Friday, 13 February 2026

പുനലൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം

പുനലൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം

കൊല്ലം: പുനലൂരില്‍ എസ്റ്റേറ്റ് തൊഴിലാളി പന്നിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പുനലൂർ ചാലിയക്കര ഉപ്പുക്കുഴി എസ്റ്റേറ്റിലെ തോട്ടം തൊഴിലാളി രഘുനാഥന്‍(65) ആണ് മരിച്ചത്. രാവിലെ പതിനൊന്ന് മണിയോടെ ജോലി സ്ഥലത്ത് നിന്ന് മടങ്ങി വരുമ്പോഴായിരുന്നു കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ സാരമായി പരിക്കേറ്റ രഘുനാഥനെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

എരഞ്ഞിപ്പാലത്ത് ഫുട്പാത്തിലൂടെ വണ്ടി ഓടിച്ചയാളുടെ ലൈസൻസ് സസ്പെന്ഡ് ചെയ്ത് എംവിഡി

എരഞ്ഞിപ്പാലത്ത് ഫുട്പാത്തിലൂടെ വണ്ടി ഓടിച്ചയാളുടെ ലൈസൻസ് സസ്പെന്ഡ് ചെയ്ത് എംവിഡി

കോഴിക്കോട്: പ്രഭാവതി അമ്മ ഫുട്പാത്തില്‍ നിന്ന് താഴെ ഇറക്കിയ സ്കൂട്ടർ യാത്രികന്‍റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. എരഞ്ഞിപ്പാലം ട്രാഫിക് സിഗ്നലിന് സമീപം ഫുട്പാത്തിലൂടെ സ്‌കൂട്ടര്‍ ഓടിച്ച ഡ്രൈവറുടെ ലൈസന്‍സാണ് സസ്‌പെന്‍ഡ് ചെയ്തത്. ഫുട്പാത്തിലൂടെ വണ്ടി ഓടിച്ച് പോകാന്‍ നോക്കിയ ആളെ പ്രഭാവതി അമ്മ തടഞ്ഞിരുന്നു. ഇതിന്റെ വീഡിയോ മാധ്യമങ്ങള്‍ ഏറ്റെടുത്തതിന് പിന്നാലെയാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി.

സംഭവത്തിന് പിന്നാലെ റിപ്പോര്‍ട്ടര്‍ ടിവി പ്രഭാവതി അമ്മയ്ക്ക് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറുമായി സംസാരിക്കാന്‍ അവസരമൊരുക്കി നല്‍കിയിരുന്നു. കാല്‍നട യാത്രക്കാരുടെ സുരക്ഷിതയാത്രയ്ക്കായി സര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്ന ആവശ്യം പ്രഭാവതി അമ്മ മന്ത്രിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സ്‌കൂട്ടര്‍ യാത്രികന്റെ ലൈസന്‍സ് എംവിഡി റദ്ദാക്കിയത്.

കഴിഞ്ഞദിവസം എരഞ്ഞിപ്പാലം ജംഗ്ഷനിലായിരുന്നു സംഭവം. പ്രഭാവതിയമ്മ ഫുട്പാത്തിലൂടെ നടന്ന് പോകുമ്പോഴായിരുന്നു എതിര്‍ ദിശയില്‍ ഒരു ആക്ടീവ സ്‌കൂട്ടര്‍ പാഞ്ഞുവന്നത്. ഇത് കണ്ടതോടെ സ്‌കൂട്ടര്‍ യാത്രികനെ അവര്‍ തടഞ്ഞു. എന്നാല്‍ യാത്രികന്‍ സൈഡിലൂടെ പോകാനായിരുന്നു പ്രഭാവതിയമ്മയോട് പറഞ്ഞത്. എന്നാല്‍ വിട്ടുകൊടുക്കാന്‍ തയ്യാറാവാതെ ഇവര്‍ കാലുകൊണ്ട് അയാളെ പോകാന്‍ അനുവദിക്കാതെ തടഞ്ഞു. സ്‌കൂട്ടറുമായി പോകാന്‍ യാത്രികന്‍ വീണ്ടും ശ്രമം നടത്തിയപ്പോള്‍ വയോധിക കൈയിലുണ്ടായിരുന്ന സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് വീഡിയോ എടുക്കാന്‍ തുടങ്ങി. ഒടുവില്‍ സ്‌കൂട്ടര്‍ യാത്രികന്‍ ഭയന്ന് വണ്ടി തിരിച്ച് റോഡിലൂടെ പോയി. സംഭവത്തിന്റെ വീഡിയോ നിമിഷ നേരങ്ങള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കനത്ത ഇടിവ് നേരിട്ട് ഓഹരി വിപണി; കൂപ്പുകുത്തി ഐടി ഓഹരികൾ

