Friday, 13 February 2026

കെഎസ്ആർടിസി വനിതാ കണ്ടക്ടർമാരുടെ ശമ്പളത്തോടെയുള്ള ആർത്തവ അവധി ആവശ്യം ഗൗരവകരമെന്ന് ഹൈക്കോടതി

കെഎസ്ആർടിസി വനിതാ കണ്ടക്ടർമാരുടെ ശമ്പളത്തോടെയുള്ള ആർത്തവ അവധി ആവശ്യം ഗൗരവകരമെന്ന് ഹൈക്കോടതി

കൊച്ചി: കെ.എസ്.ആർ.ടി.സിയിലെ വനിതാ കണ്ടക്ടർമാർക്ക് ആർത്തവ അവധി അനുവദിക്കണമെന്ന ആവശ്യം ഗൗരവപരമായി പരിഗണിക്കേണ്ട വിഷയമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.ഇക്കാര്യത്തിൽ നയതലത്തിലുള്ള തീരുമാനം കൈക്കൊള്ളാനാകുമോ എന്ന കാര്യത്തിൽ ജസ്റ്റിസ് എൻ. നഗരേഷ് സംസ്ഥാന സർക്കാരിന്റെ വിശദീകരണം തേടി. ഹർജി രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.

കേരള സർവീസ് ചട്ടങ്ങളിൽ ഇത്തരത്തിലുള്ള അവധിക്ക് പ്രത്യേക വ്യവസ്ഥയില്ലെന്ന നിലപാടാണ് സർക്കാർ കോടതിയിൽ വ്യക്തമാക്കിയത്. സാമ്പത്തിക പ്രതിസന്ധി ഉൾപ്പെടെയുള്ള കാരണങ്ങൾ കെ.എസ്.ആർ.ടി.സിയും ഉന്നയിച്ചു.

അതേസമയം, സ്ഥാപനത്തിൽ വനിതാ കണ്ടക്ടർമാർക്ക് ഡബിൾ ഡ്യൂട്ടി സംവിധാനമാണുള്ളതെന്നും, പ്രതിദിനം 14 മുതൽ 16 മണിക്കൂർ വരെ ജോലി ചെയ്യേണ്ട സാഹചര്യമുണ്ടെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചു. കർണാടക, ഒഡിഷ, ബിഹാർ ട്രാൻസ്പോർട്ട് കോർപ്പറേഷനുകളിൽ ആർത്തവ അവധി നടപ്പിലാക്കിയിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാണിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ, ലഡാക്കിന് സംസ്ഥാന പദവിയോ ആറാം ഷെഡ്യൂൾ പദവിയോ നൽകാനാവില്ല, ടെറിട്ടോറിയൽ കൗൺസിൽ പദവി നൽകാം

നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ, ലഡാക്കിന് സംസ്ഥാന പദവിയോ ആറാം ഷെഡ്യൂൾ പദവിയോ നൽകാനാവില്ല, ടെറിട്ടോറിയൽ കൗൺസിൽ പദവി നൽകാം

ദില്ലി: ലഡാക്കിന് സംസ്ഥാന പദവിയോ ആറാം ഷെഡ്യൂൾ പദവിയോ നൽകാനാവില്ലെന്ന് കേന്ദ്രസർക്കാർ. ഇക്കാര്യം ലഡാക്ക് വിഷയത്തിൽ ചർച്ച നടത്തുന്ന ലേ അപെക്സ് ബോഡിയും കാർഗിൽ ഡെമോക്രാറ്റിക് അലയൻസിനെയും കേന്ദ്രം അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉന്നതാധികാര സമിതിയുമായി ഫെബ്രുവരി 4ന് നടത്തിയ ചർച്ചയുടെ വിശദാംശങ്ങളാണ് ലഡാക്കിലെ നേതാക്കൾ അറിയിച്ചത്. 

