Tuesday, 10 February 2026

ഐടി ജീവനക്കാർ പോലും ഞെട്ടി, ഡ്രൈ ക്ലീനിം​ഗ് ഷോപ്പ് നടത്തി മാസം 2 ലക്ഷം രൂപ വരുമാനം!

ഐടി ജീവനക്കാർ പോലും ഞെട്ടി, ഡ്രൈ ക്ലീനിം​ഗ് ഷോപ്പ് നടത്തി മാസം 2 ലക്ഷം രൂപ വരുമാനം!

സാധാരണ ഒരു വൈറ്റ് കോളർ ജോലിയിൽ നിന്നും ലഭിക്കുന്നതിനേക്കാൾ വരുമാനം ഇന്ന് അല്ലാത്ത ജോലികളിൽ നിന്നുമുണ്ടാക്കുന്ന അനേകങ്ങളുണ്ട്. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. അനേകവർഷങ്ങളായി ജോലി ചെയ്യുന്ന ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയറുടെ ശമ്പളത്തിന് തുല്യമായി സമ്പാദിക്കുന്ന ഒരു സാധാരണ ഡ്രൈ ക്ലീനിംഗ് ഷോപ്പുകാരന്റെ കഥയാണിത്. ഗുജറാത്തിൽ നിന്നുള്ള നളിനി ഉനഗർ എന്ന യുവതിയാണ് എക്സിലൂടെ (ട്വിറ്റർ) അദ്ദേഹത്തെ കുറിച്ചുള്ള കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

തന്റെ വീടിനടുത്തുള്ള ഒരു ഡ്രൈ ക്ലീനിംഗ് ഷോപ്പ് ഉടമയുമായി നടത്തിയ സംഭാഷണമാണ് നളിനി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ഉടമയും ഭാര്യയും രണ്ട് സഹായികളും ചേർന്നാണ് ഈ സ്ഥാപനം നടത്തുന്നത്. നളിനി പങ്കുവെച്ച കണക്കുകൾ പ്രകാരം, ദിവസേനയുള്ള ഇസ്തിരിയിടലിലൂടെ ഒരു വസ്ത്രത്തിന് 10 രൂപ നിരക്കിൽ ദിവസവും 3,500 രൂപയാണ് ഇവരുണ്ടാക്കുന്നത്. 350 വസ്ത്രങ്ങൾ എങ്കിൽ ദിവസവും ഇസ്തിരിയിടുന്നുണ്ട്.

ഡ്രൈ ക്ലീനിംഗ് വഴി കിട്ടുന്നത് ദിവസം 7000 രൂപയാണ്. സാരികൾ, സ്യൂട്ടുകൾ എന്നിവയടക്കം 20 പ്രീമിയം വസ്ത്രങ്ങൾക്ക് 350 രൂപ വീതമാണ് കിട്ടുന്നത്. ആകെ വരുമാനം പ്രതിദിനം ശരാശരി 10,500 രൂപ. മാസത്തിൽ 3 ദിവസം മാത്രം അവധി എടുത്താൽ ഏകദേശം 2,83,500 രൂപ പ്രതിമാസം വരുമാനമായി കിട്ടും.

ഇനി ചിലവൊക്കെ കഴിച്ച് ലാഭമെത്ര എന്നല്ലേ? കട സ്വന്തം കെട്ടിടത്തിലായതിനാൽ വാടക നൽകേണ്ടതില്ല. വൈദ്യുതി ബില്ലിന് ഏകദേശം 6,000 രൂപ വരും. രണ്ട് സഹായികൾക്ക് ശമ്പളമായി 40,000 രൂപയും മാറ്റി വെച്ചാൽ, എല്ലാ ചിലവുകളും കഴിഞ്ഞ് ഉടമയ്ക്ക് ലഭിക്കുന്നത് ഏകദേശം 2,37,500 രൂപയാണ്. കഴിഞ്ഞ മാസത്തെ മാത്രം കണക്കല്ല ഇതെന്നും, ശരാശരി 2 ലക്ഷത്തിന് മുകളിൽ എല്ലാ മാസവും വരുമാനം ലഭിക്കാറുണ്ടെന്നും ഉടമ പറഞ്ഞതായി നളിനി തന്റെ പോസ്റ്റിൽ വിശദീകരിക്കുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വ്യാജ ട്രേഡിംഗ് ആപ്പ് ചതി, നഷ്ടമായത് മൂന്ന് കോടി; റിട്ട. ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ ജീവനൊടുക്കി