കനത്ത ഇടിവ് നേരിട്ട് ഓഹരി വിപണി; കൂപ്പുകുത്തി ഐടി ഓഹരികൾ

ദില്ലി: നഷ്ടത്തിൽ വ്യാപാരം തുടങ്ങി ഇന്ത്യൻ ഓഹരി വിപണികൾ. ആഗോള വിപണികളിലെ തളർച്ചയെയാണ് ഇന്ത്യൻ വിപണികളെ ബാധിച്ചത്. നിഫ്റ്റി 50 സൂചിക 236.05 പോയിന്റ് ഇടിഞ്ഞ് 25,571.15 എന്ന നിലയിലെത്തി. ബിഎസ്ഇ സെൻസെക്സ് 772.19 പോയിന്റ് താഴ്ന്ന് 82,902.73-ലും വ്യാപാരം ആരംഭിച്ചു. ആഗോളതലത്തിൽ ടെക് ഓഹരികൾക്കുണ്ടായ തകർച്ചയും നിക്ഷേപകർക്കിടയിലെ ആശങ്കയുമാണ് ഐടി ഓഹരികളെ കാര്യമായി ബാധിച്ചതെന്ന് വിദഗ്ധർ പറയുന്നു.

ആഗോളതലത്തിൽ നിക്ഷേപകർ നഷ്ടസാധ്യത ഒഴിവാക്കാൻ ശ്രമിക്കുന്നത് ഇന്ത്യൻ വിപണിയെയും ബാധിച്ചിട്ടുണ്ട്. ഇന്ത്യൻ സൂചികകൾ ഇന്ന് 0.5 ശതമാനം കൂടി ഇടിയാനാണ് സാധ്യത. ഏഷ്യൻ വിപണികളിലെ പ്രധാന ട്രെൻഡുകൾ ഇവയാണ്: യുഎസിലെ തകർച്ച ഏഷ്യൻ വിപണികളെയും ബാധിച്ചു. ടെക് ഓഹരികൾക്കാണ് ഏറ്റവും വലിയ തിരിച്ചടി. എഐ കമ്പനികളുടെ മൂല്യനിർണയത്തിൽ വന്ന മാറ്റങ്ങളും എഐ ഉണ്ടാക്കിയേക്കാവുന്ന പ്രതിസന്ധികളും ഓഹരികളുടെ വിൽപ്പനയ്ക്ക് കാരണമായി.

യുഎസിലെ സാമ്പത്തിക വളർച്ചയെയും ഭവന ഡിമാൻഡിനെയും കുറിച്ചുള്ള ആശങ്കകൾ കാരണം ആഗോളതലത്തിൽ ബോണ്ട് വരുമാനം കുറഞ്ഞു. യുഎസ് ഡോളറിന് ചെറിയ ഇടിവുണ്ടായി. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ജാപ്പനീസ് യെന്നിന് ഡിമാൻഡ് കൂടി. ആഗോള ഡിമാൻഡ് കുറയുമെന്ന പ്രവചനങ്ങൾ എണ്ണവിലയെയും താഴേക്ക് വലിച്ചു. വരാനിരിക്കുന്ന യുഎസ് പണപ്പെരുപ്പ കണക്കുകൾ (യുഎസ് സിപിഐ ഡാറ്റ) വിപണിക്ക് നിർണായകമാകും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പ്രതീക്ഷിച്ച റീച്ച് കിട്ടിയില്ല, യൂട്യൂബർ സ്വന്തം സ്റ്റുഡിയോയ്ക്ക് തീയിട്ടു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പ്രതീക്ഷിച്ച റീച്ച് കിട്ടിയില്ല, യൂട്യൂബർ സ്വന്തം സ്റ്റുഡിയോയ്ക്ക് തീയിട്ടു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

