ന്യൂ ഡൽഹി: കേന്ദ്ര ബജറ്റിനെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി. ആഗോള മത്സരങ്ങളെ നേരിടുന്നതിനെക്കുറിച്ച് ബജറ്റ് ഒന്നും പറയുന്നില്ല എന്നും പുതിയ കാലത്തെ വെല്ലുവിളികളെക്കുറിച്ചും ബജറ്റ് മൗനം പാലിക്കുന്നുവെന്നും രാഹുൽ വിമർശിച്ചു. ഐടി മേഖലയിൽ എഐ വെല്ലുവിളികൾ ഉയർത്തുകയാണ്. ഊർജം, സാമ്പത്തികം, രൂപയുടെ മൂല്യമിടിവ് എന്നിവയെക്കുറിച്ചൊന്നും ബജറ്റിൽ പരാമർശമില്ല. ഭൗമരാഷ്ട്ര പ്രശ്നങ്ങളെ നമ്മൾ എങ്ങനെ കൈകാര്യം ചെയ്യുമെന്നും ബജറ്റിൽ ഇല്ല. സാധാരണ ബജറ്റ് പോലെത്തന്നെയാണ് ഇത്തവണത്തേതും എന്നും രാഹുൽ വിമർശിച്ചു.
ഇന്ത്യ യുഎസ് വ്യാപാരകരാറിനെയും രാഹുൽ വിമർശിച്ചു. യുഎസിന് സൂപ്പർപവർ ആയി നിലനിൽക്കാൻ ഇന്ത്യൻ ഡാറ്റ ആവശ്യമാണ്. നമ്മുടെ ജനങ്ങളെയാണ് അമേരിക്കയുടെ മുൻപിൽ അടിയറവ് വെച്ചത്. ദുര്‍ഘടമായ സമവായത്തിലൂടെയാണ് രാജ്യം കടന്ന് പോകുന്നത് എന്നും ഇന്ത്യ യുഎസ് കരാറില്‍ എന്തെന്ന് ഇപ്പോഴും വ്യക്തമല്ല എന്നുമാണ് രാഹുൽ വിമർശിച്ചത്. ഇൻഡ്യ സഖ്യമാണ് ട്രംപുമായി ഡീൽ ഉണ്ടാക്കുന്നതെങ്കിൽ ഡോളറിനെ സംരക്ഷിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട ഉപകരണം ഇന്ത്യൻ ഡാറ്റ ആണെന്ന് മുന്നറിയിപ്പ് നൽകിയേനേ. രണ്ടാമത്, ഡാറ്റ ആവശ്യമെങ്കിൽ ഞങ്ങളെ തുല്യരെന്ന് കണക്കാക്കി സംസാരിക്കാൻ ആവശ്യപ്പെടും. മൂന്നാമത്, ഇന്ത്യൻ കർഷകരെ ഏത് വിധേനയും സംരക്ഷിക്കുമെന്ന് പറയും. ഇന്ത്യയെ പാകിസ്താനോടല്ല തുല്യരായി കാണേണ്ടത് എന്നും രാഹുൽ പറഞ്ഞു. നമ്മുടെ ഡാറ്റയില്‍ വിട്ടുവീഴ്ച ചെയ്താണ് യുഎസ് കരാര്‍ ഉണ്ടാക്കിയത് എന്നും രാഹുൽ ആരോപിച്ചു. നികുതി മൂന്ന് ശതമാനത്തില്‍ നിന്നും 18 ശതമാനമായി ഉയര്‍ന്നു. ട്രംപ് മോദി സര്‍ക്കാരിനെ വിഡ്ഢികളാക്കുകയാണ് ചെയ്തത് എന്നും രാഹുൽ പറഞ്ഞു.