വ്യാജ ട്രേഡിംഗ് ആപ്പ് ചതി, നഷ്ടമായത് മൂന്ന് കോടി; റിട്ട. ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ ജീവനൊടുക്കി

കൊച്ചി: വ്യാജ ഓണ്‍ലൈന്‍ ട്രേഡിംഗ് ആപ്പിന്റെ ചതിയില്‍പ്പെട്ട് പണം നഷ്ടമായ റിട്ട. ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ ജീവനൊടുക്കി. കോട്ടയം പാലൂര്‍പടി മേക്കാട്ട് മന രാജന്‍ നമ്പൂതിരി(65)യാണ് ജീവനൊടുക്കിയത്. ഇന്നലെ പുലര്‍ച്ചെ തിരുവാങ്കുളം കമ്പിവേലിക്കകം ഭാഗത്ത് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി എന്നാണ് പ്രാഥമിക നിഗമനം.

ഒന്നര വര്‍ഷമായി വെണ്ട്രപ്പിളളി അപാര്‍ട്ട്‌മെന്റില്‍ മകള്‍ക്കൊപ്പമായിരുന്നു താമസം. യുഎസ് സ്റ്റോക്ക് മാര്‍ക്കറ്റ് ട്രേഡ് എന്ന വ്യാജ ട്രേഡിംഗ് ആപ്പില്‍പ്പെട്ടാണ് രാജന്‍ നമ്പൂതിരിക്ക് പണം നഷ്ടമായത്. ഒരു വര്‍ഷം മുന്‍പായിരുന്നു സംഭവം. ട്രേഡിംഗിനായി നിക്ഷേപിച്ച തുക തിരിച്ചുനല്‍കാതെ പണം കൂടുതല്‍ ആവശ്യപ്പെടുകയായിരുന്നു. മൂന്നാഴ്ച്ചയ്ക്കുളളില്‍ മൂന്നുകോടി രൂപ തട്ടിപ്പുസംഘം കൈക്കലാക്കി. തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞതോടെ രാജന്‍ നമ്പൂതിരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയില്‍ അന്വേഷണം നടക്കുകയായിരുന്നു.

പണം നഷ്ടമായതിന് പിന്നാലെ മനോവിഷമത്തിലായിരുന്നു രാജന്‍. എന്നാല്‍ കഴിഞ്ഞ കുറച്ചുനാളുകളായി പ്രത്യേകിച്ച് വിഷമമൊന്നും ഉളളതായി പ്രകടിപ്പിച്ചിരുന്നില്ലെന്നാണ് കുടുംബം പറയുന്നത്. സ്റ്റോക്ക് മാര്‍ക്കറ്റിലും ട്രേഡിംഗിലുമെല്ലാം താല്‍പ്പര്യമുണ്ടായിരുന്ന രാജന്‍ നമ്പൂതിരി മറ്റ് പല ഓണ്‍ലൈന്‍ ട്രേഡിംഗുകളും ചെയ്യുന്നുണ്ടായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് സേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഭർതൃവീട്ടിൽ യുവതിയെ വേശ്യാവൃത്തിക്ക് നിർബന്ധിച്ചു; ഇരുപത്തിരണ്ടുകാരി ജീവനൊടുക്കി

ഭർതൃവീട്ടിൽ യുവതിയെ വേശ്യാവൃത്തിക്ക് നിർബന്ധിച്ചു; ഇരുപത്തിരണ്ടുകാരി ജീവനൊടുക്കി

ബെംഗളൂരു: ഭർതൃവീട്ടിൽ ഇരുപത്തിരണ്ടുകാരി ജീവനൊടുക്കിയ നിലയിൽ. കർണാടകയിലെ ബീദർ ജില്ലയിലെ ഭാൽക്കി സ്വദേശിനിയായ അഞ്ജനാബായി ശേഖർ പാട്ടീലിനെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയെ ഭർത്താവും കുടുംബവും ചേർന്ന് വേശ്യാവൃത്തിക്ക് നിർബന്ധിച്ചുവെന്നും ഇതാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു.

2022-ലാണ് കർണാടകയിലെ ബീദർ ജില്ലയിലെ ബസവ കല്യാൺ സ്വദേശിയായ ശേഖർ പാട്ടീലുമായി അഞ്ജനാബായിയുടെ വിവാഹം കഴിഞ്ഞത്. ഇവർക്ക് 11 മാസം പ്രായമുള്ള ഒരു കുഞ്ഞുണ്ട്.