യൂട്യൂബ് ചാനലിൽ നിന്ന് പ്രതീക്ഷിച്ച വിജയം നേടാൻ കഴിയാതെ വന്ന യുവാവ് നിരാശയിൽ സ്വന്തം സ്റ്റുഡിയോയ്ക്ക് തന്നെ തീയിട്ടു. ജാർഖണ്ഡിലെ ഗർവ ജില്ലയിലെ 27 വയസ്സുകാരനായ യൂട്യൂബർ വിധായക് പ്രജാപതിയാണ് ഫെബ്രുവരി 7 ശനിയാഴ്ച രാത്രി സ്വന്തം ഹോം സ്റ്റുഡിയോയ്ക്ക് തീയിട്ടത്. വീഡിനോട് ചേർന്ന സ്റ്റുഡിയോയ്ക്ക് തീയിട്ടതോടെ വീട്ടിനുള്ളിലേക്കും തീ പടർന്നു. ഇതോടെ വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.

കുടുംബ സ്വത്ത് വിറ്റ് കിട്ടിയ പണം

തന്‍റെ വീടിനോട് ചേർന്ന് വീഡിയോ എഡിറ്റിംഗിനും ഡിജിറ്റൽ ജോലികൾക്കുമായി അത്യാധുനിക സൗകര്യങ്ങളുള്ള ഒരു സ്റ്റുഡിയോ ഇയാൾ നിർമ്മിച്ചിരുന്നു. തന്‍റെ കുടുംബ സ്വത്തായ സ്ഥലം വിറ്റുകിട്ടിയ പണം ഉപയോഗിച്ചാണ് പ്രജാപതി ഈ ആധുനിക സ്റ്റുഡിയോ നിർമ്മിച്ചത്. എന്നാൽ, മാസങ്ങളോളം കഠിനാധ്വാനം ചെയ്തിട്ടും ചാനലിന് പ്രതീക്ഷിച്ച വളർച്ചയോ പ്രശസ്തിയോ ലഭിച്ചില്ല. ഇത് ഇയാളെ കടുത്ത മാനസിക സമ്മർദ്ദത്തിലേക്ക് നയിച്ചു.

ചുമർ തകർത്ത് പോലീസ്

കടുത്ത നിരാശയിലായ ഇയാൾ ശനിയാഴ്ച രാത്രി പത്ത് മണിയോടെ സ്റ്റുഡിയോയ്ക്ക് അകത്തു കയറി വാതിലടച്ച് തീയിടുകയായിരുന്നു. സ്റ്റുഡിയോയിൽ നിന്നും പുക ഉയരാൻ തുടങ്ങിയതോടെ വീട്ടുകാർ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും, അകത്തുനിന്ന് പൂട്ടിയിരുന്ന ഇരുമ്പ് വാതിൽ കാരണം അവർക്ക് പുറത്തിറങ്ങാൻ കഴിഞ്ഞില്ല. വീടിനുള്ളിൽ കുടുങ്ങിപ്പോയ കുടുംബാംഗങ്ങളുടെ നിലവിളി കേട്ട് അയൽവാസികൾ ഓടിക്കൂടുകയും പോലീസിനെ വിവരമറിയിക്കുകയും ചെയ്തു. സ്ഥലത്തെത്തിയ മെരാൽ പോലീസ് വീടിന്‍റെ ചുമർ തകർത്താണ് അകത്ത് കുടുങ്ങിയവരെ സുരക്ഷിതമായി പുറത്തെത്തിച്ചത്.

