Friday, 13 February 2026

പകടൗവ വിവാഹ്; ബിഹാറിൽ 22കാരനെ ലഹരി നൽകി തട്ടിക്കൊണ്ടുപോയി വിവാഹം കഴിപ്പിച്ചു

പകടൗവ വിവാഹ്; ബിഹാറിൽ 22കാരനെ ലഹരി നൽകി തട്ടിക്കൊണ്ടുപോയി വിവാഹം കഴിപ്പിച്ചു

സമസ്തിപൂർ: പൊലീസ് റിക്രൂട്ട്‌മെന്റ് പരീക്ഷയ്ക്കായി ഒരുങ്ങുകയായിരുന്ന 22കാരെ തട്ടിക്കൊണ്ടുപോയി ലഹരി നൽകി മയക്കി വിവാഹം കഴിപ്പിച്ചതായി പരാതി. ബിഹാറിലെ സമസ്തിപൂർ ജില്ലയിലാണ് സംഭവം. നിതീഷ് കുമാർ എന്ന യുവാവാണ് പരാതിയുമായി രംഗത്തെത്തിയത്.

വിവാഹത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇതിൽ യുവാവിനെ ബോധമില്ലാത്ത നിലയിൽ കാണാൻ കഴിയും. വിവാഹമാല പരസ്പരം അണിയിക്കുന്ന ചടങ്ങിൽ മാല പിടിക്കാൻ പോലും കഴിയാത്ത വിധത്തിലാണ് നിതീഷ്. ഇതിനിടയിൽ മറ്റൊരാൾ വന്ന് ബലം പ്രയോഗിച്ച് ഇയാളുടെ കൈകളിൽ പിടിച്ച് പെൺകുട്ടിയുടെ കഴുത്തിൽ മാലയിടാൻ ശ്രമിക്കുന്നതും കാണാം.

അവിവാഹിതരായ ചെറുപ്പക്കാരെ തട്ടിക്കൊണ്ടുപോയി തോക്കിൻമുനയിൽ നിർത്തി വിവാഹം കഴിപ്പിക്കുന്ന പകടൗവ വിവാഹ് എന്ന രീതിയിലെ പുതിയ സംഭവമാണിത്. ജോഡി പോഖാർ ഗ്രാമവാസിയായ നിതീഷ് ഇക്കാര്യങ്ങൾ വിശദീകരിച്ച് ഒരു വീഡിയോ പുറത്തുവിട്ടിട്ടുണ്ട്.

ലൈബ്രററിയിലേക്ക് പോകുന്നതിനിടയിൽ ഒരു സംഘം ആളുകൾ തന്നെ തട്ടിക്കൊണ്ടുപോവുകയായിരുന്നു എന്നാണ് യുവാവ് പറയുന്നത്. സംഘം തന്നെ മർദിക്കുകയും ലഹരി നൽകുകയും ചെയ്തു. പിന്നീട് മോർവയിലെ ഒരു ക്ഷേത്രത്തിലെത്തിച്ച് ലക്ഷ്മികുമാരിയെന്ന യുവതിയെ വിവാഹം ചെയ്യിപ്പിച്ചു. ചക്രജാ അലി ഗ്രാമത്തിലെ ശങ്കർറായ് എന്നയാളുടെ മകളാണിത്. വിവാഹം കഴിഞ്ഞതിന് ശേഷം പെൺകുട്ടിയുടെ വീട്ടിലെ ഒരു മുറിയിൽ തന്നെ പൂട്ടിയിട്ടെന്നും യുവാവ് ആരോപിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൊല്ലം ഇരവിപുരത്ത് അനുജൻ ജ്യേഷ്ഠനെ തലയ്ക്കടിച്ച് കൊന്നു

കൊല്ലം ഇരവിപുരത്ത് അനുജൻ ജ്യേഷ്ഠനെ തലയ്ക്കടിച്ച് കൊന്നു

ഇരവിപുരം: കൊല്ലം ഇരവിപുരത്ത് സഹോദരങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ ഒരാൾ മരിച്ചു. അനുജൻ ജ്യേഷ്ഠനെയാണ് കൊലപ്പെടുത്തിയത്. 46കാരനായ അനിലിനെ അനുജൻ കെനിലാണ് കൊലപ്പെടുത്തിയത്. ഇരുവരും മാനസിക വെല്ലുവിളി നേരിടുന്നവരാണെന്നാണ് പൊലീസ് നൽകുന്ന വിവരം.