കേന്ദ്രം മുന്നോട്ടുവച്ച ടെറിട്ടോറിയൽ കൗൺസിൽ എന്ന പുതിയ നിർദ്ദേശം നേതാക്കൾ തള്ളി. ലഡാക്ക് ഓട്ടോണമസ് ഹിൽ ഡെവലപ്‌മെന്റ് കൗൺസിലിന്റെ ചീഫ് എക്സിക്യൂട്ടീവ് കൗൺസിലറെ മുഖ്യമന്ത്രിയായും ഡപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് കൗൺസിലറെ ഉപമുഖ്യമന്ത്രിയായും നിശ്ചയിക്കുന്ന ടെറിട്ടോറിയൽ കൗൺസിൽ മാതൃകയാണ് കേന്ദ്രം വാഗ്ദാനം ചെയ്തത്. എന്നാൽ ഇത് പ്രഹസമാണെന്ന് സംഘടന വ്യക്തമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഭർത്താവിന്റെ മുഖത്ത് കടിച്ചുപിടിച്ച് കുറുനരി, രക്ഷിക്കാനെത്തിയ ഭാര്യക്കും കടിയേറ്റു, ദമ്പതികൾ ചികിത്സയിൽ

ഭർത്താവിന്റെ മുഖത്ത് കടിച്ചുപിടിച്ച് കുറുനരി, രക്ഷിക്കാനെത്തിയ ഭാര്യക്കും കടിയേറ്റു, ദമ്പതികൾ ചികിത്സയിൽ

കൊല്ലം : കുറുനരിയുടെ ആക്രമണത്തിൽ ദമ്പതികൾക്ക് പരിക്കേറ്റു. പുനലൂർ പ്ലാച്ചേരി പ്ലാവിള വീട്ടിൽ ബാബു, ഭാര്യ സജി എന്നിവർക്കാണ് പരിക്കേറ്റത്. മുഖത്തും കൈകാലുകൾക്കും പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് 11 മണിയോടെയാണ് സംഭവമുണ്ടായത്. വീട്ടുമുറ്റത്ത് നിന്ന ബാബുവിനെ അപ്രതീക്ഷിതമായി കുറുനരി ആക്രമിക്കുകയായിരുന്നു. മുഖത്ത് കടിച്ചു പിടിച്ചിരുന്ന കുറുനരിയിൽ നിന്നും ബാബുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഭാര്യ സജിയെ ആക്രമിച്ചത്. നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികളാണ് കുറുനരിയിൽ നിന്നും ഇരുവരെയും രക്ഷിച്ചത്. പരിക്കേറ്റ ഇരുവരെയും പുനലൂർ താലൂക്ക് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഗാസ, ഹമാസ്, ഇറാൻ...; ആറാമതും കൂടിക്കാഴ്ച നടത്തി ട്രംപും നെതന്യാഹുവും

ഗാസ, ഹമാസ്, ഇറാൻ...; ആറാമതും കൂടിക്കാഴ്ച നടത്തി ട്രംപും നെതന്യാഹുവും

വാഷിംഗ്‌ടൺ: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ്. ഗാസയിലെ വെടിനിർത്തൽ, ഇറാൻ ആണവ ചർച്ചകൾ തുടങ്ങിയ വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു. ട്രംപ് രണ്ടാമതും അധികാരമേറ്റെടുത്ത ഇരുവരും തമ്മിൽ നടത്തുന്ന ആറാമത്തെ കൂടിക്കാഴ്ചയാണിത്.

മൂന്ന് മണിക്കൂറോളമാണ് ഇരു നേതാക്കളും തമ്മിൽ സംസാരിച്ചത്. ഗാസയിൽ നടപ്പിലാക്കപ്പെട്ട വെടിനിർത്തൽ കരാറിന്റെ ആദ്യഘട്ടം പൂർത്തിയായിരുന്നു. വെസ്റ്റ് ബാങ്കിന് മേൽ ഇസ്രായേൽ നിയന്ത്രണം കടുപ്പിക്കുകയാണ്. ഈ സഹചര്യത്തില്‍ കൂടിയായിരുന്നു കൂടിക്കാഴ്ച. ഗാസയിലെ പുനർനിർമാണങ്ങൾ ആരംഭിക്കുന്നതിന് മുൻപായി ഹമാസ് ആയുധം താഴെവെക്കണമെന്ന് നെതന്യാഹു വീണ്ടും ആവശ്യപ്പെട്ടു.