ബസവകല്യാണിലെ ഓം കോളനിയിലുള്ള പാട്ടീൽ കുടുംബത്തിന്റെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് അഞ്ജനാബായിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ യുവതിയുടെ പിതാവ് വിജയകുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ആഴ്ച പൊലീസ് കേസെടുത്തു.

യുവതിയെ ഭർത്താവിന്റെ വീട്ടുകാർ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും വേശ്യാവൃത്തിക്ക് നിർബന്ധിക്കുകയും ചെയ്തിരുന്നതായി വിജയകുമാർ പൊലീസിന് മാെഴി നൽകി. കടുത്ത മാനസികാഘാതം ഉണ്ടാക്കുന്ന തരത്തിലുള്ള ഗാർഹിക പീഡനം ഏറ്റതിന്റെ ഫലമായാണ് തന്റെ മകൾ ആത്മഹത്യ ചെയ്തതെന്നാണ്‌ പിതാവ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഇതിനകം മൂന്നുപേർക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രതികളിൽ ഒരാൾ ശേഖർ പാട്ടിലാണ്. മറ്റുള്ളവർ ഇയാളുടെ അടുത്ത ബന്ധുക്കളാണെന്നും സൂചനയുണ്ട്. മൂന്ന് പ്രതികളും നിലവിൽ പൊലീസിന്റെ കസ്റ്റഡിയിലാണ്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തലസ്ഥാനത്തെ അനധികൃത മസാജ് കേന്ദ്രങ്ങൾക്ക് പൂട്ടിടാൻ കോർപ്പറേഷൻ, കണ്ടെത്തിയത് 17 കേന്ദ്രങ്ങൾ, വ്യാപക പരിശോധന

തലസ്ഥാനത്തെ അനധികൃത മസാജ് കേന്ദ്രങ്ങൾക്ക് പൂട്ടിടാൻ കോർപ്പറേഷൻ, കണ്ടെത്തിയത് 17 കേന്ദ്രങ്ങൾ, വ്യാപക പരിശോധന

തിരുവനന്തപുരം: തലസ്ഥാനത്ത് അനധികൃത സ്പാ, മസാജ് കേന്ദ്രങ്ങള്‍ വ്യാപകമാകുന്നു. കോര്‍പ്പറേഷന്‍ പരിശോധനയില്‍ 17 അനധികൃത കേന്ദ്രങ്ങള്‍ കണ്ടെത്തി. 130-ലധികം സ്പാ, മസാജ് കേന്ദ്രങ്ങളാണ് കോര്‍പ്പറേഷന്‍ പരിധിയിലുളളത്. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. സ്പാ, മസാജ് സെന്ററുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. സര്‍ക്കാര്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റ് ഉളളവര്‍ക്ക് മാത്രമാകും ഇനി ലൈസന്‍സ് നല്‍കുക.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ നിരവധി സ്പാകളില്‍ കോര്‍പ്പറേഷന്‍ പരിശോധന നടത്തിയിരുന്നു. കഴക്കൂട്ടത്തെ സ്പാകളിലാണ് കോര്‍പ്പറേഷന്‍ പരിശോധന നടത്തിയത്. മേയര്‍ വി വി രാജേഷിന്റെ നിര്‍ദേശപ്രകാരമായിരുന്നു പരിശോധന. മതിയായ രേഖകള്‍ ഇല്ലാത്ത സ്ഥാപനങ്ങള്‍ രേഖകള്‍ ഓഫീസിലെത്തി കാണിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കി. വരും ദിവസങ്ങളിലും പരിശോധന നടക്കും.