വ്യാഴാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. സഹോദരങ്ങൾ തമ്മിൽ തർക്കത്തിലേർപ്പെടുകയും പിന്നാലെ കെനിൽ അനിലിനെ തടി ഉപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നു എന്നാണ് വിവരം. ബഹളം കേട്ടെത്തിയ നാട്ടുകാർ ഉടന്‍ തന്നെ അനിലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇരുവരും തമ്മിൽ ഇത്തരത്തിൽ ബഹളം ഉണ്ടാക്കുന്ന പതിവുണ്ടെന്നാണ് വിവരം. അമ്മ മാത്രമാണ് ഇവർക്കുള്ളത്. കെനിലിനെ ഇരവിപുരം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ വൈദ്യപരിശോധനയ്ക്ക് ആശുപത്രിയിലെത്തിച്ചു

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Wednesday, 11 February 2026

കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ കാസർഗോഡ് ജില്ലയുടെ  നേതൃത്വത്തിൽ സംസ്ഥാന നേതാക്കളെ ആദരിക്കലും സുരക്ഷാ ഫണ്ട് വിതരണവും നടത്തി.

കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ കാസർഗോഡ് ജില്ലയുടെ നേതൃത്വത്തിൽ സംസ്ഥാന നേതാക്കളെ ആദരിക്കലും സുരക്ഷാ ഫണ്ട് വിതരണവും നടത്തി.

കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ കാസർഗോഡ് ജില്ലയുടെ  നേതൃത്വത്തിൽ ശ്രീ.രഘുവീർ പൈ (KHRA കാസർഗോഡ് ജില്ലാ പ്രസിഡന്റ്) യുടെ അദ്ധ്യക്ഷതയിൽ സംസ്ഥാന നേതാക്കളെ ആദരിക്കലും സുരക്ഷാ ഫണ്ട് വിതരണവും നടത്തി.

പരുപാടിയിൽ സ്വാഗതം അർപ്പിച്ചു ശ്രീ.ബിജു ചുള്ളിക്കര (KHRA ജില്ലാ സെക്രട്ടറി) .

ശ്രീ.രഘുവീർ പൈയുടെ അധ്യക്ഷതയിൽ കൂടിയ യോഗം ശ്രീ.ജി.ജയപാൽ (KHRA സംസ്ഥാന പ്രസിഡന്റ്) ഉദ്ഘാടനം ചെയ്തു.ശ്രീ.എൻ..അബ്ദുൾ റസാഖ്  (സംസ്ഥാന ജനറൽ സെക്രട്ടറി) മുഖ്യപ്രഭാഷണം നടത്തി.സുരക്ഷാ ഫണ്ട് വിതരണം  ശ്രീ.മുകുന്ദൻ.ടി.കെ (ഇൻസ്പെക്ടർ ഓഫ് പോലീസ് കുമ്പള) നിർവഹിച്ചു.
 .

ശ്രീ.ബിജുലാൽ (KHRA സംസ്ഥാന ട്രഷറർ) സംഘടനാ സന്ദേശം നൽകി.മുഖ്യാതിഥികൾ ആയി  ശ്രീ.സുധീഷ് കുമാർ (KHRA സംസ്ഥാന രക്ഷാധികാരി), ശ്രീ.ബാലകൃഷ്ണ പൊതുവാൾ (KHRA സംസ്ഥാന രക്ഷാധികാരി),
എന്നിവർ പങ്കെടുത്തു.

വനിതാവിംങ് രൂപീകരണം ശ്രീമതി. ആശാ ലില്ലി തോമസ് (KHRA സംസ്ഥാന പ്രസിഡന്റ്, വനിതാ വിംങ്) നിർവഹിച്ചു. 

ശ്രീ.എൻ.സുഗുണൻ (KHRA സംസ്ഥാന വർക്കിംഗ് പ്രസിഡന്റ്), ശ്രീ.അസീസ് മൂസാ (KHRA സംസ്ഥാന വർക്കിംഗ് പ്രസിഡന്റ്), ശ്രീ.അച്ചുതൻ (KHRA സംസ്ഥാന വൈസ് പ്രസിഡന്റ്), ശ്രീമതി.മായാ സുനിൽ (സംസ്ഥാന സെക്രട്ടറി വനിതാ വിംങ്), ശ്രീമതി. റഹ്‌മത്ത് ബാബു (സംസ്ഥാന ട്രഷറർ വനിതാ വിംങ്), ശ്രീ.നാരായണ പൂജാരി (KHRA സംസ്ഥാന സെക്രട്ടറി), എന്നിവർ ആശംസകൾ അർപ്പിച്ചു. കേരളത്തിലെ മറ്റു ജില്ലലകളിൽ നിന്ന്‌ സംസ്ഥാന ജില്ലാ നേതാക്കളും പങ്കെടുത്തു.

