലകളുടെ അതിർത്തി മേഖലയാണിത്. റെയിൽവേ സ്റ്റേഷൻ വരുന്നത് റബ്ബർ മേഖലയ്ക്ക് കൂടുതൽ നേട്ടമാകും. പ്രദേശത്തിന്റെ വ്യാവസായികവികസനത്തിനും വിനോദസഞ്ചാര മേഖലയുടെ വികസത്തിനും പദ്ധതി ഗുണംചെയ്യും.

പ്രമുഖ കേന്ദ്രങ്ങളിലേക്കുള്ള ദൂരം:

പാലാ-21 കി.മീ.

തൊടുപുഴ-10 കി.മീ.

10: രാമപുരം

കോട്ടയംജില്ലയിലെ ശബരി റെയിലിന്റെ ആദ്യസ്റ്റേഷനായ രാമപുരം സ്റ്റേഷൻ പിഴകിലാണ്. ഇവിടെവരെ സ്ഥലം അളന്ന് കല്ലിട്ടുതിരിച്ചു.

കർക്കടകത്തിലെ നാലമ്പലതീർഥാടനത്തിന് പ്രസിദ്ധമായ രാമപുരം ക്ഷേത്രം സമീപത്താണ്. പ്രശസ്തമായ രാമപുരം പള്ളിയും ഇവിടെയാണ്.

പ്രമുഖ കേന്ദ്രങ്ങളിലേക്കുള്ള ദൂരം:

രാമപുരം ക്ഷേത്രം-4 കി.മീ.

കൂത്താട്ടുകുളം -16 കി.മീ.

11: ഭരണങ്ങാനം

ഇവിടേക്ക് പാതയ്ക്കായി സർവേ നടന്നിട്ടില്ല. സ്ഥലം നിശ്ചയിച്ചിട്ടില്ല. സർവേയും നടന്നിട്ടില്ല. ഏറ്റുമാനൂർ-പൂഞ്ഞാർ റോഡിൽ മേലമ്പാറയിൽ സ്റ്റേഷൻ വരുമെന്നാണ് കരുതുന്നത്. ഏറെ വിശ്വാസികളെത്തുന്ന വിശുദ്ധ അൽഫോൺസാമ്മയുടെ പേരിലുള്ള പ്രസിദ്ധ ക്രൈസ്തവതീർഥാടനകേന്ദ്രം അടുത്താണ്. വാഗമൺ ഉൾപ്പെടെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കെത്തുന്നവർക്ക് സഹായകം.

പ്രമുഖ കേന്ദ്രങ്ങളിലേക്കുള്ള ദൂരം:

പാലാ-8 കി.മീ.

വാഗമൺ-30 കി.മീ.

ഇലവീഴാപൂഞ്ചിറ-29 കി.മീ.

ഇല്ലിക്കൽക്കല്ല് -25 കി.മീ.

12: ചെമ്മലമറ്റം

ഈരാറ്റുപേട്ട റോഡിലെ ചെമ്മലമറ്റത്തും സ്റ്റേഷൻ വരും. സർവേ നടന്നിട്ടില്ല. സ്ഥലവും നിശ്ചയിച്ചിട്ടില്ല.

13: കാഞ്ഞിരപ്പള്ളി

റോഡ്

കെ.കെ. റോഡിൽ പാറത്തോടിന് സമീപമാവും സ്റ്റേഷൻ എന്ന് കരുതുന്നു. സർവേ നടന്നിട്ടില്ല.

ഇടുക്കിയുടെ മലയോരമേഖലയിലുള്ളവർക്കാണ് കാഞ്ഞിരപ്പള്ളി സ്റ്റേഷൻ ഏറെ പ്രയോജനപ്പെടുക.

തേക്കടി, പരുന്തുംപാറ, കുട്ടിക്കാനം, പീരുമേട് തുടങ്ങിയ വിനോദകേന്ദ്രങ്ങളിലേക്കെത്താൻ എളുപ്പം. തേയിലയുടെയും സുഗന്ധവ്യഞ്ജനങ്ങളുടെയും വിപണനത്തിനും ഗുണംചെയ്യും.