നെതന്യാഹുവുമായുള്ള ചർച്ചകൾ മികച്ചതായിരുന്നു എന്നാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം ട്രംപ് പറഞ്ഞത്. ഇറാനുമായുള്ള ആണവചർച്ചകൾ തുടരണമെന്നും ട്രംപ് നെതന്യാഹുവിനോട് ആവശ്യപ്പെട്ടു. ഒരു കരാറിൽ എത്താനാണ് ശ്രമമെന്നും അങ്ങനെ ഉണ്ടായില്ലെങ്കിൽ ഫലം എന്തായിരിക്കും എന്ന് കണ്ടറിയേണ്ടിവരും എന്നും ട്രംപ് പറഞ്ഞു. ട്രംപിനെ കാണുന്നതിന് മുൻപായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയെയും നെതന്യാഹു കണ്ടിരുന്നു. ചർച്ചകൾ വിജയകരമെന്നാണ് ഇരുപക്ഷവും അവകാശപ്പെടുന്നത്.

ഇറാൻ-യുഎസ് ആണവ ചർച്ചകളുടെ ആദ്യ ഘട്ടം അവസാനിച്ചതിന് പിന്നാലെയായിരുന്നു യുഎസ്-ഇസ്രായേൽ ചർച്ചകൾ നടന്നത്. ഫെബ്രുവരി ആറിന് ഒമാനിൽ വെച്ചാണ് ഇറാന്‍- യുഎസ് ചർച്ചകൾ നടന്നത്. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുടെയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിന്റെയും നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ചർച്ചകൾ നടത്തിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

‘ആഗോള സംഗമത്തിലെ ചിലവ് സംബന്ധിച്ച് വിശദീകരണം നൽകേണ്ടത് ദേവസ്വം ബോർഡ്’; മന്ത്രി വി എൻ വാസവൻ

‘ആഗോള സംഗമത്തിലെ ചിലവ് സംബന്ധിച്ച് വിശദീകരണം നൽകേണ്ടത് ദേവസ്വം ബോർഡ്’; മന്ത്രി വി എൻ വാസവൻ

ആഗോള സംഗമത്തിലെ ചിലവ് സംബന്ധിച്ച് വിശദീകരണം നൽകേണ്ടത് ദേവസ്വം ബോർഡെന്ന് മന്ത്രി വി എൻ വാസവൻ. മുൻ പ്രസിഡന്റിനോടോ ഇപ്പോഴത്തെ പ്രസിഡന്റിനോടോ ഇക്കാര്യങ്ങളെ കുറിച്ച് ചോദിക്കാം. ദേവസ്വം ബോർഡ് കൈകാര്യം ചെയ്ത കണക്കാണിതെന്നും അതിൽ സർക്കാരിന് ഇടപെടാൻ ആകില്ലെന്നും ദേവസ്വം മന്ത്രി വി എൻ വാസവൻ പറഞ്ഞു. അത്തരം കാര്യങ്ങളിൽ ഇടപെടാൻ സർക്കാരിന് കഴിയില്ലെന്ന് മന്ത്രി വ്യക്തമാക്കി.

ഉണ്ണികൃഷ്ണൻ പോറ്റിയും കോൺഗ്രസ് നേതാക്കളും ഒന്നിച്ചുളള ചിത്രങ്ങൾ ആയുധമാക്കി ശബരിമല സ്വർണക്കൊളള കേസിൻെറ ആഘാതം കുറയ്ക്കാൻ സർക്കാർ കിണഞ്ഞുപരിശ്രമിക്കുന്നതിനിടയിലാണ് ഇടിത്തീപോലെ ആഗോള അയ്യപ്പസംഗമത്തിലെ ക്രമക്കേടുകൾ പുറത്തുവന്നിരിക്കുന്നത്. കിടക്ക മുതൽ ഭജന വരെ എല്ലാത്തിലും തട്ടിപ്പും ക്രമക്കേടും ആണെന്ന വിവരം പുറത്തായതോടെ സർക്കാരിന് ഉത്തരം മുട്ടിയിരിക്കുകയാണ്.