എന്താണ്  KHRA സുരക്ഷാ പദ്ധതി ?

പദ്ധതിയിൽ അംഗമാകുന്ന കെ. എച്ച്. ആർ. എ. അംഗം മരണപെട്ടാൽ കുടുംബത്തിന് 10 ലക്ഷം രൂപ ആശ്വാസധനം നൽകുന്ന പദ്ധതിയാണ് KHRA സുരക്ഷ പദ്ധതി. കേരളത്തിൽ ആദ്യമായിട്ട് ഒരു സംഘടനയിലെ അംഗങ്ങൾക്കൊപ്പം അവരുടെ തൊഴിലാളികളെയും കൂടി പദ്ധതിയിൽ ചേർക്കാം   എന്ന രീതി KHRA ആവിഷ്കരിച്ചത് ഏറെ ജനശ്രദ്ധ ആകർഷിച്ചിരുന്നു.

പതിറ്റാണ്ടുകൾ ഹോട്ടൽ വ്യാപാരം നടത്തി ഒന്നും സമ്പാദിക്കുവാൻ കഴിയാതെ അംഗം ആകസ്മികമായി മരണപ്പെട്ടാൽ കുടുംബത്തിനുണ്ടാകുന്ന അനിശ്ചിതാവസ്ഥയിൽ ഒരു കൈത്താങ്ങാകുവാനാണ് ഇത്തരമൊരു പദ്ധത്തി കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ ആവിഷ്കരിച്ചതെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ജി. ജയപാൽ അറിയിച്ചു. എറണാകുളം ജില്ലാ പ്രസിഡന്റ് ടി. ജെ മനോഹരന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ സെക്രട്ടറി കെ. ടി. റഹിം സ്വാഗതം പറയുകയും ജില്ലാ ട്രഷറർ സി കെ അനിൽ കൃതജ്ഞത അറിയിക്കുകയും ചെയ്തു

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മകനൊപ്പം ജോലി സ്ഥലത്തേക്ക് പോകവെ കുഴഞ്ഞ് വീണ് മരണം; 5 പേർക്ക് പുതുജീവനേകി വിജയകുമാരി, വേർപാടിന്റെ നോവിലും കുടുംബത്തിന്‍റെ നന്മ

മകനൊപ്പം ജോലി സ്ഥലത്തേക്ക് പോകവെ കുഴഞ്ഞ് വീണ് മരണം; 5 പേർക്ക് പുതുജീവനേകി വിജയകുമാരി, വേർപാടിന്റെ നോവിലും കുടുംബത്തിന്‍റെ നന്മ

തിരുവനന്തപുരം: അപ്രതീക്ഷിതമായി എത്തിയ മരണം ഒരു കുടുംബത്തെ കണ്ണീരിലാഴ്ത്തുമ്പോഴും അഞ്ചുപേർക്ക് ജീവിതത്തിന്റെ പുതുവെളിച്ചം സമ്മാനിച്ചാണ് വിജയകുമാരി മടങ്ങിയത്. മസ്തിഷ്ക മരണം സംഭവിച്ച തിരുവനന്തപുരം പനങ്ങോട് തുമ്പാനൂർ എ കെ ഹൗസിൽ എസ് വിജയകുമാരിയുടെ (54) അവയവങ്ങൾ കുടുംബാംഗങ്ങൾ അഞ്ചു പേർക്ക് ദാനം ചെയ്തു. പാലോട് പ്രവർത്തിക്കുന്ന റിസോർട്ടിലെ ജീവനക്കാരിയായിരുന്ന വിജയകുമാരി, ഫെബ്രുവരി ഏഴിന് രാവിലെ മകൻ അഭിജിത്തിനൊപ്പം ജോലി സ്ഥലത്തേക്ക് സ്കൂട്ടറിൽ സഞ്ചരിക്കവെ പാലോട് വച്ച് തലകറങ്ങി വിജയകുമാരി റോഡിലെ സൈഡിലേക്ക് വീണായിരുന്നു അപകടം സംഭവിച്ചത്.