പ്രമുഖ കേന്ദ്രങ്ങളിലേക്കുള്ള ദൂരം:

കുട്ടിക്കാനം-36 കി.മീ.

പീരുമേട്-43 കി.മീ

കുമളി-68 കി.മീ

തേക്കടി-70 കി.മീ.

രാമക്കൽമേട്-97 കി.മീ.

കട്ടപ്പന-75 കി.മീ.

പഞ്ചാലിമേട്-34 കി.മീ.

പരുന്തുംപാറ-47 കി.മീ.

കമ്പം-93 കി.മീ

14: എരുമേലി

ശബരിമലതീർഥാടർക്കായി വിഭാവനംചെയ്ത പാതയുടെ അവസാന സ്റ്റേഷനാണിത്. സർവേ നടന്നിട്ടില്ല.

സ്ഥലവും നിശ്ചയിച്ചിട്ടില്ല.

എരുമേലി ഗ്രാമപ്പഞ്ചായത്തിലെ ചെറുവള്ളി എസ്റ്റേറ്റിൽ ശബരിമല വിമാനത്താവളവും വരുന്നുണ്ട്. തീർഥാടനത്തിൽ വലിയ വികസനവും സൗകര്യങ്ങളുമാണ് ഇതോടെ വരുന്നത്.

ലക്ഷക്കണക്കിന് ശബരിമലഭക്തരെത്തി പേട്ടതുള്ളുന്ന സ്ഥലമാണ്. പേട്ട ശാസ്താക്ഷേത്രവും വാവരുപള്ളിയും സമീപമുണ്ട്.

പ്രമുഖ കേന്ദ്രങ്ങളിലേക്കുള്ള ദൂരം:

പമ്പ -51 കി.മീ.

കോട്ടയം-52 കി.മീ.

പത്തനംതിട്ട-35 കി.മീ.

മുണ്ടക്കയം-16 കി.മീ.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അമിതവേ​ഗതയിലെത്തിയ ബെെക്ക് കാറില്‍ വന്നിടിച്ചു, മണിയൻപിള്ള രാജു കാര്‍ നിർത്താതെ പോയി; CCTV ദൃശ്യം പുറത്ത്

അമിതവേ​ഗതയിലെത്തിയ ബെെക്ക് കാറില്‍ വന്നിടിച്ചു, മണിയൻപിള്ള രാജു കാര്‍ നിർത്താതെ പോയി; CCTV ദൃശ്യം പുറത്ത്

തിരുവനന്തപുരം: ട്രിവാൻഡ്രം ക്ലബിന് മുന്നിലെ അപകടവുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ക്ലബ്ബിന്റെ പാർക്കിങ്ങിൽ നിന്ന് മണിയൻപിള്ള രാജു വാഹനം പുറത്തേക്ക് ഇറക്കുന്നതിനിടെ അമിതവേഗതയിലെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. കാറിന്റെ മുൻഭാഗത്ത് ബൈക്ക് വന്ന് ഇടിക്കുന്നതും യുവാക്കൾ റോഡിലേക്ക് തെറിച്ചു വീഴുന്നതും ദൃശ്യത്തിൽ വ്യക്തമാണ്. ഇൻഡികേറ്റർ ഇട്ട് പതിയെ ആണ് പ്രധാന റേഡിലേക്ക് മണിയൻപിള്ള രാജു വാഹനം എടുക്കുന്നത്. എന്നാൽ ബൈക്ക് വന്ന് ഇടിച്ചതിന് ശേഷം അദ്ദേഹം വാഹനം നിർത്താതെ എടുത്തുപോകുകയായിരുന്നു. ബൈക്ക് തന്‍റെ വാഹനത്തിൽ വന്ന് ഇടിക്കുകയായിരുന്നു എന്ന മണിയൻപിള്ള രാജുവിന്‍റെ വാദം ശരിവെക്കുന്നതാണ് ദൃശ്യങ്ങൾ.