ബോർഡും സർക്കാരും സംയുക്തമായി നടത്തിയ പരിപാടിയായത് കൊണ്ട് ക്രമക്കേടിന്റെ ഉത്തരവാദിത്തം മറ്റാരുടെയുമേൽ ചാരാനാവത്തതും പ്രതിസന്ധിയാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് പുറത്തുവന്ന ക്രമക്കേടുകൾ തിരിച്ചടിയാകുമോയെന്ന ആശങ്ക പരന്നുകഴിഞ്ഞു. അതുകൊണ്ടുതന്നെ പതിവ് ആക്രമണോത്സുകത മാറ്റിവെച്ച് കരുതലോടെയാണ് പ്രതികരണം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തായ്വാൻ്റെ പേരിലുള്ള തമ്മിൽ തല്ലിനിടെ ചൈനീസ് കപ്പൽ പിടിച്ചെടുത്ത് ജപ്പാൻ, ക്യാപ്ടൻ അറസ്റ്റിൽ

തായ്വാൻ്റെ പേരിലുള്ള തമ്മിൽ തല്ലിനിടെ ചൈനീസ് കപ്പൽ പിടിച്ചെടുത്ത് ജപ്പാൻ, ക്യാപ്ടൻ അറസ്റ്റിൽ

ടോക്കിയോ: ക്രൂഡ് ഓയിലിന്റെ പേരിൽ അടക്കം ബീജിംഗുമായുള്ള സംഘർഷത്തിനിടയിൽ ചൈനീസ് കപ്പൽ പിടിച്ചെടുത്തതായി ജപ്പാൻ. ചൈനയിൽ നിന്നുള്ള മത്സ്യ ബന്ധന കപ്പലാണ് പിടിച്ചെടുത്തതെന്നാണ് ജപ്പാൻ വിശദമാക്കുന്നത്. പരിശോധനകൾക്കായി നിർത്താൻ ആവശ്യപ്പെട്ട ശേഷവും കപ്പൽ നങ്കൂരമിടാൻ തയ്യാറാവാതെ വന്നതിന് പിന്നാലെയാണ് ജപ്പാന്റെ നടപടിയെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ വിശദമാക്കുന്നത്. ജപ്പാന്റെ പ്രത്യേക എക്കണോമിക് മേഖലയായ നാഗസാക്കി പ്രിഫെക്ചറിൽ നിന്ന് വ്യാഴാഴ്ചയാണ് കപ്പൽ പിടിച്ചെടുത്തത്. കപ്പൽ പിടിച്ചെടുത്തതിന് പിന്നാലെ ക്യാപ്ടനെ അറസ്റ്റ് ചെയ്തതായാണ് ജപ്പാന്റെ ഫിഷറീസ് ഏജൻസി വിശദമാക്കുന്നത്. കപ്പൽ നിർത്താനുള്ള ഫിഷറീസ് ഇൻസ്പെക്ടറുടെ നിർദ്ദേശം അവഗണിച്ച് അതിവേഗത്തിൽ മുന്നോട്ട് പോയതിന് പിന്നാലെയാണ് നടപടി.