രക്ഷപ്പെട്ട് പ്രജാപതിയും

കുടുംബാംഗങ്ങൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടുവെങ്കിലും, പ്രജാപതിയുടെ ആധുനിക സ്റ്റുഡിയോ പൂർണ്ണമായും നശിച്ചു. കമ്പ്യൂട്ടറുകൾ, കാമറകൾ, സൗണ്ട് സിസ്റ്റം, ലൈറ്റിംഗ് ഉപകരണങ്ങൾ എന്നിവയുൾപ്പെടെ ഏകദേശം 10 ലക്ഷം രൂപയിലധികം വിലമതിക്കുന്ന സാമഗ്രികൾ കത്തിയമർന്നു. തീപിടുത്തത്തിനിടയിലുണ്ടായ പരിഭ്രാന്തിക്കിടെ ഇതിനകം പ്രജാപതി പിൻമതിൽ ചാടിക്കടന്ന് രക്ഷപ്പെട്ടിരുന്നു. തൊട്ടടുത്ത ദിവസം രാവിലെ ബന്ധുക്കൾ ഇയാളെ കണ്ടെത്തുകയും തുടർന്ന് മാനസികാരോഗ്യ ചികിത്സയ്ക്കായി റാഞ്ചിയിലേക്ക് മാറ്റുകയും ചെയ്തു.

മാസങ്ങളോളം കഠിനാധ്വാനം ചെയ്തിട്ടും തന്‍റെ ചാനലിന് റീച്ച് കിട്ടാത്തതും ജനശ്രദ്ധ നേടാൻ കഴിയാത്തതും പ്രജാപതിയെ മാനസികമായി തളർത്തിയിരുന്നു. ഈ നിരാശ ഇയാളുടെ മാനസികാരോഗ്യത്തെ സാരമായി ബാധിച്ചു. സംഭവത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ ഇയാൾ നാട്ടുകാരിൽ നിന്നും വീട്ടുകാരിൽ നിന്നും ഉൾവലിഞ്ഞ് കഴിയുകയായിരുന്നുവെന്നും അയൽവാസികൾ പറയുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തമിഴ്നാട്ടിലെ 1.31 കോടി സ്ത്രീകളുടെ ബാങ്ക്അക്കൗണ്ടിലേക്ക് 5,000 രൂപ;മാര്‍ച്ചിലെയും ഏപ്രിലിലെയും തുകയും നല്‍കി

തമിഴ്നാട്ടിലെ 1.31 കോടി സ്ത്രീകളുടെ ബാങ്ക്അക്കൗണ്ടിലേക്ക് 5,000 രൂപ;മാര്‍ച്ചിലെയും ഏപ്രിലിലെയും തുകയും നല്‍കി

ചെന്നൈ : തമിഴ്നാട്ടിലെ 1.31 കോടി സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് 5000 രൂപ വീതം കൈമാറി ഡിഎംകെ സർക്കാർ. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍റെ സുപ്രധാന നീക്കം. സ്ത്രീ സുരക്ഷാ പദ്ധതിയുടെ ഭാഗമായിയാണ് തുക കൈമാറിയത്. മാസം 1000 രൂപ അടക്കം 5000 രൂപ കൈമാറിയത്. ഫെബ്രുവരിയിലെ തുകയ്‌ക്കൊപ്പം മാർച്ച്‌, ഏപ്രിൽ മാസങ്ങളിലെ തുക മുൻ‌കൂറായി നൽകി. ഇതിനുപുറമെ വേനൽക്കാല പ്രത്യേക ആനുകൂല്യമായി 2000 രൂപയും കൈമാറി.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പദ്ധതി മരവിപ്പിക്കാനുള്ള നിക്ഷിപ്ത താൽപ്പര്യക്കാരുടെ ശ്രമങ്ങളെ ചെറുക്കുന്നതിനാണ് ഈ നീക്കമെന്നും അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിലൂടെ സ്റ്റാലിൻ ഇക്കാര്യം വ്യക്തമാക്കിയത്. തമിഴ് സ്ത്രീകളുടെ പിന്തുണയോടെ അടുത്ത തവണയും അധികാരത്തിൽ
വരുമെന്ന് സ്റ്റാലിൻ അറിയിച്ചു.

അധികാരത്തിൽ വന്നാൽ സുരക്ഷാ പദ്ധതിയിലെ 1,000 രൂപ എന്നത് 2,000 രൂപയായി ഉയർത്തി നൽകും. എന്റെ സഹോദരിമാർക്ക് ഈ മുത്തുവേൽ കരുണാനിധി സ്റ്റാലിൻ നൽകുന്ന വാഗ്ദാനമാണിത്. നമ്മൾ ഒന്നായി വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗുണഭോക്താക്കൾ
തുക വിവേകപൂർവ്വം വിനിയോഗിക്കണമെന്നും സ്റ്റാലിൻ പറഞ്ഞു. അതേസമയം സ്റ്റാലിന്‍റെ സുപ്രധാന നീക്കത്തെ രൂക്ഷവിമർശിച്ച് തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ് രംഗത്തെത്തി. തെരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്നും വിജയ് ആരോപിച്ചു