ഉടൻ തന്നെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. തുടർന്ന് കുടുംബാംഗങ്ങൾ അവയവദാനത്തിന് സമ്മതം നൽകുകയായിരുന്നു. വേർപാടിന്റെ നോവിലും, മറ്റുള്ളവരിലൂടെ വിജയകുമാരി ജീവിക്കട്ടെ എന്ന ഉറച്ച തീരുമാനത്തിലാണ് ഭർത്താവ് കരുണാകരൻ നായരും മക്കളായ കെ ജെ അഭിജിത്തും കെ ജെ കൃഷ്ണേന്ദുവും അവയവദാനത്തിന് സമ്മതം നൽകിയത്. വിജയകുമാരിയുടെ കരൾ, രണ്ട് വൃക്കകൾ, രണ്ട് നേത്രപടലങ്ങൾ എന്നിവയാണ് ദാനം ചെയ്തത്.

ഇതിൽ ഒരു വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളേജിനും, ഒരു വൃക്കയും കരളും തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കും നേത്രപടലങ്ങൾ തിരുവനന്തപുരം റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജിയിലേക്കുമാണ് നൽകിയത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വിജയകുമാരിയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു. കെ-സോട്ടോയുടെ നേതൃത്വത്തിലാണ് അവയവദാനത്തിന്റെ ഏകോപനം നിർവഹിച്ചത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കാറിനുള്ളില്‍ മൂന്നുപേര്‍ മരിച്ച സംഭവം;ലഡുവില്‍ വിഷം കലര്‍ത്തിയുള്ള കൊലപാതകമെന്ന് കണ്ടെത്തല്‍

കാറിനുള്ളില്‍ മൂന്നുപേര്‍ മരിച്ച സംഭവം;ലഡുവില്‍ വിഷം കലര്‍ത്തിയുള്ള കൊലപാതകമെന്ന് കണ്ടെത്തല്‍

ഡല്‍ഹി: പീരാഗഡി ഫ്‌ലൈഓവറില്‍ കാറിനുള്ളില്‍ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് കണ്ടെത്തി പൊലീസ്. ബാബ എന്നറിയപ്പെടുന്ന കമറുദ്ദീനെ അറസ്റ്റ് ചെയ്തു. കമറുദ്ദീന്‍ മൂവര്‍ക്കും ലഡുവില്‍ വിഷം നല്‍കിയാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തി. ഒരു സ്ത്രീയും രണ്ടു പുരുഷന്മാരുമാണു കാറിനുള്ളില്‍ ഉണ്ടായിരുന്നത്. രണ്‍ധീര്‍ (62), ശിവനരേഷ് (42), ലക്ഷ്മി (40) എന്നിവരാണ് മരിച്ചത്.

താന്ത്രിക ക്രിയകള്‍ നടത്തിയാല്‍ ധനം ലഭിക്കുമെന്ന് ആളുകളെ തെറ്റിധരിപ്പിച്ച് അവര്‍ക്ക് വിഷം കലര്‍ത്തിയ ലഡു നല്‍കി കൊലപ്പെടുത്തുന്ന രീതിയാണ് കമറുദ്ദീന്റേത്. കാറിനുള്ളില്‍ നിന്ന് മൂവരെയും മദ്യവും ശീതളപാനീയവും കഴിക്കാന്‍ നിര്‍ബന്ധിക്കുകയും വിഷം കലര്‍ത്തിയ ലഡു നല്‍കുകയുമായിരിന്നുവെന്ന് കമറുദ്ദീന്‍ പൊലീസിനോട് വെളിപ്പെടുത്തി. ലഡു നല്‍കിയതോടെ ബോധരഹിതരതായ ഇവരുടെ കൈയിലുണ്ടായിരുന്ന പണം കവര്‍ന്ന് കടന്നുകളഞ്ഞു എന്നും

ഇയാള്‍ പൊലീസിനോട് പറഞ്ഞു.