പിടിച്ചെടുത്തത് പൂർണസജ്ജമായ ടൈഗർ നെറ്റ് ഫിഷിംഗ് ബോട്ട്

ചൈനീസ് കപ്പലുകൾക്ക് നേരെ ജപ്പാന്റെ ഭാഗത്ത് നിന്നുള്ള 2022ന് ശേഷമുള്ള ആദ്യ നടപടിയാണ് വ്യാഴാഴ്ചയുണ്ടായത്. ജപ്പാന്റെ പ്രസ്താവനയേക്കുറിച്ച് ചൈന ഇനിയും പ്രതികരിച്ചിട്ടില്ല. 11 പേരാണ് ചൈനീസ് കപ്പലിൽ ഉണ്ടായിരുന്നത്. 47കാരനാ ചൈനീസ് സ്വദേശിയാണ് കപ്പലിന്റെ ക്യാപ്ടൻ. വലിയ അളവിൽ മത്സ്യ ബന്ധനത്തിന് സജ്ജമായ ടൈഗർ നെറ്റ് ഫിഷിംഗ് ബോട്ടാണ് പിടികൂടിയതെന്നാണ് അധികൃതർ വിശദമാക്കിയത്. തായ്വാൻ പിടിച്ചെടുക്കാൻ ശ്രമിച്ചാൽ ജപ്പാൻ സൈന്യം ഇടപെടുമെന്ന് ജപ്പാൻ പ്രധാനമന്ത്രി ചൈനയ്ക്ക് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ ഇരു രാജ്യങ്ങൾക്കിടയിൽ സംഘർഷാവസ്ഥ നില നിൽക്കുന്നതിനിടയിലാണ് നിലവിലെ നടപടി. ഇരു രാജ്യങ്ങൾക്കുമിടയിൽ സംഘർഷാവസ്ഥ നില നിൽക്കുന്നതിനാൽ ചൈനീസ് വിനോദ സഞ്ചാരികൾ ജപ്പാനിലേക്ക് എത്തുന്നതിൽ വലിയ കുറവുണ്ടായിരുന്നു. 

ഇത് ജപ്പാനിലെ ടൂറിസം മേഖലയിലെ ഷെയർ മാർക്കറ്റുകളെ അടക്കം ബാധിച്ചിരുന്നു. ചൈനയിൽ നടക്കാനിരുന്ന പരിപാടികൾ ജപ്പാൻ കലാകാരന്മാർ ബഹിഷ്കരിച്ചിരുന്നു. പ്രധാനപ്പെട്ട ജപ്പാൻ ചലചിത്രങ്ങളുടെ റിലീസിനെ അടക്കം സംഘർഷം ബാധിച്ചിരുന്നു. ചൈനയിൽ ഉണ്ടായിരുന്ന ജപ്പാനിൽ നിന്നുള്ള പാണ്ടകളെയും തിരിച്ച് അയച്ചിരുന്നു. ഇരു രാജ്യങ്ങൾക്കുമിടയിൽ നയതന്ത്ര ബന്ധത്തിൽ അയവ് ഇല്ലാതിരിക്കുന്ന സാഹചര്യത്തിലാണ് ജപ്പാൻ ചൈനീസ് കപ്പൽ പിടിച്ചെടുക്കുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഉപ്പയെ കാണാനെത്തിയ രണ്ടു വയസ്സുകാരൻ ഷാർജയിൽ കാറിടിച്ച് മരിച്ചു

ഉപ്പയെ കാണാനെത്തിയ രണ്ടു വയസ്സുകാരൻ ഷാർജയിൽ കാറിടിച്ച് മരിച്ചു

ഷാർജ: നാട്ടിൽ നിന്ന് പിതാവിനെ കാണാനെത്തിയ രണ്ടു വയസ്സുകാരൻ ഷാർജയിൽ വാഹനാപകടത്തിൽ മരിച്ചു. മലപ്പുറം ചട്ടിപ്പറമ്പ് നെല്ലോളി സ്വദേശി ഷറഫുദ്ദീന്‍റെയും സഫ്‌നയുടെയും മകൻ അലൻ റൂമിയാണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരമാണ്​ വാഹനാപകടം സംഭവിച്ചത്.