വ്യാപാര കരാറിനെ മണ്ടത്തരമെന്ന് വിശേഷിപ്പിച്ച രാഹുൽ മോദി ഇന്ത്യയെ ട്രംപിന് വിറ്റുവെന്നും വിമർശിച്ചു. ഇതിനെതിരെ പാർലമെന്ററി കാര്യാ മന്ത്രി കിരൺ റിജിജു രംഗത്തുവന്നു. സഭയിൽ ഭരണ-പ്രതിപക്ഷ ബഹളമുണ്ടാക്കി. പിന്നാലെ അദാനിയ്ക്കെതിരായ യുഎസിലെ കേസ് സഭയിലുന്നയിക്കാന്‍ രാഹുൽ ശ്രമിച്ചു. എന്നാൽ സ്പീക്കറിൽ തടഞ്ഞതോടെ സഭയിൽ വീണ്ടും ഭരണ -പ്രതിപക്ഷ വാഗ്‌വാദമുണ്ടായി. തെളിവുകളില്ലാതെ ആരോപണങ്ങളുന്നയിക്കുന്നുവെന്ന് കിരണ്‍ റിജിജുവും രാഹുലിന്‍റെ പരാമര്‍ശങ്ങള്‍ രേഖകളിലുണ്ടാകില്ലെന്ന് സ്പീക്കറും മുന്നറിയിപ്പ് നൽകി.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
സംസ്ഥാനത്ത് സിനിമാ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചേക്കും. ടിക്കറ്റ് നിരക്കിൽ 5 മുതൽ 15 രൂപ വരെ വർധിക്കാനാണ് സാധ്യത. സർവീസ് ചാർജും സെസും പരിഷ്കരിക്കുന്നതിന് നിയോഗിച്ച സമിതി ഈയാഴ്ച റിപ്പോർട്ട് സർക്കാരിന് കൈമാറും.
സെസ് തുക നിലവിലെ സാഹചര്യത്തിനനുസരിച്ച് വർധിപ്പിക്കണമെന്നാണ് സമിതിയുടെ വിലയിരുത്തൽ. സർവീസ് ചാർജ് പുതുക്കാൻ നേരത്തേ തന്നെ ധാരണയായിരുന്നു. സെസ് തുക വർധിപ്പിക്കുന്നതിലൂടെ ലഭിക്കുന്ന വരുമാനം കലാകാരന്മാരുടെ ക്ഷേമത്തിന് വിനിയോഗിക്കാനാണ് തീരുമാനം. ഭേദഗതി കൂടാതെ ശുപാർശ അംഗീകരിക്കാനാണ് സാധ്യത.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഇംഫാൽ: മണിപ്പൂരിൽ സംഘർഷാവസ്ഥ രൂക്ഷമായതിനെ തുടർന്ന് ഇൻ്റർനെറ്റ് സേവനങ്ങൾ താത്കാലികമായി നിർത്തിവെച്ചതായി മണിപ്പൂർ സർക്കാർ അറിയിച്ചു. ഉഖ്രുൽ ജില്ലയിലാണ് വിലക്ക് ബാധിക്കുക. അഞ്ച ദിവസത്തെക്കാണ് ഇൻ്റർനെറ്റ്, ഡാറ്റ സേവന വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. അക്രമങ്ങളെത്തുടർന്ന് ക്രമസമാധാന നില അസ്ഥിരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ വിലക്കേർപ്പെടുത്തിയത്.
ഇന്ന് രാവിലെ 11.30 മുതലാണ് ഇൻ്റർനെറ്റ് ഷട്ട്ഡൗൺ പ്രാബല്യത്തിൽ വന്നത്. മൊബൈൽ ഡാറ്റ, ബ്രോഡ്‌ബാൻഡ്, വിപിഎൻ, വിസാറ്റ് സേവനങ്ങൾ എന്നിവ ഉൾക്കൊള്ളിച്ചാണ് വിലക്ക്.
മണിപ്പൂരിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ക്രമസമാധാന നിലയെ ഗുരുതരമായി ബാധിക്കുന്ന തരത്തിൽ സമൂഹമാധ്യങ്ങൾ ദുരുപയോഗിക്കുന്നത് തടയാനാണ് സർക്കാർ ശ്രമം.മണിപ്പൂരിലെ പൊതുജനങ്ങളുടെ വികാരം ഉണർത്തുന്ന ചിത്രങ്ങൾ, പോസ്റ്റുകൾ, വീഡിയോ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് കണക്കിലെടുത്താണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. ചില സാമൂഹിക വിരുദ്ധർ സോഷ്യൽ മീഡിയയെ വ്യാപകമായി ഉപയോഗിച്ചേക്കാമെന്ന ആശങ്കയുണ്ടെന്ന് ഔദ്യോഗിക ഉത്തരവിൽ പറഞ്ഞു. ഇന്നലെ ലാറ്റിൻ ബസാറിർ ഇരുപത്തോളം വീടുകൾക്കും വാഹനങ്ങൾക്കും കുക്കി സംഘടകൾ തീയിട്ടിരുന്നു. കുക്കി ഗോത്രവർഗക്കാർ നടത്തിയ ആക്രമണത്തിൽ തങ്ഖുൽ നാഗ ഗ്രാമവാസിക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് സംഘർഷം കൂടുതൽ രൂക്ഷമായിരുന്നു.
