ന്യൂഡൽഹി: ഇന്ത്യയിൽ സാമ്പത്തിക സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി ആദായനികുതി വകുപ്പ് പാൻ (PAN) കാർഡ് നിബന്ധനകളിൽ നിർണായക മാറ്റങ്ങൾ വരുത്തി ഉത്തരവ് ഇറക്കി. വ്യവസ്ഥകൾ ഏപ്രിൽ ഒന്നിന് പ്രാബല്യത്തിൽ വരുമെന്നാണ് ആദായനികുതിവകുപ്പിൻ്റെ പുതിയ ചട്ടത്തിൽ പറയുന്നത്. 5 ലക്ഷം രൂപയ്ക്കു മുകളിൽ വിലയുള്ള വാഹനം വാങ്ങിയാൽ മാത്രം ഇനി പാൻ നമ്പർ നൽകിയാൽ മതിയാകും എന്നാണ് പുതിയ ചട്ടത്തിൽ വ്യക്തമാക്കിയത്.
നിലവിൽ ഇരുചക്രവാഹനങ്ങൾ ഒഴികെ ഏതു വിലയുള്ള വാഹനം വാങ്ങിയാലും നികുതി ആവശ്യങ്ങൾക്കും നിരീക്ഷണത്തിനുമായി പാൻ നമ്പർ നൽകണമായിരുന്നു. എന്നാൽ ഇനി മുതൽ ഇരുചക്രവാഹനങ്ങൾ വാങ്ങുമ്പോഴും പാൻ നമ്പർ നൽകണം. 5 ലക്ഷം രൂപയെന്ന പരിധി ഇതിനും ബാധകമാണ്.
വാഹനത്തിനു പുറമേ പല ഇടപാടുകൾക്കും പാൻ നൽകേണ്ടതിന്റെ പരിധി ഉയർത്തും. ചെറു ഇടപാടുകൾക്കു പകരം വലിയ ഇടപാടുകളിൽ ശ്രദ്ധകേന്ദ്രീകരിക്കാനാണ് ആദായനികുതിവകുപ്പിൻ്റെ പുതിയ ചട്ടം ലക്ഷ്യമിടുന്നത്. മാർച്ച് ആദ്യവാരം അന്തിമവിജ്ഞാപനം ഇറക്കിയേക്കും. ആദായനികുതി നടപടിക്രമങ്ങൾ എളുപ്പമാകുന്നത് ലക്ഷ്യമിട്ടാണ് കരടു ഫോമുകളും ചട്ടങ്ങളും തയാറാക്കിയിരിക്കുന്നത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
പാരിസ് : ലോകവേദിയില്‍ യൂറോപ്പ് ശക്തമായി സ്വയം നിലയുറപ്പിക്കണമെന്നും ലോകശക്തിയായി പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ചൈന, റഷ്യ, യുഎസ് എന്നിവിടങ്ങളില്‍ നിന്നുള്ള ഭീഷണികള്‍ നേരിടുമ്പോള്‍ യൂറോപ്പ് ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.യൂറോപ്യൻ രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥ, ധനകാര്യം, പ്രതിരോധം, സുരക്ഷ, ജനാധിപത്യ സംവിധാനം തുടങ്ങിയവയെ സംബന്ധിച്ചുള്ള വിഷയമാണിതെന്നും ഇമ്മാനുവല്‍ മാക്രോണ്‍ വ്യക്തമാക്കി. ഈയാഴ്ച ബ്രസ്സൽസിൽ നടക്കാനിരിക്കുന്ന യൂറോപ്യൻ യൂണിയൻ ഉച്ചകോടിക്ക് മുന്നോടിയായാണ് മാക്രോണിന്റെ പ്രതികരണം.
