Wednesday, 11 February 2026

‘കരാറിൽ എത്താനായില്ലെങ്കിൽ കടുത്ത നടപടി’; ഇറാന് ട്രംപിന്റെ ഭീഷണി

SHARE

 



ആണവ കരാറിൽ എത്താനായില്ലെങ്കിൽ ഇറാനെതിരെ കടുത്ത നടപടി സ്വീകരിക്കേണ്ടി വരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യു എസ് എസ് എബ്രഹാം ലിങ്കണു പുറമേ പശ്ചിമേഷ്യയിലേക്ക് മറ്റൊരു വിമാനവാഹിനിക്കപ്പൽ കൂടി അയക്കാൻ ട്രംപ് ആലോചിച്ചുവരികയാണെന്ന് അമേരിക്കൻ മാധ്യമങ്ങൾ. ഒമാനിൽ യുഎസ്, ഇറാൻ ഉദ്യോഗസ്ഥർ തമ്മിൽ പരോക്ഷ ചർച്ചകൾ നടന്നതിന് ദിവസങ്ങൾക്ക് ശേഷമാണ് ട്രംപിന്റെ ഭീഷണി.

ആണവ ചർച്ചയുടെ ആദ്യഘട്ടത്തിനുശേഷം ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ മുഖ്യ സുരക്ഷാ ഉപദേശകൻ അലി ലാരിജാനി ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സെയ്തുമായി കൂടിക്കാഴ്ച നടത്തി. അലി ലാരിജാനി ഖത്തർ സന്ദർശിക്കുമെന്നും റിപ്പോർട്ടുകൾ.

12 ദിവസത്തെ ഇറാൻ- ഇസ്രയേൽ യുദ്ധത്തിൽ ഇറാൻ ഖത്തറിലെ അമേരിക്കൻ സൈനികതാവളം ആക്രമിച്ചിരുന്നു. അമേരിക്ക പ്രഖ്യാപിച്ച സാമ്പത്തിക ഉപരോധം നീക്കിയാൽ യുറേനിയം സമ്പുഷ്ടീകരണത്തിന്റെ അളവ് കുറയ്ക്കാമെന്ന് ഇറാൻ സമ്മതിച്ചിരുന്നു. ഇറാന്റെ ആണവ മേധാവി മുഹമ്മദ് ഇസ്ലാമിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സമ്പുഷ്ടീകരിച്ച യുറേനിയം ഇറാന് പുറത്തേക്ക് മാറ്റണമെന്നും ബാലിസ്റ്റിക് മിസൈൽ പദ്ധതി പരിമിതപ്പെടുത്തണമെന്നുമായിരുന്നു അമേരിക്കയുടെ ആവശ്യം.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.