രണ്‍ധീറും ശിവ്നരേഷും റാന്‍ഹോള സ്വദേശികളും ലക്ഷ്മി ജഹാംഗീര്‍പുരി സ്വദേശിയുമാണ്. രണ്‍ധീരിന്റെ വെളുത്ത ടാറ്റ ടിയാഗോ കാറിനുള്ളില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

പീര്‍ഗടി പാലത്തിന് മുകളില്‍ അസ്വാഭാവിക സാഹചര്യത്തില്‍ ഒരു കാര്‍ നിര്‍ത്തിയിട്ടതായി അഗ്‌നിശമന സേനയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് വാഹനത്തിനകത്ത് നിന്നും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങളില്‍ കാണാവുന്ന രീതിയിലുള്ള പരിക്കുകള്‍ ഉണ്ടായിരുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബൈക്കിൽ നിന്ന് വീണു, പിന്നാലെ കാർ ദേഹത്ത് കയറി;ഓസ്‌ട്രേലിയയിൽ നിന്ന് അവധിക്ക് എത്തിയ 22കാരന് ദാരുണാന്ത്യം

ബൈക്കിൽ നിന്ന് വീണു, പിന്നാലെ കാർ ദേഹത്ത് കയറി;ഓസ്‌ട്രേലിയയിൽ നിന്ന് അവധിക്ക് എത്തിയ 22കാരന് ദാരുണാന്ത്യം

കോഴിക്കോട്: റോഡപകടത്തിൽ ബൈക്ക് യാത്രികനായ ഇരുപത്തിരണ്ടുകാരന് ദാരുണാന്ത്യം. പേരാമ്പ്രയിൽ വെച്ച് ഉണ്ടായ അപകടത്തിൽ അശ്വിൻ ബി രാജിനാണ് ജീവൻ നഷ്ടമായത്. അപകടം നടന്നയുടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

രാവിലെ എട്ടരയോടെയാണ് അപകടം നടന്നത്. കരുവണ്ണൂർ പെട്രാൾ പമ്പിന് സമീപത്ത് വെച്ച് അശ്വിൻ സഞ്ചരിച്ച ബൈക്ക് തെന്നിപ്പോവുകയായിരുന്നു. ഇതോടെ അശ്വിൻ റോഡിലേക്ക് തെറിച്ചു വീണു. ഇതേസമയം എതിർവശത്ത് നിന്നും ഒരു കാർ വരുന്നുണ്ടായിരുന്നു. കാർ ചക്രങ്ങൾക്കിടയിലേക്കാണ് അശ്വിൻ വീണത്. കാർ ദേഹത്ത് കയറി ഇറങ്ങുകയായിരുന്നു.

ചാത്തൻകോട്ട് നട എജെജെഎംഎച്ച്എസിലെ അധ്യാപകരായ രാജന്റെയും ബിനിതയുടെയും മകനാണ് അശ്വിൻ. ഓസ്‌ട്രേലിയയിൽ ഉപരിപഠനം നടത്തുന്ന അശ്വിൻ രണ്ട് ദിവസം മുൻപാണ് നാട്ടിലെത്തിയത്. ചങ്ങോരത്തിന് അടുത്ത് മുതുവണ്ണാച്ചയിലാണ് കുടുംബം താമസിക്കുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കേന്ദ്രം അടച്ചു പൂട്ടിയ സ്ഥാപനം സംസ്ഥാനം ഏറ്റെടുത്തു, കേരളാ പേപ്പർ പ്രോഡക്ട്സിന് 741 കോടിയുടെ വിപുലീകരണ പദ്ധതി

കേന്ദ്രം അടച്ചു പൂട്ടിയ സ്ഥാപനം സംസ്ഥാനം ഏറ്റെടുത്തു, കേരളാ പേപ്പർ പ്രോഡക്ട്സിന് 741 കോടിയുടെ വിപുലീകരണ പദ്ധതി

തിരുവനന്തപുരം: സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള വെള്ളൂർ കേരളാ പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡ് (കെ.പി.പി.എൽ) ആവിഷ്കരിച്ച 741 കോടി രൂപ മുതൽ മുടക്കുള്ള ബൃഹത്തായ തുടർ വികസന പദ്ധതിക്ക് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഉല്‍പാദനശേഷി വര്‍ദ്ധിപ്പിക്കലും ഉല്‍പ്പന്ന വൈവിധ്യവല്‍ക്കരണവും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. 2019 ൽ കേന്ദ്ര സർക്കാർ അടച്ചു പൂട്ടിയ വെള്ളൂർ എച്ച്.എൻ.എൽ സംസ്ഥാന സർക്കാർ ഏറ്റെടുത്ത ശേഷം പുതുതായി രൂപീകരിച്ചതാണ് കെ.പി.പി.എൽ. അടച്ചു പൂട്ടിയ ഒരു കേന്ദ്ര പൊതുമേഖലാ സ്ഥാപനം സംസ്ഥാനം ഏറ്റെടുത്ത് പുന:സംഘടിപ്പിക്കുകയും വിജയകരമായി നടത്തുകയും മാത്രമല്ല, അതി ബൃഹത്തായ തുടർ വികസന പദ്ധതി ആവിഷ്കരിക്കുകയും ചെയ്യുന്നത് ഇന്ത്യയുടെ ചരിത്രത്തിലാദ്യമാണെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു.