വ്യാവസായിക നിക്ഷേപത്തിനായി നൂറുകണക്കിന് ബില്യൺ യൂറോ സമാഹരിക്കുന്നതിനായി സംയുക്ത വായ്പാ പദ്ധതി വേണമെന്നും മാക്രോൺ ആവശ്യപ്പെട്ടു. നമ്മുടെ ഭാവി ചെലവുകൾക്കായി ഒരു പങ്കാളിത്തവായ്പാസമാഹരണത്തിനുള്ള സമയം വന്നിരിക്കുന്നു. ഭാവിക്ക് വേണ്ടിയുള്ള യൂറോബോണ്ടുകൾ. മികച്ച പദ്ധതികൾക്ക് ധനസഹായം നൽകുന്നതിന് വലിയ യൂറോപ്യൻ പദ്ധതികൾ നമുക്ക് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഫ്രാൻസിന് സന്തുലിതമായ ഒരു മാതൃക ഒരിക്കലും ഉണ്ടായിട്ടില്ലെന്ന കാര്യം മാക്രോൺ അംഗീകരിച്ചു. പോർച്ചുഗൽ, സ്പെയിൻ, ഇറ്റലി, ഗ്രീസ് എന്നിവിടങ്ങളിൽ 2010-കളിൽ ആരംഭിച്ച പരിഷ്കരണങ്ങൾ പോലുള്ളവ നമുക്ക് ഒരിക്കലും ഉണ്ടായിട്ടില്ല.ലോകവിപണികൾ അമേരിക്കൻ ഡോളറിനെ ഭയക്കുന്നു. അതിന് ബദലുകൾ വേണം. എല്ലാ നിക്ഷേപകർക്കും ജനാധിപത്യ നിയമവാഴ്ച ഒരു വലിയ ആകർഷണമാണ്. ഞാൻ കാണുന്നതിൽ ഒരുവശത്ത് ചൈന എന്ന ഏകാധിപത്യ ഭരണകൂടവും മറുവശത്ത് നിയമവാഴ്ചയിൽ നിന്ന് കൂടുതൽ അകന്നുപോകുന്ന യുഎസും ഉണ്ടെന്നും മാക്രോൺ വ്യക്തമാക്കി.
27 അംഗ യൂറോപ്യൻ യൂണിയന് സുരക്ഷ, പ്രതിരോധം, ശുദ്ധമായ ഊർജ്ജം, എഐ തുടങ്ങിയ നിർണായക മേഖലകളിൽ നിക്ഷേപം നടത്താൻ പ്രതിവർഷം 1.2 ട്രില്യൺ യൂറോ ആവശ്യമാണെന്നാണ് മാക്രോൺ വ്യക്തമാക്കി. ലോകത്തിലെ അരാജകത്വത്തിൽ യൂറോപ്പ് വലിയ വെല്ലുവിളി നേരിടുന്നുവെന്നും മാക്രോൺ കൂട്ടിച്ചേർത്തു.
ഗ്രീൻലൻഡിനെ ചൊല്ലിയുള്ള അമേരിക്കയുമായുള്ള ഏറ്റവും പുതിയ സംഘർഷത്തെക്കുറിച്ചുള്ള ചോദ്യത്തിന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഗ്രീൻലൻഡ് വിഷയത്തിൽനിന്ന് പിന്മാറിയതായി തോന്നിപ്പിക്കുന്നതാണെന്നും യൂറോപ്യന്മാർ വഞ്ചിക്കപ്പെടരുതെന്നും മാക്രോൺ പറഞ്ഞു. ട്രംപിനെ ഒറ്റനിമിഷത്തേക്കു പോലും വിശ്വസിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ആണവ കരാറിൽ എത്താനായില്ലെങ്കിൽ ഇറാനെതിരെ കടുത്ത നടപടി സ്വീകരിക്കേണ്ടി വരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യു എസ് എസ് എബ്രഹാം ലിങ്കണു പുറമേ പശ്ചിമേഷ്യയിലേക്ക് മറ്റൊരു വിമാനവാഹിനിക്കപ്പൽ കൂടി അയക്കാൻ ട്രംപ് ആലോചിച്ചുവരികയാണെന്ന് അമേരിക്കൻ മാധ്യമങ്ങൾ. ഒമാനിൽ യുഎസ്, ഇറാൻ ഉദ്യോഗസ്ഥർ തമ്മിൽ പരോക്ഷ ചർച്ചകൾ നടന്നതിന് ദിവസങ്ങൾക്ക് ശേഷമാണ് ട്രംപിന്റെ ഭീഷണി.