ബിജെപി സർക്കാർ അധിക്കാരത്തിലേറി ഒരാഴ്ച്ച പിന്നിടുമ്പോഴാണ് മണിപ്പൂരിൽ വീണ്ടും സംഘർഷാവസ്ഥ ഉടലെടുത്തത്. നീണ്ട ഇടവേളക്ക് ശേഷം കുക്കി - നാഗാ സംഘർഷം രൂക്ഷമായി തുടരുകയാണ്. കുക്കി എംഎൽഎമാർ പുതിയ സർക്കാറിൻ്റെ ഭാഗമായതിനെതിരെയാണ് പ്രതിഷേധം. ഉഖ്രുൽ മേഖലയിലാണ് സംഘർഷം രൂക്ഷമായിരിക്കുന്നത്. ഇവിടെ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന സംഘർഷത്തിൽ പ്രദേശത്ത് നിരവധി വീടുകൾക്ക് തീയിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കർഫ്യു പ്രഖ്യാപിച്ച് സുരക്ഷാ നടപടികൾ ശക്തമാക്കിയത്.
പുതിയ സർക്കാരിൽ നിന്ന് ഉപമുഖ്യമന്ത്രിയടക്കമുള്ള കുക്കി അംഗങ്ങൾ പുറത്തുവരുന്നതുവരെ പ്രതിഷേധം തുടരുമെന്നാണ് വിവിധ സംഘടനകളുടെ ആഹ്വാനം. ഉപമുഖ്യമന്ത്രി നെംച കിപ്‌ജെൻ സ്ഥാനമേറ്റത്തിൽ വ്യാപക എതിർപ്പാണ് കുക്കി സംഘടനകൾ അറിയിച്ചത്. നെംച കിപ്‌ജെന് എതിരെ വിവിധ കുക്കി സംഘടനകൾ പ്രതിഷേധ പ്രകടനകൾ നടത്തിയിരുന്നു. കുക്കികളുടെ പ്രത്യേക ആവശ്യങ്ങൾ അംഗീകരിക്കുന്നില്ലെന്ന് ആരോപിച്ചാണ് ഈ എതിർപ്പ്. ജനകീയ സർക്കാർ രൂപീകരിച്ചതിൽ കുക്കികളിലെ ഒരുവിഭാഗം കടുത്ത പ്രതിഷേധത്തിലാണ്. പ്രത്യേക സ്വയംഭരണ പ്രദേശം അനുവദിക്കണമെന്നാണ് കുക്കിയുടെ ഒരു വിഭാഗത്തിൻ്റെ ആവശ്യം. എന്നാൽ സംസ്ഥാനത്തെ വെട്ടിമുറിക്കാൻ അനുവദിക്കില്ലെന്നാണ് മെയ്തെയ് സംഘടനകൾ ആവർത്തിച്ച് പറയുന്നത്.
രാഷ്ട്രപതി ഭരണം പിൻവലിച്ചതിന് പിന്നാലെ മണിപ്പൂരിൽ ഈ മാസം നാലിനാണ് പുതിയ സർക്കാർ അധികാരമേറ്റത്. മെയ്‌തി വിഭാഗത്തില്‍ നിന്നുള്ള യുംനാം ഖേംചന്ദ് സിംഗാണ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. കുക്കി വിഭാഗത്തില്‍നിന്നുള്ള വനിതാ നേതാവും മുന്‍ മന്ത്രിയുമായ നെംചാ കിപ്‌ജെന്‍ ആണ് ഉപമുഖ്യമന്ത്രി. നാഗ പീപ്പിള്‍ ഫ്രണ്ട് നേതാവ് ലോസി ഡിഖോയാണ് രണ്ടാം ഉപമുഖ്യമന്ത്രി. ഗോവിന്ദദാസ് ആഭ്യന്തരമന്ത്രിയായും ചുമതലയേറ്റിരുന്നു. ഇതിന് പിന്നാലെ വീണ്ടും സംഘർഷം രൂക്ഷമാകുന്നത് പുതിയ സർക്കാരിനെ സംബന്ധിച്ചടുത്തോളം വലിയ വെല്ലുവിളിയാണ്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
തിരുവനന്തപുരം: രാത്രി ഭാര്യയുടെ വീട്ടിലെത്തി ബഹളം വച്ചതിന് അനുനയിപ്പിക്കാനെത്തിയ പൊതുപ്രവർത്തകനെ മർദിച്ച നെയ്യാറ്റിൻകര സ്വദേശി അറസ്റ്റിൽ. ചെങ്കൽ കോയിക്കൽ സൂരജിനെ മർദ്ദിച്ച കേസിൽ നെയ്യാറ്റിൻകര ഫോർട്ട് സ്വദേശി ജയകൃഷ്‌ണനെയാണ് പൊലീസ് പിടികൂടിയത്. രണ്ടാഴ്ച മുമ്പാണ് ജയകൃഷ്‌ണൻ ചെങ്കലിന് സമീപമുള്ള ഭാര്യയുടെ വീട്ടിലെത്തി ബഹളമുണ്ടാക്കിയത്. ഇതോടെ വീട്ടുകാർ ബന്ധപ്പെട്ടതനുസരിച്ച് പാറശാല പൊലീസും സ്ഥലത്തെത്തിയിരുന്നു. വിവരം അറിഞ്ഞെത്തിയ സൂരജ് കുമാറിനോട് ജയകൃഷ്ണനെ നെയ്യാറ്റിൻകരയിലെ വീട്ടിലെത്തിക്കാൻ പൊലീസ് ആണ് നിർദേശിച്ചത്. ഇത് പ്രകാരം സൂരജ് തന്‍റെ ബൈക്കിൽ ഇയാളെ വീട്ടിലെത്തിച്ച ശേഷം മടങ്ങി.
