സാധാരണ ഒരു വൈറ്റ് കോളർ ജോലിയിൽ നിന്നും ലഭിക്കുന്നതിനേക്കാൾ വരുമാനം ഇന്ന് അല്ലാത്ത ജോലികളിൽ നിന്നുമുണ്ടാക്കുന്ന അനേകങ്ങളുണ്ട്. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. അനേകവർഷങ്ങളായി ജോലി ചെയ്യുന്ന ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയറുടെ ശമ്പളത്തിന് തുല്യമായി സമ്പാദിക്കുന്ന ഒരു സാധാരണ ഡ്രൈ ക്ലീനിംഗ് ഷോപ്പുകാരന്റെ കഥയാണിത്. ഗുജറാത്തിൽ നിന്നുള്ള നളിനി ഉനഗർ എന്ന യുവതിയാണ് എക്സിലൂടെ (ട്വിറ്റർ) അദ്ദേഹത്തെ കുറിച്ചുള്ള കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
തന്റെ വീടിനടുത്തുള്ള ഒരു ഡ്രൈ ക്ലീനിംഗ് ഷോപ്പ് ഉടമയുമായി നടത്തിയ സംഭാഷണമാണ് നളിനി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ഉടമയും ഭാര്യയും രണ്ട് സഹായികളും ചേർന്നാണ് ഈ സ്ഥാപനം നടത്തുന്നത്. നളിനി പങ്കുവെച്ച കണക്കുകൾ പ്രകാരം, ദിവസേനയുള്ള ഇസ്തിരിയിടലിലൂടെ ഒരു വസ്ത്രത്തിന് 10 രൂപ നിരക്കിൽ ദിവസവും 3,500 രൂപയാണ് ഇവരുണ്ടാക്കുന്നത്. 350 വസ്ത്രങ്ങൾ എങ്കിൽ ദിവസവും ഇസ്തിരിയിടുന്നുണ്ട്.
ഡ്രൈ ക്ലീനിംഗ് വഴി കിട്ടുന്നത് ദിവസം 7000 രൂപയാണ്. സാരികൾ, സ്യൂട്ടുകൾ എന്നിവയടക്കം 20 പ്രീമിയം വസ്ത്രങ്ങൾക്ക് 350 രൂപ വീതമാണ് കിട്ടുന്നത്. ആകെ വരുമാനം പ്രതിദിനം ശരാശരി 10,500 രൂപ. മാസത്തിൽ 3 ദിവസം മാത്രം അവധി എടുത്താൽ ഏകദേശം 2,83,500 രൂപ പ്രതിമാസം വരുമാനമായി കിട്ടും.
ഇനി ചിലവൊക്കെ കഴിച്ച് ലാഭമെത്ര എന്നല്ലേ? കട സ്വന്തം കെട്ടിടത്തിലായതിനാൽ വാടക നൽകേണ്ടതില്ല. വൈദ്യുതി ബില്ലിന് ഏകദേശം 6,000 രൂപ വരും. രണ്ട് സഹായികൾക്ക് ശമ്പളമായി 40,000 രൂപയും മാറ്റി വെച്ചാൽ, എല്ലാ ചിലവുകളും കഴിഞ്ഞ് ഉടമയ്ക്ക് ലഭിക്കുന്നത് ഏകദേശം 2,37,500 രൂപയാണ്. കഴിഞ്ഞ മാസത്തെ മാത്രം കണക്കല്ല ഇതെന്നും, ശരാശരി 2 ലക്ഷത്തിന് മുകളിൽ എല്ലാ മാസവും വരുമാനം ലഭിക്കാറുണ്ടെന്നും ഉടമ പറഞ്ഞതായി നളിനി തന്റെ പോസ്റ്റിൽ വിശദീകരിക്കുന്നു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.