ആണവ ചർച്ചയുടെ ആദ്യഘട്ടത്തിനുശേഷം ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ മുഖ്യ സുരക്ഷാ ഉപദേശകൻ അലി ലാരിജാനി ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സെയ്തുമായി കൂടിക്കാഴ്ച നടത്തി. അലി ലാരിജാനി ഖത്തർ സന്ദർശിക്കുമെന്നും റിപ്പോർട്ടുകൾ.
12 ദിവസത്തെ ഇറാൻ- ഇസ്രയേൽ യുദ്ധത്തിൽ ഇറാൻ ഖത്തറിലെ അമേരിക്കൻ സൈനികതാവളം ആക്രമിച്ചിരുന്നു. അമേരിക്ക പ്രഖ്യാപിച്ച സാമ്പത്തിക ഉപരോധം നീക്കിയാൽ യുറേനിയം സമ്പുഷ്ടീകരണത്തിന്റെ അളവ് കുറയ്ക്കാമെന്ന് ഇറാൻ സമ്മതിച്ചിരുന്നു. ഇറാന്റെ ആണവ മേധാവി മുഹമ്മദ് ഇസ്ലാമിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സമ്പുഷ്ടീകരിച്ച യുറേനിയം ഇറാന് പുറത്തേക്ക് മാറ്റണമെന്നും ബാലിസ്റ്റിക് മിസൈൽ പദ്ധതി പരിമിതപ്പെടുത്തണമെന്നുമായിരുന്നു അമേരിക്കയുടെ ആവശ്യം.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഒട്ടാവ: കാനഡയിലെ സ്‌കൂളിൽ നടന്ന വെടിവെയ്പ്പിൽ 10 മരണമെന്ന് റിപ്പോർട്ട്. ബ്രിട്ടീഷ് കൊളംബിയ മേഖലയിലെ സ്‌കൂളിലാണ് വെടിവെയ്പ്പ് നടന്നത്. മരിച്ചവരിൽ അക്രമിയും ഉണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 25 പേർക്ക് പരിക്കേറ്റു.
ബ്രിട്ടീഷ് കൊളംബിയ മേഖലയിലെ ടംബ്ലർ റിഡ്ജ് സെക്കണ്ടറി സ്‌കൂളിലാണ് സംഭവം. കാനേഡിയൻ സമയം ഉച്ചയ്ക്ക് 1:20-ാടെയാണ് വെടിവെപ്പുണ്ടായത്. തോക്കുമായി സ്‌കൂളിലേക്കെത്തിയ അക്രമിയാണ് വെടിയുതിർത്തത്. ആറ് പേരെ സ്‌കൂളിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്. കുട്ടികൾക്ക് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ എന്നതടക്കമുള്ള വിവരങ്ങൾ ഇനിയും പുറത്തുവന്നിട്ടില്ല. എന്താണ് വെടിവെപ്പിന് കാരണമായത് എന്നതടക്കമുള്ള വിവരങ്ങളും പുറത്തുവരാനുണ്ട്. അക്രമി ഒറ്റയ്ക്കാണോ, അതോ കൂടെ ആരെങ്കിലും ഉണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
കനേഡിയൻ മന്ത്രിയും ബ്രിട്ടീഷ് കൊളംബിയയുടെ സോളിസിറ്റർ ജനറലുമായ നിന ക്രെയ്‌ഗർ സംഭവത്തെ അപലപിച്ചു. സംഭവം ഏറെ ദൗർഭാഗ്യകരണമാണെന്നും പ്രദേശവാസികളോട് പുറത്തിറങ്ങരുതെന്നും നിന ക്രെയ്‌ഗർ പറഞ്ഞു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
തിരുവനന്തപുരം: തിരുവനന്തപുരം പേയാടിന് സമീപം സ്ത്രീയെ ഉപദ്രവിക്കാൻ ശ്രമിച്ച ഓട്ടോ ഡ്രൈവറെ വിളപ്പിൽശാല പൊലീസ് പിടികൂടി. പേയാട് കുരിശുമുട്ടം ചെറിയാടിതലയ്ക്കൽ വീട്ടൽ അനീഷിനെ (45) യാണ് പിടികൂടിയത്. ഇക്കഴിഞ്ഞ 16നായിരുന്നു സംഭവം. ഇവരോട് ലൈംഗിക ചുവയോടെ സംസാരിക്കുകയും തർക്കമുണ്ടായതോടെ ദേഹത്ത് കടന്ന് പിടിക്കാൻ ശ്രമിക്കുകയും ചെയ്തെന്നാണ് പരാതി. സ്ത്രീയുടെ പരാതിയിൽ കേസെടുത്ത വിളപ്പിൽശാല പൊലീസ് ഇയാളുടെ വീട്ടിലും സമീപത്തും അന്വേഷണം നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല.