താമസസ്ഥലത്തിന് സമീപം കാറിടിച്ചാണ് അപകടമുണ്ടായത്. തലാൽ ഗ്രൂപ്പിന് കീഴിലുള്ള സ്ഥാപനത്തിൽ സെയിൽസ്മാനായി ജോലി ചെയ്യുകയാണ് പിതാവ് ഷറഫുദ്ദീൻ. പിതാവിനെ കാണാനായി രണ്ട് മാസത്തെ സന്ദർശക വിസയിൽ മാതാവിനൊപ്പം കഴിഞ്ഞ മാസം 18 നാണ് അലൻ നാട്ടിൽ നിന്നും എത്തിയത്. സന്തോഷം നിറഞ്ഞ ദിവസങ്ങൾക്കിടെയാണ് അപ്രതീക്ഷിത ദുരന്തം കുടുംബത്തെ തേടിയെത്തിയത്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം വ്യാഴാഴ്ച ദുബൈയിലെ ഖിസൈസ് ഖബർസ്ഥാനിൽ ഖബറടക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇമ്രാൻ ഖാന്റെ വലത് കണ്ണിന് അവശേഷിക്കുന്നത് 15 ശതമാനം കാഴ്ച മാത്രം; വിദഗ്ധ ചികിത്സ ലഭ്യമാക്കണം: അമിക്കസ് ക്യൂറി

ഇമ്രാൻ ഖാന്റെ വലത് കണ്ണിന് അവശേഷിക്കുന്നത് 15 ശതമാനം കാഴ്ച മാത്രം; വിദഗ്ധ ചികിത്സ ലഭ്യമാക്കണം: അമിക്കസ് ക്യൂറി

ഇസ്ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ആരോഗ്യനില സംബന്ധിച്ച റിപ്പോർട്ട് സുപ്രീംകോടതിയിൽ സമർപ്പിച്ച് അമിക്കസ് ക്യൂറി അഡ്വ. സൽമാൻ സഫ്ദാർ. ഇമ്രാൻ ഖാൻ്റെ വലത് കണ്ണിൻ്റെ കാഴ്ച ശക്തി 85 ശതമാനം നഷ്ടമായതായാണ് റിപ്പോർട്ടിൽ പറയുന്നത്. പതിനഞ്ച് ശതമാനം കാഴ്ച മാത്രമാണ് അവശേഷിക്കുന്നത്. ഇമ്രാൻ്റെ കണ്ണിൽ രക്തം കട്ടപിടിച്ചപ്പോൾ ജയിൽ അധികൃതർ മതിയായ ചികിത്സ ലഭ്യമാക്കാത്തതാണ് കാഴ്ച ശക്തി നഷ്ടമാകാൻ കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു. ഫെബ്രുവരി പത്തിനാണ് സൽമാൻ സഫ്ദാർ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.

ഇമ്രാൻ ഖാന്റെ ആരോഗ്യസ്ഥിതി ഗൗരവമായി പരിഗണിച്ച് കാലതാമസമില്ലാതെ തന്നെ ചികിത്സ ലഭ്യമാക്കണമെന്ന് അമിക്കസ് ക്യൂറി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. എത്രയും വേഗം നേത്രരോഗ വിദഗ്ധരുടെ സംഘത്തെ ചികിത്സയ്ക്കായ് ഏർപ്പെടുത്തണമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കാഴ്ച ശക്തി കുറഞ്ഞത് ഇമ്രാനെ അസ്വസ്ഥനാക്കിയിരിക്കുകയാണ്. മതിയായ ചികിത്സ ലഭിക്കാത്തത് അദ്ദേഹത്തിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