പിന്നാലെ വീണ്ടും സ്ഥലത്തെത്തി ഇയാൾ ബഹളം വച്ച വിവരം അറിഞ്ഞെത്തിയപ്പോൾ പൊലീസിന്‍റെ അഭ്യർഥന പ്രകാരം വീണ്ടും ഇയാളെ വീട്ടിലെത്തിക്കാൻ പോയ സൂരജിനെ ജയകൃഷ്ണൻ കോവിലിനടുത്തുവച്ച് മർദിക്കുകയായിരുന്നു. ജയകൃഷ്ണൻ സൂരജിന്‍റെ മൊബൈൽ ഫോൺ പിടിച്ചുവാങ്ങുകയും ഇത് തറയിലെറിഞ്ഞ് നശിപ്പിച്ച ശേഷം വലിച്ച് താഴെയിട്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് സൂരജിനെ ആശുപത്രിയിലെത്തിച്ചത്. ആക്രമിച്ചശേഷം ഒളിവിൽപ്പോയ സ്വകാര്യ സ്കൂൾ ജീവനക്കാരൻ കൂടിയായ ജയകൃഷ്‌ണനെ കഴിഞ്ഞ ദിവസം നെയ്യാറ്റിൻകര പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. നെയ്യാറ്റിൻകര, പാറശാല സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ ക്രിമനൽ കേസുകളുണ്ടെന്നാണ് വിവരം.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ താജ് പാലസ് ഹോട്ടലിലെ കിങ് സൈസ് ബെഡും പൂള്‍ വ്യൂവും ഉള്ള ഗാര്‍ഡന്‍ ലക്ഷ്വറി സീറ്റില്‍ ഒരു ദിവസം താമസിക്കണമെങ്കില്‍ 27.55 ലക്ഷം രൂപയും അഞ്ച് ലക്ഷം രൂപക്കടുത്ത് നികുതിയും നല്‍കണം. ഫെബ്രുവരി 16 മുതല്‍ 20വരെയാണ് ഈ വാടക.
എന്നാല്‍ 13,14 തിയ്യതികളില്‍ നികുതി ഉള്‍പ്പെടെയുള്ള വാടക രണ്ട് ലക്ഷം രൂപ മാത്രമാണ്. 16 മുതല്‍ 20 വരെ എന്താണ് 33 ലക്ഷം രൂപ എന്ന ചോദ്യത്തിന് ഒരു ഉത്തരമേയുള്ളൂ. അത് ഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ് നടക്കുന്നതിനാലാണ് ഡല്‍ഹിയിലെ താജ് പാലസ് ഉള്‍പ്പെടെയുള്ള പഞ്ചനക്ഷത്ര ഹോട്ടലുകളിലെ മുറിവാടക ഏകദേശം 15 ഇരട്ടിയിലധികമായത്.
100 രാജ്യങ്ങളില്‍ നിന്നായി 35,000 പ്രതിനിധികള്‍ എഐ സമ്മിറ്റില്‍ പങ്കെടുക്കും. ഓപ്പണ്‍ എഐ സ്ഥാപകന്‍ സാം ആള്‍ട്മാന്‍, ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ തുടങ്ങിയ പ്രമുഖരാണ് സമ്മിറ്റില്‍ പങ്കെടുക്കുന്നത്.