പാളയത്തെ സ്പാ കോര്‍പ്പറേഷന്‍ കഴിഞ്ഞ ദിവസം പൂട്ടിച്ചിരുന്നു. സെക്രട്ടറിയറ്റിന് മുന്നില്‍ പ്രവര്‍ത്തിച്ചിരുന്ന 'സ്പര്‍ശന്‍' സ്പാ ആണ് നഗരസഭാ ഉദ്യോഗസ്ഥര്‍ പൂട്ടിച്ചത്. മസാജ് കേന്ദ്രത്തിന് ലൈസന്‍സില്ലെന്ന് കണ്ടെത്തിയതോടെയായിരുന്നു നടപടി. ഒരു ലൈസന്‍സില്‍ രണ്ട് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നാണ് കണ്ടെത്തല്‍. കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗമാണ് പരിശോധന നടത്തിയത്. സ്പാ സെന്ററുകളില്‍ ക്രോസ് മസാജിങ് നടക്കുന്നുണ്ടെന്നും അംഗീകൃത ഡോക്ടര്‍മാരുടെയും മറ്റും സാന്നിധ്യമില്ലാതെയാണ് ചിലയിടത്ത് സ്പാകളുടെ പ്രവര്‍ത്തനമെന്നും മേയര്‍ വി വി രാജേൽ് പറഞ്ഞിരുന്നു. ഇത്തരം ലൈസന്‍സിന്റെ മറവില്‍ അനാശാസ്യ പ്രവര്‍ത്തനം നടത്താന്‍ അനുവദിക്കില്ല. അങ്ങനെ കണ്ടെത്തിയാല്‍ ലൈസന്‍സ് റദ്ദാക്കും. ശക്തമായ നടപടി സ്വീകരിക്കുമെന്നും മേയര്‍ വ്യക്തമാക്കിയിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ചിന്നു പാപ്പുവിനെ മരണത്തിലേക്ക് നയിച്ചത് ആൺസുഹൃത്തുമായുള്ള തർക്കമെന്ന് കുടുംബം; യുവാവിന്‍റെ മൊഴി എടുത്തേക്കും

ചിന്നു പാപ്പുവിനെ മരണത്തിലേക്ക് നയിച്ചത് ആൺസുഹൃത്തുമായുള്ള തർക്കമെന്ന് കുടുംബം; യുവാവിന്‍റെ മൊഴി എടുത്തേക്കും

കാസർകോട്: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ രേഷ്മ എന്ന ചിന്നു പാപ്പുവിന്റെ മരണത്തിൽ വ്യക്തത വരുത്താൻ പൊലീസ്. ചിന്നു ജീവനൊടുക്കിയത് ആൺസുഹൃത്തുമായുള്ള തർക്കത്തിന് പിന്നാലെയെന്നാണ് കുടുംബത്തിന്റെ ആരോപണം. യുവാവിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയേക്കും. ഇന്നലെയാണ് യുവതിയെ വാടക വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബപ്രശ്‌നമാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നായിരുന്നു ആദ്യഘട്ടത്തിൽ പുറത്തുവന്ന വിവരം. എന്നാൽ കുടുംബം ഇത് നിഷേധിക്കുകയായിരുന്നു.

വളരെ കാലമായി ഭർത്താവുമായി അകന്നുകഴിയുകയായിരുന്ന ചിന്നു കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ആസാദ് നഗറിലെ ക്വാട്ടേഴ്സിൽ വാടകയ്ക്ക് കഴിയുകയായിരുന്നു. ഇതിനിടെ യുവതി ഒരു യുവാവുമായി അടുപ്പത്തിലായിരുന്നു. ഇരുവരും ഒരുമിച്ചായിരുന്നു താമസം. ഇയാളുമായുള്ള ചില തർക്കമാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് ആരോപണം. ഇതേ കുറിച്ച് ഫോൺ അടക്കം പരിശോധിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് പൊലീസിന്റെ നീക്കം.

ഇന്നലെ ഉച്ചകഴിഞ്ഞാണ് ചിന്നു പാപ്പുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർച്ചയായി വിളിച്ചിട്ടും ഫോൺ എടുക്കാത്തതിനെ തുടർന്ന് ആൺസുഹൃത്ത് മുറിയിലെത്തി നോക്കിയപ്പോഴാണ് ചിന്നുവിനെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ മറ്റൊരാൾക്കൊപ്പമാണ് സുഹൃത്ത് ചിന്നുവിന്റെ മുറിയിലെത്തിയത്. പിന്നാലെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പൊഴേക്കും മരണം സംഭവിച്ചിരുന്നു. ആൺസുഹൃത്ത് രാവിലെ ജോലിക്ക് പോയിരുന്നു. ഇടയ്ക്ക് ചിന്നുവിനെ വിളിച്ച് നോക്കിയെങ്കിലും ഫോൺ എടുത്തില്ല. ഉച്ചയ്ക്ക് വിളിച്ചപ്പോളും ഫോൺ എടുക്കാതെ വന്നപ്പോളാണ് ഇയാൾ സുഹൃത്തിനെയും കൂട്ടി റൂമിലെത്തിയത്

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മദ്യലഹരിയില്‍ വീട്ടിലെത്തിയത് ചോദ്യം ചെയ്തു;അച്ഛനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍

മദ്യലഹരിയില്‍ വീട്ടിലെത്തിയത് ചോദ്യം ചെയ്തു;അച്ഛനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍

ഉടുമ്പന്നൂര്‍: മദ്യലഹരിയില്‍ വീട്ടിലെത്തിയത് ചോദ്യം ചെയ്തതിന് അച്ഛനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍. ഇടുക്കി ഉടുമ്പന്നൂര്‍ സ്വദേശി വേലപ്പനാണ് പിടിയിലായത്. മകൻ രാജേഷ്(43) ആണ് പിതാവ് വേലപ്പനെ കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ചയ്ക്ക് മൂന്നരയോടെ ആയിരുന്നു സംഭവം.