സര്‍ക്കാരിന്‍റെ ഓഹരി പങ്കാളിത്തമായി 175 കോടി രൂപയും, കെ.എസ്.ഐ ഡി.സി യുടെ ഓഹരി പങ്കാളിത്തമായി 25 കോടി രൂപയും ആണ് അനുവദിച്ചിരിക്കുന്നത്. 541 കോടി രൂപ ബാങ്കുകളുടെ കൺസോര്‍ഷ്യം വഴി ലഭ്യമാക്കും. വിപണി ആവശ്യങ്ങളും, പ്ലാസ്റ്റിക്ക് നിരോധനം ഉൾപ്പെടെയുള്ള പാരിസ്ഥിതിക നിയന്ത്രണങ്ങളും, ഉപഭോക്താക്കളുടെ അഭിരുചി മാറ്റവും ചേർന്ന് ഉയർന്ന നിലവാരത്തിലുള്ള പേപ്പർ ഉൽപന്നങ്ങൾക്ക് വലിയ വളർച്ചാ സാധ്യതയാണ് കണക്കാക്കുന്നത്. ഇ-കോമേഴ്‌സ്, ഭക്ഷ്യവസ്തുകളുടെ വിതരണം, റീട്ടെയിൽ എന്നീ മേഖലകളുടെ വളര്‍ച്ചയോടൊപ്പം പേപ്പർ ഉൽപ്പന്നങ്ങളുടെ ആവശ്യവും ഗണ്യമായി ഉയർന്നു വരികയാണ്. നോട്ട്‌ ബുക്കുകൾ, ടെക്സ്റ്റ്‌ ബുക്കുകൾ, ഓഫീസ് ആവശ്യങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കുന്ന റൈറ്റിംഗ് & പ്രിന്‍റിoഗ് പേപ്പർ, കോപ്പിയർ പേപ്പർ മുതലായ പേപ്പർ ഉല്‍പ്പന്നങ്ങൾക്കും രാജ്യവ്യാപകമായി ആവശ്യം നിരന്തരം ഉയരുന്നുണ്ട്.

സ്പെഷ്യാൽറ്റി ഗ്രേഡുകളുടെയും, ഗുണമേന്മയുള്ള പാക്കേജിംഗ് ഗ്രേഡുകളുടെയും, റൈറ്റിംഗ് & പ്രിന്‍റിംഗ് പേപ്പർ ഗ്രേഡുകളുടെയും ദൈനംദിന ആവശ്യകത സംസ്ഥാനത്ത് കൂടുതലാണെങ്കിലും ഉയർന്ന ചരക്കുകൂലി നൽകി ഇവയെല്ലാം അന്യസംസ്ഥാനങ്ങളിൽ നിന്നും വാങ്ങുകയാണ് ചെയ്യുന്നത്. ഈ സാഹചര്യത്തിൽ ഒരു 'പേപ്പർ ക്ലസ്റ്റർ' രൂപീകരിച്ച് സാധ്യതകളെ പൂർണ്ണമായി ഉപയോഗിക്കാനാണ് വിപുലീകരണ പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതി പൂര്‍ത്തീകരിച്ച് പ്ലാന്‍റുകൾ പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമ മാക്കുന്നതോടെ 1500 കോടി രൂപ വിറ്റുവരവ് ഉള്ള സ്ഥാപനം ആയി കെ.പി.പി.എല്‍ മാറും. 24 മാസത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഒരു കാപ്പിയുമായി മണിക്കൂറുകൾ ഹോട്ടലിൽ ഇരിക്കുന്നവർക്ക് ഒരുങ്ങുന്നത് മുട്ടൻ പണി, 1000 രൂപ വരെ നഷ്ടമാകും

ഒരു കാപ്പിയുമായി മണിക്കൂറുകൾ ഹോട്ടലിൽ ഇരിക്കുന്നവർക്ക് ഒരുങ്ങുന്നത് മുട്ടൻ പണി, 1000 രൂപ വരെ നഷ്ടമാകും