സംഭവത്തിൽ മണിയൻപിള്ള രാജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ മ്യൂസിയം പൊലീസ്, വൈദ്യപരിശോധനയ്ക്ക് ശേഷം അദ്ദേഹത്തെ ജാമ്യത്തിൽ വിട്ടു. അപകടത്തിൽപ്പെട്ട വാഹനവും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ബൈക്ക് തന്റെ വാഹനത്തിൽ വന്നിടിക്കുകയായിരുന്നുവെന്നും ഭയപ്പെട്ടതുകൊണ്ടാണ് നിർത്താതെ പോയതെന്നും മണിയൻപിളള രാജു പറഞ്ഞു. അപകടം നടന്നയുടൻ തന്നെ ആംബുലൻസ് എത്തിക്കാൻ സുഹൃത്തുക്കളോട് പറഞ്ഞിരുന്നുവെന്നും മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞിരുന്നു.

ഇന്നലെ രാത്രിയാണ് തിരുവനന്തപുരം ട്രിവാർഡ്രം ക്ലബിന് സമീപം വാഹനാപകടമുണ്ടായത്. ശ്രീകണ്ഠേശ്വരം സ്വദേശികളായ നിദേവ്, സൂരജ് എന്നിവർക്ക് പരിക്കേറ്റിരുന്നു. സൂരജിനെ എസ്പി ഫോർട്ട് ആശുപത്രിയിലും നിദേവിനെ കിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സൂരജിന് തുടയെല്ലിന് പൊട്ടലും നിവേദിന് കാലിന് ഒടിവുമുണ്ടായി. അപകടത്തിൽപ്പെട്ട ബൈക്ക് ഫയർഫോഴ്സ് എത്തി റോഡരികിലേക്ക് മാറ്റി. അതേസമയം ട്രിവാൻഡ്രം ക്ലബ്ബിൽനിന്ന് ഇറങ്ങിവരികയായിരുന്ന കാറിന്റെ ഹെഡ്‌ലൈറ്റ് കണ്ടിരുന്നുവെന്നും എന്നാൽ തങ്ങൾ ഹോൺ അടിച്ചിരുന്നെങ്കിലും അടുത്തെത്താൻ ആയപ്പോൾ കാർ ഇടിക്കുകയായിരുന്നുവെന്നും പരിക്കേറ്റ യുവാവ് പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തിരുവനന്തപുരത്ത് യുവതിയുടെ കൈകൾ അമ്മാവൻ വെട്ടിമുറിച്ചു; സംഭവം സ്കൂട്ടർ പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന്

തിരുവനന്തപുരത്ത് യുവതിയുടെ കൈകൾ അമ്മാവൻ വെട്ടിമുറിച്ചു; സംഭവം സ്കൂട്ടർ പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന്

തിരുവനന്തപുരം കിളിമാനൂരിൽ യുവതിയെ അമ്മാവൻ വെട്ടിപ്പരിക്കേൽപ്പിച്ചു. യുവതികളുടെ കൈകൾക്കാണ് ആഴത്തിൽ വെട്ടേറ്റത്. ‌സിന്ധുവെന്ന യുവതിക്കാണ് ഗുരുതരമായി പരിക്കേറ്റത്. യുവതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. അമ്മാവൻ മണിക്കുട്ടനായി തിരച്ചിൽ ആരംഭിച്ചു.

വെള്ളിയാഴ്ച രാവിലാണ് സംഭവം. മകളെ സ്‌കൂളിലാക്കിയ ശേഷം വീട്ടിലേക്ക് വരുന്ന സമയത്താണ് മണിക്കുട്ടൻ സിന്ധുവിനെ ആക്രമിച്ചത്. സിന്ധുവിൻ്റെ കൈകളിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാർ പറയുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കാട്ടുപന്നിയുടെ ആക്രമണത്തിൽ വാഹനം മറിഞ്ഞു; മദ്രസ അധ്യാപകന് ഗുരുതര പരിക്ക്

കാട്ടുപന്നിയുടെ ആക്രമണത്തിൽ വാഹനം മറിഞ്ഞു; മദ്രസ അധ്യാപകന് ഗുരുതര പരിക്ക്

പാലക്കാട്: കാട്ടുപന്നിയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. പാലക്കാട് മണ്ണാർക്കാട് തച്ചനാട്ടുകര ചോളോട് തിട്ടുമിൽ ഹംസ(50)ക്കാണ് പരിക്ക് പറ്റിയത്.