16 മുതല്‍ ഡല്‍ഹി-എന്‍സിആറിലെ മിക്ക ലക്ഷ്വറി റൂമുകളുടെയും ബുക്കിംഗ് ഇപ്പോള്‍ തന്നെ കഴിഞ്ഞിട്ടുണ്ട്. ഗാര്‍ഡന്‍ പ്രസിഡന്‍ഷ്യല്‍ സ്വീറ്റ്, പ്രസിഡന്‍ഷ്യല്‍ സ്വീറ്റ് തുടങ്ങിയ അത്യാഡംബര മുറികളൊന്നും തന്നെ ലഭിക്കാനില്ല.
ലീല പാലസിലെ മഹാരാജ സ്വീറ്റില്‍ ഒരു രാത്രി തങ്ങാന്‍ 6.9 ലക്ഷം രൂപയാണ് വാടക. ഒബ്‌റോയില്‍ ലക്ഷ്വറി സീറ്റില്‍ താമസിക്കാന്‍ ഒരു രാത്രി 5.5 ലക്ഷം രൂപയാണ് വാടക. ഹയാത്തിന്റെ ഉടമസ്ഥതയിലുള്ള സിഗ്നേച്വര്‍ സ്വീറ്റിന് 3.86 ലക്ഷം രൂപയാണ് ഒരു ദിവസത്തെ വാടക.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ദില്ലി ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ വളരെ വേഗത്തിൽ യാഥാർത്ഥ്യമാക്കാനുള്ള ശ്രമത്തിലാണെന്ന് കേന്ദ്ര വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ. ജൈവ ഉൽപ്പന്നങ്ങൾക്കായുള്ള ലോകത്തിലെ ഏറ്റവും വലിയ പ്രദർശനമായ 'ബയോഫാക് 2026'-ൽ സംസാരിക്കുകയായിരുന്നു രാജേഷ് അഗർവാൾ.
വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിച്ച വാണിജ്യ സെക്രട്ടറി, ഈ സുപ്രധാന കരാറിനെക്കുറിച്ച് വലിയ പ്രതീക്ഷ പ്രകടിപ്പിച്ചു. ഇരുപക്ഷത്തും വലിയ ആവേശമാണ് ഇതിനെക്കുറിച്ചുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ-ഇയു സ്വതന്ത്ര വ്യാപാര കരാറിനെക്കുറിച്ച് എല്ലാവരും വളരെ പോസിറ്റീവായാണ് ചിന്തിക്കുന്നത്. ഇന്ത്യയിലും യൂറോപ്പിലും ഈ കരാറിനെക്കുറിച്ച് വലിയ പ്രതീക്ഷയുണ്ട്. യൂറോപ്പിനും ഇന്ത്യക്കും പുതിയ അവസരങ്ങൾ തുറന്നുതരാൻ ഈ കരാറിന് കഴിയുമെന്നാണ് കരുതുന്നതെന്നും രാജേഷ് അഗർവാൾ പറഞ്ഞു.
കരാറിന്റെ ഗുണഫലങ്ങൾ സാധാരണ വ്യാപാരത്തിൽ ഒതുങ്ങില്ലെന്ന് വാണിജ്യ സെക്രട്ടറി എടുത്തുപറഞ്ഞു. വ്യാപാരം മാത്രമല്ല, ഇരുഭാഗത്തുനിന്നുമുള്ള നിക്ഷേപങ്ങളും വളരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
നാമക്കൽ: തമിഴ്‌നാട്ടിലെ നാമക്കൽ ജില്ലയിൽ വിഷ പ്രാണിയുടെ കടിയേറ്റതിനെത്തുടർന്ന് ചികിത്സയിലായിരുന്ന ഒമ്പത് വയസ്സുകാരി മരിച്ചു. തിരുച്ചെങ്കോട് കൗണ്ടംപാളയം സ്വദേശി എം. രക്ഷമിതയാണ് മരിച്ചത്. കുമാരമംഗലം പഞ്ചായത്ത് യൂണിയൻ പ്രൈമറി സ്കൂളിലെ വിദ്യാർത്ഥിനിയായിരുന്നു രക്ഷമിത. സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഞായറാഴ്ച സ്കൂളിന് സമീപമുള്ള കല്യാണ മണ്ഡപത്തിൽ നൃത്ത പരിശീലനം നടക്കുകയായിരുന്നു. ഈ റിഹേഴ്സലിൽ പങ്കെടുക്കുന്നതിനിടെ രക്ഷമിത പെട്ടെന്ന് തളർന്നുവീഴുകയായിരുന്നു. സാധാരണ സംഭവമെന്ന് കരുതി ആശ്വസിച്ച കുടുംബത്തിന് താങ്ങാനാവാത്ത വാര്‍ത്തയാണ് പിന്നീട് ആശുപത്രിയിൽ നിന്ന് എത്തിയത്.