ബെംഗളൂരു: കഫേകളിലും ഹോട്ടലുകളിലും ഒരു ചായയോ കാപ്പിയോ വാങ്ങി മണിക്കൂറുകളോളം സംസാരിച്ചിരിക്കുന്ന ശീലമുണ്ടോ? എങ്കിൽ ആ ശീലം മാറ്റാൻ സമയമായി. കാരണം, അങ്ങനെയുള്ളവരിൽ നിന്ന് ഇനി പിഴ ഈടാക്കാനുള്ള നീക്കത്തിലാണ് ബെംഗളൂരുവിലെ ഹോട്ടൽ ഉടമകൾ. വെറും 25 രൂപയുടെ ഒരു കാപ്പി കുടിച്ച് റിയൽ എസ്റ്റേറ്റ് കച്ചവടം, ഓഫീസ് വിശേഷങ്ങൾ, കല്യാണ ആലോചന, രാഷ്ട്രീയ ചർച്ചകൾ എന്നിങ്ങനെ മണിക്കൂറുകളോളം ഇരിപ്പുറപ്പിക്കുന്നവർ ഹോട്ടൽ ഉടമകൾക്ക് വലിയ തലവേദനയാവുകയാണ്. ഇത്തരക്കാർ കാരണം മറ്റു കസ്റ്റമേഴ്സിന് ഇരിക്കാൻ സ്ഥലം കിട്ടുന്നില്ലെന്നും കച്ചവടം വലിയ രീതിയിൽ നഷ്ടത്തിലാവുന്നുവെന്നുമാണ് ഉടമകൾ പുതിയ നീക്കത്തിന് കാരണമായി പറയുന്നത്.

റിയൽ എസ്റ്റേറ്റ് കച്ചവടം മുതൽ കല്യാണ ആലോചന വരെ നടക്കുന്നത് മറ്റുള്ളവർക്ക് ബുദ്ധിമുട്ടെന്ന് വാദം
ഈ സാഹചര്യത്തിലാണ് പാർക്കിംഗ് ചാർജ് പോലെ 'ടേബിൾ ചാർജ്' ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ഹോട്ടൽ ഉടമകളുടെ സംഘടന ചിന്തിക്കുന്നത്. ഒരു നിശ്ചിത സമയം വരെ സൗജന്യമായി ഇരിക്കാം. അതിൽ കൂടുതൽ സമയം ഹോട്ടലിൽ ചെലവഴിച്ചാൽ പിഴയോ ടേബിൾ ചാർജോ നൽകേണ്ടി വരും.ബെംഗളൂരുവിലെ ഹോട്ടൽ ഉടമകളുടെ സംഘടനയുടെ പ്രസിഡൻ്റ് പി.സി. റാവു ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു ചായ കുടിച്ച് മണിക്കൂറുകളോളം ആളുകൾ ഹോട്ടലുകളിൽ മീറ്റിംഗുകൾ നടത്തുന്നു. ഇത് മറ്റ് ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനൊപ്പം ഞങ്ങളുടെ കച്ചവടത്തെയും ബാധിക്കുന്നു. അതുകൊണ്ട്, കൂടുതൽ നേരം ഇരിക്കുന്നവരിൽ നിന്ന് ടേബിൾ ചാർജ് ഈടാക്കാൻ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്,എന്നാണ് പി സി റാവു മാധ്യമങ്ങളോട് പ്രതികരിച്ചത്.

ആവശ്യമെങ്കിൽ 500 രൂപ മുതൽ 1000 രൂപ വരെ ചാർജ് ഈടാക്കുന്നതിനെക്കുറിച്ചാണ് ചർച്ചകൾ നടക്കുന്നത്. ഈ തീരുമാനം ഔദ്യോഗികമായി നടപ്പാക്കുന്നതിന് സർക്കാരിൻ്റെ അനുമതി തേടി ഹോട്ടൽ ഉടമകളുടെ സംഘടന ഉടൻ കത്തയക്കും. ഹോട്ടലുകളിൽ മണിക്കൂറുകളോളം വെറുതെയിരിക്കുന്ന പ്രവണത തടയാനാണ് ഈ നീക്കമെങ്കിലും, ഉപഭോക്താക്കൾക്കിടയിൽ ഇത് അതൃപ്തിക്ക് കാരണമായിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പ്രണയദിനമധുരം പങ്കിടാന്‍ സപ്ലൈകോയും, ആയിരം രൂപയ്ക്ക് മുകളില്‍ സബ്‌സിഡിയിതര ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഒരു കിലോ പഞ്ചസാര 14 രൂപയ്ക്ക് ലഭിക്കും