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

യുവാവിനെ മാരകായുധങ്ങളുമായി ആക്രമിച്ച് പരിക്കേൽപ്പിച്ചു, ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ

യുവാവിനെ മാരകായുധങ്ങളുമായി ആക്രമിച്ച് പരിക്കേൽപ്പിച്ചു, ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ

തൃശൂർ: കാർ തട്ടിയതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിനെ മാരകായുധങ്ങളുമായി ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പൊലീസ് പിടികൂടി. എടതിരുത്തി മധുരമ്പിള്ളി സ്വദേശി കറുകതല വീട്ടിൽ നൗഷാദ് (45) ആണ് അറസ്റ്റിലായത്. തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാറിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കാട്ടൂരിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ ജനുവരി 22-ന് ഉച്ചയ്ക്ക് ചെന്ത്രാപ്പിന്നി അലുവത്തെരുവിനടുത്ത് വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം. ചമക്കാല സ്വദേശി താനത്തുപറമ്പിൽ ഷാബിന്‍റെ കാറിൽ പ്രതികളിലൊരാളുടെ കാർ റിവേഴ്സ് എടുക്കുന്നതിനിടെ തട്ടിയതിനെത്തുടർന്നുള്ള വൈരാഗ്യമാണ് അക്രമത്തിൽ കലാശിച്ചത്. ഷാബിനെ അസഭ്യം പറയുകയും ഇഷ്ടികയും ഇടിവളയും ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുകയും ചെയ്ത ശേഷം പ്രതികൾ ഒളിവിൽ പോകുകയായിരുന്നു.

കേസിൽ ഉൾപ്പെട്ടതിനെത്തുടർന്ന് വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു നൗഷാദ്. പിടിക്കപ്പെടാതിരിക്കാൻ വേഷപ്രച്ഛന്നനായാണ് ഇയാൾ പലയിടങ്ങളിലും സഞ്ചരിച്ചിരുന്നത്. ഒടുവിൽ കാട്ടൂരിലെ അശോക ബാറിൽ ഇയാൾ വേഷം മാറി എത്തിയതായി ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘത്തിന് രഹസ്യവിവരം ലഭിച്ചു. ഈ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം ഇയാളെ അതിസാഹസികമായി പിടികൂടിയത്. ഈ കേസിലെ മറ്റ് പ്രതികളായ സ്റ്റേഷൻ റൗഡി ചെന്ത്രാപ്പിന്നി സ്വദേശി റിജിൽ (38), മധുരമ്പിള്ളി സ്വദേശി ആബിദ് (34), പൈനൂർ സ്വദേശി ഷാരോൺ (33) എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

പിടിയിലായ നൗഷാദ് മുൻപും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കൈപമംഗലം, കാട്ടൂർ പൊലീസ് സ്റ്റേഷൻ പരിധികളിലായി വീടുകയറി ആക്രമണം നടത്തിയ കേസും അടിപിടിക്കേസും ഇയാൾക്കെതിരെയുണ്ട്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. കാട്ടൂർ പൊലീസ് സ്റ്റേഷൻ ജി എസ് ഐ ബാബു ജോർജ്ജ്, കയ്പമംഗലം പൊലീസ് സ്റ്റേഷൻ എസ് ഐ ഋഷിപ്രസാദ്, ജി എസ് ഐ ജെയ്സൺ, ജി എ എസ് ഐ വിപിൻ, ജി എസ് സി പി ഒ ജ്യോതിഷ്, സി പി ഒ വിപിൻ ദാസ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കോളേജിലെ വാലന്റൈന്‍സ് ഡേ ആഘോഷവേദി അടിച്ചുതകര്‍ത്ത് ബജ്റംഗ്ദൾ പ്രവർത്തകർ; വിദ്യാർത്ഥിക്ക് നേരെ കയ്യേറ്റശ്രമം