ഉടൻ തന്നെ അധ്യാപകർ കുട്ടിയെ തിരുച്ചെങ്കോട് ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം നില വഷളായതിനെത്തുടർന്ന് നാമക്കൽ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അവിടെ ചികിത്സയിലിരിക്കെ തിങ്കളാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നു. പരിശീലനത്തിനിടെ ഏതെങ്കിലും വിഷകീടം കടിച്ചതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ഇളച്ചിപാളയം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമം നടത്തിയ വകയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കോടികളുടെ നഷ്ടമെന്ന് സൂചന. 3.40 കോടി രൂപയുടെ നഷ്‌ടമെന്നാണ് സൂചന. ഇത് സംബന്ധിച്ചുള്ള ഓഡിറ്റ് റിപ്പോർട്ട് കഴിഞ്ഞദിവസം ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു.
ആഗോള അയ്യപ്പ സംഗമം നടത്തിപ്പിന് ദേവസ്വം ബോർഡ് അഡ്വാൻസായി മൂന്ന് കോടി രൂപയാണ് നൽകിയത്. ഇത് സ്പോൺസർഷിപ്പിലൂടെ തിരികെപ്പിടിക്കാം എന്നായിരുന്നു ദേവസ്വം ബോർഡിന്റെ ധാരണ. എന്നാൽ ഈ തുക തിരികെ ലഭിച്ചില്ല. ആഗോള അയ്യപ്പ സംഗമത്തിന്റെ നടത്തിപ്പിന് ബോർഡിന്റെയോ സർക്കാരിന്റെയോ ഫണ്ട് ഉപയോഗിക്കാൻ പാടില്ല എന്ന് ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. സ്പോൺസർഷിപ്പിലൂടെ പണം കണ്ടെത്തുമെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കിയിരുന്നു. ഇങ്ങനെയിരിക്കെയാണ് ദേവസ്വം ബോർഡിന് ചിലവാക്കിയ പണം തിരികെ ലഭിക്കാതെ വന്നിരിക്കുന്നത്.
അതേസമയം, ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് എസ്ഐടി ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ അയ്യപ്പ സംഗമത്തെക്കുറിച്ചും പരാമർശമുണ്ട്. അയ്യപ്പ സംഗമം തീരുമാനിച്ച വിവരം മിനുട്സിൽ ഇല്ലായിരുന്നു എന്നാണ് എസ്ഐടി റിപ്പോർട്ടിൽ പറയുന്നത്. ഫണ്ട് വിനിയോഗത്തിൽ അവ്യക്തതകൾ ഉണ്ടെന്നും റിപ്പോർട്ടിലുണ്ട്.
കഴിഞ്ഞ വർഷം സെപ്റ്റംബർ 20നാണ് ആഗോള അയ്യപ്പ സംഗമം നടന്നത്. ശബരിമലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് നടത്തിയ സംഗമം മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. ആഗോള അയ്യപ്പ സംഗമത്തെ യുഡിഎഫും ബിജെപിയും ശക്തമായി എതിർത്തിരുന്നു. രാഷ്ട്രീയ നേട്ടം മാത്രമാണ് അയ്യപ്പ സംഗമത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് യുഡിഎഫും ബിജെപിയും ആരോപിച്ചിരുന്നു. യുവതി പ്രവേശവുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ചവര്‍ക്കെതിരെ ചുമത്തിയ കേസുകള്‍ പിന്‍വലിക്കാതെ സഹകരണമില്ലെന്നായിരുന്നു യുഡിഎഫ് പ്രഖ്യാപനം.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
നടൻ അല്ലു അർജുനെക്കുറിച്ച് ബ്രാൻഡ് മാനേജർ കാവേരി ബറുവയുടെ വെളിപ്പെടുത്തലുകൾ വലിയ ചർച്ചകൾക്കാണ് വഴിവെച്ചത്. അല്ലു അർജുനെ കാണുന്നതിന് മുൻപ് ‘താരത്തിന്റെ കണ്ണുകളിലേക്ക് നോക്കരുത്, ഹസ്തദാനം ചെയ്യരുത്’ തുടങ്ങിയ 42 നിബന്ധനകൾ പാലിക്കണമെന്ന് ടീം നിർദ്ദേശിച്ചെന്നായിരുന്നു കാവേരിയുടെ വെളിപ്പെടുത്തൽ. ഇതിന് പിന്നാലെ കാവേരിക്കെതിരെ നിയമനടപടി സ്വീകരിച്ചിരിക്കുകയാണ് താരത്തിന്റെ ടീം. ആരോപണങ്ങൾ തികച്ചും അസത്യമാണെന്നും താരത്തിന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്താനുള്ള നീക്കമാണിതെന്നും അല്ലു അർജുന്റെ ടീം ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.