പ്രണയദിനമധുരം പങ്കിടാന്‍ സപ്ലൈകോയും, ആയിരം രൂപയ്ക്ക് മുകളില്‍ സബ്‌സിഡിയിതര ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഒരു കിലോ പഞ്ചസാര 14 രൂപയ്ക്ക് ലഭിക്കും

തിരുവനന്തപുരം: വാലന്റൈൻസ് ഡേ ആയ ഫെബ്രുവരി 14 ന് സപ്ലൈകോയില്‍ നിന്നും 14 രൂപയ്ക്ക് പഞ്ചസാര വാങ്ങാം. ഫെബ്രുവരി 14 ന് ആയിരം രൂപയ്ക്ക് മുകളില്‍ സബ്‌സിഡിയിതര ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഒരു കിലോ പഞ്ചസാര 14 രൂപയ്ക്ക് ലഭിക്കും. നിലവില്‍ 43.50 രൂപയാണ് ഒരു കിലോ പഞ്ചസാരയുടെ വിപണിവില. അഞ്ഞൂറ് രൂപയ്ക്ക് മുകളില്‍ സബ്‌സിഡിയിതര ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് 14 രൂപയ്ക്ക് അരക്കിലോ പഞ്ചസാരയാണ് ലഭിക്കുക. ഓഫര്‍ ഫെബ്രുവരി 28 വരെയുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കണ്ണൂരിൽ തെയ്യക്കോലത്തിന് നേരെ കുരച്ചുചാടി തെരുവുനായ്ക്കൾ; ചിലമ്പൊലിയും അട്ടഹാസവുമായി നേരിട്ട് തെയ്യക്കോലം

കണ്ണൂരിൽ തെയ്യക്കോലത്തിന് നേരെ കുരച്ചുചാടി തെരുവുനായ്ക്കൾ; ചിലമ്പൊലിയും അട്ടഹാസവുമായി നേരിട്ട് തെയ്യക്കോലം

കണ്ണൂര്‍: കണ്ണൂരില്‍ തെയ്യക്കോലത്തിന് നേരെ കുരച്ചുചാടി തെരുവുനായ്ക്കള്‍. നടുവിലില്‍ ഇന്നലെ രാവിലെയായിരുന്നു സംഭവം നടന്നത്. ഒട്ടും പതറാതെ ചിലമ്പൊലിയും അട്ടഹാസവുമായി നേരിടുകയാണ് തെയ്യം കലാകാരന്‍ ചെയ്തത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

ആചാരത്തിന്റെ ഭാഗമായ പെരുവാറ്റുപാച്ചിലിന് പുറപ്പെട്ടതായിരുന്നു ആലക്കുന്ന് ചാമുണ്ഡി തെയ്യം.

കൂടെ അകമ്പടി വാദ്യക്കാരോ ഉണ്ടായിരുന്നില്ല. പ്രധാന റോഡില്‍ നിന്ന് പോക്കറ്റ് റോഡിലേക്ക് കയറിയപ്പോഴായിരുന്നു മൂന്നോളം തെരുവുനായ്ക്കള്‍ തെയ്യക്കോലത്തിന് നേരെ പാഞ്ഞടുത്തത്. ഒട്ടും പതറാതെ തെയ്യം കലാകാരന്‍ ചിലമ്പ് കൊണ്ട് ശബ്ദമുണ്ടാക്കുകയും അട്ടഹസിക്കുകയുമായിരുന്നു. ഇത് കണ്ടതോടെ തെരുവുനായ്ക്കള്‍ തിരിഞ്ഞോടുകയായിരുന്നു.

തളിപ്പറമ്പ് ബാറിലെ അഭിഭാഷകനായ അഡ്വക്കേറ്റ് എ പി കണ്ണന്‍ ജന്മാവകാശിയായി തുടരുന്ന ദേവസ്ഥാനത്ത് ഇത്തവണ അദ്ദേഹത്തിന്റെ മകന്‍ 19കാരനായ ആദിത്യനാഥായിരുന്നു കോലമണിഞ്ഞത്. തൃക്കരിപ്പൂര്‍ എന്‍ജിനീയറിങ് കോളേജിലെ കമ്പ്യൂട്ടര്‍ സയന്‍സ് അഞ്ചാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിയാണ് ആദിത്യനാഥ്.