പ്രതിയായ രാജേഷ് പൂപ്പാറയിലാണ് താമസിക്കുന്നത്. നാലു ദിവസം മുമ്പ് ഇയാള്‍ സഹോദരന്റെ വീട്ടില്‍ താമസിക്കുന്നതിനായി എത്തിയിരുന്നു.സഹോദരൻ്റെ വീട്ടിലാണ് വേലപ്പന്‍ താമസിക്കുന്നത്. കഴിഞ്ഞ നാല് ദിവസവും പ്രതി അച്ഛനും സഹോദരനുമൊപ്പം ഈ വീട്ടില്‍ ഉണ്ടായിരുന്നു.സംഭവദിവസം മദ്യപിച്ച് വീട്ടിലെത്തിയ രാജേഷ് വേലപ്പനുമായി വാക്കേറ്റത്തിലേർപ്പെട്ടിരുന്നു. ഈ സമയം വീട്ടിൽ വേലപ്പന്റെ ഭാര്യ അമ്മിണിയും മൂത്തമകൻ രാജീവിന്റെ ഭാര്യയും മറ്റൊരു ബന്ധുവുമാണ് ഉണ്ടായിരുന്നത്. വാക്കേറ്റം കൈയാങ്കളിയിലേക്ക് മാറി. ഇതിനിടെ രാജേഷ് കൈയിൽ കിട്ടിയ കല്ല് ഉപയോഗിച്ച് വേലപ്പന്റെ തലയ്ക്കടിച്ചു. ഇയാൾ ബോധരഹിതനായി നിലത്തുവീണതോടെ വീട്ടിലുണ്ടായിരുന്നവർ ബഹളംവെക്കുകയായിരുന്നു.

അയൽക്കാർ വീട്ടിലേക്ക് ഓടിയെത്തി വേലപ്പനെ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും രാജേഷ് ആരെയും വീട്ടിലേക്ക് അടുക്കാൻ അനുവദിച്ചില്ല. തുടർന്ന് സ്ഥലത്തെത്തിയ പഞ്ചായത്തംഗം ജോൺസൻ കരിമണ്ണൂർ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് എത്തി രാജേഷിനെ കീഴ്‌പ്പെടുത്തി വേലപ്പനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. വേലപ്പനെ ഉടനെ തന്നെ തൊടുപുഴ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സ്ഥിതി അതീവ ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. ഇതിനായി ഡോക്ടര്‍ തന്നെ 108 ആംബുലന്‍സ് വിളിച്ച് വരുത്തുകയും ചെയ്തു. എന്നാല്‍ ഓക്‌സിജന്‍ സൗകര്യമുള്ള ആംബുലന്‍സ് എത്തിയില്ല എന്നു പറഞ്ഞ് തര്‍ക്കമുണ്ടാവുകയും ഇതിനിടെ വേലപ്പന്‍ മരിക്കുകയായിരുന്നു.

സംഭവത്തില്‍ ആശുപത്രി അധിക്യതരുടെ ഭാഗത്ത് വീഴ്ചയില്ലെന്ന് സൂപ്രണ്ട് ഡോ പിഎന്‍ അജി പറഞ്ഞു. പരിക്കേറ്റ വേലപ്പന് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷമാണ് വിദഗ്ധ ചികിത്സക്കായി കോട്ടയത്തേക്ക് കൊണ്ടുപോകാൻ നിർദ്ദേശിച്ചത്. ഇതിനായി 108 ആംബുലൻസ് വിളിച്ച് നൽകുകയും ചെയ്തു. ആംബുലൻസ് ബന്ധപ്പെട്ട് ആശുപത്രിക്ക് യാതൊരു ഉത്തരവാദിത്വവുമില്ലയെന്നും സൂപ്രണ്ട് വ്യക്തമാക്കി. വേലപ്പനെ ആംബുലൻസിൽ കയറ്റാത്ത സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വേലപ്പന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മോഷ്ടിച്ച ബൈക്കില്‍ കറങ്ങിയ യുവാവിനാല്‍ ഉടമയ്ക്ക് പിഴയോട് പിഴ; ഒടുവില്‍ പ്രതി സ്‌റ്റേഷനിലെത്തി കീഴടങ്ങി