കോളേജിലെ വാലന്റൈന്‍സ് ഡേ ആഘോഷവേദി അടിച്ചുതകര്‍ത്ത് ബജ്റംഗ്ദൾ പ്രവർത്തകർ; വിദ്യാർത്ഥിക്ക് നേരെ കയ്യേറ്റശ്രമം

ഭോപ്പാല്‍: മധ്യപ്രദേശില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ വാലന്റൈന്‍സ് ഡേ ആഘോഷവേദി അടിച്ചുതകര്‍ത്തു. ഇന്‍ഡോറിലെ നാര്‍സി മുന്‍ജി ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് വിദ്യാര്‍ത്ഥികളുടെ വാലന്റൈന്‍സ് ഡേ ആഘോഷവേദി ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തത്. പരിപാടിയില്‍ അശ്ലീലം കലര്‍ത്തി എന്ന് ചൂണ്ടിക്കാണിച്ചായിരുന്നു അതിക്രമം. വേദി അടിച്ചുതകര്‍ത്തതിനോടൊപ്പം വിദ്യാര്‍ത്ഥികളെ മര്‍ദിച്ചതായും പരാതിയുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച വാലന്റൈൻസ് ഡേ പരിപാടിയാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ അലങ്കോലമാക്കിയത്. വിദ്യാര്‍ത്ഥികള്‍ കോളേജിന്റെ ഒരു ഭാഗത്ത് പരിപാടികളില്‍ പങ്കെടുക്കുകയായിരുന്നു. ഇതിന് പിന്നാലെ ഒരു കൂട്ടം ആളുകള്‍ അതിക്രമിച്ച് കയറി അക്രമം അഴിച്ചുവിടുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. അക്രമികള്‍ ക്യാമ്പസിനകത്ത് പ്രവേശിക്കുന്നതിന്റെയും വസ്തുവകകള്‍ നശിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു.

വാലന്റൈന്‍സ് ഡേ പ്രോഗ്രാം നടന്നുകൊണ്ടിരിക്കെ ഹിന്ദുത്വ സംഘടനകള്‍ ക്യാമ്പസിനകത്ത് കയറി അതിക്രമം നടത്തിയെന്ന് പൊലീസ് പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ സുരക്ഷിതരാണെന്നും കോളേജ് അധികൃതര്‍ നല്‍കിയ പരാതിയില്‍ കേസെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മകളുടെ വിവാഹത്തിനായി ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടമായി, കാണാതായത് 65ലക്ഷം രൂപയുടെ സ്വർണം, പരാതിയുമായി പ്രവാസി

മകളുടെ വിവാഹത്തിനായി ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടമായി, കാണാതായത് 65ലക്ഷം രൂപയുടെ സ്വർണം, പരാതിയുമായി പ്രവാസി

വഡോദര:ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന ഏകദേശം 65 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ടു. മകളുടെ വിവാഹത്തിന് ബാങ്ക് ലോക്കറിൽ നിന്ന് സ്വർണമെടുക്കാൻ എത്തിയ പ്രവാസിക്കാണ് ബാങ്കിൽ നിന്ന് അപ്രതീക്ഷിത തിരിച്ചടിയുണ്ടായത്. ഗുജറാത്തിലെ വഡോദരയിൽ വ്യാഴാഴ്ചയാണ് സംഭവം. അമേരിക്കയിൽ താമസമാക്കിയ കുടുംബം. മകളുടെ വിവാഹത്തിനായാണ് ഗുജറാത്തിലെ ജന്മനാട്ടിലെത്തിയത്. വഡോദരയിലെ വഗോദിയ റോഡിലെ കോസ്മോസ് കോ ഓപ്പറേറ്റീവ് ബാങ്കിൽ നിന്നാണ് സ്വർണം കാണാതായത്. 408 ഗ്രാം സ്വർണാഭരണങ്ങൾ ആണ് കുടുംബം ലോക്കറിൽ സൂക്ഷിച്ചിരുന്നത്. ഫെബ്രുവരി 18ന് മകളുടെ വിവാഹം നിശ്ചയിച്ചിരുന്നു. നരേന്ദ്ര ഷാ എന്നയാളുടെ സ്വർണമാണ് ബാങ്ക് ലോക്കറിൽ നിന്ന് നഷ്ടമായത്. ലോക്കറിനുള്ളിൽ സൂക്ഷിച്ചിരുന്ന അലുമിനിയം ബോക്സിന്റെ പൂട്ട് പൊളിച്ചാണ് മോഷണം നടന്നിട്ടുള്ളത്.