ഒളിവിലായിരുന്ന പ്രതിയെ പിന്നീട് തമിഴ്നാട് മാർത്താണ്ഡം ഭാഗത്തുനിന്ന് വിളപ്പിൽശാല എസ്എച്ച്ഒ സജീവിന്റെ നേതൃത്വത്തിൽ എസ്ഐ റാബി, എഎസ്ഐമാരായ ഹരികുമാർ, സന്തോഷ്, സിപിഒമാരായ അനീഷ്, അഖിൽ എന്നിവരുൾപ്പെട്ട സംഘമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ആഗോള അയ്യപ്പസംഗമം നടത്തിയതിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് നഷ്ടം. 3.4 കോടി രൂപയുടെ നഷ്ടമെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ പരാമർശമുണ്ടെന്ന് സൂചന. ദേവസ്വം ബോർഡ് അഡ്വാൻസായി നൽകിയത് മൂന്ന് കോടി രൂപ. ചെലവാക്കിയ പണം സ്പോൺസർഷിപ്പിലൂടെ ലഭിച്ചില്ല. ഓഡിറ്റ് റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ നൽകും.
സർക്കാരിന്റെയോ ദേവസ്വം ബോർഡിന്റെയോ ഫണ്ട് ഉപയോഗിക്കാൻ പാടില്ലെന്ന് ഹൈക്കോടതി കർശന നിർദ്ദേശം ഉണ്ടായിരുന്നു. സ്പോൺസർഷിപ്പിലൂടെ പണം പൂർണമായി കണ്ടെത്തും എന്നായിരുന്നു അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞിരുന്നത്. എന്നാൽ പണം തിരികെ സ്പോൺസർഷിപ്പിലൂടെ വന്നില്ലെന്നാണ് വിവരം. കഴിഞ്ഞവർഷം സെപ്റ്റംബർ 20നാണ് സർക്കാരും ദേവസ്വം ബോർഡ് ചേർന്ന് പമ്പയിൽ ആഗോള അയ്യപ്പ സംഗമം നടത്തിയത്.
ആഗോള അയ്യപ്പ സംഗമത്തിൽ നിരവധി ക്രമക്കേടുകൾ നടന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. 600 ഓളം പേർ പങ്കെടുത്ത പരിപാടി ഇത്രയും കോടി രൂപ എങ്ങനെ ചെലവായി എന്ന് അദേഹം ചോദിച്ചു. ആഗോള അയ്യപ്പ സംഗമത്തിന് പിന്നിൽ മുഴുവൻ കളവ് നടന്നുവെന്നും അയ്യപ്പന്റെ പേരിൽ നടന്ന തട്ടിപ്പ് അന്വേഷിക്കണമെന്നും അദേഹം പറഞ്ഞു. കോടതിയിൽ തെറ്റായ വിവരങ്ങൾ നൽകിയെന്നും വിഡി സതീശൻ ആരോപിച്ചു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
അമേരിക്കയുമായുള്ള വ്യാപാര കരാർ , ഇന്ത്യാ- റഷ്യ ബന്ധത്തെ ബാധിക്കുമെന്ന് കരുതുന്നില്ലെന്ന് റഷ്യൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി. ഏറെ സാധ്യതകൾ ഉള്ള വലിയ വ്യാപാരബന്ധമാണ് ഇന്ത്യയും റഷ്യയും തമ്മിലുള്ളത്. ഇന്ത്യയ്ക്ക് എല്ലാവരുമായി ബന്ധം നിലനിർത്താനുള്ള കഴിവുണ്ടെന്ന് ഉറപ്പുണ്ടെന്നും റഷ്യൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെർജി റിയാബ്കോവ് വ്യക്തമാക്കി.