മോഷ്ടിച്ച ബൈക്കില്‍ കറങ്ങിയ യുവാവിനാല്‍ ഉടമയ്ക്ക് പിഴയോട് പിഴ; ഒടുവില്‍ പ്രതി സ്‌റ്റേഷനിലെത്തി കീഴടങ്ങി

കൊല്ലം: പാരിപ്പള്ളിയില്‍ നിന്ന് മോഷ്ടിച്ച ബൈക്കുമായി ഗതാഗത ലംഘനം നടത്തി ഉടമയ്ക്ക് തുടര്‍ച്ചയായി തലവേദന സൃഷ്ടിച്ച കള്ളന്‍ ഒടുവില്‍ കീഴടങ്ങി. ചിറയിന്‍കീഴ് സ്വദേശി സുനിത്താണ് ബൈക്ക് ഹാജരാക്കി പൊലീസില്‍ കീഴടങ്ങിയത്.

ജനുവരി 30നാണ് സുനിത്ത് ബൈക്ക് മോഷ്ടിച്ചത്. മോഷ്ടിച്ച ബൈക്കില്‍ ഹെല്‍മറ്റ് ഇല്ലാതെ കള്ളന്‍ യാത്ര ചെയ്തു. തുടര്‍ന്ന് രണ്ട് തവണ ബൈക്ക് ഉടമയ്ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ പിഴ നല്‍കി.

ചലാനിലെ മോഷ്ടാവിന്റെ ചിത്രം കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കള്ളന്‍ ചിറയിന്‍കീഴ് സ്വദേശി സുനിത്താണെന്ന് പൊലീസ് കണ്ടെത്തി.

പിടികൂടുമെന്ന് ഉറപ്പായതോടെ മോഷ്ടാവ് ബൈക്ക് ഹാജരാക്കി പാരിപ്പള്ളി സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. മൊഴി രേഖപ്പെടുത്തി പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാള്‍ കൂടുതല്‍ മോഷണങ്ങള്‍ നടത്തിയിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സംശയകരമായ സാഹചര്യങ്ങൾ ഉടമകളെ അറിയിക്കണം; ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ ബാങ്കുകൾക്ക് സുപ്രീം കോടതി നിർദേശം

സംശയകരമായ സാഹചര്യങ്ങൾ ഉടമകളെ അറിയിക്കണം; ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ ബാങ്കുകൾക്ക് സുപ്രീം കോടതി നിർദേശം

ന്യൂഡല്‍ഹി: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ ബാങ്കുകള്‍ക്ക് സുപ്രീം കോടതിയുടെ നിര്‍ദേശം. സംശയകരമായ ഇടപാടുകള്‍ നടക്കുമ്പോള്‍ ബാങ്കുകള്‍ അക്കൗണ്ട് ഉടമകളെ അറിയിക്കണമെന്നും ഇതിന് ആവശ്യമായ സാങ്കേതികവിദ്യ ബാങ്കുകള്‍ വികസിപ്പിച്ചെടുക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഉപഭോക്താക്കളെ സംരക്ഷിക്കേണ്ട ബാധ്യത ബാങ്കുകള്‍ക്കുണ്ട്. ചെറിയ തുക മാത്രം പിന്‍വലിക്കാറുള്ള പെന്‍ഷന്‍ അക്കൗണ്ടുകളില്‍ നിന്നും മറ്റും വന്‍ തുക പിന്‍വലിക്കപ്പെട്ടാല്‍ ശ്രദ്ധിക്കണമെന്ന് ബാങ്കുകള്‍ക്ക് സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് നിര്‍ദേശം. ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് നേരിടാന്‍ റിസര്‍വ് ബാങ്കും നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കിയിട്ടുണ്ട്. എസ്ഒപിയുടെ കരട് രൂപം തയ്യാറാക്കിയെന്നും അന്തിമ രൂപം ആക്കിയ ശേഷം എസ്ഒപി ബാങ്കുകള്‍ക്ക് നല്‍കുമെന്നും റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പ്രായമായ ദമ്പതികളെയും ചെറുകിട കച്ചവടക്കാരെയുമെല്ലാം സംബന്ധിച്ച് നഷ്ടപ്പെടുന്ന തുക അവരുടെ ജീവിതകാലം മുഴുവന്‍ കഷ്ടപ്പെട്ട് ഉണ്ടാക്കുന്നതാണെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാണിച്ചു. രാജ്യത്തെ ബാങ്കുകളെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു സുപ്രീം കോടതിയുടെ പരാമര്‍ശം. ഡിജിറ്റല്‍ തട്ടിപ്പ് നടക്കുന്ന സാഹചര്യങ്ങളില്‍ ബാങ്കുകളുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ഇത്തരം വീഴ്ച്ചകള്‍ ഗൗരവതരമാണെന്നും പരാതികളോടുള്ള പൊതു- സ്വകാര്യ ബാങ്കുകളുടെ പ്രതികരണം വൈകുന്നതില്‍ ആശങ്കയുണ്ടെന്നും സുപ്രീം കോടതി ചൂണ്ടിക്കാണിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മുടിവെട്ടി നശിപ്പിച്ചെന്ന് മോഡലിന്റെ പരാതി; 2 കോടി നഷ്ടപരിഹാരം 25 ലക്ഷമാക്കി സുപ്രീം കോടതി