65 ഗ്രാം സ്വർണമാണ് കാണാതായിട്ടുള്ളത്. ലോക്കറിൽ നിന്നെടുത്ത അലുമിനിയം ബോക്സിലെ പൂട്ട് തുറന്ന നിലയിലായിരുന്നു ഉണ്ടായിരുന്നത്. ഇതോടെയാണ് നരേന്ദ്ര ഷായുടെ ഭാര്യയ്ക്ക് സംശയം തോന്നിയത്. പിന്നാലെ ബോക്സ് തുറന്ന് പരിശോധിച്ചപ്പോഴാണ് ആഭരണങ്ങൾ കാണാതായത് ശ്രദ്ധയിൽപ്പെടുന്നത്. വളകൾ, ബ്രേസ്ലെറ്റുകൾ, മാലകൾ, സ്വർണ നാണയങ്ങളും ബോക്സിൽ സൂക്ഷിച്ചിരുന്നു. ബോക്സിലുണ്ടായിരുന്ന വെള്ളി ആഭരണങ്ങളിൽ മോഷ്ടാവ് തൊട്ടിട്ട് പോലുമില്ലെന്നാണ് പ്രവാസി വിശദമാക്കുന്നത്. വിവരം ബാങ്ക് ജീവനക്കാരെ അറിയിച്ചപ്പോൾ ലഭിക്കുന്ന മറുപടികൾ തൃപ്തികരമല്ലെന്നാണ് കുടുംബം വിശദമാക്കുന്നത്. വിവരം പുറത്ത് പറയരുതെന്നും ബാങ്കിനുള്ളിൽ തന്നെ വിവരം സംസാരിച്ച് പരിഹരിക്കാമെന്നുമായിരുന്നു ജീവനക്കാരുടെ മറുപടിയെന്നും കുടുംബം പറയുന്നു.

മകളുടെ വിവാഹ തിയതി അടുത്തതിനാൽ മറ്റ് മാർഗമില്ലാതെയാണ് പ്രവാസി കുടുംബം പൊലീസ് സഹായം തേടിയത്. 2024ൽ ആണ് കുടുംബം ബാങ്കിൽ ലോക്കറിൽ സ്വർണം വച്ചത്. ലോക്കർ അനുവദിക്കുന്നതിനായി നിർബന്ധമായി സ്ഥിര നിക്ഷേപം ബാങ്ക് സ്വീകരിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ വഡോദരയിലെ ബാപോദ് പൊലീസ് സ്റ്റേഷൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡ്യുവൽ കീ സംവിധാനത്തിലാണ് ബാങ്കിലെ ലോക്കർ പ്രവർത്തിപ്പിക്കുന്നത്. കുടുംബത്തിലെ മറ്റ് ചിലർക്കും ലോക്കർ തുറക്കാൻ അനുവാദമുണ്ടെന്നാണ് ബാങ്ക് വിശദമാക്കുന്നത്. ഇതിനാൽ തന്നെ സിസിടിവി ദൃശ്യങ്ങളും ലോക്കർ പരിശോധിച്ചവരുടെ രേഖകളും അടക്കം പരിശോധിക്കുകയാണെന്ന് പൊലീസ് വിശദമാക്കുന്നത്. സംഭവം പുറത്ത് വന്നതിന് പിന്നാലെ ലോക്കർ അക്കൌണ്ടുകൾ പരിശോധിക്കാൻ ബാങ്കിൽ ഇടപാടുകാരുടെ വലിയ രീതിയിലുള്ള തിരക്കാണ് അനുഭവപ്പെടുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അമേരിക്ക നൽകാനുള്ളത് 400 കോടി ഡോളർ, വാർഷിക വിഹിതം അടയ്ക്കാതെ 130 രാജ്യങ്ങൾ; യുഎൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ

അമേരിക്ക നൽകാനുള്ളത് 400 കോടി ഡോളർ, വാർഷിക വിഹിതം അടയ്ക്കാതെ 130 രാജ്യങ്ങൾ; യുഎൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ

ന്യൂയോർക്ക്: ഐക്യരാഷ്ട്ര സഭ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. വാർഷിക ഫീസ് കുടിശ്ശിക ഇതുവരെ അടയ്ക്കാത്തത് 130 ഓളം രാജ്യങ്ങളാണ്. അമേരിക്ക നൽകാനുള്ളത് 400 കോടി ഡോളറാണ്. യുഎസ് വിഹിതം കിട്ടാതെ മുന്നോട്ട് പോകാൻ കഴിയില്ലെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് പറഞ്ഞു.