കുണ്ടൂർകുന്ന് പുല്ലാനിവട്ട മദ്രസിയിലെ അധ്യാപകനാണ് ഹംസ. ചോളോട് നിന്നും ജോലിക്ക് പോകുമ്പോൾ കൂത്തുപറമ്പ് ഭാഗത്ത് വെച്ചാണ് പന്നികൾ വാഹനത്തിന്റെ മുന്നിലേക്ക് ചാടിയത്. ഉടൻതന്നെ വാഹനം മറിയുകയും ഗുരുതര പരിക്കേൽക്കുകയും ചെയ്തു. അപകടത്തിൽ ഹംസയുടെ കൈകൾക്കും കാലിനും തലയ്ക്കുമാണ് പരിക്കേറ്റത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

റഷ്യയുമായുണ്ടായിരുന്ന ന്യൂ സ്റ്റാര്‍ട്ട് ഉടമ്പടി നീട്ടാമെന്ന പുടിന്റെ ഓഫര്‍ നിരസിച്ച് ട്രംപ്; പുതിയ ആണവായുധ നിയന്ത്രണ ഉടമ്പടിക്ക് ആഹ്വാനം

റഷ്യയുമായുണ്ടായിരുന്ന ന്യൂ സ്റ്റാര്‍ട്ട് ഉടമ്പടി നീട്ടാമെന്ന പുടിന്റെ ഓഫര്‍ നിരസിച്ച് ട്രംപ്; പുതിയ ആണവായുധ നിയന്ത്രണ ഉടമ്പടിക്ക് ആഹ്വാനം

പുതിയ ആണവായുധ നിയന്ത്രണ ഉടമ്പടിക്ക് ആഹ്വാനം ചെയ്ത് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. റഷ്യയുമായുണ്ടായിരുന്ന ന്യൂ സ്റ്റാര്‍ട്ട് ഉടമ്പടിയുടെ കാലാവധി ഇന്നലെ അവസാനിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ ആഹ്വാനം. പഴയ ഉടമ്പടിയേക്കാള്‍ മെച്ചപ്പെട്ടതും ആധുനികവത്ക്കരിക്കപ്പെട്ടതുമായ പുതിയ ഉടമ്പടിയാണ് ആവശ്യമെന്നും ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു.

ഇന്ത്യയും പാകിസ്ഥാനും തമ്മിലും ഇറാനും ഇസ്രായേലും തമ്മിലും റഷ്യയും യുക്രെയ്നും തമ്മിലുമുള്ള ആണവയുദ്ധങ്ങള്‍ ഒഴിവാക്കിയത് താനാണെന്ന അവകാശവാദവും ട്രംപ് ആവര്‍ത്തിച്ചു. ആണവായുധ കിടമത്സരം നിയന്ത്രിക്കാന്‍ 2010ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും അന്നത്തെ റഷ്യന്‍ പ്രസിഡന്റ് ദിമിത്രി മെദ്വദേവും തമ്മിലാണ് ‘ദ ന്യൂ സ്റ്റാര്‍ട്ട് ‘ കരാര്‍ ഒപ്പിട്ടത്.