കഴിഞ്ഞ ഒക്ടോബർ വരെ ഇമ്രാന് സാധാരണ പോലെ കാഴ്ചശക്തി ഉണ്ടായിരുന്നുവെന്നാണ് അദ്ദേഹവുമായി സംസാരിച്ചതിൽ നിന്ന് വ്യക്തമായതെന്ന് സൽമാൻ സഫ്ദാർ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. പിന്നീടാണ് കാഴ്ചയിൽ മങ്ങലും വ്യക്തത കുറവും ഉണ്ടായത്. ഇക്കാര്യം നിരന്തരം ജയിൽ സൂപ്രണ്ടിനെ അറിയിച്ചിരുന്നു. എന്നാൽ ജയിൽ അധികൃതർ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ഇമ്രാൻ പറഞ്ഞതായി സൽമാൻ സഫ്ദാർ റിപ്പോർട്ടിൽ പറയുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തലസ്ഥാനത്ത് ദമ്പതികൾ സഞ്ചരിച്ച കാർ കത്തിനശിച്ചു; ഇരുവരും   രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തലസ്ഥാനത്ത് ദമ്പതികൾ സഞ്ചരിച്ച കാർ കത്തിനശിച്ചു; ഇരുവരും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തിരുവനന്തപുരം: ജഗതിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ജഗതി പാലത്തിന് സമീപമായിരുന്നു പഴയ മാരുതി കാർ പൂർണമായും കത്തിനശിച്ചത്. വാഹനത്തിലുണ്ടായിരുന്ന ദമ്പതികൾ പുക കണ്ടയുടൻ പുറത്തേക്ക് ചാടിയതിനാൽ ദുരന്തം ഒഴിവായി. ഒറ്റശേഖരമംഗലം സ്വദേശിയായ മുൻ പൊലിസ് ഉദ്യോഗസ്ഥൻ രാധാകൃഷ്ണൻ നായരും ഭാര്യയുമാണ് കാറിലുണ്ടായിരുന്നത്.

ഇവർ കാറിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ വാഹനം തീഗോളമായി മാറുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തീ അണച്ചത്. എന്നാൽ അപ്പോഴേക്കും കാർ പൂർണമായി കത്തി നശിച്ചിരുന്നു. അപകടത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

1.17 കോടി രൂപയ്ക്ക് ലോട്ടറി എടുത്തു, ഒന്ന് പോലും അടിച്ചില്ല; പണം പലിശ സഹിതം തിരികെ ചോദിച്ച് കോടതി കയറി യുവാവ്

1.17 കോടി രൂപയ്ക്ക് ലോട്ടറി എടുത്തു, ഒന്ന് പോലും അടിച്ചില്ല; പണം പലിശ സഹിതം തിരികെ ചോദിച്ച് കോടതി കയറി യുവാവ്

ലോട്ടറി അടിക്കാത്തതിനെത്തുടർന്ന് താൻ ചിലവാക്കിയ 1.17 കോടി രൂപ തിരികെ വേണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ച യുവാവിന് തിരിച്ചടി. ചൈനയിലെ അൻഹുയി പ്രവിശ്യയിലുള്ള ഹെഫെ സ്വദേശിയായ 'ഹെ' എന്ന് പേരുള്ള യുവാവാണ് വിചിത്രമായ പരാതിയുമായി കോടതിയിലെത്തിയത്. ലോട്ടറി വിൽപനക്കാരനായ ഷാങ്ങിനും പ്രാദേശിക ലോട്ടറി മാനേജ്‌മെന്‍റ് സെന്‍റിനുമെതിരെയാണ് ഇയാൾ കേസ് നൽകിയത്.

ലോട്ടറിയ്ക്കായി ചെലവഴിച്ചത് 1.17 കോടി

2023 സെപ്റ്റംബറിൽ വെറും ഒരു മാസത്തിനുള്ളിൽ ഇയാൾ ഏകദേശം 9,00,000 യുവാൻ (ഏകദേശം 1.17 കോടി രൂപ) ലോട്ടറി ടിക്കറ്റുകൾക്കായി ചിലവാക്കി. ലോട്ടറി ഏജന്‍റായ ഷാങ്ങിന്‍റെ കടയിൽ നിന്ന് സമൂഹ മാധ്യമ ആപ്പ് വഴിയാണ് ടിക്കറ്റുകൾ തെരഞ്ഞെടുത്തതും പണം കൈമാറിയതും. യുവാവ് പണം നേരിട്ട് ഷാങ്ങിന്‍റെ ബാങ്ക് അക്കൗണ്ടിലേക്ക് അയക്കുകയും, ഷാങ് ടിക്കറ്റുകൾ എടുത്ത ശേഷം അതിന്‍റെ ഫോട്ടോകൾ ഇയാൾക്ക് അയച്ചു കൊടുക്കുകയുമായിരുന്നു പതിവ്.