ഒരു പോഡ്‌കാസ്റ്റ് അഭിമുഖത്തിൽ ആയിരുന്നു അല്ലു അർജുനെക്കുറിച്ച് കാവേരി ബറുവ മനസുതുറന്നത്. താരത്തെ നേരിട്ട് കാണുന്നതിന് മുൻപ് പാലിക്കേണ്ട 42 കർശന നിബന്ധനകൾ അടങ്ങിയ ഒരു പട്ടിക തനിക്ക് ലഭിച്ചിരുന്നുവെന്നാണ് കാവേരി അവകാശപ്പെട്ടത്. ‘സാറിന്റെ കണ്ണുകളിലേക്ക് നേരിട്ട് നോക്കരുത്, അദ്ദേഹത്തിന് ഹസ്തദാനം നൽകരുത്, നിശ്ചിത അകലം പാലിക്കണം’ തുടങ്ങിയ വിചിത്രമായ നിർദ്ദേശങ്ങൾ ഇതിലുണ്ടായിരുന്നുവെന്നും, അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ ഫോൺ ഉപയോഗിച്ചപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ അത് തടഞ്ഞുവെന്നും അവർ പോഡ്‌കാസ്റ്റിലൂടെ ആരോപിച്ചു.
വിഷയം നിയമനടപടിയിലേക്ക് നീങ്ങിയതോടെ കാവേരി ബറുവ തന്റെ ഇൻസ്റ്റാഗ്രാം, ലിങ്ക്ഡ് ഇൻ അക്കൗണ്ടുകൾ നീക്കം ചെയ്തിട്ടുണ്ട്. എപ്പോഴും മാന്യമായും വിനയത്തോടെയുമാണ് അല്ലു അർജുൻ മറ്റുള്ളവരോട് പെരുമാറുന്നതെന്നും ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും താരത്തിന്റെ നിയമവിഭാഗം അറിയിച്ചു. വസ്തുതകൾ പരിശോധിക്കാതെ ഇത്തരത്തിലുള്ള പ്രസ്താവനകൾ പ്രചരിപ്പിക്കരുതെന്ന് ആരാധകരോട് അല്ലു അർജുന്റെ ടീം അഭ്യർഥിച്ചു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
കൊച്ചി: സൂരജ് ലാമയുടെ മരണത്തിൽ വിശദമായ അന്വേഷണം നടത്താൻ പൊലീസിന് ഹൈക്കോടതിയുടെ നിർദേശം. കേസ് പ്രത്യേക സംഘം അന്വേഷിക്കണമെന്നും കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. പ്രത്യേക അന്വേഷണ സംഘത്തിന് ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ നേതൃത്വം നൽകണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
സൂരജ് ലാമ ഇന്ത്യയിൽ എത്തിയത് മുതൽ മൃതദേഹം കണ്ടെത്തിയത് വരെയുള്ള കാര്യങ്ങളിൽ അന്വേഷണം വേണമെന്നാണ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്. ആവശ്യമെങ്കിൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാമെന്നും കോടതി പറഞ്ഞു. പോസ്റ്റ്‌മോർട്ടത്തിൽ മരണ കാരണം വ്യക്തമല്ലാത്തതിനാൽ കൊലപാതക സാധ്യതയും അന്വേഷിക്കാവുന്നതാണ് എന്നും ഹൈക്കോടതി നിർദേശിച്ചു. മൂന്നാഴ്ചക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതി നിർദേശം നൽകി.