കരാര്‍ ഒരു വര്‍ഷം കൂട്ടി നീട്ടാന്‍ തയാറാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ സെപ്റ്റംബറില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഭാവിയില്‍ നിലനില്‍ക്കുന്ന പുതിയ ഉടമ്പടിയാണ് ആവശ്യമെന്ന് ട്രംപ് പ്രഖ്യാപിച്ചത്. പഴയ കാലഹരണപ്പെട്ട ഉടമ്പടി നീട്ടുക എന്നതല്ല അമേരിക്കയിലെ ആണവായുധ വിദഗ്ധരുടെ ഉപദേശം കൂടി സ്വീകരിച്ചുകൊണ്ട് പുതിയ ഉടമ്പടി രൂപപ്പെടുത്തുക എന്നാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്ന് ട്രംപ് പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ട്രിവാൻഡ്രം ക്ലബിന് മുന്നിലെ അപകടം: മണിയൻപിള്ള രാജുവിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു; കാർ പൊലീസ് കസ്റ്റഡിയിൽ

ട്രിവാൻഡ്രം ക്ലബിന് മുന്നിലെ അപകടം: മണിയൻപിള്ള രാജുവിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു; കാർ പൊലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: കാര്‍ ഇടിച്ച് യുവാക്കള്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ നടന്‍ മണിയന്‍പിള്ള രാജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. ജീവഹാനി വരുത്തുന്ന രീതിയില്‍ വാഹനം ഓടിച്ചു, ഇടിച്ചിട്ട ശേഷം വാഹനം നിര്‍ത്താതെ പോയി, വിവരം ഉത്തരവാദിത്തപ്പെട്ടവരെ അറിയിച്ചില്ല തുടങ്ങിയ കുറ്റങ്ങളാണ് മണിയന്‍പിള്ള രാജുവിനെതിരെ ചുമത്തിയിരിക്കുന്നത്. അപകടമുണ്ടാക്കിയ കാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വാഹനത്തിന്റ മുന്‍ഭാഗം തകര്‍ന്ന നിലയിലാണ്.

അല്‍പസമയം മുന്‍പായിരുന്നു മണിയന്‍പിളള രാജു പൊലീസ് സ്റ്റേഷനില്‍ ഹാജരായത്. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിലാണ് നടന്‍ ഹാജരായത്. തുടര്‍ന്ന് വൈദ്യപരിശോധന നടത്തുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളായിരുന്നു മണിയന്‍പിള്ള രാജുവിനെതിരെ ചുമത്തിയിരുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുകയായിരുന്നു.

ബൈക്ക് തന്റെ വാഹനത്തില്‍ വന്നിടിക്കുകയായിരുന്നുവെന്നും ഭയപ്പെട്ടതുകൊണ്ടാണ് നിര്‍ത്താതെ പോയതെന്നും മണിയന്‍പിളള രാജു മാധ്യമങ്ങളെ കണ്ടപ്പോള്‍ പറഞ്ഞിരുന്നു. അപകടം നടന്നയുടന്‍ തന്നെ ആംബുലന്‍സ് എത്തിക്കാന്‍ സുഹൃത്തുക്കളോട് പറഞ്ഞിരുന്നുവെന്നും വാഹനം സ്റ്റേഷനില്‍ ഹാജരാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇന്നലെ രാത്രിയാണ് തിരുവനന്തപുരം ട്രിവാര്‍ഡ്രം ക്ലബിന് സമീപം വാഹനാപകടമുണ്ടായത്. അമിതവേഗത്തില്‍ എത്തിയ വോള്‍വോ കാര്‍ ഇടിച്ചാണ് ബൈക്ക് യാത്രികരായ യുവാക്കള്‍ക്ക് പരിക്കേറ്റത്. അമിത വേഗത്തിലെത്തിയ ബൈക്ക് കാറില്‍ ഇടിച്ച് തെറിച്ചുപോകുകയായിരുന്നു. ഇതിന് പിന്നാലെ കാര്‍ നിര്‍ത്താതെ മണിയന്‍പിള്ള രാജു ഓടിച്ച് പോകുകയായിരുന്നു. ശ്രീകണ്ഠേശ്വരം സ്വദേശികളായ നിദേവ്, സൂരജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. സൂരജിനെ എസ്പി ഫോര്‍ട്ട് ആശുപത്രിയിലും നിദേവിനെ കിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സൂരജിന് തുടയെല്ലിന് പൊട്ടലും നിവേദിന് കാലിന് ഒടിവുമുണ്ടായി. അപകടത്തില്‍പ്പെട്ട ബൈക്ക് ഫയര്‍ഫോഴ്സ് എത്തി റോഡരികിലേക്ക് മാറ്റിയിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൂലി അത്ര ഇഷ്ടപ്പെട്ടില്ല, എങ്കിലും ഫ്ലാഷ്ബാക്ക് കൊള്ളാം ; സൗന്ദര്യ രജനികാന്ത്