കരാർ ഇന്ത്യ -റഷ്യ ഉഭയകക്ഷി ഇടപെടലുകളിൽ ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും ഉണ്ടാക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായി അദേഹം പറഞ്ഞു. ഏകദേശ താരിഫുകളും നിർബന്ധിത നടപടികളും ഏകാധിപത്യം സ്ഥാപിക്കുന്നതിനുള്ള അസ്വീകാര്യമായ മാർഗങ്ങളാണെന്ന് അദേഹം കുറ്റപ്പെടുത്തി.
ഇന്ത്യ-റഷ്യ ബന്ധം ഇരുവശത്തെയും ആശ്രയിച്ചിരിക്കുന്നു. ഇന്ത്യ ആഗ്രഹിക്കുന്നിടത്തോളം പോകാൻ റഷ്യ തയ്യാറാണെന്ന് സെർജി റിയാബ്കോവ് പറഞ്ഞു. ബഹുരാഷ്ട്രവാദത്തിൽ വിശ്വസിക്കുന്ന മറ്റ് രാജ്യങ്ങൾ സഹകരണവും പരസ്പര നേട്ടവുമാണ് അഭിവൃദ്ധി പ്രാപിക്കാനുള്ള വഴിയെന്ന് കരുതുന്നു. ബഹുരാഷ്ട്രവാദത്തിൽ വിശ്വസിക്കുന്ന രാജ്യങ്ങൾ സ്വതന്ത്രരായിരിക്കണമെന്ന് സെർജി റിയാബ്കോവ് പറഞ്ഞു. യുക്രെയ്നിൽ നടക്കുന്ന യുദ്ധവുമായി വ്യാപാരത്തെ ബന്ധിപ്പിക്കുന്ന ഏതൊരു ശ്രമത്തെയും നിരസിക്കുന്നുവെന്ന് സെർജി റിയാബ്കോവ് വ്യക്തമാക്കി.
അതേസമയം ഇന്ത്യാ-അമേരിക്ക വ്യാപാര ചട്ടക്കൂടിനായി പുറത്തിറക്കിയ ഫാക്ട് ഷീറ്റ് വൈറ്റ് ഹൗസ് തിരുത്തി. റഷ്യൻ എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കുന്നതിനും ചില പയറുവർഗങ്ങൾക്കുമേലുള്ള തീരുവ കുറയ്ക്കുന്നതിലും ഡിജിറ്റൽ സർവീസസ് ടാക്‌സുകൾ അവസാനിപ്പിക്കുന്നതിലും ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് ഉറപ്പിച്ചു പറയുന്ന വസ്തുതാപത്രം തിങ്കളാഴ്ച വൈറ്റ് ഹൗസ് പുറത്തിറക്കിയിരുന്നു. ഇതിൽ പയറുവർഗങ്ങളെപ്പറ്റിയുള്ള പരാമർശം പൂർണമായും ഒഴിവാക്കി. ഡിജിറ്റൽ സർവീസസ് ടാക്‌സ് അവസാനിപ്പിക്കുമെന്ന പരാമർശത്തിനു പകരം നികുതിയെപ്പറ്റി ചർച്ച ചെയ്യുമെന്ന് മാറ്റി. വസ്തുതാപത്രത്തിൽ മാറ്റം വരുത്തിയതിനെപ്പറ്റി വൈറ്റ് ഹൗസ് വിശദീകരണം നൽകിയിട്ടില്ല.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
സംസ്ഥാനത്ത് പകൽ സമയത്തെ താപനിലയിൽ ഗണ്യമായ വർധന രേഖപ്പെടുത്തുന്നുണ്ടെന്ന് കാലാവസ്ഥ വകുപ്പ്. സാധാരണയെക്കാൾ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നിട്ടുണ്ട്. വരും ദിവസങ്ങളിലും വരണ്ട അന്തരീക്ഷാവസ്ഥ തുടരുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
ഇതോടെ സംസ്ഥാനത്ത് പകൽ താപനില 34 മുതൽ 37 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്.