മുടിവെട്ടി നശിപ്പിച്ചെന്ന് മോഡലിന്റെ പരാതി; 2 കോടി നഷ്ടപരിഹാരം 25 ലക്ഷമാക്കി സുപ്രീം കോടതി

ന്യൂഡൽഹി: മുടിവെട്ടി നശിപ്പിച്ചുവെന്ന് കാണിച്ച് സലൂണിനെതിരെ മോഡലായ യുവതി നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതി നൽകിയ സംഭവത്തിൽ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റെ(എൻസിഡിആർസി) ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. രണ്ട് കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റെ ഉത്തരവിലാണ് സുപ്രീം കോടതിയുടെ വിധി. രണ്ട് കോടിക്ക് പകരം സലൂൺ നിലവിൽ കെട്ടിവെച്ച 25 ലക്ഷം രൂപ നഷ്ടപരിഹാരമായി മതി എന്നാണ് കോടതിയുടെ വിധി.

ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലായ ഐടിസി മൗര്യയിലെ സലൂണിനെതിരെയാണ് മോഡലായ ആഷ്‌ന റോയി പരാതി നൽകിയത്. 2018ലായിരുന്നു പരാതിക്കിടയായ സംഭവം. മുടിയുടെ അറ്റത്തുനിന്ന് നാല് ഇഞ്ച് വെട്ടണമെന്ന നിർദേശം നൽകിയെങ്കിലും നാല് ഇഞ്ച് മാത്രം ബാക്കിയാക്കി മുടി വെട്ടിക്കളഞ്ഞു എന്നായിരുന്നു പരാതി. മുടിവെട്ടുന്നതിനിടെ താൻ സംശയം ചോദിച്ചെങ്കിലും സലൂണുകാർ ഇത് 'ലണ്ടൻ ഹെയർകട്ട്' ആണ് എന്നായിരുന്നു മറുപടി നൽകിയതെന്നും പരാതിക്കാരി ആരോപിച്ചിരുന്നു.

സംഭവത്തിന് പിന്നാലെ തനിക്ക് സിനിമകളിലും മോഡലിങ്ങിലും അവസരങ്ങൾ നഷ്ടപ്പെട്ടുവെന്നും ഇത് സാമ്പത്തിക പ്രതിസന്ധിയിലേക്കും മാനസിക സമ്മർദത്തിലേക്കും വിഷാദത്തിലേക്കും വരെ നയിച്ചുവെന്നും പരാതിക്കാരി ഉന്നയിച്ചിരുന്നു. അഞ്ച് കോടിയാണ് ആഷ്‌ന റോയി നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നതെങ്കിലും ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ രണ്ട് കോടി എന്ന തുകയിലേക്ക് എത്തുകയായിരുന്നു. എന്നാൽ മുടിവെട്ടിയത് കാരണം അവസരങ്ങളും വരുമാനവും നഷ്ടപ്പെട്ടുവെന്ന് തെളിയിക്കുന്നതിൽ മോഡൽ പരാജയപ്പെട്ടുവെന്നായിരുന്നു സുപ്രീംകോടതിയുടെ നീരീക്ഷണം. ഇതിന് പിന്നാലെ മുൻകോടതി ഉത്തരവുകൾ പ്രകാരം സ്ഥാപനം ഇതിനകം കെട്ടിവെച്ച 25 ലക്ഷം രൂപ അന്തിമ നഷ്ടപരിഹാരമായി നൽകാൻ കോടതി വിധിക്കുകയായിരുന്നു