കൂലി അത്ര ഇഷ്ടപ്പെട്ടില്ല, എങ്കിലും ഫ്ലാഷ്ബാക്ക് കൊള്ളാം ; സൗന്ദര്യ രജനികാന്ത്

ലോകേഷ് കനഗരാജിന്റെ സംവിധാനത്തിൽ രജനികാന്ത് നായകനായെത്തിയ കൂലിയെ കുറിച്ച് രജനികാന്തിന്റെ മകളും സംവിധായികയും നിർമ്മാതാവുമായ സൗന്ദര്യ രജനികാന്തിന്റെ അഭിപ്രായം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. വമ്പൻ ഹൈപ്പുമായി റിലീസിനെത്തിയ ചിത്രം വിജയമായെങ്കിലും ആരാധകരിൽ നിന്നും ഒട്ടേറെ വിമർശനങ്ങൾ നേരിട്ടിരുന്നു.

“ചിത്രത്തിന്റെ അവസാന 10 മിനുട്ട് എനിക്ക് വളരെയധികം ഇഷ്ട്ടമായി, പ്രത്യേകിച്ചും ആ ഡീഏജിങ് ഫ്ലാഷ്ബാക്ക് സീനുകൾ. എന്നാൽ ചിത്രം മുഴുവനായി നോക്കിയാൽ എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട 10 രജനികാന്ത് ചിത്രങ്ങളിൽ ഞാൻ കൂലിയെ ഉൾപ്പെടുത്തില്ല. അച്ഛൻ എന്നതിലുപരി ഒരു തലൈവർ ഫാൻ എന്ന രീതിയിൽ നോക്കിയാൽ ചിത്രത്തിൽ എനിക്ക് ഇപ്പോൾ ഉള്ളതിലുമേറെ സമയം രജനികാന്തിനെ കാണണമായിരുന്നു” സൗന്ദര്യ രജനികാന്ത് പറഞ്ഞു.

കൂലിയുടെ റിലീസിന് ശേഷം പ്രധാനമായും പറഞ്ഞു കേട്ട വിമർശനം ചിത്രത്തിലെ എണ്ണിയാലൊടുങ്ങാത്ത പ്ലോട്ട് ഹോളുകളും ലോജിക്കൽ പിശകുകളും ആയിരുന്നു. രജനിയെ കൂടാതെ നാഗാർജുന, ആമിർ ഖാൻ, ഉപേന്ദ്ര തുടങ്ങിയ വമ്പൻ താരങ്ങൾ ചിത്രത്തിൽ വേണ്ടിയ രീതിയിൽ ഉപയോഗിച്ചില്ല എന്നും ആരാധകർ പ്രതികരിച്ചിരുന്നു.

മദന്റെ സംവിധാനത്തിൽ അനശ്വര രാജൻ നായികയായും ടൂറിസ്റ്റ് ഫാമിലിയുടെ സംവിധായകൻ അബിഷാൻ നായകനുമാകുന്ന റൊമാന്റിക്ക് ചിത്രം ‘വിത്ത് ലവ്’ എന്ന ചിത്രത്തിന്റെ നിർമ്മാതാവ് എന്ന നിലയിൽ നൽകിയ പ്രമോഷണൽ അഭിമുഖത്തിലാണ് സൗന്ദര്യ രജനികാന്ത് കൂലിയെ പറ്റി മനസ് തുറന്നത്.