ഉയർന്ന ചൂട് തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. പകൽ 11 മണി മുതൽ മൂന്ന് മണി വരെ നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് നിർദ്ദേശമുണ്ട്.
കടുത്ത ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം ഉൾപ്പെടെയുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് നിർദ്ദേശിച്ചു. അതോടൊപ്പം, നിർജലീകരണം ഉണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
കൊല്ലം കുണ്ടറ ഇളമ്പള്ളൂരിൽ തീ തുപ്പിയുള്ള കാറിന്റെ അഭ്യാസ പ്രകടനത്തിൽ, വാഹന ഉടമ മുഹമ്മദ് ഇർഫാൻ ഇന്ന് കൊട്ടാരക്കര എൻഫോഴ്സ്മെന്റ് ഓഫീസിൽ ഹാജരാകണമെന്ന് എംവിഡിയുടെ നോട്ടീസ്. മുഹമ്മദ് ഇർഫാന്റെ ലൈൻസൻസ് സസ്പെൻഡ് ചെയ്യും. വാഹനത്തിന്റെ ആർ.സിയും റദ്ദാക്കും. കാർ രൂപമാറ്റം വരുത്തിയത് വരുമാനം ഉണ്ടാക്കുന്നതിനെന്നും പൊലീസ് കണ്ടെത്തി
വാഹനം ഇന്നലെ മുഖത്തലയിലെ വർക്ക് ഷോപ്പിൽ നിന്ന് കസ്റ്റഡിയിൽ എടുത്തിരുന്നു. കാർ രൂപമാറ്റം വരുത്തി രക്ഷപ്പെടാനായിരുന്നു നീക്കം. ഇൻസ്റ്റ ഗ്രാം റീൽ, വിവാഹ ചടങ്ങ്, ക്യാമ്പസുകളിലെ പരിപാടികളിലും താരമാണ് പിടികൂടിയ കാർ. പണം വാങ്ങിയ ശേഷമാണ് വാഹനം എത്തിക്കുന്നത്. ഒരു ലക്ഷത്തിലധികം രൂപ മുടക്കിയാണ് തീ തുപ്പുന്ന രീതിയിലേക്ക് വാഹനം എത്തിക്കുന്നത്. കാറിൻ്റെ വൈറലായ ദൃശ്യങ്ങൾ മോട്ടോർ വാഹന വകുപ്പ് ശേഖരിച്ചു.
2017 രജിസ്‌ട്രേഷൻ ചെയ്ത വാഹനം, ഇയാൾ വാങ്ങുന്നത് 2024 ലാണ്. വാഹനത്തിനെതിരെ 11 പിഴ ചുമത്തിയിട്ടുണ്ട് അതിൽ 4 എണ്ണം അടച്ചു. വാഹനം നിലവിൽ ട്രാഫിക് സ്റ്റേഷനിലേക്ക് മാറ്റി. ഇയാളുടെ വീട്ടില്‍ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന നടത്തിയിരുന്നു.സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെ എംവിഡി അന്വേഷണം ആരംഭിക്കുകയായിരുന്നു. സമാനമായി മോഡിഫിക്കേഷൻ നടത്തിയ വാഹനങ്ങളും നിരീക്ഷണത്തിലാണ്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
പത്തനംതിട്ട: തിരുവല്ല ആലംതുരുത്തിയിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആലംതുരുത്തി സ്വദേശിനിയും 16കാരിയുമായ ആരതിയാണ് മരിച്ചത്. വീട്ടിലെ കിടപ്പ് മുറിയിലാണ് ആരതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവല്ല പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Kerala Hotel News is a News and Infotainment Media owned by Kerala Hotel and Restaurant Association (KHRA). It has over 50,000 members including restaurants, hotels, cafes, bakeries, lodges, tourist homes, resorts etc. The organizational structure of KHRA includes district and regional committees all over KERALA. We welcome the members and the public to use this digital platform to be in touch with KHRA.
Register Vacancies
For the Members of Kerala Hotel News those who need labors and those who need Jobs can register here
Kerala Hotel News Logo Inauguration
Logo inauguration in KERALA HOTEL & RESTAURANT ASSOCIATION Annual meeting on 2023 feb 12