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Monday, 9 February 2026

ഭക്ഷ്യ സുരക്ഷാ പരിശിലനം നൽകി ഭക്ഷ്യ സുരക്ഷാ പരിശിലനം നൽകി അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിലെ ഫുഡ്‌ സയൻസ് & ടെക്നോളജി ഡിപ്പാർട്മെന്റ്

ഭക്ഷ്യ സുരക്ഷാ പരിശിലനം നൽകി ഭക്ഷ്യ സുരക്ഷാ പരിശിലനം നൽകി അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിലെ ഫുഡ്‌ സയൻസ് & ടെക്നോളജി ഡിപ്പാർട്മെന്റ്

 അരുവിത്തുറ: ഹോട്ടൽ മേഖലയിൽ  ജോലി ചെയ്യുന്ന അതിഥി തൊഴിലാളികൾക്കായി അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ ഭക്ഷ്യ സുരക്ഷാ പരിശീലനം സംഘടിപ്പിച്ചു. 

കേരളാ ഹോട്ടൽ ന്യൂസും സെന്റ് ജോർജ് കോളേജ് ഫുഡ്‌ സയൻസ് & ടെക്നോളജിയും  ചേർന്ന് ഒരുക്കുന്ന അന്യ സംസ്ഥാന തൊഴിലാളികൾക്കുള്ള ഫുഡ്‌ ഹൈജീൻ ട്രെയിനിങ്ങാണ് തിങ്കളാഴ്ച നടത്തിയത്.

അരുവിത്തുറ സെന്റ് ജോർജ് കോളജിൽ  നടന്ന  ട്രെയിനിങ്  പ്രോഗ്രാം   ഉദ്ഘാടനം പൂഞ്ഞാർ സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ നവീൻ ജെയിംസ് നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് ബർസാർ ഫാ ബിജു കുന്നയ്ക്കാട്ട്, ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ കോട്ടയം ജില്ലാ വർക്കിങ്ങ് പ്രസിഡന്റ് ബിജോയി വി ജോർജ്, ജില്ലാ സെക്കട്ടറി ഷാഹുൽ ഹമീദ്, സംസ്ഥാന കമ്മറ്റി അംഗം ബിപിൻ തോമസ് ജേർണലിസ്റ്റ് ആന്റ് മീഡിയാ അസോസിയേഷൻ ഭാരവാഹികളായ അജീഷ് വേലനിലം, ഫാ. ജെയ്മോൻ, പ്രോഗ്രാം കോഡിനേറ്റർ ബിൻസ് തോമസ് തുടങ്ങിയവർ സംസാരിച്ചു. ഹിന്ദി ഭാഷയിൽ സംഘടിപ്പിച്ച പരിശീലന പരിപാടിക്ക് കോളേജിലെ ഫുഡ് സയൻസ് വിദ്യാർഥികളായ പ്രയ്സി സാം, മൈഥലി എസ്.ആർ എന്നിവർ നേതൃത്വം നൽകി. 

പരിപാടിയോടനുബന്ധിച്ച് കോളേജിലെ ഫുഡ് സയൻസ് വിദ്യാർഥി അഗസ്റ്റ്യൻ വിവർത്തനം ചെയ്ത ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ്സ് ആക്ട് ഷെഡ്യൂൾ ഫോറിന്റെ പ്രകാശന കർമ്മം നടന്നു. പരിശീലന പരിപാടി പൂർത്തിയാക്കിയ അതിഥി തൊഴിലാളികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകി. 

മീഡിയ പാർട്ണറായ ജേണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അജീഷ് വേലനിലം, ജില്ലാ സെക്രട്ടറി ബിപിൻ തോമസ്, ജില്ലാ ട്രഷറർ ഫാദർ. ജയമോൻ, വൈസ് പ്രസിഡന്റ്‌ഗോപകുമാർ എ. ആർ, ജോയിന്റ് സെക്രട്ടറി മുഹമ്മദ് ഷാ എന്നിവരെ ആദരിച്ചു. അതോടൊപ്പം ഭക്ഷ്യസുരക്ഷാരംഗത്ത് നിർണായക സംഭാവനകൾ നൽകിയ വ്യക്തിത്വങ്ങളെയും ചടങ്ങിൽ ആദരിച്ചു.