ഇക്കഴിഞ്ഞ നവംബര്‍ 30നായിരുന്നു സൂരജ് ലാമയുടെ മൃതദേഹം എച്ച്എംടി കമ്പനിക്ക് മുന്‍ഭാഗത്തെ കുറ്റിക്കാട്ടില്‍ നിന്ന് കണ്ടെത്തിയത്. രണ്ട് മാസം പഴക്കമുള്ള നിലയിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്. ഫെബ്രുവരി ആറിന് ഡിഎൻഎ പരിശോധനയിലൂടെ മൃതദേഹം ലാമയുടേതാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഇക്കാര്യം അറിയിച്ചപ്പോള്‍ പൊലീസിനെ രൂക്ഷമായ ഭാഷയിലായിരുന്നു ഹൈക്കോടതി വിമര്‍ശിച്ചത്. നാണക്കേട് തോന്നുന്നുവെന്നും ഈ സിസ്റ്റത്തിന് വേണ്ടി സൂരജ് ലാമയുടെ കുടുംബത്തോട് ക്ഷമ ചോദിക്കുന്നുവെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനും ജസ്റ്റിസ് എം ബി സ്‌നേഹലതയും അടങ്ങിയ ബെഞ്ച് പറഞ്ഞിരുന്നു.
സൂരജ് ലാമയുടെ കുടുംബവും വൈകാരികമായാണ് പ്രതികരിച്ചത്. സൂരജ് ലാമയുടേത് കേവലം മരണമല്ലെന്നും കൊലപാതകമാണെന്നുമാണ് ഭാര്യ റിനി ലാമ പറഞ്ഞത്. ആശുപത്രി അധികൃതര്‍ കൃത്യമായി പരിചരിച്ചില്ല. അവര്‍ ആവശ്യമായ സഹായം നല്‍കിയിരുന്നെങ്കില്‍ സൂരജ് ലാമ ജീവനോടെ ഉണ്ടാകുമായിരുന്നു. എല്ലാ സംവിധാനങ്ങള്‍ക്കും ഗുരുതര വീഴ്ച സംഭവിച്ചുവെന്നും നീതി ഉറപ്പാക്കാൻ കേരളത്തിലെ മാധ്യമങ്ങൾ സഹായിക്കണമെന്നും റിനി ലാമ ആവശ്യപ്പെട്ടിരുന്നു.
ഓര്‍മശക്തി നഷ്ടപ്പെട്ട സൂരജ് ലാമയെ ഒക്ടോബര്‍ ആറിന് നെടുമ്പാശ്ശേരിയില്‍ വിമാനം ഇറങ്ങിയതിന് ശേഷമാണ് കാണാതായത്. ഒക്ടോബര്‍ 10ന് രാത്രിയോടെ എന്‍ഐഎ ഓഫീസിന് സമീപത്ത് കൂടി കടന്നുപോകുന്ന സൂരജ് ലാമയുടെ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ലാമ ധരിച്ചിരുന്നതിന് സമാനമായ വസ്ത്രം സംഭവസ്ഥലത്ത് നിന്നും കണ്ടെത്തിയിരുന്നു. മംഗലാപുരം സ്വദേശിയായ സൂരജ് ലാമ കുവൈറ്റിലാണ് ജോലി ചെയ്തിരുന്നത്. ഓര്‍മ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ലാമയെ കുവൈറ്റില്‍ നിന്നും കൊച്ചിയിലേക്ക് കയറ്റിവിടുകയായിരുന്നു. ബന്ധുക്കളെ പോലും അറിയിക്കാതെയായിരുന്നു ഈ നടപടി. ഇതോടെ പിതാവിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മകന്‍ സാന്റന്‍ ലാമ കേരള ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
അച്ഛനെ കണ്ടെത്താന്‍ കഴിയാത്തതിന് പിന്നാലെ സാന്റന്‍ ലാമ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് നല്‍കി. പിന്നാലെ ഹൈക്കോടതി ഇടപ്പെട്ട് സൂരജ് ലാമയെ കണ്ടെത്താന്‍ 21 അംഗ പ്രത്യേക സംഘത്തെ രൂപീകരിച്ചു. കൊച്ചിയില്‍ അലഞ്ഞു തിരിയുകയായിരുന്ന സൂരജ് ലാമയെ പൊലീസ് കളമശ്ശേരിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ഇവിടെ നിന്ന് കാണാതായെന്നായിരുന്നു വിവരം.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Kerala Hotel News is a News and Infotainment Media owned by Kerala Hotel and Restaurant Association (KHRA). It has over 50,000 members including restaurants, hotels, cafes, bakeries, lodges, tourist homes, resorts etc. The organizational structure of KHRA includes district and regional committees all over KERALA. We welcome the members and the public to use this digital platform to be in touch with KHRA.
Register Vacancies
For the Members of Kerala Hotel News those who need labors and those who need Jobs can register here
Kerala Hotel News Logo Inauguration
Logo inauguration in KERALA HOTEL & RESTAURANT ASSOCIATION Annual meeting on 2023 feb 12