അമേരിക്ക നൽകാനുള്ള കുടിശ്ശിക എപ്പോൾ ലഭിക്കുമെന്നറിയാൻ കാത്തിരിക്കുകയാണെന്ന് യുഎൻ വക്താക്കൾ അറിയിച്ചു. ഇക്കാര്യത്തിൽ ട്രംപ് വ്യക്തത വരുത്തുമെന്ന പ്രതീക്ഷയിലാണ് യുഎൻ. യുഎന്നിന്റെ സാമ്പത്തിക നിയമങ്ങളിൽ മാറ്റം വരുത്തുകയോ 193 അംഗരാജ്യങ്ങളും കുടിശ്ശിക കൃത്യമായി അടയ്ക്കുകയോ ചെയ്തില്ലെങ്കിൽ സംഘടന സാമ്പത്തിക പ്രതിസന്ധി നേരിടുമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് കഴിഞ്ഞ ആഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു. അമേരിക്കയെ ലക്ഷ്യം വെച്ചായിരുന്നു ഈ പ്രസ്താവന.

യുഎന്നിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്കായി അമേരിക്ക 219.6 കോടി ഡോളർ നൽകാനുണ്ട്. ഇതിൽ 76.7 കോടി ഡോളർ ഈ വർഷം മാത്രം അടയ്‌ക്കേണ്ടതാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സമാധാന ദൗത്യങ്ങൾക്കായി 180 കോടി ഡോളർ വേറെയും അമേരിക്ക നൽകാനുണ്ട്. ഈ തുക വരും ദിവസങ്ങളിൽ ഇനിയും വർധിക്കാൻ സാധ്യതയുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കുവൈത്ത് വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട; മൂന്ന് യാത്രക്കാർ അറസ്റ്റിൽ

കുവൈത്ത് വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട; മൂന്ന് യാത്രക്കാർ അറസ്റ്റിൽ

കുവൈത്ത് വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട. രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താനുള്ള മൂന്ന് വ്യത്യസ്ത ശ്രമങ്ങളാണ് എയര്‍പോര്‍ട്ട് കസ്റ്റംസ് വിഭാഗം പരാജയപ്പെടുത്തിയത്. ടെര്‍മിനല്‍ 5, ടെര്‍മിനല്‍ 1 എന്നിവിടങ്ങളിലൂടെയായിരുന്നു ലഹരിവസ്തുക്കള്‍ കടത്താന്‍ ശ്രമം നടന്നത്. ടെര്‍മിനല്‍ അഞ്ചിലെ കസ്റ്റംസ് പരിശോധനയ്ക്കിടെ ഹാഷിഷ് കൈവശം വെച്ചിരുന്ന ഒരു യാത്രക്കാരനെയാണ് ആദ്യം പിടികൂടിയത്. തുടര്‍ന്ന് ടെര്‍മിനല്‍ ഒന്നില്‍ നിന്ന് രണ്ട് യാത്രക്കാരെയും മയക്കുമരുന്നുമായി പിടികൂടുകയായിരുന്നു.

സംഭവങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് യാത്രക്കാരെ അറസ്റ്റ് ചെയ്തതായി ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് കസ്റ്റംസ് അറിയിച്ചു. ഡല്‍ഹിയില്‍ നിന്നെത്തിയ വിമാനത്തിലെ യാത്രക്കാരാണ് പിടിയിലായതെന്ന് അധികൃതര്‍ വ്യക്തമാക്കി. പ്രതികളെ കൂടുതല്‍ അന്വേഷണത്തിനും നിയമനടപടികള്‍ക്കുമായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി കസ്റ്റംസ് അറിയിച്ചു.